2016, ഡിസം 4

വിദൂരതയിൽ രണ്ട്‌ നിഴലുകൾ



ആയിരുന്നതിൽ നിന്ന് 
എല്ലാ ആയലുകൾക്കുമകലെ
രണ്ടൂക്കൻ മതിലുകൾ, 
നിഴൽപ്പൊക്കത്തിനൊപ്പം
ചുരുങ്ങുന്ന
രണ്ട്‌ വിഭജിത രാജ്യങ്ങൾ

അകക്കടലിലെ
ഹുങ്കാരത്തിരയിൽ
പകച്ച പ്രണയച്ചന്തം,
പാതി വെന്ത്‌
മറുപാതി ഇലച്ച്‌
ഒരേ ചിലയ്യിൽ 
രണ്ടപൂർവ്വതകൾ

അപരിഹാര്യമായ
പതിവുകളിൽ തറഞ്ഞ
സ്വർഗ്ഗദൂരങ്ങൾ,
വിദൂരത
അത്ര അകലത്തിലല്ലാത്ത
ഒരു പരിചിത ദേശം
നമ്മളതിൽ
രണ്ടപരിചിത അയൽപ്പക്കം


വെട്ടത്തിന്നുദാരതയിൽ
വക്രിച്ചുമേങ്കോണിച്ചും
രണ്ട്‌ ദൃശ്യാദൃശ്യ അരൂപികൾ,
നമ്മൾ,
വിദൂരതയിലെ
രണ്ട്‌ നിഴലുകൾ.!

6 comments:

Unknown പറഞ്ഞു...

രണ്ട് ലോകങ്ങളുടെ വിശേഷങ്ങൾ...:)

Junaiths പറഞ്ഞു...

അയല്പക്കങ്ങൾ അപരിചിതമായിത്തന്നെ തുടരുന്ന കാലം

തുമ്പി പറഞ്ഞു...

പരിലാളിക്കപ്പെട്ട് വളര്‍ത്തിയെടുക്കാവുന്ന ഏറ്റവും അടുത്ത ബന്ധങ്ങള്‍ പോലും കവി ഇവിടെ വിവരിക്കുന്ന തരത്തില്‍ രണ്ട് വിഭജിത രാജ്യങ്ങളെപ്പോലെ നമ്മുടെയിടയില്‍ വിരാജിക്കുന്നു.
വെന്ത് പാകമായതിനെ ആഹരിക്കുന്ന രീതിയില്‍ തന്നെ ഈ പ്രണയങ്ങളൊക്കെയും ആഹരിക്കപ്പെടാനും, ലാളിക്കപ്പെടാനും ആശിക്കുമ്പോള്‍ തന്നെ, കൂര്‍ത്ത ദൃഷ്ടി ഓങ്ങി നില്‍ക്കുന്ന സമൂഹമാകണം വെന്ത പ്രണയത്തെ ആഹരിപ്പിക്കാതെ ഇലപ്പിച്ചു കളയിപ്പിക്കുന്നത്. സ്വര്‍ഗ്ഗ ദൂരങ്ങള്‍, അതിന്‍റെ വിദൂരത, അപരിചതത്വം ഇവയെല്ലാം നാം തന്നെ കല്‍പ്പിച്ച് കൂട്ടുന്നതാണ്.

V P Gangadharan, Sydney പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
V P Gangadharan, Sydney പറഞ്ഞു...

അവള്‍ വസിക്കുന്നത്‌ അരികിലായാല്‍ പോലും അകലമെത്രയെന്നറിയാവുന്നവനാണ്‌ ഞാന്‍. എന്നിട്ടും ഞാന്‍ എവിടെയെന്ന്‌ ഞാനറിഞ്ഞില്ല! എന്നെ എന്നിലേയ്ക്ക്‌ അവള്‍ എത്തിച്ചു, എന്നെ അറിഞ്ഞുകൊണ്ടാവാം, എന്നെ അറിയാഞ്ഞിട്ടാവാം. ഇതില്‍ ഏതായാലും, അവളാണെന്നോടു ചോദിച്ചത്‌: "മനസ്സുകൊണ്ട്പ്രാപ്യമാകാത്ത ദിശയെവിടെ, ദിക്കെവിടെ..?"
മനസ്സിന്റെ ആ അനന്തമായ അളവുകോല്‍ അവള്‍ എന്നില്‍ നിന്നും കട്ടെടുത്തതായിരുന്നെന്ന്‌, പക്ഷേ അവള്‍ തന്നെ അറിഞ്ഞിരുന്നില്ല.

"മൂഢശിരോമണി!" ഞാന്‍ എന്നെത്തന്നെ പഴിക്കുകയായി, "തിരിച്ചറിവില്ലാത്തവന്‍."
ആരാണീ ഞാന്‍...? ആരാണീ അവള്‍...?
അസൂയയുടെ, അഹംഭാവത്തിന്റെ, അഹങ്കാരത്തിന്റെ, ആത്മരോഷത്തിന്റെ, പുറ്റിന്നുള്ളില്‍ തപസ്സിരിക്കുന്നവന്‍, ഞാന്‍-
ഈ ഞാന്‍!
അവളെക്കുറിച്ച്‌ ഇനിയെന്തിനറിയണം? അവളെക്കുറിച്ചായിരുന്നില്ലേ ഞാന്‍ പറഞ്ഞിരുന്നത്‌?
Where am I? I am lost!
Yes, I have to admit: my perception has been my reality.
"The source of my perception?"
Please leave me alone!

സത്യം വിളിച്ചുപറയുന്ന ഈ കവിത ഇഷ്ടപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അപരിഹാര്യമായ പതിവുകളിൽ
തറഞ്ഞ സ്വർഗ്ഗദൂരങ്ങൾ,
വിദൂരത അത്ര അകലത്തിലല്ലാത്ത
ഒരു പരിചിത ദേശം
നമ്മളതിൽ രണ്ടപരിചിത അയൽപ്പക്കം...!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms