2012, ഏപ്രി 24

പൊതുനിരത്തുകള്‍ വില്പനക്ക് വെക്കുമ്പോള്‍

നീണ്ട നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ നിന്നും പതിറ്റാണ്ടുകളിലൂടെ തുടര്‍ന്നുവന്ന സമരങ്ങളിലൂടെയാണ് കഴിഞ്ഞ കാല കേരളം നാമിന്നനുഭവിക്കുന്ന പല അവകാശങ്ങളും നേടിയെടുത്തിട്ടുള്ളത്. കേരളത്തിന്റെ നവോത്ഥാന കാലഘട്ടമെന്നറിയപ്പെടുന്ന അക്കാലയളവില്‍ ജനതയെ ബോധവത്കരിക്കുകയും കൃത്യമായ ഇടപെടലുകളിലൂടെ കേരളത്തെ നയിക്കുകയും ചെയ്ത വിശാല ഇടതുപക്ഷ മനസ്സും ബോധവും ആ സമരങ്ങള്‍ക്ക് അമരത്തം നല്‍കിക്കൊണ്ടിരുന്നു. ഒരേ സമയം, ജാതീയവും അതുവഴിയുണ്ടാകുന്ന അസമത്വങ്ങള്‍ക്ക് നേരെയും  സാംസ്കാരിക പോരാട്ടം നടത്തിയും അതോടൊപ്പം കൃത്യമായ രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിരന്തരം ഇടപെട്ടുംകൊണ്ട് ഈ പുരോഗമന ബോധം മലയാളത്തിനുമേല്‍ ഉറങ്ങാതെ ഉണര്‍ന്നിരിക്കയായിരുന്നു. എന്നാല്‍, പുരോഗമനം എന്നത് ഒരു തുടര്‍ പ്രക്രിയയാണെന്നുകണ്ട് അതിന്റെ തുടര്‍ച്ചയില്‍ ശ്രദ്ധ നല്‍കാതെ പാതിയില്‍ വലതുപക്ഷ താത്പര്യങ്ങളോട് സമരസപ്പെട്ട് മാറ്റത്തിന്റെ വഴിയില്‍ നിന്നും ജനതയെ അനാഥരാക്കിക്കൊണ്ട് സ്വയം ഷണ്ഡീകരിക്കുന്ന കാഴചയാണ്‌ പിന്നീട് കേരളം കാണുന്നത്. അതിന്റെ കെടുതി അത്ര ചെറുതല്ലാത്ത വിധത്തില്‍ കേരളമിന്നനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

മത പൌരോഹിത്യവും വലതുപക്ഷ മുതലാളിത്ത താത്പര്യങ്ങളും ഒരു മനസ്സും ശരീരവുമായി കളം നിറഞ്ഞാടുന്ന വര്‍ത്തമാന കേരളത്തില്‍ ഒരു ബദലായി സ്വയമുയരേണ്ടിയിരുന്ന ഇടതുപക്ഷം വ്യവസ്ഥാപിത രാഷ്ട്രീയങ്ങളുടെ ആലയങ്ങളില്‍ സ്ഥാപനവത്കരിക്കപ്പെട്ട രാഷ്ട്രീയത്തിന്റെ സര്‍വ്വമാന ദുര്‍ഗന്ധങ്ങളോടും കൂടി സ്വയം നാറിക്കൊണ്ടിരിക്കുന്നു. 

പൂര്‍വ്വകാലത്ത് വഴി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപ്പെട്ടിടത്തുനിന്ന് 'പൊതു നിരത്തെന്ന' യാഥാര്‍ത്ഥ്യത്തിലേക്ക് കേരള ജനത അവകാശം സ്ഥാപിക്കുമ്പോള്‍ അതിന് ബഹുമുഖമാനങ്ങള്‍ ഉണ്ടായിരുന്നു. സവര്‍ണ്ണാധിപത്യത്തില്‍ നിന്നുമുള്ള മോചനം എന്ന അര്‍ത്ഥത്തില്‍ അത് സര്‍വ്വതന്ത്രസ്വതന്ത്രന്‍ എന്ന വിശാല തലത്തിലേക്കുള്ള മനുഷ്യന്റെ സാമൂഹികവളര്‍ച്ചയെ സൂചിപ്പിക്കുന്നു. അതിന് പിന്നീടങ്ങോട്ടുണ്ടായ വിവിധങ്ങളായ സാമൂഹിക/സാംസ്കാരിക/രാഷ്ട്രീയ/സാമ്പത്തിക പുരോഗതികള്‍ക്ക് അത് വേഗം വര്‍ദ്ധിപ്പിച്ച ഒരു ചാലകമായി വര്‍ത്തിക്കുകയും ചെയ്തു എന്നതിന് ചരിത്രം സാക്ഷ്യം.  

കഴിഞ്ഞത്  മാത്രമല്ല ; നടന്നുകൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതും ഓരോ ചരിത്രമാണ്. ആ ചരിത്രത്തിലേക്കാണ് കേരളീയ സമരഭൂമികയില്‍ നിന്നും പുതിയ താളുകള്‍ ചേര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അത് ഉപേക്ഷിക്കപ്പെട്ട രാഷ്ട്രീയത്തിന്റെയും, അനാഥമാക്കപ്പെട്ട ജനതയുടെയും, ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെയും, ഭയം ഭരിക്കുന്ന ലോകത്തിന്റെയും ദൈന്യമുഖത്ത് നിന്നുമാണ് വരക്കപ്പെടുന്നത്. അതിലെ ഏറ്റം ഭീകരമായ അനീതിയുടെ വാസ്തവകഥകളാണ് നാമിന്നു പാലിയേക്കരയില്‍നിന്നും കേള്‍ക്കുന്നത്., 

പാലിയേക്കര സമരം; അഥവാ, ബി ഒ ടി വിരുദ്ധ ജനകീയ സമരം. അതുയര്‍ത്തുന്നൊരു വലിയ രാഷ്ട്രീയമുണ്ട്. അതീ ചരിത്രത്തിലേക്കുള്ള ഒരു ആമുഖമാണ്. കഴിഞ്ഞകാലകേരളം തന്റെ ജനതക്ക് വഴി തുറന്നിട്ടുകൊടുത്തുവെങ്കില്‍ വര്ത്തമാന കേരളം തന്റെ ജനതയുടെ 'വഴി'യിലുള്ള അവകാശത്തെ, സഞ്ചാരസ്വാതന്ത്ര്യത്തെ  മുതലാളിക്ക്  തീറ് കൊടുക്കുകയാണ്. പൊതുനിരത്ത് മുതലാളിക്ക് തീറാക്കുമ്പോള്‍ ഇടതും വലതുമടങ്ങുന്ന ഭരണവര്‍ഗ്ഗം ഒന്നെന്നുകണ്ട് തുല്യം ചാര്‍ത്താന്‍ തിടുക്കം കൂട്ടുകയാണ്. ഇവിടെയാണ്‌ ജനമെന്ന യഥാര്‍ത്ഥ ഉടമ വിസമ്മതത്തിന്റെ തലവെട്ടിക്കലിലൂടെ സ്വയമൊരു മുദ്രാവാക്യമായി മാറുന്നതും  പ്രതിരോധം തീര്‍ക്കുന്നതും. 

വാസ്തവത്തില്‍, എന്താണ്  ഇതിന്റെ  പ്രേരണ..? അന്വേഷിക്കേണ്ടതുണ്ട്. വര്‍ദ്ധിച്ചു  വരുന്ന  യാത്രാക്ലേശവും അപകടനിരക്കും മതിയായ ഗതാഗത സൌകര്യമില്ലാത്തത്കൊണ്ടെന്ന കാരണത്തെ ചൂണ്ടുകയും  ആദ്യം 'എക്സ്പ്രസ് ഹൈവേ' എന്നും പിന്നീട് 'തെക്ക് വടക്ക് പാത'യെന്നും ഒടുക്കം 'നാലുവരി പാത' { ബിഒടി}യെന്നുമുള്ള പരിഹാരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുകയും ചെയ്തു. ഏറെ ജനസാന്ദ്രതയുള്ള കേരളത്തിന്റെ ജീവിത പരിസരത്തിനു ഒരുപക്ഷെ ജീവീയലോകത്തിന്റെ ആവാസവ്യവസ്ഥയെതന്നെ തകിടംമറിക്കുന്ന പാരിസ്ഥിതീക പ്രശ്നങ്ങളെചൊല്ലി ഈ ആലോചനയുടെ പ്രാരംഭ ഘട്ടങ്ങളില്‍തന്നെ സമൂഹത്തിന്റെ  വിവിധ കോണുകളില്‍നിന്നും ഏറെ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുള്ളതാണ്‌. ആ സമയംതന്നെ മനുഷ്യന്‍ തന്റെ സ്വാര്‍ഥതയില്‍നിന്നും ഒരു മറുചോദ്യമുയര്‍ത്തുകയും അതിനുള്ള ഉത്തരമായി പ്രകൃതിയെത്തന്നെ നശിപ്പിച്ചും ഗുരുതരമായ പ്രത്യാഘാതങ്ങളെ നിസ്സാരവത്കരിച്ചും തന്റെമാത്രം കേവല താത്പര്യത്തിലേക്ക് ചുരുങ്ങി ഏറെ വൈകല്യം നിറഞ്ഞ വികസന കാഴ്ച്ചപ്പാടിലേക്ക് പോവുകയുമാണുണ്ടായത്. അത്തരമൊരു വികസനത്തിന്റെ പുതിയ പേരാണ് നാലുവരി പാത. എന്നാല്‍, പ്രശ്നം അവിടംകൊണ്ടും അവസാനിക്കുന്നില്ല.  ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതി മാത്രമല്ല. ഹേ മനുഷ്യാ .. നിന്റെയും നിന്റെ നാടിന്റെയും സമ്പത്തിനെയും കൂടെയാണെന്നും അതിന് ഇടനിലക്കാരാകുന്നത് തന്റെ തന്നെ ഭരണകൂടവുമാണെന്ന് മനസ്സിലാക്കുമ്പോഴാണ് പുതിയ കാലത്തെ അധിനിവേശായുധത്തിന്റെ മൂര്‍ച്ച വെളിവാകുന്നത്. 

ഈ നാലുവരിപാത എന്നത് പുതിയൊരു ആശയമല്ല. മൂന്നര പതിറ്റാണ്ട് മുന്പ് തന്നെ  ഇതേ ആവശ്യത്തിനായ് അഥവാ, 'മുപ്പതു മീറ്റര്‍ വീതിയില്‍ ' ദേശീയ പാത വികസനത്തിന് ഇതേ കേരളക്കരയില്‍ സ്ഥലമേറ്റെടുത്തിട്ടുണ്ട്. അന്നുതൊട്ടിന്നേവരെ ഒരിഞ്ചു ഭൂമിപോലും റോഡു നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടാതെകണ്ട് അവകാശികള്‍ ഒഴിഞ്ഞു കൊടുത്ത ഭൂമി വെറുതെ കിടക്കുന്നു. ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തത്തിലാണെന്നിരിക്കെ പ്രത്യേകിച്ചും ഇക്കാലമത്രയും നാട് ഭരിച്ച ഒരു സര്‍ക്കാരിനും ഈ നിഷ്ക്രിയത്വത്തിന് മറുപടി നല്കാതിരിക്കാനാവില്ല. എന്നിട്ടൊടുക്കം ദേശീയപാതയിലെ  ഗതാഗതകുരുക്കും വര്‍ദ്ധിച്ച് വരുന്ന അപകടനിരക്കും ചൂണ്ടി മുപ്പതു മീറ്റര്‍ എന്നത് നാലപ്പത്തിയഞ്ചും നാലുവരിപാത എന്നത് 'ബി ഒ ടി'യെന്നും  പൊതുനിരത്തെന്നത് സ്വകാര്യ മുതലാളിയുടെ ഉടമസ്ഥതയിലുള്ള ഒരു വ്യവസായമായും മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതും ഇടനിലക്കാരാകുന്നതും ഇതേ ഭരണകൂടങ്ങളും..!

എന്താണ് ഈ മാറ്റങ്ങളുടെ പ്രേരകം. രാജ്യത്തെ റോഡ്‌ നിര്‍മ്മാണവും ഉപയോഗവും സംബന്ധിച്ചുള്ള വേള്‍ഡ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങളിലെ 'മുതല്‍ മുടക്ക്,  ലാഭം, വ്യവസായം' എന്നതില്‍ നിന്നാരംഭിച്ച് ഏറ്റവുമൊടുക്കം കേന്ദ്ര ധനകാര്യമന്ത്രി 'പ്രണബ് മുഖര്‍ജി'യുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ രാജ്യത്തെ സേവന മേഖലകള്‍ക്ക് നല്‍കികൊണ്ടിരിക്കുന്ന എല്ലാതരം സബ്സിഡികളും നിറുത്തലാക്കുന്നതിനു 'പ്രതിജ്ഞാബദ്ധമാണ്' എന്ന ഉറപ്പില്‍വരെ എത്തിനില്‍ക്കുന്ന വായനയില്‍ തെളിയുന്ന, രാജ്യത്തെ പൊതു സ്വത്തുകള്‍ക്ക്മേലുള്ള 'സാമ്രാജ്യത്ത മൂലധന ശക്തി'കളുടെ കടന്നുകയറ്റവും അതെളുപ്പമാക്കുന്ന രാജ്യാധികാരികളുടെ 'ഉദാര' നയ സമീപനങ്ങളും മാത്രമാണ് പ്രേരകം എന്നുത്തരം. അതായത്, "പൊതുഖജനാവ്‌ കാലിയാണ്. മൂലധന നിക്ഷേപമില്ലാതെ രാജ്യത്തൊരു വികസനവും സാദ്ധ്യമല്ല." അതിനാല്‍  മൂലധനശക്തികളുടെ സഹായം സ്വീകരിക്കുകയല്ലാതെ അഥവാ, അവര്‍ക്ക് വിധേയപ്പെടുകയല്ലാതെ വേറെവഴിയില്ലെന്ന ശുദ്ധമായ  കള്ളം.  ഇതുതന്നെയാണ് ബി ഒ ടിയും.

കേരളത്തിലെ ദേശീയപാത വികസനത്തിനായ്‌ നേരത്തെയുള്ളതില്‍ നിന്നും 'ബി ഒ ടി' സംവിധാനത്തിലേക്ക് മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌..? അതുതന്നെയാണ് പാലിയേക്കരയടക്കം ഉയര്‍ത്തുന്ന സമരവും ചരിത്രവും. ബി ഒ ടി അടിസ്ഥാനത്തില്‍ പാത നിര്‍മ്മിക്കാന്‍ ബി ഒ ടിക്കാരന്‍ പറയുന്നത് മുപ്പതു മീറ്റര്‍ വീതിയിലുള്ള ഭൂമി മതിയാകില്ല , നാല്പത്തിയഞ്ച് മീറ്റര്‍ തന്നെ വേണമെന്നാണ്. അതിനായ് നേരത്തെ കുടിയിറങ്ങിയവരെകൂടാതെ   ഇരു ദേശീയപാതകളിലുമായി ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകള്‍ വീണ്ടും കുടിയിറക്കപ്പെടുന്നു. പാതക്കിരുവശവുമുള്ള ചെറുകിട കച്ചവടക്കാരും അനുബന്ധജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകള്‍ വേറെയും.. ഇനിയൊരിക്കലും തിരിച്ചുവരാന്‍ സാധിക്കാതെകണ്ട് തന്റെ ജീവിത പരിസരങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെടുന്നു. എന്ത് പുനരധിവാസമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്..?  മൂലമ്പള്ളിയിലെ കേവലം ഇരുപത്തിനാല്  കുടുംബങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട  വീട് പോലും വെച്ചുകൊടുക്കാന്‍  ഇന്നേവരെ സാധിക്കാത്ത ഒരു കൂട്ടത്തിന്റെ ഉറപ്പില്‍ എങ്ങനെയാണ് കൂടൊഴിയാന്‍ സാധിക്കുക..?

സര്‍ക്കാര്‍ ഇങ്ങനെയെല്ലാം ഏറ്റെടുത്ത് നല്‍കുന്ന  ഭൂമിയുടെ കാര്യമാണ് ഏറെ രസം നല്‍കുന്നത്.  ഏറ്റെടുത്തു നല്‍കുന്ന ഭൂമിക്ക്മേലുള്ള  പൂര്‍ണ്ണ അവകാശം കമ്പനിക്ക്. ഭൂമി ഏറ്റെടുക്കലിന്റെ നഷ്ടം സഹിക്കുന്നതോ ബാധിക്കപ്പെടുന്ന ജനതയും പിന്നെ മൊത്തം ജനതക്കും അവകാശപ്പെട്ട പൊതുഖജനാവും. ഭൂമിയോ  ഒരു സ്വകാര്യ മുതലാളിക്ക് മാത്രം സ്വന്തം.!  ഈ ഭൂമിയില്‍ റോഡിനു പുറമേ എന്തെന്ത് മാതൃകയില്‍  ഏതേത് നിര്‍മ്മാണങ്ങള്‍ വേണമെന്ന് നിശ്ചയിക്കാനും അതു നടപ്പില്‍വരുത്താനുമുള്ള പൂര്‍ണ്ണ അധികാരം കമ്പനിക്ക് ഉണ്ടായിരിക്കുന്നതാണ്. അഥവാ, പൊതുനിരത്തില്‍ മുതലാളിയുടെ  നേതൃത്വത്വത്തില്‍ ഒരു സമാന്തര ഭരണകൂടം.!

ബി ഒ ടി അടിസ്ഥാനത്തില്‍ നാല്പത്തിയഞ്ച് മീറ്റര്‍ പാത നിര്‍മ്മിക്കുന്നതിന് മൊത്തം നിര്‍മ്മാണ ചിലവിന്റെ 40 ശതമാനം സര്‍ക്കാര്‍ ഗ്രാന്റായി കമ്പനിക്ക് നല്‍കും. നീണ്ട മുപ്പതു വര്ഷം ചുങ്കം പിരിക്കാനും വേണ്ടിവന്നാല്‍ ചുങ്കം കാലാവധി നീട്ടിക്കിട്ടാനും കരാര്‍ വ്യവസ്ഥ ചെയ്യുന്നുമുണ്ട്.  ഈ മുപ്പതു കൊല്ലത്തിനിടക്ക് ചുങ്കം റോഡിനു സമാന്തരമായി മറ്റൊരു പാതയും സര്‍ക്കാര്‍ പണി കഴിക്കാന്‍ പാടില്ല. കമ്പനിക്കാരന്‍ നിര്‍മ്മിക്കുന്ന സര്‍വ്വീസ് റോഡുകള്‍, കനാലുകള്‍ തുടങ്ങിയവയ്ക്കും ഇവ്വിധം ചുങ്കം ഏര്‍പ്പെടുത്താനും ടോള്‍ തുക പുതുക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. ചുരുക്കത്തില്‍, ഏറ്റെടുത്തു നല്‍കുന്ന ഭൂമിയും, ആ ഭൂമിയില്‍ പണിയുന്ന റോഡും ആ റോഡിനു ഇരുവശവുമുള്ള വ്യാപാരങ്ങളും ജീവിതങ്ങളുമെല്ലാം മുതലാളിയുടെ സ്വന്തം. അഥവാ, ദേശീയപാത എന്നത് മാറി സ്വകാര്യ മുതലാളിയുടെ സ്വത്ത് എന്ന അര്‍ത്ഥത്തിലേക്ക് നമ്മുടെ പൊതുനിരത്തുകള്‍ മാറുന്നുവെന്ന്. ഇതാണ് ബി ഒ ടി. !

ഇനി, റോഡ്‌ നിര്മ്മാണാവശ്യത്തിനായി ചിലവഴിക്കുന്ന പണം ആരുടേതാണ്..? കിലോമീറ്റര്‍ ഒന്നിന് 17.6കോടി രൂപ ചെലവ് കണക്കാക്കുന്ന ബി ഒ ടി റോഡിന് ആദ്യഘട്ടമെന്ന നിലയില്‍ പ്രവര്‍ത്തി തുടങ്ങാന്‍ ആലോചിക്കുന്ന ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുള്ള 172കിലോമീറ്റര്‍ ദൂരം നാലുവരിയില്‍ പാത നിര്‍മ്മിക്കാന്‍ 3027കോടി രൂപ. എന്നാല്‍, പൊതുമരാമത്ത് വകുപ്പിന്റെ കണക്കനുസരിച്ച് ഇതേ നാലുവരിപാത ഇതേ ഇടത്ത് പണിയാന്‍ കിലോമീറ്റര്‍ ഒന്നിന് 6 കോടി രൂപ. ബി ഒ ടി ചിലവിന്റെ 40 ശതമാനം സര്‍ക്കാര്‍ കമ്പനിക്ക്  നല്‍കുമ്പോള്‍  ആ തുക കിലോമീറ്റര്‍ ഒന്നിന് 7.2  കോടി. അപ്പോള്‍, ഓരോ കിലോമീറ്ററിനും സര്‍ക്കാര്‍ നല്‍കുന്ന തുകയില്‍ നിന്നും 6 കോടി രൂപ ചിലവഴിച്ചാല്‍തന്നെ ഒരുകോടി രണ്ട് ലക്ഷം രൂപ കിലോമീറ്റര്‍ ഒന്നെന്ന കണക്കിന് കമ്പനിക്ക് വെറുതെ {ലാഭമെന്ന് പേര്}  ലഭിക്കുന്നു. അപ്പോള്‍, ഈ പറയുന്ന മുതലാളിയുടെ പണം കൊണ്ടല്ല റോഡു നിര്‍മ്മാണം.! ഇങ്ങനെ കേരളത്തിലെ ഇരു ദേശീയപാതകളുടെയും നീളം ഒന്നളന്ന്  ഈ തുക കൊണ്ട് പെരുക്കുമ്പോള്‍.. അക്കം മാത്രമല്ല നമ്മുടെ തലയും പെരുക്കും..!!!  പൊതുമരാമത്ത് വകുപ്പ്തന്നെ സര്‍ക്കാര്‍ ചിലവില്‍ പാത നിര്‍മ്മാണം ഏറ്റെടുത്തു നടപ്പാക്കിയാല്‍ ബി ഒ ടിയേക്കാള്‍ രണ്ടിരട്ടി കുറവില്‍ പണിതീര്‍ക്കുകയും ബാക്കി തുക പൊതുഖജനാവിന് ലാഭിക്കുകയും ചെയ്യാമെന്നിരിക്കെ പിന്നെന്തിനീ പെരുംകൊള്ളക്ക് അവസരമൊരുക്കുന്നു..?

ഇതുകൂടാതെയാണ് ചുങ്കം പിരിക്കുന്നത്. ചുങ്കം എത്രയെന്നു തീരുമാനിക്കുന്നതും റോഡിന്റെ മുതലാളിയായിരിക്കും. ഒരു കാറിന് ഈ പറയുന്ന മുതലാളിയുടെ റോഡിലേക്ക് കടക്കാന്‍ തന്നെ 40 രൂപ മുതലാളിക്ക് നല്‍കണം. കിലോമീറ്റര്‍ ഒന്നിന് മൂന്ന് രൂപ കണക്കിന് വേറെയും.!  മുപ്പതുകൊല്ലം ഓരോ കാറുകാരനില്‍നിന്നും മുതലാളിക്ക് ഇവ്വിധം പണം പിരിക്കാം. വേണ്ടിവന്നാല്‍, അതില്‍കൂടുതല്‍ കാലവും. തുക ഇഷ്ടാനുസരണം കൂട്ടുകയുമാവാം. അതും മുതലാളിയുടെ അവകാശങ്ങളില്‍പെട്ടത്. ഹെവിവാഹനങ്ങള്‍ കിലോമീറ്റര്‍ ഒന്നിന് 4.50ഉം ഭാരം കയറ്റിയ വണ്ടികള്‍ക്ക് അനുവദിച്ചിട്ടുള്ള ഭാരത്തേക്കാള്‍ പത്തു ശതമാനം കൂടുതല്‍ കയറ്റിയാല്‍ 6.45ഉം അതു ഇരുപതു ശതമാനമെങ്കില്‍ ഇരട്ടിയും നല്‍കണം. വാഹനങ്ങളിലെ ചരക്ക് കമ്പോളത്തിലും പിന്നീട് വാങ്ങുന്നവന്റെ കയ്യിലെമെത്തുമ്പോള്‍ വ്യാപാരി അതിനനുസരിച്ച് വില ഈടാക്കി അവന്റെ നഷ്ടം നികത്തും. അപ്പോഴും വിലവര്‍ദ്ധനവിന്റെ കെടുതിയനുഭവിക്കേണ്ടി വരുന്നതും ജനങ്ങള്‍ തന്നെ..! ജനങ്ങളുടെ ചിലവില്‍ നിര്‍മ്മിച്ച റോഡു വഴിയുള്ള വികസനവും പുരോഗതിയും ഇവ്വിധം ജനങ്ങളെ സന്തോഷത്തിലാക്കും..! 


അതെ, "അല്ലുമ്മാ.. ഇതാണോ പോക്കരാക്ക" എന്നാരെങ്കിലും ചോദിച്ചാല്‍ അത്ഭുതമില്ല എന്ന്.!
                                        

നാം ചിന്തിക്കണം. ഇങ്ങനെയൊരു വികസനം നമുക്കാവശ്യമുണ്ടോ..? അല്ലെങ്കിലും ആരാണിതിനെ വികസനം എന്ന് വിളിക്കുന്നത്‌..?  മുടക്കുമുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധനശക്തികളുടെ കച്ചവടനയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക്മേല്‍ വിശേഷിച്ചും സേവന മേഖലയിലെ പൊതുസ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നും പൂര്‍ണ്ണമായും പന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധനശക്തികള്‍ക്ക്  യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ട് കൊടുക്കയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്ക് വേണ്ടന്നും അതിന് കൂട്ട്നില്‍ക്കാന്‍ ഞങ്ങളൊരുക്കമല്ലെന്നും ആവത്തിച്ചു പ്രഖ്യാപിക്കുന്നുവെന്നതാണ്  ബി ഒ ടി വിരുദ്ധ സമരം ഉയര്‍ത്തുന്ന രാഷ്ട്രീയം.  പാലിയേക്കര അടക്കമുള്ള സമരങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിങ്ങനെയാണ്. 

അതുകൊണ്ടുതന്നെ ബി ഓ ടി വിരുദ്ധ സമരമെന്നത് ജനങ്ങളുടെ സമരമാണ്. നമ്മുടെ സേവന മേഖലകളെ അതേപടി തിരിച്ചുപിടിക്കാനുള്ള, ഇനിയും പൊതുസ്വത്ത് കൊള്ളയടിക്കാതിരിക്കാനുള്ള, പൊതുനിരത്ത് അന്യാധീനപ്പെടാതിരിക്കാനുള്ള, പൌരന്റെ പൊതുജീവിത പരിസരത്തു സ്വതന്ത്രനായി ജീവിക്കാനുള്ള അവകാശത്തിനായുള്ള സമരമാണ്. ഇനിയുമൊരുനാളിലും ഭീതിയേതുമില്ലാതെ തലയുയര്‍ത്തി നില്‍ക്കാനുള്ള /ജീവിക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം.  അതുകൊണ്ടുതന്നെ ഈ സമരം വിജയിക്കേണ്ടതുണ്ട്.

കാരണം, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ  ഇടതുവലത് ഭേദമന്യേയുള്ള എല്ലാ ഭരണവര്‍ഗ്ഗവും അവരാല്‍ നയിക്കപ്പെടുന്ന ഭരണകൂടവും ഇങ്ങ് കേരളത്തിലും അങ്ങ് കേന്ദ്രത്തിലും അതിന്റെ മൊത്തം സംവിധാനവും ഉപയോഗിച്ച് ഈ കള്ളത്തരത്തിന് കൂട്ട്നില്‍ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങളെ പഠിച്ചും ജനതയെ ബോധവത്കരിച്ചും മൊത്തം ജനതയുടെയും പിന്തുണ ഉറപ്പാക്കിയും സമരമുഖത്ത് ഉറച്ചു നില്‍ക്കേണ്ടതുണ്ട്. പൂര്‍വ്വകാലത്തെ സവര്‍ണ്ണ മേല്ക്കോയ്മയിലും പിന്നീട് നീണ്ട വര്‍ഷങ്ങളുടെ കോളനി ഭരണത്തിലും ഈ നാട്ടിലെ വിഭവങ്ങളത്രയും  കൊള്ളയടിക്കപ്പെടുകയും ജനത കാലങ്ങളോളം അടിമകളെപ്പോലെ കഴിഞ്ഞു കൂടുകയുമായിരുന്നു. അതിനൊരറുതിവരുന്നത് നീണ്ടകാലത്തെ സമരത്തിലൂടെയാണ്‌.  ഇവിടെയിപ്പോള്‍ ജനായത്ത ഭരണത്തിലും അതേ അടിമ-ഉടമ സമ്പ്രദായത്തെ സഹിക്കേണ്ടിവരുന്നത് വലിയ ദുരന്തമാണ്. ഈ ദുരന്തമുഖത്തുനിന്നു നടത്തുന്ന  പോരാട്ടത്തിന് ,  ഇനിയും അടിമകളായി തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ഉയര്‍ത്തുന്ന 'ബി ഓ ടി വിരുദ്ധ സമരത്തിന്' നമ്മുടെ ഓരോരുത്തരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.. 


സമരമുഖത്തുള്ള അവകാശ പോരാളികള്‍ക്ക്  അഭിവാദ്യങ്ങള്‍. 


നന്ദി:          വ്യാഴച്ചന്തകളിലെ പതിവ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക്.

75 comments:

നാമൂസ് പറഞ്ഞു...

ചുരുക്കത്തില്‍, കോട്ടിട്ട മുതലാളി ചക്കാത്തിനു കുറെ പണം പിടുങ്ങുന്നു. അതിനു നമ്മുടെ മഹിത ജനാധിപത്യ പാരമ്പര്യത്തിന്റെ കാവല്‍ക്കാര്‍ പൊതുഖജനാവിന്റെ താക്കോല്‍ താലത്തില്‍ നല്‍കുന്നു.!

പൊതുനിരത്തുകള്‍ ഇല്ലാത്ത നാളെകളിലേക്ക് 'ബി ഒ ടി'ക്ക് സ്വാഗതം.

സൊണറ്റ് പറഞ്ഞു...

വായിച്ചു, ഒറ്റിരിപ്പിന്നു ഒരു യമഗണ്ടന്‍ ലേഖനം വായിച്ചു തീര്‍ക്കുന്നത് എന്റെ ആയുസ്സില്‍ ഇതാദ്യമായാണ് കേട്ടോ !!.സത്യം അത്രക്കുണ്ട് ചൂടും...ആവേശവും.. എഴുത്തിനും,വിഷയത്തിനും!!.ഓരോ മനുഷ്യരും അറിഞ്ഞിരിക്കേണ്ട,എന്നാല്‍ അറിയാനൊരുപാട് വൈകിപ്പോകുന്ന (പോയ )കാര്യം !!!നന്ദിയുണ്ട് കൂട്ടുകാരാ ഇത്രയെങ്ങിലും നേരത്തെ ഇതെല്ലാരിലും എത്തിച്ചതിനു!മുന്നോട്ടുള്ള യാത്രകള്‍ കൂടുതല്‍ തന്റേടത്തോടെ..ആവേശത്തോടെ ...ഊര്‍ജത്തോടെ ഉള്ളതാവട്ടെ എന്നാശംസിക്കുന്നു ..അതിനായ് പ്രാര്‍ത്ഥിക്കുന്നു ..സ്നേഹത്തോടെ ഷാലിമ..

ആചാര്യന്‍ പറഞ്ഞു...

വളരെ നല്ല ലേഖനം തന്നെ പക്ഷെ ...എല്ലാവര്ക്കും വേണം വാഹനങ്ങള്‍...ഇതൊക്കെ ഓടിക്കാന്‍ നിരത്തുകളും വേണ്ടേ?...വേണം നമുക്കും വികസനങ്ങള്‍...കോടിക്കണക്കിനു ആള്കാര്‍ക്ക് സൗകര്യം ഉണ്ടാക്കുമ്പോള്‍ ചില ആയിരങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സര്‍ക്കാരുകള്‍ നല്‍കണം എന്ന് മാത്രം വികസനം ഇല്ലാതെ ഒരു കാര്യവും സംസാരിചിട്‌ു കാര്യമേ ഇല്ലാ..റോഡുകളും പാലങ്ങളും ഇല്ലാതെ വികസനങ്ങള്‍ നടക്കുകയും ഇല്ലല്ലോ?...

മുകിൽ പറഞ്ഞു...

അടിമുതല്‍ മുടിവരെ ആത്മാര്‍ത്ഥതയുള്ള ഒരു ലേഖനം വായിച്ചു. കോടികളുടെ, കോട്ടും സൂട്ടുമിട്ട മാന്യമായ തിരിമറികള്‍, എല്ലാ മേഖലയിലുമെന്നപോലെ ഇവിടെയും എന്നു പറഞ്ഞാല്‍ വിഷയത്തിന്റെ ലഘൂകരണമായിപ്പോകും. എങ്കിലും ആ യാഥാര്‍ത്ഥ്യം തന്നെയാണു മനസ്സിലേക്കു മുഴച്ചു വരുന്നത്. കള്ളന്മാര്‍ക്കു കഞ്ഞി വച്ചും ചൂട്ടു പിടിച്ചും നമ്മള്‍ക്കു നാണം എന്നേ കെട്ടു പോയി!

ഷാജി പരപ്പനാടൻ പറഞ്ഞു...

ബി ഓ ട്ടി, സത്യം പറഞ്ഞാല്‍ പെരുംകൊള്ള തന്നെയാണ്...എക്സ്പ്രസ് ഹൈവേ വരുന്നു എന്ന് പറഞ്ഞു കൊടിയെടുത്തു സമരത്തിനിറങ്ങിയ ചില ഇയ്യാംപാറ്റകള്‍ അന്ന് പറഞ്ഞു എക്സ്പ്രസ്സ്‌ ഹൈവേക്ക് പകരം ദേശീയപാത നാല് വരിയാക്കി വികസിപ്പിക്കൂ.. എന്ന്, ദേശീയ പാത നാല്‍പ്പത്തഞ്ചു മീറ്റര്‍ ആയി വീതി കൂട്ടാന്‍ വേണ്ടി സ്ഥലം ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ ആ സംഘടനകള്‍ മാളത്തിലേക്ക് ഒളിക്കുന്നതാണ് കണ്ടത്.. കാരണം ദേശീയപാതയുടെ രണ്ടു വശങ്ങളിലും ഉള്ള ജനങ്ങളെ, കച്ചവടക്കാരെ, ആരാധനാലയങ്ങളെ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒക്കെ ഈ പാത വികസനം പ്രയാസപ്പെടുത്തുന്നു. പ്രാദേശിക വികാരം ഉയര്‍ത്തി ജനങ്ങള്‍ സംഘടിച്ചതോടെ ചില രാഷ്ട്രീയ സംഘടനകളും സമരത്തില്‍ മുന്‍ നിരയിലേക്ക് വന്നു, പക്ഷെ ഇയ്യാം പാറ്റകള്‍ക്ക് അപ്പോഴും എന്ത് ചെയ്യും എന്നറിയാത്ത ദുരവസ്ഥ തന്നെ. തീര്‍ത്തും സ്ഥാപിത താല്പര്യങ്ങള്‍ മാത്രം ലക്ഷ്യമാക്കുന്ന ഇത്തരം മതതീവ്രവാദസംഘടനകള്‍ പാരിസ്ഥിതിക, സാമൂഹ്യ വിഷയങ്ങള്‍ ഏറ്റെടുക്കുംപോഴുണ്ടാകുന്ന നെറികേടാണ് ഞാന്‍ മുകളില്‍ സൂചിപ്പിച്ചത്, കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് മുന്നില്‍ നടന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തന്നെ ഈ കൊള്ളയ്ക്കും, അഴിമതിക്കും എതിരായി മുന്നോട്ടു വന്നാല്‍ നാട് നന്നാവും തീര്‍ച്ച.

madhu പറഞ്ഞു...

അഭിനന്ദനങ്ങൾ.ഇത്രയും വിശദവും വസ്തുനിഷ്ഠവുമായ് ഈ പ്രശ്നം വിശകലനം ചെയ്ത നാമൂസ്ജീയ്ക്കഭിനന്ദനം.
നാഷണൽ ഹൈവേ അതോരിറ്റി വികസിപ്പിയ്ക്കുന്ന പാതകൾ നാട്ടുകാരുടേതല്ലാതാകുന്ന നീതി അനീതി തന്നെയാണു.ഏറ്റവും ദു:ഖകരം ഈ റോഡുകളെല്ലാം പണിയുന്നത് സർക്കാർ ഖജനാവിൽ നിന്ന് കിട്ടുന്ന സബ്സിഡി ഉപയോഗിച്ചാണെന്നതാണു. ആദ്യം തന്നെ വീർപ്പിച്ച എസ്റ്റിമേറ്റുണ്ടാക്കുക,അതിന്റെ നല്ലൊരു ഭാഗം സബ്സിഡിയായ് വാങ്ങുക,പിന്നെ ഒരു ആഡിറ്റും ഇല്ലാതെ ടോൾ എന്ന ഓമനപ്പേരിൽ നാട്ടുകാരിൽ നിന്ന് അനന്തമായ് പണം തട്ടുക. ഈ അഴിമതിയ്ക്ക് കൂട്ടുനിൽക്കാത്ത ചുരുക്കം ചില എഞ്ചിനീയർമാരെ ഭീഷണിപ്പെടുത്തി വരുതിയ്ക്ക് വരുത്തും അല്ലെങ്കിൽ കൊന്നുകളയും.Mr 15% എന്ന പേരുള്ള കേന്ദ്രമന്ത്രി തന്നെ ഈ പ്രൊജെക്റ്റുമായ് ബന്ധപ്പെട്ട് നമുക്കുണ്ട്. ജനങ്ങളുടെ വഴികളുടെ മേലുള്ള അവകാശം നഷ്ടപ്പെടുത്തുന്ന ഈ 'പുരോഗമന'ത്തിനു ബദൽ നമുക്ക് നിർദ്ദേശിയ്ക്കാനാകണം.

Echmukutty പറഞ്ഞു...

ഈ ലേഖനം ഭംഗിയായി.
സമകാലിക മലയാളത്തിലും മാധ്യമത്തിലും എല്ലാം ഈ സമരത്തെക്കുറിച്ച് വിശദമായ റിപ്പോർട്ടുകൾ വന്നിരുന്നു. ജനങ്ങൾ സമരം ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ സമരങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന രംഗമാണ് പൊതു നിരത്തിലും കൂടം കുളം ആണവ നിലയത്തിന്റെ കാര്യത്തിലുമെലല്ലാം നമ്മൾ കണ്ടുകൊണ്ടിരിയ്ക്കുന്നത്. ജനങ്ങളെ തോൽ‌പ്പിയ്ക്കാൻ കച്ചകെട്ടിയിരിയ്ക്കുന്നവരെ ഭരണം ഏൽ‌പ്പിച്ച് അവർ പറയുന്ന അഹങ്കാരവും വിഡ്ഡിത്തവുമെല്ലാം ടി വിയിലൂടെ കണ്ടും പത്രങ്ങളിലൂടെയും വായിച്ചും പാവപ്പെട്ട ജനം കുടിയൊഴിഞ്ഞും മണ്ണു തിന്നും അഴുക്കു വെള്ളം കുടിച്ചും രോഗം ബാധിച്ചും അങ്ങനെയങ്ങനെ ഒടുങ്ങിക്കൊണ്ടിരിയ്ക്കുന്നു......

Mohamed Salahudheen പറഞ്ഞു...

ധൈഷണികം, ധീരോദാത്തം

സമരമെന്നു കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തെയോര്‍മ വരും. ഇടതുപക്ഷം ഇന്ന്‌ സമരങ്ങളെ പേടിക്കുന്നു. ഹര്‍ത്താലും അക്രമവും മാത്രം പഥ്യമായ ഇടതിന്‌ നീതിക്കായി സമരംചെയ്യുന്നവരൊക്കെ വലതുപക്ഷമാണ്‌.

ചിന്തിപ്പിക്കുന്നു.

നന്ദി,നാമൂസ്‌

SHANAVAS പറഞ്ഞു...

പ്രിയ നാമൂസ്‌, ഇവിടെ ജനങ്ങള്‍ക്ക്‌ കാര്യം ഒന്നും ഇല്ല. ഇവിടെ കാര്യം മുതലാളിമാര്‍ക്കാന്.. അപ്പോള്‍ അവരെ സംരക്ഷിക്കെണ്ടേ?? ഒരു പാവം വിമാന മുതലാളിയുടെ ദുഃഖം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നമ്മള്‍ കണ്ടില്ലേ?? അപ്പോള്‍ ജനം പോയി തുലയട്ടെ.. വികസനം അവന്റെ നെഞ്ചില്‍ കയറി അങ്ങനെ വരട്ടെ.. രാഷ്ട്രീയ പാര്‍ട്ടികള്‍ വില്‍ക്കപ്പെട്ടു കഴിഞ്ഞു.. ഇടതു പക്ഷം മരിച്ചും പോയി.. അപ്പോള്‍ ജനങ്ങള്‍ വഴിയില്‍ ഇറങ്ങുക തന്നെ വേണം..അരാഷ്ട്രീയം എന്ന് പറഞ്ഞ് നമ്മുടെ വരി ഉടക്കപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ കളിയാക്കും എങ്കിലും.. നല്ല ഈടുറ്റ ലേഖനം.. ആശംസകളോടെ..

ചന്തു നായർ പറഞ്ഞു...

കാരണം, ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടതുവലത് ഭേദമന്യേയുള്ള എല്ലാ ഭരണവര്‍ഗ്ഗവും അവരാല്‍ നയിക്കപ്പെടുന്ന ഭരണകൂടവും ഇങ്ങ് കേരളത്തിലും അങ്ങ് കേന്ദ്രത്തിലും അതിന്റെ മൊത്തം സംവിധാനവും ഉപയോഗിച്ച് ഈ കള്ളത്തരത്തിന് കൂട്ട്നില്‍ക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ കാര്യങ്ങളെ പഠിച്ചും ജനതയെ ബോധവത്കരിച്ചും മൊത്തം ജനതയുടെയും പിന്തുണ ഉറപ്പാക്കിയും സമരമുഖത്ത് ഉറച്ചു നില്‍ക്കേണ്ടതുണ്ട്. ആശംസകൾ നാമൂസ്

ചെറുത്* പറഞ്ഞു...

വന്നു, വായിച്ചു. മുഴുവിപ്പിച്ചില്യാട്ടാ.
ചെറുതിന് മനസ്സിലാവണതിലും കഠുപ്പം കൂടുതലായോണ്ട് പാതിവഴിയില് ഇറങ്ങിയോടുന്നു., എസ്കേ……:പ്പ്
ന്നാലും പോകുമ്പൊ മനസ്സില് തോന്നണുണ്ട്. “ ഈ നാമൂസൊരു ‘ഭയങ്കരന്‘ തന്ന്യാലെ” ന്ന് ;)
ആശംസകള് മാഷ്, കാണാം :)

khaadu.. പറഞ്ഞു...

ശക്തം, കാര്യം വ്യക്തം..

സമരമുഖത്തുള്ള അവകാശ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

സീത* പറഞ്ഞു...

ഇത് ഒരു സമൂഹത്തിന്റെയല്ല മനുഷ്യജാതിയുടെ പോരാട്ടം..
കോട്ടും സൂട്ടുമിട്ട മുതലാളിത്തത്തിനു മുന്നിൽ ജീവിതം തീറെഴുതി കൊടുക്കേണ്ടി വരുന്ന ജനകീയത..
നിസ്സഹായതയുടെ തോൽക്കുപ്പായം തുന്നിക്കൊടുത്ത് ജനത്തെക്കൊണ്ട് പാവക്കൂത്ത് കളിപ്പിക്കുന്ന ഭരണകൂടം...ചിന്തിക്കേണ്ടിയിരിക്കുന്നു..

ലേഖനം നന്നായി..ആശംസകൾ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മുതലാളിത്തം പാടെ ഒഴിവാക്കണം എന്ന് പറയുന്ന ഇടത്തു മുന്നണിയിൽ ഇന്ന് പണത്തിന്റെ അതിപ്രസരം അതിരുകളില്ലാതെ ഇഴുകുന്ന ഈ ജാനതിപത്യ പ്രക്ക്രിയ രാജ്യത്തിൽ ഇന്ന് തന്റെ സ്വന്തം മണ്ണിൽ രാവുണ്ടുറങ്ങാൻ ജങ്ങൾക്ക് സാധിക്കാത്ത ഒരു അവസ്ഥ സംജാതമായിരിക്കുന്നു എന്നത് എത്രമാത്രം ഭയാനകമാണ്...

പണം മാത്രം ലക്ഷം വെച്ച് ഭരണചക്ക്രം തിരിക്കുന്ന മുതാലാളിമാർ രാഷ്ട്രീയം ചമയുന്ന ഈ നാടക് വേഷ പകർച്ചക്ക് എതിരെ ഒരികെലെങ്കിലും ഒരു മുദ്രവാക്യം മുഴക്കാൻ വേട്ട് ചെയ്യുന്ന ഒരു പൗരൻ എന്ന നിലക്ക് നമുക്ക് കഴിയണം..

പൊതു മുതൽ കൊള്ളയടിക്കുന്ന വാർത്തകൾ ദിവസവം പല രീതിയിൽ നാം കേൾക്കുന്ന് അവയ്ക്കെല്ലാം ഒരു സമരവിളി നമൂസ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്ന്, ഒരു കൈ മുഷ്ടി ചുരിട്ടി ഞാനും വിളിക്കും പ്രിയാ , ഒരു നല്ല നാളെക്ക് വേണ്ടി

ആവേശമീ പോസ്റ്റിൽ അലയ്അടിക്കുന്നു, ഒരു സപാർകിങ്ങ് സർക്യൂട്ട്

ആശംസകൾ
ആശംസകൾ

Kalam പറഞ്ഞു...

ആദ്യമായാണ് നാമൂസിന്റെ ഒരു ലേഖനം ഒറ്റയടിക്ക് മുഴുവനായും വായിച്ചു തീര്‍ക്കുന്നത്. അതും ഒരുവിധമൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെ. :)

നമൂസ്, ഈ ലേഖനം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. അഭിനന്ദനങ്ങള്‍!

SHAFI പറഞ്ഞു...

അത്യുഗ്രന്‍ ലേഖനം .........നാമൂസിനു അഭിനന്ദനങ്ങള്‍ !!!
എക്സ്പ്രസ് ഹൈവേ കേരളത്തിന്‌ യോജിച്ചതല്ലെന്നും ആ പദ്ധതി തെറ്റായിരുന്നുവെന്നും ഞമ്മന്റെ ഗ്ലാമര്‍ മന്ത്രിക്കു തോന്നിയത് ഗ്രാമ കാര്യ വകുപ്പ് കിട്ടിയപ്പോള്‍ . എക്സ്പ്രസ് ഹൈവേയുടെ ശില്പി ,സുല്‍ത്താന്‍ എന്നൊക്കെയായിരുന്നു വിശേഷങ്ങള്‍ . ഇപ്പഴോ .? ഇയ്യാംപാറ്റകള്‍ അന്ന് പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു . നിലവിലെ സംസ്ഥാന -ദേശീയ പാതകള്‍ കുറ്റമറ്റ രീതിയില്‍ പുനര്‍നിര്‍മിച്ചു ഗതാഗത യോഗ്യമാക്കിയാല്‍ തന്നെ പ്രശ്നങ്ങള്‍ക്ക് ഒരുവിധ പരിഹാരം കാണാമെന്നു അന്ന് പറഞ്ഞു ..ഇന്നും പറയുന്നു . അറുപതു മീറ്ററിലും നാല്‍പ്പതിയഞ്ചു മീറ്ററിലും മാത്രമല്ല മുപ്പതു മീറ്ററിലും നാലുവരി പാത നിര്മിക്കാമെന്ന് വാചകമടിക്കുക മാത്രമല്ല കാണിച്ചു കൊടുക്കുകയും ചെയ്തു . അവിടെയും ഇവിടെയും ബി ഓ ടി ക്കെതിരെയും സമരരംഗത്തുള്ളതും ഇയ്യാം പാറ്റകള്‍തന്നെ . ഞമ്മന്റെ പാര്‍ടിയോ.........
ശിഷ്ടം : ബി ഓ ടി ശുദ്ധ തട്ടിപ്പാണെന്ന് അറിഞ്ഞാലും ലീഗിന്റെ നേതാക്കന്മാര്‍ മലപ്പുറം അങ്ങാടിയില്‍ വന്നു പ്രസംഗിക്കും . ബി ഓ ടി ഉണ്ടാക്കിയത് ഞങ്ങള്‍ ആണെന്ന് . ഇംഗ്ലീഷ് വാക്കല്ലേ മലപ്പുറത്തെ കാക്കാര് വിചാരിച്ചോളും 'ഇത് ബല്യ ബേറെ എന്തെങ്കിലും സാധനമാണെന്ന് '!!!

Joselet Joseph പറഞ്ഞു...

കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള വികസനം വേണമെങ്കില്‍ പണം ഒരു മുഖ്യ ഘടകംതന്നെയാണ്. നമുക്കില്ലാത്തതും അതുതന്നെയാണ്. അതുകൊണ്ടാണ് സ്വകാര്യ പങ്കാളിത്തത്തോടെ ഇതുപോലെയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഫ്രാന്‍സ് പോലെയുള്ള വികസിത രാജ്യങ്ങളില്പോലും വന്‍കിട കമ്പനികള്‍ സ്വന്തം ചിലവില്‍ റോഡും, പാലവും ഫുട്ബോള്‍ സ്റ്റേഡിയവും പാര്‍ക്കിംഗ് സപൈസും വരെ നിര്‍മ്മിച്ച്‌ നല്‍കി നിര്‍ദിഷ്ട കാലത്തോളം ടോള്‍ പിരിച്ചു വികസനത്തില്‍ പങ്കാളികളാകുന്നു.

തീര്‍ച്ചയായും സ്വന്തം പൈസ മുടക്കുന്നവന്, പലിശയും ലാഭവും ലഭിക്കത്തക്ക കൃത്യമായ ടോള്‍ പിരിവ്‌ കാലയളവ് നിജപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ പണം മുടക്കി റോഡു പണിതിട്ട് പൈസ കിട്ടാനായി വാതിലായ വാതിലിക്കെ മുട്ടി അവസാനം ആത്മഹത്യ ചെയ്യേണ്ടി വരുന്ന അനേകം കോണ്ട്രാക്ടര്‍മാരുടെയും പതിബല്‍ പോലുള്ള കമ്പനി മനെജെര്‍മ്മാരുടെയും ആത്മാക്കളുടെ പ്രാക്ക് വാങ്ങുകയല്ല.
വികസനത്തിന്റെ കാര്യം വരുമ്പോള്‍ ശാസ്ത്ര സാങ്കേതിക പരിക്ഷത്തിനെയും മറ്റുപല പ്രകൃതി സ്നേഹികളെയും കൂട്ടുപിടിച്ച് പ്രക്ഷോഭം മാത്രം സംഘടിപ്പിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ തന്നെയാണ് കുട്ടനാട് മണ്ണിട്ട്‌ മൂടിയതും, പാപ്പിനിശ്ശേരി കണ്ടല്‍ക്കാട് വെട്ടി നശിപ്പിച്ചതും.

അബ്ദുല്‍കലാമിനെ, സ്വാമിനാഥന്‍ കമ്മീഷനെ ഒക്കെ പോലെ, ശാസ്ത്രജരുടെ വ്യക്തമായ പഠനങ്ങളെ പാടെ അവഗണിച്ച്‌ നേതാക്കളുടെ വാക്കുകേട്ട് കൂവാനെ നമുക്കറിയൂ....വികസനവും വേണം പ്രകൃതിയും വേണം. അതിനു സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഉപേക്ഷിച്ച്, ഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറക്കണം. നാടിനെ സ്നേഹിക്കണം. കാലത്തിനൊത്ത് കാലെടുത്തു വെയ്ക്കണം.

ജയ്‌ ഭാരത്.

viddiman പറഞ്ഞു...

സമരമുഖത്ത് അണിചേരുകയും, അംഗങ്ങളെ ആശയത്തിന്റെ ആയുധമണിയിക്കുകയും ചെയ്യുന്ന ഒരു സംഘടനയിൽ - കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൽ അംഗമാണെന്ന് അഭിമാനത്തോടെ പറയട്ടെ.. ( തീർച്ചയായും പരിഷത്തിന്റെ സാനിദ്ധ്യം ഇനിയും സമരമുഖത്ത് വർദ്ധിക്കേണ്ടതുണ്ട് എന്നും വിശ്വസിക്കുന്നു ). ഈ പകൽ കൊള്ളയ്ക്കെതിരെ ബൂലോകവാസികൾ ഒന്നടങ്കം പ്രതിഷേധമറിയിക്കുകയും സമരത്തിൽ അടിയന്തിരമായി അണി ചേരുകയും ചെയ്യേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെടുന്നു.

Arif Zain പറഞ്ഞു...

സാമൂഹ്യപ്രതിബദ്ധത ഒരിക്കല്‍കൂടി തെളിയിച്ചു കൊണ്ടുള്ള നാമൂസിന്റെ എഴുത്ത് തീര്‍ച്ചയായും നമ്മുടെ നിസ്സംഗതക്ക് പ്രഹരമേല്പ്പിക്കണം. ജനങ്ങളെ അവരുടെ ജീവിത പരിസരത്ത് നിന്ന് അടിച്ചുവാരി നാലുവരിപ്പാതയുടെ ഓരത്തേക്ക് കൊണ്ടിടുന്ന വികസന ഭീകരത ഞങ്ങളെക്കൊണ്ട് കിട്ടിയ ആയുധം കയ്യിലേന്തി ആക്രമണോല്‍സുകരാക്കാനേ ഉപകരിക്കൂ. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു. അഭിനന്ദനങ്ങള്‍

ഐക്കരപ്പടിയന്‍ പറഞ്ഞു...

ഈയിടെ മലേഷ്യയില്‍ പോയ ഒരു സുഹൃത്ത് പറഞ്ഞു, ഗംഭീരം റോഡുകള്‍, എക്സ്പ്രസ്സ്‌ ഹൈ വെകള്‍...എന്ത് ചെയ്യും പക്ഷെ, തടസ്സങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോവണമെന്കില്‍ ട്രോല്ലിക്കാരുടെ കീശയിലേക്ക് ഓരോ പാതയിലും പണപ്പിരിവ് കൊടുക്കണം. അവിടെ പ്രധാന പാതകള്‍ എല്ലാം നമൂസ്‌ സൂചിപ്പിച്ച പോലുള്ള ബി.ഓ.ടി. റോഡുകള്‍ ആണത്രേ. നഗരങ്ങള്‍ക്ക് ഇടക്കുള്ള ഭാഗങ്ങളില്‍, ഗ്രാമങ്ങളില്‍ മാത്രമാണ് ഫ്രീ ആയി പോവാനാവുക.

ഇപ്പോള്‍ തന്നെ പല പാലങ്ങള്‍ക്ക് മീതെയും വര്‍ഷങ്ങളായി പിരിവു കൊടുക്കുന്നവരാണ് നമ്മള്‍. ഓരോ വര്‍ഷവും അത് ലേലത്തില്‍ വിളിച്ചു ലാഭകരമായി മുന്നോട്ടു പോവുന്നു. ഇവിടെ മുതലാളി വിദേശിയും കൂടിയാവുമ്പോള്‍, അതും മുഖ്യ പാതകളില്‍ ഒരു കൊള്ളക്കാരനെ പോലെ പതിയിരിക്കുമ്പോള്‍ പണം മാത്രമല്ല നമുക്ക് വിനഷ്ടമാകുന്നത്, നമൂസ്‌ പറഞ്ഞ പോലെ കേരളീയ സംസ്കൃതി ഉയര്‍ത്തി കൊണ്ടുവന്ന ഒരു രാഷ്ട്രീയ ഇച്ചാശക്തിയും സ്വത്വ ബോധവും തന്നെ ഇല്ലാതാവും...എല്ലാം തന്റേതെന്ന് കരുതി പാരി നടക്കുന്ന മലയാളിയുടെ സ്വാതന്ത്ര്യം വീട്ടില്‍ ഒതുങ്ങും....

വിഷയത്തെ കുറിച്ച് നമൂസ്‌ എഴുതിയെതിനേക്കാള്‍ കൂടുതല്‍ പഠിച്ചിട്ടില്ല. അതിനാല്‍ നമൂസ്‌ എഴുതിയത് അപ്പാടെ വിശ്വസിച്ചാണ് ഈ കുറിപ്പ്. ഇതുപോലുള്ള ഗൌരവതരമായി വിഷയങ്ങളില്‍ മര്‍ദ്ദിത പക്ഷത്തു നിന്ന് ചര്‍ച്ച ചെയ്യുന്ന താങ്കള്‍ക്ക് എന്റെ എല്ലാ അഭിവാദ്യങ്ങളും...

സ്നേഹപൂര്‍വ്വം,

Unknown പറഞ്ഞു...

..ഇതാമ്മാ പോക്കരാക്ക!!........
കൂടുതല്‍ പ്രതികരണം വഴിയെ...

ശ്രീക്കുട്ടന്‍ പറഞ്ഞു...

അതിശക്തവും വ്യക്തവുമായ ഭാഷയില്‍ കൃത്യമായി നാമൂസ് എല്ലാം വിശദീകരിച്ചിരിക്കുന്നു. വികസനം എന്ന പേരില്‍ ഇന്നു നടപ്പാക്കാന്‍ ശ്രമിക്കുന്ന മിക്ക കാര്യങ്ങള്‍ക്ക് പിന്നിലും വളരെ വ്യക്തമായ ചില അജണ്ഡകള്‍ അടങ്ങിയിട്ടുണ്ട്. ആദ്യമൊക്കെ എതിര്‍പ്പുകളുമായി വരുന്ന കുട്ടിക്കുരങ്ങമ്മാര്‍ വരെ പിന്നീട് മാളത്തിലൊളിഛ്ക് ചിക്കന്‍ കാലും കടിച്ചുകഴിയുകയാണു പതിവ്. മാറണം..അടിമുടി മാറണം..ഈ നശിച്ച വ്യവസ്ഥിതി...അഭിനന്ദനങ്ങള്‍ നാമൂസ്...

Pradeep Kumar പറഞ്ഞു...

പൊതുവഴികളെ ജാതിമേധാവികള്‍ കുത്തകയാക്കിവെക്കുന്നതിനെതിരെ,മുഴുവന്‍ മനുഷ്യരുടെയും സഞ്ചാര സ്വാതന്ത്രൃത്തിനും പൊതുവഴികളുടെ 'പൊതുത്വ'ത്തിനും വേണ്ടി നടന്ന സമരങ്ങള്‍ കേരളീയ നവോത്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.....

ശക്തമാണ് ഈ ലേഖനം മന്‍സൂര്‍ - വസ്തുതകളെ അക്കമിട്ടു നിരത്തി അവതരിപ്പിക്കുമ്പോള്‍ എതിരാളികളുടെ വായടഞ്ഞു പോവുന്നു.

ജനായത്ത ഭരണത്തിലും അടിമ-ഉടമ സമ്പ്രദായത്തെ സഹിക്കേണ്ടിവരുന്നത് വലിയ ദുരന്തമാണ്. ഈ ദുരന്തമുഖത്തുനിന്നു നടത്തുന്ന പോരാട്ടത്തിന് , ഇനിയും അടിമകളായി തുടരാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഉറച്ച പ്രഖ്യാപനം ഉയര്‍ത്തുന്ന 'ബി ഓ ടി വിരുദ്ധ സമരത്തിന്' നമ്മുടെ ഓരോരുത്തരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാകേണ്ടതുണ്ട്..

ശക്തമായ ഈ ആഹ്വാനം ശരിക്കും ഉള്‍ക്കൊള്ളാനാവുന്നു.

മൂലധന ശക്തികളുടെ തന്നെ ഭാഗമായ നമ്മുടെ മാധ്യമലോകം പലതും തമസ്കരിക്കുന്നുണ്ട്. അറിയിക്കേണ്ടതു പലതും അറിയിക്കാതിരിക്കുകയും, അനാവശ്യമായവ കൊട്ടിഘോഷിക്കുകയും ചെയ്യുന്ന പുതിയ കാല മാധ്യമസംസ്കാരത്തില്‍ ബ്ലോഗുകളിലൂടെയും മറ്റ് സൈബര്‍മാധ്യമങ്ങളിലൂടെയും മന്‍സൂറിനെപ്പോലുള്ളവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ചക്ക് പ്രസക്തി ഏറുന്നു.

വലിയൊരു ചിന്തയാണ് പങ്കുവെച്ചത്. ഇനിയും കാണാത്ത സത്യങ്ങളാണ് കാട്ടിത്തന്നത്. പുതിയൊരു ഉള്‍വെളിച്ചമാണ് പകര്‍ന്നു തന്നത്. ബോധത്തിലേക്ക് ജ്വലിച്ചുയരേണ്ട അഗ്നിനാളമാണ് കൊളുത്തിത്തന്നത്.

നന്ദി എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ.....

jayanEvoor പറഞ്ഞു...

എല്ലാവരും ഇവിടെ പ്രകടിപ്പിച്ച ആവേശം പൊതുജനതയുടെ ആവേശമായി മാറിയാൽ, അസാധ്യമായി ഒന്നുമില്ല! എന്റെ ഐക്യദാർഢ്യം.
എന്നാൽ നമ്മൾ നമ്മളെത്തന്നെ ഒറ്റുകൊടുത്തതാണ് ചരിത്രം എന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമായി അവശേഷിക്കുകയും ചെയ്യുന്നു!

ടി. കെ. ഉണ്ണി പറഞ്ഞു...

ശ്രീ. നാമൂസ്..
താങ്കളുടെ ലേഖനത്തോട് പരിപൂർണ്ണമായും യോജിക്കുന്നു..
ബി.ഒ.ടി.എന്ന പേരിൽ നടക്കുന്ന സ്വകാര്യവല്ക്കരണം അനുവദിച്ചുകൊടുക്കാവുന്നതല്ല. സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഭരണഘടനാ ലംഘനത്തിനുപോലും കൂട്ടുനില്ക്കുന്ന ഭരണാധികാരികളുടെ നെറികേടുകളെ പ്രതിരോധിക്കേണ്ടതുണ്ട്..അതിനുള്ള സാധാരണ ജനത്തിന്റെ പ്രതിഷേധങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവും..
നാമൂസിന്‌ നന്മകളോടെ.

ഇഗ്ഗോയ് /iggooy പറഞ്ഞു...

വെള്ളം വരാത്ത പൈപ്പിന്‌
വേരുപിടിച്ചേടത്ത്
ടോളിനൊരാള്‍ കൈ നീട്ടുന്നു
തെറി തീര്‍ന്നുപോയ നാവില്‍
തുപ്പിയിട്ടും പോകാത്ത മൗനം
ചൊറിയണം വളര്‍ത്തുന്നു.

പട്ടേപ്പാടം റാംജി പറഞ്ഞു...

കാര്യം വളരെ വിശദമായി വ്യക്തമാക്കി എന്നത് കൂടുതല്‍ ശ്രദ്ധേയം.
ജനങ്ങള്‍ തിരിച്ചറിയാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നത് തന്നെ ഈ പ്രതിഷേധത്തിന് കൂടുതല്‍ ശക്തി നല്‍കും.

Jefu Jailaf പറഞ്ഞു...

സാമൂഹ്യപ്രതിബദ്ധതയുള്ള പോസ്റ്റ്. വികസനം മനുഷ്യ നന്മക്കാവണം. വികസനം വരുമ്പോൾ അതിന്റെ പാർശ്വവശങ്ങൾ ജനങ്ങൾ അനുഭവിക്കേണ്ടിവരും എന്ന മനോഭാവം അംഗീകരിക്കപ്പെടാനാവില്ല. അഭിനന്ദനങ്ങൾ നാമൂസ്.

പടന്നക്കാരൻ പറഞ്ഞു...

വികസനം അത്യാവശ്യമാണു...പക്ഷെ കീശയും വയറും വികസിക്കരുത്!!നാമൂസ് ഇവിടെ നിരത്തിയ കാര്യങ്ങളെ ഗൌരവപൂര്‍വ്വം നോക്കി കാണുന്നു...പക്ഷെ ..മുകളില്‍ ചില സുഹുര്‍ത്തുക്കള്‍ കൊടുത്ത കമെന്റ് വായിച്ചപ്പോള്‍ തോനുന്നത് കേരളത്തില്‍ റോഡേ വേണ്ടന്ന്!!പക്ഷെ ഇവിടെ എതിര്‍ക്കേണ്ടത് “വികസനത്തെ” അല്ല..അത് നടപ്പാക്കുന്ന രീതിയെ കുറിച്ചാണു...സാദാരണക്കാരനെ കൊള്ളയടിക്കുന്ന വികസനത്തെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കേണ്ടതാണ്...പക്ഷെ വികസനത്തിനുള്ള വേരൊരു സമാന്തര വഴിയും നാമൂസ് സൂചിപ്പിചില്ല? അപ്പോള്‍ വികസനം വേണ്ടാ എന്നാണൊ ലേഖനത്തില്‍ സൂചിപ്പിക്കുന്നത്? ഏതൊരു സമൂഹവും വികസിച്ചത് യാത്രയിലുണ്ടായ മാറ്റങ്ങളിലൂടെയാണു അതിനു മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്...പിന്നെ വികസനം കൊണ്ട് കേരളത്തിലെ ആവാസ വ്യവസ്ത തകരുമെന്നത് പൊട്ടപോയത്തമാണെന്നെ പറയാന്‍ പറ്റു...കാരണം പാടവും പുഴയും കടന്നു ഇന്ത്യാ മഹാരാജ്യത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ കൂടി പോകുന്ന തീവണ്ടി ...ഇന്നു ഈ കാലത്ത് തീവണ്ടി എന്ന സംരഭം സര്‍ക്കാര്‍ പുതുതായി കൊണ്ടുവരാന്‍ തയ്യാറായാല്‍ എത്ര ഈര്‍ക്കിലി സംഘടനകള്‍ കൊടിപിടിക്കും? വികസനം മാത്രമല്ല കേരളത്തെ പച്ചപ്പ് തകര്‍ക്കുന്നത്...മലയാളി തന്നെയാ.... രണ്ട് നേരം സോപ്പിട്ട് കുളിച്ച് സ്വശരീരം വൃത്തിയാക്കി യാല്‍ എല്ലാമായി എന്ന ഉട്ടോപ്പിയന്‍ ചിന്താഗതി ആദ്യം മാറ്റണം....അതെ കുളിച്ച മലയാളി തന്നെ,കാര്‍ക്കിച്ചു തുപ്പിയും,പൊതുവഴിയില്‍ പുകവലിച്ചും, എന്തിനേറെ ഇലക്ട്രിക്ക് പോസ്റ്റിലും കണ്ടവനന്റെ വീട്ടിന്റെ മതിലിലും മുല്ലപ്പെരിയാര്‍ തുറന്നു വിട്ടപോലെ മൂത്രമൊഴിച്ചും, മാലിന്യം റോഡില്‍ തള്ളിയുമാണു ആവാസ വ്യവസ്ഥ തകര്‍ക്കുന്നത്.അയല്‍ സസ്ഥനങ്ങള്‍ എല്ലാ മേഖലയിലും വികസിച്ച് തൊഴിലില്ലയ്മയില്‍ നിന്നും കരകേറുമ്പോള്‍ ഇവിടെ സ്വന്തം രാഷ്ട്രീയ നേതാക്കന്മാരും,മത സാമൂഹിക നേതാക്കന്മാരും പറഞത് അപ്പടി അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന സുഹുര്‍ത്ത് ഷാഫിയെ പോലുള്ളവരെ ഇക്കിളി പെടുത്താനെ ഇത്തരം ലേഖനം സഹായിക്കും എന്നു പറയുന്നതില്‍ ഖേദിക്കുന്നു. ബി ഒ ടി സമരത്തിനു പിന്തുണക്കാം...പക്ഷെ വികസനം എങ്ങനെ ??ഏതു രീതിയില്‍?? ലോകത്ത് ഇരുനൂറ്റി നാലു രാജ്യം ഉണ്ടെന്നാണെന്റെ അറിവ്...ഒരു രാജ്യത്തും കേരള്‍ത്തിലെ പോലെ ചിന്തിക്കുന്ന ജങ്ങള്‍ ഉണ്ടാവില്ല...അതിനു ഉദാഹരണം നിരത്തിയാല്‍ നമൂസിന്റെ കമന്റ് ബോക്സ് ബ്ലോഗ് പേജാകും. എഴുത്ത് നന്നായി...പക്ഷെ പറഞകാര്യങ്ങള്‍ അപൂര്‍ണ്ണം...നന്ദി

Biju Davis പറഞ്ഞു...

നാമുസ്, അഭിനന്ദനങ്ങള്‍!

എന്നാല്‍ ബി.ഓ.ടി. യ്ക്കു എതിര് നില്‍ക്കുമ്പോള്‍ അതിനു ബദല്‍ നിര്‍ദേശിയ്ക്കാനും നമുക്ക് ബാദ്ധ്യതയില്ലെ? ഞാന്‍ മനസിലാക്കിയിടത്തോളം ബി.ഓ.ടി അത്രയൊന്നും അപകടകാരിയല്ല; വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമാക്കിയാല്‍.... പല രാഷ്ട്രങ്ങളും ഇത് ഭംഗിയായി പ്രയോജനപ്പെടുത്തുന്നുമുണ്ട്.

Cv Thankappan പറഞ്ഞു...

ചിന്തക്കും,വരാന്‍പോകുന്ന അപകടകരമായ കാലത്തിലേക്കും
ശ്രദ്ധയൂന്നാന്‍ പര്യാപ്തമായ പ്രൌഢഗംഭീരമായ പോസ്റ്റ്.
ആദര്‍ശങ്ങളെല്ലാം വെടിഞ്ഞ് സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടി
എല്ലാ തിന്മകള്‍ക്കും കൂട്ടുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടിനേതാക്കളെ
ജനം തിരച്ചറിയുമെന്നത് ഉറപ്പാണ്.
സമരമുഖത്തുള്ള അവകാശ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.
ആശംസകളോടെ

വീകെ പറഞ്ഞു...

ബിഓട്ടിയുടെ സാധാരണക്കാർ കാണാത്ത കാണാക്കാഴ്ചകൾ അനാവരണം ചെയ്യുന്ന ഈ ലേഘനം എല്ലാവരുടേയും കണ്ണു തുറപ്പിക്കട്ടെ...
നമ്മുടെ ഭരണവർഗ്ഗം നമ്മളെ എവിടേക്കാണ് ആനയിക്കുന്നതെന്ന് പൊതുജനം തിരിച്ചറിയട്ടെ...
അഭിവാദ്യങ്ങൾ നാമൂസ്.....

Lipi Ranju പറഞ്ഞു...

നാമൂസിന്‍റെ ഉദ്ദേശ ശുദ്ധിയെ മാനിക്കുന്നു.. എതിര്‍ക്കാന്‍ കാരണങ്ങള്‍ ഒന്നും ഇല്ല തന്നെ.. നമ്മുടെ പ്രധാന പാതകളില്‍ കൂടി ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനാവില്ല എന്നത് ദയനീയ അവസ്ഥയാണ്. പക്ഷെ ഇതിനൊരു പോംവഴി എന്ത് എന്നിപ്പോഴും വ്യക്തമല്ലല്ലോ.. ഒരു പഞ്ചായത്ത് റോഡ്‌ പണിയുമ്പോള്‍ പോലും ഭരണാധികാരികള്‍ നടത്തുന്ന വെട്ടിപ്പ് നേരിട്ടു അറിഞ്ഞിട്ടുള്ളതാണ്. നമ്മുടെ ഭരണകൂടം അഴിമതി രഹിതമാവുന്ന കാലം ഒരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നിടത്തോളം കാലം സ്വകാര്യ പങ്കാളിത്തത്തോടെ അല്ലാതെ ഇതുപോലെയുള്ള പദ്ധതികള്‍ നടപ്പില്‍ വരും എന്നു കരുതുന്നുവോ! അതിനെ നാം എതിര്‍ക്കുന്നതുകൊണ്ട് 'അതുമില്ല ഇതുമില്ല' എന്ന അവസ്ഥയാവും എന്നല്ലാതെ നല്ല റോഡുകള്‍ വരുമെന്ന പ്രതീക്ഷ ഇല്ലാതായിരിക്കുന്നു..

ഇന്ന് കേരളത്തിലെ പ്രധാന റോഡുകളുടെ ശരാശരി വേഗത അമ്പതു കിലോമീറ്ററില്‍ താഴെയല്ലേ.. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് ഒരാള്‍ക്ക്‌ എത്തണമെങ്കില്‍ ഉള്ള സമയ നഷ്ടം എത്രയാണ്! ഇതിനൊരു അവസാനം ഉണ്ടായല്ലെ പറ്റൂ.. എക്സ്പ്രസ്സ്‌ ഹൈവേ പോലെ മറ്റൊരു റോഡ്‌ മാര്‍ഗം ഉണ്ടെങ്കില്‍ ടോള്‍ കൊടുത്തു പോവാന്‍ തയ്യാറുള്ളവര്‍ മാത്രം, അത് ഉപോയോഗിക്കാം എന്നും.. അല്ലാതെ മറ്റു പൊതു നിരത്തുകളില്‍ ഫ്രീ ആയി സഞ്ചാര സ്വാതന്ത്യം വേണം എന്നും പറയുന്നതില്‍ ന്യായം ഉണ്ട്. പക്ഷെ അതും പലര്‍ക്കും സ്വീകാര്യമല്ലല്ലോ!

Unknown പറഞ്ഞു...

വികസനം വരുന്നത് ഏതുവഴിയാണെന്ന് ആര്ക്കറിയാം, അപ്പോള്‍ നാം ചില വിട്ടുവീഴചകള്‍ക്ക് തയ്യാറാകണം, അങ്ങിനെയാണ് അവര്‍ വികസിക്കുന്നത്, നീതിയും ജനസേവനവും പറഞ്ഞ് സമരം ചെയ്താല്‍ വികസനം വരില്ല അത് കൊണ്ടുവരുന്നത് ആധുനിക രീതിയിലുള്ള തന്ത്രങ്ങളിലൂടെയാണ്. ആ തന്ത്രങ്ങളെ സമരം ചെയ്ത് തോല്പിച്ചാല്‍ എങ്ങിനെ അവര്‍ വികസിക്കും,അതുകൊണ്ട് തന്നെ ആ സമരങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്ക്ക ണം, അല്ലെങ്കില്‍ ചില വാക്സിനുകള്‍ ഉപയോഗിച്ച്, അതിനാണ് ഒരു വിഷയത്തില്‍ രണ്ടുകൂട്ടര്‍ സമരം ചെയ്യുന്നത്, ഒന്ന് അവികസിത വര്ഗ്ഗ്ത്തിനു വേണ്ടിയാണെങ്കില്‍ മറ്റൊന്ന് വികസനത്തിനുവേണ്ടിയാണ്. നാം മുട്ടുകുത്തി നില്ക്കു ക, അവര്‍ വരട്ടെ, വളരട്ടെ അവര്‍ നമ്മുടെ വികസനക്കാര്‍, 10% ജീവിക്കട്ടെ ബാക്കി വരുന്ന നിസാരക്കാരായ 90% പോയി തുലയ്, വികസനവിരോധികള്‍....

കൊമ്പന്‍ പറഞ്ഞു...

കേരളവും കേരള സര്‍ക്കാരും വിദേശ രാജ്യങ്ങളെ മാതൃക ആക്കി ആണ് വികസനം കൊണ്ട് വരുന്നത്
അങ്ങനെ കൊണ്ട് വരുമ്പോള്‍ അവര്‍ കേരളത്തിന്റെ ഭൂമി ശാസ്ത്ര പരമായ പ്രതേകത യെ കുറിച്ച് ജന ജീവിത രീതികളോ കുറിച്ചോ യാതൊന്നും ചിന്തിക്കാതെ ആണ് ഈ വികസനം എന്നതില്‍ കവിഞ്ഞു സമ്പന്ന രാഷ്ട്രങ്ങള്‍ അവരുടെ നാട്ടിലെ ഭൂരിഭാഗം വരുന്ന സബന്നരെ സേവിക്കാന്‍ ആണ് ഇത് ചെയുന്ന ത എങ്കില്‍ നമ്മുടെ നാട് ന്യൂന പക്ഷം വരുന്ന സമ്പന്നരെ സേവിക്കുന്നു

നാമൂസ് പറഞ്ഞു...

അറിയിക്കപ്പെട്ട പ്രതികരണങ്ങളെ വളരെ ഗൌരവപൂര്‍വ്വം കാണുന്നു. അവയിലാദ്യം വിയോജിപ്പ് രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങളെ പരിഗണിക്കാം എന്ന് കരുതുന്നു. അത്തരം പ്രതികരണങ്ങളില്‍ ലേഖനം ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിമര്‍ശങ്ങള്‍ ‍ പ്രധാനമായും ചില ചോദ്യങ്ങളുടെ സ്വഭാവത്തിലുള്ളതാണ്. അതിങ്ങനെയാണ്: നമുക്ക് വികസനം വേണ്ടേ..? വേണമെന്നാണെങ്കില്, അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടതില്ലേ..?‍ അപ്പോള്‍, റോഡും പാലവും നിര്‍മ്മിക്കുകയോ, വികസിപ്പിക്കുകയോ, പുതുക്കി പണിയുകയോ ചെയ്യേണ്ടി വരും. അതിനെല്ലാം പണവും ആവശ്യമാണ്‌. ആ പണം നമ്മുടെ കയ്യില്‍ ഇല്ലാതിരിക്കെ..{?} നാം അതുള്ളവന്റെ സഹായം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതു തന്നെയല്ലേ ഈ 'ബി ഒ ടി'യും..? പിന്നെന്തിനീ തര്‍ക്കം എന്നുമാണ്.

വികസനം വേണമെന്നും അതിനായ് 'അടിസ്ഥാന സൗകര്യ വികസനം' വലിയൊരു ഘടകമാണെന്നും സമ്മതിക്കുന്നു. എങ്കില്‍, വായന തുടങ്ങേണ്ടത് എന്താണ് വികസനം..? എന്തിനാണ് വികസനം..? അതെങ്ങനെയാണ്‌ നടപ്പില്‍ വരുത്തേണ്ടത്..? എന്താണ് അതിന്റെ മുന്‍ഗണന..? ആരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാവണം.. തുടങ്ങിയ കാര്യത്തിലുള്ള കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടു ത്തിക്കൊണ്ടാവണം. അല്ലെങ്കില്‍, നമ്മുടെ വായനയുടെ താത്പര്യം തന്നെ ചോദ്യം ചെയ്യപ്പെടും.!

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍: വികസനമെന്നാല്‍ അത് കേവലമൊരു വാക്കല്ലെന്നും ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മേലുള്ള ശക്തമായ ഒരുറപ്പാണെന്നും ജനത തിരിച്ചറിയണം. അത് ഭരണ വര്‍ഗ്ഗത്തെ ഓര്‍മ്മപ്പെടുത്തണം.{ഇപ്പോള്‍ ലേഖനം പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങളില്‍ ഊന്നിചര്‍ച്ച നടക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ആവശ്യമെങ്കില്‍, നമുക്കത് വിശദമായി ചര്‍ച്ച ചെയ്യാം.} രണ്ട്, അടിസ്ഥാന സൗകര്യ വികസനത്തിനെ ഉത്തരവാദിത്തം ആര്‍ക്കാണ്, അതാത് സര്‍ക്കാരുകള്‍ക്ക്. അവര്‍ ആ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുകള്‍ ഉയരും. അതിന്റെ താത്പര്യംകൂടെ വ്യക്തമാകുമ്പോള്‍ അത് തിരുത്തെണ്ടതിന്റെ ബാധ്യതയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും ശക്തമായ സമരങ്ങളും ഉണ്ടാകും. ഈ സ്വാഭാവികതയാണ് ലേഖനം പങ്കുവെക്കുന്നതും.!

നാമൂസ് പറഞ്ഞു...

"മുടക്കുമുതലും അതിന്റെ ആറിരട്ടി ലാഭവുമെന്ന മൂലധനശക്തികളുടെ കച്ചവടനയത്തിന്റെ ഭാഗമായി ഒരു രാജ്യം അതിന്റെ ജനതക്ക് അവകാശപ്പെട്ട സ്വത്തുക്കള്‍ക്ക്മേല്‍ വിശേഷിച്ചും സേവന മേഖലയിലെ പൊതുസ്വത്തുക്കള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങുന്നതും എന്നിട്ടവയത്രയും മൂലധനശക്തികള്‍ക്ക് യഥേഷ്ടം കച്ചവടം ചെയ്യാന്‍ പാകത്തില്‍ വിട്ട്കൊടുക്കുകയും ചെയ്യുന്നതിന്റെ പേരാണ് വികസനമെങ്കില്‍ ആ വികസനം ഞങ്ങള്‍ക്ക് വേണ്ട" എന്നുമാണ് ലേഖനം പറയുന്നത്. അതിനുള്ള കാരണങ്ങള്‍ ഏറെ വ്യക്തവുമാണ്. ആദ്ദ്യത്തേത്, സര്‍ക്കാരുകളുടെ ഈ നിലപാട് ഭരണഘടന ലംഘനമാണ് എന്നത് തന്നെ.! വിശേഷിച്ചും, സഞ്ചാര സ്വാതന്ത്ര്യം പൗരന്റെ പ്രഥമ അവകാശങ്ങളില്പെട്ട ഒന്നാണ്. അതുകൊണ്ടാണ് നാം എല്ലാവര്‍ക്കും എല്ലായിടത്തേക്കും എല്ലായ്പ്പോഴും എല്ലാവരെയുംപോലെ സഞ്ചരിക്കാന്‍ പൊതുനിരത്തെന്ന ആശയം {ദേശീയ പാത അടക്കമുള്ള പൊതു പാതകള്‍} മുന്നോട്ടുവെക്കുന്നതും നടപ്പില്‍ വരുന്നതും. അതിനായ് പലയിടങ്ങളിലായി പലനാളുകളിലൂടെ അനേകങ്ങള്‍ കുടിയിറങ്ങിയിട്ടുണ്ട്. അതുതന്നെയാണ് ആവര്‍ത്തിക്കുന്നതും ആവര്‍ത്തിക്കാനുള്ളതും. രാജ്യത്തിന്‍റെ പുരോഗമനം എന്ന പൊതുവികാരം മാനിച്ചുകൊണ്ട് സ്വന്തം ജീവിത പരിസരങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുക. ഈ ത്യാഗ സന്നദ്ധതയെയാണ് ചില അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടി ഭരണകൂടം ചൂഷണം ചെയ്യുന്നത്.

ഇത്രയും കാലം പൊതു സ്വത്തെന്ന ഗണത്തില്‍ രാജ്യ നിവാസികള്‍ക്ക് മൊത്തം അവകാശപ്പെട്ടതും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതുമായിരുന്ന ഇടങ്ങളാണ് ഇനി സ്വകാര്യ സ്വത്തായി മാറാന്‍പോകുന്നത്. അഥവാ, നമ്മുടെ 'റോഡ്‌ നയം' തന്നെ മാറാന്‍ പോകുന്നുവെന്ന്..! ഇങ്ങനെയൊരു ഒളിച്ചു കടത്ത് കൂടി ബി ഒ ടി ക്കുള്ളിലുണ്ട്. ലേഖനം ആവര്‍ത്തിക്കുന്ന പെരുംകൊള്ളക്ക് പുറമേ ഇതും എതിര്‍പ്പിനൊരു പ്രധാന കാരണമാണ്. അഥവാ, പൊതു സ്വത്തുക്കളെ വ്യാവസായവത്കരിക്കുകയും വ്യാവസായികാവശ്യാര്‍ത്ഥം ഏതാനും ചില വ്യക്തികളിലേക്ക് പൊതുനിരത്തുകള്‍ അടക്കമുള്ള നമ്മുടെ സ്വത്തുക്കള്‍ {വിഭവങ്ങള്‍] കേന്ദ്രീകരിക്കുന്നുവെന്നുള്ള തികഞ്ഞ മുതലാളിത്ത താത്പര്യത്തെ മാത്രമാണ് ഭരണകൂടം സംരക്ഷിച്ചു പിടിക്കുന്നത്‌. ഇത് ബി ഒ ടിയുടെ കാര്യത്തില്‍ മാത്രമല്ല; വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയവയിലെല്ലാം ഇത് ഏറിയും കുറഞ്ഞും തോതില്‍ രാജ്യത്ത് അനുഭവപ്പെടുന്ന വലിയ സത്യങ്ങളാണ്. ഇവ്വിധം രാജ്യം സ്വയം അതിന്റെ ജനതയെ അവിടത്തെ പൊതുവിഭവങ്ങളെ അടിമപ്പെടുത്തികൊണ്ടിരിക്കുന്നു. ഇതിനുള്ള ഉദാഹരണങ്ങള്‍ അനവധിയാണ്.. അതും വഴിയേ പറയുന്നുണ്ട്. ഇത് എതിര്‍ക്കപ്പെടേണ്ടതുണ്ട്.

നാമൂസ് പറഞ്ഞു...

പണമില്ലെന്ന പ്രശ്നം: ഒരു വാഹനം മേടിക്കുമ്പോഴും പിന്നീട് വര്‍ഷാവര്‍ഷം വാഹന ‍ ഉടമ ഒടുക്കുന്ന റോഡ്‌ നികുതിയും ആ വാഹനമോടിക്കാന്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന് ലിറ്റര്‍ ഒന്നിന് മൂന്ന് രൂപ എന്ന കണക്കിനും റോഡ്‌ ടാക്സായി ഈടാക്കുന്ന നാട്ടില്‍.. {ഇന്ധനം: അതിനി മറ്റെന്താവശ്യത്തിനു ഉപയോഗിച്ചാലും ശരി.!} ഈ പണം തന്നെ യഥാവിധി ഉപയോഗിക്കപ്പെട്ടാല്‍ത്തന്നെ ഒരുപരിധിവരെയുള്ള പ്രശ്നങ്ങള്‍ പരിഹൃതമാകുമെന്നാണ് കണക്കാക്കുന്നത്. അതെങ്ങനെയാ.. എണ്ണ കമ്പനികളുടെ കടങ്ങള്‍ വീട്ടാന്‍ തന്നെ സര്‍ക്കാര്‍ എത്ര പാട്പെടുന്നുവെന്നോ..? പാവം മുതലാളിമാര്‍..!!!

'ബി ഒ ടി'യുടെ കാര്യത്തില്‍ പണമില്ലെന്ന വാദം എത്രകണ്ട് കള്ളമാണെന്ന് ലേഖനം പറയുന്നുണ്ട്. ലേഖനം മുന്നോട്ട് വെക്കുന്ന കണക്കുകള്‍ അനുസരിച്ച് റോഡ് പണിക്ക് ആവശ്യമായ ചിലവും 25% ലാഭവും ഗവണ്‍‍മെന്റ് ബി ഒ ടിക്കാരന് നല്‍കുന്നുണ്ട്. അതിനു മുകളിലാണ് 'റോഡ് മുതലാളി' ടോള്‍ പിരിവിലൂടെ ഉണ്ടാക്കുന്ന ലാഭം. നമുക്കില്ലാത്തതും പണമാണ് എന്ന നിലപാടാണ് തകരാറ്. ഭരണകൂടം ജനതയെ കള്ളം പറഞ്ഞു പറ്റിക്കുന്നുവെന്നാണ് സത്യം. അല്ലെങ്കില്‍, ഇത്തരം കാര്യങ്ങള്‍ക്ക് ചിലവഴിക്കാന്‍ വേണ്ടി മാത്രം സരക്കാരില്‍ പണമില്ലെന്ന് വേണം മനസ്സിലാക്കാന്‍..!

കോര്‍പ്പറേറ്റുകള്‍ക്ക വന്‍ കിഴിവുകള്‍ നല്‍കാനും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും നമ്മുടെ സര്‍ക്കാരില്‍ പണമുണ്ട്. 65000 കോടിയോളം രൂപയാണ് കഴിഞ്ഞ ബഡ്ജറ്റുമായി ബന്ധപ്പെട്ട് കോര്‍പറേറ്റുകള്‍ക്ക് ചെയ്ത കിഴിവുകള്‍. {ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വന്‍കിട മുതലാളിമാര്‍ എടുത്തിട്ടുള്ള കിട്ടാക്കടം ഇതിലും മുകളിലുള്ള സംഖ്യയാണ്.{ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വകാര്യ ബാങ്കുകള്‍ക്ക് അനുവദിച്ചിട്ടുള്ള തുക; 30000 കോടി. അഞ്ച്‌ വര്ഷം മുന്‍പുള്ള കണക്കനുസരിച്ച് ആദായ നികുതിയിനത്തില്‍ മാത്രം രാജ്യത്തിന്‌ പിരിഞ്ഞു കിട്ടാനുള്ള 'കുടിശ്ശിക' 1,19,000 കോടി. ഇതില്‍ റിലയന്‍സിന്റെ 3000 കോടിയടക്കം 85000 കോടി രൂപ എഴുതി തള്ളാന്‍ ‍തീരുമാനിക്കുന്ന അതെ സര്‍ക്കാര്‍ പറയുന്നു.. വികസനത്തിന് ‍ പണമില്ലെന്ന്..! അതുകൊണ്ട്, മുതലാളി ശരണം..!!! ഇതിനുമൊക്കെ പുറമേ.. 25ലക്ഷം മുതല്‍ 75ലക്ഷം രൂപ വരെ ‍ഇക്കാലത്തോളം രാജ്യത്തെ സേവിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് മുന്‍പൊരു പ്രതിപക്ഷ നേതാവ്. ഇങ്ങനെ മുതലാളിമാര്‍ക്ക് മാത്രമായി നയങ്ങളും നിലപാടുകളും കാര്യ പരിപാടികളും..|

ഇതെല്ലാം നടക്കുന്നത് ഏത് ജനതക്ക് മുന്‍പിലാണ് എന്നതാണ് ഇതിലെ വിരോധാഭാസം. രാജ്യത്തെ മുപ്പതു ശതമാനം വരുന്ന ജനതക്ക് വര്‍ഷത്തില്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പോലും ഉറപ്പാക്കാന്‍ കാലമിന്നോളമായിട്ടും നമ്മുടെ ഭരണ സംവിധാനങ്ങള്‍ക്ക് ആയിട്ടില്ല. അതില്‍ തന്നെ വലിയൊരു ശതമാനം ആളുകള്‍ക്കും ഇരുപതിനും മുപ്പതിനും രൂപക്കിടക്കാണ് ദിവസ വേതനം. അവരുടെ മക്കള്‍ക്ക് പഠിക്കാനുള്ള ഏകാധ്യാപക വിദ്യാലയങ്ങള്‍പോലും
'പണമില്ലാ'യെന്ന കാരണം പറഞ്ഞു അടച്ചുപൂട്ടിയിരിക്കുന്നു നമ്മുടെ സര്‍ക്കാരുകള്‍. അവരുടെ മക്കള്‍ പഠിക്കേണ്ട പോലും.! രാജ്യത്തെ ശതകോടി ഗ്രാമങ്ങളും അവിടത്തെ ജനതയും കുടിവെള്ളം ലഭിക്കാതെ തൊണ്ട വരണ്ടാണ് കഴിയുന്നത്‌. സ്വാതന്ത്ര്യത്തിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു അഞ്ചാണ്ട് കഴിയുമ്പോഴും നമ്മുടെ 'വികസന ഭൂപട'ത്തില്‍ നിന്നും ജനസംഖ്യയുടെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും പുറത്ത്,, അപ്പോള്‍ ഗവര്‍മെന്റിന്റെ 'മുന്‍ഗണന'കള്‍ ആണ് പ്രധാനം. ഹാ.. മേരാ ഭാരത്‌ മഹാന്‍..!

'ബി ഒ ടി വിരുദ്ധ സമരം' ഉയര്‍ത്തുന്ന വിഷയങ്ങള്‍ ജനാധിപത്യ ഇന്ത്യയുടെ പരിസരത്ത് വലിയ ചര്ച്ചയാകുന്നത് ഇങ്ങനെയാണ്. നമ്മുടെ സര്‍ക്കാരുകളുടെ വികസന സങ്കല്പത്തെ തന്നെയാണ് ഈ സമരം ചോദ്യം ചെയ്യുന്നത്.

Unknown പറഞ്ഞു...

നന്നായി പറയാന്‍ കഴിഞ്ഞു.. മറ്റു വികസിത രാജ്യങ്ങള്‍ ഉപേക്ഷിക്കുന്ന പദ്ധതികള്‍ ആണ് ഇന്ത്യ ഇപ്പോള്‍ നടപ്പാക്കുന്നത്.. വികസിത രാജ്യങ്ങള്‍ ഒഴിവാക്കുന്ന പദ്ധതിയുടെ പ്രായോജകരായ Corporate കമ്പനികള്‍ക്ക് നില നിന്ന് പോകാന്‍ ഇന്ത്യയെ വില്പനയ്ക്ക് വയ്ക്കുകയാണ്.. അതിന്റെ കമ്മിഷന്‍ Swiss ബാങ്കില്‍ ബന്ധപ്പെട്ട ഭരണ ദല്ലാളര്‍മാരുടെയും പാര്‍ട്ടി നേതാക്കളുടെയും അക്കൌണ്ടില്‍ എത്തും..

രാജേഷ്‌ പറഞ്ഞു...

ഒറ്റയിരുപ്പിനു ഒറ്റത്തവണ വായിച്ചു..ഒറ്റ വായനയില്‍ തന്നെ മനസ്സിലാകാന്‍ പറ്റുന്ന രീതിയില്‍ ലളിതമായ രീതിയില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു..
(സാധാരണ നാമൂസിന്റെ കവിതകളും ലേഖനങ്ങളും മൂന്നു തവണ വായിച്ചാലേ ഒരിച്ചിരി പിടി കിട്ടാറുള്ളൂ )സമയോചിതമായ ഇടപെടല്‍ ആണ് സഖാവ് ചെയ്തിരിക്കുന്നത്..നിരന്തര പ്രയോഗത്തിനു വിധേയമാകാത്ത അറിവുകളും അനുഭവങ്ങളും അബോധ വന്യതയുടെ ആഴങ്ങളിലേക്ക് താഴ്ന്നു പോകും എന്ന
ഓര്‍മ്മ പ്പെടുത്തല്‍ കൂടി യാണിത്‌ ..ജനാധി പത്യത്തിന്റെ ജീവനായ ജാഗ്രത ക്ക് ജീര്‍ണ്ണത സംഭവിക്കരുത് എന്ന ഓര്‍മ്മപ്പെടുത്തല്‍.......
സമരമുഖത്തെ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.......

നാമൂസ് പറഞ്ഞു...

ഇനി ബദല്‍ എന്നത്, അത് മൊത്തം രാജ്യവും ഒരുപോലെ ചിന്തിക്കുകയും സ്വയമോരോ ബദലുകളായി ഉയരുകയുമാണ് വേണ്ടത്. അതിത്തരം വിഷയങ്ങളെ ചര്ച്ചക്കെടുത്തും അതിന്റെ കാരണങ്ങളെ പഠിച്ചും അതേത് വിധം ബാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കിയും സ്വയം ഉരുവം കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടാണ് ഒരു ജനാധിപത്യസമൂഹത്തില് ഇത്തരത്തിലുള്ള തുറന്ന ചര്‍ച്ചകള്‍ ആവശ്യമെന്ന് പറയുന്നത്. തൌദാരത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച 'സാമൂഹിക നീതി സമഗ്ര വികസനം' എന്ന ലേഖനത്തില്‍ ഈയൊരു ബദലിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ‍ ഈ ചര്‍ച്ചയുടെ തുടര്‍ച്ചയില്‍ അതിവിടെയും പകര്‍ത്താമെന്ന് കരുതുന്നു.'വികസത്തിനൊരു ബദല്‍' എന്ന ചോദ്യത്തിനുള്ള ഉത്തരമായിയുള്ള അഭിപ്രായമായി അതിനെ പരിഗണിക്കാം.

നാമൂസ് പറഞ്ഞു...

എന്തായിരിക്കണം നമ്മുടെ വികസന സങ്കല്‍പം. ? അതിന് പലതകാന്‍ കഴിയുമോ..? ഇത് കേള്‍ക്കുമ്പോള്‍ നമ്മില്‍ ആദ്യമുയരുക ഇതെന്തു ചോദ്യമാ എന്നായിരിക്കും. എന്നാല്‍, കൃത്യമായ ദേശാതിര്‍ത്തികളുള്ള, അതിന്റെ വിഭവങ്ങളെ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ പാടില്ല തന്നെ..!

അതിന് ഒരൊറ്റ വികസന കാഴ്ചപ്പാടേ ഉണ്ടാകാന്‍ പാടൊള്ളൂ.. അഥവാ, നമ്മുടെ നാട്ടിലെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ നമ്മുടെ നാട്ടിലുള്ള വിഭവങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. അതെ, "രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍" അതാണ്‌ ചര്‍ച്ചാ വിഷയം. ആ ഒരു ഉറപ്പിലല്ലേ നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്നതും നാമവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും അവരെ അനുസരിക്കുന്നതും..? എങ്കില്‍, പൊതു ഖജനാവിലെ സമ്പത്ത് ചിലവഴിക്കപ്പെടുന്നിടത്ത് കൃത്യമായ 'മുന്‍ഗണനകള്‍' വെച്ചുകൊണ്ടുള്ള കാര്യക്ഷമമായ ഉപയോഗം വേണം. എന്താണ് നമ്മുടെ മുന്‍ഗണനകള്‍..? ഇതിന് രാജ്യത്തെ മൊത്തം ജനതയും ഉത്തരം പറയേണ്ടതായിട്ടുണ്ട്. അത് തോന്നിയ പടിയാവാന്‍ പാടുണ്ടോ..? കാരണം, എന്റെ സ്ഥലമാണ് എന്നു പറഞ്ഞ് ആര്‍ക്കെങ്കിലും അവന്റെ സ്ഥലത്ത് 'ഭൂമി' പരിധിവിട്ട് താഴ്ത്തി മണ്ണെടുക്കാന്‍ പറ്റുമോ..? ഇല്ല. കാരണം, അത് അയല്പക്കങ്ങളെയും അവന്റെ തന്നെയും ഭൂമിയുടെ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കും. അപ്പോള്‍, സ്വന്തം ആവശ്യങ്ങളെപ്പോലും സമൂഹത്തിന്റെ ആവശ്യങ്ങളുമായി തട്ടിച്ചു നോക്കണം. അങ്ങനെ സ്വന്തം മുന്‍ഗണനകളെ എല്ലാവരും മറ്റു വിഭാഗങ്ങളുമായി തട്ടിച്ചു നോക്കിയിട്ട് വേണം കാര്യങ്ങള്‍ തീരുമാനിക്കാനും നടപ്പിലാക്കാനും. ഇതാണ് നാം ശീലിക്കേണ്ട ആദ്യത്തെ പാഠം.

ഇവ്വിധം, തൊഴിലാളികള്‍ ബഹുജനങ്ങളുമായും തട്ടിച്ചു നോക്കണം, കൈവേലക്കാരും വികസിത വ്യവസായ താത്പര്യവും തട്ടിച്ചു നോക്കണം. ഭാരതം അതിന്റെ മുന്‍ഗണനകള്‍ അവയുടെ സംസ്ഥാന താത്പര്യങ്ങളുമായും, സംസ്ഥാനങ്ങള്‍ താന്താങ്ങളുടെ താത്പര്യങ്ങളും, അവ അവരുടെ കുടുംബ സമൂഹങ്ങളുമായും ഇവ്വിധം പരിശോധിക്കേണ്ടതായിട്ടുണ്ട്. അപ്പോള്‍, നമ്മുടെ കയ്യില്‍ എന്തെന്തുണ്ടെന്നും അതെത്രയെത്രയുണ്ടെന്നും അവയത്രയും എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ കുറിച്ചും സമൂലമായൊരു ചര്‍ച്ച ആവശ്യമായി വരും. അതിന്റെയൊക്കെ 'അടിത്തറ' ഭാരതം എല്ലാ ഭാരതീയര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ് എന്നതായിരിക്കും. അപ്പോള്‍, ഏതെങ്കിലും വന്‍കിടക്കാര്‍ക്ക് മാത്രമായി മുന്‍ഗണന കൊടുക്കണമെങ്കില്‍ അവര്‍ക്കും സര്‍ക്കാരിനും ജനതയോട് വ്യക്തമായ കാരണം ബോധിപ്പിക്കേണ്ടാതിട്ടുവരും. എങ്കില്‍,'യു ജി സി സ്കൈല്‍' കൂട്ടലാണോ രാജ്യത്തെ കര്‍ഷകര്‍ക്ക് ആ ഫണ്ടെടുത്തു സബ്സിഡി കൊടുക്കലാണോ വേണ്ടത്..? ഇത് സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊതുജനം സര്‍ക്കാരിനോട് ചോദിക്കേണ്ടതാണ്.

സ്വന്തം ദേശീയ വിഭവങ്ങളുടെ സമതുലിതമായ ഉപയോഗത്തിനും ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനും ഒരു ദേശീയ സാമ്പത്തിക വീക്ഷണവും നയവും ഉണ്ടാകണം. അത്തരം ഒരു ചര്‍ച്ച പരസ്പരമുള്ള ബാധ്യതകളെ കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. അപ്പോള്‍ വ്യാപാരി കര്‍ഷകരുടേയും, കര്‍ഷകര്‍ വ്യവസായികളുടേയും, വ്യവസായികള്‍ ബഹുനജങ്ങളുടേയും, ബഹുജനങ്ങള്‍ അവരുടെ രാജ്യത്തിന്റെയും കൈപിടിക്കും. ഇതാണ് വികസനത്തിന്റെ അടിത്തറ. ഇനിയൊന്നു ചിന്തിക്കൂ... കൃത്യമായ ദേശാതിര്‍ത്തികള്‍ ഉള്ള കൃത്യമായ ജന സംഖ്യയുള്ള അതിന്റെ വിഭവങ്ങള്‍ കൃത്യമായും തിരിച്ചറിയുന്ന ഒരു രാജ്യത്തിന്‌ വിവിധ വികസന കാഴ്ചപ്പാടുകള്‍ സാധ്യമാണോ..? അതെ, നമ്മുടെ വികസന സങ്കല്പങ്ങള്‍ക്ക് പലതാകാന്‍ കഴിയില്ല. കാരണം, നമ്മുടെ വിഭവങ്ങള്‍ നമുക്കറിയാം.!

Najeemudeen K.P പറഞ്ഞു...

Good post.
We should think about the remedial measures for this.

Visit my blog: www.najeemudeenkp.blogspot.in

വേണുഗോപാല്‍ പറഞ്ഞു...

നാമൂസ്‌
തികച്ചും പ്രാധാന്യമേറിയ ഒരു വിഷയം വായനന്ക്ക് വെച്ചതിനു ആദ്യമേ നന്ദി പറയട്ടെ. സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനും, പൊതു സ്ഥല വിനിയോഗത്തിനുമെല്ലാം തടയിടുന്ന വിധത്തിലുള്ള അടിസ്ഥാന സൌകര്യ വികസനം ആവശ്യമോ എന്നതില്‍ ഒരു പുനര്‍വിചിന്തനം വേണ്ടത് തന്നെ.

കാലാകാലങ്ങളില്‍ ആവശ്യമായ വികസനം നാടിനും ജനതക്കും വേണ്ടത് തന്നെ. പക്ഷെ അത് മുകളില്‍ പറഞ്ഞ മനുഷ്യ സ്വാതന്ത്ര്യങ്ങളെ പരിമിതപെടുത്തികൊണ്ടാകരുത്. അത് പോലെ തന്നെ സ്വകാര്യ കുത്തകളുടെ തീവെട്ടി കൊള്ളക്കുള്ള വഴി ഒരുക്കലും ആവരുത്. അത്തരം കൊള്ളകളുടെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ആയി മട്ടാഞ്ചേരി പാലവും ചേറ്റുവ പാലവും മറ്റും നമുക്ക് മുന്നില്‍ ഉണ്ടെന്നോര്‍ക്കുക. പതിമൂന്നു കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണ കമ്പനി ഇതിനകം നൂറ്റി എഴുപതു കോടി പിരിച്ചെടുത്തു കഴിഞ്ഞു. ഇനിയും ആറു വര്ഷം കൂടി ടോള്‍ പിരിവു നില നില്‍ക്കും. പത്തര കോടി രൂപ ചിലവായ ചേറ്റുവ പാലത്തിന്റെ ഗതിയും ഇത് തന്നെ. വര്‍ഷങ്ങളുടെ ടോള്‍ പിരിവു കൊണ്ട് നിര്‍മ്മാതാക്കള്‍ പിരിച്ചെടുത്തത് ഇരട്ടി കോടികള്‍. പൊതു ഗതാഗത സൌകര്യങ്ങള്‍ സ്വകാര്യവല്ക്കരിക്കുക വഴി സ്വകാര്യ കമ്പനികള്‍ക്ക് കോടികള്‍ കൊയ്യാന്‍ വഴി നല്‍കുകയും അതിന്റെ ചുവടു പിടിച്ചു തങ്ങളിലേക്ക് വന്നു ചേരുന്ന ഭൌതിക നേട്ടങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള ഒരു സംസ്ഥാനത്തു ജനം വേണ്ട വിധം പ്രതികരിചെങ്കില്‍ മാത്രമേ ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ കഴിയൂ. നിര്‍ഭാഗ്യമെന്നുപറയട്ടെ പ്രതികരിക്കാന്‍ കുടിയൊഴിപ്പിക്കപെട്ടവരല്ലാതെ മറ്റാരും ഉണരുന്നില്ല എന്നത് നൂറു കണക്കിന് രാഷ്ട്രിയ പാര്‍ടികള്‍ നില നില്‍ക്കുന്ന ഒരു നാടിനു അപമാനകരം എന്നതിലുപരി ഈ നിസ്സംഗത രാഷ്ട്രീയ പാര്‍ടികളുടെ ഇരട്ട താപ്പു കൂടി വെളിപ്പെടുത്തുന്നു എന്ന് വേണം കരുതാന്‍. ശീതികരിച്ച ഇന്നോവ കാറുകളില്‍ സംസ്ഥാനത്തിന്റെ ചിലവില്‍ വേഗതയില്‍ പായുന്ന നേതാക്കള്‍ക്ക് പാവപെട്ടവന്റെ താല്പര്യങ്ങള്‍ക്കുപരി നാല് വരി പാതകള്‍ തന്നെയാണ് പ്രിയം.

നാലുവരി പാതയിലൂടെ വേഗതയില്‍ വണ്ടിയോടിച്ചു കിട്ടുന്ന ഇന്ധന ലാഭത്തില്‍ നിന്ന് ടോള്‍ കൊടുത്തു കൂടെ എന്നൊരു ചോദ്യവും നില നില്‍ക്കുമ്പോള്‍ ഒരു വാഹനത്തിനു ഇന്ധനക്ഷമത ഉണ്ടാവുന്നത് അത് ശരാശരി വേഗതയില്‍ ഓടുമ്പോള്‍ ആണെന്നും അമിത വേഗം ഇന്ധന ക്ഷമത കുറക്കും എന്ന വാദഗതിയും അതോടൊപ്പം നില നില്‍ക്കുന്നു. അമിതമായ റോഡ്‌ ടാക്സ്‌ പിരിച്ചെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കിലോമീറ്ററിന് ആറു മുതല്‍ പത്തു കോടി രൂപ ചിലവില്‍ മുപ്പതടി പാതകള്‍ പണിയാം എന്നിരിക്കെ കയ്യില്‍ കാശില്ല എന്ന ന്യായം പറഞ്ഞു കിലോമീറ്ററിന് ഇരുപതു കോടി വകയിരുത്തി നാല്പത്തഞ്ച് അടി പാത പണിയാന്‍ സ്വകാര്യ കുത്തകകളെ തേടുന്നതിനു പിന്നിലെ നിഷിപ്ത താല്പര്യത്തെ ലേഖകന്‍ പറഞ്ഞ പോലെ പൊതു നിരത്തുകള്‍ വില്‍പ്പനയ്ക്ക് വെക്കല്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍. തീര്‍ച്ചയായും ഇതിനെതിരെ ജനമുന്നേറ്റം ഉണ്ടായേ തീരൂ..

ആശംസകള്‍

viddiman പറഞ്ഞു...

ഇവിടെ ഒരു റോഡ് പുതിയതായി നിർമ്മിച്ചതല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിക്കുകയും പൊതുജനങ്ങൾക്ക് സൌജന്യമായി ഉപയോഗിക്കാൻ സൌകര്യം നൽകിയിരുന്നതുമായ ദേശീയ പാത, പുനർനിർമ്മാണത്തിനായി സ്വകാര്യകമ്പനിയെ ഏൽപ്പിക്കുകയും ഇനി മുതൽ പൈസയുള്ളവർ മാത്രം ഇതിലേ സഞ്ചരിച്ചാൽ മതി എന്ന് നിഷ്ക്കർഷിക്കുകയും, സൌജന്യമായി യാത്ര ചെയ്യാൻ സൌകര്യപ്പെടുന്ന സർവീസ് റോഡ് നിർമ്മിക്കാതിരിക്കുകയും ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ തന്നെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലല്ലേ ?

ഞാന്‍ പുണ്യവാളന്‍ പറഞ്ഞു...

വളരെ നല്ല കരുത്തുറ്റ ലേഖനം ,

ബി ഓ ടി കമ്പനിക്കള്‍ ടോള്‍ പിരിവിന്റെ പേരില്‍ ഇപ്പോഴും എപ്പോഴും നടത്തുന്നത് പകല്‍ കൊള്ള തന്നെ ,

നമ്മുടെ നാട്ടില്‍ എക്സ്പ്രസ്സ്‌ പാതയോന്നും വരില്ല അതിനെ കുറിച്ച് ബെജാര്‍ ആവാണ്ട ,

സ്നേഹാശംസകളോടെ @ PUNYAVAALAN

viddiman പറഞ്ഞു...

അതിവേഗ ഹൈവേകൾ വേണമെന്ന് ആവശ്യപ്പെടുന്നവരോട് ഒരു വാക്ക് : നാലുവരി പാതയാക്കി നിർമ്മാണം നടത്തിയ ശേഷം, ഈ ഭാഗത്ത് വാഹനാപകട നിരക്കും മരണ നിരക്കും ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് അവിടെ നടത്തിയ പഠനങ്ങൾ ചൂണ്ടി കാട്ടുന്നു.

jayaharig പറഞ്ഞു...

ഇന്‍ഫോ പാര്‍ക്കുകള്‍ എന്നാ പേരില്‍ മുതലാളിമാര്‍ക്ക് സമ്രാജ്യം പണിയാന്‍ ഇടം കൊടുത്ത അന്ന് തുടങ്ങി നമ്മുടെ സ്വാതന്ത്രത്തിന്റെ അവസാനത്തിന്റെ ആരംഭം.ഇപ്പോള്‍ പൊതു നിരത്തുകള്‍ തീറെഴുതുന്നു.ചുരുക്കത്തില്‍ പാവപ്പെട്ടവന്റെ ഭൂമി പൊതു നിരത്തിനെന്ന പേരില്‍ എടുത്തു മുതലാളിമാര്‍ക്ക് കൈമാറുന്നതിനുള്ള ഒരു പരിപാടി ആണ് ഇന്നിത്.ഇനി ഭാവിയില്‍ നമ്മളുടെ വീട് മാത്രമേ മുതലാളിയുടെത് അല്ലാതെ ഉണ്ടാവുകയുള്ളൂ ( അത് സര്‍ക്കാരിന്റെ ദയ കൊണ്ട് ) വീടിന്റെ ജനലോ വാതിലോ തുറക്കണമെങ്കില്‍ toll കൊടുക്കേണ്ട അവസ്ഥ ഉണ്ടാവാന്‍ പോവുന്നു

റോസാപ്പൂക്കള്‍ പറഞ്ഞു...

റോഡു വികസനം വളരെ അത്യാവശ്യമായിരിക്കുന്നു കേരളത്തില്‍. ഇന്ത്യയിലെ ഒട്ടു മിക്ക സിറ്റികളിലും വെച്ച് റോഡു വികസനത്തില്‍ ഏറ്റവും പിന്നില്‍ കേരളമായിരിക്കും എന്ന് തോന്നുന്നു. പക്ഷെ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുന്ന റോഡു വികസനം കൊണ്ടു കമ്പനിയുടെ വികസനമാണ് നടക്കാന്‍ പോവുക എന്ന് തോന്നുന്നു ഈ ലേഖനം വായിച്ചപ്പോള്‍ .

Sameer Thikkodi പറഞ്ഞു...

ആദ്യത്തെ ഒന്നു രണ്ട് പാരഗ്രാഫ് വായിച്ചു... മുഴുമിപ്പിക്കാൻ ക്ഷമ ലഭിച്ചില്ല...

അതിനാൽ എന്തെങ്കിലും കമന്റെഴുതുന്നത് അഭികാമ്യമല്ല ...

അഭിപ്രായം : നമുക്ക് അറബിക്കടലിലൂടെ തെക്ക് വടക്ക് പാലം നിർമ്മിക്കാം.... എന്തേ???

രമേശ്‌ അരൂര്‍ പറഞ്ഞു...

ചോദ്യം :അടിസ്ഥാന സൌകര്യ വികസനം ആരാണ് നടപ്പിലാക്കേണ്ടത് ? ഉത്തരം : സര്‍ക്കാര്‍
ചോദ്യം? അതിനു ജനങ്ങളെ കഷ്ടപ്പെടുത്തെണ്ടതുണ്ടോ ?
ഉത്തരം= പാടില്ല .ഒരിക്കലും പാടില്ല .
ചോദ്യം എന്താണീ സര്‍ക്കാര്‍ ?
ഉത്തരം = അത് ജനങ്ങള്‍ ചേര്‍ന്ന് ജനങ്ങള്‍ക്ക്‌ വേണ്ടി തിരഞ്ഞെടുക്കുന്ന ഭരണ സംവിധാനം
ചോദ്യം: അപ്പോള്‍ സര്‍ക്കാര്‍ എന്ന് പറയുന്നത് ജനങ്ങള്‍ തന്നെയല്ലേ ?
ഉത്തരം = ആ പറഞ്ഞത് പോലെ അത് ശരിയാണല്ലോ ..
ചോദ്യം : അപ്പോള്‍ സര്‍ക്കാര്‍ നേരിട്ട് വികസനം നടത്തിയാലും ജനങ്ങള്‍ നടത്തിയാലും പണം ചിലവഴിക്കുന്നത് ജനം തന്നെയല്ലേ ?
ഉത്തരം = അതും ശരിയാണ് .
ചോദ്യം :കേരളത്തിലെ പൊതു കടത്തിന്റെ അവസ്ഥ എന്താണ് ?
ഉത്തരം :കേരളത്തിന്റെ മൊത്തം പൊതുകടം 1999 - 2000 ലെ 20,176 കോടി രൂപയില്‍ നിന്ന് 2009 -10 ല്‍ 78,329 കോടി രൂപയിലെത്തിയിരിക്കുന്നു. ഇത് 2011 - 12 ല്‍ 88,887 കോടിയാവുമെന്നാണ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. ഏതാണ്ട് 3.34 കോടി ജനങ്ങള്‍ മാത്രമുള്ള ഒരു സംസ്ഥാനത്തിന്റെ ധനസ്ഥിതിയാണിത്. (അവലംബം കേരള ബജറ്റ് സാമ്പത്തിക അവലോകനം )
ചോദ്യം : അപ്പോള്‍ കേരളം കടക്കെണിയില്‍ ആണോ ?
ഉത്തരം :അതേ നൂറു ശതമാനം..
ചോദ്യം : എന്തിനാണ് കടം വാങ്ങുന്നത് ?
ഉത്തരം : വ്യക്തികള്‍ക്കെന്ന പോലെ ഭരണകൂടങ്ങള്‍ക്കും പണം കടമെടുക്കേണ്ടതായി വരും. നികുതി വഴി കൂടുതല്‍ വരുമാനം കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴും ചെലവ് നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോഴുമാണ് ഗവണ്‍മെന്റുകള്‍ കടത്തെ ആശ്രയിക്കുന്നത്. ധനശാസ്ത്ര സിദ്ധാന്തപ്രകാരം ഭാവിയില്‍ വരുമാനം ലഭിക്കാന്‍ സഹായിക്കുന്ന മൂലധന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കടം വാങ്ങി ചെലവഴിക്കുന്നതില്‍ തെറ്റില്ല. ഫലദായക ചോദനം (ഇഫക്ടീവ് ഡിമാന്റ്) ഉയര്‍ത്തുന്നതിന് ന്യൂനവിത്ത സംവിധാനത്തെ (ഡെഫിസിറ്റ് ഫിനാന്‍സിങ്) ആശ്രയിക്കുന്നതില്‍ തെറ്റില്ലെന്ന് കെയ്‌നീഷ്യന്‍ ധനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു
ചോദ്യം: കേരളത്തിലെ അടിസ്ഥാന സൗകര്യം അവസ്ഥ എന്താണ് ?
ഉത്തരം:: വളരെ പരിതാപകരം
ചോദ്യം: ഇത് മാറണ്ടേ ? അതിനു മൂലധന നിക്ഷേപം കൂടണ്ടേ ? സംരംഭകര്‍ വരണ്ടേ ?
ഉത്തരം :വേണം വേണം ..
ചോദ്യം: അതിനു റോഡുകള്‍ അടക്കമുള്ള അടിസ്ഥാന സൌകര്യ വികസനം വേണ്ടേ ?
ഉത്തരം :വേണം വേണം ..
ചോദ്യം :അതിനു കടക്കെണിയില്‍ ആയ കേരളത്തിന്റെ ഖജനാവില്‍ പണം ഉണ്ടോ ?:
ഉത്തരം : അയ്യോ ! പറഞ്ഞത് പോലെ ഇല്ലല്ലോ ..
ചോദ്യം: അതിനെന്തു ചെയ്യും ?
ഉത്തരം :ഒരു പണിയുണ്ട് ..നമുക്ക് ഇതെല്ലാം ചെയ്തു തരാന്‍ കഴിവുള്ള ആളുകളെ /ഏജന്‍സികളെ സമീപിക്കാം ..അവര്‍ ആവശ്യമുള്ള റോഡും പാലവും നിര്‍മ്മിച്ച്‌ ,അതില്‍ നിന്നുള്ള നികുതി വരുമാനം കൊണ്ട് മുടക്കുമുതലും അതിന്റെ നഷ്ട പരിഹാരവും ഈടാക്കി കാലാവധി കഴിയുമ്പോള്‍ നമ്മളെ തിരിച്ചു എല്പ്പിക്കട്ടെ ..പറ്റുമോ ?
ഉത്തരം : പറ്റും /പറ്റില്ല /പറ്റും/പറ്റില്ല/പറ്റും /പറ്റില്ല //പറ്റില്ല /പറ്റില്ല ///
ശരി പറ്റില്ല എങ്കില്‍ കേരളം ഇങ്ങനെ ഇഴഞ്ഞു നീങ്ങട്ടെ ..ശുഭം ..

Pheonix പറഞ്ഞു...

പൊതു നിരത്തുകള്‍ മാത്രമല്ല രാജ്യം തന്നെ തീറെഴുതി കൊടുക്കാന്‍ വെമ്പുന്നവരാന് രാഷ്ട്രീയ ഭാരതത്തിലെ അധികാരി കോമരങ്ങള്‍.

Unknown പറഞ്ഞു...

ജന‌ങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്മെന്റുള്ള ഒരു ജനാധിപത്യ രാഷ്ട്രം!!!!!!!!!!!!!!!!!!!!!!!!!!!!............
പക്ഷേ ഭരിക്കുന്നതു യൂദാസുകളും പിമ്പുകളും.... ദീപസ്തംഭം മഹാല്‍ശ്ചര്യം തന്നെ..
അഴിമതിക്കോമരങ്ങളെ തൂത്തെറിയാന്‍ ഒരു പുതിയ വിപ്ലവം വരാന്‍ സമയമതിക്രമിച്ചു.. എങ്ങിനെ, ആ ഹസാരെ തന്നെ ഇപ്പോള്‍ എവിടെ

നമ്മളാണു മാറേണ്ടതു, നല്ല വ്യ‌ക്തികള്‍ക്ക് വേണ്ടി വോട്ടു ചെയ്യാന്‍ ശീലിക്കണം നമ്മള്‍..

Sandeep.A.K പറഞ്ഞു...

ഇവിടെ അവകാശബോധമുള്ള ഒരു സമൂഹം പിറവി കൊള്ളേണ്ടതുണ്ട്..
ഇതൊരു ഉണര്‍ത്തുപ്പാട്ടാവട്ടെ...
ഉറങ്ങിക്കിടപ്പവര്‍ എഴുന്നെല്‍ക്കട്ടെ....

നല്ലത് നാമൂസ്‌.... ചര്‍ച്ച തുടരൂ... ആശംസകള്‍ !!!

Sidheek Thozhiyoor പറഞ്ഞു...

വായന വൈകി ,വിശദമായ വായന അനിവാര്യമായതിനാല്‍ സമയക്കുറവു തന്നെ പ്രശനം, കാര്യങ്ങള്‍ വളരെ നന്നായി പറഞ്ഞു നാമൂസ്‌.പക്ഷെ നിരതുകളില്ലാത്ത പുരോഗതിയെ ക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ ?

നാമൂസ് പറഞ്ഞു...

@ രമേശ്‌ അരൂര്‍, പണമില്ലെന്ന് ആരാണ് പറഞ്ഞത്..?
കുറഞ്ഞത്‌,ദേശീയപാത വികസനത്തിനായുള്ള ഈ 'ബി ഒ ടി' കരാറിന്റെ നടത്തിപ്പില്‍ എങ്കിലും ഇത് കളവല്ലേ..? അക്കാര്യം ലേഖനത്തിലും തുടര്‍ന്നുവന്ന ചര്‍ച്ചയിലും വളരെ വ്യക്തമായി തന്നെ പറയുന്നു.രാജ്യത്ത് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശികയുടെ കണക്കും വ്യകതമാക്കിയിട്ടുണ്ട്. ബി ഒ ടി കരാറിലേക്ക് പോകും മുന്പ് നമ്മുടെ തന്നെ പൊതുമാരമത്തു വകുപ്പ് മുപ്പതുമീറ്റര്‍ {വീതിയില്‍ നാലുവരിപാത]ദേശീയപാത വികസനം കിലോ മീറ്റര്‍ ഒന്നിന് കേവലം ആറു കൂടി രൂപക്ക് നിര്‍മ്മിക്കാമെന്നു പറയുന്നുണ്ട്. എന്നിട്ടും അതിനേക്കാള്‍ പതിനൊന്നു കോടി രൂപ അധികം ചിലവിലാണ് ഇതേ മുപ്പതു മീറ്റര്‍ വീതിയില്‍ നാലുവരി പാത നിര്‍മ്മിക്കാന്‍ ബി ഒ ടി കമ്പനികളുമായി കരാറിലേക്ക് പോകുന്നത്..! ബി ഒ ടിക്കാരന് പാത നിര്‍മ്മിക്കാന്‍ ഇനിയും സ്ഥലം ഏറ്റെടുക്കുകയും വേണം. സ്ഥലമെടുപ്പിനുള്ള ചെലവ് വേറെയും..! സര്‍ക്കാര്‍ ബി ഒ ടിക്കാരന് ഗ്രാന്റായി നല്‍കാമെന്നു പറയുന്ന നാല്പതു ശതമാനം എന്നത് പൊതുമരാമത്ത് വകുപ്പ് പറയുന്ന റോഡ്‌ ചിലവിനേക്കാള്‍ ഒരുകോടി രണ്ട് ലക്ഷം രൂപ അധികം. ഇങ്ങനെ നല്‍കുന്ന {ഗ്രാന്റ്} തുക സര്‍ക്കാര്‍ എവിടെനിന്നാണ് കണ്ടെത്തുന്നത്. പൊതുഖജനാവിലെ നീക്കിയിരുപ്പ് തുകയില്‍ നിന്നോ.. അതോ താങ്കളീ പറയുന്ന 'ഐ എം എഫ്, ലോക ബാങ്ക്' പോലോത്ത ഏജന്‍സികളില്‍ നിന്നോ..? ആയിരിക്കും. അല്ല, ആണ്. എങ്കില്‍ പിന്നെ അങ്ങനെ കടം വാങ്ങി ബി ഒ ടിക്കാരന് ലാഭം ഉണ്ടാക്കി കൊടുക്കെണ്ടുന്ന കാര്യമെന്ത്..? അതു നമ്മുടെ തന്നെ സംവിധാനങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ പോരെ..? പറ്റില്ല, കാരണം ഇത്തരം ഏജന്‍സികളില്‍ നിന്നും പണം വാങ്ങുമ്പോള്‍ അവരുടെ നയ പരിപാടികളോട് ഒത്തുള്ള വികസന നയങ്ങളിലെക്ക് രാജ്യത്തിന്‌ പോകേണ്ടി വരും. അപ്പോള്‍, ഇവ്വിധം നമ്മുടെ റോഡു നയം മാറുകയും അതു വ്യാവസായികവത്കരിക്കുകയും ചെയ്യും. അതിന്റെ കൂടെ ഇത്തരം തീറെഴുത്തുകള്‍ ആവശ്യമായും വരും. ഫലത്തില്‍, അവര്‍ നല്‍കുന്നു എന്ന് പറയപ്പെടുന്ന { ബി ഒ ടി വിഷയത്തില്‍ പ്രത്യേകിച്ചും അങ്ങനെ പറയുന്നേ ഒള്ളൂ.. പണം നമ്മുടേത്‌ തന്നെയാണല്ലോ} തുകക്ക് പകരമായി എല്ലാ അര്‍ത്ഥത്തിലും ഈ മുതലാളിത്തത്തിന് മൊത്തം രാജ്യവും വിധേയപ്പെടുക. അത്ര തന്നെ..! ഇങ്ങനെ സ്വയം വിധേയപ്പെട്ടു കഴിയേണ്ടി വരുന്ന ഒരു സമൂഹത്തിനു എന്തോരം വേഗം കാണും..?

നിലവില്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളുടെ കാരണങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്നത്, നീണ്ട വര്‍ഷങ്ങള്‍ രാജ്യത്ത് നിലന്നിന്നിരുന്ന കോളനി ഭരണം അതിന്റെ എല്ലാ ശക്തിയുമപയോഗിച്ചു നാടിനെ അതിന്റെ വിഭവങ്ങളെ കൊള്ള ചെയ്തതില്‍ നിന്നാണെന്നാണ്. നവ സാമ്രാജ്യത്വം, അഥവാ, 'പുത്തന്‍ കോളനി വാഴ്ച' അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു പിടിക്കുന്നത്‌ ഈയൊരു രൂപത്തിലാണ് എന്ന് മാത്രം. അതിനൊത്ത സ്വഭാവത്തില്‍ അവരവരുടെ നയങ്ങളെ അതാതു രാജ്യങ്ങളുടെ വികസന പരിപാടികളിലൂടെ ഒളിച്ചുകടത്തുന്നു. അതുതന്നെയാണ് ബി ഓ ടിയും. ഈ നയം രൂപപ്പെട്ടത് എങ്ങനെയാണ്. ? നിരത്തുകള്‍ അതിന്റെ നിര്‍മ്മാണവും ഉപയോഗവും വ്യവസായമായി കാണണം എന്നും 'മുടക്ക് മുതലും അതിന്റെ ആറിരട്ടി ലാഭ'വുമെന്ന മൂലധന ശക്തികളുടെ കച്ചവടനയം നമ്മുടെ പൊതുനിരത്തുകള്‍ക്ക് മേല്‍ സ്വീകരിക്കുകയും ചെയ്തപ്പോഴാണ് നമ്മുടെ റോഡു നയം മാറുന്നത്. അഥവാ, പൊതുസ്വത്തുക്കളെ വ്യാവസായവത്കരിക്കുകയും വ്യാവസായികാവശ്യാര്‍ത്ഥം ഏതാനും ചില വ്യക്തികളിലേക്ക് പൊതുനിരത്തുകള്‍ അടക്കമുള്ള നമ്മുടെ സ്വത്തുക്കള്‍ {വിഭവങ്ങള്‍] കേന്ദ്രീകരിക്കുന്നുവെന്നുളള തികഞ്ഞ മുതലാളിത്ത താത്പര്യത്തെ മാത്രമാണ് ഭരണകൂടം 'ബി ഓ ടി'യിലൂടെ സംരക്ഷിച്ചു പിടിക്കുന്നത്‌. ഇങ്ങനെ പൊതുസ്വത്തുക്കള്‍ ഏതാനും ചില വ്യക്തികള്‍ക്ക് അടിമപ്പെടുത്തി നടത്തപ്പെടുന്ന വികസനത്തിന്റെ ഗുണഭോക്താക്കള്‍ ആരായിരിക്കും. ?

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടിട്ടുള്ള ബി ഓ ടി കരാറില്‍ പറയുന്ന ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത, നിലവില്‍ ബി ഓ ടി സ്വഭാവത്തില്‍ പണികഴിപ്പിച്ചിട്ടുള്ള മറ്റു പദ്ധതികളുടെ കാര്യമെടുത്താല്‍ തന്നെ അതെത്രത്തോളം നമ്മുടെ സമ്പത്തിനെ കൊള്ളയടിക്കുന്നു എന്ന് കാണാം. ആ അനുഭവം നിലനില്‍ക്കുമ്പോഴാണ് മാരകമായ വ്യവസ്ഥകള്‍ ഉള്ചേര്‍ന്നിട്ടുള്ള പുതിയ കരാറുകള്‍ ഉണ്ടാകുന്നതും മുന്നനുഭവങ്ങളെ പാഠമാക്കാതെ ഇവ്വിധം മുന്നോട്ടു പോകുന്നതും.! മാത്രവുമല്ല, ഇനിയുള്ള ഏതൊരു പ്രവര്‍ത്തിയും ബി ഓ ടി അടിസ്ഥാനത്തില്‍ ആയിരിക്കുമെന്ന 'വികസന നയം' കേരളം പോലും സ്വീകരികുന്നതും..! ഈയൊരു സാഹചര്യത്തില്‍ ജനത പിന്നെ എന്ത് ചെയ്യണം.? എല്ലാതരം കടന്നുകയറ്റങ്ങളോടും സന്ധി ചെയ്തു അടിമത്തം അനുഭവിക്കണോ..? അതും നാം നമ്മുടെതെന്ന് പറഞ്ഞു നമുക്കായി നാം തന്നെ തിരഞ്ഞെടുത്ത ഭരണ കൂടങ്ങളെയും വിശ്വസിച്ച്..? "പറ്റില്ല പറ്റില്ല പറ്റില്ല" എന്നാവര്‍ത്തിക്കുന്ന ഒരു ജനത സമരത്തിലേക്ക് പോവുകയും ഭരണകൂടങ്ങളെ തിരുത്തിക്കുന്ന ഇടപെടലുകള്‍ നടത്തുകയും ചെയ്യും. അതിനെയാണ് ജനാധിപത്യം എന്ന് ചെല്ലുന്നത്.

Roshan PM പറഞ്ഞു...

നാമുസ്, അഭിനന്ദനങ്ങള്‍
വസ്തുനിഷ്ട്ടമായും കാര്യമാത്ര പ്രസക്തമായും എഴുതിയിരിക്കുന്നു.

Mohammed Kutty.N പറഞ്ഞു...

'കണ്ണുചിമ്മി ഇരുട്ടാക്കുന്നവരുടെ കണ്ണു തുറപ്പി'ക്കാനാകുമോ?ആകുമെന്നത് ആത്മവിശ്വാസത്തിന്റെയും ആര്‍ജ്ജവത്തിന്റെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും വഴി.ആ വഴി വെട്ടിത്തുറക്കുവാന്‍ പ്രേരകമാകട്ടെ ലേഖനം.

.. അരൂപന്‍ .. പറഞ്ഞു...

വളരെ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ജനങ്ങള്‍ കൂടുതല്‍ ബോധാവാന്മാര്‍ ആകുന്നുണ്ട്, എന്നാലും ജനകീയപ്രക്ഷോഭങ്ങള്‍ നടന്നാല്‍ പോരാ, ശക്തമായാല്‍ മാത്രമേ ഇത്തരം ഉടായ്‌പ്പ് പ്രോജക്ടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറൂ. കണക്കുകള്‍ സൂചിപ്പിക്കുന്നതുവച്ചുനോക്കിയാല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഒരു പ്രത്യേകവിഭാഗം കരുതിയിരിക്കുന്നതായി വ്യക്തം.

ajith പറഞ്ഞു...

എനിക്ക് മനസ്സിലായത്...ബി ഓ ടി അല്ല പ്രശ്നം. അത്യാര്‍ത്തി പിടിച്ച മനുഷ്യരാണ്. അവര്‍ ബിഒടി അല്ലെങ്കില്‍ വേറെന്തെങ്കിലും മാര്‍ഗമുപയോഗിച്ച് പിടുങ്ങും. എല്ലാറ്റിനേം അങ്ങ് ജനകീയവിചാരണ ചെയ്താലോ. എന്റെ ചെറുപ്പത്തില്‍ അങ്ങിനെയൊരു പരിപാടി ചിലയിടത്തൊക്കെ നടന്നിട്ടുണ്ട്.

Akbar പറഞ്ഞു...

പതിവ് ശൈലിയില്‍ നിന്നും വേറിട്ട്‌ ആകര്‍ഷകമായ വായന നല്‍കുന്ന വിധം കാര്യങ്ങള്‍ ലളിതമായി പറയാന്‍ ശ്രമിച്ചതു നന്നായി. ഗൌരവമുള്ള ചര്‍ച്ചക്ക് വഴിവെച്ച ലേഖനം തയാറാക്കിയതിനു നാമൂസിനു അഭിനന്ദനങ്ങള്‍.

ഷാജി പരപ്പനാടൻ പറഞ്ഞു...

@SHAFI

നിലവിലുള്ള ദേശീയ പാത വീതി കൂട്ടുമ്പോള്‍ കുടിയോഴിക്കപ്പെടുന്നവരും, കച്ചവടക്കാരും ഒക്കെ വെന്നിയൂരിലും, തലപ്പാറയിലും, മറ്റു പ്രദേശങ്ങളിലും ഒക്കെ സമര രംഗത്തിറങ്ങിയപ്പോള്‍ മത തീവ്രവാദികളായ ഇയ്യാംപാറ്റകള്‍ നിവൃത്തിയില്ലാതെയാണ് ശാഫീ സമരരംഗത്തേക്ക് വന്നത്..മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്ന് മുന്നോട്ടു കൊണ്ട് പോയ ആ സമരത്തിലും കയ്യൂക്കു കാണിച്ചു മേനി നടിക്കാനായിരുന്നു ഈ പുള്ളി വെളിവാക്കാത്ത പുള്ളിപ്പുലികളുടെ ശ്രമം ..എക്സ് പ്രസ്സ്‌ ഹൈവേ ക്ക് പകരം ദേശീയപാത വീതി കൂട്ടി പ്രശ്നം പരിഹരിക്കൂ എന്ന് നെടുനീളന്‍ ലേഖനം എഴുതിയ യൂത്ത്‌മുഫ്തിമാര്‍ പിന്നീട് മുഷ്ടി ചുരുട്ടുന്നതാണ് കേരളം കണ്ടത്, വിരോധാഭാസം തന്നെ

A പറഞ്ഞു...

ഒന്നാം തരം ലേഖനം നമൂസ്. വളരെ അടുക്കും ചിട്ടയോടും കൂടി പറഞ്ഞിരിക്കുന്നു.
രമേശ്‌ അരൂര്‍ പറഞ്ഞത് പോലെയും കാര്യങ്ങളെ യാഥാര്ത്യബോധത്തോടെ വിലയിരുത്താം.
അതെ സമയം ഇടതു പക്ഷത്തിന്റെ അപചയം കാര്യങ്ങളെ ഇവ്വിധം കൈവിട്ടു പോവാന്‍ സഹായിച്ചു എന്നത് നമ്മള്‍ വിസ്മരിക്കരുതാത്ത സത്യവും.

pranaamam പറഞ്ഞു...

ഇന്ന് കാണുന്ന ഇതു മേഘലകളിലും സ്വകാര്യവല്‍ക്കരണം കടന്നു കയറിയിട്ടുണ്ട്, അതായത് ഒരു സര്‍ക്കാര് മാത്രം വിചാരിച്ചാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല എന്നാ കാര്യം പകല്‍ പോലെ യാതാര്ത്യമാണ്. ഇപ്പോള്‍ സക്കാര്‍ സ്വകാര്യ കമ്പനിക്ക് ബി ഓ ടി വ്യവസ്ഥയില്‍ റോഡ്‌ നിര്‍മിച്ചു ഒരു നിശ്ചിത കാലയളവ് അവര്‍ ചുങ്കം പിരിക്കുകയും അത് കഴിഞ്ഞാല്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുകയും വേണം. എനിക്ക് തോന്നുന്നത് ഇന്നിന്റെ യുഗത്തില്‍ ഒരിക്കലും സ്വകാര്യവല്‍ക്കരണത്തെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോവുക ദുഷ്കരം ആണ്. ഒന്ന് മാറി ചിന്ധിക്കുകയാനെന്കില്‍ ഈ ഒരു വ്യവസ്ഥ ഒന്ന് സുതാര്യമാക്കി മൊത്തം ചിലവായ തുക പോതുഞ്ഞനങ്ങളെ അറിയിച്ചു എത്ര ലാഭമാണ് മൊത്തം കമ്പനി എടുക്കുന്നത് എന്നും എത്ര കാലത്തേക്കാണ് ചുങ്കം പിരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ചെയ്തു, പൊതു സമൂഹത്തിനു അംഗീകരിക്കുന്ന ഒരു തുക അതിനുവേണ്ടി ഈടാക്കാന്‍ അനുവദിച്ചു മുന്‍പോട്ടു പോവുകയാണെങ്കില്‍ ഒരു പരിഹാരം നമുക്ക് അന്യമാണ് എന്ന് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല...

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇന്ത്യയില്‍ ഇതപര്യന്തം സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ഏതു വികസന -നിര്‍മ്മാണ പദ്ധതിയാണ് നിശ്ചിത Estimate തുകയ്ക്കുള്ളിലും കാല പരിധിക്കുള്ളിലും തീര്‍ന്നിട്ടുള്ളത് ? അമ്പത് മീറ്റര്‍ നീളമുള്ള റോഡ്‌ ടാര്‍ ചെയ്യണമെങ്കില്‍ പോലും കുറഞ്ഞത് ഒരു വര്ഷം കാത്തിരിക്കണം...അപ്പോളെയ്ക്കും ടാര്‍ വിലയും മെറ്റല്‍ വിലയും കൂടി നിര്‍മ്മാണ തുക ഇരട്ടിയില്‍ അധികമായിരിക്കും ..പിന്നെ ഉദ്യോഗസ്ഥരും പരിവാരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും കൂടി വിഴുങ്ങുന്ന തുക കൂടി ആകുമ്പോള്‍ ഒന്നര ഇഞ്ച് കനം ഉള്ള റോഡ്‌ എന്നത് അര ഇഞ്ചില്‍ ഒതുക്കും ...ലക്ഷങ്ങള്‍ മറിയുകയും അടുത്ത മഴക്കാലം വരുമ്പോള്‍ റോഡ്‌ കുളം ആവുകയും ചെയ്യും ..ഇതാണ് നാമൂസ്‌ അവതരിപ്പിക്കുന്ന കണക്ക് കൊണ്ട് റോഡു പണിതാല്‍ ഉള്ള അവസ്ഥ ...വിപ്ലവവായടിത്തം കൊണ്ടൊന്നും രാജ്യം നന്നാകാന്‍ പോകുന്നില്ല ..വായടിത്തത്തിനോപ്പം പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജസ്വലരും അഴിമതി രഹിതരും ആയ നേതാക്കളും അതിനൊത്ത ജനങ്ങളും വേണം ..കാലത്തിനൊത്ത് നാട് വികസിച്ചില്ല എങ്കില്‍ കേരളം അതിവേഗം ബഹുദൂരം പിന്നോട്ടായിരിക്കും പോവുക ..സമരം ചെയ്യുന്ന ജനങ്ങളെ പണയം വയ്ക്കുന്ന നേതാക്കള്‍ ഉള്ള നാട്ടില്‍ ഇതും ഇതിനപ്പുറവും നടക്കും ..ടോള്‍ കൊടുത്താല്‍ എങ്കിലും റോഡിലൂടെ നടക്കാം ,ഇല്ലെങ്കില്‍ കുളത്തിലൂടെ നീന്താം ..:)

Noufal പറഞ്ഞു...

റോഡ്‌ ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല എന്ന് എല്ലാവര്ക്കും അറിയാം. ഒന്നുകില്‍ BOT അല്ലെങ്കില്‍ വോള്‍ട് ബാങ്ക്,ADB.
ആരായാലും മുടക്ക് മുതലും പലിശയും തിരിച്ചു കൊടുക്കണം.
BOT- ആവുമ്പോള്‍ ആ റോഡ്‌ ഉപയോഗിക്കുന്നവര്‍ മാത്രം പണം കൊടുത്താല്‍ മതി,BOT അല്ലെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ മുഴുവന്‍ അതിറെ ഭാരം പേറണം ,അടിസ്ഥാന സൌകര്യ വികസനത്തില്‍ വളരെ പിന്നോക്കം നില്‍കുന്ന വയനാട്ടിലെ കര്‍ഷകര്‍പോലും എവിടെയോ സര്‍ക്കാര്‍ കടമെടുത്തു പണിത റോഡിനുവേണ്ടി നികുതി വഹിക്കണമെന്ന്,അത് കൊണ്ട് BOT-യാണ് നല്ലത്.
കണക്കുകള്‍ വളരെ അവിശ്വസിനീയമാണ്, സോര്‍സ് വ്യക്തമാക്കണം.കണ്ടിട്ട് ഇത്തരം സമരങ്ങളുടെ നേതൃത്തില്‍ ഉള്ള സമൂഹത്തില്‍ ഇടം കിട്ടാത്ത ഏതൊ തീവ്രവാദസംഘടനയുടെ പ്രസിദ്ധീകരണത്തില്‍ നിന്നും പച്ചകള്ളം നെടുനീളത്തില്‍ കോപ്പി അടിച്ചത് പോലുണ്ട്. ജനാധിപത്യത്തെയും മതെതരത്വത്തെയും ഭരണഘടനയെയും കുടുംബാസൂത്രണത്തെയും എല്ലാം തള്ളിപ്പറയുന്ന സംഘടനകളാണ് നേതൃത്വത്തില്‍, അവര്‍ക്ക് പല നിഗൂഡതാല്പര്യങ്ങളും കാണും.
ഈ കണക്കുകള്‍ എല്ലാം പഠിച്ചു ഇടതുപക്ഷ ബുദ്ദിജീവി സര്‍ തോമസ്‌ ഐസക്‌ BOT- യെ ശരിവെച്ചിട്ടുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ സംശയം ഒന്നും ഇല്ല .സര്‍ക്കാര്‍ നിര്‍മിക്കുമെന്ന് പറഞ്ഞ റോഡിന്റെയും BOT-പാതയുടെയും ഗുണനിലവാരവും അനുബന്ധ സൌകര്യങ്ങളും വായിച്ചു പഠിക്കൂ ,അനുഭവിച്ചറിയൂ ..കണക്കുകള്‍ കൂടുതല്‍ പഠിക്കൂ നിഷ്പക്ഷമായി .
ചാവക്കാട് കൊടുങ്ങല്ലൂര്‍ , തൃശൂര്‍ -നെടുംബാശ്ശേരി റോഡിലൂടെ പലതവണ ടോള്‍കൊടുത്ത് പോയിട്ടുണ്ട്,ടോള്‍ അത്ര കൂടുതല്‍ ഒന്നും അല്ല. ലാഭിക്കുന്ന പെട്രോളിന്റെ ഒരു വിഹിതം കൊടുക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ.പിന്നെ പാരിസ്തതിക സമതുലിതാവസ്ഥ അട്ടിമറിക്കപ്പെടുന്നു എനൊക്കെ പറഞ്ഞത് അല്പം കടന്ന കൈയ്യായിപ്പോയി.ആര്‍ക്കും സൌകര്യത്തിനു കൊട്ടാവുന്ന ഒരു ചെണ്ടയായിട്ടുണ്ട് നമ്മുടെ പരിസ്ഥിതി.

മണ്ടൂസന്‍ പറഞ്ഞു...

സത്യത്തിൽ ഇത്തരം ഭരണകൂട ഭീകരതയെപ്പറ്റി അറിയുമ്പോൾ ആകെ പ്രാന്ത് പിടിക്കുന്നു.! കിലോമീറ്റർ ഒന്നിന് കമ്പനിക്ക് കിട്ടുന്ന ലാഭത്തെ കുറിച്ച് നാമൂസ് പറയുന്നത് കണക്കിലെടുത്ത് കൊണ്ട് എനിക്ക് തോന്നുന്ന കാര്യം വേറെയാണ്. ഇങ്ങനെ ലാഭകരമായ ഒരു ബിസിനസ്സ് 'വികസനം' എന്ന പേരിൽ നടത്തപ്പെടുമ്പോൾ എന്തുകൊണ്ട് കുടിയൊഴിക്കപ്പെടുന്ന ജനങ്ങൾക്ക് മാന്യമായ ഒരു താമസ സൗകര്യം, ജീവിക്കാനുള്ള തൊഴിൽ എന്നിവ ഭരണകർത്താക്കൾക്ക് ഉറപ്പ് വരുത്താൻ കഴിയുന്നില്ല.? പണ്ട് മുതലേ, കുടിയിറക്കപ്പെടുന്നവർക്ക് മാന്യമായ താമസ സൗകര്യമോ മറ്റോ നൽകിവരികയാണെങ്കിൽ ഇന്ന് വികസസം എന്ന പേര് കേൾക്കുമ്പോൾ തന്നെ ജനങ്ങൾ പുറം തിരിക്കുമായിരുന്നില്ല,മുഖം മറിച്ച് കാർക്കിച്ച് തുപ്പുമായിരുന്നില്ല.! കുടിയിറക്കപ്പെടുന്നവർക്ക് മാന്യമായ താമസ സൗകര്യവും മറ്റും കൊടുത്ത് ശീൽഇച്ചാൽ ഈ ഭരണാധി വർഗ്ഗങ്ങൾക്ക് എൻഹായിരുന്നു കുഴപ്പം.?ഇങ്ങനെ വെറുതേ കളയാൻ എന്നിൽ രോഷം അവശേഷിക്കുന്നില്ല.

നല്ല എഴുത്ത് നാമൂസ്. ആശംസകൾ.

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

ഇവിടെ ആദ്യമായാണ്‌ ...എങ്കിലും ഇത്രേം വായിച്ച സ്ഥിതിക്ക് പറയേണ്ടേ എന്ന് കരുതി മാത്രം പറയട്ടെ.

ഇവിടെ ജീവിക്കുന്ന ജനങ്ങള്‍ തൊട്ട് ഭരിക്കുന്ന മന്ത്രി മുതലാളിമാര്‍ വരെ "വികസനം " എന്ന വാക്കിനു കൊടുത്തിരിക്കുന്നത് പല തരത്തിലുള്ള അര്‍ത്ഥങ്ങളാണ്. ചിലര്‍ക്ക് വികസനം കീശ വീര്‍പ്പിക്കാന്‍ കിട്ടിയ വാക്കാണ്‌, ചിലര്‍ക്ക് ഉയര്‍ന്നു വരുന്ന കെട്ടിട സമുച്ചയങ്ങള്‍ , ചിലര്‍ക്ക് ഇവിടെ പറഞ്ഞ പോലെ മേല്പ്പാലവും നാല് വരിപ്പാതയും ഗതാഗത സൌകര്യവും ഒക്കെയാണ്..പക്ഷെ ഇതിനിടക്ക്‌ കഴിയുന്ന സാധാരണ ജനങ്ങള്‍ എന്ന് പറയുന്ന ആളുകള്‍ക്കും അപ്പുറം , ഒരിടത്ത് ഒരു ജന വിഭാഗം കൂടിയുണ്ട്..ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന്‍ പോലും സാധിക്കാത്ത ഒരു വിഭാഗം മനുഷ്യക്കോലങ്ങള്‍. അവരോടു ചോദിച്ചാല്‍ അവര് പറയാതെ പറഞ്ഞു തരുന്നതാണ് വികസനത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം . തെരുവില്‍ പീടിക തിണ്ണയില്‍ , ബസ്‌ സ്റ്റാന്‍ഡില്‍ , മറ്റ് ഇരുള്‍ മൂലകളില്‍ ആര്‍ക്കും മുഖം കാണിക്കാതെ ജീവിക്കുന്ന ഇവര്‍ ആവശ്യപ്പെടുന്നത് ആ അര്‍ത്ഥമാണ് വികസനത്തിന് ആദ്യമായി ചാര്‍ത്തി കൊടുക്കേണ്ടത്.

വളരെ പ്രസക്തമായ ഒരു ചിന്താശകലം പങ്കു വച്ച നമൂസിനു അഭിവാദ്യങ്ങള്‍. വീണ്ടും കാണാം.

Mohiyudheen MP പറഞ്ഞു...

നാമൂസ്‌ ഈ ലേഖനം ഇപ്പോഴാണ്‌ വായിക്കുന്നത്‌, കമെന്‌റികളുടെ ആധിക്യവും വലുപ്പവും മൂലം അവയിലേക്ക്‌ തല്‍ക്കാലം പോകുന്നില്ല. സമയക്കുറവ്‌ തന്നെ... നാമൂസിന്‌റെ ഈ ലേഖനം തികച്ചും കാലിക പ്രസക്തമാണ്‌. ബി ഓ ടി വ്യവസ്ഥയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ കൊണ്‌ട്‌ പോവുകയാണെങ്കില്‍ അവര്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടത്തുകയും നിര്‍മ്മാണത്തിന്‌ ശേഷം മുടക്കു മുതലും ലാഭവും തിരിച്ച്‌ പിടിക്കുന്ന രീതിയില്‍ അവര്‍ ഇടപെടുകയും ചെയ്യുമെന്നതാണല്ലോ ഈ ബി ഓ ടി കൊണ്‌ട്‌ ഉദ്ദേശിക്കുന്നത്‌... ഖജനാവ്‌ കാലിയായ ഒരു സര്‍ക്കാറിന്‌ വേണമെങ്കില്‍ അത്തരത്തിലുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. കാരണം ഒാരോ രാജ്യത്തിന്‌റേയും പുരോഗതിയെ വിലയിരുത്തുന്നത്‌ അതിന്‌റെ അടിസ്ഥാന വികസനത്തെ ആസ്പദമാക്കിയാണല്ലോ? ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന് പൊതുവെ വിളിക്കും. ഇന്‍ഫ്രസ്ട്രക്ചര്‍ മെച്ചപ്പെടുത്തിയാലേ ആ രാജ്യം ഒരു വികസിത രാജ്യമായി പരിഗണിക്കുകയുള്ളൂ.. വികസനം ഏത്‌ രീതിയിലെന്നതെല്ലാം ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. നട്ടെല്ലുള്ള ജന നായകരും ആവശ്യത്തിനുപയോഗിക്കാന്‍ വിധത്തിലുള്ള ധന സ്രോതസ്സും ഉണ്‌ടെങ്കില്‍ തീര്‍ച്ചയായും വികസന പ്രവര്‍ത്തങ്ങള്‍ സജീവമാകും. നമുക്കില്ലാത്തതും അത്‌ തന്നെ. അപ്പോള്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും സമരങ്ങളുമെല്ലാം ഇനിയും കാണേണ്‌ടി വരും... ജനക്ഷേമത്തിന്‌ വേണ്‌ടി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വരുന്ന അധികഭാരം ചുമത്താന്‍ വിവിധ ഗവണ്‍മെന്‌ടുകള്‍ ആശ്രയിക്കുന്നത്‌ വിഡ്ഢിക്കോമരങ്ങളായ അന്നാട്ടിലെ ജനങ്ങളെ തന്നെ എന്ന് പറഞ്ഞ്‌ കൊണ്‌ട്‌ അവസാനിപ്പിക്കുന്നു. ലേഖനത്തിന്‌ അഭിനന്ദനങ്ങള്‍

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

http://anilphil.blogspot.com/2012/02/blog-post_15.html

Rashid പറഞ്ഞു...

മുപ്പതു കൊല്ലം കഴിഞ്ഞാല്‍ ബിഓട്ടിക്കാരന്‍ ടോള്‍ മതിയാക്കി പോവാന്‍ ആണ് കരാര്‍. അത് കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം..

ഇതാണ് കരാര്‍. സര്‍ക്കാറിന്‍റെ കയ്യില്‍ കാശില്ല എന്ന ന്യായവും.

ഒരു റോഡിന്‍റെ പരമാവധി ആയുസ്സ്‌ എത്ര വര്‍ഷമാണ്? ഈ മുപ്പതു വര്‍ഷം കഴിഞ്ഞാല്‍ റോഡിന്‍റെ അറ്റകുറ്റ പണികള്‍ക്ക് കാശില്ല എന്ന ന്യായവും പറഞ്ഞു വീണ്ടും റോഡ്‌ ബി.ഓ.ടിക്കമ്പനിയെ എല്‍പ്പിക്കില്ല എന്നാരു കണ്ടു?

ജനങ്ങള്‍ വാഹനം വാങ്ങി ഓരോ പതിനഞ്ചു വര്‍ഷത്തിലും ഒടുക്കുന്ന റോഡ്‌ ടാക്സ്‌, റോഡ്‌ പെര്‍മിറ്റ്‌, പെട്രോളിന്‍റെ ഒറിജിനല്‍ വിലയേക്കാള്‍ പതിന്മടങ്ങ്‌ വരുന്ന പെട്രോള്‍ സെസും സെയില്‍സ്‌ ടാക്സും തുടങ്ങിയ തുക തന്നെ റോഡ്‌ നവീകരണത്തിന് വേണ്ടി വരുന്ന ചെലവിനേക്കാള്‍ അധികമാണ്. എന്നിട്ടും കാശില്ലെന്ന ന്യായം പറഞ്ഞു പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ കോര്‍പറേറ്റ്‌വല്‍ക്കരിക്കണോ?

വേറൊരു കാര്യം, നാല് വരിക്കെന്തിനാണ് നാല്‍പത്തഞ്ചു മീറ്റര്‍? രണ്ടു വരിപ്പാതയുടെ പരമാവധി വീതി ഏഴു മീറ്റര്‍ ആണ്. നാല് വരി അങ്ങോട്ടും നാല് വരി ഇങ്ങോട്ടും ഇരുപത്തെട്ടു മീറ്റര്‍.

ബാക്കി സ്ഥലത്ത് കച്ചവടക്കാര്‍ക്ക് പാട്ടത്തിനു കൊടുക്കുമെന്നോ സര്‍വീസ്‌ റോഡ്‌ ഉണ്ടാക്കുമെന്നോ ഒക്കെ വായിച്ചിട്ടുണ്ട്. ഈ സര്‍വീസ്‌ റോഡ്‌ പഴയകാല ജാതിവ്യവസ്ഥയെ ഓര്‍മിപ്പിക്കുന്നു. കാശുള്ളവന് സഞ്ചരിക്കാന്‍ നാലുവരിപ്പാത, കാശില്ലാത്തവന് സര്‍വീസ്‌ റോഡ്‌. ഹായ്‌, സാമൂഹിക നീതി, സമഗ്രവികസനം.

എല്ലാം നഷ്ടപ്പെട്ടവന് വഴിയാധാരം എന്ന് പറയാറുണ്ട്. ഇനി വഴിയാധാരം ആവാനുള്ള അവകാശം പോലും കാശുള്ളവന് എന്നാണു അവസ്ഥ.

Rashid പറഞ്ഞു...

ഫ്രീ ഹിറ്റ്‌: എക്സ്പ്രസ്സ്‌ ഹൈവേ കൊണ്ട് വരാന്‍ ശ്രമിച്ച സര്‍വശ്രീ ഡോക്ടര്‍ മുനീര്‍ സാഹിബിനു കാര്യം മനസ്സിലായി, ആ തീരുമാനം തെറ്റായിരുന്നു എന്ന്. മൂപ്പര്‍ അത് പറയുകയും ചെയ്തു.
ഷാജിക്കാ, ഇത് രാജാവിനെക്കാള്‍ വലിയ രാജഭക്തിയോ അതോ കിട്ടിയ അവസരത്തില്‍ 'മതമൗലികവാദ-തീവ്രവാദ' സംഘടനകളെ ഒന്ന് ചൊറിയാന്‍ കിട്ടിയ അവസരം മുതലാക്കിയതോ?

പിന്നെ, ഈ ഈയാംപാറ്റകള്‍ എന്ത് ചെയ്യും എന്നറിയാത്ത ദുരവസ്ഥയില്‍ മാളത്തില്‍ ഒളിച്ചെന്നോ നിവൃത്തികേട് കൊണ്ട് ഇറങ്ങിപ്പുറപ്പെട്ടതാണെന്നോ കേട്ടു. സമരത്തില്‍ മുന്‍നിരയില്‍ 'മതമൗലികവാദി'കളുടെ കൂടെയുള്ള കുട്ടി അഹമദ്‌ കുട്ടി സാഹിബിനോട് ചോദിച്ചു നോക്കൂ

എക്സ്പ്രസ്‌ ഹൈവേയേക്കാള്‍ ഉപദ്രവം നാലുവരിപ്പാത ആണെന്ന ജനറല്‍ നോളേജ് കൗതുകകരമായി. പുതുതായി നൂറുമീറ്ററില്‍ ഒരു വന്മതില്‍ നിര്‍മിക്കുമ്പോള്‍ ആണോ നിലവിലുള്ള ഒരു പാതയെ സൈഡില്‍ വീതി കൂട്ടുമ്പോള്‍ ആണോ ജനങ്ങളെ, കച്ചവടക്കാരെ, ആരാധനാലയങ്ങളെ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒക്കെ പ്രയാസപ്പെടുത്തുന്നത്??

നാലുവരിപ്പാത ആക്കട്ടെ, ബിഒടി വേണ്ട,സര്‍ക്കാര്‍ ചെലവില്‍ നടത്തുക. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മാന്യമായി നഷ്ടപരിഹാരം നല്‍കുക, പുനരധിവസിപ്പിക്കുക.

ഇനി വികസനത്തിന്‍റെ പേരില്‍ നടക്കുന്ന നെറികേടുകള്‍ക്കെതിരെ മതസംഘടനകള്‍ ശബ്ദിക്കുന്നത് മൗലികവാദമോ തീവ്രവാദമോ ആണെങ്കില്‍ ഞാനൊരു മൌലികവാദിയും തീവ്രവാദിയും ആണ് എന്നതില്‍ അഭിമാനിക്കുന്നു.

Amarnath Sankar പറഞ്ഞു...

കാലഘട്ടം ആവശ്യപ്പെടുന്ന എഴുത്ത് . ഇനിയും എഴുതുക , അഭിനന്ദനങ്ങള്‍ !!

Unknown പറഞ്ഞു...

നമ്മുടെ വീടോ നമ്മുടെ ഇഷ്ട്ടക്കാരുടെ വീടോ ഈ വികസനം വരുന്ന വഴിയില്‍ ആണെങ്കില്‍ ഈ വികസനം ജന വിരുദ്ദമാണെന്നും, നമ്മുടെ വിശേഷാല്‍ ബന്ധമുള്ള ആരും ആ സമീപത്തൊന്നും ഇല്ലെങ്കില്‍ ഇത്തിരി ത്യാഗം സഹിച്ചാല്‍ മാത്രമേ വികസനം ഒക്കെ വരൂ എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടിയൊക്കെ എത്ര മനുഷ്യര്‍ ജീവന്‍ കൊടുത്തു.... എന്ന ഉദാഹരണം ഒക്കെ കാച്ചി വാദിക്കുകയും ചെയ്യുക...
അപ്പോള്‍ ഓരോരുത്തര്‍ക്കും സമാധാനം കിട്ടും
:)

Unknown പറഞ്ഞു...

വികസനം എന്നാല്‍ കുറെ റോഡുകള്‍ വല്യ നില ബില്‍ഡിംഗ് വില്ലകള്‍ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ ........വികസനത്തിന്‍റെ അര്‍ത്ഥം പോലും ഇപ്പോള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. നാട് മറന്ന ഒരു വികസനം അതാണ്‌ ഇന്ന് നമ്മുടെ രാഷ്ട്രീയ മേലാളന്‍മാര്‍ കൊണ്ട് വരുന്നത്. അതില്‍ എത്രയെത്ര പാവപ്പെട്ടവര്‍ കുടിയിരക്കപ്പെടുന്നു ...നിരലഭാര്‍ ആകുന്നു. അതൊന്നും മേലെതട്ടിലുള്ളവര്‍ക്ക് വിഷയമല്ല.......കാസര്‍കോട്‌ നിന്ന് തിരുവനതപുരത്തെക്ക് പാഞ്ഞു പോകണം അവര്‍ക്ക്........ബി ഓ ടി വിഷയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്‌ അടിയറവു പറയുകയാണ്‌ സര്‍ക്കാര്‍....ഇവിടെ സര്‍ക്കാരിന്റെ ദൈത്യം എന്താണ്......?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms