2010, ഡിസം 19

ഗാന്ധിയെ തേടി

നിറമില്ല നിനവില്ല നന്മയില്ല
നിലാവുമില്ല നീയെവിടെ...?
ഈയന്ധമാമനസ്സുകളിലൊരു
ചെറുവിളക്കു വെക്കാന്‍

കാപട്യം ഗീഥമായ്‌
കനി വച ശ്രുതികളായ്
കല കലാപവുമായ് പരണമിച്ചു
രോദനം കാതിന്‍റെ ആനന്ദമായ്
രക്തപ്പുഴയും രതിയരങ്ങും


മനസ്സെന്ന മാന്ത്രിക കോവിലിലിപ്പോള്‍
മഞ്ഞില്ല മഴയില്ല മരവിപ്പ് മാത്രം
മിഴികള്‍ തുറന്നില്ല മനുജരെ കണ്ടില്ലാ
മാര്‍ഗ്ഗം തെളിയ്ക്കുവാനാരുമില്ലാ

നരര്‍ നിന്‍റെ ഭൂവിതില്‍
നരകം പണിയുമ്പോള്‍
നഗരം നിരാശയാല്‍ കേണിടുമ്പോള്‍
കരിനിഴലെന്നെയും മൂടിടുന്നു
കാലം കലിതുള്ളിയാടിടുന്നു

സ്വയമെരിഞ്ഞുരുകിയും പ്രഭ ചൊരിഞ്ഞീടുന്ന
സ്വത്വത്തെയര്‍പ്പിച്ചു സ്നേഹം ചൊരിയുന്ന
അറിവിന്‍ അനന്തമാം സാഗരം തീര്‍ക്കുന്ന
നീയെവിടെ, നിന്റെ വിളക്കെവിടെ..?


30 comments:

അജ്ഞാതന്‍ പറഞ്ഞു...

nice poem

Elayoden പറഞ്ഞു...

"മനസ്സെന്ന മാന്ത്രിക കോവിലിലിപ്പോള്‍
മഞ്ഞില്ല മഴയില്ല മരവിപ്പ് മാത്രം
മിഴികള്‍ തുറന്നില്ല മനുജരെ കണ്ടില്ലാ
മാര്‍ഗ്ഗം തെളിയ്ക്കുവാനാരുമില്ലാനല്ല"

കാപട്യം നിറഞ്ഞ ലോകത്ത് അഹിംസയുടെയും സത്യത്തിന്റെയും മാര്‍ഗ്ഗ ദീപം തെളിക്കാന്‍ ഇന്നാരുമില്ല....മരവിച്ച മനസുമായി കഴിയുന്ന മനുഷ്യ കോലങ്ങള്‍ക്ക്‌ ഒന്നിനും നേരമില്ലാതെ വെട്ടിപിടിക്കാനുള്ള ഓട്ടത്തിലാണ്.
നാമൂസ്, ഇത് നാമൂസല്ല, എനിക്കെന്നപോലെ എല്ലാവര്ക്കും ഇഷ്ട്ടപ്പെടും. നല്ല കവിത.

Yasmin NK പറഞ്ഞു...

പാവം ഗാന്ധിജി അവിടെ സമാധാനമായി കഴിഞ്ഞോട്ടെ.അഴിമതിക്കും കൈക്കൂലിക്കും ഗാന്ധിജിയെ മറയാക്കിയവരാണു നമ്മള്‍.എത്ര ഗാന്ധി (ആയിരത്തിന്റെ നോട്ട്)തരും എന്നാണു ചോദ്യം.അങ്ങോര്‍ ഉപയോഗിച്ച പേന മുതല്‍ അടിയുടുപ്പ് വരെ ലേലത്തിനു വെക്കും.ഇതൊക്കെ കണ്ടാല്‍ തലയില്‍ കൈവെച്ച് നിലവിളിക്കും അദ്ദേഹം.

ആശംസകള്‍

ഹംസ പറഞ്ഞു...

മുല്ല പറഞ്ഞ പോലെ . എന്തു തെമ്മാടിതാരത്തിനും ഇപ്പോള്‍ ഗാന്ധി എത്ര എന്നു തന്നയാ ചോദ്യം ..... കവിത നന്നായി

സാബിബാവ പറഞ്ഞു...

ഗാന്ധിയെ കുറിച്ച് കവിത രചിക്കാന്‍ വരികള്‍ തികയില്ല
എന്നാലും വേറിട്ട അങ്ങയുടെ ചിന്താഗതി അഭിനന്ദിക്കാതെ വയ്യ
കവിതയ്ക്ക് നന്മ തുളുമ്പുന്നു

Akbar പറഞ്ഞു...

ഗാന്ധിജിയെ ഓര്‍ത്തല്ലോ. കവിത നന്നായി

gibru പറഞ്ഞു...

അനിഷ്ട്ടങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു നമുക്ക് ഗാന്ധിജിയെഓര്‍ക്കാന്‍.എന്നാലും.. നമ്മളിലുണ്ട് എന്നതാവാം ഈ ഓര്‍മപെടുത്തല്‍..... സന്തോഷത്തിലും ബാപ്പുവിനെ കൂടെ കൂട്ടാന്‍ കഴിയട്ടെ ..

വേണുഗോപാല്‍ പറഞ്ഞു...

രണ്ടാഴ്ച മുന്‍പ് മ ഗ്രൂപ്പില്‍ നമ്മള്‍ കണ്ടപ്പോള്‍ മുതല്‍ ഈ സംഭവം തേടി നടക്കുന്നു ,,,,, ഇപ്പോള്‍ കിട്ടി ,,, ഗംഭീരം ഈ തോന്ന്യാക്ഷരങ്ങള്‍

പത്രക്കാരന്‍ പറഞ്ഞു...

ഗാന്ധി ഒരു അളവ് കോലാണ് . . .
ഗാന്ധിസത്തില്‍ നിന്നും ഗാന്ധിയന്മാരിലെക്കുള്ള അളവുകോല്‍ . . .

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഗാന്ധിയോ,
അതാരാ..........?

Mizhiyoram പറഞ്ഞു...

ആ മഹാ മനുഷ്യന്റെ സ്മരണയില്‍ ഒരു ജയന്തി കൂടി ആഘോഷിക്കാം നമുക്ക്.

കെ.എം. റഷീദ് പറഞ്ഞു...

നാള്‍ വഴിയിലിവനിന്നു നാമമില്ല
നാട്ടു നടവഴില്‍ ഈ ഉരുവ മോര്‍മയില്ല
എന്നാലും എന്‍ നിലവിളിക്കിടയിലെ
കണ്ണീരിലൂറുന്നു ഗാന്ധി.......................
..........................................................
ഇവനയല്ലോ ചുട്ടു കൊല്ലുന്നു നാം
നിത്യമിവനയല്ലോ ചില്ലിലിട്ടു വില്‍ക്കുന്നു നാം
ഇവനായാണല്ലോ കറുപ്പായി വരക്കുന്നതിവനയല്ലോ
ശുചിപ്പെടുത്തുന്നു നാം ............................................
..................................................................
കുഞ്ഞിന്നു കൊറ്റിനായി മേനി വില്‍ക്കും
തെരുവ് പെണ്ണിനൊരു മറയാണ് ഗാന്ധി
അളയറ്റ യുവതയ്ക്ക് ബോധം പുകക്കുവാന്‍
തണലുള്ളരിടമാണ് ഗാന്ധി
നീതിക്ക് വിലകൂട്ടി വില്‍ക്കുന്ന
സേവന ചതികള്‍ക്കുടുപ്പാണ് ഗാന്ധി
ഏതു രക്ഷസ്സിനും ദേവതയാകുവാന്‍
ഓതുന്ന പേരാണ് ഗാന്ധി......
(ഗാന്ധി- മധുസൂദനന്‍ നായര്‍)

നാമൂസിന്റെ കവിത വായിച്ചപ്പോള്‍ ഓര്‍മയില്‍ വന്നത് മധുസൂദനന്‍ നായരുടെ ഈ കവിതയാണ്.
ഗോട്സെ ഗാന്ധിയെ ഒരു തവണയേ കൊന്നള്ളൂ നമ്മുടെ രാഷ്ട്രീയക്കാരും ഗാന്ധി ഭക്തരും
ഗാന്ധിയെ ദിവസവും നിരവധി തവണയാണ് കൊല്ലുന്നത്‌.

kochumol(കുങ്കുമം) പറഞ്ഞു...

"രഘുപതി രാഘവ രാജാറാം
പതീത പാവന സീതാറാം..........
ഗാന്ധി ജയന്തി ആശംസകള്‍!

grkaviyoor പറഞ്ഞു...

ഗാന്ധി തന്‍ ഗന്ധമറിയാത്തോരിവര്‍
ഗന്ധകം പുകക്കുന്നു അഴിമതിതന്‍
ബാന്ധവമിവര്‍ക്ക് ഏറെയെങ്കിലും
ബന്ധിതരാകാതെ ചിരിക്കുമാ
ഗാന്ധിതലയുടെ മറവില്‍ വാഴുന്നു
സന്ധി സമരമില്ലാതെ ,അന്ധതയകറ്റാമിനിയുമി
ആസേതുസിന്ധു ഗംഗാ അചലമേ ഉണരൂയി
പ്രതിസന്ധിയകറ്റാന്‍ സങ്കല്പം എടുക്കാമിന്നു
ഗാന്ധി ജയന്തിയല്ലോ ,വന്ദേ മാതരം

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹിന്ദുവാണോ എന്ന ചോദ്യത്തിന് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു:

"അതെ, ഞാനൊരു ഹിന്ദുവാണ്. അതോടൊപ്പം ഞാനൊരു ക്രിസ്ത്യാനിയും മുസ്ലീമും യഹൂദനുമാണ്"

എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

mini//മിനി പറഞ്ഞു...

നമ്മൾ ഗാന്ധിജിയിൽ നിന്ന് എത്രയോ അകന്നു,,,
നല്ല കവിത.

Prinsad പറഞ്ഞു...

അഭിനവ ഹസാരെ മാരും മോഡി, ബാബ ഇത്യാദി കീടങ്ങളും സത്യാഗ്രഹമെന്ന മഹത്തായ സമര രീതിയെ വ്യഭിചരിക്കുന്ന വര്‍ത്തമാന കാഴ്ച്ചകള്‍ക്കിടയില്‍ ഈ മഹാത്മാവിനെമറക്കാതിരിക്കുക…

Pradeep Kumar പറഞ്ഞു...

ഇപ്പോഴാണ് വായിച്ചത്

'ഈയന്ധമാമനസ്സുകളിലൊരു
ചെറുവിളക്കു വെക്കാന്‍....'

ചെറുവിളക്കു വെക്കാന്‍ ചരിത്രഗതിയുടെ ഒരു ഘട്ടത്തില്‍ അര്‍ദ്ധ നഗ്നനായ ഫക്കീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ട ആ മനുഷ്യന് കുറേയൊക്കെ കഴിഞ്ഞിരുന്നു.. പക്ഷേ ആ തത്വസംഹിത ഇന്ത്യന്‍ അവസ്ഥയില്‍ പരാജയപ്പെടുന്നതാണ് നാം പിന്നീട് കണ്ടത്.കുറ്റം ഗാന്ധിയുടേതാണോ? ഗാന്ധിസത്തിന്റേതാണോ? എനിക്കറിയില്ല.

ഇന്നത്തെ ദിവസം ഗാന്ധിയെയും ഗാന്ധിസത്തേയും ഒന്ന് വിലയിരുത്തുവാന്‍ കാരണമായി ഈ അര്‍ത്ഥവത്തായ വരികള്‍.....

TPShukooR പറഞ്ഞു...

അവസാനം അദ്ദേഹത്തെയും വെടിവെച്ച് വീഴ്ത്തിയില്ലേ?
നല്ല കവിത.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"സ്വയമെരിഞ്ഞുരുകിയും പ്രഭ ചൊരിഞ്ഞീടുന്ന
സ്വത്വത്തെയര്‍പ്പിച്ചു സ്നേഹം ചൊരിയുന്ന
അറിവിന്‍ അനന്തമാം സാഗരം തീര്‍ക്കുന്ന
നീയെവിടെ, നിന്റെ വിളക്കെവിടെ..?"

നല്ല കവിത..അര്‍ത്ഥവത്തായ വരികള്‍.

സ്വന്തം സുഹൃത്ത് പറഞ്ഞു...

എവിടെയോ കേട്ട് മറന്ന പോലെ മനോഹരം..!
"നന്മയെ" ഓര്ത്തതില്‍ സന്തോഷം..

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

ഒഴുക്കും ഒതുക്കവുമുള്ള നല്ല കവിത

Lipi Ranju പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Lipi Ranju പറഞ്ഞു...

നല്ല കവിത നാമൂസ്...
ഇപ്പൊ എല്ലാവര്‍ക്കും മറ്റെന്തിനെക്കാളും സ്നേഹം 'ഗാന്ധി'യോട് തന്നെ !

Ajmal Kodiyathur പറഞ്ഞു...

nice..........

ആചാര്യന്‍ പറഞ്ഞു...

കാപട്യം ഗീഥമായ്‌
കനി വച ശ്രുതികളായ്
കല കലാപവുമായ് പരണമിച്ചു
രോദനം കാതിന്‍റെ ആനന്ദമായ്
രക്തപ്പുഴയും രതിയരങ്ങും....

നന്നായിട്ടുണ്ട് നമൂസ്‌ ഇപ്പോള്‍ ഗാന്ധി എന്നാല്‍ നോട്ടുകളിലെ പടം അത്രേ എല്ലാരും വിജാരിക്കുന്നൂ എന്തേ?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

സ്വയമെരിഞ്ഞുരുകിയും പ്രഭ ചൊരിഞ്ഞീടുന്ന
സ്വത്വത്തെയര്‍പ്പിച്ചു സ്നേഹം ചൊരിയുന്ന
അറിവിന്‍ അനന്തമാം സാഗരം തീര്‍ക്കുന്ന
നീയെവിടെ, നിന്റെ വിളക്കെവിടെ..?

ഈ വിളക്കൊക്കെ കെട്ടിട്ടെത്ര നാളായിയെന്റെയിഷ്ട്ടാ...!

ajith പറഞ്ഞു...

ഇനി വരുന്ന തലമുറ ഇങ്ങിനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കില്ലയെന്ന് ഐന്‍സ്റ്റീന്‍ പറഞ്ഞതെത്ര ശരിയെന്ന് കാലം തെളിയിക്കുന്നു

I am Savad...... പറഞ്ഞു...

നല്ല ഭക്ഷണം അതു കഴിച്ചു അതിനു ഓര്‍ക്കുന്നു
നല്ല ഗാനഗല്‍ അതുപാടി അതിനെ സ്മരിക്കുന്നു
പക്ഷെ ഒരു നല്ല വക്തതങ്ങള്‍ അതു വക്കിളുടെ ഒതുക്കുന്നു .......
ഗാന്ധിജിയെ നമ്മുടെ ജിവിതതിളുടെ പുനര്‍ജനിപ്പിക്കാന്‍ കഴിയണം ,
നമ്മുടെ രാജ്യം നമ്മളിലനെ , നമ്മുടെ പ്രതകരണം പോലയനെ അതെന്റെ വളര്‍ച്ച

V P Gangadharan, Sydney പറഞ്ഞു...

കേവലം ഭാരതമല്ല, ലോകമൊട്ടും നമിക്കുന്ന പാദങ്ങളാണവ-
സാമ്രാജ്യങ്ങളെ കാല്‍ക്കീഴിലാക്കിയ ബാപൂജി!
അക്ഷരങ്ങളാലിവിടെ പൂജിതന്‍!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms