2012, സെപ്റ്റം 5

വീട്‌


ഒരു വീടുവെക്കണം
നല്ലൊരു വീട്
നാലാള് കണ്ടാല്‍ കൊതിക്കും വീട്

മതിലുയര്‍ത്തണം
മനസ്സോളം പൊക്കത്തില്‍
അയപക്ക,
ചങ്ങാത്തങ്ങള്‍ക്ക് നേരെ..
,
പടിപ്പുര കെട്ടണം
പടിയടക്കണം
പരിധിക്കകത്തേക്ക് പോയിടേണം

പലിശപ്പണത്തിന്റെ പിന്‍ബലത്താലേ
പ്രവാസകാലത്തിന്റെ ഭിക്ഷാപാത്രത്താലേ
ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം.

പഴയകാലത്തിന്റെ പരിദേവനങ്ങളും
പൊതുകാര്യ ചിന്തതന്‍ പൊതു മനസാക്ഷിയും
പട്ടിണി, പരിവട്ടം, പരിസ്ഥിതി ചൂഷണം..
എല്ലാം മറക്കണം
എന്നിലൊതുങ്ങണം
എല്ലാം തികഞ്ഞൊരു വീടുവേണം.

കുട്ടിക്ക് 'ഡേ' കെയര്‍
കാര്‍ന്നോര്‍ക്ക് 'ഹോം' കെയര്‍
കാലത്തിറങ്ങണം,
വീട്ടില്‍ നിന്ന്.
കാണുന്നതെല്ലാം വാരിപ്പിടിക്കണം
കാലം കഴിഞ്ഞങ്ങ് പോയിടേണം.

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

53 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഒരു വീട് വെക്കണം

Jefu Jailaf പറഞ്ഞു...

ഒരു വീട് വെച്ചത് ലളിതമായ ഭാഷയിലാണല്ലോ. അയല്‍വാസി ആരെന്നറിയാതെ, അറിയാന്‍ ആഗ്രഹിക്കാതെ ജീവിക്കുന്ന അവസ്ഥകള്‍ ഇന്ന് ധാരാളമാകുന്നു. എന്നിട്ട് നമ്മള്‍ തന്നെ പറയും സ്നേഹ ബന്ധങ്ങള്‍ ഒന്നും പഴയത് പോലെയില്ലാന്നും. ഒരുപാടിഷ്ടപ്പെട്ടു നാമൂസ്..

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പ്രിയ നാമൂസ്. ഈ കവിത എനിക്കിഷ്ടപ്പെട്ടു. അതുകൊണ്ട് ആശ്വാസത്തോടെ ഒരു അഭിപ്രായവും പറയുന്നു.
ഇടക്കൊക്കെ ഇങ്ങിനെ എന്നെപോലുള്ള വായനക്കാരെയും പരിഗണിക്കു.
ആശംസകള്‍

Echmukutty പറഞ്ഞു...

മതി,ഇങ്ങനെ വീട് വെച്ചാല്‍ മതി......

ഇഷ്ടപ്പെട്ടു ഈ വരികള്‍

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ജെഫുഫുവും മന്‍സൂറും പറഞ്ഞപോലെ വീട് വളരെ ലളിതമായി വെച്ചു ..
ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

ente lokam പറഞ്ഞു...

മതില്‍ ഉയര്‍ത്തണം മനസ്സോളം പൊക്കത്തില്‍...!!
സ്നേഹത്തിന്റെ മതില്‍ ആയിക്കോട്ടെ...
നാമൂസിന്റെ ലളിതം ആയ ഒരു ആഗ്രഹം...അത്കൊണ്ട്
തന്നെ ലളിതം ആയി എഴുതി അല്ലെ?
ഇഷ്ടപ്പെട്ടു....

വേണുഗോപാല്‍ പറഞ്ഞു...

അഴകുള്ള വരികളാല്‍ മേഞ്ഞ ഈ വീട് വളരെ ഇഷ്ട്ടമായി ..

വരികള്‍ .. ലളിതം .. ഗംഭീരം

yousufpa പറഞ്ഞു...

സമ്മതിക്കില്ല സഖാവെ,
പണ്ട് കല്ലായീല്‌ മാമുക്കോയയയുടെ വീടിന്‌ മതിലില്ലായിരുന്നു.അന്നൊക്കെ അയല്പക്കക്കാരൊക്കെ ആ മിറ്റത്തൂടെയൊക്കെ ആയിരുന്നു പോക്കുവരവ്. ഇന്ന് നിറയെ പനവും പ്രശസ്തിയും വന്നപ്പോൾ വീടും മതിലും കനത്തു.ആൾ പെരുമാറ്റോം ഇല്ലാണ്ടായി.ഇത് എഴുത്തുകാരനും നടനും ആയ ശ്രീരാമേട്ടൻ മുൻപൊരിക്കൽ പറഞ്ഞതാണ്‌.

Akbar പറഞ്ഞു...

ഈ വീട് കൊള്ളാം. സാധാരണക്കാര്‍ക്ക് കയറി ഇരിക്കാം. ആശ്വസിക്കാം

ചന്തു നായർ പറഞ്ഞു...

"മതിലുയര്‍ത്തണംമനസ്സോളം പൊക്കത്തി ല്‍അയപക്ക ചങ്ങാത്തങ്ങള്‍ക്ക് നേരെ.." ഈ കവിതയിലെ, ഏറ്റവും മനോഹരമായ വരികൾ..കേരളത്തിൽ മിക്ക വീട്കൾക്ക് ചുറ്റും മതിലുകളുണ്ട്...അവയെല്ലാം കൂടി ഒരുമിച്ചാക്കിയാൽ ഭൂമിക്ക് ചുറ്റും രണ്ട് തവണ മതിൽ കെട്ടാം എന്നാണെന്റെ ആക്ഷേപം...ഇടുങ്ങിയ ചിന്താഗതിയാണോ ഇതിനാധാരം? എനിക്കറിയില്ലാ... നാമൂസ് ഈ ലളിതമായ വരികളിൽ ഒളിച്ചിരിക്കുന്ന നല്ല ചിന്തക്കെന്റെ നമസ്കാരം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നല്ല വരികൾ
ഒരു വീടെന്ന സ്വപ്നം എല്ലാവരിലും ഉള്ള ആശയാണ്, അത് ഉണ്ടാക്കാൻ തീരുമനിക്കുന്ന സമയം കാശില്ലാത്ത നേരത്തായാലും ആ തീരുമാനമാണ് പ്രധാന്യം

അലി പറഞ്ഞു...

ഇത് എന്റേയും നിന്റേയും വീട്...

Mohammed Kutty.N പറഞ്ഞു...

വീടെന്ന ചിലരുടെയെങ്കിലും 'വിദൂര'സ്വപ്നത്തെ സരളമായ വരികളില്‍ പണിതുയര്‍ത്തിയ അക്ഷരമഹിമക്ക് അഭിവാദനങ്ങള്‍ -ഒരായിരം!വളരെ ഇഷ്ടമായി പ്രിയ മന്‍സൂര്‍ ഈ ആവിഷ്‌കാര രീതി.

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇങ്ങനെയൊരു വീട് വച്ചാല്‍ ഉള്ള സ്വസ്ഥത കൂടി പടിയിറങ്ങും ..

ഷംസ്-കിഴാടയില്‍ പറഞ്ഞു...

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

mini//മിനി പറഞ്ഞു...

നല്ലൊരു വീട്,,, ഒരു വീട് വെക്കാനെന്തൊരു പാടാണ്? എന്നിട്ടോ? ബാക്കി ഇവിടെയുണ്ട്,

വീട്ടുകാരെ കാത്തിരിക്കും വീടുകൾ
ഇവിടെ വായിക്കാം

ajith പറഞ്ഞു...

ഇപ്പോ വീടെല്ലാം ഇങ്ങനെയാണ്
നാടോടുമ്പോള്‍ നടുവെ...
എന്നിട്ട്...

“ഹോ, പണ്ടൊക്കെ തമ്മില്‍ തമ്മില്‍ എന്തൊരു സ്നേഹമായിരുന്നു” എന്ന് ഓരോ ഡയലോഗ് വിടാം.

നാമൂസിന്റെ കവിതകള്‍ മനസ്സിലാവുന്നത് ഇടയ്ക്കിടയ്ക്ക് ലോട്ടറി കിട്ടുന്നതുപോലെയാണ്


ഹഹഹ

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ആധുനികമനുഷ്യന്റെ അവസ്ഥയെ,മനസ്സിന്റെ അവസ്ഥാന്തരങ്ങളെ നിര്‍വ്വചിക്കുന്ന,നിരൂപിക്കുന്ന മനോഹരമായ ആഖ്യാനം.ആശംസകള്‍

ലംബൻ പറഞ്ഞു...

ഏക്‌ യെസാ ഖര്‍ ചാഹിയേ മുജ്കോ..

Cv Thankappan പറഞ്ഞു...

"പഴയകാലത്തിന്റെ പരിദേവനങ്ങളും
പൊതുകാര്യ ചിന്തതന്‍ പൊതു മനസാക്ഷിയും
പട്ടിണി, പരിവട്ടം, പരിസ്ഥിതി ചൂഷണം..
എല്ലാം മറക്കണം
എന്നിലൊതുങ്ങണം
എല്ലാം തികഞ്ഞൊരു വീടുവേണം."
പുതുപുത്തന്‍ സംസ്കാരത്തിന്‍റെ ഭാവം ഭംഗിയായി
അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍

Unknown പറഞ്ഞു...

നാമൂസിന്റെ 'വീട്ടില്‍' ചായാന്‍ ഒരു മൂല എനിക്ക് തരില്ലേ,,........ഇഷ്ട്ടായി!

Pradeep Kumar പറഞ്ഞു...

അയ്യോ ഇത് സ്വന്തം പുറന്തോടിന്റെ സുരക്ഷിതത്വത്തിൽ എല്ലാം തികഞ്ഞു എന്ന് അഹങ്കരിച്ച ആമയെപ്പറ്റിയുള്ള കവിതയാണല്ലോ.....!!??

പുറംലോകവുമായുള്ള ജാലകങ്ങളെല്ലാം കൊട്ടിയടച്ച് ,അയൽക്കാരനെ കണികാണാതിരിക്കാൻ മതിലുകളുയർത്തി സ്വാർത്ഥമോഹങ്ങൾ സഫലീകരിച്ച് ജീവിതവിജയം കൊയ്യാൻ പരിശ്രമിക്കുന്ന നമ്മുടെ കാലത്തോട് സംവദിക്കുന്ന കവിത. നന്നായിരിക്കുന്നു.

Unknown പറഞ്ഞു...

ലളിത ഭാഷ ആകുന്ന സിമന്റ്‌ കൊണ്ട് തെച്ചുറപ്പിച്ച നല്ല വീട്..... ആധുനിക ജീവിതത്തിനൊപ്പം പഴയ വേദന ചാലിച്ച സൃഷ്ടി... ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ലളിതമായ വീട് തന്നെ നല്ലത് .മതില്‍ക്കെട്ടുകളില്ലാത്ത കവിത .എല്ലാവര്ക്കും സന്തോഷപൂര്‍വ്വം കയറി വരാം .

ധനലക്ഷ്മി പി. വി. പറഞ്ഞു...

ഇത് മലയാളിയുടെ വീട് ...

നാമൂസിന്റെ കവിത പടിപ്പുര തുറന്നു എല്ലാവരെയും ക്ഷണിക്കുന്നു.വന്നു നിറഞ്ഞ മനസ്സോടെ തിരികെപോകാം

Vp Ahmed പറഞ്ഞു...

ഞാനും ഇതേ വീട് തന്നെയാ വെച്ചത്.

Prabhan Krishnan പറഞ്ഞു...

“..ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം...”

സ്വസ്ഥമായിരിക്കാനോ..ആര്‍ക്ക് പ്രവാസിക്കോ..!നടക്കുന്ന കാര്യം പറയ് മാഷേ..!
വീടിനല്ല,മനസ്സിലാണു മതില്‍ ആദ്യം രൂപം കൊള്ളുന്നത്..!
അതു നീണ്ടുനീണ്ട് വീടിനു ചുറ്റുമാകുന്നു അത്രതന്നെ.!
വളരെ ലളിതവും ,സുന്ദരവുമായ രചന.
ആശംസകള്‍ നേരുന്നു കൂട്ടുകാരാ..! പുലരി

ആമി അലവി പറഞ്ഞു...

നാലതിരുകളും കൊട്ടി അടച്ചു ഒരു വീടുണ്ടാക്കി കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവരുടെ നേരെ പരിഹാസ ചിരിയുതിര്‍ക്കുന്ന കവിത .എന്നിട്ടുമെന്തേ ഞാന്‍ ലജ്ജിച്ചു തല താഴ്താത്തത്‌?നല്ല കവിത നാമൂസ്‌ .ഏറെ ഇഷ്ടമായി .

Unknown പറഞ്ഞു...

ആകാശ മേല്‍ക്കൂരയ്ക്കു കീഴില്‍
നമ്മളെ രണ്ടെന്നു തിരിക്കുന്ന
അതിരുകളുള്ള
ഒരു വീടും വെക്കരുത്...

Mizhiyoram പറഞ്ഞു...

ഈ കാലഘട്ടത്തിലെ വീട് എന്ന കാഴപ്പാട് തുറന്നു കാട്ടുന്ന വരികള്‍. എല്ലാവരും സങ്കുചിതരായിമാറി. 'ഞാനും എന്റെ കെട്ട്യോനും, കുട്ട്യോളും' എന്നതിലേക്ക് ചുരുങ്ങി. മനസ്സോളം ഉയരത്തില്‍ മതില്‍ കെട്ടി, ബന്ധങ്ങളെയെല്ലാം അതിനു പുറത്തു നിര്‍ത്താനുള്ള തിടുക്കത്തിലാ മനുഷ്യര്‍. അതിനിടയില്‍ ആര് ചിന്തിക്കുന്നു, മരിച്ചു കഴിഞ്ഞാല്‍ മറമാടാന്‍ ആ മതില്‍ കെട്ടിനപ്പുറത്തുള്ളവര്‍ തന്നെ വേണമെന്ന് . ആശംസകളോടെ...............

MOIDEEN ANGADIMUGAR പറഞ്ഞു...

ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.

ആദ്യമായി ഒരു നാമൂസ് കവിത എനിക്കും മനസ്സിലായി :-)

ശ്രീക്കുട്ടന്‍ പറഞ്ഞു...

ലളിതമായ വരികള്‍.. നാമൂസ്

ഈ തരത്തിലുള്ള ഒരു വീടുവയ്ക്കാതെ നല്ല ഒരു വീടു വയ്ക്കൂ..

Hashiq പറഞ്ഞു...

ഈ വീട് എനിക്ക് ഇഷ്ടപ്പെട്ടു. .... അല്ല, ഈ വീടെ എനിക്ക് പറ്റൂ........ നാമൂസ് ഇടയ്ക്കിടെ ഇങ്ങനെയുള്ള വീട് വെക്കൂ... നമ്മളെ പോലെ സാധാരണക്കാരന് കയറാന്‍ പറ്റുന്ന വീട്....വന്നുകയറി രണ്ടു വര്‍ത്തമാനം പറഞ്ഞു പോകാമല്ലോ?

വീകെ പറഞ്ഞു...

എനിക്കെന്തോ ഒരു വല്ലായ്മ തോന്നുന്നു....
ഇങ്ങനെയൊരു വീട്ടിൽ എങ്ങനെയാ സമാധാനത്തോടെ ഒറ്റക്ക് കഴിയാന്ന്...?!!

ദേവന്‍ പറഞ്ഞു...

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം."
-----
ഒന്ന് സ്വസ്ഥമാകണം... എല്ലാവരും പറഞ്ഞു തന്നതും
എല്ലാവരും ആഗ്രഹികുന്നതും ഇത് തന്നെ ...
എന്നിട്ടും എന്തെ സ്വസ്തമാകാത്തത്...
---
കുചേലനും കടന്നു വരാന്‍ തക്ക വീട് പണിഞ്ഞതില്‍ സന്തോഷം ...

Shahida Abdul Jaleel പറഞ്ഞു...

കുട്ടിക്ക് 'ഡേ' കെയര്‍
കാര്‍ന്നോര്‍ക്ക് 'ഹോം' കെയര്‍
ഇതു രണ്ടും വേണ്ടായിരുന്നു .

നാമൂസ്‌ നല്ല കവിത ഇഷ്ടമായി ..എന്നിട്ട് വീടിന്‍റെ പണി തുടങ്ങിയോ ...

ഉസ്മാൻ കിളിയമണ്ണിൽ പറഞ്ഞു...


ഒരൊറ്റ വീടുണ്ട്
മച്ചും മതിൽക്കെട്ടുമുണ്ട്
കെട്ടി മേഞ്ഞോളുമവർ
കല്ലു പാകി പഴുതടച്ച്
പുത്തനുടുപ്പിട്ടുറങ്ങാം
എല്ലാം മറന്ന്
നിന്നിലൊതുങ്ങി
നിന്നിൽ മാത്രമൊതുങ്ങി..

കാടോടിക്കാറ്റ്‌ പറഞ്ഞു...

സത്യം..! ഇങ്ങനെ തന്നെ ഇന്നത്തെ വീടുകള്‍... മനസ്സിനേക്കാള്‍ പൊക്കത്തില്‍ കെട്ടിയ മതിലുകള്‍ക്കുള്ളില്‍...
ലളിത ഭാഷയില്‍ നാമൂസ്‌ എഴുതുന്നത്‌ ആദ്യമായ്‌ വായിക്കുവാ ഞാന്‍...
അതുകൊണ്ട് തന്നെ പെരുത്തിഷ്ടായ്‌....

pranaamam പറഞ്ഞു...

അങ്ങിനെ അയല്പക്കക്കാരേം നാട്ടുകാരേം പടിക്കു പുറത്തു നിര്‍ത്തി, കാലത്തെ വെല്ലുന്ന കണ്‍സ്യൂമറിസത്തിന്റെ ബാണ്ടവും പേറി നമ്മളീ ഭൂമിയില്‍ താണ്ഡവ നൃത്തം ചവിട്ടും ... ഈ ചെറു നിശ്വാസം നിലക്കുന്നത് വരെ... മനോഹരമായിരിക്കുന്നു നാമൂസ്‌ കാവ്യവും അതിലെ സന്ദേശവും

സമീരന്‍ പറഞ്ഞു...

നല്ല വീട് ..
റൊമ്പ പിടിച്ചാച്ച്.....

viddiman പറഞ്ഞു...

veedu vacholoo...

ഉബൈദ് പറഞ്ഞു...

നല്ല വീട്.

ഫൈസല്‍ ബാബു പറഞ്ഞു...

എന്താ പറയുക .എന്‍റെ പ്രിയ ബ്ലോഗര്‍ നാമൂസ് ഇപ്പോള്‍ അടുത്തുണ്ടായ്നെകില്‍ ഞാന്‍ കെട്ടിപ്പിടിച്ചേനെ .എന്തിനെന്നോ ? തൌടാരത്തില്‍ ആദ്യമായി പോസ്റ്റുകള്‍ക്ക് താഴെ കാണുന്ന കമന്റ് വായിച്ചു ആശയം മനസ്സിലാക്കി അഭിപ്രായം പറയാതെ ഈ കവിത എനിക്ക് എളുപ്പം മനസ്സിലാക്കി തന്നതിന് !!

നിസാരന്‍ .. പറഞ്ഞു...

ലളിതമാക്കിയാലും കവിത നിലവാരത്തില്‍ താഴില്ലെന്നതിനു മറ്റെന്തു തെളിവ് വേണം.. ? വരികള്‍ ഇത്ര നന്നായി എഴുതുന്ന ഒരാളെ ഈ പരിമിത കാലത്ത് ഞാന്‍ ബൂലോകത്ത് കണ്ടിട്ടില്ല

Noushad Koodaranhi പറഞ്ഞു...

അങ്ങിനെ അങ്ങിനെ..
ഞാനും പിന്നെ എന്ടോളും..
(മതി മതി..എന്തിനാണ്എന്നെ ഇങ്ങിനെ
പച്ചക്ക് പരിഹസിക്കുന്നത്..?)

മാനത്ത് കണ്ണി //maanathukanni പറഞ്ഞു...

കരിക്കരിഞ്ഞുകൊണ്ടും ,തുനിയലക്കിക്കൊണ്ടും ,പശുവിനു വെള്ളം കൊടുതോണ്ടും
വെളിക്കല്‍നിന്നോണ്ടും ,പെരയ്ക്കത്തു നിന്നോണ്ടും അയലതുല്ലോരോട് വിശേഷം പറഞ്ഞിരുന്ന
പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ക്കെട്ടിയടച്ചു മതില് കെട്ട് .
എന്നിട്ട് ആരുമറിയാതെ മരിച്ചു ജീര്‍ണിച്ചു ..പോസ്റ്മോര്ടം ടേബിളില്‍ മലര്‍ന്നുകിടക്കുക .

ഭാനു കളരിക്കല്‍ പറഞ്ഞു...

വീട് ഇഷ്ട്ടപ്പെട്ടു

മുകിൽ പറഞ്ഞു...

nalla veedaanu...

lekshmi. lachu പറഞ്ഞു...

eshtaayi tou..ee veedu swapnam

റോസാപ്പൂക്കള്‍ പറഞ്ഞു...

ഒരു വീട് വെക്കണം
ഒന്ന് വിശ്രമിക്കണം
ഒറ്റക്കിരിക്കണം
ഒന്ന് സ്വസ്ഥമാവണം.ഒറ്റക്കായാല്‍ എല്ലാം ശരിയാകുമോ ...?

Rajeena Salim പറഞ്ഞു...

ചിന്തകള്‍ ചുരുങ്ങി കാഴ്ചപ്പാടുകള്‍ ഇടുങ്ങി ഇവിടെ ഒരു അണുവില്‍-;അണുകുടുംബത്തില്‍ കേന്ദ്രീകൃതമാവുന്നു.ഇന്നിന്‍റെ സ്റ്റൈല്‍ ആയ ഈ മതില്‍ കെട്ടിയ വീട് കൂടി ആയപ്പോള്‍ നമ്മുടെ ദൃഷ്ടിക്ക് പോലും ചുരുക്കം വന്നിരിക്കുന്നു..വീടിനു മതില്‍ കെട്ടിയാലും മനസ്സിനു മതില്‍ കേട്ടാതിരിക്കാം..ചിന്തകള്‍ക്ക് വികാസമുണ്ടാവട്ടെ!! കാഴ്ചപ്പാടുകള്‍ വിശാലമാവട്ടെ!!

വീണ്ടും നല്ല ഒരു വായന സമ്മാനിച്ച നാമൂസിനു ഭാവുകങ്ങള്‍

ritham1 പറഞ്ഞു...

mmmmmmmmmm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms