2012, മേയ് 30

എഴുത്ത്, അധികാരം, മനുഷ്യന്‍


മുന്നുര: 'ഇറോം ശര്‍മ്മിള' {എഫ് ബി} ഗ്രൂപ്പിന് വേണ്ടി പ്രസിദ്ധീകരിക്കുന്നത്.
കോവിലന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 'പ്രഥമ കോവിലന്‍ ആക്ടിവിസ്റ്റ് പുരസ്കാരം' പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇറോം ശര്‍മ്മിളക്ക് നല്‍കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു. പട്ടാളക്കാരനായി ജീവിച്ച ഒരെഴുത്തുകാരന്റെ പേരിലുള്ള ഒരു പുരസ്കാരം പട്ടാളാധികാര നിയമങ്ങളുടെ തെറ്റായ ഉപയോഗത്തിനെതിരെ സ്വജീവിതം കൊണ്ട് പൊരുതുന്ന ഒരു വനിതാ ആക്ടിവിസ്റ്റിനു നല്‍കുമ്പോള്‍ അതിലെ വൈരുദ്ധ്യം വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു.

അനുഭവങ്ങളില്‍ കഥയുണ്ടെങ്കില്‍ പട്ടാള ജീവിതം കഥകളുടെ അക്ഷയ ഖനികളാണ്. പട്ടാള ജീവിതത്തില്‍ നിന്ന് കഥകള്‍ കുഴിച്ചെടുക്കുന്ന അനേകം എഴുത്തുകാര്‍ മലയാളത്തിലുണ്ട്. നന്ദനാര്‍, പാറപ്പുറത്ത്, കോവിലന്‍, കൃഷ്ണന്‍ കുട്ടി, ഏകലവ്യന്‍ തുടങ്ങിയവരൊക്കെ ഈ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോവുകയും അവയെ കഥകളിലേക്ക് വിവര്‍ത്തനം ചെയ്തവരുമാണ്. തീക്ഷ്ണാനുഭവങ്ങളുടെ അഗ്നിയോടൊപ്പം പ്രതിഭയുടെ മാന്ത്രിക സ്പര്ശംകൂടെ ചേരുമ്പോഴാണ് ഉള്ളുറച്ച കഥകളുണ്ടാകുന്നത്. ഒരുപക്ഷെ, കാലത്തിനെളുപ്പം തോല്‍പ്പിക്കാനാവാത്ത കഥകള്‍.! കോവിലന്റെ കഥകള്‍ അത്തരത്തിലുള്ളതാണ്. വേഗത്തില്‍ തുരുമ്പെടുക്കാത്തവ.

ഹിംസയ്ക്ക് ഒരു ആള്‍രൂപം കല്പിക്കാനാവുമെങ്കില്‍ യൂണിഫോമിട്ട പട്ടാളക്കാരനെയാണ് നാമാ'സ്ഥാനത്ത് കാണുക., കൊല്ലാന്‍ ചുമതലപ്പെട്ടവന്‍. രാജ്യരക്ഷയും ജനസംരക്ഷണവും ഒക്കെ ഇതിന്റെ ഉപോത്പന്നങ്ങള്‍ മാത്രമാണ്. എന്നാല്‍, ഒരു സാധാരണ പട്ടാളക്കാരന്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നും അയാള്‍ ഹിംസാത്മകമായ ഒരു സംവിധാനത്തിന്റെ ഇര മാത്രമാണെന്നും നാം അറിയുന്നുണ്ട്. പക്ഷേ, വേട്ടപ്പട്ടിയുടെ ചുമതല നിര്‍വഹിക്കുന്നതിനാല്‍ അവന്റെ ദംഷ്ട്രകളില്‍ എപ്പോഴും ചോരക്കറയുണ്ട്., ചോരയുടെയും മാംസത്തിന്റെയും രുചിയറിയുന്നതിനാല്‍ അവരില്‍ പലരും സ്വന്തമായി വേട്ട നടത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഒരു മുന്‍ പട്ടാളക്കാരനായ കോവിലന്റെ പേരിലുള്ള ഒരവാര്‍ഡ് ഇറോമിന് നല്‍കുന്നത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുകയാണ്. അവിശ്വസനീയമായി..!

കണ്മുന്നില്‍ നടന്ന 'മാലോം കൂട്ടക്കൊല' എന്ന നിന്ദ്യമായ നരവേട്ടയാണ് കവി മനസ്സുള്ള ഈ സാധാരണ യുവതിയെ ഭരണ കൂടത്തിന്റെ അര്‍ദ്ധ ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരിക്കലും അവസാനിക്കാത്ത ഒരു സമരത്തിന്റെ വഴിയില്‍ അവര്‍ തന്റെ യൌവ്വനം മൊത്തം ചിലവഴിച്ചു കഴിഞ്ഞു. ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഇറോമിന്റെതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സമരമുഖത്ത്‌ അവര്‍ ആവര്‍ത്തിക്കുന്നുണ്ട് "എന്റെ ശരീരമാണ് എന്റെ സമരായുധാമെന്ന്". ഒരു പക്ഷേ, മഹാത്മാ ഗാന്ധിക്ക് പോലും സാധിക്കാത്തത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സമര നായികയെ 'കോവിലന്‍ പുരസ്കാരം' കൊണ്ട് ആദരിക്കുമ്പോള്‍ അതിലെവിടെയോ ഉണ്ട് കാലത്തിന്റെ കാവ്യനീതി.

ഭരണകൂട അനീതിക്കെതിരെ സൈനീക കലാപം നടത്തിയ ഇന്ത്യയിലെ അവസാനത്തെ സൈനീക ദളമായിരുന്നു ഇന്ത്യന്‍ റോയല്‍നേവി. റോയല്‍നേവിയില്‍ അംഗമായിരുന്ന അദ്ദേഹം നാല്പത്തിയാറിലെ നാവിക കലാപത്തിനുശേഷം നാവികന്റെ കുപ്പായം ഊരിവെച്ചു സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയാവുകയായിരുന്നു. പിന്നീട് നാല്പത്തിയെട്ടില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. രാഷ്ട്രാധികാരത്തിന്റെ രാക്ഷസീയ രൂപം അദ്ദേഹം തിരിച്ചറിയുന്നത്‌ അങ്ങനെയാണ്. മനുഷ്യാവകാശങ്ങളേക്കാള്‍ വലുതല്ല രാജ്യാഭിമാന മിഥ്യകള്‍ എന്ന് തിരിച്ചറിഞ്ഞ അപൂര്‍വ്വം പട്ടാളക്കാരില്‍ ഒരാളാണ് കോവിലന്‍. 1950 മുതല്‍ 70 വരെയുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഹിംസാത്മകമായ രാഷ്ട്രാധികാരത്തിന്റെ വിമര്‍ശനം ആ കാലത്തിലെ രചനകളിലെ അന്തര്‍ധാരയാണ്.

കോവിലന്‍ പുരസ്കാരത്തിന് ഇറോം അവകാശിയാകുന്നതിലെ നീതി ഇതാണ്. അധികാരവും അന്ധകാരവും ഒന്ന് തന്നെയായിത്തീരുന്ന ഈ തമോലോകത്ത് കോവിലന്‍ കൃതികളും ഇറോമിന്റെ ജീവിതവും പ്രസരിപ്പിക്കുന്നത് ഒരേ വെളിച്ചമാണ്. ഇന്ത്യന്‍ പൗരബോധം എപ്പോഴും ബാക്കിവെക്കുന്ന വര്‍ത്തമാന കാല പ്രതീക്ഷയാണ് ഇറോം. അവരോടു നീതിപാലിക്കാന്‍ ഭരണകൂടത്തിനു ലഭിക്കുന്ന ഒരു അപൂര്‍വ്വ അവസരമാണ് ഇത്. കുറ്റബോധം കഴുകിക്കളയാന്‍ അല്പം ജലം. അതുകൊണ്ട് ഈ പുരസ്കാരം സ്വീകരിക്കാനായെങ്കിലും ഇറോമിനെ അനുവദിക്കണമെന്ന് ഞങ്ങളുടെ രക്ഷിതാക്കളായ ഭരണകൂടത്തിനോട് താഴ്മയായി അപേക്ഷിക്കുകയാണ്.,

തമസ്സാര്‍ന്ന ഈ പൊയ്ക്കാലത്ത് കേരളീയര്‍ എന്ന് പറയാന്‍ വിശ്വമാനവികതയ്ക്കുള്ള മലയാളത്തിന്റെ ഹൃദയാഭിവാദ്യമായി ഈ പുരസ്കാര പ്രഖ്യാപനം മാറുമ്പോള്‍, നമ്മള്‍ കേരളീയര്‍ക്ക് ഒരുനിമിഷം ശിരസ്സ്‌ നമിക്കാം കോവിലന്‍ പുരസ്കാര സമിതിയോട്.


ഇറോം ശര്‍മ്മിള' {എഫ് ബി} ഗ്രൂപ്പിന് വേണ്ടി പ്രസിദ്ധീകരിക്കുന്നത്.

44 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

തമസ്സാര്‍ന്ന ഈ പൊയ്ക്കാലത്ത് കേരളീയര്‍ എന്ന് പറയാന്‍ വിശ്വമാനവികതയ്ക്കുള്ള മലയാളത്തിന്റെ ഹൃദയാഭിവാദ്യമായി ഈ പുരസ്കാര പ്രഖ്യാപനം മാറുമ്പോള്‍, നമ്മള്‍ കേരളീയര്‍ക്ക് ഒരുനിമിഷം ശിരസ്സ്‌ നമിക്കാം കോവിലന്‍ പുരസ്കാര സമിതിയോട്.

Roshan PM പറഞ്ഞു...

വൈരുദ്ധ്യങ്ങളിലെ സമാനത നന്നായി എഴുതി നാമൂസ്‌

Renjith പറഞ്ഞു...

അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സമരമുഖത്ത്‌ ആവര്‍ ആവര്‍ത്തിക്കുന്നുണ്ട "എന്റെ ശരീരമാണ് എന്റെ സമരായുധാമെന്ന്".

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

പ്രയത്നത്തിന്റെ വിജയം കാലം കാണാതിരിക്കില്ലാ അതൊരു സത്യം , ജീവിതത്തിന്‍റെ യൌവ്വനം മൊത്തം ചിലവഴിച്ചു കഴിഞ്ഞുവെങ്കില്‍ അതിനുള്ള അംഗീകാരം തന്നെയാണിത് .നന്മയുടെ വിജയത്തെ നന്മയോടെ വിശകലനം നടത്തിയ നന്മയുടെ പോസ്റ്റിനു ഒരായിരം നന്മകള്‍ നേരട്ടെ .സ്നേഹാശംസകളോടെ ഒരു കുഞ്ഞു മയില്‍പീലി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അധികാരത്തിന്റെ ഉച്ചസ്ഥായിയില്‍, തോക്കിന്റെ മുനമ്പ്കൊണ്ട് മനുഷ്യനെ കൊല്ലുന്നതിനെതിരെ ഒരു ചെറുപ്പകാരി നടത്തുന്ന മരിക്കാത്ത സമരം, അതേ അവരും, സമരവും മനസും മരിക്കുനില്ല, ഒരിക്കലും ....

എല്ലാ പിന്തുണയും

നമൂസ് ഭായി ഈ പോസ്റ്റിന്ന് ആശംസകൾ.......

കോവിലന്‍ ട്രസ്റ്റിനും

ente lokam പറഞ്ഞു...

കൊലപാതകത്തിന്റെ മനശ്ശാസ്ത്രം
മനസ്സിലാകാത്ത സാധാരണക്കാരും
നന്നായി മനസ്സിലാക്കുന്ന അധികാര
വര്‍ഗ്ഗവും ചരിത്രത്തിന്റെ താളുകളില്‍
ആണ്‌ പിന്നീട് വാഗ്വാദം നടത്തുക...
അതുവരെ അധികാരികള്‍ സത്യത്തിനു
കടലാസിന്റെ വില തന്നെ നല്‍കിക്കൊണ്ടിരിക്കും...

നന്നായി എഴുതി നാമൂസ്...ഒരു ഐക്യദാര്ട്യം കൊണ്ടു
വെറും മനശ്ശാന്തി മാത്രമേ കിട്ടൂ എന്ന് അറിഞ്ഞു കൊണ്ടു തന്നെ
അത് പ്രകടിപ്പിക്കുന്നു...സംരംഭത്തിന് ആശംസകള്‍...

Cv Thankappan പറഞ്ഞു...

നമൂസ് ഭായി ഈ പോസ്റ്റ് ഉചിതമായി.
എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ആശംസകള്‍.

Ismail Chemmad പറഞ്ഞു...

അതെ , സ്വന്തം ശരീരത്തെ സമരായുധമാക്കി പൊരുതുന്ന ധീര വനിതയാണ് ഈറോം. സോഷ്യല്‍ നെറ്റുവര്‍ക്ക് സൈറ്റുകളും ഇ മാധ്യമങ്ങളും മാത്രം ചര്‍ച്ച ചെയ്യപ്പെട്ട ധീര സമരത്തെ മുഖ്യധാരാ മാധ്യമങ്ങളൊക്കെ വേണ്ടത്ര പ്രാധാന്യം നല്‍കാതെ അവഗണിച്ച ഈ ധീരയെ തേടിയെത്തിയ പുരസ്കാരത്തിന്റെ പേരിലല്ല, അവര്‍ നയിക്കുന്ന സമരത്തിന്റെ പേരില്‍ അഭിവാദ്യങ്ങള്‍ ...

Pradeep Kumar പറഞ്ഞു...

ശിരസ്സ്‌ നമിക്കാം കോവിലന്‍ പുരസ്കാര സമിതിയോട്. ചിലരെ ആദരിക്കുമ്പോള്‍ പുരസ്കാരങ്ങളുടെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. പുരസ്കാരവും ആദരിക്കപ്പെടുന്നു.

അഭിവാദ്യങ്ങള്‍.......

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

വീണ്ടും ഇറോം ..അഭിനന്ദനങ്ങള്‍ ഒപ്പം ഐക്യദാര്‍ഡ്യവും ..

MOIDEEN ANGADIMUGAR പറഞ്ഞു...

ഗൗരവമുള്ള വായനാനുഭവം തന്നതിന് നന്ദി നാമൂസ്‌.

V P Gangadharan, Sydney പറഞ്ഞു...

ഇവിടെ ചരിത്രം കിടിലംകൊള്ളുന്നു, കീഴടങ്ങുന്നു...
ഘനഗംഭീരം!
നമോവാകം!

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

"അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഇറോമിന്റെതെന്ന് പറയാം."
സ്വന്തം ശരീരം - അഥവാ ജീവിതം -ഭരണ കൂടാ ഭീകതക്കെതിരെ സമരം ചെയ്യാന്‍ മാറ്റി വെച്ച ആ അസാധാരണ വ്യക്തിത്വത്തിനു പ്രണാമം .
പുരസ്കാര സമിതിക്ക് നന്ദി .. നാമൂസിനു അഭിവാദ്യങ്ങള്‍

മണ്ടൂസന്‍ പറഞ്ഞു...

പട്ടാളക്കാരനായി ജീവിച്ച ഒരെഴുത്തുകാരന്റെ പേരിലുള്ള ഒരു പുരസ്കാരം (കോവിലൻ പുരസ്ക്കാരം) പട്ടാളാധികാര നിയമങ്ങളുടെ തെറ്റായ ഉപയോഗത്തിനെതിരെ സ്വജീവിതം കൊണ്ട് പൊരുതുന്ന ഒരു വനിതാ ആക്ടിവിസ്റ്റിനു നൽകുക എന്നത് അത്രയ്ക്ക് നിസ്സാരമായ ഒന്നല്ല. എനിക്കീ വിഷയത്തെ പറ്റി കൂടുതൽ അറിയാനുണ്ട്. അതുകൊണ്ട് നിർത്തുന്നു, ആശംസകൾ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

നമൂസ് ഭായ് , ഈ പോസ്റ്റിന്ന് ആശംസകൾ... ഒപ്പം ഭരണകൂട ഭീകരക്കെതിരെ പോരാടുന്ന ആ ധീര വനിതക്ക് ഐക്യദാര്‍ഡ്യവും !

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

വളരെ നന്നായി എഴുതി
എന്നാല്‍ മൂക്കിന്റെ സുഷിരത്തിലൂടെ മാത്രം ജീവിക്കുന്ന, ഒരു ജനതയുടെ നിസംഗതയെ മൂകമായി പരിഹസിക്കുന്ന ഒരു വനിതക്ക് എന്തിനു അവാര്‍ഡ് !
അവരുടെ ജീവന് വേണ്ടിയുള്ള, അവരുടെ ഉദ്ദേശ്യലക്ഷ്യത്തിനു വേണ്ടിയുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും ആണ് ഏറ്റവും വലിയ അവാര്‍ഡ്!

മുകിൽ പറഞ്ഞു...

ഹൃദയത്തില്‍ നിന്നുള്ള ഒരു നല്ലെഴുത്ത്, നാമൂസ്. അഭിനന്ദനങ്ങള്‍.

ആദരവു തോന്നുന്നു കോവിലന്‍ ട്രസ്റ്റിനോട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അവര്‍ക്കായതില്‍. ഈറോം ഷര്‍മ്മിള അവാര്‍ഡു സ്വീകരിക്കുക തന്നെ ചെയ്യും എന്നു വിശ്വാസം.

Unknown പറഞ്ഞു...

ആശംസകള്‍.

Vishnu N V പറഞ്ഞു...

എന്താണ് പറയേണ്ടതെന്നറിയില്ല , വന്നു വായിച്ചു എന്നറിയിക്കാന്‍ മാത്രമാണ് ഈ കമന്റു
ഇറോം ശര്‍മ്മിളക്ക് ഹൃദയാഭിവാദ്യങ്ങള്‍ ഒപ്പം ഐക്യദാര്‍ഡ്യവും

ഫൈസല്‍ ബാബു പറഞ്ഞു...

അര്‍ഹിക്കുന്ന അംഗീകാരം ,ഈറോം ജീവിക്കട്ടെ മനസ്സാക്ഷി മരവിക്കാത്തവര്‍ക്കിടയില്‍ ..അവസരോചിതമായ കുറിപ്പിനു അഭിനന്ദനങ്ങള്‍ നാമൂസ്‌ ...

ചന്തു നായർ പറഞ്ഞു...

നാമൂസ്സ്....നല്ല ലേഖനം....എല്ലാ ആശംസകളൂം

Akbar പറഞ്ഞു...

കോവിലന്‍ ട്രസ്റ്റിന്റെ ഈ പരിഗണനക്ക് ആശംസകള്‍. ഭരണ കൂടത്തിന്റെ അവഗണനയ്ക്ക് മുമ്പിലും ഇറോം ശര്‍മ്മിളയുടെ തളരാത്ത സമര വീര്യത്തെ നമുക്ക് ആദരിക്കാം.

ബ്ലോഗിലെ ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്നായി ഇതിനെ ഞാന്‍ കാണുന്നു. ലളിതവും ഏറെ മനോഹരവുമായ ഭാഷയിലാണ് നാമൂസ് ഈ വിഷയം പറഞ്ഞത്. അഭിനന്ദനങ്ങള്‍. എഴുത്തില്‍ താങ്കള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു എന്ന് സന്തോഷത്തോടെ പറയട്ടെ.

Sabu Hariharan പറഞ്ഞു...

നമ്മളിൽ എത്ര പേർ ഒരോ ശ്വാസത്തിലും സ്വന്തം ജനത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തേക്കുറിച്ചും ഓർക്കുന്നു? കൺമുന്നിൽ ഒരു മനുഷ്യ ജന്മം, സ്വയം പീഡിപ്പിച്ച്‌ കൊണ്ട്‌, മറ്റുള്ളവർക്കായി ജീവിക്കുന്നു..അവരെ മറക്കുക മഹാപരാധമാവും..മനുഷ്യത്വത്തെ മറക്കുന്നതിനു തുല്യവും.

കോവിലൻ ട്രസ്റ്റ്‌ ഭാരവാഹികൾക്ക്‌ അഭിവാദ്യങ്ങൾ.

പ്രയാണ്‍ പറഞ്ഞു...

നല്ല ലേഖനം .....ആശംസകള്‍

grkaviyoor പറഞ്ഞു...

നല്ല ലേഖനം എഴുത്ത് തുടരുക ഭാവുകങ്ങള്‍

ajith പറഞ്ഞു...

ഇറോം സിന്ദാബാദ്

Njanentelokam പറഞ്ഞു...

എഴുത്തിലും വായനയിലും ഒക്കെ നിസ്സംഗതയാണ്.....
അതുപോലെ തന്നെ ചടങ്ങുകളും
അതിനു പിന്നിലെ ഫീലിംഗ് ചിലര്‍ക്ക് മാത്രമേ ഉള്‍ക്കൊള്ളനാവൂ
ആ ഉള്‍ക്കൊള്ളലിനു മാത്രം മാത്രം നമസ്കാരം

ജന്മസുകൃതം പറഞ്ഞു...

നല്ല ലേഖനം.എല്ലാ ആശംസകളൂം

Unknown പറഞ്ഞു...

കപട വിപ്ലവനാട്യങ്ങള്‍
തെരുവില്‍ വിജയക്കൊടികള്‍ വീശിയപ്പോള്‍,
ഞങ്ങള്‍
നിന്റെ പെയ്തു തോര്‍ന്ന കണ്ണീര്‍മഴകള്‍ക്ക്‌,
നിന്റെ അഗ്നിനിശ്വാസങ്ങള്‍ക്ക്,
ചോദ്യശരങ്ങള്‍ തൊടുക്കാന്‍ പോലുമാകാതെ
തളര്‍ന്ന ചൂണ്ടുവിരലിനു കാവലിരുന്ന
ചിത്രത്തിലില്ലാത്ത സൈന്യരൂപങ്ങള്‍!
ആയുധം നിഷേധിക്കപ്പെട്ട യോദ്ധാക്കള്‍!
വരും നാളെയെന്ന ഒടുവിലെ പുലരി വെട്ടത്തിനായി
മാനം നോക്കിയിരുന്ന വരിയുടക്കപ്പെട്ട ക്ഷീണജന്മങ്ങള്‍...

വീകെ പറഞ്ഞു...

ഈറോം ശർമ്മിളയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ...

ശ്രീനാഥന്‍ പറഞ്ഞു...

ഈറോം ശർമ്മിളയ്ക്ക് അവാർഡ് നൽകുന്നതിലൂടെ മനുഷ്യത്വത്തെ അംഗീകരിക്കുന്നുണ്ട് മലയാളികളിൽ ചിലരെങ്കിലും എന്നായി. നല്ല കുറിപ്പ്.

കൊമ്പന്‍ പറഞ്ഞു...

ഈരോമിന്റെ സമരം പരിപാവനവും സംശുദ്ധവുമായ ഒന്നാണ് അധികാര മോഹങ്ങളോ സംഘടനാ വളര്‍ച്ചയോ ഒന്നും ലക്‌ഷ്യം വെക്കാതെ പിറന്ന നാട്ടില്‍ ആത്മാ ഭിനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാന്‍ ഉള്ള പൌരന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഉള്ള ഒന്ന് നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങളും മറ്റും കൊണ്ടാടപെടാത്ത ഒരു സമരവും ഇതുതന്നെ ആണ് സ്വ ജീവിതം കൊണ്ട് വിപ്ലവം നടത്തുന്ന ഈരോമിന് ഈ അവാര്‍ഡ് അല്ല ഇതില് വലുത് കിട്ടിയാലും അത്ഭുതപെടാനില്ല നിറഞ്ഞ സന്തോഷമാണ് ഇപ്പോള്‍ തോന്നുന്നത് സമൂഹം അറിഞ്ഞു കൊണ്ടിരിക്കുന്നു ഈരോമിനെ അവരുടെ യക്ഞ്ഞ്ത്തെ

Anil cheleri kumaran പറഞ്ഞു...

അവാർഡുകൾക്ക് തിളക്കമേറുന്നു.
അർഹമായ കൈകളിലത് ചെന്ന് ചേരുമ്പോൾ.

naakila പറഞ്ഞു...

നല്ല കുറിപ്പ്

കുഞ്ഞൂസ് (Kunjuss) പറഞ്ഞു...

സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ട് മനുഷ്യനന്മക്കായി പൊരുതുന്ന ഇറോം ..! അവാര്‍ഡ്‌ ആണോ അവര്‍ക്ക് നാം നല്‍കേണ്ടതെന്ന് ആലോചിച്ചു പോകുമ്പോഴും, മനസാക്ഷിയും മനുഷ്യത്വവും മരവിച്ചിട്ടില്ലാത്ത കോവിലന്‍ ട്രസ്റ്റ്‌ ഭാരവാഹികളെപ്പോലുള്ളവര്‍ ഒരാശ്വാസം തന്നെ...

വേണുഗോപാല്‍ പറഞ്ഞു...

ശര്‍മിളയുടെ സഹന സമരങ്ങളെ കുറിച്ച് മുന്‍ ലേഖനങ്ങളില്‍ വിശദ അഭിപ്രായം കുറിച്ചിട്ടുണ്ട്. ആയതിനാല്‍ അത് ആവര്‍ത്തിക്കുന്നില്ല. അവര്‍ ത്യാഗോജ്വലമായ ഒരു മുന്നേറ്റത്തിന്‍ പ്രതീകമാണ് ഇന്ന് ജന മനസ്സുകളില്‍. അവരെ ആദരിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ ....

ധനലക്ഷ്മി പി. വി. പറഞ്ഞു...

പത്ര മാധ്യമങ്ങളും ,ദൃശ്യവിസ്മയങ്ങളും ആഘോഷിക്കപ്പെടാത്ത ഇറോമിനെ ഓര്‍മ്മിക്കുന്ന കോവിലന്‍ ട്രസ്റ്റ്‌ ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍ ..

Echmukutty പറഞ്ഞു...

എഴുത്ത് വളരെ ഏറെ നന്നായിട്ടുണ്ട്..

ഇറോമിനെ മറന്നും കാണാതെയും പലപ്പോഴും നോക്കാതെയും ജീവിക്കുന്നവർക്കൊപ്പമാണല്ലോ ഞാനും എന്ന് ലജ്ജയോടെ.....

Jefu Jailaf പറഞ്ഞു...

അഭിവാദ്യങ്ങള്‍, അര്‍ഹമായ അംഗീകാരം. എഴുത്തും ഉന്നതമായിരിക്കുന്നു..

മാധവൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മാധവൻ പറഞ്ഞു...

വാഴ്ത്തപ്പെടാത്ത പ്രധിഷേധത്തിന്റെ,പോരാട്ടത്തിന്റെ ഒറ്റയാള്‍പട്ടാളമാണവര്‍.ഇറോം.
'ജീവിതംസമരമാക്കിയവര്‍' എന്നൊക്കെയുള്ള ക്ലീഷെകള്‍ നിരത്തി മരണപെട്ട രാഷ്ടട്രീയ ക്രിമികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന മാധ്യമങ്ങള്‍ തീരെ മറന്നുകളഞ്ഞു മരണഭയമില്ലാത്ത ഇവരുടെ സമരജീവിതത്തെ.

ഇറോമിനെ തിരഞ്ഞെടുത്ത കോവിലന്‍ പുരസ്കാരസമിതിക്ക്,
നാമൂസിന്റെ നേത്രനീതിക്ക്...ആശംസകള്‍..

ഇവിടേക്കന്നെ ക്ഷണിച്ച മുകിലിനും നന്ദി..

ഭാനു കളരിക്കല്‍ പറഞ്ഞു...

കോവിലന്റെ കലഹം പോലെ ഇറോമിന്റെ കലഹവും വരേണ്യവര്‍ഗ്ഗം കണ്ടില്ലെന്നു നടിക്കുകയാണ്.
തീര്‍ച്ചയായും സമാനതകള്‍ ഏറെ ഉള്ള വ്യക്തിത്ത്വങ്ങള്‍.

Adv:Sajan Puthenveettil പറഞ്ഞു...

പ്രഥമ കോവിലന്‍ അവാര്‍ഡ് തികച്ചും അര്‍ഹമായ കൈകളിലെക്കുതന്നെ എത്തിച്ചേരുന്നു എന്നതില്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാം .
പട്ടാളത്തിന്‍റെ അഹന്തയെ നമുക്ക് ഇത്തരത്തില്‍ പ്രതിരോധിക്കാം .

A പറഞ്ഞു...

ഏറെ ചിന്തിപ്പിക്കുന്ന പോസ്റ്റ്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms