"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്."
ആരെയാണ് നാമിനി പ്രതീക്ഷിക്കേണ്ടത്. ഇത്ര നാളും ഒരു പരിഗണനയും തരാത്ത പ്രധാനമന്ത്രിയേയോ.. അതോ, ഇതെല്ലാം ശരിയായിരിക്കാം. പക്ഷെ, ഞങ്ങള്‍ അംഗീകരിക്കില്ലെന്നു പറയുന്ന തമിഴ്നാടിനെയോ.. അതോ, ഇപ്പോള്‍ പന്ത് കയ്യാളുന്ന കോടതിയെയോ..?
ഇതൊക്കെയും ഒരു ജനാധിപത്യ വിശ്വാസിയില്‍ അനേകം ചോദ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിലേറെ ആശങ്കയും..! രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക...? കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്. അല്ലാതെകണ്ടു യാങ്കിയേമാന്മാര്‍ തന്നുവിടുന്ന പാചക കുറിപ്പുമായി രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗിച്ച് സദ്യ'വട്ടമൊരുക്കുന്ന ഒരു ദേഹണ്ണക്കാരനെയല്ല. മഹിത ജനാധിപത്യ രാജ്യത്തെ ഒരു കുക്കറി ഷോ' കണക്കുപയോഗിക്കുന്ന വാചക റാണിമാരെയുമല്ല. ഈ അനാസ്ഥ ഈ നിസ്സംഗത ഇത് കുറ്റകരമാണ് സര്‍ദാര്‍ജി..!
രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ.. എന്തേ, രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന് നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്.
രാജ്യത്തെ മറ്റൊരിടത്തും കാണാത്ത'കണ്ട് ഏറെ സഹോദര്യത്തില്‍ കഴിയുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ അനാവശ്യമായ പ്രാദേശിക വാദങ്ങള്‍ ഉപയോഗിച്ച് ശത്രുവിനോടെന്ന കണക്ക് പെരുമാറാന്‍ പ്രേരിപ്പിക്കുന്ന തമിഴ്നാടിന്റെ ശുദ്ധ തെമ്മാടിത്തരത്തെ അവസാനിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ യൂണിയനില്‍.. അതിനകത്ത് തന്നെ മറ്റൊരു രാജ്യമോ..? ഇതിനുവദിച്ചു നല്കിക്കൂടാ.. എന്തേ, രാജ്യത്തെ ദേശീയ പ്രസ്ഥാനങ്ങളുടെ മിണ്ടാനുപയോഗിക്കുന്ന 'സാമാനം' കാശിക്കു പോയോ..? നിലപാട് അറിയിക്കണം ഹേ..!
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന് നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്.
ഇവിടെ ലളിതമായ രണ്ടു മൂന്നു ചോദ്യങ്ങളില്‍ ഈ പോസ്റ്റ് സംഗ്രഹിക്കാം എന്നാണ് തോന്നുന്നത്.
ഒന്ന്: നമ്മള്‍ മലയാളികള്‍ക്ക് പുതിയ ഡാം വേണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല. നിലവിലത്തേത് അപകടാവസ്ഥയില്‍ അല്ലെങ്കില്‍..!
രണ്ട്; ഇനി നിലവിലെ ഡാം അപകടാവസ്ഥയില്‍ ആണെന്ന് സ്ഥാപിക്കുന്ന മുഴുവന്‍ തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.! എങ്കില്‍, നമ്മള്‍ സാധാരണ ജനങ്ങള്‍ക്ക് ഇവ ആധികാരികമായി പരിശോധിക്കാനോ തീര്‍പ്പു കല്പ്പിക്കാണോ പറ്റില്ലല്ലോ..? അത് ചെയ്യേണ്ടത്, ചെയ്യിക്കേണ്ടത് നീതിപീഠത്തിന്റെ കര്‍ത്തവ്യം ആണെന്നാണ് നമ്മള്‍ പൊതു ജനങ്ങള്‍ മനസ്സിലാക്കുന്നത്.
മൂന്ന്: അങ്ങനെ പരിശോധിച്ച് ഈ ഡാമിന് യാതൊരു തകരാറോ ജനതയ്ക്ക് ഭീഷണിയോ ഇല്ലെന്നാണ് കോടതി പറയുന്നതെങ്കില്‍ നമ്മള്‍ മലയാളികള്‍ അത് അനുസരിക്കാന്‍ തയ്യാറാണ്. പക്ഷെ, അത് കോടതിയാകണം പറയേണ്ടത്. അതും വസ്തുതകളുടെ വെളിച്ചത്തില്‍.
നാല്: നിലവിലെ ഭൂകമ്പങ്ങളുടെയും വര്‍ദ്ധിച്ച നീരൊഴുക്കിന്റെയും പശ്ചാത്തലത്തില്‍ ഈ കേസ് ഉടനടി പരിശോധിച്ച് തീര്‍പ്പു കല്പ്പിക്കെണ്ടതല്ലേ..? അതല്ലേ കോടതിയോട് ഈ നാട്ടിലെ മുഴുവന്‍ ജനതയും, രാഷ്ട്രീയ നേതാക്കളും, സേവ് മുല്ലപ്പെരിയാര്‍ കമ്മിറ്റികളും ചെയ്യേണ്ടത്. അല്ലാതെ ഒച്ചയെടുക്കുന്നത് വെറുതെ പ്രശ്നം വഷളാക്കുമെന്നത് വ്യക്തമല്ലേ..?
അഞ്ച്; വികാരങ്ങള്ക്കപ്പുറത്തു കോടതി തീരുമാനിക്കട്ടെ എന്നും എത്രയും വേഗം തീരുമാനിക്കണം എന്നതുമല്ലേ അപ്പോള്‍ ശരിയായ നിലപാട്.
ആറ്: അങ്ങനെ കോടതിക്ക് ഈ കേസില്‍ പെട്ടന്ന് ഇടപെടാനുള്ള പ്രേരണകള്‍ എങ്ങനെയൊക്കെ നല്‍കാം, ഏതെല്ലാം രീതികളില്‍ നമ്മുടെ പ്രതിഷേധം അറിയിക്കാം എന്നൊക്കെയല്ലേ നമ്മള്‍ കൂലംകഷമായി ചിന്തിക്കേണ്ടത്. കാര്യങ്ങള്‍ ഇത്രയും 'ലളിതം' എന്നിരിക്കെ നമ്മുടെ പ്രതിഷേധങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വല്ലാതെ നീട്ടിക്കൊണ്ടുപോകുന്നുണ്ടോ...? എങ്കില്‍, ഈ ഭീതിയിലും ആശങ്കയിലും ജനത ഇനിയും മരിച്ചു ജീവിക്കട്ടെ എന്നാരാണ് ജനതക്ക് മേല്‍ വിധി നടപ്പാക്കിയത്. ?
എങ്കില്‍, കോടതിയെ അതിന് പ്രേരിപ്പിക്കും വിധം കോടതിയുടെ ശ്രദ്ധ ക്ഷണിക്കാന്‍ പാകത്തിലുള്ള ജനാധിപത്യ സമരങ്ങളില്‍ സംസ്ഥാനം ഒറ്റക്കെട്ടാവണം. നമ്മുടെ സ്കൂള്‍/കോളേജ് കാംപസുകളും, തൊഴില്‍ ഇടങ്ങളും, ഓരോ കുടുംബവും, പ്രവാസ ലോകവും..എല്ലാം ഈ സമരത്തില്‍ ഭാഗഭാക്കാകണം. കട കമ്പോളങ്ങള്‍ അടച്ചിട്ടു കൊണ്ടോ, നിരത്തുകള്‍ ഉപരോധിച്ചു കൊണ്ടോ, സഞ്ചാര സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടോ ഉള്ള പതിവ് രീതികളില്‍ നിന്നും മാറിയുള്ളോരു സമരം. ഇതത്രയും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനജീവിതം ദു:സഹമാക്കുന്നുണ്ട്. അങ്ങനെ തീര്‍ത്തും വ്യത്യസ്തമായൊരു സമര രീതി ആവിഷ്കരിച്ചു കൊണ്ടായിരിക്കണം കോടതിയോടിക്കാര്യം ആവശ്യപ്പെടേണ്ടുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തപാല്‍ വിലാസത്തില്‍ മേല്‍ചൊന്ന ഇടങ്ങളില്‍ നിന്നും മുല്ലപ്പെരിയാര്‍ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ പോകട്ടെ.. തീര്‍ത്തും വ്യക്തിപരമായി അയക്കപ്പെടുന്ന ഇത്തരം കാര്‍ഡുകളില്‍ ചേര്‍ക്കപ്പെടുന്ന ഓരോന്നും അതാതു വ്യക്തിയുടെ മനസ്സില്‍ തോന്നുന്നത് അവരുടെ തന്നെ കൈപ്പടയില്‍ കുറിച്ചത് ഇങ്ങനെ ആവണം. സ്കൂള്‍ കുട്ടികള്‍ക്ക് ഒറ്റക്കും കൂട്ടമായും ഇങ്ങനെ ചെയ്യാവുന്നതാണ്. ഒന്നാം ഘട്ടം ഇങ്ങനെയും. രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ഒപ്പുവെക്കുന്ന ഒരു ഭീമ ഹര്‍ജിയും ഇതേ വിഷയത്തില്‍ കോടതിയിലേക്കെത്തട്ടെ.. നാട്ടിലെ സന്നദ്ധ സംഘങ്ങളുടെയും, സേവ് മുല്ലപ്പെരിയാര്‍ ഫോറങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത് ഓരോ ജില്ലാ കേന്ദ്രീകൃതമായി ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്‌താല്‍.. കുറഞ്ഞ സമയത്തിനുള്ളില്‍ ഈരണ്ടാം ഘട്ട സമരം അവസാനിക്കുകയായി. ഈ ഓരോ പോസ്റ്റ് കാര്‍ഡിനും ഓരോ ഹര്‍ജിയുടെ മാനം കൈവരുന്നത് വിഷയത്തിന്റെ ഗൌരവം ഉറപ്പാക്കുന്നുണ്ട്. ഇതിനോടകം കോടതി ഈ വിഷയത്തില്‍ ഇടപെട്ടു കഴിഞ്ഞിരിക്കും. പിന്നീട്, അമാന്തം കാണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല തന്നെ....!
57 comments:
"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്"
നീതി നടപ്പിലാകട്ടെ എത്രയും വേഗം ,എല്ലാ പിന്തുണയും
ആശംസകള്‍ .....വിസിറ്റ് മൈ ബ്ലോഗു ഹെല്പ് ചെയ്യു.മുല്ലപെരിയാര്‍ വിഷയം
.... 'നീതി' അത് പൊന്നും കുടത്തില്‍ അടച്ചു സൂക്ഷിക്കേണ്ട 'നിധി'യല്ല മറിച്ച് ചേറും ചെളിയും പുരണ്ട ജീവിതക്കോലങ്ങളുടെ അതിജീവനത്തിനുള്ള അവകാശമാണ് ...മൌലികമായ ആ അവകാശത്തെ ഔദാര്യമായിട്ടെങ്കിലും നല്കിക്കൂടെ ഈ 'മേലാളര്‍ക്ക്!!!!!
അതെ,"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്"
നീതി വിജയിക്കട്ടെ ....പ്രാര്‍ത്ഥനകള്‍ അതിനൊരു പരിഹാരം കാണാതിരിക്കില്ല എത്രയും പെട്ടെന്ന് തന്നെ നീതി പുലരട്ടെ എന്ന് ആത്മാര്‍ഥമായി തന്നെ പ്രാര്‍ഥിക്കുന്നു നല്ല പോസ്റ്റ് ....നല്ലൊരു കാര്യം മുന്നോട്ടു വെക്കുന്നു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
വൈകി കിട്ടുന്ന നീതി വാങ്ങാന്‍ കേരളത്തില്‍ എത്ര പേര്‍ക്ക് "ഭാഗ്യം" കാണും ??
സർക്കാരിന്റെ നിലപാടുകൾക്ക് വിരുദ്ധമായി ഇന്ന് ഏ.ജി കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.. ഡാം അതിയായ അപകട ഭീക്ഷണിയിലാണെന്ന് മാധ്യമങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഒരുകൂട്ടർ അഭിപ്രായപ്പെടുന്നു.. കേരളത്തിലെ ഇടതും വലതും അല്ലാത്തതുമായ കക്ഷികൾ അഭിപ്രായവ്യത്യാസമില്ലാതെ ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നിലകൊള്ളുന്നത് പെട്ടന്നുണ്ടായ ഒരു വെളിപാട് മൂല്ലമാണെന്ന് സർദാർജിക്കും, പുരട്ചി തലൈവിക്കും തോന്നാൻ എന്താണ് കാരണം. ഡാം പരിസരപ്രദേശങ്ങളിൽ അടിക്കടിയുണ്ടാകുന്ന ഭൂമികുലുക്കം ഒരു വലിയ ദുരന്തത്തിലേക്ക് നാട്ടിനെ നയിക്കില്ലെന്ന് ആർക്ക് പ്രവചിക്കാൻ കഴിയും..
ഈ വിഷയത്തിൽ വാദപ്രതിവാദങ്ങൾ ഒഴിവാക്കി അടിയന്തിരമായി ഒരു പ്രശ്ന പരിഹാരം ഉണ്ടാകട്ടെ..!
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്.
നീതി നിഷേധത്തിന് എതിരെ കോടതിയുടെ കണ്ണ് തുറപ്പിക്കുന്ന നടപടികളാണ് ഇനി നമ്മുടെ ഭാഗത്ത് നിന്ന് വേണ്ടത്..ഭീമ ഹര്‍ജികള്‍ തുടങ്ങി വേണ്ടതെല്ലാം കോടതിയുടെ ശ്രദ്ധയിലേക്ക് പോവട്ടെ..
വൈകി വരുന്ന നീതി ഒരര്‍ത്ഥത്തില്‍ നീതി നിഷേധം തന്നെയാണ്..
'ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടുന്ന ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. അത് യഥാവിധി ഉറപ്പാക്കാത്ത പക്ഷം, രാജ്യത്തെ കോടതികള്‍ ഇടപെട്ടേ തീരൂ.. അല്ലാതെകണ്ടു 'കുറ്റ വിചാരണ'ക്ക് മാത്രമായി പരിമിതപ്പെടരുത്. ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.. അതിനുംമുമ്പ് ഒരൊറ്റ താളൊന്നു തുറന്ന് നേരാം വണ്ണം ആ ഒരു വരി മാത്രം മനസ്സിരുത്തി വായിച്ചാല്‍ മതി. "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്." എന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ മുദ്രാവാക്യങ്ങളില്‍ പ്രധാനപ്പെട്ടത്.'
പറയാനുള്ളത് ചെമ്പായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്
അങ്ങ് ഉയരങ്ങളില്‍ നിന്ന് നീതി കിനിഞ്ഞിറങ്ങുന്നത് വരെ മുല്ലപ്പെരിയാര്‍ നിന്ന് കിട്ടുമോ..അതോ ബാബരി പള്ളി പൊളിച്ചു തുടങ്ങിയപ്പോള്‍ ഉറങ്ങിപ്പോയ "റാവു" വിനെ പോലെ പൊട്ടിക്കഴിഞ്ഞേ നീതി ഇങ്ങ് എത്തുകയുള്ളൂ..???പക്ഷെ ഈ പോസ്റ്റിലൂടെ നാമൂസ് ഉയര്‍ത്തിയിരിക്കുന്നത് വളരെ പ്രസക്തമായ കാര്യങ്ങള്‍ തന്നെ..
വൈകി വരുന്ന നീതി മരണമാണ്...ആശയങ്ങളോട് യോജിക്കുന്നു
വൈകിയെങ്കിലും നീതികിട്ടുമെന്ന് വിശ്വസിക്കുന്നു....നമ്മുടെ പ്രതിഷേതങ്ങള്‍ക്കും, പ്രാര്‍ത്ഥനക്കും തീര്‍ച്ചയായുംഫലം കിട്ടും.നീതി നിഷേതിക്കാനുള്ളതല്ല,അത് നടപ്പില്‍ വരുത്താനുള്ളതാണ്.>>>>>നല്ലത് മാത്രം സംഭവിക്കട്ടെ
എനിക്കും തീരെ മനസ്സിലാവാത്ത കാര്യമാണിത്. ഇത്രയും ജനങ്ങളുടെ ജീവനു ആപത്ത് എന്നറിഞ്ഞിട്ടും, ഇത്രയും നിസ്സംഗത ഭരണാധികാരികള്‍ കാണിക്കുന്നതെങ്ങനെ? അതോ ഇനി ചത്തുപോവുന്നെങ്കില്‍ പോകട്ടെ, ബാക്കി പിന്നെ നോക്കാം എന്നു കരുതുകയാണോ? കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ നെടുനീളത്തിലാണു. സോണിയായുടേയും രാഹുല്‍ ഗാന്ധിയുടേയും ചാര്‍ച്ചക്കാരായിട്ടും ഒരു കാര്യവുമില്ലേ?
എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞു ആരും വിലപിച്ചിട്ടു കാര്യമില്ല. പ്രതികരിക്കാവുന്ന എല്ലാ രീതിയിലും പ്രതികരിക്കണം. തെരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുന്നതുള്‍പ്പെടെ. മുഴുവന്‍ കേരളീയരും ഇക്കാര്യത്തില്‍ ഒരുമിച്ചു നില്‍ക്കും എന്നു കരുതാം. സമയമില്ല നമ്മുടെ കയ്യില്‍ എന്തിനാണെങ്കിലും എന്നതും ഓര്‍ക്കുന്നു ..
(കാര്യം, കേരളത്തിനകത്തു മലയാളികള്‍ തമ്മില്‍ തമ്മില്‍ എങ്ങനെയൊക്കെയായാലും നമ്മള്‍ മൂലം മറ്റാര്‍ക്കെങ്കിലും ഇങ്ങനെ ഒരു ആപത്തു വരുമെന്നറിഞ്ഞാല്‍ മലയാളികള്‍ ഇത്ര സ്വാര്‍ത്ഥ - നിസ്സംഗത കാണിക്കില്ലാന്നു തോന്നുന്നു. - പുറമേക്കെങ്കിലും എന്തായാലും നമ്മള്‍ എപ്പോഴും ഡീസന്റാണു.)
അതെ...നാമൂസ്...വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്...
ഇത്രയൊക്കെ ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞിട്ടും ഇനിയും പാഠം പഠിക്കാത്തത് എന്തെ,,ഭരണ വര്‍ഗം...അതോ അവര്‍ കാത്തിരിക്കുകയാണോ..കുറെ ശവങ്ങള്‍...കഴുകനെ പോലെ....
മനുഷ്യമനസ്സില്‍ കെട്ടി നിര്‍ത്തിയ അമര്‍ഷത്തിന്റെ അണകള്‍ പൊട്ടാന്‍ തുടങ്ങിയാല്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക?
വൈകി കിട്ടുന്ന നീതി ഇവിടെ " മരണാനന്തര നീതി" ആകാനാണോ യോഗം ?
ആവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കാം.
ഞാനൊന്നും അറിഞ്ഞില്ല, ഒന്നും കേള്‍ക്കുന്നില്ല, ഒന്നും കാണുന്നില്ല എന്ന് നടിക്കുന്ന ലോകത്ത് , മുല്ലപെരിയാറിനു നല്‍കാന്‍ എന്‍റെ കയ്യില്‍
പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂ.
എന്‍റെ പ്രിയ സഹോദരങ്ങളെ അപകടത്തിലേക്ക് വലിച്ചെറിയല്ലേ എന്ന പ്രാര്‍ത്ഥന മാത്രം.
ഒരു ജനാധിപത്യത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതായ കാര്യങ്ങളാണ് കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ..ഒരു പൂര്‍ണ ജനാധിപത്യ സ്വാതന്ത്ര്യം ഉള്ള നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടി കള്‍ക്ക് കൂര്‍ ഭരിക്കാനുള്ള അംഗ സംഖ്യ തികക്കാന്‍ പറ്റുന്ന പാര്‍ട്ടി കളോട് ആണ് ,അല്ലാതെ ഒരു ജനതയുടെ ഭീതി അകറ്റാനും അവര്‍ക്ക് സംരക്ഷണം കൊടുക്കാനും അല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു ........രാഷ്ട്രീയ പാര്‍ട്ടി ,സേവനം തന്നെ ആണ് അല്ലാതെ വ്യക്തികള്‍ക്കോ സമൂഹത്തിനോ ഒരു രക്ഷയുമില്ല ...കാരണം ഈ ഒരു വ്യക്തികളും അവര്‍ അടങ്ങുന്ന സമൂഹം ഇത്തരം വ്യവസായ പാര്‍ട്ടി കളുടെ അടിമകള്‍ ആണെന്നും ഒരു ദുരന്തം ഒരു പക്ഷെ ഒരു സമൂഹത്തെ തുടച്ചു നീക്കിയാലും ഈ അടിമകള്‍ അടിമകളായിതന്നെ അവര്‍ക്ക് സിന്ദാബാദ് വിളിക്കാന്‍ കൂടെ ഉണ്ടാകുമെന്നതില്‍ സംശയമില്ലല്ലോ ?വ്യത്യസ്ത വയസായ പാര്‍ട്ടി കളില്‍ ഒന്നിന് ഒരു ചെറിയ കാല അളവില്‍ നഷ്ട്ടം ഉണ്ടായാലും മറ്റൊന്നിന്നു ലാഭ ത്തിന്റെ കണക്കുകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയല്ലേ ............
ഈ രണ്ടാം ഘട്ട സമര ഊര്‍ജം കെടാതെ സൂക്ഷിക്കുകയും,
ജനങ്ങളുടെ ജീവന്‍ വെച്ച് കേസ് തോറ്റു കൊടുക്കുന്ന അഞ്ചാം പത്തികളെ ദൂരെ നിര്‍ത്തുകയും വേണം....
ഐക്യ ദാര്ട്യം പ്രക്യാപിച്ചുകൊണ്ട്..
എല്ലാ ആശംസകളും,...
താങ്കള്‍ പറയാനുള്ളത് പറഞ്ഞു
നല്ല സമര വിളികള്‍,
അതേ എന്തുകൊണ്ടാണ് പരമോന്നത കോടത്തി ഇതില്‍ നിന്നും ഊളിയുടുന്നത് എന്ന് നമുക്ക് മനസ്സിലാകുനില്ല, ആര്‍ക്കാണ് ഈ നിതി സംഹിത റാന്മുളൗന്നത്!
ഒരു അപകടം വരാന്‍ പോകുന്നു എന്ന് അറിഞ്ഞിട്ടും ഇവര്‍ ആരേയാണ് പേടിക്കുന്നത്
നീതിക്കും, നന്മക്കും വേണ്ടി രാഷ്ട്രീയം മറന്നു നമുക്ക് ഒന്നിക്കാം...നല്ല പോസ്റ്റ്.
അതിനു ഇപ്പോള്‍ കുറെ നാള്‍ ആയിട്ട് കേരളം ഇന്ത്യയില്‍ അല്ലെന്നാ തോന്നുന്നത്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്" അതു 100% ശരി ആയകാര്യ തന്നെ നാമൂസ് ......അതു പ്രാവര്‍ത്തിക മാക്കാന്‍ നോക്കുകയാണ് ജനങ്ങള്‍ ചെയ്യണ്ടത് ല്ലേ ...
ഇങ്ങനെ അവിടെ ഇരുന്നുംകൊണ്ട് എഴുതിയാല്‍ ഒന്നും കാര്യം നടക്കില്ല ...പറയാന്‍ കാരണം എന്റെ ഒരു സുഹൃത്ത് വലിയ കാര്യത്തില്‍ പറഞ്ഞു ഞാന്‍ നാട്ടില്‍ ഒന്ന് വരട്ടെ എല്ലാരെയും
പോയി കാണും എന്നാല്‍ ചെയ്യാന്‍ പറ്റുന്ന സഹായം ഞാന്‍ ചെയ്യും ..തിരിച്ചു പോകുന്നത് വരെ ഞാന്‍ മുല്ലപ്പെരിയാറിന് വേണ്ടി പ്രേയത്നിക്കും എന്നൊക്കെ ....പുള്ളി നാട്ടില്‍ വന്നു പറഞ്ഞ വാക്ക്
പാലിച്ചു എന്താന്നോ ? കാണാന്‍ ഉള്ളവരെ ഒക്കെ പോയി കാണുന്നുണ്ട് ...പുള്ളിക്ക് വേണ്ടപ്പെട്ടവരെയും സുഹൃത്തുക്കളെയും ഒക്കെ ..ഇതേവരെ മുല്ലപ്പെരിയാര്‍ എന്നാ വാക്കുപോലും വരുന്നില്ല
സമയം ഇല്ല പോലും ഒരാഴ്ചയും കൂടെ ലീവ് ഉള്ളൂന്ന് ...അതെപോലാകുമോ ഇനി ഗള്‍ഫ് കാരൊക്കെ ...അവിടിരുന്നു പ്രസങ്ങിക്കാനും ,എഴുതാനും ഉള്ളമിടുക്ക് നാട്ടില്‍ വരുമ്പോള്‍ കാണുമോ ആവൊ ? ആര്‍ക്കറിയാം !!!
ഇതിനു മറുപടി തരണം എന്നുണ്ടെങ്കില്‍ ആവാം പക്ഷെ ഞാന്‍ മുങ്ങി ....ബ്ലും ....
ഈ വിഷയത്തില്‍ ഇന്നലെ നമൂസിന്റെ ഫേസ് ബുക്ക് പോസ്റ്റിനു പ്രതികരിച്ചിരുന്നു ....
നീതിന്യായ വ്യവസ്ഥിതി ഈ നിലക്ക് മുന്നോട്ടു പോയാല്‍ ഇത്തരം സ്ഥാപനങ്ങളുടെ അന്തസ്സത്ത എന്തെന്ന് ചോദ്യം ചെയ്യപെടണ്ട ഒരു സ്ഥിതി വിശേഷത്തിലേക്ക് ജനം എത്തി ചേരും. സ്വാഭാവികമായും അര്‍ഹിക്കുന്ന നീതി ലഭിക്കെണ്ടയിടത്തു കാല വിളംബം കൊണ്ട് ആയതു കിട്ടുന്നില്ല എന്ന് വന്നാല്‍ ..തീര്‍ച്ചയായും അത് എഴുത്തുകാരന്‍ വിവക്ഷിച്ച നീതി നിഷേധം തന്നെയാണ് ..
ആശംസകള്‍
മുല്ലപ്പെരിയാര് ഡാം പൊട്ടിയാല്‍ അതിലെ വെള്ളം ഇടുക്കി ഡാം താങ്ങും എന്നു തമിഴ്നാട് പറയുന്നു. AG യും അതു തന്നെ കോടതിയില്‍ പറഞ്ഞു. ഇതു കേരള സര്‍ക്കാരിന്റെ നിലപാടാണെന്ന് അയാള്‍ ഉറപ്പിച്ചു പറയുന്നു. തിരുവന്ചൂരും AG യുടെ നിലപാടിനോട് യോജിക്കുന്നു. പിന്നെ എന്താ പ്രശ്നം. കേന്ദ്രത്തിനു ഇക്കാര്യത്തില്‍ ഇടപെടുന്നതില്‍ പരിമിതികള്‍ ഉണ്ട് എന്നു ഉമ്മന്‍ ചാണ്ടിയും പറയുന്നു. ചിത്രം എന്താണ്ട് വ്യക്തം. പിന്നെ എന്തിനായിരുന്നു ഈ നാടകം.
വോട്ട് ചെയ്തു അധികാരത്തില്‍ കയറ്റി യ ജനങളുടെ മുന്പില്‍ നാണം കേട്ട് തലതാഴ്ത്തി നിന്ന ഉമ്മച്ചന്‍ (അഴിമതിയും സ്വജന പക്ഷ പാതവും )പൊതു ജനങ്ങളെ കണ്ണില്‍ പൊടി ഇടാനും കബളിപ്പിക്കാനും വേണ്ടി നടത്തിയ പൊറാട്ട നാടകം ആയിരുന്നു ഇതെന്ന് എന്ന് വേണം മനസ്സിലാക്കാന്‍
സമൂഹം ഒന്നാകെ പ്രതികരിക്കണം...കണ്ണുകെട്ടിയ നീതിപീഠങ്ങൾ കൺതുറക്കട്ടെ..
"വിധിയാല്‍ തടുക്കാമോ കാലത്തെ"- എന്നു ചുള്ളിക്കാട് പണ്ട് ചോദിച്ചിരുന്നു.
വിധിയാല്‍ തടുക്കാമോ വെള്ളത്തിനെ-നമ്മള്‍ ചോദിക്കുന്നു.
പുതിയ അണക്കെട്ട് നല്ലോരു പരിഹാരം ആകാന്‍ ഇടയില്ലെന്നും കരുതുന്നു
"വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്"...
അതികാര വര്‍ഗങ്ങളുടെ കണ്ണ് തുറപ്പിക്കുക... പ്രതികരിക്കുക്...
നാമൂസ് ആ ചോദ്യം പ്രസക്തമാണ്. 'രാജ്യത്തിനകത്തെ ഒരു സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊന്നും നാളിതുവരെ ചെയ്യാനാവാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാ അയല്പക്ക രാജ്യങ്ങളുമായി കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുക...? '. നാളെ കാശ്മീര്‍ വഴി പാകിസ്ഥാനും അരുണാചല്‍ വഴി ചൈനയും കടന്നു കയറിയാലും 'സൌമനസ്യനായ' നമ്മുടെ പ്രധാനമന്ത്രി ഇതേ നിലപാട് തന്നെയായിരിക്കുമോ സ്വീകരിക്കുക? തിരിച്ചു പറഞ്ഞുവിട്ടാല്‍ അവര്‍ മുഖം കറുപ്പിക്കില്ലേ? കേരളത്തിന് അനുകൂലമായി മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷ ഓരോ ദിവസം കഴിയുംതോറും കുറഞ്ഞു വരുന്നു.
നാമൂസ് പറഞ്ഞ ആ അവസാന നിര്‍ദേശത്തെക്കുറിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തപാല്‍ വിലാസത്തില്‍ പോസ്റ്റ് കാര്‍ഡുകള്‍ അയച്ചിട്ട് യാതൊരു മെച്ചവും ഉണ്ടെന്നു തോന്നുന്നില്ല. കാരണം കേരളത്തിനു പ്രതികൂലമായി മലയാളികളുടെ പ്രതിനിധികള്‍ തന്നെ ചരട് വലിക്കുമ്പോള്‍ കേവലം ആ പോസ്റ്റു കാര്‍ഡുകള്‍ക്ക് എന്ത് പ്രാധാന്യം? ആ കാര്‍ഡുകള്‍ യഥാസ്ഥാനത്ത് എത്തിക്കേണ്ട പോസ്റ്റുമാന്‍ പോലും ഒരുപക്ഷെ തന്നെ ബുദ്ധിമുട്ടിക്കുവനായി കേരളത്തിലെ ചില ആളുകള്‍ ചെയ്തുകൂട്ടുന്ന നാടകം ആയി ഇതിനെ കണ്ടേക്കാം. അത്രയ്ക്ക് നല്ല സമയമാണ് ഇപ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക്. ഇന്ന് പി ജെ ജോസഫ് പറഞ്ഞതുപോലെ, നമുക്ക് പ്രാര്‍ഥിക്കാം. മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കാനല്ല... ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന ഭരണാധികാരികള്‍ക്ക് കീഴില്‍ ജീവിതം ഹോമിക്കാന്‍ കേരളത്തില്‍ പിറക്കാതിരിക്കാന്‍................
അക്ബറിന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നു. ഇത് ഒരു വെറും നാടകമായിരുന്നുവോ? എങ്കിൽ ആർക്കുവേണ്ടി നടത്തപ്പെടുന്നതാണ്?
ദീര്‍ഘ ദൃഷ്ടിയോടുകൂടി ഇടപെടുകയാണ് വേണ്ടത്. ഒരു കൂട്ടമാളുകള്‍ ചത്തൊടുങ്ങിയിട്ടു തുടങ്ങുന്ന നീതിന്യായ പാരായണം ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടാ.
സത്യം,നീതി,ധര്‍മം,സാഹോദര്യം ...അപചയം വന്നുകൊണ്ടിരിക്കുന്ന 'വര്‍ത്തമാന'ങ്ങള്‍ !ധാര്‍മിക മനസ്സാക്ഷി സന്ദര്‍ഭോചിതം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിടത്ത് വാചക കസര്‍ത്തുകള്‍ നടത്തി ആളാവാനാണോ ഭരണ -രാഷ്ട്രീയ വൃത്തങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ 'വിധി'ഇടപെടുകയെന്നത് സുനിശ്ചിതം.പ്രടിഷേധങ്ങളുടെ അണ പൊട്ടാന്‍ സമയം അതിക്രമിക്കുന്നുവോ ?
ജനങ്ങളുടെ നിയന്ത്രണവും മുല്ലപ്പെരിയാര്‍ അണക്കെട്ട് പോലെയാണ് !
എപ്പോഴാ പൊട്ടുക എന്നറിയില്ല.
തീർച്ചയായും പുതിയ ഡാം വരും... നീതിദേവത കറുത്ത ശീല മാറ്റി കൺ തുറക്കും. പക്ഷെ അത് ചിലപ്പോൾ ജനലക്ഷങ്ങൾ അറബിക്കടലിലേക്ക് ഒഴുകിയെത്തിയതിനുശേഷമായിരിക്കും.
ഒരിക്കലും നേരെ ആകാന്‍ പോകുന്നില്ലാ..ഇവന്മാരുടെ ചെകിട്ടത്ത് ചെരുപ്പ് ണ്ടുള്ള അടി കൊണ്ടല്ലാതെ...
അണക്കെട്ട് പണിയാന്‍ ആരുടേയും അനുമതി വേണ്ടാ എന്ന് നമ്മുടെ മന്ത്രിമാര്‍ ..എങ്കില്‍ എന്ത് കൊണ്ട് വേഗത്തില്‍ നടപടികള്‍ ആരംഭിക്കുന്നില്ലാ...
ഉത്തരവാദിത്വ ബോധത്തോടെ പെരുമാറേണ്ട ദേശീയ അടിത്തറയുള്ള വിപ്ലവപ്പാര്‍ട്ടികള്‍പോലും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തരം താണ വോട്ടുബാങ്ക് രാഷ്ട്രീയം കളിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്... അവരൊന്നും നമ്മെ രക്ഷിക്കാന്‍ വരാന്‍ പോവുന്നില്ല...
ഒന്നും പറയാന്‍ കഴിയുന്നില്ല മന്‍സൂര്‍.ഒന്നും പറയാന്‍ കഴിയുന്നില്ല.
മുല്ലപ്പെരിയാര്‍ പ്രദേശത്തെ കുഞ്ഞുങ്ങള്‍ ഇപ്പോള്‍ രാത്രികളില്‍ പേടിസ്വപ്നങ്ങള്‍ കണ്ട് പൊട്ടിക്കാരയാറുണ്ടെന്നും., വൃദ്ധര്‍ ചെറുപ്പക്കാരോട് ദൂരെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളാന്‍ ആവശ്യപ്പെടുന്നതായും അറിഞ്ഞു...
ഇത്തരം വാര്‍ത്തകള്‍ എന്നെപ്പോലുള്ള അറിവില്ലാത്തവരെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്...
മലയാളി എല്ലാ വിയോജിപ്പുകളും വൈജാത്യങ്ങളും മറന്നുകൊണ്ട് ഒറ്റക്കെട്ടാകേണ്ട വിഷയമാണ്. നാമൂസ് പറഞ്ഞതുപോലെ എല്ലാ സമര രൂപങ്ങളും നമ്മള്‍ ഉപയോഗിക്കണം. ജനത ആര്‍ത്തിരമ്പണം. എങ്കിലേ വീണവായനക്കാര്‍ ഉണരൂ. നമ്മുടെ കുറ്റകരമായ അനാസ്ഥ നാമിനിയും കയ്യോഴിഞ്ഞേ മതിയാകൂ. നീറോ ചക്രവര്‍ത്തിമാര്‍ മുടന്തന്‍ ന്യായങ്ങള്‍കൊണ്ടു ഭീകര ദുരന്തത്തിന്റെ ഓട്ട അടക്കാനുള്ള തത്രപ്പാടിലാണ്. സമാധാനപരമായ സമരങ്ങള്‍ മതിയാകില്ലെന്നു കാലം തെളിയിച്ചു കഴിഞ്ഞു. പ്രതിഷേധം ഇരമ്പട്ടെ.. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരുടെ മുഖം തുറന്നു കാണിച്ചു കഴിഞ്ഞു. തമിഴ്നാടിന്റെ ആശങ്ക കണക്കിലെടുക്കണം എന്നു ദേശീയ രാഷ്ട്രീയ നേതാക്കന്മാര്‍ പറയുന്നു. വെള്ളം നല്‍കാമെന്ന ഉറപ്പിന് അപ്പുറത്ത് എന്ത് ആശങ്കയാണ് അവരെ ഭരിക്കുന്നത്. അന്യ സംസ്ഥാനത്തെ വറുതിയില്‍ ഉപേക്ഷിക്കാന്‍ മാത്രം കണ്ണില്‍ ചോരയില്ലാത്തവരല്ല മലയാളികള്‍. മലയാളികള്‍ ഒറ്റക്കെട്ടായി തമിഴ്നാടിന്റെ ഗുണ്ടായിസത്തെ തടഞ്ഞേ മതിയാകൂ....
അണക്കെട്ടുപോലെ പൊട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ് ജനം എന്നെങ്കിലും മനസ്സിലാക്കുന്നത് നന്ന്.
തമിഴ്നാടിന്റെ മാത്രമല്ല നമ്മുടെ ഭരണാധികാരികളുടേയും തനിനിറം പുറത്തായില്ലേ. ഇനി എന്തൊക്കെ ചെയ്തിട്ട് എന്തു കാര്യം..? മുപ്പത് ലക്ഷം ഒലിച്ചു പോയതിനുശേഷം ഇവർക്കെന്തൊക്കെയോ ചെയ്തു കൂട്ടാനുണ്ട്, അല്ലെങ്കിൽ നേടിയെടുക്കാനുണ്ട്.
എത്രയും വേഗം നീതി നടപ്പിലാകട്ടെ
വൈകിയും നീതി കിട്ടുമോ..?!!
ആണും പെണ്ണും കെട്ട പ്രധാന മന്ത്രിയും ഭരണാധികാരികളും ഭരണം കയ്യാളുന്ന നമ്മുടെ നാട്ടില്‍ ഷാനവസ്ക്ക സൂചിപ്പിച്ചതുപോലെ ബാബരി മസ്ജിദിന്റെ അവസ്ഥ ആവാതിരിക്കട്ടെ ഈ മുല്ലപ്പെരിയാറിനെന്നു നമുക്ക് മനം നൊന്തു പ്രാര്‍ഥിക്കാം.
നാടകമാടുന്നവരെ രണ്ടു ദിവസം റെന്ടടിച്ച്ചു മുല്ലപ്പെരിയാറിന്റെ താഴെ താമസിപ്പിക്കുക. സന്ദര്‍ശനങ്ങള്‍ വെറും പ്രഹസനം മാത്രം. അതിന്റെ ഭീതി മനസ്സിലാകണമെങ്കില്‍ രണ്ടേ രണ്ടു ദിവസം അവിടെ കിടക്കട്ടെ ഭരണ സിരാ കേന്ടര്ത്തിലിരുന്നു വാലുകൊണ്ട് ഈച്ചയെ ആട്ടുന്നവര്‍. എങ്കില്‍ ഒരി ഭീമ ഹര്ജിയുടെയും ആവശ്യം വരില്ല. പക്ഷെ അതിനവര്‍ തയാരാവില്ല. for the people enna ലൈനില്‍ നിന്നും far the poeple എന്നതിലേക്ക് എത്ത്തിക്കഴിഞ്ഞവരല്ലേ ഭൂരിഭാഗം എമ്മാന്മാരും..
ആത്മാര്‍ഥമായ പ്രാര്ത്ഥന .. ഒന്നും സംഭവിക്കല്ലേ..
ഈ രാഷ്ട്രീയ പേക്കൂത്തുകാരില്‍നിന്നും സംരക്ഷണവും നീതിയും കിട്ടിയില്ലെങ്കിലും പടച്ചോന്റെ ഭാഗത്തുനിന്നും സമ്രക്ഷണം കിട്ടും എന്ന് പ്രതീക്ഷിക്കാം. പ്രാര്‍ഥിക്കാം.
ചില പൊളിച്ചെഴുത്തുകൾ അത്യാവശ്യമായി വരികയാണ്.
മുല്ലപ്പെരിയാറിന്റെ മുന്നില്‍ പൊതുസ്ഥലത്ത് നിരാഹാരം കിടക്കുന്നവരെ കഠിനതടവിനും പിന്നെ വെറും തടവിനും ശിക്ഷിക്കാനും,
പുരട്ചിതലൈവിയുടെ കോലം കത്തിക്കുന്നവരെയും പ്രകടനം നടത്തുന്നവരെയും പെറ്റിയടിക്കാനും,
AG യുടെ പെണ്ണും പിള്ളയുടെ സുഖവിവരം ആരായാനും,
ഇടക്കിടക്ക് ഞെട്ടാനും അല്ഭുതപ്പെടാനും ഉല്‍കണ്ട രേഖപ്പെടുത്താനും ഒക്കെ മാത്രമാണെങ്കില്‍ ശുംഭാന്മാരെ നിങ്ങളെ ഞങ്ങള്‍ക്കാവശ്യമില്ല. . .
വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്"
അതിനു കണ്ണ് മൂടിക്കെട്ടിയ നീതി ദേവത സമാധാനം പറയേണ്ടി വരും . . .
തലതാഴുന്നു,, ഈ നേതാക്കന്മാരാല്‍ ഭരിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു മലയാളിയായി ജനിച്ചതില്‍ ലജ്ജിച്ച്...നാളെ ചീഞ്ഞളിഞ്ഞ ശവശരീങ്ങള്‍ ഒലിച്ച് വന്നവരുടെ വീട്ടുപടിക്കല്‍ കെട്ടികിടക്കുമ്പോഴും അതെടുത്ത് ചെടികള്‍ക്ക് വളമാക്കി അതിന്മേല്‍ നീതി നടപ്പാക്കി അവര്‍ സായൂജ്യമടയും..
സര്‍വ്വേശ്വരന്‍റെ കണ്ണ്കെട്ടാന്‍ ഒരു അധികാരവര്‍ഗ്ഗത്തിനും കഴിയില്ലല്ലോ എന്ന സമാധത്തില്‍ പ്രാര്‍ത്ഥനകളോടെ...
നമ്മള്‍ കല്‍പ്പിച്ചു നല്‍കിയ എല്ലാ അധികാരങ്ങളും അനുഭവിക്കുന്ന ഒരു വര്‍ഗമുണ്ടല്ലോ, അവരെയാണ് പഴിക്കേണ്ടത്. അത് വഴി നമ്മളെ തന്നെ. കാര്യങ്ങള്‍ ഇത്രയ്ക്കു വലിച്ചിഴക്കുന്നത് ദുരിതം അനുഭവിക്കേണ്ട ജനങ്ങളോ അവര്‍ക്കു വേണ്ടി എഴുതപെട്ട നിയമങ്ങളോ അല്ല. രാഷ്രീയവാധികള്‍ തന്നെയാണ്.. ഈ ഉദ്യമത്തിനു എല്ലാവിധ ഭാവുകങ്ങളും.
എന്തായിപ്പൊ പറയുക നാമൂസ്. നല്ലതിനു വേണ്ടി പ്രാർത്ഥിക്കാം. ഇത്രകാലം പലപല ഭരണവർഗ്ഗങ്ങൾ മാറി മാറി വന്നിട്ടും ഇതൊരു പ്രശ്നമായി കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ കണ്ടപ്പോളാകട്ടെ ആർക്കും ഒരു കുലുക്കവുമില്ല. ഈ വൈകിയ വേളയിലെങ്കിലും ഇതിനൊരു പരിഹാരം കാണാതെ അങ്ങോട്ടുമിങ്ങോട്ടും കത്തുകളയച്ച് കളിക്കാനാ ഭരണകർത്താക്കൾക്ക് താത്പര്യം. ഈ ഭരണകർത്താക്കൾ ഇരിക്കുന്നിടം ശൗചാലയത്തേക്കാൾ വൃത്തികെട്ട എന്തിനോടെങ്കിലും ഉപമിക്കേണ്ടിയിരുന്നു നാമൂസ്. കഴുതകൾ കാമം കരഞ്ഞ് തീർക്കും എന്ന് കേട്ടിട്ടുണ്ട്. നമ്മൾക്കിങ്ങനെ നമ്മുടെ പ്രതിഷേധം ബ്ലോഗ്ഗുകളെഴുതി തീർക്കാം. അല്ലാതെന്തു ചെയ്യും. എല്ലാവരും അശുഭമായി ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കുക.
കറന്‍സിയിലെ അക്കങ്ങളുടെ പെരുപ്പത്തെ വരക്കുന്നതിലെ മിടുക്കല്ല ഞങ്ങള്‍ ജനങ്ങള്‍ക്കാവശ്യം. പൌരന്റെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു ഭരണാധികാരിയെയാണ്...............nice..
അപായങ്ങളില്ലാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാല്ലെ?...[മുല്ലപ്പെരിയാര് പൊട്ടിയാലും പാലക്കാടിനു കുഴപ്പ്മുണ്ടാവുല്ലാന്നാ കേട്ടത്..ഹ്ഹ്ഹ്ഹ്]
പോസ്റ്റിലെ അക്ഷരങ്ങള്‍ പോലെ കമന്റിലെ അക്ഷരങ്ങള്‍ കൂടി വലുതാക്കിക്കൂടെ?
Democracy..!!!!!
might is right...
അതെ "വൈകി കിട്ടുന്ന നീതി, നീതിനിഷേധത്തിന് തുല്യമാണ്" നമ്മുടെ നാട്ടില്‍ നീതിനിഷേധങ്ങള്‍ മാത്രമാണ് നടക്കുന്നത്!! നല്ലൊരു പോസ്റ്റ് നാമൂസ്..
Integrity must be the hallmark of any nation let alone a nation that decorated an awesome place on the world map being the biggest democratic country today.
Notwithstanding, the so-called democracy is being mishandled (butchered?) by the uncanny power-brokers (megalomaniacs?) having torn apart the country into innumerable pieces of land (division?). Without a common goal or any unified purpose every piece of land is rigidly confined within linguistic fence of barbed wire (excuse me for this hyperbolic expression) upholding its own agenda- predominantly of monoculture.
Obviously, here’s a crisis now- one that’s catastrophic! Apparently the quandary is grave and the plight of people is certainly grim.
As it is, the globally established procedure, I suppose one would expect, to have been pursued under this circumstance ought to be:
1. Listen to the grievance of people.
2. Assess the genuineness of the grievance and report the reality of the problem to the concerned authority.
3. A team of engineering experts (a neutral committee) is nationally delegated to identify the actual problem.
4. The committee then objectively examines, identifies the problem, and presents an unbiased report, earnestly alerting with the emergence of the situation underscoring all the imperatives of an immediate remedial operation.
5. Prepare and submit the complete step by step plan that to be executed for effectively eradicating the impending danger.
6. Commence the operation immediately on priority basis.
But, right now things are happening haphazardly. Owing to the shamefully disintegrated state of nation and the immorally polluted political environment, instead of seeking solutions for a crucial issue that threatens with mortal blow to myriad domiciles the enforcement authorities bicker recklessly in the corridors of law court leaving the decision for the Supreme Court Judge.
While the responsible State government leaders are engaged with duck and dive tactics those chieftains living cosily around the parliament house in Delhi pretend deaf and blind.
Fix when it breaks? Will there remain anything to fix then, one wonders!
“Prevention is better than cure.” In this case we can definitely underline the axiom.
എന്തെങ്കിലുമൊക്കെ നടക്കണെയെന്ന് പ്രത്യാശിക്കുന്നു....... പക്ഷേ ഭരണമോഹത്തിന്റെ ചിലന്തിവലകൊണ്ട് കയ്യും കാലും വായും വരിഞ്ഞുമുറുകി ഒരു പന്തായി രാഷ്ട്രീയക്കാര്‍ ഉരുളുന്നത് കാണുമ്പോള്‍ ഇവരെയൊക്കെ ഒരു പരീക്ഷണം പോലെ മാറി മാറി തിരഞ്ഞെടുത്തയക്കുന്ന നമ്മോടുതന്നെ പുച്ഛം തോന്നുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?