2012, ഒക്ടോ 6

സമ്മാനം

സഖാവേ..
നിന്നിൽനിന്നും
തിരികെയാഗ്രഹിക്കുന്നത്‌
സമ്മോഹനമായ
ആ വാക്ക്‌
ലാൽ സലാം.

പ്രിയപ്പെട്ടവളേ..
നിന്നിൽനിന്നും
ഞാനാഗ്രഹിക്കുന്നേയില്ല,
ജീവനു കുറുകെ വരഞ്ഞ
ഒരു ചെറുവാക്കുപോലും.!

എന്നിട്ടും,
നീയെനിക്കത്‌ മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക്‌ നൽകിയതത്രയും.

ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്‌
ഒരു ഭ്രാന്തനെപ്പോലെ..

അകം പിളർന്നു
 പെയ്യുകയായിരുന്നു,
നിനക്കൊരു
സമ്മാനം തന്നുവിടാൻ
 പുലർച്ചെ,
കറ്റെത്തുംവരേക്കും..!

പ്രിയ സഖാവേ..
നീയും
നൽകാതിരിക്കുക,
ഉടലുകരിഞ്ഞ്‌
അകം വെന്ത്‌
വർഗ്ഗീകരണങ്ങളിലിടമില്ലാത്ത
നിന്റെ
സുഹൃത്തിനു
വെറുതെയൊരു ലാൽ സലാം.

48 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

നിശ്ചയം; നിനക്ക്‌..

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്‌
ഒരു ഭ്രാന്തനെപ്പോലെ....

ചില പ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു...
ലാല്‍സലാം സഖാവേ..

വര്‍ഷിണി* വിനോദിനി പറഞ്ഞു...

നിന്റെ ഹൃദയത്തിന്റെ ചോപ്പിൽ പ്രണയമഴ...!

Yasmin NK പറഞ്ഞു...

ithenik manasilayi. thanks...

Renjith പറഞ്ഞു...

പെയ്തു തോരുന്നില്ല ഈ കവിത..അത്രക്കും മനോഹരം...അതില്‍ നനഞ്ഞു ഞാനീ വഴിവക്കില്‍ തന്നെയുണ്ട്..നീ ഇതിലെ നിന്റെ പതിവ് നടതതിനായി ഇനിയും വരും എന്ന് എനിക്കറിയാം...മഴയുമായി നീ വരും... മഴകുടഞ്ഞു നീ കടന്നു പോകും..അപ്പോഴും മഴ തോരാതെ പെയ്തു കൊണ്ടിരിക്കും...നീ പോയ വഴി എനിക്കിപ്പോള്‍ പരിചിതമാണ് സുഹൃത്തേ .... ലാല്‍സലാം

Cv Thankappan പറഞ്ഞു...

നന്നായിരിക്കുന്നു
ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

വെറുതെ നല്‍കാതിരിക്കുക....

Shahida Abdul Jaleel പറഞ്ഞു...


എന്നിട്ടും,
നീയെനിക്കത്‌ മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക്‌ നൽകിയതത്രയും.

അപ്പോള്‍ നീ ഇന്നലെ പിരിയുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചു നാളെ ബോട്ട് യാത്രക്ക് വരുന്നോ എന്ന് ചോദിച്ചതിനു തന്ന ഉത്തരം ശനിയാഴ്‌ച എന്‍റെ വായനയുടെ ദിനം .പക്ഷെ ശനിയാഴ്‌ചയെ പറ്റി ഒരു കവിത ആകാം നാളെ ...എന്നാലും ഇഷ്ടമായി വരികള്‍

കാടോടിക്കാറ്റ്‌ പറഞ്ഞു...

ജീവനു കുറുകെ വരഞ്ഞ
ഒരു ചെറുവാക്ക്....

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

സാഹിബിന്റെ വരികളില്‍ ആരെയോ പേടികുന്നപോലെ!നീ pranayappaniyil petto

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ഓടുകയായിരുന്നു,
പേടി തട്ടി
ജീവിതത്തിന്റെ
അപരപാതിയിലേക്ക്‌
ഒരു ഭ്രാന്തനെപ്പോലെ..

നല്ല വരികള്‍ നാമൂസ് ഭായ് !

Jefu Jailaf പറഞ്ഞു...

ഒരു സ്വപ്നമാവില്ലെന്ന വിശ്വാസത്തോടെ വര്‍ഗ്ഗ സമന്വയത്തിന്റെ ലാല്‍സലാം.. ആശംസകള്‍ നാമൂസ് ..

SATCHIDANANDAN പറഞ്ഞു...

Nannaayi.

മഴയിലൂടെ.... പറഞ്ഞു...

ആശംസകള്‍...
ലാല്‍ സലാം.....

നിസാരന്‍ .. പറഞ്ഞു...

ലാല്‍ സലാം. വെറുതെയല്ല. അകം നിറഞ്ഞു പുകഞ്ഞു പൊന്തിയ മനസ്സിന്റെ വിങ്ങലില്‍ നിന്നും. വേര്‍തിരിച്ചു വെക്കാതെ.. ഭയപ്പെടാതെ. ഭയപ്പെടുത്താതെ..

viddiman പറഞ്ഞു...

ഇല്ല, എങ്ങനെയാണൊരു ജീവനില്ലാത്ത വിടപറച്ചിൽ സാധ്യമാവുക ?

Akbar പറഞ്ഞു...

വെറുതെയൊരു ലാൽ സലാം.

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഇത്തവണ ലളിതമായിട്ടാണല്ലോ സഖാവേ.. നന്നായിട്ടുണ്ട്...നല്ല വരികള്‍..

ente lokam പറഞ്ഞു...

തിളയ്ക്കുന്ന വരികള്‍...
അങ്ങനെ ചേര്‍ക്കാം അല്ലെ?ലാല്‍
സലാമിന്റെ കൂടെ..??
ശരി ലാല്‍ സലാം....

mayilpeili പറഞ്ഞു...

ലാൽ സലാം പറയാൻ ഞാനൊരു സഖാവല്ല ...... പക്ഷെ എനിക്കു മനസ്സിലാകും ഒരു മനുഷ്യന്റെ അന്തര്യാമിയാം ചകിതങ്ങളെ ..... അതുകൊണ്ടുതന്നെ നിന്നോട് ചേർന്നുനിന്നുകൊണ്ട് എനിക്കറീയാത്തൊരാവാക് ഞാൻ കടം കൊള്ളുന്നു പ്രിയനേ .... ലാൽസലാം ................:))))

നീലക്കുറിഞ്ഞി പറഞ്ഞു...

അതിഭാവുകത്വത്തിന്റെ പൊടിപ്പും പൊലിപ്പുമില്ലാതെ കയ്യൊതുക്കത്തില്‍ വിരല്‍ തുമ്പില്‍ മിതത്വം പ്രകടിപ്പിച്ച വരികള്‍ ..നല്ല എഴുത്ത്...!!

ചീരാമുളക് പറഞ്ഞു...

സുലഭമായി വെറുതേ കൊടുക്കപ്പെടുന്നതാണിന്ന് "ലാൽ സലാം"
അഗ്നിയെരിയുന്ന നല്ല മനസ്സുകളെ, കപടമുഖം മറച്ച് വിളിച്ചണിചേർക്കാൻ, നിർലോഭം പറയപ്പെടുന്നു "ലാൽ സലാം"

അവസാനം, ഇവിടെ ഒരു കവിതയെനിക്ക് മനസ്സിലായി!! (എന്ന് തോന്നുന്നു)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ലാല്‍ സലാം

rajesh പറഞ്ഞു...

വളരെ നന്നായി സഖാവേ......ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തു..വാക്ക്..പലരും പലപ്പോഴും വെറുതെ തൂവിക്കളയുന്ന വാക്കുകള്‍..പക്ഷെ സഖാവിന്‍റെ സമ്മോഹനങ്ങള്‍ ആയ വാക്കുകള്‍ വെറുതെ തൂവിക്കളയാന്‍ ഉള്ളതല്ല സഖാവേ...അഥവാ തൂവി പ്പോയാല്‍ മണ്ണില്‍ കിടന്ന് ,മനസ്സില്‍ കിടന്ന് മുള പൊട്ടി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുന്നവയാണത് ..ലാല്‍സലാം സഖാവേ..

Unknown പറഞ്ഞു...

ഞാൻ സഖാവേ എന്ന് വിളിക്കാൻ ആഗ്രഹിച്ചാൽ പോലും ശരികളിൽ നിന്ന് ചിലപ്പോൾ ഓടിയൊളിക്കേണ്ടിവരാറുണ്ട്. കാലം ശരികളായിരുന്നവയൊക്കെതന്നെ ശരികളിലേ ഇല്ലാ എന്ന് തിരിച്ചറിയുമ്പോൾ

വീകെ പറഞ്ഞു...

‘ലാൽ സലാം സഖാവെ..’

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പ്രിയാ സലാം.
നല്ല വരികൾ, ഇഷ്ടായി
ആശംസകൾ

എന്നിട്ടും,
നീയെനിക്കത്‌ മടക്കിത്തരുന്നു.
അക്ഷര മഴ പെയ്ത
പുസ്തകക്കെട്ടിലൂടെ
നിനക്ക്‌ നൽകിയതത്രയും.

:)

Echmukutty പറഞ്ഞു...

ഇഷ്ടമായി ഈ വരികള്‍

Pradeep Kumar പറഞ്ഞു...

ലാൽ സലാം.....
സമ്മോഹനമായൊരു വാക്കിന്റെ പൊരുളറിഞ്ഞ കവിത.....
ജീവിതത്തിന്റെ അപരപാതിയിലേക്ക്‌ ഭ്രാന്തു പിടിച്ച് ഓടുന്നതിനിടയിൽ മുഖം നഷ്ടമാവുന്നതിനിടയിൽ നമുക്ക് വാക്കും വാക്കിന്റെ പൊരുളും നഷ്ടമാവുന്നു..

നല്ല വരികൾ......
തുടരുക ഈ കാവ്യസപര്യ......

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ലാല്‍ സലാം നീ വേണ്ടെന്നു പറഞ്ഞാലും നിനക്ക് ഞാന്‍ തരും ..ലാല്‍ സലാം ..

ശരത്കാല മഴ പറഞ്ഞു...

നല്ല വരികള്‍ ,ആശംസകള്‍ !!!

Unknown പറഞ്ഞു...

ലാൽസലാം... നല്ല വരികൾ

Ismail Chemmad പറഞ്ഞു...

ലാളിത്യമുള്ള കവിത . നല്ല വരികള്‍ . ആശംസകള്‍

khaadu.. പറഞ്ഞു...

ലാൽസലാം

വേണുഗോപാല്‍ പറഞ്ഞു...

കൊള്ളാം .. ലളിതമായ ഈ ലാല്‍ സലാം !!!

ബെഞ്ചാലി പറഞ്ഞു...

ആശംസകള്‍

muralidharan പറഞ്ഞു...

മനോഹരം....!!അപ്പോള്‍ ഞാന്‍
ചിത്ര ശലഭങ്ങള്‍ക്ക്
കൂടൊരുക്കുകയായിരുന്നു ,


http://navaliberalkazhchakal.blogspot.in/2012/10/blog-post_1429.html

മാധവൻ പറഞ്ഞു...

കുറെയായി നാമൂസ് ഈവഴിക്ക് വന്നിട്ട്..

സമ്മാനത്തിനു സലാം..

പിന്നെ ,ജീവിതത്തിന്റെ അപാരതയിലേക്കെത്ര ഓട്ടങ്ങള്‍ നാമൂസ്,കവിത ഇഷ്ടമായി.

സുനൈദ്‌ സി മുഹമദ് പറഞ്ഞു...

സ്നേഹം , സലാം , ...............

ആമി അലവി പറഞ്ഞു...

സഖാവിനും വികാരങ്ങളും വിചാരങ്ങളും ഉണ്ടല്ലേ?

നല്ല വരികള്‍ നാമൂസ് .

പുലർച്ചെ,
കറ്റെത്തുംവരേക്കും
?
ഇവിടെ കാറ്റെത്തും വരേയ്ക്കും എന്നാണോ?

ലംബൻ പറഞ്ഞു...

നല്ല കവിത, ഒരു ലാല്‍സലാം എന്‍റെ വക.

Shahid Ibrahim പറഞ്ഞു...

നന്നായിരിക്കുന്നു മാഷേ

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

കവിത നന്നായികേട്ടൊ നാമൂസ്..

Noushad Koodaranhi പറഞ്ഞു...

ഓ നാമൂസ്‌....
ഞാനുമിപ്പോള്‍ അറിയാതെ പറയുന്നു...
ലാല്‍ സലാം അലൈക്കും.....!

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

നല്ല വരികള്‍...

ajith പറഞ്ഞു...

വെറുതെയല്ലാതൊരു ലാല്‍ സലാം

Rainy Dreamz ( പറഞ്ഞു...

ലാൽസലാം

Unknown പറഞ്ഞു...

ലാല്‍സലാം .. മനോഹരമായ വരികള്‍

ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms