2011, ജൂൺ 9

മുലയൂട്ടാന്‍ മടിക്കുന്നവര്‍ അമ്മമാരോ?

" ജനിക്കുക എന്നത് ഏതൊന്നിന്‍റെയും അവകാശമാണ്".

ദമ്പതികളുടെ ആഗ്രഹവും ആവശ്യവും ആയിരുന്നു ഒരു കുഞ്ഞ് ഉണ്ടാവുക എന്നത്. അതറിയണം എന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ദാമ്പത്യ ജീവിതം നയിക്കുന്നവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാത്തതിലുള്ള സങ്കടം അവരനുഭവിക്കുന്ന വേദന അതിലൂടെ മനസ്സിലാക്കാവുന്നതാണ്. എങ്കില്‍, ഇന്ന് മറ്റു ചില പ്രവണത കൂടെ തല പൊക്കി തുടങ്ങിയിരിക്കുന്നു. അത് ഒരു വലിയ അനീതിയും സാമൂഹ്യ തിന്മയുമാകുന്നു. എന്നാല്‍ അതിന്ന് നിരത്തുന്ന കാരണങ്ങളാണ് ഏറെ വിചിത്രം, ഇവിടെ ഗര്‍ഭം ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീയും [പ്രസവിക്കുന്നവള്‍, പ്രസവിക്കേണ്ടവള്‍ എന്നൊക്കെയാണ് പോലും സ്ത്രീ] ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുന്നവളും കുഞ്ഞിന്ന് അമ്മിഞ്ഞ നിഷേധിക്കുന്ന അമ്മയും ആ കുഞ്ഞില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നതിന് അര്‍ഹയാണോ?

മുലപ്പാല്‍ നല്‍കാതിരിക്കുക വഴി ആ കുഞ്ഞിന് സ്നേഹം, അറിവ്, ആരോഗ്യം, എന്നീ അവകാശങ്ങള്‍ നിഷേധിക്കുകയും മാനുഷിക ഗുണങ്ങള്‍ അറിയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും, എന്നിട്ട് ആ മനുഷ്യകുഞ്ഞിന്ന് മാടുകളുടെ പാല്‍ {കബളിപ്പിക്കല്‍} നല്‍കുകയും വഴി ആ കുഞ്ഞില്‍ മൃഗീയമായ സ്വഭാവഗുണങ്ങളാണ് ഉള്ളത് എന്ന് വിലപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?

തന്‍റെ അവകാശത്തെ കുറിച്ച് ബോധ്യം വരുന്ന അവസരത്തില്‍ അത് നിഷേധിച്ചത് തന്‍റെ 'അമ്മ' തന്നെ ആയിരുന്നു എന്ന തിരിച്ചറിവ് ആ കുഞ്ഞില്‍ എങ്ങിനെയാണ് പ്രതിഫലിക്കുക?

ഒരുവളുടെ ജന്മം പൂര്‍ണമാകുന്നത് അവള്‍ അമ്മയകുന്നതിലൂടെ" ആണെങ്കില്‍ "ഒരു അമ്മയുടെ മാതൃത്വം പൂര്‍ണ്ണമാവുന്നത് അവള്‍ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ"യുമാണ്‌. തന്‍റെ തന്നെയും പൂര്‍ണതയെ നിരാകരിക്കുന്ന ഇവള്‍ ഒരു 'സ്ത്രീ 'ജന്മമോ?

എല്ലാ സുഖങ്ങളെയും ത്യജിക്കുകയും തന്‍റെ കുഞ്ഞിന്‍റെ ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും ചെയ്യേണ്ടിയിരുന്ന ഒരു 'അമ്മ' തന്നെ അതിന്ന് തയ്യാറവാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവളും ഒരു അമ്മയോ? അമ്മ എന്ന അവസ്ഥ [പദവി] യാണ് ലോകത്തില്‍ ഏറ്റവും സുന്ദരം എന്നിരിക്കെ, 'സൌന്ദര്യ സംരക്ഷണം' എന്ന പേരിലുള്ള ഇത്തരം ആഭാസത്തരങ്ങളെ എങ്ങനെ ന്യായീകരിക്കും..?

ചരിത്രത്തിലെ പരീക്ഷിത്തിനെയും അശ്വാത്മാവിനെയും നിങ്ങള്‍ ഓര്‍ക്കുന്നുവോ?

ഒരിക്കല്‍, പാണ്ഡവരുടെ സര്‍വ്വ നാശത്തിനായി ബ്രഹ്മാസ്ത്രം തൊടുത്ത, എല്ലാ പേരും അരുതെന്ന് പറഞ്ഞിട്ടും കൂട്ടാക്കാതെ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് അസ്ത്രം എയ്ത അങ്ങനെ ഉത്തരയുടെ 'ഉദര ശിശു' പരീക്ഷിത്തിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊന്നു കളഞ്ഞ അശ്വാത്മാവ്. ആ അശ്വാത്മാവ് സര്‍വ്വ വ്യാധികളും ബാധിച്ച് ചോരയും ചലവും ഒലിപ്പിച്ച് മൂവായിരത്തോളം വര്‍ഷം മരിക്കാതെ ഭൂമിയില്‍ നരക തുല്യം ജീവിച്ചു.. ജീവനില്ലാതെ പിറന്ന, ഭൂമിയെ തൊട്ട പരീക്ഷിത്ത്‌. പിന്നീട് ജീവന്‍ കിട്ടുകയും സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി രാജ്യം ഭരിക്കുകയും ചെയ്തു എന്ന് മറ്റൊരു വായന. ഇത്തരം പരീക്ഷിത്തുമാര്‍ ഇന്നും ഭൂമിയെ സ്പര്‍ശിച്ചു തീരുന്നു...!

എന്നാല്‍, അശ്വത്മാക്കള്‍ നഗരജീവി { നരക } എന്ന ശീര്‍ഷകത്തിലെക്ക് വാഴ്ത്തപ്പെടുന്നു... അവരിലെ പുഴുക്കളും ജീര്‍ണ്ണിച്ച രക്തവും ചലവുമാണ് ഈ ലോകത്തെ ഇത്രയും മലീമാസമാക്കുന്നത്.

എന്‍റെ ആശങ്കയെ രേഖപ്പെടുത്താന്‍ ശ്രമിച്ചു എന്ന് മാത്രം,,, അനുവാചക ഹൃദയമേ നിന്നിലാണ് എന്‍റെ പ്രതീക്ഷ !

51 comments:

നാമൂസ് പറഞ്ഞു...

ഉരുവായില്ലയെന്നാലുമീ
ജീവനെക്കശക്കിയെറിയുന്ന
ലോകനീതി ......?
അമ്മിഞ്ഞപ്പാലിനു മധുരം
അമ്മയോളം മധുരം...
അമ്മിഞ്ഞ തന്നെയമൃതം
കളങ്കമില്ലാത്തൊരേയൊരന്നം
പ്രാണന്‍റെ തീര്‍ത്ഥജലം ...!!

അജ്ഞാതന്‍ പറഞ്ഞു...

നല്ല ലേഖനം.. അടുത്ത സംവാദത്തിന് ഞാന്‍ തേങ്ങ ഉടയ്ക്കണോ..? :)

അജ്ഞാതന്‍ പറഞ്ഞു...

(((((((((((((((0))))))))))))))

സൊണറ്റ് പറഞ്ഞു...

ashamsakal .kooduthal vishatheekaranathinnu njan veendum varum insha allah

ഫൈസല്‍ ബാബു പറഞ്ഞു...

തിരക്കുപിടിച്ച ജീവിതത്തില്‍ ഇതിനൊന്നും ആര്‍ക്കും സമയമില്ലാതായോ? ..."മുലപ്പാലിനു സമാനമായ ബേബി ഫുഡ്‌ മാര്‍ക്കറ്റില്‍ കിട്ടുമ്പോള്‍ എന്തിനു റിസ്കെടുക്കണം "...

Unknown പറഞ്ഞു...

നല്ല ലേഖനം :)

ചെറുത്* പറഞ്ഞു...

സത്യത്തില്‍ മൃഗങ്ങളുടെ പാല്‍ കുടിച്ചവരില്‍ മൃഗീയവാസന കൂടുമോ? ശ്ശോ, ഇതൊക്കെ നേരത്തേ പറയണ്ടേ. വെറുതേ നാട്ടിലെ പീഡനങ്ങളുടേം കൊലപാതങ്ങളുടേം പേരില്‍ ഒന്നും അറിയാത്ത പാവം മൃഗീയരെ തെറിവിളിച്ചു. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ മാടിന്‍‌റെ പാല്‍ കുടിപ്പിച്ചരെയാണ് ആദ്യം തല്ലേണ്ടത്. ആക്‌ച്വലീ.....വിഷയത്തിലൂന്നി ചര്‍ച്ചിക്കുകയാണെങ്കില്‍.......

ആ.......എന്തോ........ ചെറുതിപ്പം വരാം. ആരോ വിളിക്കണ്;)

ഇതൊന്ന് കത്തികയറട്ടെ. ആശംസോള് :)

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

‘അശ്വത്മാക്കള്‍ നഗരജീവി { നരക } എന്ന ശീര്‍ഷകത്തിലെക്ക് വാഴ്ത്തപ്പെടുന്നു... അവരിലെ പുഴുക്കളും ജീര്‍ണ്ണിച്ച രക്തവും ചലവുമാണ് ഈ ലോകത്തെ ഇത്രയും മലീമാസമാക്കുന്നത്.‘
തീർത്തും ശരി...

ajith പറഞ്ഞു...

ഇതൊന്ന് കത്തിക്കയറട്ടെ. ഞാനും പിന്നെ വരാം. നാമൂസ് ഇത്തവണ സ്ത്രീമേഖലയിലാണല്ലോ കൈ വച്ചിരിക്കുന്നത്. പെണ്‍പുലികളൊക്കെ വന്ന് നാമൂസിനെ കടിച്ച് കീറട്ടെ.

ഷമീര്‍ തളിക്കുളം പറഞ്ഞു...

മാതൃത്വമാണ് സ്ത്രീയുടെ പൂര്‍ണ്ണത...!
മുലപ്പാലിനോട് കൂടെ കുഞ്ഞിനു അമ്മ പകര്‍ന്നു നല്‍കുന്നത് ഒരു ജനതയുടെ ജീവസംസ്കാരമാണ്. ആധുനീക ലോകം മാതൃത്വത്തെ അപൂര്‍ണ്ണമാക്കുമ്പോള്‍ ഇവിടെ വിള്ളല്‍ സംഭവിക്കുന്നത് അമ്മയെന്ന രക്ഷാകവചത്തിനാണ്. ഭൂമിയിലേക്ക്‌ പിറന്നുവീഴുന്ന കുഞ്ഞിനു ആവശ്യം അമ്മയുടെ മാറിടത്തിന്റെ ഊഷ്മളതയാണ്.കഴിഞ്ഞ തലമുറയ്ക്ക് ലഭിചിരുന്നതും അതാണ്‌, വരും തലമുറ അന്വേഷിക്കുന്നതും അതായിരിക്കും.

Lipi Ranju പറഞ്ഞു...

ഈ പോസ്റ്റില്‍ പറയുന്ന പോലുള്ള സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ അമ്മ എന്ന പേരിനു പോലും അര്‍ഹരല്ല എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷെ അമ്മയായവര്‍ പറയട്ടെ എത്ര പേര്‍ മനപ്പൂര്‍വ്വം കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ കൊടുത്തിട്ടില്ല എന്ന്. എന്‍റെ അറിവില്‍ ആരും തന്നെ ഇല്ല... പാല് കുറവായത് കൊണ്ടോ ലീവ് കഴിഞ്ഞു ജോലിക്ക് പോകാന്‍ നിര്‍ബന്ധിതരായതു കൊണ്ടോ ഒക്കെ പെട്ടെന്നു തന്നെ മറ്റു ബേബി ഫുഡിനെ ആശ്രയിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ സ്വന്തം സൌന്ദര്യം പോകുമെന്നു കരുതിയോ മറ്റെന്തെങ്കിലും
സ്വാര്‍ത്ഥതയ്ക്ക് വേണ്ടിയോ മുലയൂട്ടാന്‍ മടിക്കുന്ന ഒരമ്മയെ പോലും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല. എന്‍റെ അനുഭവങ്ങളുടെ കുറവാണെങ്കില്‍ എന്നോട് ക്ഷമിക്കു... ദയവായി നേരിട്ട് അനുഭവം ഉള്ളവര്‍ മാത്രം കുറ്റം പറയൂ... കാരണം വാര്‍ത്തകളിലും സിനിമകളിലും ഞാനും ഇത്തരം അമ്മമാരെ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ ഒരാളെപ്പോലും നേരിട്ട് കണ്ടിട്ടില്ല.

Yasmin NK പറഞ്ഞു...

എന്റെ നാമൂസെ, ഇതൊക്കെ ഏത് കാലത്തെ കഥകളാണു. എഴുപതുകളിലും എണ്‍പതുകളിലുമൊക്കെ പടര്‍ന്ന് പിടിച്ച ഹിപ്പിയിസത്തിന്റെ സ്വാധീന ഫലമായ് അക്കാലങ്ങളിലൊക്കെ തന്റെ സൌന്ദര്യത്തിനു ഹാനി വരുമെന്ന് കരുതിയ സ്ത്രീകളും അവരെ അതിനു പ്രേരിപ്പിച്ച ആണ്‍പുങ്കവന്‍ മാരും ഇവിടങ്ങളിലും ഉണ്ടായിട്ടുണ്ടാവാം. അതൊക്കെ അന്തകാലം. ഇന്ന് തന്റെ കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാം മടി കാട്ടുന്ന ഒരു അമ്മയേയും ഞാന്‍ കണ്ടിട്ടില്ല. മറിച്ച് ഇന്നത്തെ പെണ്‍കുട്ടികള്‍ വളരെ കൂളായ് ബസിലും ട്രെയിനിലും വെച്ച് കുഞ്ഞിനു മുലയൂട്ടുന്നതാണു കാണാറ്. പശുവിന്‍പാലും ആട്ടിന്‍പാലുമൊക്കെ ആറുമാസം കഴിഞ്ഞിട്ടേ കൊടുത്ത് തുടങ്ങൂ,അതും മുലപ്പാല്‍ തികയുന്നില്ലാന്ന് തോന്നിയാല്‍.തന്റെ കുഞ്ഞിനു പാല്‍ കൊടുത്താല്‍ തന്റെ ഭാര്യേടെ സൌന്ദര്യം ഇടിഞ്ഞ് പോകുമെന്ന് കരുതുന്ന ആണുങ്ങളും ഇക്കാലത്ത് കുറവാണു. ബി കൂള്‍ മാന്‍...

ചെറുത്* പറഞ്ഞു...

മുലയൂട്ടാത്ത അമ്മമാര്‍ ഇല്ലെന്നൊന്നും പറയണ്ട. നേരിട്ട് കണ്ടിട്ടില്ലേലും അങ്ങനെയുള്ളവരും ഉണ്ട്.
കല്യാണം കഴിഞ്ഞ് കെട്ട്യോനോടൊപ്പം നാട് വിട്ട് പോയ പലരും പ്രസവത്തിനും, പ്രസവശുശ്രൂഷക്കൊക്കെയായിട്ടാവും പിന്നെ നാട്ടില്‍ തിരിച്ചെത്തുന്നത്, ഒരിക്കെ പ്രസവിച്ച് കിടക്കുന്നവരെ കാണാന്‍പോയ വീട്ടിലെ സ്ത്രീജനങ്ങളുടെ സംസാരത്തിലെ വിഷയം “ അവളാ കൊച്ചിനെകൊണ്ടൊന്ന് തൊടീക്കണു പോലും ഇല്ല” എന്നതായിരുന്നെന്ന് ചെറുത് ഓര്‍ക്കുന്നു. പക്ഷേ അതിന്‍ വേറെ എന്തേലും കാരണം ഉണ്ടോ എന്നും അറിയില്ല.

അല്ലേലും ഈ വക കാര്യങ്ങളൊക്കെ ചെറുതുങ്ങള്‍‍ക്ക് അന്വേഷിക്കാന്‍ പറ്റുവോ ;)
അന്വേഷിക്കാംന്ന് വച്ചാപോലും “പോഡാ പോഡാ മുട്ടേന്ന് വിരിയട്ട്രാ...എന്നിട്ട് മതീഡാ”ന്നും പറഞ്ഞ് ഓടിക്കും. അതോണ്ട് കെട്ട്യോന്മാരും കെട്ട്യോള്‍മാരും കൂടി ചര്‍ച്ചിക്കൂ :)

ലിപി പറഞ്ഞപോലെ അമ്മമാര് അങ്ങനെ ചെയ്യാന്‍ വഴിയില്ല. ചെയ്യുന്നെങ്കില്‍ പിന്നെ അമ്മ എന്നവരെ വിളിക്കണതില്‍ യോജിപ്പും ഇല്ല :(

പട്ടേപ്പാടം റാംജി പറഞ്ഞു...

സ്വന്തം സുഖവും സൌകര്യവും അനുസരിച്ച് കാര്യങ്ങള്‍ എളുപ്പമുള്ള രീതിയില്‍ കൈകാര്യം ചെയ്യുക എന്നൊരു രീതി എല്ലാ കാര്യങ്ങളിലും ഇപ്പോള്‍ പൊതുവായി തുടരുന്നുണ്ട് എന്നാണ്എനിക്ക് തോന്നുന്നത്. അത് ഇവിടെയും സംഭവിക്കുന്നുണ്ട് എന്ന് ഞാനും കരുതുന്നു. .

പടാര്‍ബ്ലോഗ്‌, റിജോ പറഞ്ഞു...

ഞാന്‍ മുലയൂട്ടിയിട്ടീല്ല. അമ്മച്ചിയാണേ പെണ്ണ് കെട്ടീട്ട് പോലുമില്ല. അതു കൊണ്ട് എനിക്കിതിനേക്കുറിച്ച് നോ കമന്റ്സ്. പിന്നെ ഈ പോളീടെക്നിക്കിലൊന്നും പടിച്ചിട്ടില്ലാത്തത് കാരണം മുലപ്പാലിന്റെ പ്രവിര്‍ത്തനങ്ങളേക്കുറിച്ച് എനിക്കൊന്നും അറിയാനും പാടില്ല...

Sabu Hariharan പറഞ്ഞു...

ഈ സംഭവമൊക്കെ വളരെ പഴയതാണെന്നാണ്‌ തോന്നുന്നത്. പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അടു​‍ൂർ ഭാസി ഇതെ കുറിച്ച് ഒരു കമന്റ് പറഞ്ഞത് ഓർമ്മയുണ്ട്. ഇന്നാരെങ്കിലും സൗന്ദര്യത്തിന്റെ പേരിൽ അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല..അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതു ഒരു വളരെ ചെറിയ ന്യൂനപക്ഷം മാത്രമാവാനാണ്‌ വഴി.
btb, from where u got this information?..
what made u write like this?..

പിന്നെ,
‘ജനിക്കുക എന്നത് ഏതൊന്നിന്റെയും അവകാശമാണ്‌’ ..എന്താണു ഉദ്ദേശിച്ചത്? ഗർഭ നിരോധന മാർഗ്ഗങ്ങൾക്ക് എതിരാണെന്നാണോ?..
(ഈശ്വരാ..ഈ പോസ്റ്റെങ്കിലും ഒരു വിവാദമാകാതിരുന്നാൽ മതിയായിരുന്നു...)

mini//മിനി പറഞ്ഞു...

ഇന്നത്തെ കാലത്ത് മിക്കവാറും അമ്മമാർ കുട്ടികളെ മുലയൂട്ടാൻ ഇഷ്ടപ്പെടുന്നവരാണ്. പിന്നെ മുലയൂട്ടുന്നില്ല, സൌന്ദര്യം നഷ്ടപ്പെടും എന്നൊക്കെ പുരുഷന്മാർ നടത്തുന്ന പ്രചരണം മാത്രമാണ്. (അവർക്ക് കഴിയാത്താ സംഭവത്തിനോടുള്ള അസൂയ) അങ്ങനെയെങ്കിലും ബേബീഫുഡ് കമ്പിനിക്കാർ തഴച്ചുവളരട്ടെ എന്ന് ആഗ്രഹിക്കുന്നവർ.
ജോലിക്ക് പോകുമ്പോൾ കൊച്ചിനെയും എടുത്ത് പോകാനുള്ള സൌകര്യം ഉള്ളവർ മുലയൂട്ടാറുണ്ട്, അല്ലാത്തവർ കുഞ്ഞിന് ബേബീഫുഡ് കൊടുക്കും.

Ismail Chemmad പറഞ്ഞു...

ആശംസകള്‍

അലി പറഞ്ഞു...

വായിച്ചു... മുല്ല പറഞ്ഞ അഭിപ്രായത്തോടാണ് കൂടുതൽ യോജിപ്പ്.

കൊമ്പന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊമ്പന്‍ പറഞ്ഞു...

പ്രിയന്‍ നാമൂസിനോട് യോജിക്കുന്നു
ഒരു കാര്യം ഞാന്‍ പറയട്ടെ നമൂസ് എന്റെ പെണ്ണും പിള്ള കുഞ്ഞിനു നല്ലോണം മുലപ്പാല്‍ കൊടുക്കുന്നുണ്ട് എനിക്കും എന്റെ ഉമ്മ വയറു നിറച്ചു പാല് തന്നിട്ടുണ്ട് ഇനി എന്റെ പെബ്രന്നോള് പാല് കൊടുത്തില്ലെങ്കില്‍ ഓളെ തലമണ്ട ഞാന്‍ അടിച്ചു പൊട്ടിക്കും
പിന്നെ അശ്വത്മാക്കള്‍ എന്ന നഗരജീവി കള്‍ ഇന്ന് ബ്രൂണ ഹത്യ അല്ലെ നടത്തുന്നത് ജനിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നു

ചാണ്ടിച്ചൻ പറഞ്ഞു...

മുലപ്പാല് മനപ്പൂര്‍വം നിഷേധിക്കുന്നതിനെ അപലപിക്കണം...
പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍, ജോലിത്തിരക്ക് മൂലമോ, ശാരീരിക സ്ഥിതി മൂലമോ അതിനു കഴിയാത്ത ഒട്ടേറെ അമ്മമാരുണ്ട്....അവര്‍ക്കതിനു കഴിയാത്തതിന്റെ വിഷമവും ഉള്ളിലടക്കി...

അജ്ഞാതന്‍ പറഞ്ഞു...

ഇത് എപ്പോള്‍ എഴുതി വെച്ച തോന്നലുകള്‍ ആണോ ആവോ ഇന്ന് ഇങ്ങനെയുള്ളവര്‍ ഉണ്ടോ .. താങ്കള്‍ ഈ പോസ്റ്റില്‍ പറഞ്ഞ പോലെ ഇത്ര മാത്രം രോഷകുലരാകേണ്ട കാലമൊക്കെ എന്നോ കഴിഞ്ഞിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത് . ഇനി അങ്ങിനെ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരെ അമ്മ എന്ന് വിളിക്കാമോ ഇന്ന് നമ്മുടെ നാട്ടിലൊക്കെ ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിട്ടെ കേള്‍ക്കാറുള്ളൂ അങ്ങിനെ ചെയ്തിരുന്ന സമയത്ത് പലരിലും സ്തനാര്ബുദങ്ങള്‍ വ്യാപകമായിരുന്നു.. അപ്പൊ സൌന്ദര്യത്തേക്കാള്‍ ഒരു പെണ്ണ് തന്റെ ജീവനെയല്ലേ സംരക്ഷിക്കുക .. ഒരു കുട്ടിയും അമ്മയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമാകണമെങ്കില്‍ അതില്‍ മുലകുടി ബന്ധം കൂടിയേ തീരൂ... ഞങ്ങളുടെ നാട്ടിലൊക്കെ പണ്ടുള്ള ആളുകള്‍ പറയുന്നത് കേള്‍ക്കാം ബന്ധത്തില്‍ പ്പെടാത്ത ആളാണെങ്കില്‍ കൂടി അവന്‍ തന്റെ സഹോദരനാണ് മുലകുടി ബന്ധത്തിലൂടെ എന്ന് .ഇവിടെ നിന്നും നമുക്ക് മനസ്സിലാക്കാന്‍ മുലകുടി ബന്ധത്തില്‍ മതങ്ങളുടെ കേട്ട് പാടുകള്‍ പോലും ഒന്നിനും തടസ്സം നില്‍ക്കുനില എന്നത് .പിന്നെ ഇസ്ലാമിക വിശ്വാസപ്രകാരം ഒരു കുട്ടിക്ക് രണ്ട്‌ വര്ഷം തികയുന്നത് വരെ മുലയൂട്ടണം എന്നതാണ് . ഈ പോസ്റ്റ് പൂര്ണ്ണമാകാത്ത പോലെ ഒരു തോന്നല്‍.. ആശംസകള്‍..

നിരീക്ഷകന്‍ പറഞ്ഞു...

പണ്ട് പറയുമായിരുന്നു തള്ളയെ തല്ലിയാലും 2 അഭിപ്രായം എന്ന്. ആ പ്രയോഗം ഉണ്ടായത് എങ്ങിനെ എന്ന് വച്ചാല്‍ തള്ളയെ തല്ലുന്നത് കൊടിയ പാതകം ആയിട്ടാണ് അന്ന് കരുതിയിരുന്നത്. തള്ളയ്ക്കു അങ്ങിനെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു ഇമേജ് കിട്ടിയതെന്തു കൊണ്ടായിരുന്നു? അന്നത്തെ തള്ളയ്ക്കു തള്ളത്വം ഉള്ളത് കൊണ്ടായിരുന്നു. ആ ഇമേജ് നഷ്ടപ്പെടുന്നിടത്താണ് ഈ പ്രശ്നത്തിന്റെ ആരംഭം. ഇപ്പോള്‍ എല്ലാം സൗകര്യങ്ങള്‍ക്ക് അനുസരിച്ചായി മക്കളെ വേദനിച്ചു പ്രസവിച്ച് കഷ്ടപ്പെട്ട് വളര്‍ത്തുന്ന രീതി മാറി.അമ്മയും മക്കളും ചേര്‍ന്ന് (അച്ഛന്‍ സമ്പാദിക്കുന്നത് കൂടാതെ)വീട്ടിന്റെ പരിസരത്തില്‍ ചെയ്യുന്ന കൂട്ടായ അധ്വാനം ഇല്ലാതായി.പരിസരതോടും പക്ഷിമൃഗാദികളോടും സ്നേഹം ആദ്യം നഷ്ടപ്പെട്ടു പിന്നെ മനുഷ്യരോടും .അച്ഛനമ്മമാരുടെ കടമയാണ് മക്കളെ വളര്‍ത്തല്‍ എന്ന് മക്കള്‍ വാദിക്കുകയും അച്ഛനമ്മമാരോട് മക്കള്‍ക്ക്‌ ഒരു സ്നേഹവുമില്ലെന്നു മാതാപിതാക്കള്‍ പരാതിപ്പെടുകയും ചെയ്തതോടെ സ്ഥിതി മാറി. ഇപ്പോള്‍ അവനവനിസം ആണ്. കൂടുതല്‍ അതിനിടയില്‍ മാതൃത്വവും സ്നേഹവും ഒക്കെ അളക്കാന്‍ ആര്‍ക്കാ നേരം? ഞാനിക്കാര്യത്തില്‍ എന്റെ അച്ഛനമ്മമാരോട് കടപ്പെട്ടിരിക്കുന്നു.ഇന്നുവരെ എന്റെ മകനോടും,നാളത്തെ കാര്യം അറിയില്ല .അതാണ് അവസ്ഥ.
പിന്നെ മക്കള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കാത്ത ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ എനിക്കറിയാം.എന്നുവച്ച് അത്തരക്കാര്‍ കൂടുതലാണെന്ന് പറയാനാവില്ല. പക്ഷെ അമ്മയ്ക്ക് മക്കളോടും മക്കള്‍ക്ക്‌ അമ്മയോടും ഉള്ള സ്നേഹം കുറഞ്ഞു വരിക തന്നെയാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞാനില്ല. നന്ദി .......

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

മൂന്ന് വയസ്സുവരെ ഉമ്മയുടെ മുലപ്പാല്‍ കുടിച്ച ഞാന്‍ ഈ വിഷയത്തില്‍ എന്ത് പറയാനാ?

Manoraj പറഞ്ഞു...

വളരെ മികച്ച ഒരു പോസ്റ്റ്. ഇത് നമ്മുടെയിടയിലെ തന്നെ ചിലരൊക്കെ വായിച്ചിരിക്കേണ്ടതുമാണ്. കാരണം ഇത്തരം ചില സംഭാഷണങ്ങള്‍ ആയിരുന്നു മുന്‍പൊരിക്കല്‍ എന്നെ കൊണ്ട് പ്രസവിക്കാന്‍ താല്പര്യമുള്ള യുവതികളുടെ ശ്രദ്ധക്ക് എന്ന കഥ എഴുതിച്ചത്. കഥ ഇവിടെയുണ്ട്.

ഇന്ന് സ്ത്രീകള്‍ക്ക് മടിയായി തുടങ്ങി പ്രസവിക്കാനും മുലപ്പാല്‍ കൊടുക്കുവാനും ഒക്കെ. ലിപി ചോദിച്ച പോലെ നേരിട്ട് അറിവുണ്ടോ എന്ന് ചോദിച്ചാല്‍ നമ്മുടെ ഈ ബൂലോകത്തില്‍ തന്നെ തുറന്ന് പറഞ്ഞവര്‍ ഉണ്ട്. അതിനെ വിമര്‍ശിച്ചവരും ഉണ്ട്. മുല്ലയോടും അത് തന്നെയാണ് പറയാനുള്ളത്. ഒരു പക്ഷെ ഞാന്‍ മേല്‍ സൂചിപ്പിച്ചവരും സ്വന്തം കാര്യത്തില്‍ ഇതൊക്കെ ചെയ്തിരിക്കാം. കുഞ്ഞിനെ കെയര്‍ ചെയ്തിരിക്കാം. പക്ഷെ പലരും ഇതൊക്കെ എന്തോ ഒരു മോശം കാര്യം എന്ന രീതിയില്‍ കമന്റി കണ്ടപ്പോള്‍ അന്ന് വല്ലാതെ വിഷമം തോന്നിയിരുന്നു. നാമൂസിന്റെ ലേഖനം ഒരു വലിയ സമൂഹത്തെ പറ്റിയല്ലെങ്കില്‍ കൂടെ ഹൈട്ടെക്ക് കൊച്ചമ്മമാരെങ്കിലും അത് പോലെ കുറച്ച് ഉണ്ടെന്ന് തന്നെ തോന്നുന്നു.

ഒ.എന്‍.വിയുടെ വരികള്‍ കടം കൊള്ളട്ടെ

കെട്ടിമറക്കൊല്ലെന്‍ പാതിനെഞ്ചം
കെട്ടിമറക്കൊല്ലെ എന്റെ കൈയും
എന്റെ പൊന്നോമന കേണിടുമ്പോള്‍
എന്റെ അടുത്തേക്ക് കൊണ്ടുപോരു
ഇക്കൈയാല്‍ കുഞ്ഞിനെ ഏറ്റുവാങ്ങി
ഈ മുലയൂട്ടാന്‍ അനുവദിക്കൂ

മുലയൂട്ടലിനെ എതിര്‍ക്കുന്നവര്‍, പ്രസവത്തെ പുച്ഛിക്കുന്നവര്‍ ഒക്കെ കേട്ടിരിക്കേണ്ടുന്ന വരികള്‍..

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

ഈ വിഷയത്തെ കുറിച്ച് എനിക്കും കൂടുതല്‍ ആയി പ്രതികരിക്കാന്‍ അറിയില്ല മുലയൂട്ടാത്ത അമ്മമാര്‍ ഉണ്ടായേക്കാം. അംഗലാവണ്യം നഷ്ടപ്പെടും എന്ന് ഭയന്ന് പ്രസവിക്കാന്‍ ആഗ്രഹിക്കാത്ത വിവാഹിതര്‍ ആയ സ്ത്രീകള്‍ ഉള്ളതുപോലെ ഇങ്ങനെയും ചിലര്‍ ഉണ്ടാകും എന്ന് തോന്നുന്നു. എന്നാല്‍ ഇതിനെ സാമന്യവല്‍ക്കരിക്കുന്നതില്‍ അര്‍ത്ഥവും ഇല്ല. മുകളില്‍ ഇതേ കുറിച്ച് അഭിപ്രായം പറഞ്ഞ ചില അമ്മമാരുടെ പക്ഷത്ത്‌ തന്നെയാണ് ഞാനും. അമ്മിഞ്ഞപാലിന്റെ മാധുര്യം തന്നെയല്ലേ അമ്മ എന്ന ആ വിളിക്ക് പൂര്‍ണത നല്‍കുന്നത്. മുലപ്പാല്‍ വാങ്ങാനും വില്‍ക്കാനും ആയി ഒരു വെബ്സൈറ്റ്‌ അമേരിക്കയില്‍ ആരംഭിച്ചതായി ഈയിടെ വായിച്ചിരുന്നു. ആദ്യദിനം തന്നെ നിരവധി പേര്‍ ഈ ആവശ്യത്തിനായി പണമടച്ച് മുന്‍കൂര്‍ ആയി ബുക്ക്‌ ചെയ്തു എന്നും അറിയാന്‍ കഴിഞ്ഞു. അവിടങ്ങളില്‍ ഉള്ള അമ്മമാരുടെ വര്‍ധിച്ചു വരുന്ന ജോലിത്തിരക്കാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കാന്‍ കാരണമായത്‌ എന്നും വാര്‍ത്തയില്‍ പറയുന്നു. ലോകത്ത്‌ എല്ലാത്തിലും മായം കലര്‍ത്തുന്ന മനുഷ്യര്‍ വിശുദ്ധമായ അമ്മിഞ്ഞപ്പാലും വിപണിയില്‍ വില്‍പ്പനക്കായി വെക്കുന്നു എന്നതിനെ തെല്ല് ഭയത്തോടെ തന്നെയാണ് നോക്കിക്കാണാനാവുക...!:(

Hashiq പറഞ്ഞു...

തത്ക്കാലം വിശദമായി പോസ്റ്റും കമെന്റും ഒക്കെ വായിച്ചു തിരികെ പോകാം......ഇപ്പോഴും ഇങ്ങനെയുള്ള അധികം ആളുകള്‍ ഉണ്ടോ? അധികമില്ല എന്ന് തന്നെയാണ് തോന്നുന്നത്..................

വാല്യക്കാരന്‍.. പറഞ്ഞു...

അമ്മയെന്ന വാക്ക് കൊണ്ട് പൂജ ചെയ്തിടാം
അമ്മയെന്ന വീണ കൊണ്ട് പാട്ട് മീട്ടിടാം
നെഞ്ചിലെ പാലമൃതേകി വേനലില്‍ തണലായി...

ഇതൊക്കെ പണ്ടത്തെ പാട്ട്..
ഇപ്പൊ.,

"കയ്യിലെ പാലുകുപ്പിയേന്തി
വേനലില്‍ പോപ്പിക്കുട നല്‍കി .."

സീത* പറഞ്ഞു...

ഇപ്പോ കുറേയൊക്കെ മാറ്റം വന്നുന്നു തോന്നണു..ഇന്നത്തെ തലമുറ അതിന്റെ മൂല്യം അറിയുന്നുണ്ട്

ശ്രീക്കുട്ടന്‍ പറഞ്ഞു...

മികച്ചൊരു ലേഖനം..കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നിഷേധിക്കുന്നത് ആരായിരുന്നാലും എല്ലാത്തിനേം ചവിട്ടികൂട്ടണം....ഇത്രേ എനിക്കു പറയാനുള്ളു...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അമ്മ എന്നും ആധരവുള്ളവളാകണമെങ്കില്‍, അവള്‍ കടമകള്‍ നിറവേറ്റട്ടേ

sm sadique പറഞ്ഞു...

എന്റെ ഉമ്മ അങ്ങനെയല്ലായിരുന്നു. എല്ലാ ഉമ്മമാരും എന്റെ ഉമ്മയെ പോലെ ആവട്ടെ.... പ്രാർഥനയോടെ.....

ബെഞ്ചാലി പറഞ്ഞു...

എന്താ നാമൂസെ ഈ എഴുതിയുണ്ടാക്കിയിരിക്കുന്നത് ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഒരു നഗ്നസത്യം ഉറക്കെപറഞ്ഞു എന്നതില്‍ കവിഞ്ഞു ഈ പോസ്റ്റ്‌ ഗഹനമാണ് എന്ന് തോന്നുന്നില്ല.അയുക്തികള്‍ ചിലയിടത്ത് ഉണ്ട് താനും!

" ജനിക്കുക എന്നത് ഏതൊന്നിന്‍റെയും അവകാശമാണ്".ഇത് ശരിയാണോ?
അവകാശത്തെ പറ്റി ബോധാവാനാകണമെങ്കില്‍ ജനിചിട്ടുവേണ്ടേ?
അതിനാല്‍ നമുക്ക് തിരുത്താം-
ജനിപ്പിക്കുക എന്നത് നമ്മുടെ അവകാശമാണ്. ജനിച്ചാല്‍ ജീവിക്കുക എന്നത് അവരുടെ മൌലികാവകാശവും.

"മുലപ്പാല്‍ നല്‍കാതിരിക്കുക വഴി ആ കുഞ്ഞിന് സ്നേഹം, അറിവ്, ആരോഗ്യം, എന്നീ അവകാശങ്ങള്‍ നിഷേധിക്കുകയും മാനുഷിക ഗുണങ്ങള്‍ അറിയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും, എന്നിട്ട് ആ മനുഷ്യകുഞ്ഞിന്ന് മാടുകളുടെ പാല്‍ {കബളിപ്പിക്കല്‍} നല്‍കുകയും വഴി ആ കുഞ്ഞില്‍ മൃഗീയമായ സ്വഭാവഗുണങ്ങളാണ് ഉള്ളത് എന്ന് വിലപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?"
താങ്കളുടെ ഈ പ്രസ്താവത്തില്‍ ശരിയും തെറ്റുമുണ്ട്.മുലപ്പാല്‍ വെറും ഒരു വെളുത്ത ദ്രാവകമല്ല. മറിച്ചു അതില്‍ സ്നേഹവും കടപ്പാടും ചൂടും അടങ്ങിയിരിക്കുന്നു.എന്നാല്‍, രോഗമോ മറ്റുകാരണങ്ങളോ കൊണ്ട് മുലപ്പാല്‍ നല്കാനാകതവര്‍ക്ക് മാടുകളുടെ പാല്‍ (മാടിനെയോ കിടാവിനെയോ കറവക്കാരനെയോ കബളിപ്പിക്കുക എന്നത് ഇവിടെ വിഷയമല്ല)നല്‍കേണ്ടി വരും.കാലങ്ങളായി ഇത് തുടരുന്നതാണ്.ഇത് കൊണ്ട് കുഞ്ഞിനു മാടുകളുടെ സ്വഭാവം അല്ലെങ്കില്‍ മൃഗീയത വളരും എന്നത് അസംബന്ധമാണ്.ഇതിനു എവിടെയും വിശ്വസനീയ തെളിവ് ഇതുവരെ ലഭ്യമല്ല. എങ്കില്‍ അമ്മയുടെ പാല് കുടിക്കുന്ന കുഞ്ഞിനു സ്ത്രൈണതയു അവരുടെ അതെ സ്വഭാവവും ഉണ്ടാകേണ്ടതാണ്. കൂടാതെ മാടിന്റെ പാലുല്‍പന്നങ്ങള്‍ (മോര് , തൈര് , നെയ്യ്, വെണ്ണ,പാല്‍ക്കട്ടി അങ്ങനെ അവസാനിക്കാതെ നീളുന്ന പട്ടിക) ഒന്നും കഴിക്കാന്‍ പാടില്ലാത്തതാണ്.
മുട്ട കഴിച്ചാല്‍ കോഴിയുടെ സ്വഭാവം വരുമെന്നു പറയാത്തത് ഭാഗ്യം.

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

നന്മയും മനുഷ്യത്വവും മൂല്യവിചാരങ്ങളും മാനുഷ്യകത്തിൽ മ്ര്‌തമായിക്കൊണ്ടിരിക്കുന്നതിന്റെ മൂലകാരണം അമ്മിഞ്ഞപ്പാൽ അമ്മമാരിൽ നിന്ന് അവർക്ക് ലഭിക്കാതെ പോയതാണെന്ന ചിന്തയിൽ ഉൺമയുടെ തിരിവെട്ടം ഞാൻ കാണുന്നു.

നന്നായെഴുതി ഈ പോസ്റ്റിനും അതിനു പ്രേരകമായ മഹിത ചിന്തയ്ക്കും അഭിനന്ദനങ്ങൾ.

PALLIKKARAYIL
http://ozhiv.blogspot.com/

ബെഞ്ചാലി പറഞ്ഞു...

പോസ്റ്റ് അപൂർണ്ണതയിൽ തുടങ്ങുന്നു..
ഇസ്മായീൽ തണല് സൂചിപ്പിച്ചത് തന്നെ എനിക്കും പറയാനുള്ളത്. കൂടാതെ, പരീക്ഷിത്ത് എന്നത് ചരിത്ര പുരുഷനാണോ?!

നാമൂസ് പറഞ്ഞു...

കൂട്ടുകാരെ..

ആദ്യമേ ഒരു കാര്യം ഉണര്‍ത്തട്ടെ. ഈയൊരു കുറിപ്പില്‍ സാമാന്യവത്കരണം ഒന്നില്ല തന്നെ.

സ്ത്രീ/അമ്മ/അവളുടെ മാതൃത്വ ഗുണം ഇതൊക്കെയും എന്താണ് എന്തായിരുന്നു എന്തായിരിക്കും ഇതൊക്കയും നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായ ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക 'ഞെട്ടല്‍' മാത്രമാണ് ഈ കുറിപ്പിന്‍റെ താത്പര്യം. ഇതിന്നകത്തെ വാക്കുകളില്‍ ഒന്നിലും അകാരണമായി കുറ്റം ചാര്‍ത്തുകയോ സ്ത്രീ സാമാന്യത്തെ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല. പകരം ഇന്നും സ്തന്യം മണക്കുന്ന ഓര്‍മ്മകളിലെ ദൈവീകമായ പ്രകാശത്തെ ഏറെ സ്നേഹത്തോടെ ഇഷ്ടത്തോടെ ആ കാലങ്ങളിളത്രയും അനുഭവിച്ച അവരുടെ ത്യാഗത്തെ ആദരിക്കുകയായിരുന്നു.

രണ്ടാമത് അപൂര്‍ണ്ണത: ആ അപൂര്‍ണ്ണതയാണ് ഇതിലെ ആനന്ദം. മേല്‍ചൊന്ന വികാരമാണ് ഈ എഴുത്തിന് സാക്ഷ്യം നില്‍ക്കുന്നത്.

" ജനിക്കുക എന്നത് ഏതൊന്നിന്‍റെയും അവകാശമാണ്".ഇത് ശരിയാണോ?
അതെ, അതവകാശം മാത്രമല്ല. ഉരുവം കൊണ്ട ഒന്നില്‍ അതിനവസരം {പിറവിയിലേക്കുള്ള} സൃഷ്ടിക്കുക എന്നത് നീതിയാചരണത്തിന്‍റെ ഭാഗവുമാണ്.

പരീക്ഷിത്ത്: മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ട ഒരു രാജാവാണ്. അര്‍ജ്ജുനനന്‍റെ മകന്‍റെ {അഭിമന്യു} മകന്‍.

ഇവിടം സന്ദര്‍ശിക്കുകയും എന്‍റെ ഈ തോന്ന്യാക്ഷരത്തെ കേള്‍ക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

Noushad Koodaranhi പറഞ്ഞു...

അനുഭവം അങ്ങിനെ തന്നെ പറയാന്‍ പ്രേരിപ്പിക്കുന്നു. ഇക്കാലത്ത്, ചുരുങ്ങിയത് നമ്മുടെ നാട്ടിലെങ്കിലും ഉണ്ടാവില്ല അത്തരം അമ്മമാര്‍.....

ബെഞ്ചാലി പറഞ്ഞു...

മുലയൂട്ടാത്ത അമ്മമാരെ കുറിച്ച് എന്തെങ്കിലും ഇഷ്യൂ ഉണ്ടായോ? ഞാൻ കേട്ടില്ല. ഇന്ന് മുലയൂട്ടാത്ത അമ്മമാര് തീരെ കുറവാണ്. ഒരു കാലത്ത് സൌന്ദര്യം പറഞ്ഞു അപൂരവ്വം ചിലരെങ്കിലും ഒഴിവാക്കിയവരുണ്ടായിരുന്നു, എന്നാൽ ഇന്ന് സെലിബ്രേറ്റികൾ വരെ അനാഥകളായ ആഫ്രികൻ കുഞ്ഞുങ്ങൾക്ക് വരെ മുലയൂട്ടുന്ന ഈ കാലത്ത്…!!

ദൈവീകമായ മുലയൂട്ടൽ ഓർമ്മകുറിപ്പിറക്കുന്നത് മൃഗീയതക്ക് തെളിവുണ്ടാക്കിയാവരുത്.

അപൂർണ്ണതയിൽ ആനന്ദം കാണാൻ ആ വിഷയവുമായി എന്തെങ്കിലും പറയുക.

പരീക്ഷിത്ത് ആരാണെന്ന് അറിയുന്നത് കൊണ്ടാണ് ചോദിച്ചത്, അദ്ദേഹം ചരിത്ര പുരുഷനാണോ എന്ന്.

ഞാൻ ചോദിച്ചത് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ…

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Akbar പറഞ്ഞു...

ശരീര സൌന്ദര്യം കാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക്‌ മുലപ്പാല്‍ കൊടുക്കാത്ത അമ്മമാര്‍ ഉണ്ടാകും എന്ന് എനിക്കും തോന്നുന്നില്ല. ഇനി അത്തരം അമ്മമാര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പോസ്റ്റ് അവരെ ചിന്തിപ്പിക്കേണ്ടതാണ്. അത്തരം ഒരു ചിന്തക്ക് വളമിട്ടതിനു അഭിനന്ദനം.
------------------

>>>ജീവനില്ലാതെ പിറന്ന, ഭൂമിയെ തൊട്ട പരീക്ഷിത്ത്‌ പിന്നീട് ജീവന്‍ കിട്ടുകയും സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി രാജ്യം ഭരിക്കുകയും ചെയ്തു എന്ന് മറ്റൊരു വായന. ഇത്തരം പരീക്ഷിത്തുമാര്‍ ഇന്നും ഭൂമിയെ സ്പര്‍ശിച്ചു തീരുന്നു...! <<<<

ഇവിടെ പരീക്ഷിത്ത്‌ എന്ന ഇതിഹാസ പുരുഷന്‍ പരീക്ഷണങ്ങളെ അതി ജീവിച്ചു സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി രാജ്യം ഭരിച്ച വ്യക്തിയാണ്. ഇത്തരം പരീക്ഷിത്തുമാര്‍ ഇന്നും ഭൂമിയില്‍ ജനിക്കുന്നു എന്ന് പറയുന്നതില്‍ അപാകതയില്ലേ.

ഇന്നത്തെ അശ്വാത്മാക്കളായ "ഗര്‍ഭം കലക്കി" ഡോക്ടര്‍മാര്‍ ഭ്രൂണഹത്യ നടത്തിയ ശേഷം ഏതെങ്കിലും ഭ്രൂണം വീണ്ടും ജനിച്ചു കേരളത്തില്‍ മന്ത്രിയോ മറ്റോ ആയി നാട് ഭരിച്ചിട്ടുണ്ടോ ?.

പുരാണവും കാലികവും കൂട്ടിക്കുഴക്കുമ്പോള്‍ വിഷയം അതിഭാവുകത്വവും കാല്‍പനികവും ആകുന്നു. എഴുത്തുകാരന്‍ ശ്രദ്ധിച്ചാല്‍ നന്ന്.

MT Manaf പറഞ്ഞു...

അമ്മിഞ്ഞയിലാണ് അമ്മയുടെ മനസ്സ് ചാലിച്ചിട്ടുള്ളത്
അത് നിഷേധിക്കരുത്

പരിണീത മേനോന്‍ പറഞ്ഞു...

പോസ്റ്റ്‌ നന്നായി.. മുകളില്‍ പറഞ്ഞപോലെ വലിയ പ്രശ്നങ്ങളൊന്നും എനിക്ക് തോന്നിയില്ല... :)

ഋതുസഞ്ജന പറഞ്ഞു...

അശ്വത്ഥാമാവ് എന്നു തിരുത്തണേ ഇക്കാ....:) പോസ്റ്റ് നന്നായി കേട്ടോ.. ഇഷ്ടപ്പെട്ടു

smitha adharsh പറഞ്ഞു...

ചുമ്മാ ആരോപണം ഉന്നയിക്കാതെ മാഷേ..മുല്ല പറഞ്ഞപോലെ,മുലയൂട്ടാത്ത അമ്മമാരൊക്കെ കാലാഹരനപ്പെട്ടു. ഇപ്പൊ,ആര്‍ക്കും അറിയാം മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികള്‍ക്കെ പ്രതിരോധ ശേഷിയുണ്ടാകൂ, ബുദ്ധി ശക്തി കൂടുതല്‍ ഉണ്ടാകു എന്നൊക്കെ.പോരാത്തതിന് നമ്മുടെ കേരള സര്‍ക്കാര്‍ ഒക്കെ പ്രസവാവധി എന്നൊക്കെ പറഞ്ഞു ആറ് മാസത്തോളമാ അവധി കൊടുക്കുന്നത്. പാല് കൊടുത്ത് കൊടുത്ത് ഞങ്ങള് നല്ല അമ്മമാരായിക്കോട്ടേ നാമൂസ്..ഇല്ലാ വചനം പറഞ്ഞുണ്ടാക്കരുത്...ഹ്മം..

A പറഞ്ഞു...

തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍
മുലപ്പാല്‍ വേണ്ട അളവില്‍ നല്‍കാന്‍
തയ്യാറാകാത്ത അമ്മമാരും ഉണ്ട് എന്നത്
ശരിയാണെന്ന് തന്നെയാണ് അറിവ്. ചിലര്‍
പറഞ്ഞപോലെ ഹിപ്പി കാലഘട്ടത്തില്‍ ഒക്കെ
അത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്.
അതെ സമയം ഇന്നും ഇത്തരം ഉണര്‍ത്തലുല്‍കള്‍ക്ക്
വേണ്ടത്ത്ര സ്കോപ് ഉണ്ട്. നാമൂസ്‌ തന്റെ
തനത് ശൈലിയില്‍ വായനക്കാരനെ പിടിച്ചിരുത്തും
വിധം കാര്യം അവതരിപ്പിച്ചു.

മാനവധ്വനി പറഞ്ഞു...

നന്നായിട്ടുണ്ട്‌..

മനു കുന്നത്ത് പറഞ്ഞു...

വളരെ നന്നായി എഴുതി നാമൂസ്.....!!
നാളുകളേറെയായി ഇവിടെയൊക്കെ വന്നിട്ട്.......!!
ലീവ് കഴിഞ്ഞെത്തിയതേയുള്ളൂ....!!!

സുഖമല്ലെ...?

Phayas AbdulRahman പറഞ്ഞു...

നല്ല നമസ്കാരം നാമൂസ്.. ഒരുപാടു നാളത്തെ പരിജയമുണ്ടെങ്കിലും ആദ്യമായാണ് നാമൂസിന്റെ ബ്ലോഗിന്റെ ഉള്ളില്‍ എത്തിപ്പെടുന്നത്.. അതും വേറേ ഒരു ബ്ലോഗിലിട്ട കമന്റ് കണ്ടിട്ട് (അപലപനീയം).

നല്ല ലേഖനം..!! കൂടുതലൊന്നും പരയേണ്ടല്ലൊ അല്ലെ..? ( പിന്നെ മോനെ നാമൂസെ.. ഈ ഐറ്റത്തിന്റെ കിടപ്പും നടപ്പുമെല്ലാം കണ്ടിട്ട് ഞാന്‍ എടപെടേണ്ടി വരും എന്നാണ് തോന്നുന്നത്.. എന്തു പറയുന്നു.. പെടണോ..? )

പുന്നകാടൻ പറഞ്ഞു...

http://punnakaadan.blogspot.com/2011/06/blog-post.html

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms