2011, ഡിസം 6

'ഒന്ന്' ആകുമ്പോള്‍.

മുഖമൊഴി 
ഇതിനോടകം മുപ്പത്തിയാറ് പോസ്റ്റുകള്‍ ഞാനിവിടെ പബ്ലിഷ് ചെയ്തു. അതിന്റെ വായനയില്‍ പങ്കുകൊണ്ട സഹൃദയര്‍ക്കിന്നു നാമൂസിനോട് അഭിപ്രായങ്ങള്‍ നേരിട്ട് പറയാനുള്ള ഒരവസരമായിട്ട് ഈ പോസ്റ്റ് ഉപയോഗിക്കാം.  ഈ പോസ്റ്റിനൊടുക്കം നിങ്ങളുടെ മനസ്സിലുള്ളത്, താഴ കാണുന്ന കമന്റ് ബോക്സില്‍ അതിനി എന്ത് തന്നെയായാലും തുറന്നു പറയണം എന്നപേക്ഷ.. എന്നിട്ട് വേണം... 'ന്ത് 'വേണമെന്ന് തീരുമാനിക്കാന്‍..!!!


അനുഭവങ്ങളിലൂടെ..

നാല് വര്ഷം മുമ്പ് പ്രവാസം സ്വീകരിക്കുമ്പോള്‍ നഷ്ടമായതെന്ന് കരുതിയ പലതും പതുക്കെയെങ്കിലും തിരികെ വരുന്നതിന്റെ ഇങ്ങേതലക്കലെ അവസാനത്തെ അടയാളമാണ് സൈബര്‍ ഇടങ്ങളിലേക്കുള്ള പ്രവേശനവും തുടരനുഭവങ്ങളും. എപ്പോഴും ഒരാള്‍ക്കൂട്ടത്തിലെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒരുവനായി കഴിയുകയായിരുന്ന ഞാന്‍, ആഗ്രഹിച്ചിട്ടല്ലെങ്കില്‍കൂടിയും മറ്റു പലരെയുംപോലെ സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ പ്രവാസിയാവുകയയിരുന്നു. വളരെ കുറഞ്ഞ സമയത്തെ ജോലിക്ക് ശേഷം നീണ്ട മണിക്കൂറുകളുടെ ഒഴിവു സമയത്തെ കേവലം നാല് ഭിത്തികള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട രണ്ട് വര്‍ഷത്തിനോളം നീണ്ട പകലിരവുകളുടെ വിരസതക്ക് തെല്ലൊന്നു അയവ് വന്നുതുടങ്ങിയത് നെറ്റ സൗകര്യം ഉപയോഗിച്ച് തുടങ്ങിയതില്‍ പിന്നെയാണ്. അതില്‍ പ്രധാനമായും 'ബെയ്ലുക്സ് മെസ്സഞ്ചര്‍' എന്ന ഹൈ ചാറ്റ് സെര്‍വറാണ് ഏറെ സഹായകമായത്. പിന്നീട്, ഒരു സുഹൃത്തിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി എഫ് ബിയിലും അധികം താമസിയാതെ ബ്ലോഗിലും എത്തിപ്പെടുകയാണുണ്ടായത്.

ഇന്ന് ഞാനേറെ സന്തോഷത്തിലാണ്. എന്റേതായ ചില പരിമിതികള്‍ക്കുള്ളില്‍ നിന്നും നിരന്തര വായന ഉറപ്പാക്കുന്ന ഒരവസ്ഥയിലേക്ക് എന്റെ ഒഴിവുസമയത്തെ ഉപയോഗിക്കാന്‍ എനിക്കിന്നാകുന്നു. അതിലും അപ്പുറത്തേക്ക് അനേകം സൗഹൃദങ്ങളെ എനിക്കീലോകം സമ്മാനിച്ചിട്ടുണ്ട്. പേരെടുത്തു പറയാന്‍ ധാരാളം പേര്. അവരോടുള്ള എന്റെ സമീപനം കൊണ്ടു തന്നെ എന്നില്‍ അവരെത്ര കണ്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ഞാന്‍ പറയാതെ തന്നെ അവര്‍ക്ക് അറിവുള്ളതാണ്. എങ്കിലും, ഒരു വല്ലാത്ത ഹൃദയ ബന്ധം സൂക്ഷിക്കുന്ന രണ്ട് സുഹൃത്തുക്കളെ പറയാതെ പോകാന്‍ എനിക്കാവില്ല തന്നെ.. ശ്രീ കൊമ്പന്‍ മൂസയും ഫോട്ടോ ഷോപ്പി  കുഞാക്കയും ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഞങ്ങളുടെ ചങ്ങാത്തം എനിക്ക് ചെറുതല്ലാത്ത വിധം ആശ്വാസമാണ്. സമാധാനമാണ്. നന്ദി പ്രിയരേ.. എന്നുമെക്കാലവും ഹൃദയ സ്മിതം കൂട്ട്.

ബ്ലോഗില്‍ എത്തിയ ആദ്യ നാളുകളില്‍ വല്ലാതെകണ്ട് പകച്ചു നിന്നിരുന്നയെനിക്ക് സഹായകരമായ വലിയ ഇടപെടലുകള്‍ നടത്തിയ എണ്ണമറ്റ സുഹൃത്തുക്കളുടെ ഹൃദയ വിശാലതയെയും ഞാനിവിടെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ പ്രധാനമായും പറയേണ്ടുന്ന ഒരു കൂട്ടമാണ്‌ 'മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്'. ബ്ലോഗെന്ന വിശാല ലോകത്തെ പരിചയപ്പെടുത്തി തന്നത്. ആ ഒരു കൂട്ടായ്മയാണ്. ഇന്നുമിപ്പോഴും, പുതുമുഖ ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ പിന്തുണയുമായി ആ കൂട്ടം ഫൈസ് ബുക്കില്‍ സജീവമാണ്. ആ കൂട്ടത്തിലെ സഹൃദയരായ എല്ലാ മനുഷ്യര്‍ക്കും അഭിവാദനങ്ങള്‍..!

ശേഷം, ഞാന്‍ കണ്ടനുഭവിച്ചറിഞ്ഞ ബ്ലോഗ്‌: അനേകം സൃഷ്ടികളിലേക്ക് വഴി നടത്തി എന്നത് മാത്രമല്ല ഒട്ടനേകം പുതുകാഴ്ച്ചകളും എനിക്കിവിടെ കാണാനുമറിയാനുമായി എന്നത് വിശേഷാല്‍ അനുഭവം തന്നെ..! നല്ലതും തിയ്യതുമായ ധാരാളം കാഴ്ചകള്‍... പലപ്പോഴും, വൃത്തികെട്ട പല പദപ്രയോഗങ്ങളും കടുത്ത അസഹിഷ്ണുതയും വലിയ തോതില്‍ പ്രകടമാകുന്ന കാഴ്ച മടുപ്പുളവാക്കിയിട്ടുണ്ട് എന്നു ഞാന്‍ തുറന്നു പറയുന്നു.  സ്വാഭാവികം..! എങ്കിലും, ചിലതുണ്ട്. നമ്മുടെ താത്പര്യം ഗുണകാംക്ഷയെങ്കില്‍ അതിന്റെ ഭാഷയിലും ആ മിതത്വം നാം പാലിക്കേണ്ടതുണ്ട്. സഹിഷ്ണുത എന്നത് കേവലം ഒരു വാക്കല്ലെന്നും തുല്യമായ ബഹുമാനവും ബഹുമതിയും വകവെച്ചു നല്കുക എന്നതാണെന്നും, പരിഗണിക്കുക എന്നത് ഏറ്റം മുന്തിയ സാംസ്കാരിക മൂല്യമാണെന്നുകണ്ട് ഒരു പരിഷ്കൃത സമൂഹം എന്നനിലക്ക് അത് പാലിക്കുന്നതില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുമുണ്ട്. പറയാതെ വയ്യ. സഭ്യവും ഹിതകരവുമായ ഒന്നിലേ ഗുണകാംക്ഷ പ്രകടമാകൂ... ഇത് നമ്മുടെ നയമായി പരിഗണിച്ചു നാം അതിനെ ശീലിക്കേണ്ടതുണ്ട്‌. കുറഞ്ഞത്‌, തന്നിലെങ്കിലും ഇത് പാലിക്കപ്പെടണം എന്ന ഉത്ക്കടമായ ആഗ്രഹവും നിര്‍ബന്ധ ബുദ്ധിയും നമ്മിലുണ്ടാകണം.

ബ്ലോഗും, അതിന്റെ സാധ്യതകളും.

ഒരു ബ്ലോഗറെ സംബന്ധിച്ചിടത്തോളം ഒരുപാട് സാധ്യതകള്‍ ഉണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍, നമ്മിലെത്ര പേര് അതിന്റെ സാധ്യതയെ ഉപയോഗിച്ചിട്ടുണ്ട്...? ഒരു എഡിറ്ററുടെ കത്രികയേല്‍ക്കാതെ തനിക്ക് പറയാനുള്ളതിനെ കേള്പ്പിക്കാനാകുന്നു എന്നതാണ് അതിലെ സവിശേഷ സാധ്യതകളില്‍ ആദ്യത്തേത്. പക്ഷേ,സൃഷ്ടിയുടെ ഗുണത്തെ അത് സാരമായി ബാധിക്കുന്നുവെന്ന പരാതിയും പരക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ചും ഈയിടെ ശ്രദ്ധ നേടിയ പല പ്രസ്താവനകളിലും അതിലേക്കുള്ള സൂചനകളുമുണ്ട്. അതിന് പരിഹാരമായി രണ്ടാമതൊരാളുടെ സഹായം തേടാവുന്നതാണ്. അതിന് ശേഷിയുള്ളവര്‍ നമുക്കിടയില്‍ തന്നെ ധാരാളമുണ്ടെന്നിരിക്കെ  കുറഞ്ഞപക്ഷം,ഒരു പ്രൂഫ്‌ റീഡര്‍ എന്ന കണക്കിന് നമുക്കവരെ സമീപിക്കാവുന്നതാണ്.

മറുവശത്ത്‌, ഇത് നല്‍കുന്ന സ്വാതന്ത്ര്യം ഒരു ബദല്‍ മാധ്യമമായി കണ്ട് ഉപയോഗിക്കാനുള്ള സാധ്യതയെ നാം നേരാംവണ്ണം പ്രയോജനപ്പെടുത്തുന്നില്ലാ എന്നു വേണം മനസ്സിലാക്കാന്‍. പലപ്പോഴും, മുഖധാരാ മാധ്യമങ്ങള്‍ പറയുന്നതിനെ ആവര്‍ത്തിക്കുന്ന കേവല അനുകരണങ്ങളായി നമ്മുടെ അന്വേഷണ'ത്വരയെ കെടുത്തുന്ന സമീപനമാണ് നമ്മുടെ മിക്ക എഴുത്തുകളിലും കാണാനാകുന്നത്. നാം യഥാവിധി വിഷയങ്ങളെ കൈകാര്യം ചെയ്യുകില്‍, ശബ്ദമില്ലാതെ പോയ പലതിനും ഉറച്ചൊരു ശബ്ദമാവാന്‍ ഈ മാധ്യമത്തിനു സാധിക്കും. അപ്പോള്‍ മാത്രമേ ഒരു ബദല്‍ മാധ്യമം എന്ന ഉത്തമ താത്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകൂ... തീര്‍ച്ചയായും ഇതൊരു ഗൗരവമുള്ള വിഷയം തന്നെയാണ്. 

അതെ, എഴുത്തും എഴുത്തുകാരന്റെ പൊതു മണ്ഡലവും എക്കാലവും ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. വര്‍ത്തമാന കാലത്തും അതൊരു വലിയ ചര്‍ച്ചാ വിഷയം തന്നെയാണ്. "എഴുത്തുകാരന്‍/കാരി തന്റെ കാലത്തെ  അടയാളപ്പെടുത്തുന്നുവെന്നാണ്" എന്നിരിക്കെ പ്രത്യേകിച്ചും. പൌരന്റെ.. വിശേഷിച്ചും, എഴുത്തിടങ്ങളിലെ 'സാമൂഹ്യ പ്രതിബദ്ധത' ആവശ്യപ്പെടുന്ന ധാരാളം സാഹചര്യങ്ങളിലൂടെയാണ് ലോകം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പണാധിപത്യം എന്ന പുതിയ ജാതിക്കും രാഷ്ട്രീയത്തിനും കീഴ്പ്പെട്ട ദാരുണമായ ഒരു ലോകമാണ് നമുക്ക് ചുറ്റുമുള്ളത്. വ്യക്തിയേയും അയാളുടെ ബന്ധങ്ങളെയും, സമൂഹത്തെയും അതിന്റെ രാഷ്ട്രീയത്തെയും അപകടകരമാം വിധം ഗ്രസിച്ചിരിക്കുന്ന ഈ രോഗത്തിനെതിരില്‍ നിലകൊള്ളുക എന്നത് നൈതികതയുടെയും മാനുഷിക മൂല്യങ്ങളുടെയും മാനവികതയുടെയും വീണ്ടെടുപ്പിനുള്ള ഒരു സമര'വിളംബരം കൂടെയാണ്. വിശേഷിച്ചും എഴുത്തുകാരന് അത് സാദ്ധ്യമാവേണ്ടതുണ്ട്. തന്റെ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് തന്റെടത്തോടെ യുദ്ധം പ്രഖ്യാപിക്കാന്‍ തന്റെ എഴുത്താണിക്ക് ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ അവകാശ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതകളോട് ഐക്യപ്പെട്ടുകൊണ്ടു ആ സമരത്തില്‍ പങ്കാളിത്തം വഹിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങള്‍ ഉണ്ടാവേണ്ടത് കാലം നിര്‍ബന്ധിക്കുന്ന ഒന്നാണ്. കൂടെ അവര്‍ക്കൊപ്പം സമര ഭൂമിയിലും സാന്നിദ്ധ്യം അറിയിക്കുന്ന, കാലം ആവശ്യപ്പെടുന്ന ധര്‍മ്മത്തിന് ഉത്തരമാവാനും എഴുത്തിനും എഴുത്താണിക്കും സാധ്യമാവേണ്ടതുണ്ട്.

അത്തരമൊരു കൂട്ടായ്മയുടെ ഭാഗമാവാനും അതിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സമര പരിപാടികളില്‍ സജീവമായും ഇടപെടാനും കഴിഞ്ഞുവെന്നത് പോയ നാളുകളിലെ എന്റെ സന്തോഷങ്ങളില്‍ ഒന്നാണ്. ശേഷം, നമ്മുടെ തന്നെ ഒരു സഹോദരന് ഒരു ജീവനോപാധി എന്ന ആശയത്തില്‍ സാധ്യമായത് ബ്ലോഗിടങ്ങളിലെ സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ ചെയ്തു കൊടുക്കുന്നതില്‍ ചെറിയ തോതിലുള്ള ചില ഇടപെടലുകള്‍ നടത്താന്‍ സാധിച്ചുവെന്നതും എന്നിലെ മനുഷ്യനെ സന്തോഷിപ്പിക്കുന്നു. രണ്ടിനോടും സഹകരിച്ച ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് എന്നും പുഞ്ചിരിക്കുന്ന സ്നേഹം പകരം വാഗ്ദത്തം.

ബ്ലോഗും, അതിന്റെ വിപണനവും.

'വായിക്കപ്പെടണം' എന്നത് 'പ്രഥമ'കാരണമായി ലോകത്ത് ഒരു സാഹിത്യ കൃതിയും ഉണ്ടാകുന്നില്ല. {അങ്ങനെ ഒന്നിന്റെ താത്പര്യം മറ്റെന്തോ ആണ്, അത് ചര്‍ച്ചക്ക് പുറത്തുമാണ്. } സാഹിത്യം അയാളുടെ ഉച്ചത്തിലുള്ള ചിന്തയാണ്. അത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ആ ചിന്ത വായനക്കാരന്‍/കാരി , തന്റെതെന്നു കരുതുന്നു. അല്ലെങ്കില്‍ ഈ ചിന്തയെ ഞാന്‍ അടുത്തറിയും എന്ന് കരുതുന്നു. അതൊരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ സാഫല്യമാണ്. അത്തരം സൃഷ്ടികള്‍ ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..!

എങ്കിലും, നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്. പ്രധാനമായും ബ്ലോഗ് പരിചിതമല്ല എന്നതാണ് ഒരു കാരണം. ബ്ലോഗിടങ്ങളിലെ എഴുത്തുകള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതിന് അതാതു ബ്ലോഗര്‍മാര്‍ തന്നെ പണിയെടുക്കേണ്ട ഒരു സവിശേഷ സാഹചര്യമാണ്  നിലവിലുള്ളത്. അപ്പോള്‍, അതിനെ അറിയിക്കേണ്ടതായിട്ടുണ്ട്. അഗ്രിഗേറ്ററുകള്‍ നാളുകള്‍ക്ക് മുമ്പും,  ബ്ലോഗര്മാര്‍ക്കായുള്ള ഫൈസ് ബുക്കിലെ ഗ്രൂപ്പുകളും മറ്റും ഈയിടെയായും, വായനയില്‍ കണ്ട നല്ലതിനെ സുഹൃത്തുക്കള്‍ക്ക് എത്തിച്ചു കൊടുക്കുന്ന ചില സുഹൃത്തുക്കളും ഇക്കാര്യത്തില്‍ വളരെ സഹായകരമായ രീതിയില്‍ വര്‍ത്തിക്കുന്നുണ്ട്. അടുത്ത കാലത്തായി 'ഇരിപ്പിടം' വളരെ കൃത്യമായി അതിന്റെ ദൌത്യം നിര്‍വ്വഹിക്കുന്നു. എങ്കിലും, ബ്ലോഗര്‍ തന്നെയും അതിന് പ്രത്യേക പരിഗണന നല്‍കണം എന്നാണു എന്റെ അഭിപ്രായം.

മറ്റൊന്ന്, ബ്ലോഗിടങ്ങളില്‍ കാണുന്ന അഭിപ്രായങ്ങളില്‍ പലതും ഒരുതരം കൊടുക്കല്‍ വാങ്ങലുകളാണ് എന്നൊരു ആരോപണവും നമുക്കിടയില്‍ തന്നെയുണ്ട്‌. അതൊരു നല്ല രീതിയാണോ എന്ന ചോദ്യം പ്രസക്തമെങ്കിലും, 'കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്. ഒരു അക്ഷരക്കൂട്ടം എങ്ങനെ സംവദിച്ചുവോ ആ അര്‍ത്ഥത്തില്‍ അതിനോടൊരു  മറുവാക്കോതാന്‍ മടിയൊട്ടും വേണ്ടാ എന്നാണു എന്റെ മതം. 'സംവേദന ക്ഷമത' {എഴുത്തിലും, വായനയിലും} അതൊരു വലിയ ഘടകമെങ്കിലും, നമ്മി
ത് ഏറിയും കുറഞ്ഞുമിരിക്കും. അതുതന്നെയാണ് പ്രകൃതി നിയമവും. എന്നു കരുതി നാമെന്തിന് ഉള്വലിയണം.? പലപ്പോഴും, നമ്മില്‍ പലരും അതിന് മുതിരാറില്ല എന്നതാണ് വാസ്തവം. 

അവസാനിപ്പിക്കുകയാണ്:
പറയാനിനിയുമുണ്ട് ധാരാളം. ഞാന്‍ പങ്കെടുത്ത മൂന്ന് ബ്ലോഗു മീറ്റുകളിലെ അനുഭവങ്ങള്‍ അടക്കം. അവയൊക്കെ  പിന്നീട് ഒരവസരത്തില്‍ ആവാമെന്ന് കരുതുന്നു.  വിസ്താര ഭയം തന്നെയാണ് കാരണം.{ ഇതുതന്നെ വല്ലാണ്ട് നീണ്ടു പോയത് പോലെ..!}

നാമൂസ് എന്തെന്ന് ഈ ഒരു വര്‍ഷംകൊണ്ട് ചെറിയ അളവിലെങ്കിലും സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും അതൊക്കെ തന്നെയായിരിക്കും നാമൂസ്..! ഇക്കാലയളവില്‍ അനേകം നല്ല ബന്ധങ്ങള്‍, ഒട്ടനേകം ഇഷ്ട ബന്ധുക്കള്‍, ബഹുമാന്യ ഗുരുമുഖങ്ങള്‍.. എല്ലാവരോടും ഞാന്‍ സ്നേഹമുള്ളവനായിരിക്കും. ഞാന്‍ പറയുന്നതിനെ കേള്‍ക്കുകയും, ഗുണകാംക്ഷ കരുതി തിരുത്താവശ്യപ്പെടുകയും ചെയ്ത എല്ലാ ബഹുമാന്യ സുഹൃത്തുക്കളോടും നീതിയാചരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധാലുവായിരിക്കും. തുടര്‍ന്നും ആവശ്യമായ തിരുത്തലുകല്‍ക്കായ് എന്റെ ചിന്തകളെയും നിലപാടുകളെയും അറിയിക്കുമ്പോള്‍ ഇക്കാലമത്രയും ഞാനേറെ സന്തോഷത്തോടെ അനുഭവിച്ച സ്നേഹവും പരിഗണനയും, കരുതലും താത്പര്യവും തുടര്‍ന്നും ഒരു പ്രാര്‍ത്ഥന പോലെ അപേക്ഷിക്കുന്നു.
 
ഹൃദയപൂര്‍വ്വം,
നാമൂസ് 


108 comments:

നാമൂസ് പറഞ്ഞു...

ഒരുപക്ഷെ, എങ്ങനെ തുടങ്ങണം, ഏത് വിധേന അവസാനിപ്പിക്കണം എന്നൊരു തിട്ടവുമില്ലാതെ കുറേയധികസമയം ആലോചിച്ചിരുന്ന ഒരെഴുത്തും ഇതിനുമുമ്പൊരു നാളിലും തൗദാരം വഴി വായനക്ക് വെച്ചിട്ടില്ല. എന്തിനധികം..? നേരത്തെ എഴുതി ഇന്നേ ദിവസം പോസ്റ്റ് ചെയ്യാമെന്നുറച്ച ഒരെഴുത്ത് പ്രിയ സുഹൃത്തുക്കളുടെ അഭിപ്രായം മാനിച്ചു കീറി കളയുകയാണ് ചെയ്തത്. !
ഇതിന്റെ വായനയില്‍ ഉണ്ടാകാവുന്ന സമയ നഷ്ടത്തില്‍ എന്നോട് ഔദാര്യം ഉണ്ടാകണം എന്നപേക്ഷ..!
ഇക്കാലമത്രയും എന്നെ പരിഗണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

Biju Davis പറഞ്ഞു...

നാമൂസ്, ഇനിയും ധാരാളം എഴുതൂ....ഞങ്ങൾ കാത്തിരിയ്ക്കുന്നു.

sunil vettom പറഞ്ഞു...

എഴുത്തുകാരന്‍ എന്ന നിലക്ക് നമൂസിന് തന്റേതായ കഴിവുകളുണ്ടെന്ന് നമൂശിന്റെ വരികളില്‍ കൂടി അറിയാന്‍ കഴിയുന്നുണ്ട് ,പിന്നെ ജീവിതം അങ്ങിനെ പോവുകയാണ് നമ്മള്‍ നടക്കുന്ന വഴിത്താരകളില്‍ എവിടെയെങ്കിലും ചെറിയ അടയാളങ്ങള്‍ പോറിയിടുംബോള് അത് മറ്റാര്‍ക്കോ നാമറിയാതെ പ്രചോദനം ആവുന്നുണ്ട്,എന്റെ കാഴ്ചപാടില് ഇതൊക്കെ നാമൂസ് സാധിച്ചിരിക്കുന്നു,അതിങ്ങനെ തുടരുക,നന്‍മ്മകള്‍ മുറുകെ പിടിക്കുക താങ്കളുടെ വരികള്‍ വായിക്കുവാന്‍ ഇനിയും അവസരങ്ങള്‍ തരിക ,എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

വര്‍ഷിണി* വിനോദിനി പറഞ്ഞു...

സുപ്രഭാതം നാമൂസ്..
പുലരിയില്‍ ഒരു ആഘോഷം പങ്കിടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നൂ..
താങ്കളുടെ എഴുത്താണി കൂടുതല്‍ തെളിമയില്‍ ഈ കടലാസ് തുണ്ടുകളില്‍ ഇനിയും പടര്‍ന്നൊഴുകാന്‍ പ്രാര്‍ത്ഥനകള്‍...!

SHANAVAS പറഞ്ഞു...

നാമൂസ്‌,ഇനിയും ഇനിയും എഴുതുക..താങ്കളുടെ ചിന്തകള്‍...താങ്കളുടെ ശൈലി എല്ലാം വളരെ നല്ലതാണ്...എല്ലാ ആശംസകളും..

khaadu.. പറഞ്ഞു...

നാമൂസ് എന്തെന്ന് ഈ ഒരു വര്‍ഷംകൊണ്ട് ചെറിയ അളവിലെങ്കിലും സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും അതൊക്കെ തന്നെയായിരിക്കും നാമൂസ്..!

നല്ല ചിന്തകള്‍.. നല്ല എഴുത്ത്..ശക്തമായ ഭാഷയിലൂടെയുള്ള പ്രതികരണം.. അതാണ്‌ ഞാനറിഞ്ഞ നാമൂസ്‌.. അങ്ങനെ തന്നെ തുടരട്ടെ നാമൂസ്‌.....
എഴുതുക ഇനിയും ഒരുപാട്... ആശംസകള്‍..

സിവില്‍ എഞ്ചിനീയര്‍ പറഞ്ഞു...

താങ്കളുടെ ബ്ലോഗില്‍ ഒരു കമന്റ്‌ ഇടുക എന്നത് എനിക്ക് സാധിക്കാത്ത ഒരു കാര്യം ആണ്. പലപ്പോഴും എന്റെ ആസ്വാദന ശേഷിക്കു അപ്പുരത്തായിരിക്കും അങ്ങയുടെ രചനകള്‍. .പല കവിതകളും ലേഖനങ്ങളും പകുതി വായിച്ചു മനസിലാകാതെ നിര്‍ത്തിയിട്ടുണ്ട്. ആസ്വാദന കുറിപ്പ് എഴുതാന്‍ അല്ലെങ്കില്‍ അഭിപ്രായം പറയാന്‍ ആസ്വദിചില്ലെന്കിലും കുറഞ്ഞ പക്ഷം ഒരു തവണ എങ്കിലും വായിക്കാതെ പറ്റില്ലല്ലോ!!!
ഇങ്ങനെ ഒരു നന്ദി കുറിപ്പ് ഇട്ടതു കൊണ്ട് ഇതില്‍ എങ്കിലും കമന്റ്‌ ഇടല്‍ നിര്‍വഹിക്കാം എന്ന് കരുതുന്നു.
അങ്ങയുടെ പോസ്റ്റുകള്‍ എല്ലാം ഞാന്‍ വായിക്കാന്‍ ശ്രമിക്കാറുണ്ട് എന്ന് മനസിലാക്കുക

Vishnu N V പറഞ്ഞു...

ഇനിയും ധാരാളം എഴുതൂ....ഞങ്ങൾ കാത്തിരിയ്ക്കുന്നു.
"നല്ല എഴുത്തുകളില്‍ വായനക്കാരുടെ സാന്നിധ്യം താരതമ്യേന കുറഞ്ഞതായി പലപ്പോഴും കാണാനായിട്ടുണ്ട്" എന്ന് ഓര്‍ത്തു വിഷമിക്കണ്ട . എണ്ണത്തിലല്ല ഗുണത്തിലാണ് കാര്യം . പത്തു നൂറു പേര്‍ വന്നു ചുമ്മാ കമന്റു ചെയ്യുന്നതിലാണോ കാര്യം ? നമ്മള്‍ എഴുതിയതിനെക്കുറിച്ചു ഒരാളെങ്കിലും ഗൌരവമായി ആലോചിച്ചാല്‍ അതിനായി എന്തെങ്കിലും ചെയ്‌താല്‍ അതെത്ര വലിയ കാര്യമാണ്

ശിഖണ്ഡി പറഞ്ഞു...

ഇനിയും ഒത്തിരി എഴുതാനും ചിന്തിക്കാനും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
എഴുത്തു ഞങ്ങള്‍ വായിക്കാം

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ശ്രീ കൊമ്പന്‍ മൂസയും ഫോട്ടോ ഷോപ്പി കുഞാക്കയും ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഞങ്ങളുടെ ചങ്ങാത്തം എനിക്ക് ചെറുതല്ലാത്ത വിധം ആശ്വാസമാണ്>>>>>ഈ വിവേചനത്തെ ഞാന്‍ ശക്തമായി പ്രതിശേതിക്കുന്നു ബൈലുക്സ് മെസ്സ്ന്ജേരില്‍ നിനക്ക് ഉര്‍ജ്ജം തന്ന റാക്ക് പോന്നുസ് എന്നവനെ നീ മറന്നു....പിന്നെ നീ പറഞ്ഞത് ശരിയാ മെസേന്‍ജറില്‍ കുടിയ ഞാനും ഈ ബ്ലോഗിന്റെ ലോകത്തേക്ക് വന്നത് അതിനു നിമിത്തമായത് നിന്നെയും .അയ്യോപാവം, കുഞ്ഞാക്ക എന്നിവരുമാണ് പക്ഷെ ചില൪ വന്ന വഴിത്തന്നെ മറന്നു.പക്ഷെ ഞാനും കുഞ്ഞക്കയും ഇപ്പോഴുമുണ്ട് അവിടെ?ഞാന്‍ വിശ്വസിക്കുന്നു നിനക്ക് ഈ കരുത്തു കിട്ടിയത് ചാറ്റ് റൂമില്‍ നിന്നാണന്നു,നിന്റെ കവിതകളില്‍ എനിക്കേറ്റവുംഇശ്ട്ടപ്പെട്ടത് "ചോദ്യങ്ങള്‍"ആണ് .നിനക്കും വേണ്ടി എഴുത്തിന്റെ വാതായനം മലര്‍ക്കെ തുറന്നു കഴിഞ്ഞു ,"നാമൂസ് വോക്ക് "നിന്നും നാമൂസ് പെരുവള്ളുരിലെക്കുള്ള മാറ്റം നിനക്ക് ഗുണം ചെയ്തു ...ജ്ജി അന്റെ പുതി തീരുംവരെ എഴുതി പണ്ടാരടങ്ങ്‌,വായിക്കാന്‍ ഞാനും ഉണ്ടാകും" മന്സൂരിനു ആശംസകള്‍ നേരുന്നു (വാല്‍കഷ്ണം):പുതിയ പോസ്റ്റ്‌ ഇടുന്ന ദിവസം ബൈലുക്സില്‍ കണ്ടാല്‍ .......:-)

Jefu Jailaf പറഞ്ഞു...

എന്തോരം എഴുതുന്നു എന്നതല്ല, എന്തെഴുതുന്നു എന്നതിലാണ് കാര്യം. ചുരുക്കം ചിലരുടെ എഴുത്തുകളില്‍ കാണുന്ന ഈ സംഭവം നാമൂസിലും ഞാന്‍ കാണുന്നു. ശക്തമായ പ്രതിഷേധത്തിന്റെ സ്വരം, ലാളനയില്‍ ഒരു തലോടലായും, കാക്കാപൂവില്‍ പ്രണയ സംപന്നനായും നിറഞ്ഞാടുന്ന നാമൂസിന്റെ വരികള്‍ക്കായി കാലം കാത്തിരിക്കുന്നു. ഞാനും ഒന്ന് രഹസ്യമായി അഹങ്കരിക്കട്ടെ നാമൂസ് എന്റെ കൂട്ടുകാരനാനെന്ന കാരണത്തില്‍.. എനിക്ക് പ്രിയപെട്ടവനാണെന്ന തിരിച്ചറിവില്‍.. ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍...

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

താങ്കൾക്ക് എഴുതാൻ കഴിയും.കമ്പെട്ടി അറിയാം. ഇന്റെർനെറ്റ് അറിയാം. ബ്ലോഗ് എഴുതാൻ അറിയാം. അതുകൊണ്ട് എഴുതാതിരിക്കാൻ താങ്കൾക്ക് അവകാശമില്ല. അഥവാ ഇനി എഴുതാതിരുന്നാൽ സ്വന്തം കഴിവ് സ്വയം മനസിലാക്കിയിട്ടൂള്ളതോ മറ്റുള്ളവർ അംഗീകരിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാൾ ആ കഴിവുകൾ ഉപയോഗപ്പെടുത്താത്തതിന്റെ പേരിൽ നിയമനടപടികൾക്ക് ഉള്ള സാദ്ധ്യതകൾ ആരായുന്നതായിരിക്കും എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ജാഗ്രതൈ!

ചന്തു നായർ പറഞ്ഞു...

പത്രങ്ങളിലോ,വാരികകളിലോ, കറുത്ത മഷി പുരണ്ടെത്തിയലേ തങ്ങളുടെ രചനകൾ പൂർണ്ണമാകൂ എന്ന് ധരിക്കുന്നവർ ഏറെയുണ്ട് ഇന്ന്. പക്ഷേ അവിടെ വായനക്കാർ കുറവാണു എന്നത് നഗ്നസത്യം...വാരികകളിലും മറ്റും പണ്ട് കുറേയേറെ എഴുതിയത് കൊണ്ടാകം ഇന്ന് എന്നെപ്പോലുള്ളവർക്ക് അതിലുള്ള താൽപ്പര്യം വളരെക്കുറവാണു. എന്നാൽ ബ്ലോഗിലെ സാദ്ധ്യതകൾ വളരെയേറെയാണെന്ന് ബ്ലോഗെഴുത്ത്കാർ പോലും മനസ്സിലാക്കുന്നില്ലാ...പല മികച്ച രചനകൾ ഞാൻ ബ്ലോഗിലൂടെ കണ്ടിട്ടുണ്ട്,വായിച്ച് രസിച്ചിട്ടുമുണ്ട്.'എയിഡ്സ് ബാധിച്ചഒരു വ്യക്തി ഒരാളെ കൊല്ലാന്നടത്തുന്നശ്രമങ്ങളും..ഒരു കൊച്ച് കുഞ്ഞിന്റെ ഫോട്ടോകാണുമ്പോൾ അയ്യാൾക്കുണ്ടാകുന്ന മാനസ്സികമാറ്റവും'വിഷയമാക്കിയ ഒരു കഥ ഞാൻ ബ്ലോഗിൽ വായിച്ചു..എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥ..ഞാൻ ആ ബ്ലോഗറിന്റെ പേരു മറന്ന് പോയി..എന്റെ ഒരു സുഹൃത്ത് ഒരു സിനിമാക്കഥ തേടുന്നു..ഈ കഥ എനിക്ക്,കഥാകാരന്റെ അനുമതിയോടെ ആവ്യക്തിക്ക് കൊടുക്കണമെന്നുണ്ട്..ആ എഴുത്തുകാരൻ ഇത് വയിക്കുന്നുണ്ടെങ്കിൽ ദയവായി അദ്ദേഹം അതിന്റെ ലിങ്ക് എനിക്ക് അയച്ച് തരിക. അതുപോലെ തന്നെ എന്റേയും എന്റെ സുഹൃത്തുക്കളുടെയും ചില സിനിമകളിലും,സീരിയലുകളിലും ഈ ബ്ലോഗെഴുത്തുകാർക്ക് അവസരം നൽകുന്നുണ്ട്.ഞാനിത്രയും പറഞ്ഞത് നാമൂസ്സ് പറഞ്ഞപോലെ ബ്ലോഗ് എഴുതുന്നവർ അത്ര മോശക്കാരല്ലാ എന്ന് അറിയിക്കാൻ വേണ്ടിയാണു.അർദ്ധ സെഞ്ചുറി കഴിഞ്ഞ ഞാനും, വി.എ.യും,സിഡ്നി ഗംഗാധരൻ മാസ്റ്ററും(അദ്ദേഹത്തിന്റെ എത്രയോകഥകൾ പണ്ട് മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്)ബ്ലൊഗുകൾ ഇഷ്ടപ്പെടുന്നതും,വായിക്കുന്നതും,രചനകൾ നടത്തുന്നതും..ഇതൊരു നല്ല മാദ്ധ്യമമായി കാണുന്നത് കൊണ്ടാണു...പലപ്പോഴും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നാമൂസ്സ് എനിക്ക് ഫോൺ ചെയ്യാറുണ്ട്..പല സംശയങ്ങളും ച്ഓദിക്കാറുണ്ട്.ചിലവ മെയിലുവഴി തിരുത്താൻ അയച്ചു തരാറുണ്ട്( പലതിനും തിരത്തലുകൾ വേണ്ടാ എന്നത് സത്യം..)അപ്പോഴൊക്കെ ഈ ചെറുപ്പക്കാരന്റെ ജിജ്ഞാസയെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്..ഒരിക്കൽ അദ്ദേഹം പറഞ്ഞു "ഞാൻ മാഷിനെ ഗുരുവായി സങ്കൽപ്പിച്ച് എഴുതിക്കോട്ടേയെന്ന്...പലർക്കും ഞാൻ ഗുരുവായിരുന്നിട്ടുണ്ട്..ഇപ്പോഴും ഉണ്ട് പക്ഷേ,എന്നെക്കാളും ഉയർന്ന് ചിന്തിക്കുന്ന ഈ നല്ല വ്യക്തിക്ക് ഞാൻ ഗുരുതുല്ല്യനാകാം..പക്ഷേ ഗുരുവാകാനുള്ള യോഗ്യതയുണ്ടോ...? ഇനിയും വളരെ ഉന്നതിയിൽ നമൂസ് പറക്കും...ചിന്താപരമായും,സാമൂഹ്യപ്രവർത്തകനായും...എല്ലാ നന്മകളും നേരുന്നൂ............

ഷാജി പരപ്പനാടൻ പറഞ്ഞു...

നാമൂസേ..ബൂലോകത്ത് ഞങ്ങള്‍ പുതുക്കക്കാര്‍ക്ക് എന്നും ആവേശമായിരുന്നു ഈ തൌദാരം.. അതിനിയും തുടരട്ടെ, ആശംസകള്‍.

Arif Zain പറഞ്ഞു...

മുഖ്യ ധാരാ സാഹിത്യത്തിന്‍റെ വെള്ളി വെളിച്ചത്തില്‍ വന്നു നില്‍ക്കേണ്ട പല എഴുത്തുകാരും ബ്ലോഗര്‍മാരുടെ കൂട്ടത്തിലുണ്ട്. അതിലൊരാളാണ് നാമൂസ്‌ എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹം ഊന്നിപ്പറഞ്ഞ സൌഹൃദമാണ് ബ്ലോഗുലകത്തില്‍ ഞാന്‍ കണ്ട വലിയ പ്രത്യേകത.

മുഖ...്യ ധാരാ എഴുത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ മറ്റു ബ്ലോഗര്‍മാര്‍ തന്നെയാണ് വായനക്കാര്‍. നമ്മുടെ എഴുത്ത് വായിക്കപ്പെടണമെങ്കില്‍ ധാരാളം മറ്റു ബ്ലോഗുകളും വായിക്കേണ്ടി വരും. പലതും നമ്മുടെ സമയം കൊല്ലുന്നവയാണ്. പലതും വിവരദായികളാണെങ്കിലും പോലും മിക്കവയും നേരമ്പോക്കുകളും ചവറുകളുമാണ്. സ്വയം വിഡ്ഢിയായി അവതരിപ്പിക്കുക, കടുത്ത ആത്മ നിന്ദ പുരട്ടി പോസ്റ്റ്‌ കള്‍ എഴുതുക, അങ്ങനെയങ്ങനെ...

വായനക്കാരന് ഒരു സന്ദേശവും നല്‍കാത്ത കുത്തിക്കുറിക്കലുകള്‍ മാത്രം. സ്വാഭാവികമായും ബ്ലോഗര്‍മാരായ ഈ വായനക്കാര്‍ (പലപ്പോഴും അവര്‍ നല്ല വായനക്കാരായിരിക്കും) തന്‍റെ സമയം കളയുന്ന ബ്ലോഗ്‌ രംഗത്ത് നിന്ന് തിരോഭാവിക്കുന്നു. ബ്ലോഗും വേണ്ട കമന്റും വേണ്ട എന്ന നിലയില്‍ അയാള്‍ തനിക്ക്‌ അറിവ് നല്‍കുന്ന ഗ്രന്ഥങ്ങളുടെ പാരായാണത്തിലേക്ക് തിരിച്ചു പോകുന്നു. ട്രാഷുകള്‍ വായിക്കെണ്ടല്ലോ.

അത് കൊണ്ട് നാമൂസ് സൂചിപ്പിച്ച സ്വയം എഡിറ്റര്‍മാരായി മാറി സമയമേടുത്ത് രീസേര്‍ച്ചിന് സമയം കണ്ടെത്തി വേണം പോസ്റ്റുകള്‍ തയാറാക്കാന്‍. സ്വയം കോമാളിയായി അവതരിക്കുമ്പോള്‍ ബദല്‍ മീഡിയ എന്ന ബ്ലോഗിന്‍റെ സ്ഥാനത്തെ തല്ലിക്കൊഴിക്കാന്‍ നമ്മുടെ വക ഒരു വടി എന്നതില്‍ കവിഞ്ഞ് ഒന്നുമാകില്ല അത്

സ്വന്തം സുഹൃത്ത് പറഞ്ഞു...

നാമൂസിന്റെ എല്ലാ നല്ല പോസ്ടുകള്‍ക്കുമായി കാത്തിരിക്കുന്നു..

തുടരുക ...


ആശംസകള്‍..!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ആദ്യം താങ്കളോട് എന്റെ എല്ലാ വിധ കടപ്പാടും അറിയിക്കുന്നു
എന്റെ എല്ലാ എഴുത്തുകളും ഞാന്‍ താങ്കള്‍ക്ക് അയച്ചു തരാറും അതില്‍ വേണ്ട തിരുത്തലുകള്‍ നിങ്ങള്‍ ചൈതു തരുകയും അതിനു ശേഷം ഞാന്‍ പോസ്റ്റ് ചെയ്യുകയ്യുമാണല്ലൊ പതിവ്...
അത് എനിക്ക് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനും മാറ്റം വരുത്താനും സഹായിക്കുനുണ്ട്,

അങ്ങിനെ എല്ലാരും ഒരു നിരൂപണത്തിന് വിധേയമാക്കുകയാണെങ്കില്‍ വളരെ നന്നായിരിക്കും എന്ന് താങ്കള്‍ പറഞ്ഞതില്‍ വലിയ ഒരു മാറ്റം ഈ ബ്ലോഗ് ലോകത്തിന് വരും

വീണ്ടും എന്റെ നന്ദിയും കടപ്പാടും

ഭാനു കളരിക്കല്‍ പറഞ്ഞു...

ചരിത്രം കുതിപ്പുകളുടെതാണ്. എല്ലാ കുതിപ്പുകളുടെ കാലഘട്ടത്തിലും കൂട്ടായ്മകള്‍ ഉണ്ടായിട്ടുണ്ട്. എഴുത്തിനെ ഒരു നേരംപോക്ക് മാത്രമാക്കുന്നവര്‍ക്ക് ഈ കുതിപ്പ് സാദ്ധ്യമാക്കുക വയ്യ. സമൂഹത്തിന്റെ ഒരു നേര്പതിപ്പ് തന്നെയാണ് നമ്മുടെ ബ്ലോഗും. സമൂഹത്തില്‍ കുതിപ്പ് ഇല്ലാതിരിക്കുന്നത് പോലെ ബ്ലോഗിലും അത് നിലനില്‍ക്കുന്നില്ല. നമൂസ് ബ്ലോഗിലെ വ്യത്യസ്ഥമായ അനുഭവമാണ്. സത്യത്തില്‍ ബ്ലോഗിന് പുറത്ത് കേള്‍ക്കേണ്ട ശബ്ദമാണ് നാമൂസിന്റേതു. അഗ്നിയായി ആളി ജ്വലിക്കുന്ന ഈ വ്യക്തിത്വം ശരികളില്‍ നിന്നും ശരികളിലേക്ക് കുതിക്കട്ടെ. നാം കാണുന്ന ലോകത്തിനും അപ്പുറം ലോകങ്ങള്‍ ഉണ്ടെന്നു നാമൂസ് കണ്ടെത്തട്ടെ. എഴുത്തും വായനയും സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. എനിക്ക് ഈ ലോകത്തോട്‌ വ്യത്യസ്തമായി എന്തെങ്കിലും പറയുവാന്‍ ഉണ്ടെന്നു സ്വയം തിരിച്ചറിയുകയും അപ്പോള്‍ മാത്രം എഴുതുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ എഴുത്തുകാരന്‍. ടോള്‍സ്ടോയിയുടെ കൃതികള്‍ വായിക്കുമ്പോള്‍ ഞാന്‍ അത് അനുഭവിച്ചിട്ടുണ്ട്. കാര്യ കാരണമില്ലാതെ ഒരു വരിയും അദ്ദേഹം എഴുതുകയില്ല.

ഫസലുൽ Fotoshopi പറഞ്ഞു...

എങ്കിലും, ഒരു വല്ലാത്ത ഹൃദയ ബന്ധം സൂക്ഷിക്കുന്ന രണ്ട് സുഹൃത്തുക്കളെ പറയാതെ പോകാന്‍ എനിക്കാവില്ല തന്നെ.. ശ്രീ കൊമ്പന്‍ മൂസയും ഫോട്ടോ ഷോപ്പി കുഞാക്കയും ഏകദേശം മൂന്ന് വര്‍ഷത്തോളമായി തുടരുന്ന ഞങ്ങളുടെ ചങ്ങാത്തം എനിക്ക് ചെറുതല്ലാത്ത വിധം ആശ്വാസമാണ്. സമാധാനമാണ്. <<<<<<<< ഹോഹ് ഇതങ്ങു വായിച്ചപ്പം ഞാനാകക്കൂടെ 'രോമാഞ്ച കഞ്ചുക' മണിഞ്ഞു അടുപ്പിനടുത്ത് നിക്കുന്നോണ്ടാവണം കയ്യിലൊന്നും കാര്യമായി രോമമില്ലാത്തോണ്ട് അവിടൊക്കെ തോലാഞ്ചം,,,,
ഒന്നുമാത്രം പറയാം ബൂലോകത്ത് ഏറ്റവും വ്യത്യസ്തമായി എഴുതുന്ന ഒരെഴുത്ത്കാരനാണു നാമൂസ്. കൂടുതൽ ഉന്നതിയിൽ തീർച്ചയായും നാമൂസ് എത്തും. അന്ന്ഉ വല്ല അവാർഡും കിട്ടുമ്പം സലീം കുമാറിനെപോലാവരുത്...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പ്രിയ നാമൂസ്.
ഒരു ഇഷ്ടപ്പെട്ട ബ്ലോഗ്ഗര്‍ എന്ന നിലയിലോ അതോ പ്രിയപ്പെട്ടൊരു സുഹൃത്ത്‌ എന്ന നിലയിലോ ഞാന്‍ നാമൂസിനെ ആദ്യം ചേര്‍ക്കേണ്ടത് എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റാതെ ഞാന്‍ വിഷമിക്കും .
നമൂസിന്റെ ചില സൃഷ്ടികളെ അതര്‍ഹിക്കുന്ന രീതിയില്‍ വായിക്കപ്പെടാന്‍ പലപ്പോഴും ഞാന്‍ പരാജയപ്പെട്ടിട്ടുണ്ട്. അതെന്റെ കുഴപ്പം മാത്രം. പക്ഷെ അതില്‍ കൂടുതല്‍ ഇഷ്ടപ്പെട്ട എഴുത്തും കണ്ടു തൌദാരത്തില്‍.
സാമൂഹിക വിഷയങ്ങളില്‍ ജനപക്ഷത്ത് നിന്നുകൊണ്ട് നാമൂസ് പറയുന്ന കാര്യങ്ങള്‍ , അതിലെ പ്രതിഷേധത്തിന്റെ തീവ്രത, വാക്കുകളില്‍ നിറയുന്ന ഊര്‍ജ്ജം എല്ലാം എടുത്ത് പറയേണ്ടത് തന്നെ.
തുടരുക നാമൂസ് , ഈ പ്രയാണം. നിന്‍റെ ശബ്ദം ഞങ്ങളുടേത് കൂടിയാണ്. നീ പറയുന്നത് ഞങ്ങള്‍ക്ക് വേണ്ടിയാണ്.
ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു പ്രിയ ചങ്ങാതീ നീ പിന്നിട്ട വഴികള്‍ക്കും , ഇനി മുന്നേറാനുള്ള വഴികള്‍ക്കും.

ഇലഞ്ഞിപൂക്കള്‍ പറഞ്ഞു...

വാക്കുകള്‍ തീതുപ്പുന്നത് ഞാന്‍ വായിച്ചനുഭവിച്ചത് പലപ്പോഴും താങ്കളുടെ പോസ്റ്റുകളിലൂടെയാണ്‍.. കനലെരിയുന്ന ചിന്തകളേ ആളികത്തിക്കാന്‍ നാമൂസിന്‍റെ ഭാഷയ്ക്കാവുന്നു.. ഒരെഴുത്തുകാരനേറ്റവും വേണ്ടത് സ്വന്തമായൊരു ശൈലിയാണ്‍.. ഇവിടെ ഏറ്റവും കൂടുതല്‍ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരാളുമാണ്‍ താങ്കള്‍.. എഴുത്തിന്‍റെ വഴിയിലൂടൊരുപാട് മുന്നേറാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.. പ്രാര്‍ത്ഥനകള്‍.

Akbar പറഞ്ഞു...

നമൂസില്‍ ഒരു നല്ല മനുഷ്യ സ്നേഹി ഉണ്ട്. നല്ല മനസ്സിലെ ‍ നല്ല ചിന്തകള്‍ ഉണ്ടാകൂ. നല്ല ചിന്തകളില്‍ നിന്നെ നല്ല സൃഷ്ടികള്‍ ഉണ്ടാകൂ. എഴുത്തിന്റെ വഴിയില്‍ ഇനിയും ദൂരങ്ങള്‍ കീഴടക്കാന്‍ നാമൂസിനു കഴിയും. കുറഞ്ഞ കാലംകൊണ്ട് അതു തെളിയിക്കപ്പെട്ടതാണ്. ഈ എഴുത്തുകാരന്‍ എന്‍റെ എല്ലാ ആശംസകളും നേരുന്നു. സസ്നേഹം.

hafeez പറഞ്ഞു...

നമൂസിനെ ദീര്‍ഘ കാലമായി അറിയാം. ഉദാത്ത ചിന്തകള്‍ ഉള്ള എന്റെ സുഹൃത്തിനു അഭിവാദ്യങ്ങള്‍ . ഈ പോസ്റ്റ്‌ താരതമ്യേന ലളിത ഭാഷയില്‍ ആയിരുന്നു. വലിയ ക്ഷീണം ഇല്ലാതെ വായിച്ചു. പക്ഷെ നമൂസിന്റെ ബ്ലോഗിലെ ചില പോസ്റ്റുകള്‍, അതിലെ പദപ്രയോഗങ്ങള്‍ ഒരല്പം കാട്ടിയാണ് എന്ന് പറയാതെ വയ്യ. നമ്മള്‍ എഴുതുന്നത് ആത്മ സംതൃപ്തിക്ക് വേണ്ടി അല്ലല്ലോ വിശേഷിച്ചും സാമൂഹിക വിഷയങ്ങള്‍ ... അത് ഏതൊരാള്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ വേണം കൈകാര്യം ചെയ്യപ്പെടാന്‍ എങ്കിലേ ഫലപ്രാപ്തി ഉണ്ടാവൂ. അല്ലെങ്കില്‍ എല്ലാരും ദീപസ്തംഭം മഹാശ്ചര്യം എന്ന് പറയും.

ലളിതമായി പറയാവുന്ന ചില കാര്യങ്ങള്‍ പോലും നമൂസിന്റെ തൂലികയിലൂടെ വരുമ്പോള്‍ അതിനു ചിലപ്പോള്‍ ദുര്‍ഗ്രാഹ്യത അനുഭവപ്പെടാറുണ്ട്. "ഘാഗ നേത്രങ്ങള്‍" എന്ന് പറയുന്നതിന് പകരം കഴുകകണ്ണുകള്‍ എന്നും പറയാം. രണ്ടും ഒന്നുതന്നെ. ഇത് നാമൂസ്‌ മനപൂര്‍വം ചെയ്യുന്നത് അല്ലെന്ന് നേരില്‍ സംസാരിച്ചപ്പോള്‍ മനസ്സിലായി. എങ്കിലും മനപ്പൂര്‍വ്വം ഇതൊന്നു ലളിതവല്‍ക്കരിക്കണം. ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ അതിനു ഒരു "മലയാള പരിഭാഷ" എഴുതിയാലോ എന്ന് പോലും തോന്നിയിട്ടുണ്ട്.

Sameer Thikkodi പറഞ്ഞു...

തീവ്രതയേറിയ വാക്കുകളിലൂടെ സഭ്യമായ വാദങ്ങൾ ആശയങ്ങൾ അവതരിപ്പിക്കുവാനുള്ള താങ്കളുടെ കഴിവ് ഒരു ദൈവാനുഗ്രഹം തന്നെയാണു.

ഇനിയും തുടരുക

നേരിൽ കാണാനവസരമുണ്ടായതിൽ സന്തോഷം;

അല്ലാഹു അനുഗ്രഹിക്കട്ടെ....

മുകിൽ പറഞ്ഞു...

എഴുത്തു നല്ലതാണു നാമൂസ്. തുടരൂ. എല്ലാ വിധ ആശംസകളും നേരുന്നു.

Hashiq പറഞ്ഞു...

എല്ലാ സംസാരങ്ങളുടെയും തുടക്കത്തില്‍ പ്രിയനേ എന്ന് വിളിച്ചു തുടങ്ങുന്ന കൂട്ടുകാരാ, താങ്കളുടെ രചനകള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് പറയട്ടെ.....ഇനിയും ഇനിയും എഴുതൂ ...
എല്ലാ വിധ ആശംസകളും ........

(മുകളില്‍ ഹഫീസ്‌ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ അടക്കമുള്ള വായനക്കാരെ കരുതി പരിഗണിക്കണം :-))

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

എന്റെ പ്രിയസ്നേഹിതന്‍ നാമൂസ് ഇനിയും ഉയരം വയ്ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..

haneefmuhammed പറഞ്ഞു...

ഫേസ് ബുക്ക്‌ എന്നാ മാധ്യമത്തില്‍ അപ്രതീക്ഷിതമായും ,വേണ്ടത്ര വിവരം അതിനെ കുറിച്ചും ഇല്ലാതെയും ഒരു സുപ്രഭാതത്തില്‍ എത്തിപ്പെട്ട ആള്‍ എന്നാ നിലയില്‍ ഈ വിനീതന്‍. ഒരു പക്ഷെ ഈ മുഖപുസ്തകത്തില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രം പരിചിതമായ മുഖം ,ഈ ഒരു മാധ്യമത്തില്‍ കുറഞ്ഞ കാലം മാത്രമുള്ള പരിചയം .....മുഖ പുസ്തകത്തില്‍ രംഗപ്രവേശം നടത്തിയ ആദ്യ നാളുകളില്‍ സ്വന്തം വ്യക്തിത്വം കൊണ്ടും ,ഹൃദയ വിശാലത കൊണ്ടും ,മറ്റൊന്നിനെ കുറിച്ച് എപ്പോഴും വേദനിക്കുന്ന, ഉറച്ച ശബ്ദമായി ,ആത്മാര്‍ഥമായി കൂട്ടിച്ചേര്‍ക്കലുകള്‍ ഇല്ലാതെ തന്റെ വശം വളരെ ലളിതമായ ഭാഷയില്‍ ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന നമ്മൂസ്,ഒരു നല്ല കൂട്ടുകാരന്‍ എന്നതിലുപരി പച്ചയായ ഹൃദയതിനുടയുമാണ് ...ഒരു പാട് കാലം മാറി നില്‍ക്കേണ്ടി വന്നിട്ടും ഇന്നും തന്റെ ഓര്‍മയില്‍ ആ സൌഹ്രിതങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് ഓര്‍മിപ്പിച്ച സൌഹൃതം എന്നത് വാക്കുകളില്‍ അല്ല അത് ഹൃതയതിലാണ് എന്ന് ഒര്മാപ്പെടുത്തിയ .....പ്രിയന്‍ നമ്മൂസ് എന്നാ പച്ചയായ മനുഷ്യന് ഇനിയും ഒരു പാട് ഉയരത്തില്‍ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ കഴിയട്ടെ .....എല്ലാ ആശംസകളും .

നികു കേച്ചേരി പറഞ്ഞു...

ആശംസകൾ.
:))

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

അതെ സ്വതന്ദ്രമായി പ്രതികരിക്കാന്‍ കിട്ടിയ ഒരു അവസരമാന് ബ്ലോഗിങ് അതില്‍ വീണ്ടും താങ്കളുടെ നല്ല രചനകള്‍ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹാശംസളോടെ പുണ്യവാളന്‍....ഇടക്ക് എന്റെയും ബ്ലോഗിലേക്ക് വരണെ സുഹൃത്തെ
ഞാന്‍ പുണ്യവാളന്‍
കേള്‍ക്കാത്ത ശബ്ദം സ്വാഗതം .....

Unknown പറഞ്ഞു...

നല്ല വസ്തുതതകള്‍..ഞാന്‍ ബ്ലോഗ്‌ എഴുതുന്നുണ്ടെങ്കിലും Marketing ല്‍ പുറകിലാണ്.. :)

Areekkodan | അരീക്കോടന്‍ പറഞ്ഞു...

നാമൂസ്...
പേര് കേട്ടപ്പോള്‍ സത്യത്തില്‍ ഒരു ‘നാമൂസ്‘ കളി തന്നെയായിരിക്കും എന്നാണ്‍ ആദ്യം കരുതിയത്.പക്ഷേ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കണ്ടപ്പോള്‍ ഇത് ആ നാമൂസ് അല്ല എന്ന് മനസ്സിലായി.ഒരു വര്‍ഷ്മേ അയിട്ടുള്ളൂ എന്ന് വിശ്വസിക്കാന്‍ പ്രയാസം.അതിന് കാരണാം നാമൂസിന്റെ നിറഞ്ഞ സാ‍ന്നിദ്ധ്യം തന്നെ.ആശംസകള്‍....

കൊമ്പന്‍ പറഞ്ഞു...

നാമൂസ് എപ്പോളാ നമ്മള്‍ കണ്ടത് നിനക്ക് ഒമയുണ്ടോ ഡാ അത് ഒരു മാപ്പിള പാട്ട് ചര്‍ച്ച രണ്ടു ആസ്വാദകര്‍ തമ്മില്‍ അതീവ ഗൌരവത്തോടെ നടക്കുന്ന ഒരിടത്ത് നിന്ന് അന്ന് ആ വിഷയത്തില്‍ ആധികാരികമായി ഞാന്‍ സംസാരിക്കുന്നത് കേട്ട നീ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നു അന്ന് നീ പറഞ്ഞത് നീ എന്റെ ഇക്കയുടെ ശുഹ്ര്‍ത്ത് ആണെന്ന് പറഞ്ഞു പരിജയപെട്ടു പിന്നടങ്ങോട്ടു പലയിടത്തും ഒന്നിച്ചു നിന്നും വിഗടിച്ചു നിന്നും പല ചര്‍ച്ചകളില്‍ നാം പങ്കു കൊള്ളുക ആയിരുന്നു പിന്നടങ്ങോട്ടു ആ ബന്ധം വളര്‍ന്നു വളര്‍ന്നു നമ്മുടെ ആ സായാഹ്ന സ്കയ്പി കോന്ഫ്രെന്സും കഴിഞ്ഞു പരിധി ഇല്ലാതെ വളര്‍ന്നു വളര്‍ന്നു ഇന്ന് ഇങ്ങനെ ഒരു പേര് പറയുന്നിടം വരെ എത്തി
പിന്നീട് എന്നെ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പ്രേരിപ്പിച്ചതും നീയും കുഞാക്കയും തന്നെ അന്നൊക്കെ ആരെങ്കിലും നിന്റെ ബ്ലോഗില്‍ വന്നു കമെന്റിയാല്‍ നീ ഓടി വരും ജി ടാല്‍ക്കില്‍ എന്നിട്ട് പറയും ഡാ അയാള്‍ എന്റെ ബ്ലോഗില്‍ കമെന്റ് ഇട്ടു ട്ടോ നമ്മള്‍ രണ്ടാളും പരസ്പരം പറഞ്ഞിരുന്ന കാര്യമാ അത് അപ്പോള്‍ ഉണ്ടായിരുന്ന ഒരു സന്തോഷം എത്ര ആയിരുന്നു അല്ലെ
ഇപ്പോള്‍ ഒരു കൊല്ലം കഴിഞ്ഞു നമ്മള്‍ ഒരുമിച്ചു രണ്ടു ശൈലിയില്‍ നമ്മള്‍ പ്രയാണം തുടങ്ങിയിട്ട് പക്ഷെ നമ്മള്‍ ഇപ്പോഴും ജയിച്ചിട്ടില്ല അങ്ങനെ ചിന്തിച്ചു ഇനിയും മുന്നേറൂ പറയനുള്ളതിനെ പതറാതെ പറഞ്ഞു പടനയിക്ക് എല്ലാ ആശംസകളും

yousufpa പറഞ്ഞു...

വർഷം ഇമ്മിണി ആയി ഞമ്മള്‌ ബൂലോഗത്ത് കാര്യ പ്രസക്തമായ ഒന്നും ന്നെക്കൊണ്ട് ആയിട്ടില്ല. ബൂലോഗ സൗഹൃദമല്ലാതെ. ഒരു വർഷം കൊണ്ട് താങ്കൾ കൈകാര്യം ചെയ്ത വിഷയങ്ങളും മറ്റും ആലോചിക്കുമ്പോൾ തെല്ലൊന്നുമല്ല ആശ്ചര്യം ഉണ്ടാക്കുന്നത്.എഴുത്തൂം വായനയും തുടരുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ..

Sabu Hariharan പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്‌, ധാരാളം എഴുതൂ.

എനിക്കാകെ പറയാനുള്ളത്‌ (മുൻപും പറഞ്ഞ കാര്യം തന്നെ) ലേഖനങ്ങൾ എഴുതുമ്പോൾ കഴിവതും പ്രധാനപ്പെട്ട പോയിന്റുകൾ മാത്രം എഴുതുക എന്നതാണ്‌. സ്കൂൾ, കോളേജ്‌ കാലഘട്ടത്തിൽ ഒരു പാരാഗ്രാഫ്‌ വായിച്ചിട്ട്‌ അതിൽ നിന്നും എന്താണ്‌ നിങ്ങൾക്ക്‌ മനസ്സിലായത്‌, അതിലെ ഏറ്റവും പ്രധാനപ്പെട്ട പോയിന്റ്‌ ഏതാണ്‌ എന്ന് ശ്രദ്ധിക്കുമായിരുന്നു (ഒരധ്യാപകൻ പറഞ്ഞു തന്നതാണ്‌). ഇപ്പോഴും ഒരു ലേഖനം വായിക്കുമ്പോൾ, അതിൽ നിന്നും എത്ര പോയിന്റ്‌ എനിക്ക്‌ ലഭിച്ചു എന്നു നോക്കാറുണ്ട്‌. നാലു വരി എഴുതിയാൽ അതു നാലും ശ്രദ്ധിക്കപ്പെടണം. അതു നാലിനെ കുറിച്ചും എന്തേലും ആലോചിക്കാൻ ഉണ്ടാവണം. ഒരു പേജ്‌ നിറയെ എഴുതിയത്‌ വായിച്ചിട്ട്‌ അതിൽ നിന്നും എനിക്ക്‌ ഓർക്കാൻ കൂടി ഒന്നും കിട്ടിയില്ലല്ലോ എന്നു തോന്നുമ്പോൾ നിരാശ തോന്നാറുണ്ട്‌. പലയിടത്തും വായിച്ച കാര്യങ്ങൾ, ഒരേ ആശയങ്ങൾ .. ഇതൊക്കെ വീണ്ടും വായിക്കേണ്ടി വരിക.. അതും കഷ്ടമാണ്‌. പറയാനുള്ളത്‌ നേരെ പറയുക. പുതിയതായി എന്തേലും പറയാനുണ്ടെങ്കിൽ മാത്രം പറയുക.

ഇനി എഴുതുമ്പോഴൊക്കെ ഇതു കൂടി ദയവായി മനസ്സിൽ വെയ്ക്കുക. ആശംസകൾ.

നാമൂസിന്റെ ഈ പോസ്റ്റിലെ തന്നെ ഈ ഭാഗം ശ്രദ്ധിക്കൂ..
"തന്റെ പരിസരങ്ങളിലെ പൊരുത്തക്കേടുകളോട് തന്റെടത്തോടെ യുദ്ധം പ്രഖ്യാപിക്കാന്‍ തന്റെ എഴുത്താണിക്ക് ശേഷി സംഭരിക്കേണ്ടതായിട്ടുണ്ട്. ഈ പ്രത്യേക സാഹചര്യത്തില്‍ അവകാശ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനതകളോട് ഐക്യപ്പെട്ടുകൊണ്ടു ആ സമരത്തില്‍ പങ്കാളിത്തം വഹിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങള്‍ ഉണ്ടാവേണ്ടത് കാലം നിര്‍ബന്ധിക്കുന്ന ഒന്നാണ്. കൂടെ അവര്‍ക്കൊപ്പം സമര ഭൂമിയിലും സാന്നിദ്ധ്യം അറിയിക്കുന്ന, കാലം ആവശ്യപ്പെടുന്ന ധര്‍മ്മത്തിന് ഉത്തരമാവാനും എഴുത്തിനും എഴുത്താണിക്കും സാധ്യമാവേണ്ടതുണ്ട്."

എന്താണ്‌ പറയാൻ ഉദ്ദേശിച്ചത്‌?
ഇത്രയും പറയാതെ, മൂർച്ചയുള്ള ഒരു വാചകമായിരുന്നേൽ ഞാനത്‌ ഓർമ്മയിൽ സൂക്ഷിക്കുമായിരുന്നു.
പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു തോന്നിയത്‌ കൊണ്ട്‌ പറഞ്ഞു..

സീത* പറഞ്ഞു...

ഇനിയും എഴുതുക...തീയുടെ ശക്തിയുള്ള വാക്കുകൾ കൊണ്ട്...ആശംസകൾ

Renjith പറഞ്ഞു...

പ്രിയ നാമൂസ്, എന്തിനാണ് ഇപ്പോള്‍ ഇങ്ങനൊരു പോസ്റെന്നത് മനസ്സിലാകുന്നില്ല...എവിടെയോ ഉയര്‍ന്ന ചില അനുഭവങ്ങലോടുള്ള പരതികരണങ്ങള്‍ ആണ് നമൂസിന്റെ എല്ലാ രചനയും...ഈ എഴുത്തിന്റെ പിന്നില്‍ എന്താണ്...?? പരിഗനിക്കപെടുക എന്ന മാനവികതയിലാണ് ഞാന്‍ വിശ്വസിക്കുന്നതെന്ന അര്‍ഥമുള്ള ( താങ്കളുടെ കൃത്യമായ വരികള്‍ ഓര്‍ക്കുന്നില്‍) നമൂസിന്റെ ഒരു സ്വയം പര്ഖ്യാപനം ഫെസ്ബുക്കിലാണോ അതോ ബ്ലോഗിലാണോ എവിടെയോ കണ്ടിട്ടുണ്ട് അന്ന് ഞാനതിനു പറഞ്ഞത് ഞാന്‍ അടുത്ത കാലത് കണ്ട ഏറ്റവും സമ്പൂര്‍ണമായ ഫിലോസഫി എന്നാണു ..ശരിക്കും അതെന്നെ അത്ഭുതപ്പെടുത്തി...ഇന്നും വലിയൊരു മാനവിക അര്‍ദ്ധ തലത്തിലേക്ക് ആ വരികള്‍ എല്ലാവരെയും നയിക്കുന്നുണ്ടാകനം...താന്കള്‍ എപ്പോഴും ഒരു നല്ല സുഹൃതാകുന്നതും അങ്ങനെയാണ്..പരിഗണിക്കല്‍ ....താങ്കളുടെ കരുത്ത് കവിതകള്‍ ആണ് താങ്കളുടെ ദൌര്‍ബല്യം വായനക്കാരും.....തുടരുക നാമൂസ്...

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

ബ്ലോഗിനെ പിടിച്ചിരിക്കുന്ന ബാധയാണ് വിസ്താര ഭയം. താങ്കള്‍ പറഞ്ഞതുപോലെ തന്നെ നല്ല എഴുത്ത് ആളുകള്‍ തിരഞ്ഞു പിടിച്ചു വായിക്കുക തന്നെ ചെയ്യും. തീര്‍ച്ച..! പിന്നെന്തിന് ഭയക്കണം.

ഗുല്‍നാര്‍ പറഞ്ഞു...

അക്ഷര ലോകത്തെ വേറിട്ട ശബ്ദം ..പ്രതികരണ ശേഷിയുള്ള ഈ അക്ഷരങ്ങള്‍ നാള്‍ക്കു നാള്‍ ശക്തിയാര്‍ജിക്കട്ടെ എന്ന പ്രാര്‍ഥനയോടെ .. ഭാവുകങ്ങള്‍ നാമൂസ്‌

Mohammed Kutty.N പറഞ്ഞു...

എന്റെ പ്രിയ നാമൂസ് ,അല്ല മന്‍സൂര്‍ ..താങ്കളെ മൊത്തത്തില്‍ തന്നെ ഈ ലേഖനത്തില്‍ നിന്നും തിരിച്ചറിയുന്നു.വിവരണത്തിന്റെ വശ്യത അസൂയാവഹമെന്നു പറയാന്‍ ഞാന്‍ മടിക്കുന്നില്ല.അനുഭവങ്ങള്‍ പലതും ആരെയും സന്തോഷിപ്പിക്കും.പ്രവാസ ജീവിതത്തിന്റെ ആശ്വാസനിമിഷങ്ങള്‍ എന്നതിനേക്കാള്‍ തന്നിലെ സര്‍ഗ സിദ്ധിയെ ഉത്തേജിപ്പിക്കാന്‍ ബ്ലോഗുകള്‍ സഹായകമാണ്.അതു ശരിക്കും ഉപയോഗപ്പെടുത്തുന്ന താങ്കളെ അഭിനന്ദിക്കാന്‍ എനിക്ക് വാക്കുകളില്ല.വിജിഗീഷുവെപ്പോള്‍ ഇനിയും മുന്നോട്ട്...നാഥന്‍ തുണക്കട്ടെ !

Yasmin NK പറഞ്ഞു...

ആദ്യം തന്നെ ക്ഷമാപണം പറയൂന്നു. എനിക്കിത് മെയിലില്‍ കിട്ടിയ അന്നേദിവസം ഇവിടെ നെറ്റ് കമ്പ്ലൈന്റായി. പിന്നെ മറുപടി എഴുതാന്‍ പറ്റിയില്ല.
വളരെ നല്ല ആശയങ്ങളാണു താങ്കളീ പോസ്റ്റിലൂടെ വായനക്കാരുടെ മുന്‍പിലേക്ക് വെച്ചിരിക്കുന്നത്. കാലത്തിനൊപ്പം നില്‍ക്കുന്ന എഴുത്തുകാരുടെ കൈയിലെ ആയുധം തന്നെയാണു ബ്ലൊഗുകള്‍. പക്ഷെ താങ്കള്‍ പറഞ്ഞപോലെ നമ്മള്‍ പലരും അത് നേരാംവണ്ണം ഉപയോഗിക്കുന്നില്ല. അത് പോലെ പരപുച്ഛവും പരിഹാസവും ബൂലോഗത്തില്‍ നന്നായി നടക്കുന്നുണ്ട്. നമ്മള്‍ തന്നെ അതിനെ നിയന്ത്രിച്ചേ പറ്റൂ. അല്ലെങ്കില്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളെ നിയന്ത്രിക്കുക എന്ന ഇടപെടലിലേക്ക് വഴിവെക്കും അത്.
നാമൂസിന്റെ കവിത വായിച്ച് പലപ്പോഴും ഞാന്‍ നക്ഷത്രമെണ്ണിയിട്ടുണ്ട്. ഈ ലേഖനം പക്ഷെ താരതമ്യേന സരളമാണു. ഇനിയും ഒരുപാട് എഴുതാനും സാമൂഹിക മാനുഷിക കാര്യങ്ങളില്‍ ആര്‍ജ്ജവത്തോടേ ഇടപെടാനും ഉള്ള കഴിവും ആത്മവിശ്വാസവും മനസ്സും താങ്കള്‍ക്ക് ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു.

വീകെ പറഞ്ഞു...

ഇനിയും എഴുതുക...
ആശയങ്ങൾ അഭിലാഷങ്ങൾ മറയില്ലാതെ...
അത് മനസ്സിലാകുന്നവർ പ്രതികരിക്കും...
അതിനാണ് ‘ബ്ലോഗ്’
ആശംസകൾ...

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

എല്ലാ വിധ ആശംസകളും

K@nn(())raan*خلي ولي പറഞ്ഞു...

നാമൂസ്‌,
തകര്‍ക്കൂ!
സര്‍വ്വായുധ സന്നാഹവുമായി കണ്ണൂരാന്‍ പിറകെയുണ്ട്.


(എന്തേലും ആവശ്യമുണ്ടെങ്കില്‍ 999ല്‍ വിളിച്ചോ. സഹായത്തിനു എന്റെ മുതലക്കുഞ്ഞുങ്ങളെ വിട്ടുതരാം)

ishaqh ഇസ്‌ഹാക് പറഞ്ഞു...

തുറന്ന തൌദാരത്തിന്റെ സ്നേഹനാമൂസിന്,
തോന്ന്യാക്ഷരങ്ങളുടെ ഇമ്മിണിവല്യ ഒന്നാവട്ടേ എന്ന് മാത്രം ആശംസിക്കുന്നു,
ചോരാതിരിക്കട്ടെ ഈവീര്യവും.

Dr.Muhammed Koya @ ഹരിതകം പറഞ്ഞു...

മുപ്പത്തി ആറു പോസ്റ്റുകള്‍ അതും എല്ലാം നല്ല കഴമ്പുള്ളവ....കൊള്ളാം (ഇത് പുറം ചൊറിയലല്ല, തിരിച്ചു വേണ്ട)..ചിലയിടത്തൊക്കെ ഭാഷ കുറച്ചു വളച്ചുകെട്ട് ആയിപ്പോകുന്നോ എന്ന് സംശയം...സിമ്പിള്‍ ആയി പറയാവുന്ന ചിലതൊക്കെ ഭാഷ കട്ടികൂടുമ്പോള്‍ വേണ്ടത്ര അനുഭവഭേദ്യമാകാതെ പോകുന്നോ എന്ന്...ഔപചാരിക വിദ്യാഭ്യാസത്തിന്റെ വേലിക്കെട്ടുകള്‍ സമര്‍ത്ഥമായി ചാടിക്കടന്ന്, ശ്ലീലാശ്ലീലങ്ങളുടെ ഇടയിലെ നേര്‍ത്ത വരമ്പത്തൂടെ തെന്നി വീഴാതെ തൌധാരങ്ങളുമായി നാമൂസ്‌ നടന്നു പോകുന്നത് ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്,,നന്ദി ഈ വരികള്‍ക്കും, നല്ല സൌഹൃദത്തിന്നും..പ്രിയ മന്‍സൂര്‍ ...പോകുക മുന്നോട്ട്

റശീദ് പുന്നശ്ശേരി പറഞ്ഞു...

നാമൂസ് എന്തെന്ന് ഈ ഒരു വര്‍ഷംകൊണ്ട് ചെറിയ അളവിലെങ്കിലും സുഹൃത്തുക്കള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടര്‍ന്നും അതൊക്കെ തന്നെയായിരിക്കും നാമൂസ്

വാക്കുകളുടെ തീക്ഷ്ണത കൊണ്ടും സങ്കീര്‍ണമായ നിലപാടുകള്‍ കൊണ്ടും സജീവ സാന്നിധ്യമായ
നാമൂസിനെ ആദ്യ കാഴ്ചയില്‍ തന്നെ "ഇവനാരെടാ" എന്ന് മനസ്സു ചോദിച്ചു എന്നതാണ് സത്യം .
ബ്ലോഗിനപ്പുറം ഉള്ള മാധ്യമങ്ങളില്‍ ഇടം നേടാന്‍ നാമൂസിനു ബാധ്യതയുണ്ട് എന്ന് തോന്നുന്നു .
ഭാവുകങ്ങള്‍ ..........

sm sadique പറഞ്ഞു...

........അതേ , ഇനിയും ശക്തമായി മുന്നേറു... ആശംസകളോടെ.....

Unknown പറഞ്ഞു...

........തൌദാരം, അത് കേവലമൊരു കവല പ്രസംഗമോ നേരമ്പോക്കോ അല്ല! പ്രവാസ ജീവിതത്തിന്റെ നേരിപ്പോടുകള്‍ക്കിടയില്‍ ആത്മ നൊമ്പരത്തിന്റെ മനോവ്യാപാരവുമല്ല! മറിച്ച്, സഹജീവികളുടെ ഉപജീവനത്തിന്റെ ആഴപ്പരപ്പിലേക്ക് വ്യഥയുടെ കാഴ്ചയെറിഞ്ഞു നൊമ്പരപ്പെടുകയും , മര്‍ദ്ദിതന്റെ രോദനങ്ങള്‍ക്ക്‌ സാന്ത്വനത്തിന്റെ 'മറു വാക്കോതിയും,,,പൊതു പരിസരത്തിരുന്നുള്ള നാമൂസിന്റെ കലഹം നീതിക്കുവേണ്ടിയുള്ള ആര്‍ജ്ജവമുള്ള തൌദാരമാണ്..തുടരുക! !

Sandeep.A.K പറഞ്ഞു...

പ്രിയ സോദരാ...

നിങ്ങളെ ഞാനറിയുന്നു.. നിങ്ങളുടെ വാക്കുകളില്‍ നിന്നും.. അറിഞ്ഞിടത്തോളം നന്മകള്‍ മാത്രം... പലപ്പോഴും നിങ്ങളെഴുതുന്നത് വായിച്ചു അതിന്റെ വാഗ്ശക്തി കണ്ടു അത്ഭുതം കൂറിയിട്ടുണ്ട്.. ബ്ലോഗില്‍ പലപ്പോഴും വരാന്‍ കഴിയാറില്ലാ എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ.. എന്നാല്‍ മെയില്‍ കിട്ടുന്ന മുറയ്ക്ക് എത്താറുണ്ട് ഞാനിവിടെ.. (പല പോസ്റ്റുകളും ഇടുന്നത് അറിയാറില്ല എന്നതാ വസ്തുത)
അത് പോലെ ഫേസ്ബുക്ക് ചര്‍ച്ചകള്‍ പലതും ശ്രദ്ധിക്കാറുണ്ട്... ഇനിയും ഇനിയും എഴുതുക.. ഞങ്ങള്‍ കൂടെയുണ്ട്...

സ്നേഹപൂര്‍വ്വം
സന്ദീപ്‌

പട്ടേപ്പാടം റാംജി പറഞ്ഞു...

പഴയ രൂപത്തില്‍ നിന്ന് വളരെ മുന്നേറിയിട്ടുണ്ട് ഈ ലോകത്തെ പല സൃഷ്ടികളും ഇന്ന് എന്നെനിക്ക് തോന്നുന്നു. ഞാന്‍ ആദ്യം ഇവിടെ വരുമ്പോള്‍ പല ബ്ലോഗുകളിലും പരിപ്പ് വെച്ചതും കുളിക്കാന്‍ കയറിയതും മാത്രം ഓരോ പോസ്റ്റുകള്‍ ഇടുന്ന രീതി കണ്ടിരുന്നു. അത്തരം തമാശക്കളി ഇപ്പോള്‍ ഇല്ല എന്ന് തന്നെ തോന്നുന്നു. അത്തരം തിരിച്ചറിവുകളും ഗൌരവവും വന്നുതുടങ്ങിയിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇനിയും കൂടുതല്‍ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കാം.

ചിന്തകള്‍ക്ക്‌ ആക്കം കൂട്ടാന്‍ ഉദകുന്ന രചന നമൂസ്‌.
തുടരട്ടെ.

smitha adharsh പറഞ്ഞു...

വരാന്‍ വൈകിപ്പോയി....ആദ്യ ബ്ലോഗ്‌ മീറ്റ് കഴിഞ്ഞതിനു ശേഷം നാമൂസ് തന്റെ ബന്ധു ബലം കൂടി എന്ന് പറഞ്ഞത് ഓര്‍ക്കുന്നു..അപ്പൊ,എന്റെ ബന്ധു ഇനിയും,ഇനിയും എഴുതി,എഴുതി ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ..

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ബൂലോഗത്തെ ഇത്രനന്നായി വിലയിരുത്തിയ ഒരു ലേഖനം അടുത്ത കാലത്തൊന്നും ഞാൻ വായ്ച്ചിട്ടില്ല കേട്ടൊ ഭായ്.

സാമൂഹ്യ പ്രതിബദ്ധത നമ്മുടെ യുവാക്കളിൽ ഒട്ടും നഷ്ട്ടപ്പെട്ടിട്ടില്ലയെന്നത് നിങ്ങളെപ്പോലെയുള്ളവരെ വായിക്കുമ്പോഴാണ് ശരിക്കും തിരിച്ചറിയുന്നത്..

ഈ ബൂലോക പ്രഥമ വാർഷികവേളയിൽ നാമൂസിന് സർവ്വവിധ മംഗളങ്ങളും അർപ്പിച്ചുകൊള്ളുന്നു...

Manoraj പറഞ്ഞു...

നാമൂസ് എഴുതിയതില്‍ ചില പ്രസക്തമായ കാര്യങ്ങള്‍ ഉണ്ട്. ഒന്ന് എഡിറ്ററില്ലാത്ത മാദ്ധ്യമത്തെ ഒരു പ്രൂഫ് റീഡറെ വെച്ച് എഡിറ്റ് ചെയ്യിക്കുക എന്ന പോയിന്റ്. സഹായം അഭ്യര്‍ത്ഥിക്കുക എന്ന രീതി. പക്ഷെ അത് അതിലും ഭംഗിയായി ഇപ്പോഴും നിര്‍വഹിക്കാവുന്നതേയുള്ളൂ. ചൂണ്ടിക്കാണിക്കുന്ന തെറ്റുകളോട് വിരക്തികാണിക്കാതെ അത് ചൂണ്ടിക്കാണിക്കുന്നവനെ അത് തന്റെ നല്ലതിനു വേണ്ടി എന്ന നിലയില്‍ സമീപിക്കുകയാണെങ്കില്‍ അതുപോലെ ചൂണ്ടിക്കാട്ടുവാന്‍ ഇവിടെ ഒട്ടേറെ പേരുണ്ട്. അതിലും മികച്ച ഒരു എഡിറ്റിങ് എവിടെ കിട്ടും.

ഇനി കൊടുക്കല്‍ വാങ്ങല്‍. ഒരു പരിധി വരെ അത് സത്യമാണ്. മുന്‍പൊരിക്കല്‍ മറൈന്‍ ഡ്രൈവ് ബ്ലോഗ് മിറ്റിന്റെ പോസ്റ്റിലും തുടര്‍ന്ന് തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റിന്റെ ചര്‍ച്ചക്കിടയിലും ഈ വിഷയം ഒട്ടേറെ ചര്‍ച്ച ചെയ്തതാണ്. ഇവിടെ ഭൂരിഭാഗം ബ്ലോഗേര്‍സും അനുവര്‍ത്തിക്കുന്ന ഒരു കീഴ്വഴക്കമുണ്ട്. അല്പമൊന്ന് എസ്റ്റാബ്ലിഷ് ആവുന്നത് വരെ ഓടി നടന്ന് കമന്റ് കൊടുക്കുക. പിന്നെ വായിച്ചാലും ഓ ഞാന്‍ കമന്റാന്‍ മാത്രം ഈ പോസ്റ്റ് ഇല്ല എന്ന ധാര്‍ഷ്ട്യത്തില്‍ കടന്നു പോകുക. സുഹൃത്തുക്കളെ ഇത് ഒരു കുറ്റമായോ വിചാരണയായോ എടുക്കില്ലെങ്കില്‍ ഒന്ന് പറയാം. ഒരു പോസ്റ്റ് നമ്മള്‍ വായിക്കപ്പെടാതെ പോകുന്നത് ഒരിക്കലും തെറ്റല്ല. കാരണം 7000 നു മേല്‍ ബ്ലോഗുകളില്‍ പലതും നമ്മള്‍ കാണുകയുണ്ടാവില്ല. പക്ഷെ ഒരു പോസ്റ്റ് വായിച്ചാല്‍ അതില്‍ എന്തെങ്കിലും കുറിക്കപ്പെടാന്‍ ഉദകുന്നതാണെങ്കില്‍ അത് തീര്‍ച്ചയായും ചെയ്തിരിക്കണം. കാരണം ആത്മസംതൃപ്തിയോടൊപ്പം മറ്റുള്ളവരുടെ അഭിപ്രായ സ്വരൂപണവും ഒരോ പോസ്റ്റിടുമ്പോഴും പുതുമുഖമായാലും പഴയമുഖമായാലും ബ്ലോഗര്‍മാര്‍ക്ക് ഉണ്ടാവാം. ഇതൊക്കെ തുടര്‍ന്നാല്‍ തന്നെ നാമൂസ് പറഞ്ഞപോലെ ബ്ലോഗിങിന്റെ സാധ്യതകള്‍ വളരും.

പിന്നെ കുറച്ച് നാളുകള്‍ ഞാനും ബൂലോകസഞ്ചാരം എന്ന പേരില്‍ ഒരു പംക്തി കൈകാര്യം ചെയ്തിരുന്നു. പല പല കാരണങ്ങള്‍ കൊണ്ട് ഇപ്പോള്‍ പലപ്പോഴും കഴിയാതെ പോകുന്നുണ്ട്. അടുത്ത വര്‍ഷം മുതലെങ്കിലും വീണ്ടും അതു പൊടിതട്ടിയെടുക്കണമെന്ന് ആഗ്രഹിക്കുന്നു. അതിന് പ്രചോദിപ്പിച്ച നാമൂസിന് നന്ദി.

പ്ലിംഗിതന്‍ പറഞ്ഞു...

സമയ പരിമിധി മുപ്പത്തിയാറ് പോസ്റ്റുകളെയും വായിച്ചനുഭവിക്കാന്‍ അനുവദിച്ചിട്ടില്ല, എങ്കിലും സമയം അനുവധിച്ചപ്പോഴെല്ലാം പലപ്പോഴും പലതും വന്നു നോക്കിയിട്ടുണ്ട്, അതില്‍ തന്നെ ചിലതിനെല്ലാം അഭിപ്രായം അറിയിക്കാന്‍ കഴിഞ്ഞിട്ടുമില്ല, അത് അഭിപ്രായമില്ലാഞ്ഞിട്ടല്ല,(എതിരഭിപ്രായം ഇല്ലെന്നത് വാസ്തവം)എങ്കിലും ചിലതിലെല്ലാം എന്തെങ്കിലും കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇനിയും കാലികമായ വിഷയങ്ങളില്‍ താങ്കളെ പോലുള്ളവരുടെ മൂര്‍ച്ചയുള്ള വാക്കുകളിലൂടെ വായനയുടെ അനുഭൂതി അനുഭവിച്ചറിയാനും അതിലെ ആശയങ്ങളും അര്‍ത്ഥങ്ങളും ഉള്‍ക്കൊള്ളാനും കഴിയുമെന് പ്രതീക്ഷിക്കുന്നു...
താങ്കളുടെ വാക്കുകള്‍ കൊണ്ടുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

Sureshkumar Punjhayil പറഞ്ഞു...

Ashamsakal...!! Prarthanaakal...!!!

ഫൈസല്‍ ബാബു പറഞ്ഞു...

പ്രിയ നാമൂസ്‌ ,,
താങ്കളുടെ ബ്ലോഗ്‌ തുടക്കം മുതലേ വായിക്കാരുണ്ടെങ്കിലും ,ഈ അടുത്ത് പോസ്റ്റ്‌ ചെയ്ത പോസ്റ്റുകളില്‍ മാത്രമാണ് ഞാന്‍ കമന്റ്ഇടാന്‍ തുടുങ്ങിയത് കടുകട്ടിയുള്ള ആദ്യകാല പോസ്റ്റുകള്‍ വായിച്ച് ഒന്നും പറയാതെ തിരിച്ചുപോവുകയായിരുന്നു !! പലരും കമന്റിയത് പോലെ ഭാഷാ കാഠിന്യം ഒന്ന് കുറയ്ക്കാം എന്ന് എനിക്കും തോന്നുന്നു !!!
--------------------------------------------
ഒരു പാട് ഫോളോവേഴ്സും കുറെ നല്ല പോസ്റ്റുകളുമായി ഇനിയും ബൂലോകം നിറഞ്ഞു നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു ( ഈ കമന്റ്സ് ഫോണ്ട് ഒന്നും കൂടി വലുതാക്കിയാല്‍ കമന്റ്സ് വായിക്കാന്‍ കൂടുതല്‍ വായനാസുഖം കിട്ടും എന്ന് തോന്നുന്നു )

Pradeep Kumar പറഞ്ഞു...

പ്രിയപ്പെട്ട മന്‍സൂര്‍

ഈ പോസ്റ്റ് വായിച്ച ശേഷം അഭിപ്രായമായി തോന്നിയതു മുഴുവന്‍ എഴുതിയാല്‍ പുതിയ ഒരു പോസ്റ്റ് ആയിപ്പോവും. പല തലങ്ങളിലുള്ള ചിന്ത തരുന്നുണ്ട് താങ്കളുടെ ഈ പോസ്റ്റ്.

ഒന്ന് : ബ്ലോഗെഴുത്ത്, സൈബര്‍ എഴുത്ത്. എന്നീ മീഡിയകളിലൂടെ സജീവമായിക്കൊണ്ടിരിക്കുന്ന ആശയപ്രകടന രീതികളെക്കുറിച്ചുള്ള വിലയിരുത്തല്‍ - ഈ കാര്യത്തില്‍ ഇവിടെ മനോരാജിനെപ്പോലുള്ളവര്‍ പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.ആവര്‍ത്തിക്കുന്നില്ല.

മറ്റൊന്ന് ബ്ലോഗെഴുത്തുമായി ചേര്‍ത്തു വെച്ചുള്ള താങ്കളുടെ വൈയക്തികമായ അനുഭവമണ്ഡലമാണ് - താങ്കള്‍ പറഞ്ഞതിനെക്കാളുമൊക്കെ എത്രയോ സമ്പന്നമാണ് അത് എന്ന് എനിക്കു തോന്നുന്നു... മലയാളം ബ്ലോഗേഴ്സ് ചാറ്റില്‍ ഒരിടത്ത് ആദ്യ പ്രവാസം കര്‍ണാടകയിലെ തുംകൂറിലേക്കായിരുന്നു എന്ന് താങ്കള്‍ പറയുന്നുണ്ട്.. തുടര്‍ന്ന് താങ്കളുടെ ജീവിതാനുഭവങ്ങളും, വായനയും, ചിന്തയുമൊക്കെ അവിടെ ഷെയര്‍ ചെയ്തിരുന്നു... അതു വായിച്ചാണ് ഞാന്‍ താങ്കള്‍ക്ക് എഫ്.ബി യില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്.ഈ വ്യക്തിത്വത്തെ കൂടുതല്‍ അറിയണം എന്ന ആഗ്രഹമായിരുന്നു അതിനു പിന്നില്‍... കൂടുതല്‍ അറിഞ്ഞു എന്നു മാത്രമല്ല താങ്കള്‍ എന്റെ ആത്മമിത്രം ആയി മാറുകയും ചെയ്തു... താങ്കളിലെ ജീവസ്സുറ്റ ആക്ടിവിസ്റ്റ് കുഴിമടിയന്മാരായ എന്നെപ്പോലുള്ളവരെ പല പ്രവര്‍ത്തനങ്ങളിലേക്കും ഇറക്കിക്കൊണ്ടു വന്ന് സജീവമാക്കി. എത്ര മാതൃകാപരമായ ആത്മാര്‍ത്ഥതയാണ് പല പ്രവര്‍ത്തനങ്ങളിലും താങ്കള്‍ കാണിച്ചു തന്നത്. വേദനിക്കുന്നവര്‍ക്കുവേണ്ടി സ്പന്ദിക്കുന്ന ആ ഹൃദയവിശുദ്ധി അത്തരം ഇടപെടലുകളില്‍ ഞാന്‍ തൊട്ടറിഞ്ഞിട്ടുള്ളതാണ്....

മന്‍സൂര്‍ എന്ന എഴുത്തുകാരന്‍, സാമൂഹ്യ നിരീക്ഷകന്‍, ആക്ടിവിസ്റ്റ്, ഗസലുകളും ഖവ്വാലിയും ആസ്വദിക്കുന്ന തികഞ്ഞ കലാസ്വാദകന്‍... ഇതില്‍ ആക്ടിവിസ്റ്റിന് മുന്‍തൂക്കം നല്‍കേണ്ടതായി പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്.

താങ്കളെപ്പോലുള്ളവരാണ് ബ്ലോഗെഴുത്തിനെ മുന്നോട്ടു നയിക്കേണ്ടതും, മറ്റേതൊരു മാധ്യമത്തിന്റെയും പിന്നിലല്ല ബ്ലോഗെഴുത്ത് എന്ന് തെളിയിക്കേണ്ടതും...

എല്ലാ നന്മകളും നേരുന്നു. പ്രാര്‍ത്ഥനകള്‍...

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. നാമൂസ്..
ഞാൻ എന്നും എപ്പോഴും താങ്കളോടൊപ്പം തന്നെ..
മുന്നേറുക.. അതാവട്ടെ മന്ത്രം..
ആശംസകൾ.

പഥികൻ പറഞ്ഞു...

എഴുതുക....ഇനിയും ധാരാളം..ഞാൻ നാമൂസിനെ വായിച്ചു തുടങ്ങിയിട്ടേ ഉള്ളു..അഭിപ്രായം പറയാൻ ഞാൻ ആളല്ല...

Lipi Ranju പറഞ്ഞു...

ഇതെന്താ കഥ !! പിറന്നാള്‍ ആണോ ! 'ഒന്ന്' ആകുമ്പോള്‍ എന്ന് കണ്ടു ! ഏതായാലും ആശംസകള്‍... >> താഴ കാണുന്ന കമന്റ് ബോക്സില്‍ അതിനി എന്ത് തന്നെയായാലും തുറന്നു പറയണം എന്നപേക്ഷ.. എന്നിട്ട് വേണം... 'ന്ത് 'വേണമെന്ന് തീരുമാനിക്കാന്‍..!!!<< എന്തോന്ന് തീരുമാനിക്കാന്‍!! മര്യാദയ്ക്ക് നല്ല പോസ്റ്റുകളുമായി വേഗം വാ നാമൂസേ.. ചുമ്മാ ആലോചിച്ചു സമയം കളയാതെ :)

മണ്ടൂസന്‍ പറഞ്ഞു...

നാമൂസ് എന്താ പറയേണ്ടത് എന്നറിയില്ല. കാരണം ഞാൻ താങ്കളുടെ വളരെ കുറച്ച് പോസ്റ്റുകളേ വായിച്ചിട്ടുള്ളൂ. കാരണം എന്റെ കമ്പ്യൂട്ടർ പലസമയത്തും കേടാണ് എന്നത് മാത്രമല്ല എനിക്ക് കമന്റ്സ് കിട്ടാത്തതിനു കാരണം മറ്റുള്ളവരെ കമന്റാഞ്ഞിട്ടാ എന്നൊരു പരാതി കേട്ടത് കാരണം ഞാൻ ഒഴിവുസമയത്തൊക്കെ മറ്റുള്ളവരെ വായിച്ച് കമന്റാൻ നില്ക്കുകയാണ്. അതുകൊണ്ട് സമയത്തിനെ പഴിചാരാം. പക്ഷെ ഈ കുറഞ്ഞ കാലയളവുകൊണ്ട് തന്നെ, ഞാൻ വെറും തമാശയ്ക്ക് കണ്ടിരുന്ന അല്ലെങ്കിൽ കാണുന്ന ഈ ബ്ലോഗ്ഗ് എഴുത്ത് വളരെ സീരിയസ്സ് ആയി എഴുതി വായനക്കാരിൽ ദേശീയതയും പ്രതികരണശേഷിയും ഉയർത്താൻ കൂടി പര്യാപ്തമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിക്കാണിച്ചത് നാമൂസ് ആണ്. വളരെ നന്ദി നാമൂസ് ഇങ്ങനെയുള്ള എഴുത്തുകൾ തുടരുക. പ്രതികരണത്തിനുവേണ്ടി ഉയരുന്ന കൈകളിൽ ഒന്ന് എന്റേയുമായിരിക്കും. ഉറപ്പ്.

റോസാപ്പൂക്കള്‍ പറഞ്ഞു...

നമൂസ്,താങ്കളുടെ പോസ്റ്റുകള്‍ വായിച്ചിട്ട് അതിന്റെ കടുപ്പം കണ്ടു കമന്റാന്‍ ധൈര്യമില്ലാതെ പലപ്പോഴും വന്ന പോലെ പോകാറുണ്ട്.ഇത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സൗഹൃദം തോന്നുന്നു.ആശംസകള്‍.

പിന്നെ വായനക്കാര്‍ സുഹൃത്തുക്കളോട് ഒരു അഭ്യര്‍ത്ഥന.കമന്‍റുകള്‍ എഴുത്തിനെ സഹായിക്കുന്ന തരത്തിലായിരിക്കണം.മോശമെങ്കില്‍ തിരുത്തുന്ന രീതിയിലെ കമന്റിടാവൂ.എഴുത്തുകാരെ നോവിക്കാത്ത രീതിയില്‍ അത് പറയുക തന്നെ വേണം .നമ്മള്‍ ബ്ലോഗേഴുത്തുകാര്‍ക്ക് മുഖ്യധാര എഴുത്തിനോടോപ്പം പിടിച്ചു നില്‍ക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ

ശ്രീക്കുട്ടന്‍ പറഞ്ഞു...

നാമൂസ്,

താങ്കളുടെ എഴുത്തുകള്‍ക്ക് ഒരു വല്ലാത്ത വശ്യതയുണ്ട്..ഇനിയും ധാരാളമായി എഴുതുവാനും നല്ല നല്ല ചിന്തകള്‍ മുന്നോട്ട് വയ്ക്കുവാനും താങ്കള്‍ക്ക് കഴിയട്ടെ..എല്ലാ വിധ മംഗളാശംസകളും...!!

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

പ്രിയ നാമൂസ്..

ഞാന്‍ ഒരിക്കല്‍ ഫോണില്‍ പറഞ്ഞതാണെന്ന് തോന്നുന്നു. നാമൂസിന്റെ പൊസ്റ്റ് കണ്ടാല്‍ ആദ്യം പോയി വായിക്കാന്‍ ധൈര്യം വരാറില്ല. പല വാകുകളും പ്രയോഗങ്ങളും എനിക്ക് മനസ്സിലാകുന്നില്ല എന്നതാണ് വാസ്തവം. അത് എന്റെ അറിവിന്റെ മാത്രം പരിമിതിയാണ്. അതുകൊണ്ട് അല്പം കമന്റുകള്‍ വന്നശേഷം ആ കമന്റുകള്‍കൂട്ടിയേ ഞാന്‍ നാമൂസിന്റെ പോസ്റ്റ് വായിക്കാറുള്ളൂ.

വളരെ ശക്തമായി എഴുതാന്‍ കഴിവുള്ള ആളാണ് നാമൂസ്. ഏതോ ഒരു പോസ്റ്റിന് ഞാന്‍ കമന്റിട്ടിട്ടുണ്ട്. 'വാളിന്റെ മൂര്‍ച്ചയുള്ള എഴുത്ത്'. ഈ പോസ്റ്റും കേവലം ഒരു വാര്‍ഷികപോസ്റ്റ് എന്നതില്‍ ഉപരി ബ്ലോഗിലെ സാധ്യതകളേയും പ്രവണതകളേയും ചര്‍ച്ച ചെയ്ത് ഒരു പോസ്റ്റ് ആക്കിയത് നന്നായി. പല കമന്റുകളും എന്നിലേക്ക് തിരിഞ്ഞുനിന്ന് നോക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ഹൃദയവും തലച്ചോറും ഇല്ലാത്ത ഒരു ബ്ലോഗിന്റെ ഉടമയെന്നനിലയില്‍ ഞാന്‍ തല കുനിക്കുന്നു.

എഴുത്ത് തുടരൂ നാമൂസ്... ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പ്രിയ നാമൂസ്.. എഴുത്തും വായനയും ശക്തമായി തുടരുക.. എല്ലാ അഭിവാദ്യങ്ങളും.. കൂടെയുണ്ട്.. !!

ആചാര്യന്‍ പറഞ്ഞു...

മലയാള ബ്ലോഗുലകത്തിലേക്ക് ഒരു "നല്ല നമസ്കാരവും" ആയി വന്ന നമൂസിനെ എന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരില്‍ ഒരാളായി ഒരു നല്ല, മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് ഈ കാലത്തിന്റെ താന്‍ പോരായ്മക്കെതിരെ പോരാടുന്ന ഒരു നല്ല എഴുത്തുകാരനായി കാണട്ടെ എന്നുള്ള ആശംസകള്‍ നേരുന്നു..വളരെ ആളുകളുമായി കൂട്ട് കൂടാനും അവരെ വായിക്കപ്പെടാനുമായി "മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്‌" എന്ന നമ്മുടെ ഗ്രൂപ്പിന് നമൂസ്‌ തുടക്കം മുതല്‍ നല്‍കി വന്ന പ്രോത്സാഹനവും പല എഴുത്തുകാരെയും പരിചയപ്പെടുത്താനും മറ്റും ,കൂട്ടത്തില്‍ തന്നെ ചില ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അത് നടത്തിക്കൊണ്ട് വന്ന തും ,ഇനിയും നമൂസിനെപ്പോലെ ഉള്ള ആളുകള്‍ കടന്നു വന്നു മനോഹരമാക്കട്ടെ ഈ പ്രവര്‍ത്തനങ്ങള്‍...

നമൂസിന്റെ മിക്കവാറും എല്ലാ ലേഖനങ്ങളും വായിക്കാറുള്ള ആള്‍ എന്നാ നിലയില്‍ ഇത്രയും വാക്ധോരനികള്‍ കൊണ്ട് പോസ്റ്റുകളെ മനോഹരമാക്കുന്ന വേറെ ബ്ലോഗര്‍ ഉണ്ടോ എന്ന് തന്നെ സംശയം ആണ്..ഇനിയും നന്നായി എഴുതാന്‍ അത് ആളുകളിലേക്ക് എത്തിക്കാന്‍ പടച്ചവന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു ..

ആർട്ടിക്കിൾസ് പറഞ്ഞു...

നാമൂസ് എഴുത്ത് തുടരുക. താങ്കളുടെ ലേഖനങ്ങള്‍ , കവിതകള്‍ എല്ലാം വായിക്കുന്ന ഒരാളാണ് ഞാന്‍. സമൂഹത്തോടുള്ള താങ്കളുടെ പ്രതിപത്തി എല്ലാ രചനകളിലും കാണാവുന്നതാണ്. ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ വേളയില്‍ കൂടുതല്‍ ഊര്‍ജ്ജം സംഭരിച്ചു അക്ഷരങ്ങളെ ആവാഹിയ്ക്കാനുള്ള ശക്തി ഉണ്ടാകട്ടെ. ബ്ലോഗിന്റെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല എന്ന് മനസിലാകുന്ന ചില ബ്ലോഗുകളില്‍ ഒന്നാണ് തൌദാരം . 2008ഇല്‍ കവിതാ ബ്ലോഗ്‌ പ്രതീക്ഷ .തുടങ്ങിയെങ്കിലും അതിന്റെ സാധ്യതകളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല . കവിതയും ഗ്രാഫിക്സും എന്റെ വീക്ക്‌ നെസ് ആയതുകൊണ്ടാകും ബ്ലോഗുകള്‍ അങ്ങനെയൊക്കെ നിര്‍മ്മിച്ചത് :) . താങ്കള്‍ സൂചിപ്പിച്ചപോലെ വായിക്കപ്പെടണം എന്നതിലുപരി എഴുതാതിരിയ്ക്കാന്‍ കഴിയാത്തതുകൊണ്ട് എഴുന്നതു കൊണ്ടാകാം. ബ്ലോഗില്‍ കമന്റുകള്‍ ഒരു ശക്തി തന്നെയാണ് . പക്ഷെ പല പ്രതിഭാധനന്മാരുടെയും കമന്റ് ബോക്സുകള്‍ ശൂന്യമോ ശോഷിച്ചതോ ആണ്. കാരണം ബ്ലോഗ്‌ തുടങ്ങുമ്പോള്‍ തന്നെ കുറെയൊക്കെ പ്രചാരണം ആവശ്യമാണ്‌ . ഗീവ് ആന്‍ഡ്‌ ടെക് പോലെ കമന്റുകളുടെ കൊടുക്കല്‍ വാങ്ങലുകള്‍ ഒക്കെ ആവശ്യമാണ്. എഴുതപ്പെടുന്നവ മറ്റുള്ളവര്‍ വായിക്കുമ്പോള്‍ ആണ് ആ രചന വിജയിക്കുന്നത്. ഒരു രചനയ്ക് കമന്റ് ഇടാന്‍ അതിന്റെ നിലവാരം തടസ്സമാകുന്നില്ല..കാരണം നല്ലതെന്നോ ചീത്തയെന്നോ ശരാശരിയെന്നോ ഒന്നേ കമന്റുകള്‍ക്ക് വിവിധ ഓപ്ഷന്‍ ഉണ്ട്.
ഈ വേളയില്‍ എന്റെ പ്രിയ സുഹൃത്ത്‌ നാമൂസിനു എല്ലാ വിധ ആശംസകളും നേരുന്നു എന്നതിനോടൊപ്പം എല്ലാ വിധ സ്നേഹപൂര്‍ണ്ണമായ പിന്തുണയും വാഗ്ദാനം ചെയ്യുന്നു...

Mohiyudheen MP പറഞ്ഞു...

ഇനിയും എഴുതാനും ചിന്തിക്കാനും കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

Palavattam പറഞ്ഞു...

ഇനിയും ഒരുപാട് മികച്ച രചനകള്‍ താങ്കളില്‍ നിന്നുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു - അതിനു വേണ്ടി സര്‍വ്വെശ്വരനോട് പ്രാര്‍ഥിക്കുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു...എഴുത്ത് താങ്കളുടെ നിയോഗമാണ് - തുടരുക.....

അലി പറഞ്ഞു...

എഴുതുക... വായിക്കാൻ വരാം.
ആശംസകൾ!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

എന്‍റെ എല്ലാ ആശംസകളും...............

വേണുഗോപാല്‍ പറഞ്ഞു...

കൊടുത്തു വാങ്ങുക' എന്ന താത്പര്യം മാറ്റി നിര്‍ത്തിക്കൊണ്ട് കൊടുക്കലിനെ നമുക്കും ശീലിക്കാവുന്നതെ ഒള്ളൂ.. അതുവഴി പുതിയ എഴുത്തുകളും എഴുത്ത് രീതികളും അറിയാനും, അക്കൂടെ നമ്മുടെ സാന്നിധ്യം അറിയിക്കാനും നമുക്കാകുന്നുണ്ട്. മാത്രവുമല്ല: ഈ സമീപനം ആ എഴുത്തുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കൂടെയാണ്

അതെ നാമൂസ് . നിങ്ങളെ പോലുള്ള സുമനസ്സുകളില്‍ നിന്ന് ആ പ്രോത്സാഹനം തൊട്ടറിഞവന്‍ ആണ് ഞാന്‍ . ഭൂലോകത്ത് എന്റെ പ്രിയരില്‍ കൊമ്പനും നാമൂസും മറ്റും മുന്‍നിരയില്‍ നില്‍ക്കുന്നതും അതിനാല്‍ തന്നെ. ബ്ലോഗ്ഗ് തുടങ്ങിയപ്പോള്‍ തൌധാരത്തില്‍ ഞാന്‍ ചില കമന്റ്‌ ഇട്ടിരുന്നു. താങ്കള്‍ ഉപയോഗിക്കുന്ന വാര്‍ത്തകളുടെ തീഷ്ണത വളരെ കൂടുതലാണ് . അടിച്ചമര്‍ത്തപെടുന്നവനും, നീതി നിഷേധിക്കപെടുന്നവനും വേണ്ടി ഇനിയും ഒരു പാട് വരികള്‍ ആ തൂലിക തുമ്പില്‍ നിന്നും വിരിയണം എന്ന് ആഗ്രഹിക്കുന്നവന്‍ ആണ് ഞാന്‍ . എഴുത്ത് തുടരുക .... വായിക്കാന്‍ തീര്‍ച്ചയായും ഓടി എത്തിയിരിക്കും ... ആശംസകള്‍ സുഹൃത്തേ

നൗഷാദ് അകമ്പാടം പറഞ്ഞു...

നാമൂസ്..നമ്മുടെ ഗ്രൂപ്പിന്റെ തുടക്കം മുതലേ സവിശേഷമായ രചനാ പാടവം കൊണ്ട് പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ച ബ്ലോഗ്ഗറാണു താങ്കള്‍ ..
മറ്റു പലരോടുമെന്ന പോലെ, പലപ്പോഴും വലിയ ഒരു സൗഹൃദ വലയത്തെ സൃഷ്ടിക്കാനുള്ള എന്റെ മടിയോ ഉദാസീനതയോ ഒക്കെ ആവാം നമുക്കിടയില്‍ നല്ല ഒരു സ്നേഹ ബന്ധത്തിന്റെ അടിയൊഴുക്കുണ്ടെങ്കിലും പുറമേ ചാറ്റിലൂടേയോ കമന്റിലൂടേയോ അത് വല്ലാതെ പ്രകടമാവാത്തത്..
പക്ഷേ അറിയുക..
താങ്കളുടെ എഴുത്തിനും പോരാട്ടങ്ങള്‍ക്കും സര്‍‌വ്വ പിന്തുണയുമായ് എന്റെ മനസ്സ് എപ്പോഴും കൂടെയുണ്ട്..

എന്റെ മാന്യ സുഹൃത്തിനു നൂറായിരം ആശംസകള്‍ ......!!

kharaaksharangal.com പറഞ്ഞു...

എഴുതുക എന്നത് മാത്രമാണ് എഴുത്തുകാരന്റെ കടമ. മറ്റുകാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കു. നമൂസിന്റെ രചനാശൈലി എനിക്ക് ഇഷ്ടമാണ്. എല്ലാ പോസ്റ്റുകളും ഞാന്‍ വായിക്കാറുണ്ട് എന്ന് പറഞ്ഞാല്‍ അത് നുണയാണ്. പക്ഷെ സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ വായിക്കാറുണ്ട്. ആശംസകള്‍.

കുഞ്ഞൂസ്(Kunjuss) പറഞ്ഞു...

നല്ല ചിന്തകള്‍, നല്ല എഴുത്ത്,ശക്തമായ ഭാഷയിലൂടെയുള്ള പ്രതികരണം... അതാണ്‌ ഞാനറിഞ്ഞ നാമൂസ്‌...എഴുതുക ഇനിയും, ആശംസകള്‍...

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഇവിടെ എത്താന്‍ വൈകി പോസ്റ്റു വായിച്ചപ്പോള്‍ ഒത്തിരി സന്തോഷം തോന്നി വാര്‍ഷിക പോസ്റ്റ്‌ വളരെ നന്നായി ... ഇനിയും ഒത്തിരി നല്ല ചിന്തകള്‍ താന്കളുടെ ബ്ലോഗില്‍ പോസ്റ്റുകളായി വരട്ടെ എന്നാശംസിക്കുന്നു.............ചില പോസ്റ്റുകള്‍ വളരെ ഇഷ്ട്ടമാണ് ചില പോസ്റ്റുകള്‍ വായിക്കും പക്ഷെ ഒന്നും മനസിലാകില്ല അത് എന്റെ പോരായ്മ മാത്രമാണ് കാരണം പലരും വളരെ വസ്തു നിഷ്ട്ടമായി തന്നെ അവിടെ കമെന്റുകള്‍ ഇടുന്നത് ഞാന്‍ വായിച്ചിട്ടുണ്ട് ...ഇനിയും ഒത്തിരി എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ...

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ഇക്കാ ഇപ്പോഴാണ് വരാന്‍ കഴിഞ്ഞുള്ളു ..എനിക്ക് വ്യക്തി പരമായി ഇക്കാനെ അറിയില്ല ..അക്ഷരങ്ങളിലൂടെ ഞാനറിഞ്ഞ ഇക്കാനെ പറയാം ......വിഷയങ്ങളെ ഗൌരവമായി വീക്ഷിക്കുന്ന വന്‍ ......എഴുതുന്ന അക്ഷരങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുന്നവന്‍ ....ഓരോ വരികളിലും വലിയ ചിന്തകള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നവന്‍ .....സാഹിത്യലോകത്തെ ഒരുപാടിഷ്ടപ്പെടുന്ന ഒരാള്‍ ...ഖവാലി സംഗീതം ഇഷ്ടപെടുന്ന സഹൃദയന്‍ :).....ഇനിയും എഴുതണം ഇനിയും അക്ഷരങ്ങളെ സ്നേഹിക്കണം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

പൈമ പറഞ്ഞു...

നാമൂസ്..ഇയാളെ ഞാന്‍ അധികം വായിച്ചിട്ടില്ല അതിനാല്‍ തന്നെ ഒന്നും പറയാനില്ല..ഇനി കൂടെ ഉണ്ടാകും എന്നാലും ഇടയ്ക്കു മനസ്സ് കഴുകി ശുധമാക്കുന്നത് നല്ലതാ ..

ചാണ്ടിച്ചൻ പറഞ്ഞു...

എല്ലാ ഭാവുകങ്ങളും...നാമൂസ്...

മാധവൻ പറഞ്ഞു...

സുഹൃത്തെ,നാമൂസ്

യാതൊരു ബലപ്രയോഗത്ത്തിന്റെ ലക്ഷണങ്ങളും വടുകെട്ടി നില്‍ക്കാത്ത താങ്കളുടെ നൈസര്‍ഗ്ഗീകമായ എഴുത്ത് തുടരുക.
അക്ഷര സൌഹൃദങ്ങളെ സഹൃദയം സ്മരിക്കുന്ന താങ്കള്‍ക്ക് നന്മകള്‍ നേരുന്നു...

സേതുലക്ഷ്മി പറഞ്ഞു...

ഞാൻ നാമൂസിനെ പരിചയപ്പെട്ടതേയുള്ളു. എങ്കിലും താങ്കളുടെ പൊസ്റ്റുകൾ വിട്ടു പോകാതിരിക്കാൻ നോക്കാറുണ്ട്.

kochumol(കുങ്കുമം) പറഞ്ഞു...

എല്ലാര്‍ക്കും പറയാന്‍ ഉള്ളതൊക്കെ പറയട്ടെ എന്ന് കരുതി ...അതാണ്‌ താമസിച്ചത് ? എഴുത്തും വായനയും ശക്തമായി തുടരുക....അഭിനന്ദനങ്ങള്‍ ...


ചിലപ്പോള്‍ മനസ്സിലാകാത്ത ഭാഷ പറഞ്ഞു വെള്ളം കുടിപ്പിക്കുന്ന നാമൂസിനോട് .......
നിക്ക് പറയാന്‍ ഉള്ളത് @#$$$$$$$$$$$$&&&&& ഇതാണ് ആരോടും പറയണ്ട ...

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

ബ്ലോഗിന് പുറത്ത് മുഖ്യധാരാ സാഹിത്യത്തിൽ നാമൂസിന് വ്യക്തമായ ഒരിടം ഞാൻ കാണുന്നുണ്ട്. മലയാള പദപ്രയോഗങ്ങളുടേയും പദ ക്രമീകരണങ്ങളുടേയും ആ ഒരു സൗകുമാര്യം മറ്റേതെങ്കിലും ബ്ലോഗിൽ ഞാൻ കണ്ടിട്ടുണ്ടോ എന്ന് ഓർക്കുന്നില്ല.

വ്യക്തിപരമായി മൻസൂറിനെ എനിക്കറിയില്ല. ഈ അടുത്ത് നമ്മുടെ തന്നെ കൂട്ടത്തിൽ പെട്ട ഒരു സഹോദരന്റെ ജീവനോപാധി കണ്ടെത്തിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട് വട്ടം മൻസൂറുമായി സംസാരിക്കാൻ ഇടയായി.. അപ്പോൾ തന്നെ തന്റെ സഹജീവികളോട് കാരുണ്യപൂർവ്വമായ അദ്ദേഹത്തിനുള്ള സമീപനം നമുക്കെല്ലാർക്കും മാതൃകയാക്കാവുന്ന ഒന്നാണെന്ന് വ്യക്തമായിട്ടുണ്ട്..

ജീവിതത്തിൽ എല്ലാ ഉയർച്ചയും സർവ്വേശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു..!!

സ്നേഹപൂർവ്വം പ്രിയ സഹോദരൻ..!!
നൗഷാദ് മംഗലത്തോപ്

Satheesan OP പറഞ്ഞു...

ഇനിയും ധാരാളം എഴുതൂ ..താങ്കളെ വായിക്കാറുണ്ട് കമന്റ്‌ ഇടാറില്ലെങ്കിലും ...

Elayoden പറഞ്ഞു...

പ്രിയപ്പെട്ട നാമൂസ്,

താങ്കള്‍ ഇനിയും തുടരുക. ബ്ലോഗ്‌ ലോകത്തേക്ക് താങ്കള്‍ കണ്ടന്നു വന്നതു ഞാന്‍ ശരിക്കും ഓര്‍ക്കുന്നു. ഒരല്‍പം സങ്കോചത്തോടെ, ഒരു സംശയത്തോടെയുള്ള താങ്കളുടെ വരവ്, പതുക്കെ പതുക്കെ കാല്‍ വെക്കുന്നു, ബൂ ലോകത്ത് ഒരു സ്ഥാനം ഉറപ്പിച്ച ശേഷം തിരുഞ്ഞു നോക്കാതെയുള്ള മുന്നോട്ടുള്ള പ്രയാണം. നാമൂസ് എന്ന ബ്ലോഗര്‍ ഇതെല്ലാമായിരുന്നു.

താങ്കളുടെ അതി ശക്തമായ എഴുത്തുകള്‍, പലപ്പോഴും രണ്ടാവര്‍ത്തി വായിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക് മനസ്സിലാവാന്‍ എന്ന സത്യം മറച്ചു വെക്കുന്നില്ല. പ്രതെയ്കിച്ചും താങ്കളുടെ ചില കവിതകള്‍. ഇനിയും അതി ശക്തമായ സാന്നിധ്യമായി തുടരാന്‍ താങ്കള്‍ക്ക് കഴിയട്ടെ.

ബെഞ്ചാലി പറഞ്ഞു...

എഴുത്ത് കൊണ്ട് ആരും തോറ്റിട്ടില്ല.
സ്വന്തം അറിവ് വർദ്ധിപ്പിക്കാനും മറ്റുള്ളവരുമായി നല്ല ആശയങ്ങൾ പങ്കുവെക്കാനും ബ്ലോഗുകൾ ഉപയോഗപെടുത്തുക. എല്ലാവിധ നന്മയും നേരുന്നു.
സ്നേഹപൂർവ്വം

Ismail Chemmad പറഞ്ഞു...

നമൂസ് തുടക്കം മുതലേ താങ്കളുടെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍....
ഈ ഇടെയായി മൊബൈലില്‍ നിന്നും ആണ് വായന. അത് കൊണ്ടു തന്നെ പലപ്പോഴും കമെന്റെഴുതാരില്ലെങ്കിലും വായിക്കാന്‍ വിടാറില്ല.
എനിക്ക് മനസ്സിലായ പോസ്റ്റുകളില്‍ ഞാന്‍ വെക്തമായി അഭിപ്രായം പറയാന്‍ ശ്രേമിക്കാരുണ്ട്. മിണ്ടാതെ പോകുന്ന പോസ്റ്റുകള്‍ മിക്കതും എന്റെ ആസ്വാദന ശേഷിക്കു പുറത്തുള്ള കാര്യങ്ങളായിരിക്കും. നമൂസിന്റെ മികച്ച ശക്തവും കഠിനവുമായ തൂലിക വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത ചില വായനക്കാരില്‍ ഒരാളാണ് ഞാനും. അത് എന്റെ കുഴപ്പമാണ്. അത്തരം പോസ്റ്റുകള്‍ക്കു കമെന്റിടാന്‍ ഞാന്‍ ഇനിയും നമൂസിനോളം വളരണം.. ആശംസകള്‍.. ഇനിയും തുടരുക.

Noushad Koodaranhi പറഞ്ഞു...

ആദ്യം ഞാനറിയുന്ന നാമൂസ്,
ഒരു മനുഷ്യനായിരുന്നു.
ഇപ്പോള്‍ വീണ്ടും അദ്ദേഹം
ഒരു മനുഷ്യനായിരിക്കുന്നു.
ഇനി നാളെയും,
അയാളൊരു മനുഷ്യനായിരിക്കും....
തീര്‍ച്ച...ഒരു പച്ച മനുഷ്യന്‍...!!!
(മനുഷ്യനെ തൊടാവുന്ന
അകലത്തിന്റെ അങ്ങേ തലക്കല്‍
ആ സ്വപ്നം കാണുന്ന
വ്യമോഹിയുടെ വാക്കുകള്‍...)

എന്‍.പി മുനീര്‍ പറഞ്ഞു...

വാറ്ഷികപോസ്റ്റില്‍ താങ്കള്‍ക്കു ബ്ലോഗ്ഗിംഗിലുണ്ടായ അനുഭവങ്ങളും ബ്ലോഗ്ഗ് വായനയെക്കുറിച്ചുള്ള അഭിപ്രായങ്ങളും എഴുതിയതിനു നന്ദി.ഒരോ എഴുത്തുകാരനും തന്റെ എഴുത്തിനെക്കുറിച്ചു ആത്മ സംതൃപ്തിയുണ്ടാകും.മറ്റുള്ളവരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എഴുത്തിന്റെ രീതിയെയും വിഷയങ്ങളേയും തന്നെ സ്വാധീനിക്കാവുന്നതാണ്.ന്മ നിറഞ്ഞ ബൂലോകരെക്കൊണ്ട് നിറഞ്ഞ ഈ ബ്ലോഗ്ഗ് ലോകത്ത് നിന്നു താങ്കള്‍ക്കും അതു പോലെ സഹൃദയരായ മറ്റു ബ്ലോഗ്ഗേര്‍സിനും എല്ലാ വിധ സഹകരണവുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

വൈകിപ്പോയി ഞാൻ....
വൈകുന്നത് ഒരിക്കലുമെത്താതിരിയ്ക്കുന്നതിനേക്കാൾ ഒരുപാട് വൈകുന്നതിനേക്കാൾ നല്ലത്(മിണ്ടാത്തതിലും ഭേദമല്ലേ കൊഞ്ഞപ്പ്)എന്ന പഴയ പറച്ചിലിന്റെ ചുമലു ചാരിക്കൊണ്ടാണിവിടെ കമന്റുന്നത്.

വാർഷികപോസ്റ്റിനെക്കുറിച്ച് അന്ന് പറഞ്ഞപ്പോ അതിതുപോലൊന്നാകുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല....
കത്തിനിൽക്കുന്ന മുല്ലപ്പെരിയാറിലെ "വിരേചനത്തിന്റെ ഒഴുക്ക്"ന്റെ തുടർച്ചയോ മറ്റോ ആകുമെന്നാണ് ഞാൻ കരുതിയിരുന്നത്....

പക്ഷേ ഇവിടെ വന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായൊരു വായനാനുഭവം തന്നതിനുള്ള നന്ദി ആദ്യം പറയട്ടെ.

നാമൂസ് എന്ന മനുഷ്യൻ എനിയ്ക്ക് ഒറ്റ ദിവസം കൊണ്ട്,ഞാനിന്നെത്ര ബഹുമാനിയ്ക്കുന്നുവോ,അത്രയ്ക്ക് ആരാധ്യനായിത്തീർന്നു.
അന്നത്തെ ദിവസത്തെ ഞാനൊരിയ്ക്കലും മറക്കില്ല.ജീവിതത്തിൽ പലരും കടന്നുപോകാത്ത തീവ്രാനുഭവങ്ങളെക്കുറിച്ച് ഞാനിത്രയ്ക്ക് ചിന്തിച്ചിട്ടു പോലുമുണ്ടായില്ല...
അന്നേ മനസ്സിൽ കുറിച്ചിട്ടു...അക്ഷരങ്ങളുടെ കരുത്ത് അനുഭവങ്ങളിലാണ്...

"എഴുതാൻ വേണ്ടി എഴുതരുത്.
എഴുതാൻ വന്നാൽ എഴുതാതിരിയ്ക്കരുത്"

മറക്കില്ലൊരിയ്ക്കലും,ഉയിരുള്ള നാൾ വരെ...

അനിയാ എന്നു വിളിച്ച് മാത്രം സംബോധന ചെയ്യുന്ന എന്റെ ഏറ്റവും പ്രിയരായ ഓൺലൈൻ സുഹൃത്തുക്കളിൽ ഒരാളാണ് അങ്ങ്...
മറ്റൊരാൾ മുകളിൽ നിന്നും രണ്ടാമതായി കമന്റ് ചെയ്തിരിയ്ക്കുന്ന വ്യക്തി തന്നെ....
മൂന്നാമനെ വഴിയേ അറിയാം.

ഏട്ടന്റെ എഴുത്തുകൾക്ക് കൺപാർത്തുകൊണ്ട്
സസ്നേഹം
ഒരനുജൻ....

കെ.എം. റഷീദ് പറഞ്ഞു...

നാമൂസ്
ഇല്ലവിധ ഭാവുകങ്ങളും നേരുന്നു
പ്രവാസം ഒരുപാട് നഷ്ടങ്ങള്‍ ജീവിതത്തില്‍ വരുത്തിയിട്ടുണ്ട്
പക്ഷെ ഇതുപോലെ എന്ന്നും ഓര്‍ക്കാന്‍ പറ്റുന്ന അനുഭവങ്ങളും പ്രവാസം തന്നിട്ടുണ്ട്
എഴുത്തുകാരനല്ലന്കിലും ചെറുതായെങ്കിലും എഴുതാന്‍ പ്രചോതനം തന്നത് എനിക്കും പ്രവാസമാണ്

Artof Wave പറഞ്ഞു...

നാമൂസിന്റെ സൌഹ്ര്ദ ബന്ദത്തിന്റെ ആഴവും, മഹത്വത്തിന്റെ വലിപ്പം അറിയാന്‍, ഇനിയെന്ത് വേണം
എല്ലാം മുകളില്‍ എഴുതിയ കമന്‍സുകള്‍ വിളിച്ചറിയിക്കുന്നു..
ഒരു മലയാള ബ്ലോഗേര്‍ക്കു ലഭിക്കുന്ന ഒരു പുരസ്കാരമായി, താങ്കള്ക്ക് ഇതിനെ കാണാം ...
ഇനിയും, ഉയരങ്ങളിലേക്ക്, ഉയരങ്ങളിലേക്ക് എല്ലാ വിധ പിന്തുണയും....
ഭാവുകങ്ങളും , ആശംസകളും

praveen mash (abiprayam.com) പറഞ്ഞു...

ഇത് പോലെ .. ശക്തി ചോരാതെ തുടരുക ...ആശംസകള്‍ ...!

സീയെല്ലെസ്‌ ബുക്സ്‌,തളിപ്പറമ്പ പറഞ്ഞു...

ആശംസകള്‍ ...!

എന്‍.ബി.സുരേഷ് പറഞ്ഞു...

എഴുത്ത് തുടരുക

Poli_Tricss പറഞ്ഞു...

ഒരു തിരിഞ്ഞു നോട്ടം നല്ലത് തന്നെ... ഇനിയും തീഷ്ണമായി എഴുതുക....

ഗീത രാജന്‍ പറഞ്ഞു...

ഇവിടെ ഒരിക്കല്‍ വന്നു പോയെങ്കിലും, ഒരു കമന്റ്‌ ഇടാനുള്ള സാവകാശം കിട്ടിയില്ല .... മന്‍സൂറിന്റെ പല പോസ്ടുകളിലൂടെ കടന്നു പോയീ....വളരെ ശക്തമായ എഴുത്ത്....പലരും പറഞ്ഞത് പോലെ....മുഖ്യധാരയിലേക്ക് ശ്രദ്ധിക്കെപെടെണ്ട ആഴമേറിയ ചിന്തകള്‍....ഒരുപാടു എഴുതണം കേട്ടോ...ഒരുപാടു ഉയരങ്ങളില്‍ എത്താന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വൈകിയെത്തിയ നൂറാമാനായി ഒരായിരം ആശംസകള്‍..!!

പെരുമ്പിലാവിയൻ പറഞ്ഞു...

ആശംസകൾ നേരുന്നു.

ente lokam പറഞ്ഞു...

നാമൂസ്...നേരത്തെ വായിച്ചു..പിന്നെ വിശദം ആയി
ഒരു കമന്റ്‌ ഇടാം എന്ന് ഓര്‍ത്തു...
ഇപ്പൊ തോന്നുന്നു..ഈ നല്ല എഴുത്തിനു ഈ നല്ല സുഹൃത്തിനു
ഒരു ആശംസ മാത്രം മതിയാവും എന്ന്....
ഒന്നും ചിന്തിക്കാന്‍ ഇല്ല...വീണ്ടും മനസ്സിലെ ചിന്തകള്‍
ഇട തടവില്ലാതെ ഞങ്ങള്‍ക്കായി തുറന്നു തരൂ...

നാമൂസ് പറഞ്ഞു...

പ്രിയരേ..

നിങ്ങളുടെ ഓരോരുത്തരുടെയും പ്രതികരണത്തില്‍ നിന്നും എനിക്ക് മനസ്സിലാകുന്നത് എന്നോടുള്ള നിങ്ങളുടെ സ്നേഹവും പരിഗണനയും എത്രത്തോളം ഉണ്ടെന്നുള്ളതാണ്.
എന്നെപ്പോലൊരു സാധാരണ മനുഷ്യന് ഇതൊക്കെയും വലിയ സന്തോഷവും അത്ഭുതവുമാണ്.

ഇതെല്ലാം എന്നെ കൂടുതല്‍ വിനയാന്വീതനാക്കുകയാണ്. അക്കൂടെ, ഇവിടെ കാണുന്ന പ്രതികരണങ്ങള്‍ എന്നോട് കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും നിര്‍ബന്ധിക്കുന്നു.
സത്യത്തില്‍, സന്തോഷത്തേക്കാള്‍ ഇപ്പോള്‍ എന്നിലുള്ളതു ഭയമാണ്. കാരണം, ഇനിയൊരു വാക്കു കുറിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ സൂക്ഷമത പാലിക്കേണ്ടിയിരിക്കുന്നു.
കൂടുതല്‍ അവധാനതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടുന്ന ആവശ്യകതയെ ഞാന്‍ അറിയുന്നുണ്ട്.

ഒരുകാര്യം ഉറപ്പ്. ഇവിടെ കുറിക്കുന്ന ഓരോ വാക്കുകളിലും സത്യത്തിന്റെ /നീതിയുടെ ആത്മാവ് തേടിയുള്ള യാത്രയെ ഞാന്‍ വാഗ്ദത്തം ചെയ്യുന്നു. എനിക്ക് സാധ്യമാകുന്ന അളവില്‍ ഞാനത് ചെയ്യും.

ഒരിക്കല്‍കൂടെ എന്റെ എല്ലാ ഇഷ്ടബന്ധുക്കള്‍ക്കും നന്ദി.

viddiman പറഞ്ഞു...

എഴുത്തു തുടരൂ. എല്ലാ വിധ ആശംസകളും.

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

എഴുത്ത് ബ്ലോഗില്‍ തുടങ്ങും മുന്‍പേ എങ്ങനെയൊക്കെയോ എന്റെ ഫ്രണ്ട്സ് ലിസ്റ്റില്‍ കടന്നു കൂടിയ നാമൂസിന്റെ എഴുത്തുകള്‍ പലപ്പോഴും ആശയ പ്രതിബദ്ധത കൊണ്ടും ആര്‍ജ്ജവം കൊണ്ടും അമ്പരപ്പിച്ചിട്ടുണ്ട് ,ചുരുങ്ങിയ കാലത്തിനിടക്ക് ജനപ്രീതിയില്‍ വന്‍മുന്നേറ്റം നടത്തിയ നാമൂസിനു ഒരു പത്മ വിഭൂഷനും ഒരു ഉമ്മയും (ബ്ലോഗിനിമാര്‍ വേണ്ട കേട്ടോ )കൊടുക്കണം എന്നാണു എന്റെ പക്ഷം ,ഇനിയും എഴുത്ത് തുടരട്ടെ ,,

sakeena faisal പറഞ്ഞു...

മന്‍സൂര്‍.. ഞാനീ കൂട്ടത്തിലെത്തിയിട്ട് അധികമായിട്ടില്ല.. കുറേ ബ്ലോഗുകള്‍ വായിച്ചിട്ടുണ്ട്..പക്ഷെ, അവയ്ക്കൊന്നുമില്ലാത്ത ചൂടാണ് നിന്‍റെ അക്ഷരങ്ങള്‍ക്ക്.. അതിന്‍റെ കാഠിന്യത്തില്‍ ചിലപ്പോഴൊക്കെ പിന്നോട്ട് എടുത്തെറിയപ്പെട്ടിട്ടുണ്ട്.. എന്നിട്ടും വീണ്ടും വീണ്ടും ശ്രമിക്കുന്നു.. എന്നെങ്കിലും ഞാനവയെ അധീനമാക്കുകതന്നെ ചെയ്യും..

റീന നന്ദ പറഞ്ഞു...

ഞാന്‍ വൈകി വന്ന വായനക്കാരി ... ഒരു പാട് എഴുതു ... വായിക്കാന്‍ ഞാനും .... :)

© Mubi പറഞ്ഞു...

വൈകിയാണ് ഇവിടെ എത്തിയത്... ഏറെ പഠിച്ചു.. നന്ദിയുണ്ട്.

Philip Verghese 'Ariel' പറഞ്ഞു...


നാമൂസ്,
ഇവിടെയെത്താന്‍ വളരെ വൈകി
ഇന്നത്തെ facebook കുറിപ്പ് കണ്ടാണിവിടെയെത്തിയത്‌
ബ്ലോഗ്‌ എഴുത്തിന്റെ സാധ്യതകള്‍ അത് അനന്തം !!
വളരെ, വളരെ, പലപ്പോഴും ബ്ലോഗ്‌ എഴുത്തുകാര്‍ അത്
മറന്നു പോകുന്നതുപോലൊരു തോന്നല്‍.
അടുത്തിട മാത്രം മലയാളം ബ്ലോഗേഴുത്തിലേക്ക്
തിരിഞ്ഞ ഒരാള്‍, കൊടുക്കല്‍ വാങ്ങലിനെപ്പറ്റി
സൂചിപ്പിച്ചല്ലോ, 'കൊടുത്താല്‍ കൊല്ലത്തും കിട്ടും'
എന്ന പഴമൊഴിയാണാദ്യം ഓര്‍മ്മയില്‍ വന്നത്.
അതിനെ നമുക്ക് വെറുമൊരു പഴമൊഴിയായി
തള്ളിക്കളയാതിരിക്കാം, കാരണം അതാണല്ലോ
പലപ്പോഴും സത്യവും.
തിരികെ കിട്ടുമോ എന്ന ആശയില്‍ നമുക്ക്
കൊടുക്കാതിരിക്കാം. ബ്ലോഗിന്റെ, അല്ലെങ്കില്‍ വേണ്ട
ഏതൊരു എഴുത്തിന്റെയും ജീവനാടി തന്നെ
അതിനു കിട്ടുന്ന പ്രതികരണങ്ങള്‍ ആണല്ലോ
വായനക്കാരും അവരുടെ പ്രതികരണങ്ങളും അതാണല്ലോ,
ഏതൊരു എഴുത്തുകാരന്റെയും പ്രതീക്ഷയും
ഇല്ലെങ്കില്‍ പിന്നെ എന്ത് ബ്ലോഗ്‌, എന്ത് എഴുത്ത് ?
ഇതോടുള്ള ബന്ധത്തില്‍ അടുത്തിടെ ഞാന്‍ എഴുതിയ ഒരു കുറിപ്പിന്റെ ലിങ്ക്
ഇവിടെ ചേര്‍ക്കുന്നു:
വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms