2012, ജൂൺ 4

സൗഹൃദപ്പെരുമഴയില്‍ കുതിര്‍ന്ന്.

കഴിഞ്ഞ ഏപ്രിലിന്റെ അവസാനത്തിലെ ഒരു ദിവസം , തൊട്ടുമുന്‍പ് നടന്ന ചില യാത്രകളെ അനുസ്മരിച്ചുകൊണ്ട് "സുഹൃത്തുക്കളെ, ഇനീപ്പോ ചൂടൊക്കെയായ സ്ഥിതിക്ക് നമുക്ക് യാത്രകളൊക്കെ മാറ്റിവെച്ച് ഒരു സാംസ്കാരിക സായാഹ്നത്തെ കുറിച്ചു ആലോചിച്ചാലോ" എന്ന ഒരു 'സാധാരണ' ചോദ്യത്തില്‍നിന്നും ആരംഭിച്ച് കഴിഞ്ഞ ദിവസം {ജൂണ്‍ ഒന്ന് } രാവ് ചെല്ലുമ്പോള്‍ അവസാനിച്ച, തുടക്കം മുതല്‍ ഒടുക്കംവരെ പെയ്തൊരു സൗഹൃദപ്പെരുമഴയില്‍ അകവും പുറവുമൊരുപോലെ നനയുകയായിരുന്നു ഞങ്ങളോരോരുത്തരും. കൂട്ടുകൂടുകയും കൂടെകൂട്ടുകയും ചെയ്യുന്നതിലെ സുഖവും സന്തോഷവും എപ്രകാരമാണ് അനുഭവമാകുന്നത് എന്നതിന്റെ ഏറ്റവും തെളിമയാര്‍ന്ന ഒരുദാഹരണമാണ് ഇക്കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകള്‍. 'സര്‍ഗ്ഗ സായാഹ്നം' ഒന്ന് പറയാനാശ്യപ്പെട്ടാല്‍ അവരോടായുള്ള എനിക്കുള്ള ഉത്തരമിതാണ്.


സര്‍ഗ്ഗ സായാഹ്നത്തിന്റെ നാള്‍വഴികളെ കുറിച്ചാലോചിക്കുമ്പോള്‍ ഏറെ രസകരമായ ഒട്ടനവധി അനുഭവങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. അതോടൊപ്പം, ഒരുപറ്റം സ്ഥിരോത്സാഹികളുടെ നിറഞ്ഞ സാന്നിദ്ധ്യത്തേയും അതിന്റെ ഫലത്തെയും നമുക്കൊരു പാഠമായി ചൂണ്ടുന്നുമുണ്ട്.

ഇരുപതോളം കുരുന്നുകളടക്കം 'കഥയും കവിതയും പാട്ടും പ്രസംഗവും നൃത്തവും നാടകവും മൊണോ ആക്ടും മായാജാലവും' അടങ്ങിയ വിവിധയിനം കലാരൂപങ്ങളിലൂടെ ഏതാണ്ട് അറുപതോളം കലാകാരന്മാരും/കാരികളും അവതരിക്കപ്പെട്ട ഒരു വേദി.

മുഖപുസ്തകത്തില്‍ കേവലം ഒരു 'ഇവന്റ്' ഉണ്ടാക്കി സാന്നിദ്ധ്യമാരായുക എന്നതൊഴിച്ചാല്‍ മറ്റു യാതൊരുവിധ പ്രചാരണങ്ങളുമില്ലാതെ മുന്നോറോളം ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കിയ, ഒരുപക്ഷെ ഖത്തറിലെ മലയാളികള്‍ക്ക് അപരിചിതമായ ഒരപൂര്‍വ്വ സംഘാടനം. തീര്‍ച്ചയായും സന്തോഷിക്കാം. ക്യൂ മലയാളത്തിനും അവിടത്തെ സഹൃദയങ്ങള്‍ക്കും. ഇതൊരു തുടക്കമാണ്. മനുഷ്യനെന്ന് ഘോഷിക്കുന്ന നാളുകളിലേക്കുള്ള എളുപ്പത്തെ ചൂണ്ടുന്ന ഒരു നല്ല തുടക്കം. സര്‍ഗ്ഗ സായാഹ്നവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുവാക്ക് കൊണ്ടുള്ള അന്വേഷണത്തിലൂടെയെണ്ടെങ്കിലും പങ്കാളികളായ ഓരോരുത്തര്‍ക്കും സന്തോഷിക്കാവുന്ന ഒന്ന്.

ഇപ്പോള്‍ ഈ തെളിഞ്ഞ പകലില്‍, സര്‍ഗ്ഗ സായാഹ്നവുമായി സഹകരിച്ച എല്ലാ 'ഇഷ്ട ബന്ധു'ക്കള്‍ക്കും പകരം എന്നുമെക്കാലവും ഹൃദയസ്മിതം കൂട്ടെന്നു മാത്രം വാഗ്ദത്തം.

"ചിത്രമൊന്നായിരംവാക്കിനു
സമമെന്നു
ശീലുകള്‍ ചൊല്ലുന്നു പഴം തമിഴില്‍".
ഇനിയുള്ള കഥകള്‍ ചിത്രങ്ങള്‍ പറയട്ടെ...

നൃത്തം,











നാടകം: ഇപ്രകാരം ഇന്ദ്രജിത്ത്







കുട്ടികള്‍ അവതരിപ്പിച്ച വിവിധയിനം പരിപാടികള്‍..


















കുട്ടികള്‍ അവതരിപ്പിച്ച ലഘുനാടകം.





കവിത




കഥ




മോണോ ആക്റ്റ്




ഗാനം.












സദസ്സ് , പിന്നെ ചില കാഴ്ചകള്‍.,


























ഒന്നര വര്ഷം മുന്‍പൊരു സായാഹ്നം..

26 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ചിത്രങ്ങള്‍ക്ക് കടപ്പാട്; ഷിറാസ് സിതാര, ഷാന്‍ റിയാസ്, ഫയാസ് അബ്ദുറഹ്മാന്‍, ധന്യ , ബദറുദ്ധീന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട്

Unknown പറഞ്ഞു...

നന്നായിരിക്കുന്നു നാമൂസ്,
പിന്നെ എന്റെ ചിത്രങ്ങൾക്ക് കടപ്പാട് വേണ്ടാത്തത് കൊണ്ട് ക്ഷമിച്ചിരിക്കുന്നു

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

നവാസ്, ഇന്റോന്‍ ഞമ്മക്ക്ണ്ടാക്ക്യ പാടിന്റെ എണ്ണം കൂട്ട്യാ കടം കൊറച്ചധികം തന്നെ'ണ്ട്. അതിപ്പം ബടെ ബെര്‍തെ പറയാത്ക്കാ അനക്കും ഇന്ക്കും നല്ലത്..!

Unknown പറഞ്ഞു...

അതെന്ത് പാടാണ്ടെക്ക ഞാൻ അനക്ക് തരാൻള്ളത്?

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

കൊള്ളാം ,ഇത് പോലെയായിരിക്കുമോ ജൂലയിലും ?പ്രതീക്ഷയോടെ കാത്തിരിക്കുന്നു

ആചാര്യന്‍ പറഞ്ഞു...

കൊള്ളാം നല്ല കൂട്ടം ചേരല്‍....നിങ്ങള്‍ ഖത്തര്‍ കാര്‍ എപ്പോളും അടിച്ചു പൊളി ആണല്ലേ ..ആട്ടെ ആശംസകള്‍ കേട്ടാ അതെന്നെ

Pradeep Kumar പറഞ്ഞു...

നന്നായിരിക്കുന്നു ....ജൂലായില്‍ കൊണ്ടോട്ടിയില്‍ ഇതുപോലൊരു സംഗമം നടക്കുമോ.....

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

കലകളാല്‍ തിളങ്ങിയ സായാഹ്നം , ചിത്രങ്ങളും മനോഹരം ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഗംഭീരമായിരിക്കുന്നു.. സംഘാടകര്‍ക്കും, പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍..!

Ismail Chemmad പറഞ്ഞു...

ചിത്രങ്ങള്‍ കണ്ടു മനോ നിറഞ്ഞു. എല്ലാ ആശംസകളും

ചിന്താക്രാന്തൻ പറഞ്ഞു...

എനിക്ക് ഈ ലേഖനവും ചിത്രങ്ങളും വളരെയധികം ആനന്ദം നല്‍കുന്നു .കാരണം ഞാന്‍ ഖത്തറില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സര്‍ഗ്ഗ സായാഹ്നത്തില്‍ ഞാനും പങ്കാളി ആയേനെ. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ നിന്നും സര്‍ഗ്ഗ സായാഹ്നത്തിന്‍റെ ലേഖനങ്ങളും ചിത്രങ്ങളും കാണുമ്പോള്‍ . സര്‍ഗ്ഗ സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ മനസ്സില്‍ വിഷമം വേണ്ടുവോളം ഉണ്ട്

Noushad Koodaranhi പറഞ്ഞു...

നല്ല ആശയം, നല്ല സംഘാടനം....ആശംസകള്‍....!

വേണുഗോപാല്‍ പറഞ്ഞു...

സര്‍ഗ്ഗസായാന്ഹം നന്നായി .. സംഘാടകര്‍ക്ക് ആശംസകള്‍ !!!

Manoraj പറഞ്ഞു...

മണലാര്യണ്യത്തില്‍ തെളിമയുടെ കൂട്ടായ്മകള്‍ ഒരുക്കുവാന്‍ മുന്നില്‍ നില്‍ക്കുന്ന പ്രിയ സംഘാടകന് .. ഈ സംഘാടക മികവിന് അഭിനന്ദനങ്ങള്‍.. ഒപ്പം മറ്റു അണിയറക്കാര്‍ക്കും അരങ്ങിലെ താരങ്ങള്‍ക്കും

Joselet Joseph പറഞ്ഞു...

സംഘാടകര്‍ക്കും ഫുഡ്‌ കമ്മറ്റിക്കും അഭിവാദ്യങ്ങള്‍!!

രാജേഷ്‌ പറഞ്ഞു...

അത്ഭുതം....മഹാത്ഭുതം.....

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു
ആശംസകള്‍

ajith പറഞ്ഞു...

ഹായ് സംഗതി ജോറായിട്ടുണ്ടല്ലോ. ആ കുറുമ്പടിമാഷ് വലിയ തിരക്കിലാണെന്ന് തോന്നുന്നു. ഇപ്പോള്‍ പോസ്റ്റുകളൊന്നും കാണാറില്ല.അന്വേഷിച്ചൂന്ന് ഒന്ന് പറഞ്ഞേക്കണേ...

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

നാമൂസ്‌ ഇത്രയും എഴുതിയില്ലേ... ചിത്രങ്ങള്‍ കാട്ടിയില്ലേ... പക്ഷെ, ഇതിലൊന്നും ഒതുങ്ങില്ല ആ കൂടിച്ചേരലിന്റെ കുളിരും ആഹ്ലാദവും!

Artof Wave പറഞ്ഞു...

ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നു

Yasmin NK പറഞ്ഞു...

Good

Jefu Jailaf പറഞ്ഞു...

നന്നായി .. സംഘാടകര്‍ക്ക് ആശംസകള്‍

Unknown പറഞ്ഞു...

നുമ്മക്കീ ഫോട്ടംസ് കാണുന്നതു തന്നെ ഒരു സന്തോഷമാണു

Sidheek Thozhiyoor പറഞ്ഞു...

പങ്കെടുക്കാന്‍ കഴിയാതിരുന്ന ഖേദം മാറിക്കിട്ടി

mayflowers പറഞ്ഞു...

ഈ സര്‍ഗസായാഹ്നം ആസ്വാദ്യം..

Unknown പറഞ്ഞു...

മധുരമൂറുന്ന ഓര്‍മ്മകള്‍!
കാത്തിരിക്കുന്നു ആ ദിനത്തിനായി! (ജൂണ്‍ ഇരുപത് - 2014)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms