2011, ഫെബ്രു 1

സമാരാഘോഷം

ന്താപ്പോയിത്, 'ഈ അസമയത്ത് ഈ വഴിയൊക്കെ.'.?

അല്ലാ, നിങ്ങളറിഞ്ഞില്ലേ നമ്മുടെ പരിപാടി.

"ഉവ്വ്, അറിഞ്ഞു. ചുമരഴെത്തും നോട്ടീസും വാഹന പ്രചരണവൊമൊക്കെയായി നല്ല സജീവമാണല്ലോ"?

എന്നിട്ടാണോ ഇപ്പം ഇങ്ങനെയൊരു ചോദ്യം. "ഇനീപ്പോ നേരിട്ട് വന്നു ക്ഷണിക്കാത്തത് കൊണ്ട് താന്‍ വരാതിരുന്നാലോ എന്ന് കരുതീട്ടാ ഈ നേരല്ലാത്ത നേരത്തും നിന്നെത്തേടി ഞാനിവിടെ വന്നത്"..!
നീയും മക്കളും നേരത്തെ കാലത്തെ അങ്ങോട്ട്‌ വന്നേക്കണം."ശരി ഞാനുണ്ടാകും അവിടെ. പിന്നെ, മക്കള്‍ടെ കാര്യം അവരൊന്നുമിതില്‍ വല്യ താത്പര്യമുള്ള കൂട്ടത്തിലല്ലാ. എന്നാലും ഞാന്‍ പറഞ്ഞു നോക്കാം." ആട്ടെ, ഒരുക്കങ്ങളൊക്കെയും എവിടം വരെയായി..?

എല്ലാവരെയും കണ്ടു വിളിക്കുന്നുണ്ട്. പിന്നെ, ഞാന്‍ മാത്രമല്ലല്ലോ.? മറ്റുള്ളോലുമുണ്ടല്ലോ..!!
നീ വിഷമിക്കേണ്ട. എല്ലാം ഭംഗിയായിട്ട് അവസാനിക്കും.

ആ.... എല്ലാം ഭംഗിയായി അവസാനിച്ചാല്‍ മതിയായിരുന്നു.
ജോലി ഇനിയും ബാക്കി കിടക്കാ,"നമ്മുടെ പഞ്ചായത്ത് പ്രസിഡണ്ടിനെയും പാര്‍ട്ടി സെക്രട്ടറിയെയും ഒന്നൂടെ കണ്ടു ഓര്‍മ്മപ്പെടുത്തണം.. ഇല്ലെച്ചാ അവര് ഓരോരോ ഒഴിവു കഴിവുകള്‍ പറഞ്ഞു നമ്മുടെ പരിപാടീന്ന് മാറി നില്‍ക്കും.."!

അപ്പൊ പിന്നെ പറഞ്ഞത് പോലെ....!

----------------------------------------------------------------------------------------------------------------------------------

ഇതെങ്ങോട്ടാ ഈ പോലീസ് വാഹനങ്ങളൊക്കെയും ഇത്ര തിടുക്കപ്പെട്ട്..!!

അപ്പൊ, നിനക്കറിയില്ലേ? ഇന്നാണു നമ്മുട പരിപാടി..!

ഓഹോ, ഞാനത് മറന്നു പോയിരുന്നു. നീ ഓര്‍മ്മിപ്പിച്ചത് നന്നായി. എന്നെ പ്രത്യേകം കണ്ടു ക്ഷണിച്ചതാ.. ഞാന്‍ നിര്‍ബന്ധമായും പങ്കെടുക്കണം എന്നും പറഞ്ഞിരുന്നു.,

ആട്ടെ, എന്തൊക്കെയാ അവിടത്തെ കാര്യ പരിപാടികള്‍.. നിനക്ക് വല്ല വിവരവുമുണ്ടോ..?

അവര്‍ നേരത്തെ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാത്രവുമല്ല, അവര്‍ രണ്ടു കൂട്ടരും അപ്പൊ തന്നെ 'തിരുവനതപുരത്തെക്ക്' തിരിക്കും. നാളെ അവിടെ എന്തോ സത്ക്കാരമുണ്ടാത്രേ..!!
ഓഹോ.. ശരി, ഇപ്പോള്‍ തന്നെ ഏറെ വൈകി. 'മുഹൂര്‍ത്തം' ആവാറായി. വേഗം നടക്ക്.

----------------------------------------------------------------------------------------------------------------------------------

അപ്പോള്‍, കാര്യങ്ങളൊക്കെ നമ്മള്‍ നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെത്തന്നെ. ഇനി ഈ സഭയില്‍ അതിനെ ആവര്‍ത്തിക്കെണ്ടാതില്ലല്ലോ?

വേണ്ട, എന്നാലും നമുക്കൊന്നൂടെ അങ്ങ് വിശദമായിട്ട് പറയാം. പിന്നീട് ഒന്നും അറിഞ്ഞില്ല കേട്ടില്ലാ എന്ന് വരരുതല്ലോ? മാത്രവുമല്ല, ഇവിടെ കൂടിയിരിക്കുന്നവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകണമല്ലോ?

ശരി, എന്നലാവാം...!!
ഞങ്ങള്‍ക്ക് പറയാനുള്ളത്. "ഇവിടെ വേണ്ടത്ര വെള്ളോം വെളിച്ചോം ഒന്നുമില്ല. പിന്നെ നല്ലൊരു റോഡും,കുട്ട്യോള്‍ക്ക് പഠിക്കാന്‍ സ്കൂളും കോളേജും ഒന്നുമില്ലാ. കാര്യങ്ങള്‍ ഇങ്ങനെയോക്കെയായത് കൊണ്ട് 'ഇവള്‍' വേണ്ടത്ര പഠിച്ചിട്ടോന്നുമില്ലാ. ഇങ്ങനെയൊക്കെ ആണേലും മറ്റുള്ളോരെപ്പോലെത്തന്നെ മാനോം അഭിമാനോം നിലവാരോം ഒക്കെ ഉള്ളോലാണ് ഞങ്ങളും. എന്നിട്ടും, ഞങ്ങളോട് മാത്രം ഇങ്ങളെ ആള്‍ക്കാര്‍ കാണിക്കുന്ന ഈ നെറികെട്ട ഏര്‍പ്പാട് ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇപ്പോള്‍ നമ്മള്‍ രണ്ടു ബെഞ്ചിന്‍റെ അപ്പുറോം ഇപ്പുറോം ഇരുന്നു കൊണ്ട് പറയുന്ന ഈ 'തൗദാരം' കൊണ്ട് ഇതിനൊക്കെയൊരു പരിഹാരം ഉണ്ടാകണം. ഇനിയെങ്കിലും ഇവിടെയുല്ലോള്‍ക്ക് സമാധാനം ഉണ്ടാകണം."

ഒക്കെ, എല്ലാം ഞങ്ങള്‍ പരിഗണിക്കാം. അനുഭാവപൂര്‍വ്വമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാം. ഇവിടേക്ക് മാത്രമായിട്ട്‌ ഒരു പ്രത്യേക പാക്കേജ് തന്നെ ഉണ്ടാക്കാം. വിവിധ വകുപ്പുകളുടെ ഏകീകരണവും ഈ വിഷയത്തില്‍ നിര്‍ബന്ധമാണ്‌. അതും ശ്രമിക്കുന്നതാണ്. വരുന്ന തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും ഉത്ഘാടനവും നടത്തും. എന്തെ, തൃപ്തിയായില്ലേ?

എന്നാല്‍, നീ തന്ന ഈ വാക്കും വര്‍ത്താനോം നമ്മള് സ്വീകരിച്ച് പൊരുത്തപ്പെട്ടു നമ്മളെ മോളെ അനക്ക് 'നിക്കാഹു' ചെയ്ത് ഖബൂലാക്കി തന്നേക്കുന്നു.

----------------------------------------------------------------------------------------------------------------------------------

"ഹാവൂ.... കാര്യങ്ങളൊക്കെയും ഭംഗിയായിട്ട് തീര്‍ന്നല്ലോ.? ഇനിയെങ്കിലും നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി ഉണ്ടാകും. നമ്മുടെ ആവശ്യങ്ങളൊക്കെയും അവര്‍ സമ്മതിച്ചല്ലോ? നല്ല റോഡും വെള്ളോം വെളിച്ചോം വീടും, വിദ്യാഭ്യാസോം, തൊഴിലും ഒക്കെയുണ്ടാകും, സമാധാനത്തോടെ നമുക്ക് കഴിയാം. സുഖവും സുരക്ഷിതത്വവും നമുക്ക് അനുഭവിക്കാം,"

----------------------------------------------------------------------------------------------------------------------------------

അപ്പൊ, കൂട്ടരേ.... നിങ്ങളൊന്നുമറിഞ്ഞില്ലേ..? അവര്‍ 'തിരുവനന്തപുരത്ത്' എത്തിയ അന്നു തന്നെ തെറ്റിപ്പിരിഞ്ഞൂന്ന്. സത്ക്കാരത്തിന്നിടയില്‍ ആ 'സഭേല്‍' വെച്ച് അവര്‍ 'ഉന്തുംതള്ളും ഒച്ചപ്പാടും പിടീം വലീം' ഒക്കെ ഉണ്ടാക്കീന്നാ കേള്‍ക്കാന്‍ കഴിയണത്. അവസാനം നമ്മളെ ആള്‍ക്കാര്‍ സത്ക്കാരോം 'ബഹിഷ്കരിച്ച് സഭേന്ന്' ഇറങ്ങിപ്പോന്നൂന്നാ ടീവീക്കാര്‍ ഇപ്പം എഴുതിക്കാട്ടുന്നത്...!!!

----------------------------------------------------------------------------------------------------------------------------------ഞമ്മളെ 'ചെക്കന്‍' മുമ്പും ഇങ്ങനെ പറഞ്ഞു മയക്കീട്ട് പലരെയും പറ്റിച്ചിട്ടുണ്ട് പോലും !!. ആറെഴു കൊല്ലം മുമ്പ് 'മുത്തങ്ങേല്‍' വെച്ച് 'ജാനൂന്ന് പറയണ ഒരു പെണ്ണിനേയും കൂട്ടക്കാരേം ' ഇവരും ഇവരെ ആള്‍ക്കാരും കൂടീട്ട് അടിച്ചു ഓടിച്ചിട്ടുണ്ടലോ.... ആ 'ജാനുപ്പെണ്ണിന്‍റെ' മൂന്തക്കിട്ട് രണ്ടെണ്ണം കൊടുത്തിട്ട് ഓളെ മോന്തന്‍റെ ഒരു സൈഡ് മൊത്തം വീര്‍ത്തു വന്നിരുന്നു.

പിന്നേം, ഈ അടുത്ത കാലത്ത് അതെ കുടുംബത്തില്‍പ്പെട്ട കൊറേ ആള്‍ക്കാര്‍ക്ക് സ്ഥലം കൊടുക്കാം എന്ന് പറ്റിച്ചിട്ട് അതിന്‍റെ പുകില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അത് ഇവിടെ എവിടേം അല്ലാ... അങ്ങ് 'ചെങ്ങറയിലാണത്രേ'..!!

പിന്നേം, പലതും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇവിടെ അടുത്ത് കാസര്‍കോട്‌ ഒരു പെണ്‍കുട്ടി മരിച്ചില്ലേ? കവിതയൊക്കെ എഴുതിയിരുന്ന ഒരു പെണ്‍കുട്ടി. ആ മരണത്തില്‍ ഇവര്‍ക്കും ഇവരുടെ ഡല്‍ഹിയിലുള്ള തറവാട്ടുകാര്‍ക്കും നല്ല ബന്ധമുണ്ടെന്നാണ് പുതിയ അറിവ്.

പിന്നേം ഒരു രസകരമായ വര്‍ത്തമാനവും കൂടെയുണ്ട്. 'ദുബായിലുള്ള ഒരു ടീകോം ഹൂറിയുമായും'ഇവര്‍ക്കെന്തോ സ്ത്രീധനപ്പൈസയുടെ തര്‍ക്കവും നിലനില്‍ക്കുന്നുണ്ടത്രെ..!!ഇതിനി ഇങ്ങനെ വിട്ടാല്‍ പറ്റില്ലാ... ഇക്കൂട്ടരുടെ ഈ തോന്നിവാസം അവസാനിപ്പിച്ചേ മതിയാകൂ....
എടുക്കെടാ കമ്പും വടീം..
കെട്ടെഡാ കൊടി....
കൊളുത്തെടാ തീ..
വിളിക്കെടാ സിന്ദാബാദ്...


സിന്ദാബാദ് സിന്ദാബാദ്...
ഇങ്ക്വിലാബ് സിന്ദാബാദ്...
'സാമൂഹിക നീതി' ഉറപ്പാക്കുക.
'സമഗ്ര വികസനം' നടപ്പിലാക്കുക.
'സമാധാന സമൂഹം' യാഥാര്‍ത്ഥ്യമാക്കുക.
ഇങ്ക്വിലാബ് ഇങ്ക്വിലാബ്
ഇങ്ക്വിലാബ് സിന്ദാബാദ്...33 comments:

നാമൂസ് പറഞ്ഞു...

സമരം, എന്നത് അതാതു കാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ്. അതിതു പോലൊരു സമയം നിശ്ചയിച്ചു കല്യാണക്കുറിയും അച്ചടിച്ച്‌ സദ്യയും വിളമ്പി നടത്തുന്ന ഒരാഘോഷമോ ആചാരമോ അല്ല. അത്തരുണത്തില്‍ നടത്തപ്പെടെണ്ട/നടത്തപ്പെടുന്ന ഒന്നല്ലാ സമരം. ജനാധിപത്യ പ്രക്രിയകളിലെ സാധാരണ ജനതയുടെ ഇടപെടലും പങ്കാളിത്തവുമാണ് സമരങ്ങള്‍. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും നമ്മുടെ ജനാധിപത്യത്തിന്‍റെ പരാജയവും മരണവുമാണ്‌.

Ismail Chemmad പറഞ്ഞു...

വായിച്ചു , ആശയവും കൊള്ളാം .
പക്ഷെ ... ഒരു നമൂസിയന്‍ തൂലികയുടെ തീവ്രത കിട്ടിയില്ല .
ഒരു പക്ഷെ എന്റെ പ്രതീക്ഷയുടെ കുഴപ്പമാകാം .
ശക്ത മായ ഭാഷയില്‍ തൂലിക ചലിപ്പിക്കുന്ന നമൂസിന്റെ ലേഖനത്തിനു ഇത്ര തീവ്രത പോരാ
അതോ , ബുജിയുടെ മുഖത്തില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുവോ ?

നാമൂസ് പറഞ്ഞു...

പ്രിയന്‍, 'ഇസ്മായീല്‍' കഴിഞ്ഞൊരു ദിവസം 'രഞ്ജിത്' എന്ന ഒരു കൂട്ടുകാരനുമായി സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കെ ഈയൊരു ആശയത്തെ { സമരം } അദ്ദേഹവുമായി ഞാന്‍ പങ്കു വെക്കുകയുണ്ടായി... മറ്റെല്ലാത്തിലും എന്നത് പോലെ, നല്ല പ്രോത്സാഹനമാണ് അദ്ദേഹത്തില്‍ നിന്നും ഇക്കാര്യത്തിലും എനിക്ക് ലഭിച്ചത്.

എന്നാല്‍, 'കഥ' അവിടെയും തീരുന്നില്ലാ.. ശേഷം, നമ്മുടെ 'കൂടാരഞ്ഞിയാണ്' എന്നെ ക്കൊണ്ട് 'ഇപ്പണി' ചെയ്യിപ്പിച്ചത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി {കവിതയോ ലേഖനമോ} ഇതിനെ ആവിഷ്ക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയും ശേഷം എനിക്ക് സാദ്ധ്യമാകുന്ന അളവില്‍ അതിനെ ഈ രൂപത്തില്‍ അവതരിപ്പിക്കുകയായിരുന്നു.

പ്രിയന്, ഇഷ്ടക്കെടായോ എന്തോ..?

മനു കുന്നത്ത് പറഞ്ഞു...

സമരാഘോഷങ്ങള്‍ നന്നായിട്ടുണ്ട് നാമൂസേ..........!!!
ഇനിയും വരാം ട്ടൊ.........!!
:0

Noushad Koodaranhi പറഞ്ഞു...

നമ്മുടെ ഗ്രൂപ്പ് അംഗങ്ങളുടെ സവിശേഷ ശ്രദ്ധ തേടുന്നതാണീ പോസ്റ്റ്‌. സമര രീതികളെ കുറിച്ച് നമുക്കൊക്കെ ആശയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. സ്വ ജീവിതത്തോടു തന്നെ, ആശയ വ്യക്തതയുടെ ,നിലപാടുകളുടെ നിതാന്ത ജാഗ്രതക്ക് സമരം ചെയ്യുന്ന നമ്മള്‍ എങ്ങിനെയാണ് ഈ ചിന്തകളോട് പുറം തിരിഞ്ഞു നില്‍ക്കുക.?

Ismail Chemmad പറഞ്ഞു...

തെറ്റിദ്ധരിക്കരുത് .മോശമായി എന്നല്ല പറഞ്ഞത് ,
നമൂസിയന്‍ ടെച്ചു വന്നില്ല എന്നാണു ഉദ്ദേശിച്ചത് (മനസ്സില്‍ റി പബ്ലിക് ന്റെ അറുപതാം നിറവും , എന്തിനു നീ കരയുന്നു നിളേ....
എന്ന വരികളും കയറി കൂടിപ്പോയത്‌ കൊണ്ടു തോന്നിയ തായിരിക്കാം ), ക്ഷമിക്കണം

Elayoden പറഞ്ഞു...

ഹാവൂ.... കാര്യങ്ങളൊക്കെയും ഭംഗിയായിട്ട് തീര്‍ന്നല്ലോ.? ഇനിയെങ്കിലും നമ്മുടെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി ഉണ്ടാകും. നമ്മുടെ ആവശ്യങ്ങളൊക്കെയും അവര്‍ സമ്മതിച്ചല്ലോ? നല്ല റോഡും വെള്ളോം വെളിച്ചോം വീടും, വിദ്യാഭ്യാസോം, തൊഴിലും ഒക്കെയുണ്ടാകും, സമാധാനത്തോടെ നമുക്ക് കഴിയാം. സുഖവും സുരക്ഷിതത്വവും നമുക്ക് അനുഭവിക്കാം..
================

എത്ര സമരാഭാസങ്ങള്‍ കണ്ടു.. ഇനിയും എത്രയോ കാണാനിരിക്കുന്നു.. അറബികടലിനു പന്തലിടാന്‍ വരെ നമ്മള്‍ സമരം ചെയ്യും.. എന്നാല്‍ വേണ്ട സമരങ്ങള്‍ പോലും വേണ്ടവിധം ഏശാതെ ഒരു പാട് ദുഃഖ സ്വപ്നങ്ങള്‍ ബാക്കി വെച്ച് കൊണ്ട് അവസാനിക്കും.. തുറക്ക പെടേണ്ട കണ്ണുകളും, കാതുകളും കൊട്ടിയടച്ചു സ്വയം സായൂജ്യമടയുന്ന ഭരണാധികാരികള്‍ ആണ് നമുക്ക് ചുറ്റും അധികവും.

നാമൂസിന്റെ വ്യത്യസ്ത ശൈലി ഇഷ്ട്ടപെട്ടു.. ഇടക്കൊരു ശൈലി മാറ്റം കൊള്ളാം.. ആശംസകള്‍..

Akbar പറഞ്ഞു...

:)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

നമൂസ് നല്ല രചന, എന്നു ഞാന്‍ പറയുന്നത് ചുമ്മ അല്ല....
മുകളില്‍ ഒരു സുഹ്രത്ത പറ്ഞ്ഞു തീവ്രത കിട്ടിയില്ല , കാരണമുണ്ട് സുഹ്രത്തേ, തീവ്രമായ ആശയം രചയിതവിന്റെ മന്നസ്സില്‍ വെമ്പല്‍ കൊള്ളണം ,പക്ഷെ ഇത് വ്യത്യാസം ഉണ്ട്
ഇതില്‍ സമരത്തിന്റെ നല്ല മുഖമാണ് നമൂസ് വരക്കുനത്,
പിന്നെ ഒരു ജനത അനുഭവിച്ച ദു:ഖത്തിന്റെ സ്വരം,
രാഷ്ട്രീയ കാരുടെ വഴിവിട്ട സമരം
പിന്നെ ഒരു രാജ്യത്തിന് വേണ്ട പുരോകമന പ്രവര്‍ത്തി....
ഇതില്‍ തോല്‍വിയുണ്ട് രാഷ്ട്രത്തെ നയിക്കുന്ന നായകന്‍മാര്‍ രാജ്യത്തെ തോല്പ്പിക്കുന്നു.......
അതിന്ന് വേണ്ടി നല്ല സമരങ്ങള്‍ വരണം....എന്നില്‍ ഓടിയവ എന്ന് പറയാം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

hafeez പറഞ്ഞു...

സമരം ആളെ കാണിക്കാനുള്ളതല്ല ഉള്ള് കാണിക്കാനുള്ളതാണ്

അനില്‍ ജിയെ പറഞ്ഞു...

ഇതിനി ഇങ്ങനെ വിട്ടാല്‍ പറ്റില്ലാ... ഇക്കൂട്ടരുടെ ഈ തോന്നിവാസം അവസാനിപ്പിച്ചേ മതിയാകൂ..

Unknown പറഞ്ഞു...

ഹ ഹ ഹാ!
കൊള്ളേണ്ടിടത്ത് അത്രയ്ക്കങ്ങട്ട് ഏശിയില്ല, എഴുത്തുകാരന്‍ ആരെയും തമസ്കരിക്കാന്‍ പാടില്ല, എന്തെന്നാല്‍ വായനക്കാര്‍ എല്ലാ വിഭാഗത്തിലും പെട്ടവരാണെന്നതിനാല്‍.

അതിനാല്‍ വിമര്‍ശനവും പ്രതീക്ഷിക്കുക :))

Santhosh MR പറഞ്ഞു...

സമരാഘോഷം നന്നായിരിക്കുന്നു....വീണ്ടും കാണാം..:)

Sameer Thikkodi പറഞ്ഞു...

നാമൂസ് .. വായിച്ചു .... സമരം സമരം സര്‍വത്ര ... നീതി ലഭിക്കാനില്ലത്രേ ...

Kadalass പറഞ്ഞു...

സമരങ്ങൾ ആവശ്യം തന്നെ . പക്ഷെ സമരങ്ങളുടെ പേരിൽ ഇപ്പോൾ നടക്കുന്നത്‌ മുഴുവൻ ന്യായീകരിക്കാൻ കഴിയില്ല. സമരങ്ങൾ പലപ്പൊഴും ആഭാസങ്ങളായി മാറുകയാണു ചെയ്യുന്നത്‌.

നന്നായി എഴുതി
എല്ലാ ആശംസകളും

Unknown പറഞ്ഞു...

നന്നായിരിക്കുന്നു നമ്മുസ് .....ചിലതല്ലാം കാണുമ്പോള്‍ നമ്മളും അറിയാതെ വിളിച്ചു പോവും ഇങ്ക്വിലാബ് സിന്ദാബാദ്..ഒരുപാടു വാക്താനങ്ങളും ഒരുപാട് പ്രെതിക്ഷകളും തന്നു ഓരോര്‍ത്തരും മാറി മാറി ഭരിക്കുമ്പോള്‍ വിഡികളാവുന്നത് പാവം ജനങ്ങളാണ് ....

Unknown പറഞ്ഞു...

മോഹന വാഗ്ദാനങ്ങള്‍...........?

ആചാര്യന്‍ പറഞ്ഞു...

ഇന്നത്തെ സമരങ്ങള്‍ വെറും പാഴ് വാക്കുകളാണ്...ഖോര ഖോരം പ്രസംഖിച്ചിട്ടു അവസാനം പ്രവര്‍ത്തികള്‍ അതിനു വിപരീതങ്ങളും...രാവിലെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവര്‍ രാത്രി ഒന്നിച്ചു വീശാനിരിക്കും..ഇതാണ് ഈ കാലത്തിലെ സമരങ്ങള്‍..നമൂസ്‌ എന്തായാലും നന്നായി ..

MOIDEEN ANGADIMUGAR പറഞ്ഞു...

ഈ സമരമാണ് നമ്മുടെ നാടിന്റെ ശാപം.

A പറഞ്ഞു...

സമരത്തെ പ്രഹസനമാക്കി ജനങ്ങള്‍ക്ക്‌ ആഹിതകരമാക്കിയത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, പ്രത്യേകിച്ച് cpm ഉം ആണ്. ജനകീയ സമരങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്.
അത് ഇന്നും നാം ഈജിപ്തിലെ കെയ്റോവില്‍ കാണുകയാണ്. ജനകീയ വിപ്ലവം നടക്കുകയാണവിടെ. യഥാര്‍ത്ഥ സമരങ്ങളെ ഒരു ഉരുക്ക് മുഷ്ടിക്കും തളയ്ക്കനാവില്ല എന്ന് നാം വീണ്ടും അറിയുകയാണ്.

Hashiq പറഞ്ഞു...

സമരങ്ങള്‍ പ്രഹസനങ്ങള്‍ ആയി മാറുകയും,അത് നടത്തുന്നവര്‍ പണം പിടുങ്ങാനുള്ള ആഭാസങ്ങള്‍ കാണിക്കുകയും ചെയ്യുമ്പോഴാണ് ഇതിന്റെ പ്രസക്തി നഷ്ടമാകുന്നത്..നാമൂസ്‌ പറഞ്ഞിരിക്കുന്ന ആ ശൈലി ഇഷ്ടമായി..

Naushu പറഞ്ഞു...

സമരാഘോഷം നന്നായിരിക്കുന്നു....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

തികച്ചും സോദ്ദേശപരമായ പോസ്റ്റിനു ആശംസകള്‍. സമകാലികസംഭവങ്ങളെ തീഷ്ണമായി അവതരിപ്പിക്കുകവഴി സാമൂഹികപ്രതിബദ്ധത താന്കള്‍ വീണ്ടും തെളിയിച്ചു.
ഏറ്റവു ഇഷ്ടമായത് ആദ്യകമന്റ് ആണ്.
ഇനിയും ഈ തൂലിക ചലിക്കട്ടെ.

കൊമ്പന്‍ പറഞ്ഞു...

സമരം എന്ന കേരളകാരന്റെ ആഭാസ അബ്യാസതേ ചിറികോട്ടി പുചിച്ച പോസ്റ്റ്‌ ഗൌരവം ഉള്ളതും ചര്‍ച്ച ചെയ്യപെടെണ്ടതും

ajith പറഞ്ഞു...

ആദ്യായിട്ടാണിതുവഴി. സമരം മാത്രമെ വായിച്ചുള്ളു, ബാകിയൊക്കെ പിന്നെ വന്ന് നോക്കിക്കോളാം.

V P Gangadharan, Sydney പറഞ്ഞു...

ദേശ ദേശാന്തരേ നടമാടിക്കൊണ്ടിരിക്കുന്ന പ്രഹസനക്കാരുടെ ചന്തിക്കിട്ടുള്ള നാമൂസിന്റെ ചവിട്ട്‌ കണ്ട്‌ ആവേശം കൊണ്ട ഞാന്‍ ഈ കങ്കാരുവിന്റെ നാട്ടിലിരുന്ന്‌ ഉച്ചത്തില്‍ വിളിച്ചു കൂവിപ്പോകുന്നു: "കൊള്ളട്ടേ, അമുക്ക്കള്‍ക്കിനിയും കൊള്ളട്ടേ!"
നിസ്സ്വാര്‍ത്ഥതയുടെ മാറില്‍ വെടിയുണ്ടയും, സ്വാര്‍ത്ഥതയുടെ കഴുത്തില്‍ പൂമാലയും നല്‍കുന്ന ഒരു നാട്ടിലെ ജനതയുടെ നിസ്സഹായാവസ്ഥ, തിരശ്ശീല ഉയര്‍ത്തിക്കാണിക്കുന്ന ഈ satire ഉഗ്രമായി!

അനീസ പറഞ്ഞു...

സമരത്തിന്റെ ഉദ്ദേശം നടന്നാല്‍ നന്ന് ,ആത്മാര്‍ഥമായി സമരം ചെയ്യുക, ക്ഷനിക്കപെട്ടത്‌ കൊണ്ടാവരുത് ,വുത്യസ്ഥ ശൈലിയിലുള്ള എഴുത്ത്

അജ്ഞാതന്‍ പറഞ്ഞു...

അനീതിക്കെതിരെ അക്രമത്തിനെതിരെ സാധാരണക്കാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു നമുക്ക് സമരം ചെയ്യാം അതു പൊതു മുതൽ നശിപ്പിച്ചിട്ടോ പാവങ്ങളെ ഉപദ്രവിച്ചോ ആകരുത് മറ്റുള്ളവരുടെ മുന്നിൽ ആളാകാനുള്ള ഒന്നാകരുത് സമരംനല്ല ഉദ്ദേശം വെച്ചു കൊണ്ട് അതു നടത്തിക്കാനുള്ളതാകണം സമരം ... നല്ല പോസ്റ്റ് ആശംസകൾ...

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

'സാമൂഹിക നീതി' ഉറപ്പാക്കുക.
'സമഗ്ര വികസനം' നടപ്പിലാക്കുക.
'സമാധാന സമൂഹം' യാഥാര്‍ത്ഥ്യമാക്കുക.
ഇങ്ക്വിലാബ് ഇങ്ക്വിലാബ്....

Manoraj പറഞ്ഞു...

സമരമുഖങ്ങള്‍ നന്നായി അവതരിപ്പിച്ചു.

jiya | ജിയാസു. പറഞ്ഞു...

നല്ല അവതരണം ....ആശംസകള്‍

റാണിപ്രിയ പറഞ്ഞു...

‘സമരം’ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് കോളേജിലെ സമരം ആണു..വല്യ ഇഷ്ടമായിരുന്നു ...
കാരണം വീട്ടില്‍ പോകാലോ ..

നല്ല അവതരണം നാമൂസ് .... സമരം ഈ യുഗത്തില്‍ അനിവാര്യം
അഭിനന്ദനങ്ങള്‍ ......

greeshma പറഞ്ഞു...

ആട്ടെ, എന്തൊക്കെയാ അവിടത്തെ കാര്യ പരിപാടികള്‍.. നിനക്ക് വല്ല ?..?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms