2010, ഡിസം 28

കലണ്ടര്‍



പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത് എപ്പൊഴും സന്തോഷത്തിനു വക നല്‍കുന്ന ഒന്നാണ്.
കാരണം, പുതുജീവിതത്തിന്‍റെയും പുതിയ തുടക്കത്തിന്‍റെയും പൊന്‍പുലരി ഒരുക്കുന്നതാണ് പുതു വര്‍ഷം.
എന്നാല്‍, ഈ ആമോദത്തിലും കഴിഞ്ഞു പോയ കാലത്തെ ഒന്ന് വിലയിരുത്താന്‍ നാം ശ്രമിക്കണം. സന്തോഷത്തിന്‍റെയും സന്താപത്തിന്‍റെയും നിമിഷങ്ങള്‍, സ്നേഹത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അനുഭവങ്ങള്‍, പ്രയാസങ്ങള്‍ പരിഭവങ്ങള്‍ പ്രതീക്ഷകള്‍ താത്പര്യങ്ങള്‍ വിവിധങ്ങളായ വിഷയങ്ങളിലെ നമ്മുടെ സമീപനങ്ങള്‍ എല്ലാം നമ്മുടെ വ്യക്തിത്വത്തെ എങ്ങിനെ രൂപപ്പെടുത്തി എന്നത് ആലോചിക്കേണ്ടത് ഈ അവസരത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. കഴിഞ്ഞ കാലത്തെ നന്മകളെ പരിപോഷിപ്പിച്ചു കൊണ്ടും, തെറ്റിനെ തിരുത്തിയും വ്യക്തമായ ഒരു കാഴ്ചപ്പാടുമായി ജീവിതത്തെ യാതാര്‍ത്ഥ്യബോധത്തോടെ നോക്കികാണാന്‍ നമുക്കാകണം.




ഒരു പക്ഷെ, ഓര്‍മ്മിക്കുവാനും ഓമനിക്കാനും തക്കതുള്ള ഒട്ടേറെ കാര്യങ്ങള്‍ ഒന്നും നാം ചെയ്തിട്ടുണ്ടാവില്ല..
നേരെമറിച്ച്, അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ധാരാളം അനുഭവങ്ങള്‍ ‌നമ്മുടെ ഓര്‍മ്മയില്‍ വന്നേക്കാം.,. നമുക്ക് സാധ്യമായ പലതിനെയും നാം വിസമ്മച്ചതിന്‍റെ കാരണമായി വന്ന നഷ്ടങ്ങളുടെ കഥയാകും നമുക്കധികമായി പറയാനാവുക.
എന്നാല്‍, വീണ്ടുമൊരു അവസരം എന്നതിന്‍റെ തെളിവാണ് നാമിന്നും ഈ പുതുവര്‍ഷപ്പുലരിക്കായ് ബാക്കിയായിയിരിക്കുന്നത്. ഇനിയും നാം തുടക്കം മുതല്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ മറ്റൊരു പുതുവര്‍ഷത്തിന്‍റെ തലേ നാളിലും നമുക്ക് കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പിനേ സമയം കാണൂ... !!!

നമ്മുടെ ജീവിതത്തിന്‍റെ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിന്‍റെ മൂലധനമാണ്. ഈ നിമിഷങ്ങളത്രയും മണിക്കൂറ്കള്‍ക്കും ദിവസങ്ങള്‍ക്കും ആഴച്ചകള്‍ക്കും മാസങ്ങള്‍ക്കും വേഗത കൂട്ടാന്‍ വഴിമാറികൊടുക്കും. ഇവയെല്ലാം കൂടെ ഒരു വര്‍ഷമായി പരിണമിക്കാന്‍ അത്രയധികം സമയം വേണ്ടെന്ന് ചുരുക്കം..!! ഈ സമയങ്ങളെ യഥാവിധി പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവരാരോ അവരാണ് യഥാര്‍ത്ഥ വിജയി...!! അത് കൊണ്ട്, നമ്മുടെ ഓരോ നിമിഷങ്ങളേയും നമ്മുടെയും സമൂഹത്തിന്‍റെയും നന്മയ്ക്കുപകരിക്കുന്ന തരത്തില്‍ വിനിയോഗിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌. അതിന്‍റെ ഫലപ്രാപ്തിക്കായ് നാം നിരന്തരം ജാഗ്രതയോടെ ജീവിക്കെണ്ടാതുമുണ്ട്.

ഒരു പട്ടണത്തിലെ സമയ സൂചികയില്‍ എഴുതപ്പെട്ട ഒരു വാക്യമുണ്ട് പോലും, "സമയം അവസാനിക്കുന്നതിനു മുമ്പ് സമയത്തെക്കുറിച്ചോര്‍മ്മിക്കുക"..എന്ന്. നമ്മുടെ സമയം ഏത് നിമിഷവും നിലക്കാം.. ! ലഭ്യമായ സമയത്തിന്നുള്ളില്‍ നിന്ന് കൊണ്ട് നമ്മുടെ ജീവിതത്തില്‍ ഉന്നതിക്കായി നമുക്കെന്തു ചെയ്യാന്‍ ഒക്കുമെന്ന ചിന്തയില്‍ നിന്നും അന്വേഷണത്തില്‍ നിന്നും നാം രാജിയാകാതിരിക്കുകയും,. നമുക്ക് ചെയ്യാന്‍ സാധ്യമാകുന്നതിന്‍റെ പരമാവധി ചെയ്യാന്‍ നാം പരിശ്രമിക്കുകയും വേണം. പിന്നീടൊരവസരത്തില്‍, എനിക്ക് ചെയ്യുവാന്‍ സാധിക്കുമായിരുന്നപ്പോള്‍ ഞാന്‍ അതിനെ ചെയ്തില്ല. എന്നാല്‍, ഇപ്പോള്‍ എനിക്കതിനെ ചെയ്യുവാന്‍ ആഗ്രഹം ഉണ്ടെങ്കിലും എനിക്കതിന് സാധിക്കുന്നില്ലല്ലോ.. എന്ന പരിഭവം പറച്ചില് കൊണ്ട് യാതൊരു {നല്ലതോ തിയ്യതോ ആയ}ഗുണവുമില്ലാ... ലോകത്തെല്ലാ പേര്‍ക്കും തുല്യമായി ലഭിക്കുന്ന ഒന്ന്. അത് സമയം മാത്രമാണ്. അതിനെ ഗുണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക.,..

പ്രിയ കൂട്ടുകാര്‍ക്കുള്ള എന്‍റെ പുതുവര്‍ഷ ആശസയും സമ്മാനവും ഇത് തന്നെ..!!!!

23 comments:

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പ്രസക്തമായ പുതുവര്‍ഷ ചിന്തകള്‍.
കൂടെ നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു നാമൂസ്

Ismail Chemmad പറഞ്ഞു...

പുതു വര്‍ഷ ആശംസകള്‍

suku പറഞ്ഞു...

സമയം അവസാനിക്കുന്നതിനു മുമ്പ് സമയത്തെ കുറിചോര്‍ക്കുക നമ്മുടെ സമയം ഏതു നിമിഷവും നിലക്കാം.........ഉള്ളം കൊള്ളുന്ന വരികള്‍ ...താങ്ക്സ് നമ്മൂസ് ....നല്ലപോലെ എഴുതി പുതുവത്സരാശംസകള്‍ നേരുന്നു ....സുക്കു

Unknown പറഞ്ഞു...

തുടരുകയാണ് കാലം അതിന്റെ അനുസ്യൂതമായ പ്രവാഹം..........ആശംസകള്‍...

Elayoden പറഞ്ഞു...

അതെ, നാമൂസ്, നല്ല ചിന്തകള്‍, നല്ല സമയത്ത്, നല്ല കാബുള്ള എഴുത്ത്.
സമയമാകുന്നതിനു മുന്പ് ചെയാനുള്ളതെല്ലാം ചെയ്യണം..
പുതുവത്സരാശംസകള്‍..

"സമയം അവസാനിക്കുന്നതിനു മുമ്പ് സമയത്തെക്കുറിച്ചോര്‍മ്മിക്കുക"..എന്ന്. നമ്മുടെ സമയം ഏത് നിമിഷവും നിലക്കാം.. ! ലഭ്യമായ സമയത്തിന്നുള്ളില്‍ നിന്ന് കൊണ്ട് നമ്മുടെ ജീവിതത്തില്‍ ഉന്നതിക്കായി നമുക്കെന്തു ചെയ്യാന്‍ ഒക്കുമെന്ന ചിന്തയില്‍ നിന്നും അന്വേഷണത്തില്‍ നിന്നും നാം രാജിയാകാതിരിക്കുകയും,. നമുക്ക് ചെയ്യാന്‍ സാധ്യമാകുന്നതിന്‍റെ പരമാവധി ചെയ്യാന്‍ നാം പരിശ്രമിക്കുകയും വേണം. പിന്നീടൊരവസരത്തില്‍, എനിക്ക് ചെയ്യുവാന്‍ സാധിക്കുമായിരുന്നപ്പോള്‍ ഞാന്‍ അതിനെ ചെയ്തില്ല. "

ARIVU പറഞ്ഞു...

നമ്മുടെ സമയം ഏത് നിമിഷവും നിലക്കാം.. !
ശ്രദ്ധിക്കപ്പെടാതെ പോകുന്ന സത്യം. സത്യമായും, നമുസ് ഉത്തമമായ പുതുവത്സര സമ്മാനം തന്നെ. നന്ദി പുര്‍വ്വം സ്വികരിക്കുന്നു. ഓര്‍മ്മയുടെ ചെപ്പില്‍ സുക്ഷിച്ച് വയ്ക്കാന്‍.

hafeez പറഞ്ഞു...

എന്‍റെ പുതുവര്‍ഷ ആശസയും സമ്മാനവും ഇഷ്ടപ്പെട്ടു

Unknown പറഞ്ഞു...

പുതുവത്സരാശംസകള്‍

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

സമയം അമൂല്യമാണെന്നറിയാതെ സമയം കളയുന്നവരോട്-
"നമ്മുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യ ദിവസമാണിന്ന്"

നാമൂസ് പറഞ്ഞു...

@ചെറുവടി, ഇസ്മായീല്‍ ചെമ്മാട്, മുല്ല, സുക്കു, വേങ്ങര, എളയോടന്‍,അജിത് മാഷ്‌, ഹഫീസ്, ജുവൈരിയ, തണല്‍... ഇവിടം സന്ദര്‍ശിച്ചതിനും ഒരു മറു കുറിപ്പെഴുതി ഈ അക്ഷരക്കൂട്ടത്തെ പരിഗണിച്ചതിനും നന്ദി..!!

Naushu പറഞ്ഞു...

പുതു വര്‍ഷ ആശംസകള്‍

കൊമ്പന്‍ പറഞ്ഞു...

ചിന്തകളെ ഞാന്‍ അംഗീകരിക്കുന്നു .
പുതു വത്സരം ഞാന്‍ ആശംസിക്കില്ല കാരണം
നിന്റെ മരണ ത്തെ
അടുത്ത് എത്തുന്ന മരണ മണിയുടെ അപസബ്ദം എനിക്കിസ്ടമല്ല
നിന്നിലെ വെളുത്ത രോമങ്ങളെയും ഞാന്‍ വെറുക്കുന്നു

thafseer പറഞ്ഞു...

നമ്മുടെ സമയം ഏത് നിമിഷവും നിലക്കാം.. ! ലഭ്യമായ സമയത്തിന്നുള്ളില്‍ നിന്ന് കൊണ്ട് നാളേയുടെ നിലക്കാത്ത സമയത്തിനു വേണ്ടി പ്രവ൪ത്തിക്കാം പ്രയത്നിക്കാം......കൂടെ നല്ലതിനായ് പ്രാ൪ത്ഥിക്കാം..

......കടന്നു വരുന്ന പുതുവ൪ഷത്തിലും നാമൂസിന്റെ അക്ഷരക്കൂട്ടുകള്‍ക്ക് കാലത്തിന്റെ സുന്ദരങ്ങളായ ചിത്രങ്ങള്‍ വരച്ചു കാണിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു....

നാമൂസ് പറഞ്ഞു...

@അയ്യോപാവം, തന്‍റെ സ്നേഹത്തിനു മുമ്പില്‍ യമനെ ജയിച്ച നചികേതസ്സാകിടും ഞാന്‍...!

@തഫ്സീര്‍ ബാബു, അപ്രതീക്ഷിതം ഈ സന്ദര്‍ശനം. നന്ദി പ്രിയനേ..!!!
ഇവിടെ വന്നതിനും ഒരു മറുവാക്കോതിയതിനും..!!

Shades പറഞ്ഞു...

പുതുവര്‍ഷാശംസകള്‍, സുഹൃത്തേ..!

Renjith പറഞ്ഞു...

കയ്പ്പ് പോയൊരു പാട് കഞ്ഞിര മരത്തിന്റെ പച്ചില ചാര്‍തിന്‍ ഇടയില്‍ ആശരീരിയായ് ഏതു ഗന്ധര്‍വന്‍ പാടുന്നു.... അതോ ഗന്ധര്‍വന്‍ പോറ്റും കിളിപൈതാലോ കാലത്രയ സാക്ഷിയായ് ഗാനം ചെയ്‌വൂ.....
പുതു വര്‍ഷമേതോ തെച്ചി ക്കാട്ടില്‍ കരഞ്ഞു പിറക്കുന്നു...
പുതു വത്സരാശംസകള്‍....

Unknown പറഞ്ഞു...

ആശംസകള്‍ .... ഈ ആശംസവാക്കുകള്‍ അവസാനതെത്തെതവാതിരിക്കട്ടെ

Unknown പറഞ്ഞു...

happy new year namoos

jayanEvoor പറഞ്ഞു...

നന്മകൾ നേരുന്നു.
പുതുവത്സരാശംസകള്‍!

നാമൂസ് പറഞ്ഞു...

@Shades ,ഇസ്ഹാഖ്, മക്കാര്‍സ്, ഡോക്ടര്‍ സാര്‍ ഞാനുമോതുന്നു ഒരായിരം നന്മകള്‍..!!!

@രഞ്ജിത്, വിഷമോട്ടുമില്ലാ വിഷമം ഒഴിഞ്ഞൊരു നല്ല നാള് പിറക്കട്ടെ...!! വിഷ വിത്ത്‌ വിതക്കും മേലാള വേഷം അഴിയട്ടെ..!!
ആശംസകള്‍..!!!

Sidheek Thozhiyoor പറഞ്ഞു...

എന്‍റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍ :)

A Point Of Thoughts പറഞ്ഞു...

ജീവിതത്തില്‍ ഒരു ഫ്രെഷ് സ്റ്റാര്‍ട്ട് ഒരിക്കലും നടക്കില്ല കാരണം നമ്മളെല്ലാം സ്റ്റാര്‍ട്ടു ചെയ്തുകഴിഞ്ഞു... ജീവിതത്തിലെ പരാജയങ്ങളെ ഓര്‍ത്തില്ലേലും അതില്‍ നിന്നും നമ്മള്‍ പാഠം ഉള്‍ക്കോള്ളണം ... നല്ല വിചാരം ... ഒരു നല്ല പുതുവര്‍ഷം നേരുന്നു ...

mudiyanaya puthran പറഞ്ഞു...

പുതുവർഷ ആശംസകൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms