2012, ഡിസം 2

ഹൃദയസ്മിതം

കൂട്ടുകാരെ...
നിങ്ങളിലലെത്രപേരുണ്ടിപ്പോഴും
മരിക്കാതെയിരിക്കുന്നവര്‍..?
 
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ്
ദേഹത്തൂന്നെന്റെ ഉയിരിറങ്ങിപ്പോയത്.
 
ഞാനെത്ര കെഞ്ചിയെന്നോ,
'അരുതരുതേ'യെന്ന്‍
എത്രയാവര്‍ത്തിച്ചുവെന്നോ..?
 
സത്യം,
മുന്‍പായിരുന്നെങ്കില്‍
ഒട്ടും കൂസാതെ
 "പോട്ടേ പുല്ലെന്ന്"
ധിക്കാരിയായിരുന്നേനേ ഞാന്‍.!
 
ഞാനെന്റെ പെണ്ണിന് വാക്ക് കൊടുത്തതാ..
"മരണംവരെയും നിനക്കെന്റെ ഹൃദയസ്മിതം"
എനിക്കിനിയുമവളെ സ്നേഹിക്കണം.!
 
പ്രിയരേ,
നിങ്ങളിലാരെങ്കിലുമൊന്നു  കൂട്ടുപോകുമോ?
അവന്, ആരായാലും മതിയെന്ന്.!
 

28 comments:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

♥ അന്നോളം പറഞ്ഞിട്ടില്ലാത്ത ഒരു വാക്കാ'യ് എനിക്കെന്റെ മരണം നിന്നെ കേള്‍പ്പിക്കണം. ♥

Noushad Koodaranhi പറഞ്ഞു...

എന്‍റെ മരണമേ...സത്യമേ.....!
(സുഹൃത്തെ, നിനക്ക് തനിച്ചു മരിക്കാമായിരുന്നില്ലേ?
എന്നെയും കൂടെ കൂട്ടിയതെന്തിന്...?)

shameerasi.blogspot.com പറഞ്ഞു...

മരണം എന്ന മരീചികയില്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി ,.,എന്ന് നീ മരിക്കും ? വാക്കുകള്‍ പാലിക്കപെടാതെ വേര്‍പിരിയെണ്ടവര്‍ നമ്മള്‍ .,.,

mini//മിനി പറഞ്ഞു...

ഉത്തരം കിട്ടാത്ത ചോദ്യവുമായ്,,, മരണം.

മണ്ടൂസന്‍ പറഞ്ഞു...

നിങ്ങളിലലെത്രപേരുണ്ടിപ്പോഴും
മരിക്കാതെയിരിക്കുന്നവര്‍..?

ആരുമുണ്ടാവില്ല നാമൂസേ,കാരണം ഇവിടെല്ലാരും ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും ന്നല്ലേ ? നല്ല തുടക്ക വരികൾ.

'സത്യം,
മുന്‍പായിരുന്നെങ്കില്‍
ഒട്ടും കൂസാതെ
"പോട്ടേ പുല്ലെന്ന്"
ധിക്കാരിയായിരുന്നേനേ ഞാന്‍.!'

ശരിയാ,കടമകളും ഉത്തരവാദിത്തങ്ങളും ബാധ്യതകളുമില്ലാത്ത സമയമായിരുന്നെങ്കിൽ അങ്ങനേയൊക്കെ പറഞ്ഞ് അവിടിട്ട് പോകാമായിരുന്നു.!


'പ്രിയരേ,
നിങ്ങളിലാരെങ്കിലുമൊന്നു കൂട്ടുപോകുമോ?
അവന്, ആരായാലും മതിയെന്ന്.!'

അങ്ങനെ ആരേലും കൂട്ടുപോവുമായിരുന്നു മരണത്തിനെങ്കിൽ നമുക്കെന്ത് സുഖായേനെ ?
അവളെ കാത്തിരിക്കുന്നവരും,
അവൾ നമ്മളെ കാത്തിരിക്കുന്നവരും
ഇങ്ങനൊന്നും പറയരുത് നാമൂസേ.
ആശംസകൾ.

ഷാജു അത്താണിക്കല്‍ പറഞ്ഞു...

പ്രിയാ നീ നിന്റെ സ്നേഹ സമ്മാനമായി നലകിയ ഹൃദയത്തിനും മരണത്തിന്റെ ലെവി ചോദിക്കുന്ന ഈ മരവിച്ചവയിൽ ഞാൻ ഐസ് ഇട്ട ഹൃദയമുള്ളവനാണ്, തണുത്തുറഞ്ഞ എന്റെ ഈ ശരീരത്തിൽ ജീവനുള്ളതായി ആർക്കും അറിയില്ല

ആശംസകൾ

കൊമ്പന്‍ പറഞ്ഞു...

ഞാന്‍ പണ്ടേ മരിച്ചവന്‍ ആണെങ്കിലും
ഇവിടെ രൂഹിനെ തടഞ്ഞു നിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും

മാധവൻ പറഞ്ഞു...

നടപ്പില്ല നാമൂസേ,,,,ഈ പകരംവെപ്പ്....പാലിക്കപെടാത്ത വാഗ്ദാനങ്ങള്‍ക്ക് നല്കാന്‍ മരണത്തെകാള്‍ നല്ല ന്യായങ്ങളുണ്ടോ.....സന്തോഷമായി മരിച്ചുകൊള്ക.
കവിത നന്നായി .

Aneesh chandran പറഞ്ഞു...

മരണമെത്തുന്നനേരത്തു നീയെന്റെ അരികിലിത്തിരി നേരമിരിക്കണേ..

Echmukutty പറഞ്ഞു...

വരികള്‍ ഇഷ്ടമായി....

Cv Thankappan പറഞ്ഞു...

മുന്‍പും പിന്‍പും നോട്ടമില്ലല്ലോ മരണത്തിന്...
പകരം വെക്കാനും പാട്!
ആശംസകള്‍

Unknown പറഞ്ഞു...

ഈ വരികള്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ സ്വയം നുള്ളിനോക്കി ! ഇല്ല! ഞാന്‍ മരിച്ചിട്ടില്ല ! ..........ഒരുപക്ഷെ , ഞാന്‍ 'ഇവിടെ' ഇല്ലായിരുന്നെങ്കിലോ ..!!!

അജ്ഞാതന്‍ പറഞ്ഞു...


പ്രിയരേ,
നിങ്ങളിലാരെങ്കിലുമൊന്നു കൂട്ടുപോകുമോ?
അവന്, ആരായാലും മതിയെന്ന്.!

ആരാണ് ഈ കൂട്ടുപോകാന്‍ ഇഷ്ടപെടുക അല്ലേ..?

ajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

ഹാ, ഇതെന്താ മനുഷ്യരാണോ പറഞ്ഞും ആള്‍മാറാട്ടം നടത്തിയും കബളിപ്പിക്കാന്‍?

അവിടെ ആളുമാറിപ്പകരമൊന്നും സാധിക്കില്ല
നിനക്ക് നറുക്ക് വീണാല്‍ നീ തന്നെ

നിസാരന്‍ .. പറഞ്ഞു...

ഞാന്‍ പോകില്ലാന്നു പണ്ടേ പറഞ്ഞതാ..
ആരും പോകില്ല കൂട്ടിനു. ജീവിതവും മരണവും മാത്രമാണ് നമുക്ക് നമ്മുടേതായി മാത്രമുള്ളത്. പ്രണയം മറ്റാര്‍ക്കെങ്കിലും കൂട്ട് പോയ്ക്കോളും.
അങ്ങനെ ആശ്വസിക്കാം

Unknown പറഞ്ഞു...

വായിച്ചു..
കവിതയെക്കാള്‍ അതിനു പിന്നിലെ വികാരതലം ഇഷ്ട്ടമായി

Jefu Jailaf പറഞ്ഞു...

നല്ല വരികള്‍ .. എന്ത് വികാരമാണ് ഇങ്ങനെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്..

A പറഞ്ഞു...

ജീവിതം പോലെ മരണവും സുന്ദരമാക്കാം, വേണമെന്ന് വെച്ചാല്‍.
വരികള്‍ ഇഷ്ടമായി.

വീകെ പറഞ്ഞു...

ജനനവും മരണവും നമ്മുടെ മാത്രം സ്വകാര്യമല്ലെ...?

അതിനൊരു കൂട്ട് വേണ്ടേ വേണ്ട...!!

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

ജീവിതം! എത്ര സുന്ദരം..എന്ന് പറയാനാണ് എനിക്കിഷ്ട്ടം !

ഭാനു കളരിക്കല്‍ പറഞ്ഞു...

നെരൂദാ സ്പര്‍ശമുണ്ട് പ്രണയത്തിന്റെ ഈ വരികള്‍ക്ക്.
ഇനിയും കൂടുതല്‍ എഴുതുവാനും വാക്കിന്റെ വാള്‍ത്തല ശത്രുപക്ഷത്തിനു നേരെ തിരിച്ചുവെക്കുവാനും കാഴ്ചകള്‍ അപഹരിക്കപ്പെടുന്ന പുതിയ ലോകത്ത് ശരിയായ കാഴ്ചകള്‍ നിലനിര്‍ത്തുവാനും അന്വേഷണങ്ങള്‍ തുടരുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ചന്തു നായർ പറഞ്ഞു...

'അവന് ആരെങ്കിലും മതിയെങ്കില്‍ ഞാന്‍ പോകാം കൂട്ടിന്' പെണ്ണിന് വാക്ക് കൊടുത്തതല്ലേ?"മരണംവരെയും നിനക്കെന്റെ ഹൃദയസ്മിതം".....വരികള്‍ക്കും,അതിനുള്ളിലെ ആശയത്തിനും ഒരു കല്‍ഹാര ഹാരം ..................

ente lokam പറഞ്ഞു...

ജന്മ ദിനത്തില്‍ മരണത്തിനു സ്ഥാനം
ഇല്ല നമൂസ്...

കവിതകള്‍ ജനിക്കട്ടെ.....ഇനിയും മരിക്കാത്ത
ഓര്‍മ്മകള്‍ ഞങ്ങള്‍ക്ക് തരുക....ജന്മദിന ആശംസകള്‍
വരികള്‍ക്ക്..

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

മരണം അത് നമുക്കിഷ്ടമല്ലെങ്കിലും എന്നെങ്കിലും ഒരു നാള് പോവേണ്ടി വരും നമ്മളും , നല്ല വരികള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വായിക്കുമ്പോള്‍ പെടിതോന്നുന്ന വാക്കുകള്‍

സൗഗന്ധികം പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു.........
മരിക്കാനെനിക്കു പേടിയാണെങ്കിലും.....

ശുഭാശംസകൾ......

Ranjith Kannankattil പറഞ്ഞു...

ഭാഗ്യവാൻ.....
ആഗ്രഹത്തോടെ മരിയ്ക്കാൻ സാധിച്ചല്ലോ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു മറുവാക്കോതുകില്‍..?

Related Posts Plugin for WordPress, Blogger...
Twitter Delicious Facebook Digg Stumbleupon Favorites More

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Grants For Single Moms