വിചിത്ര കാമനകളുടെ വിസ്മയക്കൂടാണ് കുട്ടിയപ്പൻ. അത്
ചിത്രീകരിക്കുന്നിടത്ത് മണ്ണാറത്തൊടീലെ ജയകൃഷ്ണൻ ഒളിപാത്തുനോക്കുന്നത്
ജയകൃഷ്ണന്റെ സ്വാധീനം വായിക്കുന്ന എന്നിലുള്ളതുകൊണ്ടാകാം എന്ന് ലീലയുടെ
മൗലികതയെ വിശ്വസിക്കുന്നു. ഇനിയുള്ള വാചകങ്ങൾ അതിനെ സാധൂകരിക്കുന്നു.
ലീലയിലെ ശ്രദ്ധേയമായ ഒരു സംഗതി ഇവർക്കിടയിലേ (കുട്ടിയപ്പനും പിള്ളെച്ചനും) സംഭാഷണത്തിലെ പരിഹാസ്യോദ്ദീപകമായ നന്നേ കറുത്തതും ഉൾപ്പിരിവുകളുമുള്ള തമാശകളാണ്. ഇടക്കിടെ ഭാണ്ഡമഴിഞ്ഞുവീഴുന്ന ലോകകാര്യങ്ങളിലെ രാഷ്ട്രീയ നിരീക്ഷണവും ലീലയെ വേറെ ഒരു മാനത്തിലെത്തിക്കുന്നുണ്ട്.
പിന്നെ, എടുത്തുപറയേണ്ടുന്ന ഒന്ന് കൃത്രിമമെന്ന് തോന്നിപ്പിക്കുന്ന അട്ടഹാസങ്ങളിലൂടെ എത്താകൊമ്പുകളിലേക്ക്/ഓടുന്ന വണ്ടിയിലേക്ക് ഒക്കെ പായിക്കുന്ന പൊള്ളച്ചിരികൾ ത്രില്ലൊടുങ്ങുമ്പോൾ ബാക്കിയാകുന്ന നിസാരതയെയാണ് സൂചിപ്പിക്കുന്നത്. അതുപക്ഷേ അപരനിലേൽപ്പിക്കുന്ന മുറിവാഴങ്ങൾ അളക്കാനാവാത്തതായിരിക്കും. മേൽസൂചിപ്പിച്ച നിസ്സാരത അതവതരിപ്പിക്കാനുപയോഗിച്ച പ്രയോഗനിർമ്മിതി സൂക്ഷമതലത്തിൽ ഒരു കവിതയുടെ സുഖം നൽകുന്നത് ഇതിലെ വിചിത്രമായ മറ്റൊരു സംഗതിയാണ് . ലീലയിൽ ഇങ്ങനെ അതിന്റെ ചില പ്രയോഗ രസങ്ങളിൽ വേറെയും കവിതകൾ കാണാം.
അതുപോലെത്തന്നെയാണ് വായനയുടെ ഓരോ അടരിലും വെളിവാകുന്ന സ്വയംപരിഹാസ്യത്തിന്റേതായ മുനകൂർത്ത ചിരികൾ. അത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചനും കുട്ടിയപ്പനും നമ്മെ ആദ്യം രസിപ്പിക്കേം ചിരിപ്പിക്കേം ചെയ്യുമെങ്കിലും അടുത്ത നിമിഷത്തിൽ ചിരിയെ അർദ്ധോക്തിയിൽ നിറുത്തി ചിന്തിപ്പിക്കുന്നത് കാണാം.
അങ്ങനെ ഒരു സന്ദർഭമാണ് ലീല. ലീല എന്ന പേര് തന്നെ വലിയ വ്യാഖ്യാനക്ഷമത നൽകുന്ന ഒന്നാണ്. അത് ആ പെൺകുട്ടിയുടെ പേരെല്ലെന്നിരിക്കെ വാങ്ങുന്ന/ഉപയോഗിക്കുന്ന കുട്ടിയപ്പൻ എന്ന മനുഷ്യന്റെ ഉദ്ദേശ്യമാണ് ലീല. അയാളെത്ര വിചിത്ര സ്വഭാവക്കാരനാകുമ്പോഴും ബോധപൂർവ്വമുള്ള തിരഞ്ഞെടുപ്പും വിനോദാപാധിയുമാണ് ലീല. ലൈംഗീകത വിലക്ക് വാങ്ങുമ്പോൾ ചരക്കായി മാറുന്ന പെണ്ണിന്റെ ശബ്ദമില്ലായ്മയാണ് ലീല.
മറ്റു സ്ത്രീ സാന്നിദ്ധ്യമായ ഉഷയും ബിന്ദുവും ഇങ്ങനെ കുട്ടിയപ്പന് വിലക്ക് വാങ്ങിയ വിചിത്ര ലൈംഗീകതയുടെ അടയാളങ്ങളാണ് . ആനയുടെ തുമ്പിക്കയ്യിൽ നിറുത്തി കൊമ്പുകളിൽ പിടിച്ച് എനിക്കൊരു പെണ്ണിനെ ഭോഗിക്കണം. എനിക്കതിനൊരു ആനയെ വേണം. പിന്നെ ഒരു പെണ്ണും. ഈ വിചിത്രാവശ്യത്തിന്റെ ഒടുക്കത്തിലാണ് കഥ ലീലയിലെത്തി നിൽക്കുന്നത്.
ദാസപ്പാപ്പിയും പാപ്പാൻ പണിക്കരും തങ്കപ്പൻ നായരും എല്ലാം ലീലയിൽ അധികമല്ലെന്ന് പാത്രങ്ങളുടെ വ്യക്തിത്വസാന്നിദ്ധ്യംകൊണ്ട് തെളിയിക്കുന്നുണ്ട്. ഏലിയാമ്മയും അമ്മച്ചിയും എല്ലാം അങ്ങനെത്തന്നെ.! തോമയാണോടാ എന്ന അമ്മച്ചിയുടെ അന്വേഷണം പുറപ്പെട്ടുപോയ ഏതോ ഒരു നന്മയെ പ്രതീക്ഷിച്ചുള്ളതാകാം എന്നൊരു വിചാരത്തിലൂടെയാണ് എന്റെ വായന കടന്ന് പോയത്.
എന്തായാലും ലീല സിനിമയാകുമെങ്കിൽ (അങ്ങനെ ചില വാർത്തകൾ ഉണ്ടായിരുന്നു) ഞാനത് കാണില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്.
വായന ശീലമാക്കിയവർ 'ഉണ്ണി ആർ'ന്റെ 'ലീല' വായിക്കാതിരിക്കരുത്.

16 comments:
പലസമയങ്ങളിലായി എഫ്ബിയില്‍ എഴുതിയട്ടത് ഒന്നിച്ചെടുത്ത് ഒട്ടിച്ചിട്ടത്
പരിചയപ്പടുത്തലിന് നന്ദി ഭായ്.
കുറിപ്പ് നന്നായി.
ഉണ്ണി ആറിന്റെ കഥകള്‍ മുഴുവന്‍ ഇഷ്ടമാണ്.
കാരൂരിന്റെ കഥകള്‍ക്ക് ശേഷം ചെറുകഥകള്‍ ഏറെ ഹൃദ്യമാകുന്നത് ഇങ്ങേരെ വായിക്കുമ്പോഴാണ്. എഴുത്തില്‍ കപടത ഇല്ലാതെ, കഥാപാത്രങ്ങളിലൂടെ വിളിച്ചു പറയുന്ന തുറന്ന ജീവിതമാവാം ആ ഇഷ്ടത്തിനു നിദാനം.
വായന വളരെ കുറഞ്ഞ കാലമാണെനിക്ക്. അതുകൊണ്ട് തന്നെ ഏത് പുസ്തകത്തെപ്പറ്റി വായിച്ചാലും അതൊക്കെയും പുതിയത്. ഈ കുറിപ്പുകളില്‍ ലീല ഫേസ് ബുക്ക് പോസ്റ്റില്‍ വായിച്ചിരുന്നു
ഗംഭീരമായ് നാമൂസേ
ഇനി ഇതെല്ലാം വായിക്കേണ്ട ജോലി തലയിൽ വരച്ചു തന്നു, ല്ലേ? ഒരോരോ നാമൂസ്സുകളേ..!!
ഉണ്ണി ആറിന്റെ ലീല വായിച്ചതാണ്. മറ്റൊന്നും വായിച്ചിട്ടില്ല..
ലീല ഒഴിച്ചുള്ളതൊന്നും വായിച്ചില്ല, ലീലയുടെ വായന ഈ കുറിപ്പിലെ അതേ അസ്വാദ്യതയുണ്ടാക്കിയത് തന്നെ. മറ്റുള്ളവയെ വായിക്കാൻ ഈ കുറിപ്പ് താല്പര്യം ജനിപ്പിച്ചത് കൊണ്ട് ഏറെ താമസിയാതെ വായിക്കുന്നതായിരിക്കും..
പരിചപ്പെടുത്തല്‍ നന്നായി
ആശംസകള്‍
ലീല അടങ്ങിയ ചെറുകഥകള്‍ മാത്രമേ വായിച്ചിട്ടുള്ളൂ.
മറ്റുള്ളത് എപ്പോള്‍ വായിക്കാന്‍ കഴിയും എന്നറിയില്ല.
ഓരോ കഥകളും ഓരോ തുരന്നെടുക്കല്‍ ആയി തോന്നി വായനയില്‍.
വളരെ ഇഷ്ടമുള്ള എഴുത്തുകാരന്.
വായനയുടെ ലോകം,, നന്നായിട്ടുണ്ട്.
വായിക്കാന്‍ തൊന്നും വിധത്തില്‍ വിഭ്രാത്മകമായ വിവരണങ്ങള്‍ ..
ഇപ്പോ ഒന്ന് വായിക്കാൻ തോന്നുന്നു
നല്ലെഴുത്ത് പരിചയപെടുത്തലിനു നന്ദി, പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോ ഇത്തരം പരിചയപെടുത്തലുകള്‍ സഹായിക്കാറുണ്ട്
വായിച്ചു വളരാം .... ആശംസകൾ ഭായ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?