വഴിവക്കിലെ പുസ്തകശാലയിലന്ന്
വിപ്ലവചരിതങ്ങള്‍ പരതും കൈകളില്‍
വിജയന്‍റെ 'ഇതിഹാസ' വിസ്മയവും
വോയ്നിച്ചിന്‍റെ 'കാട്ടുകടുന്നലും' ശങ്കിച്ചു നില്‍ക്കെ..
പ്രണയകാവ്യം അതിരിട്ട ചില്ലലമാരക്ക്
പിറകില്‍: ചലിക്കും നിഴല്‍ ചിത്രങ്ങളിലൊന്ന്
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.
{ചിത്രം ഗൂഗിളില്‍ സെര്‍ച്ചിയപ്പോള്‍ ലഭിച്ചത്.}
89 comments:
ഇനിയും മറിച്ചു തീരാത്ത താളുകളില്‍
പിടിതരാതെ മാറി നില്‍പ്പുണ്ടവള്‍. ..!!
കൂട്ടുകാരെ,
നാമൂസ് ഒരു പ്രണയ കവിത എഴുതാന്‍ ശ്രമിച്ചതാണ്.
കൂട്ടുകാരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
ആരാണീ അവള്‍..?
ഞമ്മക്കൊന്നും മനസ്സിലായില്ല..ട്ടോ..
ഓഹോ ... അങ്ങിനെയാണ് ‘കാക്കപ്പൂവിനെ’ സ്വന്തമാക്കിയത് അല്ലേ?
പക്ഷേ ആ ഹൃദയപുസ്തകം എന്തേ മറിച്ചു തീര്‍ന്നില്ല??
പ്രസിദ്ധീകരിച്ചില്ല?? പ്രണയവല്ലരി പൂക്കട്ടെ ... ഹിമാലയം
മണല്‍ക്കാടാവാത്ത കാലം വരെ!!! സ്വപ്നങ്ങള്‍ക്ക് നിറമേകട്ടെ ....
അഭിനന്ദനങ്ങള്‍....
കാക്കപ്പൂവിന്റെ കഥ മുന്‍പ് അറിയുന്നത് കൊണ്ട് വേഗം മനസ്സിലാവുന്നു.എനിക്കറിയാത്തത് കാക്കപ്പൂവെങ്ങനെ കൈവിട്ടുപോയി എന്നാണ്.നാമൂസിനു ഗദ്യമാണ് കുറേക്കൂടി വഴങ്ങുന്നത് എന്ന് പറയാതെ വയ്യ .
കവിത മോശം എന്നല്ല.എനിക്ക് കൂടുതല്‍ ഇഷ്ടം നിങ്ങളുടെ ലേഖനങ്ങളാണെന്നു മാത്രം
സ്നേഹത്തോടെ,
നല്ല സലാം,
ഡോക്ടര്‍
...'അവള്‍' 'ആ' പുസ്തകത്താളില്‍ ഒളിപ്പിച്ചു വെച്ച മയില്‍പീലി കൈമോശം വരാതെ 'എവിടെയോ'ഉണ്ട് !!!! വായന ശാല നാമൂസിന്റെത് മാത്രമല്ല എന്റെതും എല്ലാവരുടെതുമാണ് ....(നാമൂസിനു പ്രണയ കവിത ചേരില്ല,വാക്കുകളില്‍ മൂര്‍ച്ചയുണ്ടാകുമ്പോള്‍ തുടിപ്പുണ്ടാകനമെന്നില്ല ;രണ്ടുമുണ്ടാകുമ്പോള്‍ വെടിപ്പും!!)
ഒറ്റപുസ്തകത്തിന്റെ മഹാവായനശാല..!
ഇതു വായനശാലയല്ല “വായനാമഹല്‍” ആണ്..!!
താജ്‌മഹലൊക്കെ പോലെ..അല്ലേ.?!
ആ ഉപഹാരം ; 'പുസ്തകം' കൈനീട്ടി വാങ്ങി ...പക്ഷേ ആ ഹൃദയം; അതു നെഞ്ചേറ്റാൻ സാധിച്ചില്ല ...!!!
"ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: " അതു കയ്യിൽ തന്നെ ഉണ്ടാവട്ടെ...
ഈ നഷ്ടപ്രണയം ഒരു ഒഴിയാബാധയായി ഇടയ്ക്കിടെ കയറി വരുന്നുണ്ടല്ലോ...
എണ്ണം പറഞ്ഞ ലേഖനങ്ങള്‍ക്കിടയില്‍.
:
മനസിലെ പ്രണയം ഒരിക്കലും വാടാത്ത പൂവ് പോലെ വിടര്‍ന്നുതന്നെ നില്‍ക്കട്ടെ.
മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്
കാക്കാപ്പൂവ് കൂടെ തന്നെ.
ഹൃദയം കടം വാങ്ങി
കൂട്ടുകാരിയെ പകരം തന്നു
എവിടെയോ മിന്നിമറഞ്ഞ കാക്കപൂവിനു
വേണ്ടി ...ആശംസകള്‍ ..
ഇനി ആ ഹൃദയപുസ്തകം വായിച്ചുപഠിക്കൂ...
പുസ്തകങ്ങള്‍ ചിലത് അങ്ങിനെയാണ് ...
മനസ്സിലായി, എല്ലാം മനസ്സിലായി.
നാമൂസേ....
ഞാന്‍ വായിച്ചു.
കാക്കപൂവിനെ അറിയാം .
അതിലൂടെ അറിയണോ ഈ കവിതയും :)
നോക്കട്ടെ . :)
അഭിനന്ദനങ്ങള്‍....
നാമൂസ്, എഴുത്ത് നന്നായിട്ടുണ്ട് .. ആശംസകള്‍...
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
ഉം.....കൊള്ളാം..
ഹൃദയപുസ്തകം!!!
പെയ്തൊഴിഞ മഴയേനോക്കി അവൾ വീണ്ടും കാത്തിരുന്നു.....പാതിചാരിയ പടിപ്പുരവാതിലൊന്നു ഞ്ഞരങ്ങിയപ്പോൾ....തുടികൊട്ടിയത് അവളുടെ കരളായിരുന്നു.....തൊട്ടിലിൽ ഉയരുന്ന കാൽത്തളനാദത്തിൽ അവൾ ഉണരുമ്പോൾ,....അങ്ങു ദൂരെ രണ്ടുവഴികൾ തുടങ്ങുന്നിടത്ത് ഒരു രൂപം അനങ്ങുന്നുണ്ടായിരുന്നു......പ്രിയാ...പൊറുക്കുക....ഞാൻ നിസ്സഹായനാണ്........................വീണ്ടുമൊരു ജന്മം പുലരാൻ ഞാൻ പ്രാർത്ഥിക്കാം....നിന്റെ വിളികളിൽ കാതോർക്കുന്ന ഒരു കാക്കപ്പൂവിനുവേണ്ടി.......
മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്നവര്‍ക്കേ പ്രണയ കവിത നന്നായിട്ടെഴുതാന്‍ കഴിയൂ. നന്നായിട്ടെഴുതി.
നഷ്ട പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും എന്താണ് ഇങ്ങനെ വാചാലരാവുന്നത്....? പ്രണയത്തിന്റെ ഊഷ്മളതയില്‍ നിന്നും വേദനയുടെ തീരത്തേക്കുള്ള യാത്രയില്‍ പൂര്‍വ്വ കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദയത്തില്‍ വിങ്ങലുണ്ടാക്കും.വിരഹ വേദനയില്‍ കരയുമ്പോഴും നഷ്ട പ്രണയത്തില്‍ നിന്നും ലഭിച്ച സ്നേഹം വേര്‍തിരിച്ചെടുത്തു ആ ഓര്‍മ്മകളില്‍ ശിഷ്ട കാലം ജീവിച്ചവരും വിരളമല്ല.പ്രണയിനിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഉന്മാധാവസ്ഥയില്‍ എത്തിച്ചപ്പോള്‍ ഒരുമുഴം കയറില്‍ ജീവിതം അവസാനിപ്പിച്ചവരും ഉണ്ട്. പ്രണയം നമ്മളെ മോഹിപ്പിക്കുകയും ചിലപ്പോഴൊക്കെ കരയിപ്പിക്കുകയും ചെയ്യുന്നു.
കവിത നന്നായി, ചെറുതെങ്കിലും. ഈ കവിത വായിച്ച ശേഷം താങ്കളുടെ ചില മുന്‍പോസ്റ്റുകളും വായിച്ചു. ബാക്കി നേരില്‍ പറയാം :)
റവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്,കവിത നന്നായി
എന്തോ ഇങ്ങനെ പ്രണയിച്ചതു കൊണ്ടാ അവൾ എഴുത്തിൽ മാത്രം ഒതുങ്ങി പോയത്.. അവൾക്കു തോന്നിക്കാണും ഇയാളെ പ്രണയിച്ചാൽ ജീവിതം കട്ടപ്പൊകയെന്നു പ്രണയത്തിന്റെ ഭാഷ ഒന്നു കൂടി ലളിതമാക്കണം.. പ്രണയമെന്നത്..ഏറ്റവും നർമല്യമുള്ളതെല്ലെ .പ്രഭാതത്തിലെ തണുത്ത പ്രകാശം പോലെയും.... വേനൽ സന്ധ്യകളിലെ മങ്ങിയ വെയിൽ പോലെയും..ലളിത സുന്ദരമായ വികാരമാ പ്രണയംചില്ലുകണ്ണാടി പോലുള്ള അരുവി പോലേയും പരസ്പരം നിറഞ്ഞു ..കാണാമറയത്തിരിക്കുന്ന മനസ്സിന്റെ തുടിപ്പുകൾ ഒപ്പിയെടുക്കുന്ന വികാരമാ പ്രണയം,, ആ വാക്കുകളുടെ മനോഹാരിത അതെഴുതുന്നയാളുടെ തന്നെ ഉള്ളഴകാണെന്നത് ശരി തന്നെ പ്രണയം വാക്കുകളിൽ തൂവൽ പോലെ തഴുകുമ്പോൾ കണ്ണടച്ച് ആസ്വദിക്കുന്ന വരികളായി മാറണം അപ്പോളെ ആ കവിത പ്രണയം തുളുംബുന്ന വരികൾ എന്ന് പ്രണയത്തോടെ പറയാനൊക്കൂ.. താങ്കൾക്ക് പ്രണയ കവിത ചേരില്ല വിപ്ലവ കാവ്യമേ ഒതുങ്ങി വരുള്ളൂ..... (താങ്കളുടെ പ്രണയിനി ഇനി ചെരവയുമെടുത്ത്..എന്റെ നേർക്കു തിരിയുമോ ആവോ... )
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
good.
വിപ്ലവക്കാടുകളില്‍ പ്രണയത്തിന്റെ തീ പടരുന്നു...
എല്ലാം 'അവള്‍' കാരണം...
അല്ലെങ്കിലും എല്ലാ വിപ്ലവവും,
അവളില്‍ നിന്ന്...
അവള്‍ക്കു വേണ്ടി...
അവളിലേക്ക്....!!!
നീ കാലമോ,
സ്വപ്നമോ....?
കവിതയില്‍ കവിതയില്ലെന്നു പറഞ്ഞാല്‍ പിണങ്ങില്ലല്ലോ
ഇനിയെങ്കിലും ആ പുസ്തകം ഒന്ന് മര്യാദയ്ക്ക് തുറന്നു വായിക്കു :)
ഒരിക്കലും നശിക്കാത്ത പ്രണയത്തിന്റെ ബാക്കിപത്രമായി ആ പുസ്തകം നില കൊള്ളട്ടെ
അവളുടെ ഹൃദയ പുസ്തകം വായിക്കാന്‍ ,ഹിമാലയം മണല്ക്കടാവാത്ത കാലം വരേയ്ക്കും കാത്തിരിക്കുക ? അത് വിജയന്‍റെ 'ഇതിഹാസ' ത്തെക്കാള്‍ വലിയ ഇതിഹാസമായി മാറില്ലേ? ഭാവുഗങ്ങള്‍ !
നമൂസേ,എനിക്കിഷ്ട്ടമായി കവിത..പലരും പറഞ്ഞത് പോലെ നാമൂസിനു കവിത വഴങ്ങില്ല എന്നൊന്നും എനിക്ക് തോന്നിയില്ല..
ഇനിയും പിടി തരാതെ പുസ്തക താളിലിരുന്നു അവള്‍ കൊഞ്ഞനം കുത്തുന്നത് ഞാനും കണ്ടു..അവളെ അങ്ങിനെ അങ്ങ് വിടരുത് എന്നാണു എന്‍റെ അഭിപ്രായം ട്ടോ..:)
മനസ്സിന്റെ വാതായനം തുറന്നൊരു കവിത.
നമൂസ് നന്നായിട്ടുണ്ട് വരികളില്‍ ഒരു നഷ്ട്ടഭോതം ഒളിങ്ങു കിടപ്പുണ്ടോ ???
കാക്കപ്പുവിന്റെ പുറം ചട്ട നോക്കിയുള്ള ഈ വായന .
കവിത എഴുതാന്‍ ഒരു പ്രജോതനം തന്നെയാണ് .
.....കവിത നന്നായോ എന്ന് ചോദിച്ചാല്‍ പോര എന്ന് തന്നെ പറയാം .........
ഇതിലും ഒരു പ്രണയ ഇതിഹാസമുണ്ട് അല്ലേ നമൂസ് ഭായി
ഒരു ചരിത്ര പ്രണയം
ജീവിതവസാനം വരേ ഓര്‍ക്കാന്‍ അതി സുന്ദരമായൊരു പ്രണയം
എന്നും ആ ഓര്‍മകള്‍ ജീവികട്ടെ
ആഹഹ!
കുളിരൻ വരികൾ!
നാമൂസിയന്‍ ഭാഷയില്‍ ഉള്ള ഒരു കവിത നമൂസിന്റെ ഭാഷ ശക്തമാണെന്ന് ഞാന്‍ പറയേണ്ടതില്ലലോ
ഇതിലെ കവിതയുടെ ഉൾഘനത്തെക്കുറിച്ചല്ലാ ഞാൻ പറയാനിദ്ദേശിക്കുന്നത്..വരികളിലെ ഘടനാപരമായ സവിശേഷത എന്നിക്ക് വളരെ ഇഷ്ടപ്പെടുന്നൂ..1,വിപ്ലവചരിതങ്ങള്‍ പരതും കൈകളില്‍
വിജയന്‍റെ 'ഇതിഹാസ' വിസ്മയവും വോയ്നിച്ചിന്‍റെ 'കാട്ടുകടുന്നലും'ശങ്കിച്ചു നില്‍ക്കെ 2,ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,'ഹൃദയപുസ്തക'മെനിക്കുപഹാരമായി നല്‍കി... നല്ല പ്രയോഗങ്ങൾ.മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു. വീട്ട് തടങ്കലിലാകാത്ത കാറ്റും,(സ്ത്രീമനസ്സും) പരിശുദ്ധമായ പ്രണയം കറുപ്പ് കലരാത്ത പാലുപോലെ തന്നെയാണു.. തമസ്സാകിരണം ചെയ്ത മനസ്സകരുത് പ്രണയം അതു പകല്പോളെ തെളിച്ചമുൾലതായിരിക്കണം....ഹിമാലയം മണൽ കാടാകാൻ ഇനിയുമെത്രയോ യുഗങ്ങൾ കഴിയണം... അതുവരേക്കും.. അല്ലെങ്കിൽ കല്പാന്ത കാലത്തോളം അവളാ ഹൃദയപുസ്തകം സമ്മാനമായി കാമുകന് നൽകുന്ന ഭാവന അതിമനൊഹരമായിരിക്കുന്നൂ..പ്രണയത്തിന്റെ തീഷ്ണത ഞാനീ വരികളിൽ കാണുന്നൂ.. കവിക്ക് എല്ലാ ഭാവുകങ്ങളൂം.....
എന്റെ മനസ്സിന്റെ വൃന്ദാവനം ഇന്നു ഓർമകളിൽ നിന്നെ തേടുകയാണ്.. അതിന്റെ ഒരു കോണിലിരുന്ന് ഞാൻ നിന്നെ മറക്കാൻ ശമിക്കുകയും... ഹൃദയവും മനസ്സും... രണ്ടും രണ്ടാണോ...............................
ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി................ ഇതിൽ പരം ഇനി എന്ത് നേടാൻ....
ഇതുവരെ പ്രണയിക്കാത്തതിനാല്‍
പ്രണയം എന്തെന്ന് അറിയാത്തതിനാല്‍
പ്രണയകവിതയ്ക്ക് കമന്റ് ഇടാനറിയില്ല.
കാക്കപ്പൂവിനു കാക്കത്തൊള്ളായിരം ആശംസകള്‍ !
ആ ഹൃദയ പുസ്തകം ആവോളം വായിച്ച് പഠിയ്ക്കൂ.... ആശംസകള്‍
ആ ഹൃദയപുസ്തകം കൈമോശം വരുത്താതെ സൂക്ഷിക്കുക.
കവിതയുടെ ഒരു ചട്ടകൂടിലേക്ക് ഇനിയും എത്തിയീട്ടില്ല ഈ വരികൾ!പദ്യം പോലെ മുറിച്ചെഴുതിയാലെ കവിതയാകൂ എന്നൊന്നും നിർബന്ധമില്ല!കേട്ടോ?കവിത ഗദ്യ രൂപത്തിലും എഴുതാം! പക്ഷെ ഗദ്യകവിത എന്നു പറയണം എന്നു മാത്രം!ആശയഗംഭീരമുള്ള വരികൾ നൽകുന്ന് ചിന്തകൾക്ക് ആശംസകൾ.
വിപ്ലവചരിതങ്ങൾക്കും ചൂടേറ്റുവാൻ കഴിയാതെ പോയ ഹിമാലയത്തോളം മരവിച്ച പ്രണയം.
:((
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു....
ഹൃദയപുസ്തകത്തിന്റെ ഇനിയും വായിച്ചുതീരാത്ത താളുകളില്‍ ആകാംക്ഷയോടെ ഞാനും കണ്ണും നട്ടിരിക്കുന്നു....
ഇവിടം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ സുമനസ്സുകള്‍ക്കും നന്ദി.
രണ്ടാം വായനക്കുതകുന്ന എല്ലാ മറുവായനകളെയും സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
@പ്രവാസിനി, ഒന്നും മനസ്സിലായില്ലാ എന്നത് ഒരു ഗുരുതരമായ പ്രശ്നമല്ല എല്ലാം മനസ്സിലായി എന്ന് പറയുന്നിടത്തോളം. എങ്കിലും, ഈ തുറന്നു പറച്ചില്‍ പ്രശംസനീയം.
@ദേവൂട്ടി, ഈ സ്നേഹാശംസകള്‍ക്കൊപ്പം.
@ഡോക്ടര്‍ സര്‍, താങ്കളുടെ ഇഷ്ടാനിഷ്ടങ്ങളിലെ എന്‍റെ പരിമിതി ഞാന്‍ മനസ്സിലാക്കുന്നു. വീണ്ടും തോല്‍ക്കാതിരിക്കാന്‍ ഞാന്‍ ആവതു ശ്രമിക്കാം. കാക്കപ്പോവ് എനിക്ക് കൈമോശം വന്നിട്ടില്ല. അതെനിക്കൊപ്പം ഉണ്ട്.
@സുബാന്‍: പ്രിയ സ്നേഹിതാ... ഒരു ശ്രമം. ഒരു നാള്‍ ഞാന്‍ ഈ അഭിപ്രായത്തെ
{പിഴവുകള്‍}തിരുത്തും. തീര്‍ച്ച...!! ഈ സഹകരണം എന്നും പ്രതീക്ഷിക്കുന്നു.
@ഇസ്ഹാഖ്: ഇക്കാ, വേണമെങ്കില്‍ അങ്ങനെയും പറയാം. എന്നാല്‍, അത്രത്തോളം ഇല്ല താനും.
@തിക്കോടി: എന്‍റെ മിത്രമേ, ഈ പ്രാര്‍ത്ഥനയില്‍ എന്നും എന്നെന്നും.
@ഡോക്ടര്‍ ആര്‍ കെ, ഒഴിയാബാധയോ..? അങ്ങനെയൊന്നും ശാപവാക്കുകള്‍ എറിയല്ലേ.. പിന്നെ, ലേഖനങ്ങള്‍ക്കിടയില്‍ കാക്കപ്പൂവ് വന്നില്ലല്ലോ..? ചാറ്റ് ഷോയില്‍ പേര് കൊണ്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
@കനലുകള്‍: നന്ദി. ഹൃദയ പൂര്‍വ്വം. @റാം ജി, സത്യം.
@എന്‍റെ ലോകം: അച്ചായാ... അച്ചായന്‍ ഞങ്ങള്‍ മൂന്നു പെര്‍ക്കുമോപ്പം കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞു. നന്ദി സഹോദരാ..
@അലി:പഠിച്ചു കൊണ്ടിരിക്കുന്നു.
@സിദ്ധിഖ്: ചിലത് അങ്ങനെയാകുന്നതാണ് അതിന്റെ സൗന്ദര്യം.
@അജിത്: ഈ മനസ്സിലാക്കല്‍ എന്താണെന്ന് എനിക്കും മനസ്സിലായി.
@ചെറുവടി: നേരില്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നുമേയില്ലാ....
@ദീപക്, ശ്രീജിത്, മൊയ്ദീന്‍, രഞ്ജിത്, ഈ സ്നേഹത്തിനു നന്ദി.
@മയില്‍പ്പീലി: എന്‍റെ സ്നേഹമേ... വരികള്‍ക്ക് അപ്പുറവും കടന്ന് ജീവിതത്തെയും വായിച്ചു തീര്‍ത്തുവല്ലേ..? എന്നോടുള്ള സ്നേഹത്തിന് നീ ഭാവിയില്‍ സങ്കടപ്പെടുന്നതിനെ മേലില്‍ സൂക്ഷിച്ചു കൊള്ളാം. നിന്‍റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരമായിരിക്കും ഒരു പക്ഷെ എനിക്കുള്ള ഏറ്റം മനോഹരമായ സമ്മാനം.
@വായാടി: ഈ പ്രണയാക്ഷരങ്ങളിലെ ഹൃദയത്തെ തൊട്ട സുഹൃത്തെ.. നിന്‍റെ സഹൃദയത്വത്തിന് നന്ദി.
@റെജി പുത്തന്‍പുരക്കല്‍: എന്‍റെ പ്രണയം എന്നെ പരുവപ്പെടുത്തുകയായിരുന്നു. നന്ദിയുണ്ട്. ഈ വരവിനും അഭിപ്രായത്തിനും.
@ഹാഫിസ്: എല്ലാം കൂടെ വായിച്ചു പഠിച്ചിട്ടു പ്രത്യേകിച്ച് ഒരു കാര്യവുമില്ലാ... ആ ഇനി തമ്മില്‍ കാണുമ്പോള്‍ എനിക്ക് ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കോ...!
@അനുരാഗ്, @തൂവല്‍, നന്ദി. ഈ സന്ദര്‍ശനത്തിന്.
@ഉമ്മു അമ്മാര്‍: ഈ ഉമ്മു അമ്മാര്‍ ഇതെന്താ ഈ പറഞ്ഞു കൂട്ടിയിരിക്കുന്നെ,..?
പടച്ചോനേ.... ഇങ്ങള് കാത്തോളീന്‍..!!! എന്തായാലും ഒരു കാര്യം എനിക്കുറപ്പായി ഉമ്മുഅമ്മാറിന് ഒരു പ്രണയ കവിത കുറിക്കാനുള്ള എല്ലാ മരുന്നുമുണ്ട്. അധികം താമസിയാതെ നമുക്ക് അത്തരം ഒരെണ്ണം പ്രതീക്ഷിക്കാമല്ലോ.. അല്ലെ..?
പിന്നെ, എന്നെ ഒരു മസില് പിടുത്തക്കാരനാക്കി മാറ്റാനുള്ള ഈ പരിപാടി നടക്കില്ലാ...
എനിക്കും വേണം അല്പം മാഞ്ഞാളമൊക്കെ കാണിക്കാ... { ഞാന്‍ പറഞ്ഞില്ലേ ഒരു ശ്രമം ആണെന്ന്: അതിപ്പോള്‍ ഇങ്ങനെയുമായി. ഇനി മേലില്‍ ശ്രദ്ധിച്ചോളാം..]
@കൂടരഞ്ഞി: പൂരണം തേടിയുള്ള യാത്രയില്‍ കൂട്ടിന് ഇത്തരം ചില ഓര്‍മ്മകള്‍ മാത്രമേ കാലം എനിക്കായി നല്കിയോള്ളൂ.... ലഭ്യമായ ആയുധവുമായി ഞാന്‍ ഈ വഴിയിലൂടെ ഇരുളിനെ മുറിച്ചു കടന്നോട്ടെ...!!
@ഭാനു: ഇഷ്ടക്കാരാ... എനിക്ക് താങ്കളോടുള്ള പ്രിയം വര്‍ദ്ധിച്ചതേ ഒള്ളൂ... നന്ദി ഈ തുറന്നു പറച്ചിലിന്. ശ്രമിക്കാം ഞാന്‍ ഇതിന്‍റെ തിരുത്തിനായ്. ഈ പിന്തുണ വീണ്ടും പ്രതീക്ഷിക്കുന്നു.
@രമേശ് ജി: അതടക്കാന്‍ പറഞ്ഞതല്ലല്ലോ? എന്നുമെന്നോടുള്ള ഈ ഇഷ്ടം തുടര്‍ന്നും ലഭിക്കാന്‍ നാമൂസ് ജാഗ്രതയുള്ളവന്‍ ആയിരിക്കും.
@ സീത: ഈ സന്ദര്‍ശനത്തിനും ഇത് വായിക്കാന്‍ കാണിച്ച ക്ഷമക്കും ഹൃദയപൂര്‍വ്വം നന്ദി.
@ഇഖ്ബാലിക്ക: ആഹാ, ഇതെന്നെത്തി..? സ്വാഗതം ഈ സഹൃദയ കൂട്ടത്തിലേക്ക്. വരവറിയിച്ചതിനും അഭിപ്രായം കുറിച്ചതിനും നന്ദി.
@മണി മുത്ത്, @ദേവന്‍.. സന്തോഷമുണ്ട്. രണ്ടു പേര്‍ക്കും നന്ദി.
@ജസ്മിക്കുട്ടി: ഇനിയും ഇത് തന്നെ പറഞ്ഞാല്‍ ഇവര്‍ വടി എടുക്കുമെന്നാണ് ഭീഷണി. എന്തായാലും ഇത്തയുടെയും അഭിപ്രായം ഞാന്‍ സ്വീകരിച്ചിരിക്കുന്നു. നന്ദി: ഒരു ആശ്വാസ ഗോള്‍ അടിക്കാനായ സന്തോഷത്തിലാണ് ഞാന്‍.
@യൂസുഫ് പ, ബഹുമാന്യ സുഹൃത്തിന്‍റെ സാന്നിധ്യത്തില്‍ ഞാന്‍ സന്തോഷവാനാണ്.
@ഷാജു; സ്നേഹിതാ.. എന്നോട് കാണിക്കുന്ന ഈ സ്നേഹത്തിന് താത്പര്യത്തിന്.........!!!!!! {വാക്കുകളില്‍ ഒതുക്കുന്നില്ലാ]
@ഡോക്ടര്‍ ജയന്‍: ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഈ അബദ്ധം ഇനിയും ആവര്‍ത്തിക്കും.
@കൊമ്പന്‍: പ്രിയനേ......അതെനിക്കങ്ങട് സുഖിച്ചൂട്ടോ... സത്യം പറ. നീ ഇത് കളവു പറഞ്ഞതല്ലേ..?
അമ്പട നാമൂസേ... സത്യം പറ. ഏതാ ഈ അവള്‍. ഹോ!
കവിത നന്നായിട്ടുണ്ട്. ചിത്രവും ഒരു പരിധി വരെ അനുയോജ്യമായിരിക്കുന്നു
മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്...Nice lines
വിപ്ളവങ്ങള്‍ പരതിയ കൈകളില്‍ 'കാട്ടുകടന്നലി'നൊപ്പം 'ഇതിഹാസ'വും തടഞ്ഞതെങ്ങനെ..?!. അതിലൊരു വൈരുദ്ധ്യം തോന്നുന്നു.
@ചന്തു നായര്‍: ഒരു പക്ഷെ, ഈ വരികളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങളത്രയും കുറഞ്ഞത് ഒരു വായനക്കാരനിലേക്കെങ്കിലും അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിക്കാന്‍ സാധിച്ചുവെന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. ഒരു പക്ഷെ, എന്നെപ്പോലെയുള്ള ഒരുവന് ഈ മേഖലയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ലൊരു അംഗീകാരമായി ഞാന്‍ ഇതിനെ കാണുന്നു. അപ്പോഴും, ഒരു കവിത എന്ന നിലക്ക് അത് ആവശ്യപ്പെടുന്ന കളത്തിലേക്ക് ഈ വരികളെ വിന്യസിപ്പിക്കാന്‍ എനിക്ക് സാധിച്ചില്ലാ എന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചറിവിന്‍റെ പാഠത്തെയും താങ്കളുടെ അഭിപ്രായം ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും താങ്കളുടെ സാന്നിദ്ധ്യവും താങ്കള്‍ അടയാളപ്പെടുത്തിയ വാക്കുകളും എനിക്കേറെ സമാധാനം നല്‍കുന്നുവെന്ന സത്യത്തെ അനുഭവത്തെ ഈ മറുകുറിപ്പില്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടെ, ഹൃദയപൂര്‍വ്വം ബഹുമാന്യ സുഹൃത്തിന് നന്ദിയുമോതുന്നു. എന്നോട് ഇതേ കരുതല്‍ സ്വീകരിക്കുന്ന പ്രിയ സുഹൃത്ത് അക്ബറിക്കയെ {ചാലിയാറിനെ} ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു, അതെനിക്ക് അളവല്ലാത്ത ഗുണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. തുടക്കത്തില്‍ അല്പം വിഷമം തോന്നുമെങ്കിലും പിന്നീട് അത് ഗുണമായി തന്നെയാണ് അനുഭവമായിട്ടുള്ളത്. ഇത്തരം ആളുകളുടെ ഇടപെടലുകള്‍ നമ്മില്‍ നല്ല മാറ്റങ്ങള്‍ വരുത്തുമെന്ന് തന്നെ ഞാന്‍ ആശിക്കുന്നു.
@കിങ്ങിണി കുട്ടി, ആ ഉപഹാരം ഒരു സമസ്യയായി ഇന്നുമെന്നില്‍ ചോദ്യമുയര്‍ത്തുന്നു. നന്ദി ഈ വരവിന്.
@തണല്‍: ഇനിയെങ്ങാനും പ്രണയം പറയുന്നിടത്ത് വായും പൊളിച്ചിരിക്കുന്നത് ഞാന്‍ കാണട്ടെ, അപ്പോള്‍ അറിയാം കയ്യാങ്കളി എന്തേ....!!!
@ഷബീര്‍, @തെച്ചിക്കോടന്‍: തീര്‍ച്ചയായും.
@മുഹമ്മദ് സഗീര്‍: ഇവിടെ പല സുഹൃത്തുക്കളാലും പറഞ്ഞു വെച്ച കാര്യത്തെ അല്പം മിതമായി താങ്കള്‍ ആവര്‍ത്തിച്ചിരിക്കുന്നു. ഒരു പക്ഷെ, ഇടക്കൊക്കെ നേരില്‍ കാണുന്ന ഒരു മുഖത്തോടുള്ള പരിഗണനയാവാം. സന്തോഷം.
@നികു: അത് മരവിചിരിപ്പല്ല. അതാണ് എന്‍റെ ചലനാത്മകതക്ക് ആക്കം കൂട്ടുന്നത്.
@മുരളിഭായ്: ഇന്നെന്നെ ഭായ് ചേര്‍ത്ത് വിളിച്ചില്ലാ. അതിനുള്ള പ്രതിഷേധമാണ് ഈ ഭായ് വിളി. വന്നതില്‍ സന്തോഷം.
@ഷമീര്‍: എങ്കില്‍ ഈ വഴി ഇനിയും വരേണ്ടി വരും.. നന്ദി.
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
കൊള്ളാം
തുറന്നു പറഞ്ഞ ഈ പ്രണയം താങ്കളെ അലട്ടുന്നുണ്ട് എന്നു തോന്നുന്നു. മറ്റു ചില പോസ്റ്റുകളിലും ഈ വേദന കണ്ടു. പ്രണയത്തിലെ ഈ സത്യസന്ധതയ്ക്ക് 100 മാര്‍ക്ക്...
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
ഉം.....കൊള്ളാം
നാമൂസേ..ഇഷ്ടമായി ഈ പ്രണയകാവ്യം..
ദൈര്യത്തോടെ ഇനിയും എഴുതാം..ചിലര്‍ക്ക്
ഒരുകടലോളം സ്നേഹം ഉള്ളില്‍ ഉണ്ടെങ്കിലും
അത് പ്രകടിപ്പിക്കാന്‍ കഴിയാതെപോയെക്കാം.
ആദ്യമായി കവിത എഴുതിയതാണെന്ന്
തോന്നിയതില്ല.കൂടുതല്‍ കവിതയെക്കുറിച്ച് പറയാന്‍
ഞാന്‍ ആളല്ല..ചന്തുനായരുടെ കുറിപ്പിനുകീഴെ
ഒരു കയ്യൊപ്പ്പതിപ്പിക്കുന്നു.
കവിതയിലൂടെ പ്രണയം ഇനിയും പൂത്തുലയട്ടെ..
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.
എല്ലാ വരികളും ഇഷ്ടമായി. കവിത നാമൂസിന് ശരിക്കും വഴങ്ങുമെന്ന് ഈ കവിത വ്യക്തമായി പറയുന്നു. ഒരു വിപ്ലവച്ചുവയുള്ള പ്രണയ കവിതയാതായു നമൂസിന്റെ മറ്റു പോസ്ടുകളോട് നീതി പുലര്‍ത്തലും ആയി. എനിക്ക് വളരെയധികം ഇഷ്ടമായി.
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും.
വായിക്കുവാനായി: അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.
നാമൂസ് കാന്‍റെ പ്രണയ കാവ്യം നന്നായിട്ടുണ്ട്..
വേരറ്റു പോയ എന്‍റെ ഇന്നലെകളുടെ കുളിര്‍തെന്നല്‍ വീണ്ടും തഴുകി വരുന്നു..
നന്ദി..
ഭാവുകങ്ങള്‍..
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗം വിളിച്ചാലും
ഉരുകിനിന്നാത്മാവിനാഴങ്ങളില്‍
വീണുപൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം
നിന്നിലടിയുന്നതേ നിത്യസത്യം.
നന്നായി.പ്രണയിച്ചവര്‍ക്കേ ഇങ്ങനെ കഴിയൂ.മനസ്സിലെ ഈ പ്രണയം മരണം വരെ ഉണ്ടാകട്ടെ.
ഒത്തിരി ഇഷ്ടായി .... :)
മായമില്ലാ..കാലമില്ലാ..ഈ പ്രണയത്തിന്.
"മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള"
മറവിയെ ജയിക്കുന്ന ഓര്മ അതായിരുന്നു പലപ്പോഴും എന്റ്റെ വേദന ..തല പോട്ടിപിലരുന്ന വേദന ...അതസഹനീയം തന്നെ ...അത്തരം ഒരു വേദന ഈ എഴുത്തുകാരനെയും അലട്ടുന്നുവോ? അതോ എല്ലാം എന്റ്റെ വെറും തോന്നലോ ..എന്ത്തന്നെ ആവട്ടെ കവിത വളരെ നന്നായിടുണ്ട് ....ആറ്റികുരുക്കിയ എഴുത്ത് ...എന്നാല്‍ സത്ത ഒട്ടും കുരന്നില്ല തന്നെ ...പ്രാര്‍ത്ഥനയില്‍ ഇപ്പോഴും കൂടെ ഉണ്ട് ...സ്നേഹത്തോടെ ....ആശംസകളോടെ ....അതിലേറെ ഒരുപാടിഷ്ട്ടതോടെ ...
ഹ ഹ സംഭവം ഉഗ്രനായി.
ചെറുതിന് കവിത പെട്ടെന്ന് മനസ്സിലാവാറില്ല. ഇത് വോക്കെ :)
സാധാരണ പ്രണയകവിതകളില്‍ നിന്ന് ഒരു ചിന്ന വ്യത്യാസം കാണാനുണ്ട് ഇതില്‍. മൂന്നാം പാദം ശ്ശി ബോധിച്ചു :)
ആശംസകളോടെ ചെറുത്*
കാലത്തിനു അവളെന്ന പരിവേഷം ചാര്‍ത്തി വായിച്ചപ്പോള്‍ അതിന്റെ സുഖം ഒന്ന് വേറെയാണ് കേട്ടോ നാമുസേ കവിത ഇഷ്ടായി
ചിത്രം വരച്ച അബൂബക്കറിനെ പരിചയപ്പെടുത്തിയില്ലല്ലോ ? കവിത നന്നായി.........
ഒരു പഴമൊഴി: ചിത്രത്തേക്കാള്‍ ക്യാന്‍ വാസ് നന്നാവരുത്
നാമൂസ് ,കവിത വായിച്ചു .
''മറവിക്ക് ജയിക്കാനാവാത്ത ഓര്‍മ്മകളും
കാലത്തെ ജയിക്കും സ്വപ്നങ്ങളുമുള്ള
നാളത്രയും: വീട്ടുതടങ്കലിലാകാത്ത കാറ്റും,
കണ്ണില്‍നിന്നു മാറാത്ത സൂര്യനും സാക്ഷിയായ്''
ഈ വരികള്‍ വളരെ നന്നായി. ഈ വരികളില്‍ ഈ കവിത തുടങ്ങിയാല്‍ കൂടുതല്‍ ഒഴുക്കോടെ വായിക്കാന്‍ സാധിക്കും എന്ന് തോന്നുന്നു .ഞാന്‍ വെറുതെ ഒന്ന് അതുപോലെ വായിച്ചു നോക്കിയപ്പോള്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു .
ഒരു പ്രണയം ഒരൊന്നൊന്നര പ്രണയമാകുന്നതെപ്പോഴാണ് ?
വീണ്ടും വീണ്ടും പ്രണയിക്കുമ്പോള്‍
ചിലര്‍ ഒരാളെത്തന്നെ വീണ്ടും വീണ്ടും പ്രണയിക്കുന്നു.
ചിലര്‍ പ്രണയം തേടിയലയുന്നു.
ഇവിടെ നിങ്ങള്ക്ക് കിട്ടിയതിന്റെ കഥ മാത്രം കേട്ടു..
നിങ്ങളാ പുസ്തകം എന്ത് ചെയ്തു?
അറിയാന്‍ താല്പര്യമുണ്ട്.
ഈ അഭിപ്രായങ്ങളെ കുറച്ചു കൂടി വലുതാക്കി കാണിക്കാന്‍ നിങ്ങള്ക്ക് താല്പര്യമുണ്ടോ എന്നറിയാനും.......
@മനോരാജ്: ഞാനിനിയും പറയണോ..?
@ടോമി, സ്നേഹപൂര്‍വ്വം.
@കാദര്‍ക്ക, എനിക്ക് സംശയമെതെമേയില്ലാ. ഇക്കാക്ക് സ്നേഹ സലാം.
@കുസുമം, വായനക്ക് നന്ദി.
@റിജോ, നല്ല മനസ്സിന് നല്ല നമസ്കാരം.
@ലച്ചു, കവിത ആദ്യത്തേതല്ല. ഇത് പോലൊരെണ്ണം ആദ്യമായിട്ടാണ്. തെറ്റി ധാരണക്ക് വഴിയൊരുക്കിയതും ഞാന്‍ തന്നെ. ഖേദം അറിയിക്കട്ടെ. കൂടെ, ഇവിടം വന്നു നല്ല വാക്കൊതിയ നല്ല മനസ്സിന് പകരം നന്ദിയോതുന്നു.
@സലാം, ഇഷ്ടക്കാരന് ഒരുപാടിഷ്ടത്തോടെ പ്രത്യഭിവാദനങ്ങള്‍.
@സഫീര്‍ ബാബു, ഓര്‍മ്മകളില്‍ എന്നെന്നും പ്രണയം പൂക്കട്ടെ..!!
@മുല്ല, പ്രാര്‍ഥനക്കും വായനക്കും നന്ദി. കൂടെ, നല്ല കവിതയിലെ നല്ല വരികള്‍ പകര്‍ത്തിയത്തിനും.
@ലിപി, സന്തോഷം.
@ബെന്ചാലി, നല്ല വായനക്ക് നൂറു നാവ്.
@സോണെററ്, പ്രിയപ്പെട്ട സുഹൃത്തെ.. ഈ ഇഷ്ടത്തിന് വിധേയപ്പെടുന്നു ഞാന്‍. പ്രാര്‍ഥനയില്‍ എന്നുമെന്നും നീയുമുണ്ടായിരിക്കുമെന്നു വാഗ്ദത്തം നല്‍കുന്നു.
@ചെറുത്, പ്രോത്സാഹനത്തിനു നന്ദി. ഇഷ്ടമറിയിച്ച മനസ്സിനും നന്ദി.
@കവിയൂര്‍, വായനയുടെ മറുതലം തേടിയ അന്വേഷണ വ്യഗ്രതക്ക് നല്ല നമസ്കാരം.
@മദീനത്തി, അയല്‍പക്കക്കാരാ.. മിത്രമേ, പഴമൊഴിയിലെ കഴമ്പിനെ ഞാനെടുക്കുന്നു.
@സിയാ, ഈ ഹൃദയ വിശാലതക്ക് നന്ദി. എങ്കിലും ഇപ്പോള്‍ ഇതങ്ങനെ തന്നെ കിടക്കട്ടെ.
@ഞാന്‍, ഞാനത് വായിച്ചു കൊണ്ടിരിക്കുന്നു. പിന്നെ, താങ്കളുടെ നിര്‍ദ്ദേശം ഞാന്‍ മാനിക്കുന്നു. എന്ത് ചെയ്യാനോക്കുമെന്ന് അറിവുള്ളവരോട് തിരക്കട്ടെ..!!
പാലിന്‍ വെളുപ്പില്‍ കറുപ്പ് കലരാത്ത,
ഹിമാലയം മണല്‍ക്കാടാവാത്ത കാലം വരേയ്ക്കും
വായിക്കുവാനായി...
ഈ വരികള്‍ നന്നായിട്ടുണ്ട്..
വായിച്ചു തീർന്നാൽ അടുത്ത കവിത വരുമെന്ന് തോന്നുന്നു..
ആശംസകൾ
ഇനിയും പ്രസിദ്ധപ്പെടുത്താത്ത: അവളുടെ,
'ഹൃദയ പുസ്തക'മെനിക്കുപഹാരമായി നല്‍കി.
മനസിന്റെ ഉള്ളറകളില്‍ ഒരു കാക്കപ്പൂവില്ലാത്ത പുരുഷനുണ്ടാവുമോ.ഹൃദയപുസ്തകം ഒരിക്കലെങ്കിലും കൈമാറാത്ത സ്ത്രീയുമുണ്ടാവില്ല.വ്യവസ്ഥയുടെ കെട്ടുപാടുകളില്‍ പെട്ട് ഉഴറുമ്പോള്‍ നാം കാക്കപ്പൂവിനെ മറന്നതായി ഭാവിക്കും,പിന്നെ സ്വകാര്യ നിമിഷങ്ങളില്‍,ആരും കാണുന്നില്ലെന്ന്, ഉറപ്പു വരുത്തിയ ശേഷം ആ ഹൃദയപുസ്തകമെടുത്ത് ഒന്ന് മറിച്ചു നോക്കും.കാക്കപ്പൂവിന്റെ കാര്യമാണ് കൂടുതല്‍ ദയനീയം.,ഇങ്ങിനെയൊരു പുസ്തകം ആര്‍ക്കും കൊടുത്തിട്ടേയില്ലെന്ന് മനസിനെ എപ്പോഴും പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കും.
ഇതിനെയാണ് മന്‍സൂര്‍ നാം സംസ്കാരം,വിവേചനശേഷി എന്നോക്കെ ഓമനപ്പേരിട്ടു വിളിക്കുന്നത്.
കവിതയെപ്പറ്റി കൂടുതല്‍ പറയാന്‍ ഞാന്‍ ആളല്ല.പക്ഷേ പണ്ട് ഒരു കാക്കപ്പൂവുതന്ന ഹൃദയപുസ്തകം ഈ കവിത വായിച്ച് ഞാനൊന്ന് പൊടിതട്ടിയെടുത്തു. കുറേ നേരം അതിന്റെ പേജുകള്‍ മറിച്ചു നോക്കിയിരുന്നു.
വായനക്കാരനില്‍ പ്രതിഫലനങ്ങളുണ്ടാക്കാന്‍ കഴിയുന്നത് സൃഷ്ടിയുടെ മേന്‍മ കൊണ്ടല്ലെ.
പുസ്തക താളുകള്‍ പലപ്പോഴും അനുഭവങ്ങളാണ്....അതില്‍ ചില താളുകള്‍ നമ്മെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും...എങ്കിലും ഓര്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ....
ലാളിത്യവും പ്രണയവും സമന്യയിപ്പിച്ച കവിത.
കാലത്തെ അതിജീവിക്കും സ്വപ്നങ്ങളും ,മറവിയിയെ പുണരാനാവാത്ത ഒര്‍മകളും...പ്രണയത്തിന്,നിര്‍വചനങ്ങളേറേ..നാമൂസ് നന്നായി തന്നെ അതു നിര്‍വഹിച്ചു..
ഇനിയും പ്രസിദ്ധപ്പെടുത്താത്ത ആ 'ഹൃദയ പുസ്തകം’ താങ്കൾക്കു ഉപഹാരമായി നല്‍കിയ സ്ഥിതിയ്ക്ക് അവളൂടെ അനുവാദം ചോദിക്കാതെ അതിന്റെ റൊയൽറ്റി അവകാശം ചോദിക്കാമായിരുന്നു.അവളില്ലാത്ത സ്വർഗ്ഗം ചിലപ്പോൾ കാടിനു തുല്യമായിരിക്കും അല്ലെ?
പ്രസിദ്ധപ്പെടുത്താത്ത പുസ്തകം
പരിചയമുള്ള ഒന്നാണെങ്കിലും ഇഷ്ടപ്പെട്ടും.
കവിത അത്ര രസപ്പെട്ടില്ല.
ആശംസകള്‍
കവിത ഇഷ്ടായി.. വളരെ ലളിതമായി ചിത്രീകരിച്ചു.. ആശംസകള്‍...
ബ്ലോഗ് ഉഷാറാകുന്നുണ്ട്. ആശംസകള്‍ .
ചിതലരിച്ചു പോകാത്ത പുസ്തകം.. അല്ല അതൊരു വായനശാല തന്നെ.. ആശംസകള്‍ നാമൂസ് ഭായ്..
എല്ലാം പ്രണയ മയം. നല്ല വരികള്‍.. കാക്കപ്പൂവ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.ഇനിയും,ഇനിയും എഴുതൂ ട്ടോ..
അവളാ ഹൃദയ
പുസ്തകമെനിക്കു സമ്മാനമായി തന്നു.
അത് നീ ഞങ്ങള്‍ക്കും പകുത്തുതന്നു നാമൂസ്
പ്രണയ കാവ്യം മനോഹര കാവ്യം..!!
പുറംലോകം അറിയാത്ത എന്തോ വ്യഥ വരികളില്‍ കൂടി വായിച്ചെടുക്കാന്‍ പറ്റുന്നു....അങ്ങനെയെന്തെങ്കിലും ഉണ്ടോ..നാമൂസ് ...
ആ ഹൃദയ തന്ത്രികളില്‍ ഒരു ഗാനം കൂടി മീട്ടിയിരുന്നെന്കില്‍ ...വാഹ്...അത് ഒരു സൌഭഗം ആയി വന്നു കാലത്തെ അനശ്വരമാക്കിയേനെ....
വല്യ പുസ്തകമാകുമത്. അത് കൊണ്ടാ ഇപ്പോഴും മറിച്ചു കൊണ്ടിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?