2015, ഒക്ടോ 9

ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍




പ്രിയരേ,

അങ്ങനെ പല കാലങ്ങളിലായി ഇവിടെ കുറിച്ചിട്ട അക്ഷരങ്ങളില്‍ ചിലത് പുസ്തക രൂപത്തിലേക്കാകുന്നു.

തുടക്കം മുതല്‍ ഈ നേരം വരെയും വായിക്കേം വിമര്‍ശിക്കേം ചെയ്ത ചങ്ങാത്തങ്ങള്‍ ഈ പുസ്തകത്തെയും അത് അര്‍ഹിക്കുന്ന വിധത്തില്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. 

ഇങ്ങനെ ഒരു പുസ്തകം വ്യക്തിപരമായി എന്നെ ഏറെ സന്തോഷിപ്പിക്കുമ്പോഴും അത് പൂര്‍ണ്ണമാകുന്നത് എപ്പോഴും കൂട്ടുള്ള എന്റെ കൂട്ടുകാരിക്കൊപ്പം പങ്കുവെക്കുമ്പോഴാണ്. 

ഓര്‍മ്മയില്‍ അനേകര്‍,
എല്ലാവര്‍ക്കും എന്റെ സ്നേഹങ്ങള്‍.

തിരക്കിലും സ്നേഹപരിഗണനയാല്‍ കവിതകള്‍ വായിക്കാനും അവതാരികയാലും ചെറുകുറിപ്പുകളാലും എന്നെ സന്തോഷിപ്പിക്കാനും മനസ്സിറക്കം കാണിച്ച, സഖാവ് കെഇഎന്നും കവി സച്ചിമാഷിനും പ്രിയ സുഹൃത്തും സഖാവും ഇഷ്ടകവിയുമായ പി എന്‍ ഗോപീകൃഷ്ണനും എന്റെ ഹൃദയസ്മിതങ്ങള്‍. 

കവിതകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധം ചെയ്യാനുള്ള ആലോചന പങ്കുവെച്ചപ്പോള്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് കൂടെ നിന്ന മലയാള നോവല്‍-ചെറുകഥ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം പി സുരേന്ദ്രന്‍ മാഷിനും എന്റെ സ്നേഹങ്ങള്‍.

പുസ്തകത്തിന് കവര്‍ ഡിസൈന്‍ ചെയ്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുധീര്‍ എംഎ,
കവിതകള്‍ക്ക് വരഞ്ഞും ഈ ശ്രമത്തിന് പ്രോത്സാഹനമായും കൂടെനിന്ന സ്വാതി ജോര്‍ജ്ജ്/അഷ്‌റഫ്‌ മേലേവീട്ടില്‍ എന്നീ  ചങ്ങാത്തങ്ങള്‍ക്കും നിറഞ്ഞ സ്നേഹം. 

ബ്ലോഗിലെ/എഫ്ബിയിലെ/അടയാളത്തിലെ/ക്യൂ മലയാളത്തിലെ സ്നേഹസാമീപ്യങ്ങള്‍ക്കും എന്റെ സ്നേഹം. 

കൈരളിയിലെ അശോകേട്ടന്/ദിവ്യക്ക്/മറ്റു ജീവനക്കാര്‍ക്ക്/മൊത്തം കൈരളിക്ക്... എന്റെ സന്തോഷം പറയുന്നു.

ഈ നവംബറില്‍ ഷാര്‍ജ്ജ  ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റില്‍ പ്രകാശിതമാകുന്ന 'ഊര്‍ന്നുപോയേക്കാവുന്നത്രയും മെലിഞ്ഞ രണ്ടുകാലുകള്‍' എന്ന ഈ ചെറിയ പുസ്തകത്തെ വാങ്ങി/ വായിച്ച്/അഭിപ്രായിക്കണം എന്ന്‍ എന്റെ എല്ലാ സ്നേഹങ്ങളോടും പറയുന്നു, പ്രകാശന ചടങ്ങിലേക്ക് ക്ഷണിക്കുന്നു.







22 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

ഈ സന്തോഷത്തില്‍ പങ്കുചേരുന്നതോടൊപ്പം ആത്മാര്‍ഥമായ അഭിനന്ദനങ്ങളും നേരുന്നു..

ഏ.ആര്‍. നജീം പറഞ്ഞു...

ഏതൊരു എഴുത്തുകാരുടെയും സന്തോഷ നിമിഷം തന്നെ ഇത് ... പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ട് ... ന്നാലും കഴിയില്ല അഭിനന്ദനങ്ങള്‍ നേരുന്നു (തിരിച്ച് ഖത്തറില്‍ വന്നുകഴിഞ്ഞു കെട്ടിപ്പിടിച്ചൊരുമ്മ :)
)

hashhashim പറഞ്ഞു...


അഭിനന്ദനങ്ങൾ , അഭിമാനകരവും

Junaiths പറഞ്ഞു...

Congrats Namoos

sm sadique പറഞ്ഞു...

അഭിനന്ദനങ്ങൾ ..... അഭിനന്ദനങ്ങൾ .....അഭിനന്ദനങ്ങൾ ..... ആശംസകൾ .........ആശംസകൾ .........ആശംസകൾ .........

Akbar പറഞ്ഞു...

പ്രിയ സുഹൃത്തെ. അക്ഷര ലോകത്ത് സ്നേഹിച്ചും അതിലേറെ കലഹിച്ചും നേരുകൾ ചികഞ്ഞു നീ സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങളിൽ മഷി പുരളുമ്പോൾ നിന്നെ നീയായി വാർത്തെടുത്ത വായനക്കാരെ മറക്കാതിരിക്കാൻ കാണിച്ച സൗമനസ്യത്തെ വാഴ്ത്തുന്നടൊപ്പം നിന്റെ സൃഷ്ടികൾക്ക് ഒരായിരം ആശംസകൾ.

© Mubi പറഞ്ഞു...

അഭിനന്ദനങ്ങള്‍...........

Pradeep Kumar പറഞ്ഞു...

എല്ലാ നന്മകളും നേരുന്നു

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

പ്രിയനേ
സ്നേഹം, സന്തോഷം, ആശംസകള്‍

mukthaRionism പറഞ്ഞു...

അഭിനന്ദനങ്ങൾ ....

ishaqh ഇസ്‌ഹാക് പറഞ്ഞു...

അഭിനന്ദനങ്ങള്‍ അറിയിക്കുന്നു...
സസ്നേഹം സാഭിമാനം ....

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

സൈബര്‍ ഇടങ്ങളില്‍ കത്തുന്ന കനലായും നനയുന്ന സ്നേഹമായും ഇടംപിടിച്ച അക്ഷരങ്ങള്‍ ഒന്നിച്ചൊരിടത്ത് സമൂര്‍ത്തമാകുന്ന സന്തോഷമുഹൂര്‍ത്തത്തില്‍ നിറമനസ്സോടെ പങ്കുചേരുന്നു.

ആശംസകള്‍ പ്രിയ നാമൂസ്.

Joselet Joseph പറഞ്ഞു...


ആദ്യപുസ്തകം സ്വപ്നം സഫലമാകുക എത്ര തീഷ്ണണമായ അനുഭവമാണ്. എല്ലാ ഭാവുകങ്ങളും സഖേ..

ഷിറാസ് വാടാനപ്പള്ളി പറഞ്ഞു...

Sneham.. Aasamsakal...

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ..
ഒരുപാട്‌ സന്തോഷം തോന്നുന്നു..
അഭിനന്ദനങ്ങൾ

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

ഒത്തിരി സന്തോഷവും സ്നേഹാശംസകളും ...

Arun Kumar Pillai പറഞ്ഞു...

കിടു..!! ആശംസകൾ നാമൂസിക്ക!

MOIDEEN ANGADIMUGAR പറഞ്ഞു...

വാങ്ങും , വായിക്കും.. ആശംസകൾ

Aarsha Abhilash പറഞ്ഞു...

ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ..
ഒരുപാട്‌ സന്തോഷം തോന്നുന്നു..

aboothi:അബൂതി പറഞ്ഞു...

എഴുതാനാവുക ഒരു അനുഗ്രഹം
അവ പ്രകാശപൂരിതമാവുക എന്നത് അഭിമാനകാരവും.
വൈകിയാണെങ്കിലും ആശംസകൾ.

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

അഭിമാനം..അഭിനന്ദനം..സന്തോഷം..സ്നേഹം..! വായിച്ചേച്ചും വന്നിട്ടു ബാക്കി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms