'ഖത്തര്‍ ബ്ലോഗ് മീറ്റ്' വിശേഷങ്ങള്‍..!!
കൂട്ടുകാരെ.. വളരെ കുറഞ്ഞ നാളുകളുടെ പരിചയമേ എനിക്കീ ബ്ലോഗുലകത്തിലൊള്ളൂ. എന്നാല്‍, ഇതിനോടകം ധാരാളം ആളുകളുമായി നല്ല സൌഹൃദം സ്ഥാപിക്കാന്‍ എനിക്കായി എന്നത് ഇവിടെയുള്ള കൂട്ടുകാരുടെ ഹൃദയവിശാലതയൊന്ന് കൊണ്ട് മാത്രണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇടക്കൊക്കെയും ചില പൊട്ടലും ചീറ്റലുകളും ഏറുപടക്കം കൊണ്ടുള്ള കളിയും കരിമ്പിന്തോട്ടം പാട്ടത്തിനെടുക്കലും അതുവഴി ഉറുമ്പിന്‍കൂട്ടത്തെ കൂടെ കൂട്ടലുമൊക്കെ നടക്കുന്ന്നുന്ടെങ്കിലും പൊതുവില്‍, ഒരു നല്ല അന്തരീക്ഷമാണ് ഇവിടെ അനുഭവപ്പെടുന്നത്.
നമ്മില്‍ അധിക പേരും ആരെയും നേരിട്ട് കാണുകയോ ശബ്ദത്തെ കേള്‍ക്കുകയോ ശാരീരികഭാഷയെ അറിയുകയോ ചെയ്തിട്ടില്ലാ.. അത്തരുണത്തില്‍ ഒരു വ്യക്തിയെ വിലയിരുത്തല്‍ ഇവിടെ അസാദ്ധ്യവുമാണ് എന്നിരിക്കെ ഒരു ചെറിയ അളവിലെങ്കിലും നാം പരസ്പരം മനസ്സിലാക്കിയിട്ടുള്ളത് അന്യോന്യം കൈമാറപ്പെടുന്ന കൊച്ചു കൊച്ചു വിശേഷങ്ങളിലൂടെയും ചില സൃഷ്ടികളിലേക്കും അതുവഴിയുള്ള പുതിയ ചിന്തകളിലെക്കുമുള്ള വഴി നടത്തലുകളും, അവിടം കാണുന്ന ചെറു വായനകളും അതിനോടോതുന്ന മറുവാക്കുകളിലൂടെയും സംവദിക്കപ്പെടുന്ന ആശയങ്ങളിലൂടെയുമാണ്. അത്തരം ഒരു സംവാദ സമൂഹമാണ് നമ്മള്. അതില്‍ സംവേദനക്ഷമത നമ്മില്‍ പലരിലും ഏറിയും കുറഞ്ഞുമിരിക്കും. സ്വാഭാവികം..!!
ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എന്നാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്റെ സൌന്ദര്യം എന്ന് കണ്ട് അതിനെ പരിഗണിക്കുകയും അവയെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ധാരാളം ഹൃദയങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ കൂട്ടായ്മ. അത് ഈ ബ്ലോഗുലകത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഒരു ചെറിയ കൂട്ടം ഇന്ന് {11.2.2011ന്} മുഖാമുഖമിരുന്നു. എല്ലാതരം കെട്ടുപാടുകളില്‍ നിന്നും യാന്ത്രികതയില്‍ നിന്നും മോചിതരായി തീര്‍ത്തും പച്ച മനുഷ്യരായി ആ കുറഞ്ഞ മണിക്കൂറുകളില്‍ അവര്‍ ജീവിക്കുകയായിരുന്നു. നിഷ്കളങ്ക ബുദ്ധ്യാ സംസാരിച്ചും അതിന്റെ സ്വാഭാവിക താളത്തെ സ്വീകരിച്ചും അനുഭവിച്ചും ആസ്വദിച്ചും അവരൊരു സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു. വിശാലതയില്‍ നിന്നും ഓടിയോളിച്ചും സ്വയം തീര്‍ത്ത ഒരറക്കുള്ളില്‍ ചുരുങ്ങിയും പുറം കാഴചകളില്‍ നിന്നും കണ്ണുകള്‍ മടക്കിയും താന്‍, തനിക്ക്, തന്റെത് എന്നതിനപ്പുറത്തുള്ളവയെയെല്ലാം ശത്രുവായിക്കാണുന്ന അസഹിഷ്ണുതയില്‍ നിന്നും രാജിയായ, എല്ലാപേര്‍ക്കും തുല്യ ബഹുമാനവും ബഹുമതിയും വകവെച്ചു കൊടുക്കുന്ന കുറച്ചു നല്ല മനുഷ്യരെ എനിക്കിന്ന് ഈ കൂട്ടത്തില്‍ കാണാന്‍ സാധിച്ചു.
ഇനിയും കൂടുതലായി പറഞ്ഞ് ഞാന്‍ താങ്കളുടെ ക്ഷമയെ പരീക്ഷിക്കുന്നില്ലാ. ഇതെഴുതുമ്പോള്‍ വളരെ വേഗത്തില്‍ എന്റെ ഓര്‍മ്മയിലേക്ക് വരുന്ന ചില കാര്യങ്ങളും കൂടെ പങ്കുവെച്ച് നാമൂസിന്റെ ഈ തൌദാരം ഞാന്‍ അവസാനിപ്പിക്കാം.
ഊണ് കഴിച്ചിട്ടേ വരാവൂ എന്നൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് തന്നെ നല്ലോണം വയറു നിറച്ചു കഴിച്ചിട്ടാണ് ഞാന്‍ എന്റെ റൂമീന്നിറങ്ങിയത്. നേരത്തെ പറഞ്ഞുറപ്പിച്ചത് പോലെ തണല്‍ വെട്ടിയ വഴിയെ എന്നെയും കൂടെ ഖത്തറിലെ സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായ 'ശാഹുല്‍ക്കയെയും' വഹിച്ചു കൊണ്ട് 'ഇസ്മായീലിക്കായുടെ'{തണല്‍} ശകടം സംഗമവേദിയെ ലക്ഷയം വെച്ച് കൊണ്ട് ആളൊഴിഞ്ഞ വഴിയെ കുതിച്ചു. വഴി മദ്ധ്യേ പച്ചക്കറി ചരിതത്തിലൂടെ ബ്ലോഗുലകത്തില്‍ ഇടം കണ്ടെത്തിയ 'ജിപ്പൂസെന്ന' സുന്ദരനെയും കൂടെ കൂട്ടി വണ്ടി മുന്നോട്ട് തന്നെ. ജിപ്പുവിന്റെ സാമീപ്യം എന്നില്‍ ഒരല്പം അസൂയയും അഹങ്കാരവും ഉണ്ടാക്കിയെന്നത് നേര്. മറ്റൊന്നുമല്ല, അവനെപ്പോലൊരു സുന്ദരന്‍ എന്റെ അടുത്തിരിക്കെ സ്വാഭാവികമായും ഞാനും ശ്രദ്ധിക്കപ്പെടുമല്ലോ..? കുറഞ്ഞ സമയത്തിനുള്ളില്‍ ഞങ്ങള്‍ സമാഗമ വേദിക്കരികിലെത്തി.
കാലത്ത് തന്നെ കുളിയും നനയും ഒന്നും നടത്താതെ ഈ പരിപാടി സ്ഥലത്തേക്ക് തിരിക്കുകയും അവിടെ സൊറ പറഞ്ഞിരിക്കുകയും ചെയ്യുന്ന ശ്രദ്ധേയനെയും,സുനില്‍ പെരുമ്പാവൂരിനെയും,രാമചന്ദ്രന് വെട്ടിക്കാടിനെയുമാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.{അവര്‍ വളരെ നേരത്തെതന്നെ അവിടെ സജീവമായിരുന്നു} എന്നെ കണ്ടമാത്രയില്‍ ആലിംഗനം എന്ന വ്യാജേനയെന്നെ ഇറുമ്പടക്കം കെട്ടിപ്പിടിച്ച് എനിക്ക് സ്വന്തമായുള്ള കേവലം കുറച്ചു എല്ലുകളെ നുറുക്കികളഞ്ഞ 'ശ്രദ്ധേയന്റെ' സ്നേഹ പ്രകടനത്തോടെയാണ് ഈ സംഗമത്തില്‍ ഞാന്‍ പങ്കുചേര്ക്കപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ഒരാളെപ്പോലും ഞാനിതിന് അനുവദിച്ചില്ലാ... എല്ലാം ഒരു ഹസ്തദാനത്തില്‍ ഒതുക്കി..!! ശേഷം, സദസ്സിലേക്ക് കടന്നപ്പോള്‍ 'മിഴിനീര് റിയാസിന്റെ' "കനപ്പെട്ട" വാക്കുകളുടെ ഭാരം താങ്ങാനാവാതെ ഒരു വശം ചെരിഞ്ഞിരിക്കുന്ന 'ഹാരിസ് എടവനയെയാണ്' ഞാന്‍ കാണുന്നത്.
മറ്റു ഔദ്യോദികമായ യാതൊരു ഉപചാരങ്ങളുമില്ലാതെ പതിവിനെ പാരമ്പര്യത്തെ ഒഴിവാക്കി ഞങ്ങളൊന്നിച്ചു ഒരു കൂട്ടമായി മീറ്റിനു തുടക്കം കുറിച്ചു.പിന്നീട് ഓരോരുത്തരെയും പരിചയപ്പെടുത്തലായിരുന്നു.. അസീസ്ക്കായിലൂടെ തുടങ്ങി ദിനകരനിലൂടെ ദീപകിലൂടെ സഗീറിലൂടെ സിദ്ധിക്ക് തൊഴിയൂരിലൂടെ സ്മിതയിലൂടെ ബിജുവേട്ടനിലൂടെ മനോഹരനിലൂടെ എആര്‍ നജീമിലൂടെ മറ്റു ധാരാളം പെരിലൂടെയും സഞ്ചരിച്ച് ചാണ്ടിക്കുഞ്ഞില്‍ അതവസാനിച്ചു. വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ആ സമയമത്രയും സഞ്ചരിച്ച് കൊണ്ടിരുന്നത്. ഗൂഗിള്‍ കമ്പനി ബ്ലോഗ്സ്പോട്ട് തുടങ്ങുന്നതിന്റെ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍ തന്നെയും ആ ചര്‍ച്ചയില്‍ പങ്കു കൊണ്ട ആളുകളില്‍ തുടങ്ങി, നാലാം തരത്തില്‍ വെച്ച് തന്നെയും ഒരു 'ബ്ലോഗു കല്യാണത്തില്‍'പങ്കെടുത്തവരും തന്റെ ശിഥില ചിന്തകളുടെ സൂക്ഷിപ്പ് കേന്ദ്രമായും മറ്റും ബ്ലോഗു ആരംഭിച്ചവരെയും കേള്‍ക്കാനിടയായി.. കൂടെ അവള്‍ക്കാകാമെങ്കില്‍ എന്ത് കൊണ്ട് എനിക്കായിക്കൂടാ എന്ന 'കുശുമ്പും' ബ്ലോഗ് നിര്‍മ്മാണത്തിന് കാരണമായി എന്ന് പറഞ്ഞാല്‍ എന്തെ നമുക്ക് കുറഞ്ഞത് രണ്ട് തവണയെങ്കിലും 'ഞെട്ടല്‍' രേഖപ്പെടുത്തിക്കൂടെ..? കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും അവിടം പങ്കുകൊണ്ടാവരിലെല്ലാം തന്നെയും എഴുത്തിലും വായനയിലും ശക്തമായ ഒരു നിലപാടും വ്യക്തമായ ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നുവെന്നത് ഇതൊരു ബദല്‍ മാദ്ധ്യമായി വികാസം പ്രാപിക്കും എന്നതിന്റെ ശുഭ സൂചകമായി ഞാന്‍ കരുതുന്നു. ഈ മാധ്യമത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തെ അതുറപ്പാക്കുന്നു.
ശേഷം, ഒരല്പ സമയത്തേക്ക് ഞങ്ങള്‍ ഇരിപ്പിടത്തില്‍ നിന്നും എണീറ്റ് ധൃതിയില്‍ തെക്കോട്ട് നടന്നു തുടങ്ങി... ആരും തെറ്റിദ്ധരിക്കരുതേ അപകടമൊന്നും പിണഞ്ഞതല്ല..അവിടെ, ചായയും ലഘുകടിയും ഉണ്ടായിരുന്നു.ആ സമയം കൂടുതല്‍ സ്വകാര്യ സംഭാഷണങ്ങളില്‍ വ്യാപ്രതരായി താന്താങ്ങളുടെ 'ജിജ്ഞാസക്ക്' ഉത്തരം തേടുകയായിരുന്നു. വീണ്ടും പഴയ ഇരിപ്പിടത്തിലേക്ക്...
സംസാരത്തിന്റെ തുടക്കത്തില്‍ 'അസീസ് മഞ്ഞിയില്‍' സൂചിപ്പിച്ചത് പോലെ കൂടുമ്പോള്‍ ഉണ്ടാകുന്ന ഇമ്പത്തെ അതിന്റെ പരമാവധി അളവില്‍ ആസ്വദിക്കുവാന്‍ ആദ്യമാദ്ധ്യാന്ത്യം ഞങ്ങള്‍ക്കായി എന്നത് മറ്റുള്ളവരെപ്പോലെ എന്നിലും സന്തോഷത്തെ അധികരിപ്പിക്കുന്നു. ഇടക്ക്, കവിതകളുമായി ബന്ധപ്പെട്ടുയര്‍ന്ന ചില സംസാരങ്ങള്‍ കുറച്ചു സമയത്തേക്ക് എനിക്ക് തീര്‍ത്തും അജ്ഞാതമായ ഒരു ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സുനിലും, രാമചന്ദ്രനും, ശ്രദ്ധേയനും, ശാഹുല്‍ക്കയും, അസീസ്ക്കയും സഗൗരവം സമീപിച്ച ആ സംവാദം ചില വിഷയങ്ങളിലേക്കുള്ള ശക്തമായ വിരല്‍ ചൂണ്ടലുമായി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നമ്മുടെ എഴുത്തുകളില്‍ കാര്യമാത്ര പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്തു കൊണ്ട് ഈ സംവിധാനത്തിന്റെ ജീവനെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ സവിസ്തരം പറഞ്ഞു വെക്കുകയുണ്ടായി. കൂടെ, നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുതെന്നും, നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുമെന്നും എഴുത്തിനെ മെച്ചപ്പെടുത്തുമെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് എല്ലാവരും യോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പരിചയത്തിലുള്ള മറ്റു എഴുത്തുകാരിലേക്കും ബ്ലോഗിനെ പരിചയപ്പെടുത്തുന്നതിനും അതിന്റെ സാങ്കേതിക വശങ്ങളെ പഠിപ്പിക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ ഒരു ശില്പശാല സംഘടിപ്പിക്കുവാനും തത്വത്തില്‍ അംഗീകാരമായി.
ഇതിന്നിടക്കെല്ലാം നമ്മുടെ'ശ്രീ ഇസ്മായീല്‍ കുറവമ്പടി' അവര്‍കള്‍ കൊച്ചു കുട്ടികള്‍ ഇച്ച് മുള്ളണം ഇച്ച് മുള്ളണം എന്ന് പറയുമ്പോലെ ബ്ലഡ് ബാങ്ക്, ബ്ലഡ് ബാങ്ക് എന്നാവര്‍ത്തിക്കുന്ന്നുണ്ടായിരുന്നു. ദോഷം പറയരുതല്ലോ..? ഗുരു മുഖത്ത് നിന്നും മറ്റു പാഠങ്ങള്‍ ഒന്നും തന്നെ ഉരുവിട്ട് കണ്ടില്ലാ...!!!
വരും നാളുകളില്‍ ഞങ്ങള്‍ക്ക് സാദ്ധ്യമാകുന്ന അളവില്‍ സേവന പ്രവര്‍ത്തങ്ങളില്‍ സജീവമാകാനുള്ള ഒരു തീരുമാനവും കൈകൊണ്ടിട്ടാണ് ഞങ്ങള്‍ പിരിഞ്ഞത്. ഈ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാ കൂട്ടുകാര്‍ക്കും, ഈ സംഗമത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച ശ്രീ ഇസ്മായീല്‍ കുറവമ്പടി, ശ്രദ്ധേയന്‍, രാമചന്ദ്രന് വെട്ടിക്കാട്,സുനില്‍ പെരുമ്പാവൂര്‍ തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും എന്റെ നന്ദി അറിയിക്കുന്നു.
കൂടെ, വരുന്ന'ഏപ്രില്‍ മാസം പതിനേഴിന്'നടക്കുന്ന തിരൂര്‍ മീറ്റിനും, അധികം താമസിയാതെ തന്നെ സംഘടിപ്പിക്കപ്പെടുന്ന സൌദി മീറ്റിനും എല്ലാ വിധ പിന്തുണയും ആശംസകളും..!!
61 comments:
ഇനിയും ധാരാളം പേര്‍ക്ക് ഈ വിഷയത്തെ എഴുതാനുണ്ട് എന്നത് കൊണ്ട് ഞാന്‍ ഇതിനെ ഇവിടെ അവസാനിപ്പിക്കുന്നു.
ഒരു നല്ല കാല് വെപ്പ്..നാമൂസിന്റെ ആകര്‍ഷകമായ അവതരണം...എല്ലാം നന്നായി വരട്ടെ...
നാമൂസ്.. മനോഹരമായിരിക്കുന്നു വിവരണം..എല്ല ഭാവുകങ്ങളും..
മീറ്റിനെക്കുറിച്ച് രണ്ടുദിവസം മുമ്പ് ഇസ്മായിൽ(തണൽ)സൂചിപ്പിച്ചതോർക്കുന്നു.
വിശേഷങ്ങൾ പങ്കുവെച്ചത് നന്നായി.
വളരെ നന്ന്...മീറ്റുകള്‍ നടക്കട്ടെ..നമ്മുടെ ബ്ലോഗിങ് എന്നാ മേഖലയുടെ നന്മയ്ക്ക് വേണ്ടി അല്ലെ....നന്നായി വിവരണം...
ഈ നാമ്മൂസ് ആളൊരു "പുലി" തന്നെ..
അയ്യോ "പുലി" എന്ന വാക്ക് നിരോധിച്ചതാ അല്ലെ?
ഞാന്‍ മറന്നു പോയതാ
മീറ്റ് കഴിഞ്ഞു ചെമ്പും കലവും കമഴ്ത്തിവന്നതേയുള്ളൂ.. ഇതാ ഒരു മീറ്റ് ചരിതം.
ഏതായാലും ഇച്ച് ഒന്നുകൂടി മുള്ളണം....
വളരെ നന്ന്...മീറ്റുകള്‍ നടക്കട്ടെ..നമ്മുടെ ബ്ലോഗിങ് എന്നാ മേഖലയുടെ നന്മയ്ക്ക് വേണ്ടി അല്ലെ....നന്നായി വിവരണം.
എലാരെയും കാണാന്‍ ആയല്ലോ...എനിക്ക് അസൂയ..
അഭിനതങ്ങള് നാമൂസേ ഈ കൂട്ടയിമ എന്നും നില നില്ക്കട്ടെ ...........എല്ല ഭാവുകങ്ങളും നേരുന്നു
ബ്ലോഗ് മീറ്റ് എന്നു കേള്‍ക്കുമ്പോഴേയ്ക്കും അസൂയ പെരുക്കുന്നു. ബഹറിനിലെ ഒരു മീറ്റ് മിസ്സായി. നഷ്ടം...
നാമൂസ്, ചൂടപ്പം പോലെ മീറ്റ് വിശേഷങ്ങള്‍ എത്തിച്ചതിനു ആശംസകള്‍..കുറച്ചു ഫോട്ടോസ് കൂടി ആകാമായിരുന്നു
മീറ്റിംഗ് വിശേഷം എഴുതാന്‍ ഉദ്ദേശിച്ചിരുന്നു എങ്കില്‍ ഫോട്ടോ കൂടി എടുത്തു ചേര്‍ക്കാമായിരുന്നു...ആദ്യം എഴുതാനുള്ള ഓട്ടം ആയിരുന്നല്ലേ ..:)
നാമൂസേ...നന്നായി....ഈ വിവരണം...
ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ കുറച്ച് ഫോട്ടോസ് ദേ ഇവിടെയുണ്ട് ട്ടാ
കൂട്ടായ്മയുടെ സ്നേഹസ്പർശം ഇനിയും ഉണ്ടാകട്ടെ,
മീറ്റിന് എല്ലാവിധ അഭിനന്ദനങ്ങളും....
ഫോട്ടോസ് അവിടെ കണ്ടു..റിയാസിന്റെ ബ്ലോഗില്‍...വിവരണം ദേ ഇപ്പൊ ഇവിടെ വായിച്ചു...
നാമൂസ്, പരിചയപ്പെടാനായതിലും നാമൂസിന്റെ മനോഹരമായ കവിത (വേറൊരാൾ ആലപിച്ചതാണെങ്കിലും) കേൾക്കാൻ കഴിഞ്ഞതിലും സന്തോഷം.
കൂട്ട് കൂടലിലൂടെ നമുക്ക് ഒരു പാട് നേടാനുണ്ട് നേരുന്നു ഒരു കൂട്ടം അഭിവാദ്യങ്ങള്‍
അവിചാരിതമായ ചില കാരണങ്ങളാലാണ് പങ്കെടുക്കാന്‍ കഴിയാഞ്ഞത്, എന്തായാലും നഷ്ടമായിപ്പോയി..ഒത്തുകൂടിയവര്‍ക്കെല്ലാം ആസംസകള്‍
വിശേഷം പങ്കുവെച്ച രീതി നന്നായി നാമൂസ് .
നിങ്ങളുടെ സന്തോഷത്തില്‍ കൂടെ ചേരുന്നു.
ആശംസകള്‍.
ആശംസകള്‍
ഇവിടെയും ഇതു തന്നെ അല്ലെ ഇപ്പോ കുറെ ഫോട്ടോസ് കണ്ടു വന്നതെയുള്ളൂ മിഴിനീർ തുള്ളിയി നിന്ന് . ഈ വിവരണം കൂടി വായിച്ചപ്പോൾ ഗംഭീരം . മീറ്റിലെ സന്തോഷം അങ്ങിനെ തന്നെ ഇവിടെ പകർത്തിയ പോലെ വളരെ മനോഹരമായി എഴുതി.. ആശംസകൾ...ഇനിയും ഇങ്ങ്നെയുള്ള മീറ്റുകൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
കുറച്ചു ഫോട്ടോസ് കൂടി വേണമായിരുന്നു.പങ്കെടുക്കാന്‍ പറ്റാത്തത് കൊണ്ട് എല്ലാവരെയും ഒന്ന് കാണാന്‍ ആഗ്രഹം
താടി രോമങ്ങള്‍ നരച്ചവരും അങ്ങനെയൊരു സംഭവം മുളയ്ക്കാത്തവരും ബ്ലോഗിന്റെ പേരില്‍ ഒത്തുകൂടിയപ്പോള്‍ ശരിക്കും ഇമ്പമുണ്ടായി, പുതിയൊരു കുടുംബവും. രാമന് പറഞ്ഞ പോലെ നാമൂസിന്റെ കവിത മനസ്സില്‍ ഇപ്പോഴും മുഴങ്ങുന്നു.
നല്ല അവതരണം, .. മീറ്റ് നടന്നത് എവിടെയായിരുന്നു. എത്ര ആളുകള്‍ പങ്കെടുത്തിരുന്നു ? അവരുടെ ബ്ലോഗു വിലാസം ??തുടങ്ങി ഒരു പാട് വിവരങ്ങള്‍ കൂടി അതില്‍ കൂടിയ മറ്റുള്ളവര്‍ നല്‍കും എന്ന് കരുതുന്നു. എല്ലാറ്റിലുമുപരി സചിത്രമായി ഒന്ന് കൂടി വിവരണം ആവാമായിര്ന്നു .. (close up photos ) !!!
കൊള്ളാം... നന്നായിട്ടുണ്ട്
(സ്വന്തം കവിത കേഴ്പ്പിച്ചകാര്യം ഞങ്ങൾ പറയണം അല്ലേ...
അമ്പടാ..അതിനിത്തിരി പുളിക്കും.)
കവിത നന്നായിരുന്നു,ഞാൻ നേരത്തെ കേട്ടിരുന്നു.
വളരെ നന്ന്...മീറ്റുകള്‍ നടക്കട്ടെ..നമ്മുടെ ബ്ലോഗിങ് എന്നാ മേഖലയുടെ നന്മയ്ക്ക് വേണ്ടി അല്ലെ....നന്നായി വിവരണം...
നാമൂസേ ...രാമചന്ദ്രനും, ഷഫീക്കും കുളിച്ചിരുന്നോ അല്ലെങ്കില്‍ അവര്‍ക്കങ്ങനെ ഒരു ശീലം ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. ഞാന്‍ കുളിയും നനയും ഒക്കെ കഴിഞ്ഞു തന്നാ വന്നിരുന്നത്. നാലാള് കൂടുന്നിടത്ത് പോകുമ്പോഴെങ്ങിലും കുളിക്കണ്ടേ ..ആതാ....
പിന്നെ ജോറായിട്ടുണ്ടിട്ടാ .... ഇജ്ജു ബ്ലോഗു വനത്തില്‍ ..സിംഹമല്ല ..പുലിയാണ് ..പുലി ..
എന്റെ പേരിന്റെ കൂടെയുള്ള ബ്ലോഗ് ലിങ്ക് ശരിയല്ല....വിരോധം ഉണ്ടെങ്കില്‍ പറഞ്ഞാല്‍ പോരെ ?...ഇങ്ങനെ വേണോ ?...എന്റെ "മരുമകളെ" രംഗത്ത് ഇറക്കണോ ???
http://manovibhranthikal.blogspot.com/
ശരിയാക്കുമല്ലോ
ഞാൻ നിനക്കിഷ്ടമില്ലാത്ത നിന്റെ പേരായാ മൻസൂർ എന്നേവിളിക്കൂ,നീയും ഇസ്മായിലും റിയാസ്സും കൂടി ഈ മീറ്റ് എഴുതിയങ്ങ് ബൂലോകത്തെത്തിച്ചതിൽ വളരെ സന്തോഷം!ഒരു ആത്മ നിർവൃതിയെന്നൊക്കെ പറയില്ലേ അതു തന്നെ!.
ആ അഞ്ചാമത്തെ പാരഗ്രാഫ് കലക്കി കെട്ടാ.പിന്നേം പിന്നേം വായിക്കാന്‍ തോന്നണ്:) പോസ്റ്റിന്റെ മൊത്തം ഭംഗി ആ 'പാര'യിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടോ.ഇനി ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്ന്യാ അങ്ങ് സഹിച്ചേര്.ഹല്ല പിന്നെ.സഹമുറിയന് ഒരുത്തന് ലിതിന്റെ ലിങ്കൊന്ന് അയച്ച് കൊടുത്തു ഞാന്‍.അവന് പറയുവാ 'ഏത് കണ്ണുപൊട്ടനാ ഈ നാമൂസെന്ന്'.ലിതിനെയാണോ നാമൂസേ ഈ ലസൂയ ലസൂയ എന്ന് പറയുന്നേ?
അല്പം സീരിയസ്സ്."നാം വായിക്കപ്പെടുന്നവയില്‍ സത്യസന്ധമായി അഭിപ്രായം കുറിക്കുന്നതിന് സൗഹൃദം ഒരു തടസ്സമായി വരരുതെന്നും, നിര്‍ബന്ധമായും സത്യസന്ധമായ വിലയിരുത്തലുകള്‍ ഉണ്ടാകണമെന്നും അത് നമ്മുടെ വായനാ നിലാവരത്തെ ഉയര്‍ത്തുമെന്നും എഴുത്തിനെ മെച്ചപ്പെടുത്തുമെന്നുമുള്ള അഭിപ്രായങ്ങള്‍"
ഇത് ഇന്നലെ പറയണമെന്ന് കരുതിയതാ.സമയക്കുറവ് മൂലം കഴിഞ്ഞില്ല.ഈ വരികള്‍ക്ക് താഴെ എന്റെ ഒരൊപ്പ്.സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിമര്‍ശിക്കേണ്ടിടത്ത് തീവ്രമായിത്തന്നെ എന്നാല്‍ സഭ്യമായ രീതിയില്‍ വിമര്‍ശിക്കുന്നതിനും സൗഹൃദം ഒരിക്കലും തടസ്സമാകാതിരിക്കട്ടെ.പ്രിയപ്പെട്ടവരോടുള്ള ഒരു അപേക്ഷ കൂടിയാണിത്.
വിശദമായ വിവരണത്തിന് നന്ദി..
ബ്ലോഗ് തുടങ്ങാനുണ്ടായ കാരണങ്ങള്‍ കേട്ട് ഞാനും ഞെട്ടല്‍ രേഖപ്പെടുത്തുന്നു..രണ്ടല്ല..മൂന്നു തവണ..
പിന്നെ,ഇയാള്ടെ കവിത എനിക്ക് മിസ്സ് ചെയ്തു ട്ടോ..
ഇത്തരം കൊള്ളക്കൊടുക്കകള്ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിക്കപ്പെടണം.
ബ്ളോഗ് മീറ്റ് വിശേഷം തണല്‍ എഴുതിയതും ,റിയാസ് എഴിതിയതും വായിച്ചിരുന്നു.ദോഷം പറയരുതല്ലൊ.നാമൂസിന്റെ വിവരണമാണ് സമ്മാനാര്ഹമാകേണ്ടത്.അടുത്തമീറ്റിലെങ്കിലും ഏറ്റവും നല്ല റിപ്പോര്‍ട്ടിങ്ങിന് സമ്മാനം ഏര്‍പെടുത്തണം.
നാമൂസ്.. മനോഹരമായിരിക്കുന്നു വിവരണം
മീറ്റുകള്‍ നടക്കട്ടെ...
വിവരണം നന്നായി
നല്ല വിവരണം. കാര്യങ്ങളുടെ positive വശങ്ങളില് ഊന്നിയുള്ള ശുഭാപ്തിയുടെ കരുത്തിലുള്ള ഈ എഴുത്തില്‍ അവിടെ വന്നു പങ്കെടുത്ത പോലെ തന്നെ തോന്നി. ബ്ലോഗുലകം ഇനിയും മേല്ക്കുമേല് പടര്‍ന്നു പരിലസിക്കട്ടെ.
ഇന്നിത് മൂന്നാമത്തെ പോസ്റ്റാണ് ഖത്തര്‍ മീറ്റിനെക്കുറിച്ച് വായിക്കുന്നത് , എന്റെ പേരില്‍ ക്ലിക്കുമ്പോള്‍ തണലിലേക്കാണ് ലിങ്ക് പോവുന്നത്..പറഞ്ഞെന്നെ ഉള്ളൂ, .ഇസ്മയില്‍ ഭായിയുടെയും റിയാസ്മോന്റെയും ഫോട്ടോസും ഇവിടെ ഹൃദ്യമായ വിവരണവും ആയപ്പോള്‍ സംഗതി കുശാലായി നന്ദി ....
അപ്പോൾ ഖത്തർ ബ്ലോഗ് മീറ്റിന്റെ സമ്പൂർണ്ണ വിവരണം ഇവിടെയാണ് കിടക്കുന്നത് അല്ലേ.സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ നാമൂസ്
photosum kandu thanilinte blogil..
bhaagvaanmaar...
നാമൂസ്.. മനോഹരമായിരിക്കുന്നു വിവരണം,ആശംസകള്‍ !
നാമൂസിന്റെ തൌദാരത്തില് ആദ്യമായാണ് വരുന്നത്. ദോഹാ മീറ്റ് അങ്ങനെ കുറെ നല്ല ബ്ലോഗേര്‍സിനെ കൂടി പരിചയപ്പെടുത്തി.കുറച്ചു കാലം ബൂലോകത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിന്റെ എല്ലാ സങ്കടവും തീര്‍ക്കുന്നതായിരുന്നു മീറ്റ്.ഇനിയും നമുക്ക് ഒത്തു കൂടാം.
ആശംസകള്‍.
സുന്ദരന്‍ വിവരണം - നന്ദി നാമൂസ് ഭായ്
നാമൂസ് കവിത വളരെ ഇഷ്ടമായി
അവതരണം നന്നായി...തിരൂര്‍ മീറ്റില്‍ പങ്കെടുക്കണമെന്നു തോന്നുന്നുണ്ട്....
ഇസ്മായിലിന്റെയും രിയാസിന്റെയും പോസ്റ്റുകള്‍ വായിച്ചാണ് ഇവേ എത്തിയത്. രണ്ടിലും ചിത്രങ്ങളിലൂടെ കൂടുതല്‍ പരിചയപ്പെടുത്തിയപ്പോള്‍ ഇവിടെ കാര്യം വ്യക്തമാക്കി നയം വ്യക്തമാക്കിയിരിക്കുന്നു.
എന്തൊക്കെ ആയാലും നമ്മള് അനുഭിക്കാത്ത ഒരു സന്തോഷം പ്രദാനം ചെയ്യുന്നു എന്നതില്‍ തര്‍ക്കമില്ല. നാളുകള്‍ കഴിയുന്തോറും ബ്ലോഗ് മീറ്റുകളും വളരെ ഉയര്‍ന്നു തുടങ്ങുന്നു എന്ന് ഓരോന്നും വ്യക്തമാക്കുന്നു.
നന്നായി പറഞ്ഞു സാമൂസേ
ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തയാളുകൾ നിമിഷങ്ങൾ കൊണ്ട് ഹൃദയബന്ധം സ്ഥാപിക്കുന്ന കാഴ്ച ബ്ലോഗ് മീറ്റുകളിലെപ്പോലെ മറ്റെങ്ങും കാണാൻ കഴിയില്ല...
നമുക്കൊക്കെ ഇനിയും, പലയിടങ്ങളിൽ, പലതവണ സംഗമിക്കാം. മലയാളം എഴുത്തും, വർത്തമാനങ്ങളും പങ്കുവയ്ക്കാം.
ഇവിടെ കൂടിച്ചേർന്നവർക്കും, ഇനി പലയിടങ്ങളിൽ കൂടാൻ പോകുന്നവർക്കും എന്റെ അഭിവാദ്യങ്ങൾ!
നാമൂസിന്റെ ചടുലത കണ്ടപ്പോള്‍ ആളൊരു പോലീസ് ഏമാനാവാനുള്ള ഭാവഹാവാതികള്(അങ്ങിനെതന്നെയല്ലേ പറയുക?)പ്രകടിപ്പിക്കുന്നതായി തോന്നി. എന്തായാലും മൊബൈല്‍ കവിത മനസ്സില്‍ തട്ടുന്നതായിരുന്നു. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍. കവിതയുടെ ലിങ്ക് ബ്ലോഗിലില്ലെങ്കില് അയച്ചുതരണം.
തണലില്‍ നിന്ന് വായിച്ചു വരുന്ന വഴി ആണ്, ബ്ലോഗ് മീടൊക്കെ വായനയിലൂടെ മാത്രമേ പരിജയമുള്ളൂ , ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കാന്‍ വല്ലതോരാഗ്രഹം ഈ പോസ്ടൊക്കെ വായിച്ചപ്പോള്‍
തണലിന്റെയും റിയാസിന്റെയും മീറ്റ് പോസ്റ്റുകള്‍ കണ്ടു. അവിടെ കവിത ചൊല്ലി എല്ലാവരെയും കൈയിലെടുത്തു എന്നും അറിഞ്ഞു. സന്തോഷം. എപ്പോഴെങ്കിലും നാട്ടില്‍ ഒരു മീറ്റില്‍ നമുക്ക് കണ്ടുമുട്ടാന്‍ കഴിയുമായിരിക്കും.
കുറെ നല്ല ഓർമ്മകളുമായി രണ്ട് മൂന്ന് മണിക്കൂർ... ആസ്വദിച്ചു :)
ബ്ലോഗ് മീറ്റ് ഒരു നല്ല സംഭാവമാക്കി ഇവിടെ അവതരിപ്പിച്ചതിന് നന്ദി. സേവന പ്രവര്‍ത്തനങ്ങളിലേക്കുള്ള കാല്‍വെപ്പ് സുപ്രധാനം തന്നെയാണ്. നമ്മുടെ കൂട്ടായ്മ ഒരു അങ്ങനെ ഒരു ആരാധന കൂടി ആവട്ടെ.
നല്ല കാര്യം. നന്നായി എഴുതി. ഭാവുകങ്ങള്‍.
പരസ്പ്പരം കാണാതെ പരസ്പരം വായിക്കുകയും സൗഹൃദങ്ങൾ സ്ഥാപിക്കുകയും സംവാദങ്ങൾ നടത്തുകയും ചെയ്യുന്നവർ കൂടിച്ചേരുന്നത് സന്തോഷകരം തന്നെ...
എല്ലാ വിധ ആശംസകളും
നാമൂസിന്റെ കവിത എനിക്കും വളരെ ഇഷ്ടമായി... അതിന്റെ ആലാപനവും അതിന്റെ പിന്നിലെ കഥയും :)
സന്തോഷത്തിന്റെ കുറെയധികം മുഹൂര്‍ത്തങ്ങള്‍..
ബിജുവേട്ടന് എഴുതിയത്പോലെ തീര്‍ത്തും നിഷ്കളങ്ക ബുദ്ധ്യാ എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന ഒരുകൂട്ടം നല്ല ഹൃദയങ്ങള്‍.
ഇന്ന് വരെയും വളരെ അകലെ നിന്നും എഴുത്തുകളിലൂടെ മാത്രം അറിഞ്ഞിട്ടുള്ള സഹൃദയത്വം. ഓരോരത്തരെയും കണ്ടപ്പോള്‍ അത്ഭുതവും ആദരവും ഏറിയേറി വരുന്നതായി അനുഭവപ്പെട്ടു. സത്യത്തില്‍, ഇക്കൂട്ടത്തില്‍ ഏറ്റം ഭാഗ്യം ചെയ്തവന് ഞാനാണ് എന്നെനിക്ക് തോന്നുന്നു. ഇത്തരം വേദികളും കൂടിച്ചേരലുകളും പങ്കുവെക്കലുകളും എനിക്കെന്നും അന്യമായിരുന്നു. എന്നാല്‍, ഉള്ളു തുറന്നു അല്പം സംസാരിക്കാന്‍ ഒട്ടും ജാള്യതയില്ലാതെ അതിനെ പറയാന്‍ എനിക്ക് അവസരം ലഭിച്ചുവെന്നതില്‍ ഈ കൂട്ടത്തിനോടുള്ള എന്റെ ഇഷ്ടത്തിന് സ്നേഹത്തിന് ആത്മാര്‍ഥത വര്‍ദ്ധിക്കുന്നു.
ഓര്‍മ്മയില്‍ എന്നും ദീപ്തമാകുന്ന നല്ല അനുഭവങ്ങളെ സമ്മാനിച്ച സമാഗമത്തില്‍ പങ്കുകൊണ്ടാവര്ക്കും അതിനു വേണ്ടി പ്രവര്‍ത്തിച്ച ഇല്ല ബഹുമാന്യ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു.
കൂട്ടരേ.. ഈ ഒത്തുചേരലിനെ പലരും കുറിച്ചിട്ടുണ്ട്.
അവയിലേക്കുള്ള വഴികളാണിവയൊക്കെയും ബ്ലോഗ് മീറ്റ് ഖത്തര്‍, 'കടിച്ചമര്‍ത്തിയ' ബ്ലോഗ്മീറ്റ് ! ഫോട്ടോ ഫീച്ചര്‍ ഖത്തര്‍ ബ്ലോഗ് മീറ്റ് - PHOTOS ഓരോന്നിലും ക്ലിങ്ങി ക്ലിങ്ങി അവരോരോരുത്തരും നമുക്കായി എന്താ കരുതിയിരിക്കുന്നത് എന്നൊന്ന് നോക്കിക്കേ...!!!
കൂടെ ഇവിടെ വന്നു അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദിയോതുന്നു.
Qatar !!!!!!!!!!!!
നമൂസ്,
നന്ദി, ഈ പോസ്റ്റിനു മാത്രമല്ല,
ആ മനോഹരമായ ആ കവിതക്ക് കൂടി.
ആ കവിതയുടെ വരികള്‍ ഈ ബ്ലോഗില്‍ ഉണ്ടോ?
ഈ ബ്ലോഗ് മീറ്റ് നെ കുറിച്ച് വളരെ നല്ല രണ്ടു പോസ്റ്റുകള്‍ വായിച്ചു ,ഇപ്പോള്‍ ഇതും കൂടി ,വളരെ വിശദമായി എല്ലാം എഴുതിയിരിക്കുന്നു ,ഇനിയും ഇതുപോലെ കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു ..
നാമൂസ്, കവിത യും ,എഴുത്തും വളരെ നന്നായി കൊണ്ട് പോകാന്‍ സാധിക്കട്ടെ
നമൂസ് വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.....ദൈവം അനുഗ്രഹിക്കട്ടേ
നല്ല വിവരണം നാമൂസ് അഭിനന്ദനങള്‍ .....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?