2012, നവം 12

പിണങ്ങിപ്പോയ മഴനൂലുകള്‍

മുത്തശ്ശിയുടെ മടിയില്‍നിന്നും ഞെട്ടിയുണര്‍ന്ന  അവന്റെ കാഴ്ചകളിലേക്ക്, പിണങ്ങിപ്പോയ മഴനൂലുകളും കാണാതായ മയൂര നടനവും അവനില്‍ വലിയൊരു ശൂന്യത നിക്ഷേപിച്ച് കഥയിലേക്ക് തന്നെ തിരിച്ചു നടന്നു.

 പൊയ്പ്പോയ കാഴ്ചയെ കേള്‍വിയെ കഥയെ കവിതയെ എല്ലാം തിരിച്ചുപിടിക്കാനായ് അവന്‍ വീണ്ടും മുത്തശ്ശിയുടെ മടിയിലേക്ക് തല ചെരിച്ചുവെച്ചു.

ശബ്ദങ്ങളുടെ തനിയാവര്‍ത്തങ്ങള്‍..  ഇടക്ക്, മൂക്ക് വിറപ്പിച്ചും കണ്ണ് തുറുപ്പിച്ചും അതിശയപ്പെട്ടും , വാക്കുകളെ സ്നേഹത്താല്‍ നാക്കിലലിയിപ്പിച്ചും മുത്തശ്ശി പറഞ്ഞു കൊണ്ടേയിരുന്നു.

" മഴ പിണങ്ങി പോകവേ മേഘക്കാടുകള്‍ കുശുമ്പോടെ മഴയുടെ പരിഭവത്തിന്റെ മറവിലേക്ക് പതുങ്ങി നില്‍ക്കും. തത്ഫലം, 'ആകാശത്തും ഭൂമിയിലും' ഉള്ളവരോട് പരിഭവപ്പെട്ടു നൃത്തം അവസാനിപ്പിച്ച ആണ്‍ മയില്‍ ചിലങ്കിയഴിച്ച്‌ തന്നെ ആഴിയുടെ ആഴങ്ങളില്‍ നഷ്ടപ്പെടുത്തും.

മരങ്ങള്‍ വെയില്കാഞ്ഞു പോകയാല്‍ ഉഷ്ണ രോഗങ്ങള്‍ ബാധിച്ച ചില്ലകളിലെ കൂടുകള്‍ ഉപേക്ഷിച്ച്‌ പക്ഷികള്‍ പറന്നു പറന്നു ചുട്ടുപഴുത്ത മണ്ണില്‍ അലിഞ്ഞു ചേരും.

പുല്‍മേടുകളുണങ്ങി മൊട്ടയായ കുന്നുകളെയും നരച്ച മൈതാനങ്ങളെയും താണ്ടി കറമ്പിപ്പശു കലമ്പിയാര്‍ത്തു അനന്തതയിലേക്ക് പുറപ്പെട്ടു പോകും.

ഒരു നേര്‍ത്ത ജലരേഖപോലും അവശേഷിക്കാത്ത തോടിന്റെ മാറില്‍ പരല്‍ മീനുകളുടെ വെളുമ്പിച്ച അസ്ഥി കൂടുകള്‍ മുലക്കണ്ണ് പരതും.

വറ്റിപ്പോയ കുളക്കടവിലെ മാളങ്ങളില്‍ നിന്നും പടം പൊഴിച്ച്‌ വേഗത വാങ്ങിയ പാമ്പുകള്‍  നിശ്ചലം തൊട്ടപ്പുറത്തെ പറമ്പുകളില്‍ ഒരു വരയായ് അടയാളം വെക്കും."

ശബ്ദങ്ങളുടെ കൂട്ടം  ശ്വാസം അനുവദിക്കാതെകണ്ട് അവനെ തടവിലാക്കുകയാണ്.

" നിന്റെ  മണവും നിറവും രുചിയും ബുദ്ധിയും ബോധവും ചിന്തയും പ്രണയവും... അവസാനമവസാനം നിന്റെ  ജീവനും, പിണങ്ങിപ്പോയ മഴനാരുകള്‍ക്കൊപ്പം ഇല്ലാതെയാകും.!'


37 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

മഴയില്ലാതെയായാല്‍ എന്ത് സംഭവിക്കുമെന്ന ഇല്ലുമോളുടെ ചോദ്ദ്യത്തിനുള്ള ഉത്തരമാണ് 'പിണങ്ങിപ്പോയ മഴനൂലുകള്‍'..!

Jefu Jailaf പറഞ്ഞു...

നല്ല ചിന്തകൾ പക്ഷേ മോളെത്രാം ക്ലാസ്സിലാ പഠിക്കുന്ന്യേ, ഇതവൾക്കുമനസ്സിലാകുമോ

ആമി അലവി പറഞ്ഞു...

:) ഇത്രേം ഒക്കെ മനസ്സിലാകുമോ കുഞ്ഞുങ്ങള്‍ക്ക്‌?

കൊമ്പന്‍ പറഞ്ഞു...

നല്ല വരികള്‍ ആശംസകള്‍

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എഴുത്ത് ഇഷ്ടായി, ഇഴുത്തിന്റെ രീതി അത് രസവുമായി
ഇങ്ങനെ കവിത്യം നിറച്ചെഴുതിയാൽ അത് രസായിരിക്കും അല്ലേ നീണ്ട് വരികൾ

" നിന്റെ മണവും നിറവും രുചിയും ബുദ്ധിയും ബോധവും ചിന്തയും പ്രണയവും... അവസാനമവസാനം നിന്റെ ജീവനും, പിണങ്ങിപ്പോയ മഴനാരുകള്‍ക്കൊപ്പം ഇല്ലാതെയാകും.!'

ആശംസകൾ

Shahida Abdul Jaleel പറഞ്ഞു...

നല്ല വരികള്‍ നാമൂസ് ആശംസകള്‍ ..

ente lokam പറഞ്ഞു...

വളരെ പ്രസക്തം ആയ ചിന്തകള്‍...
മഴ നൂലുകളുടെ അഭാവം തീര്‍ക്കുന്ന
വിള്ളലുകള്‍ വലിയ ഗര്‍ത്തങ്ങള്‍ ആയി
മാറും അല്ലേ?...

വായനക്കാര്‍ക്ക് കിട്ടി...പക്ഷെ ഇല്ലു മോള്‍ക്ക്
നമൂസ് വേറെ ഒരു മറുപടി ലളിതം ആയി
പറഞ്ഞു കൊടുക്ക്‌ കേട്ടോ..‌

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

ഈ ഗദ്യ കവിത കൊള്ളാം.

ശ്രീക്കുട്ടന്‍ പറഞ്ഞു...

മുത്തശ്ശി ഒരു ഹൈക്ലാസ്സ് ബുദ്ധിജീവി പരിസ്ഥിതിപ്രവര്‍ത്തകയാണോ നാമൂസേ...

Nassar Ambazhekel പറഞ്ഞു...

മനസ്സ് നീറ്റുന്ന ഒരു പ്രവചനം.

khaadu.. പറഞ്ഞു...

ആഹഹ്.. കവിത പോലൊരു കഥ..
മനോഹരം..

ajith പറഞ്ഞു...

നന്ന്

ഫൈസല്‍ ബാബു പറഞ്ഞു...

എനിക്ക് ഇതിനല്ല നന്ദി പറയാനുള്ളത് ,ഇഷ്ട ബ്ലോഗര്‍ വീണ്ടും ,ബൂലോകത്ത് സജീവമായല്ലോ ,,,,,ഇതില്‍ പെരുത്ത് സന്തോഷം വേറെ എന്തുണ്ട് !!!

വേണുഗോപാല്‍ പറഞ്ഞു...

ഈ മുത്തശ്ശി പറഞ്ഞ കാര്യങ്ങള്‍ അധികം താമസമില്ലാതെ പ്രായോഗികമാകും :)

mini//മിനി പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്, ദീപാവലി ആശംസകൾ.

പ്രയാണ്‍ പറഞ്ഞു...

ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഇങ്ങിനെയാണ്‍...വേര്‍പിരിച്ചെടുക്കാനാവാത്ത മഴനാരുകളെപ്പോലെ...

കാടോടിക്കാറ്റ്‌ പറഞ്ഞു...

മഴനാരുകള്‍ പോലെ ഈ ഭാഷയും.....!

വീകെ പറഞ്ഞു...

ആശംസകൾ...

Noushad Koodaranhi പറഞ്ഞു...

എന്‍റെ നാടിന്, എന്‍റെ പ്രകൃതിക്ക്....
ആത്മാവിലെന്നോ കുറിച്ച ഗീതം......!

വര്‍ഷിണി* വിനോദിനി പറഞ്ഞു...

കഥ കേൾക്കും ഉണ്ണി മിഴികൾ മേലോട്ടും താഴോട്ടും ചലിക്കുന്നത്‌ കാണാം..
സ്നേഹ വാത്സല്ല്യ നിധി തന്നെ അവളെ ചേത്തുപ്പിടിച്ച്‌ ഭയത്തിൽ നിന്നും പരിരക്ഷിക്കുക..

പുതുമഴകൾക്കും മഴക്കാടുകൾക്കും പ്രാർത്ഥനകൾ..!

Echmukutty പറഞ്ഞു...

എഴുതിയതെല്ലാം പരമാര്‍ഥമാണ്.

മഴയിലൂടെ.... പറഞ്ഞു...

നനയാത്ത മഴകള്‍ ജീവന്റെ പുസ്തകത്തിലെ നഷ്ടപെട്ട താളുകള്‍...
മഴ പെയ്യതിരുന്നലോ????

വെക്തമായ കുറെ ഉത്തരങ്ങള്‍.....

നന്നായി നാമുസേ......

മഴയിലൂടെ.... പറഞ്ഞു...

ബ്ലോഗ്‌ സന്ദര്‍ശിക്കും എന്ന് കരുതുന്നു....
http://mazhayiloode-joby.blogspot.com/

Vishnu N V പറഞ്ഞു...

കുട്ടികള്‍ക്ക് ഇങ്ങനെയുള്ള കഥകള്‍ തന്നെയാണ് പറഞ്ഞു കൊടുക്കേണ്ടത്. മരം വെട്ടിത്തെളിച്ച് സാമ്രാജ്യങ്ങള്‍ കീഴടക്കുന്ന മനുഷ്യന്റെ കഥയുടെ മറുവശം കൂടെ അവര്‍ അറിയണമല്ലോ.

Vishnulal Uc പറഞ്ഞു...

:-)

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ഇഷ്ടമായി ..മോള്‍ക്കും ഇഷ്ടമായി കാണും തീര്‍ച്ച

ഭാനു കളരിക്കല്‍ പറഞ്ഞു...

ഭീതി പരത്തുന്ന ഭാവി വര്‍ത്തമാനത്തെ നോക്കി പല്ലിളിക്കുന്നു.

നിസാരന്‍ .. പറഞ്ഞു...

ലളിതമായ വരികള്‍ കൊണ്ട് തീര്‍ത്ത കാവ്യം പോലത്തെ കഥ. ഇഷ്ടമായി നാമൂസ്‌. പിണങ്ങിപ്പോകുന്ന മഴനാരുകള്‍ വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കുന്നു

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

നാമൂസ് ...വരികള്‍ അല്‍പ്പം കൂടി ലളിതമാക്കിയാല്‍ നന്നായിരുന്നു എന്ന് എനിക്ക് തോന്നുന്നു.കണ്ണിനും മനസിനും ഇടയില്‍ ഒരല്‍പം പ്രയത്നം വേണ്ടി വരുന്നു

Mohiyudheen MP പറഞ്ഞു...

കൊള്ളാം എന്ന് ഒറ്റവാക്കിൽ പറയുന്നതിൽ അർഥമില്ല, വരികൾ അർത്ഥ സമ്പുഷ്ടം... ആശംസകൾ

റോസാപ്പൂക്കള്‍ പറഞ്ഞു...

ദൈവമേ..ഇങ്ങനെ ഒന്ന് സംഭവിക്കുമോ ....

റാണിപ്രിയ പറഞ്ഞു...

nalla varikal! namoos congrats!

MONALIZA പറഞ്ഞു...

മഴനാരുകള്‍ക്കൊപ്പം നമ്മളും ഇല്ലാതാകും ...:(

Unknown പറഞ്ഞു...

കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയ ആകാശത്തെ ഉണര്‍ത്താന്‍ ഇനി ഒരു കിളിപ്പാട്ടുണരണം

ആശംസകള്‍

RAGHU MENON പറഞ്ഞു...

മഴയുടെ അഭാവം ഉയർത്തുന്ന ഭീതികൾ
കൊള്ളാം

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു...ആശംസകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms