"ഒരു കാട്ടാളനെ മനുഷ്യനാക്കുന്ന, മനുഷ്യ മനസ്സിന്റെ സംസ്കരണ പ്രക്രിയയെ ഞാന്‍'വിദ്യാഭ്യാസം'എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു."
എല്ലാ ഗുണങ്ങളുടെയും ആധാരശില സ്നേഹമാണ് എങ്കില്‍ ഇന്നിന്റെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ സ്നേഹം ഒഴികെ മറ്റെല്ലാം നല്കുന്നു. സ്നേഹിക്കാന്‍ പറയുന്നു എന്നല്ലാതെ അതിന്നു ക്രിയാത്മകമായി ഒരു പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കുന്നുമില്ല. "സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു" എന്ന് അവകാശപ്പെടുകയും എന്നാല്‍, മൊത്തം സജ്ജീകരണങ്ങളും മത്സരിക്കാനുമാണ് പഠിപ്പിക്കുന്നത്. എവിടെ മത്സരമുണ്ടോ?അവിടെ,സ്നേഹമുണ്ടാകില്ല. മത്സരം അസൂയയുടെ വകഭേദമാണ്. ഇതിനെ പാടെ വിസ്മരിച്ചു കൊണ്ടാണ് കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുതിച്ചു{?} കൊണ്ടിരിക്കുന്നത്.
അക്ഷര ജ്ഞാനത്തിനു ദാഹിക്കുന്ന മനസ്സുമായി അക്ഷരമുറ്റത്തെത്തുന്ന പഠിതാക്കളോട് ഒരുവന് മുമ്പിലാണെന്നും, അപരന് പിറകിലാണ് ന്നും അവരോടു പറയുന്നതില്‍ നിന്നും തുടങ്ങുന്നു ഈ സംവിധാനത്തിന്റെ പരാജയം. അവരെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെതുന്നതിന്നു വേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു. ഒരാളെ 'ഉത്തമന്' എന്നും മറ്റവനെ 'അധമന്' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധവും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യത്തെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്. 'വിനീതനും സ്നേഹ ശീലനും' ആവണമെന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്.
ഇങ്ങനെ അഹംബോധം, അസൂയ, മത്സരം എന്നിവയെല്ലാം പരിശീലിക്കപ്പെടുക വഴി കുട്ടികള്‍ക്ക് എങ്ങിനെയാണ് സ്നേഹിക്കാന്‍ കഴിയുക? സ്നേഹിക്കുന്നവനെ മുന്നോട്ട് പോവാന്‍ അനുവദിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് സ്നേഹത്തിന്റെ ഏറ്റവും സുന്ദരമായ മുഖം. എന്നാല്‍ ഇവിടെ അതിനെയും വികൃതമാക്കിയിരിക്കുന്നു. സ്നേഹിക്കുന്നവര്‍ക്ക് പിറകിലായി നില്ക്കുക എന്നതാണ് സ്നേഹത്തിന്റെ മഹത്വവും/മനസ്സിന്റെ തൃപ്തിയും. വിദ്യാഭ്യാസം ആചരിക്കേണ്ട ധര്‍മ്മങ്ങളില്‍ ഒന്നാണ് ഇത്. എന്നാല്‍, ഇന്നിന്റെ വിദ്യാഭ്യാസമോ? ഏറ്റവും കുറഞ്ഞത് അപരനെ ജയിക്കേണ്ടത് തന്റെ തന്നെ അജ്ഞതതയെ തോല്‍പ്പിച്ച് കൊണ്ടാവണം എന്നെങ്കിലും എന്ത് കൊണ്ട് അവരെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നില്ല.
വിദ്യ എന്നത് മറക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ ഒരു നിധിയാണ്. ആ അത്ഭുത നിധിയുടെ ഖനനം നടത്തേണ്ടതും നടക്കേണ്ടതും പഠിതാവിന്റെ സ്വതന്ത്ര മനസ്സുകളിലാണ്. ഖനനത്തിന്നാവശ്യമായ ആയുധങ്ങളായി ഉപയോഗിക്കപ്പെടെണ്ടത് ശരിയായ സംശയങ്ങളെയും ജിഞാസയെയും ആവണം. വാസ്തവത്തില്‍.ഈ ആയുധങ്ങളെ പരിശീലിപ്പിക്കേണ്ടതും പ്രയോഗിക്കെണ്ടതും അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചുമായിരിക്കണം. ഗുരുക്കന്മാരും ശിഷ്യരും ഇതനുവദിക്കപ്പെടെണ്ടതുമാണ്. പക്ഷെ, പലപ്പോഴും ഇതനുവദിക്കപ്പെടുന്നില്ലാ എന്നതാണ് വാസ്തവം. അതിന് കാരണമായി പറയുന്നതോ...വിശ്വാസമാണ് പ്രധാനം സംശയം പാപമത്രേ..!! ഇവിടെ നമ്മുടെ വിദ്യാഭ്യാസ രീതികളുടെ പരാജയം ഒരിക്കല്‍കൂടെ ബോദ്ധ്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍, വിശ്വസിക്കുന്നതോടൊപ്പം അവിശ്വസിക്കാനും അനുസരണക്കൊപ്പം സംശയം പ്രകടിപ്പിക്കനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്.
സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള് എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ താല്പര്യം? സംശയങ്ങളാണ് പുതിയ അന്വേഷണങ്ങള്‍ക്ക് വഴി മരുന്നിടുന്നത്. എങ്കില്‍, സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ നിരുത്സാഹപ്പെടുത്തുമ്പോള്‍ വായനയുടെ വിശാലമായ ഒരു ലോകത്തെയും കൂടെയാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്. അവരുടെ ചിന്താമണ്ഡലത്തെ ഉത്തേജിപ്പിക്കുന്ന വായന അവര്‍ക്ക് ഒരു ശക്തമായ ജീവിത ശൈലി സമ്മാനിക്കുമെങ്കില്‍, വായനയെ പ്രേരിപ്പിക്കുന്ന സംശയത്തെ എന്തിന് പാപമായി കരുതി വിലക്കണം? ചുരുക്കത്തില്‍ , പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും പുതിയ ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്‍ണ്ണതയില്ല . അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് വേഗത കൂട്ടുന്നത്. നമുക്കാവശ്യമായുള്ളത് മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതവുമായ പഠന രീതികളും , അതിനാവശ്യമായ പദ്ധതികളുടെ ബോധപൂര്‍വ്വമായ ആവിഷ്കാരവുമാണ് വേണ്ടത്.
{ ഒരു കൂട്ടുകാരനുമായുള്ള സ്നേഹ സംവാദത്തില്‍ നിന്നും }
157 comments:
ജിഞാസക്കുള്ള ഉത്തരമാവട്ടെ നമ്മുടെ കലാലയങ്ങള്‍.
രാഷ്ട്ര നിമ്മിതിയിലെ വാഗ്ദാനമായ തലമുറകളില്‍ ഉറക്കെ ചിന്തിക്കുന്ന സ്വതന്ത്രവും തുറന്നതുമായ സമീപനങ്ങള്‍ക്ക് നമ്മുടെ കലാലയങ്ങള്‍ ഊര്‍ജ്ജം പകരട്ടെ..!!
അജ്ഞത എന്നു തിരുത്തണേ.. വിദ്യാഭ്യാസരംഗത്തെ മത്സരപ്രവണത ഒഴിവാക്കാനല്ലേ പുതിയ ഗ്രേഡിംഗ്, സർവ്വശിക്ഷാ അഭിയാൻ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്? അത് മറന്നോ?
സംശയം നല്ലതാണ്, എന്നാൽ അന്യനെ സംശയിക്കുന്നത് ഒരു രോഗമാണ്.
നാമൂസിനോട് യോജിക്കുന്നു..ഒരു മനുഷ്യനും വിദ്യാസമ്പന്നന്‍ എന്ന് കരുതി സംസ്കാര സമ്പന്നന് ആവണമെന്നില്ല..കുട്ടികളില്‍ മത്സര പ്രവണത വളര്‍ത്തുന്നതിനു പകരം അവരെ നല്ല ശീലങ്ങള്‍ പഠിപ്പിച്ചു സാമൂഹികമായി അടിത്തറ മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കുക എന്നതാണ് പരമ പ്രധാനം..
വിദ്യാഭ്യാസം നല്ലതിന്
മാത്രം ആവട്ടെ ..
അറിവും വിജ്ഞാനവും തമ്മില്‍ വളരെ വലിയ അന്തരമുണ്ട് എന്നത് ആരും തിരിച്ചറിയുന്നില്ല .
കടല്‍ തീരത്ത് പോയി നില്ക്കുന്ന വിദ്യാര്‍ത്ഥി കടലിന്റെ മുകള്‍ പരപ്പ് മാത്രമേ കാണുന്നുള്ളൂ. കടലിന്ടയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത അത്ഭുതങ്ങളെ അവന് കാണുന്നില്ല. കരയുന്ന കുട്ടി മൂക്ക് തുടക്കുന്നതെന്തിനു എന്നത് അവന്റെ വിജ്ഞാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ചോദ്യവും ഉത്തരവും മാത്രം. അതുകൊണ്ടുതന്നെ കരയുന്ന കുട്ടിയെ കാണുമ്പോള്‍ അവന് നോക്കുന്നത് കുട്ടി മൂക്ക് തുടക്കുന്നുണ്ടോ എന്ന് മാത്രമാണ്. കുട്ടി എന്തിനു കരയുന്നു എന്നത് അവന്റെ വിഞാനത്തിന്റെ പരിതിയില്‍ പെടുന്നില്ല. ദിവസങ്ങളോളം പട്ടിണി കിടന്നിട്ടു വിശപ്പ് സഹിക്കാന്‍ പറ്റാതെയാണ് അവന് കരയുന്നത് എന്നത് സഹജീവിയെ ക്കുറിച്ചു അറിവ് നഷ്ടപെട്ട ഒരാള്‍ക്ക് മനസ്സിലാവില്ല. വെള്ളം നിറഞ്ഞു നില്ക്കുന്ന തോടിന്റെ സൈഡിലൂടെ നടന്നു പോകുന്ന വൃദ്ധന് തോട്ടിലേക്ക് വീണാല്‍ അത് കണ്ടു നില്ക്കുന്ന വിദ്യാര്‍ത്ഥി ചിന്തിക്കുന്നത് നിറഞ്ഞുനില്ക്കുന്ന തോട്ടിലേക്ക് വൃദ്ധന് വീണപ്പോള്‍ കവിഞ്ഞുപോയ വെള്ളത്തിന്റെ പിണ്ഡവും (മാസ്) വൃദ്ധന്റെ പിണ്ഡവും തുല്യമാണെന്ന കേവല വിജ്ഞാനം മാത്രമാണ്. അയാള്‍ വൃദ്ധനാണെന്നും അയാളുടെ ജീവന് രക്ഷിക്കേണ്ടതാണെന്നുമുള്ള അറിവ് അവനു ലഭിക്കുന്നില്ല എന്നത് ദുഖ:കരമാണ്. ട്രെയിനില്‍ സഹയാത്രക്കാരിയെ പീഡിപ്പിക്കുകയും കാമവെറിയന്‍ ട്രാക്കിലേക്ക് തള്ളിയിടുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്തത് അയാള്‍ കേവലം അക്കാദമിക്ക് വാല്യുവുള്ള ഒരു യാത്രക്കാരന് ആയതിനാലാണ് , റോഡില്‍ അക്സിടന്റില്‍ പെട്ട് മരണ വെപ്രാളം കാണിക്കുന്നത് കണ്ടിട്ടും അയാളെ ഹോസ്പിറ്റലില്‍ എത്തിക്കാതെ അത് കാമറയിലും മൊബൈലിലും പകര്‍ത്തി ആസ്വദിക്കുന്നത് വിദ്യാസമ്പന്നരായ പുതു തലമുറയാണ് . വിദ്യാഭ്യാസത്തിന്റെ കാമ്പ് നഷ്ടപെട്ട ഒരു തല മുറയില്‍ നിന്നും ഇതിനെക്കാള്‍ ഭയാനകമായ് കാഴ്ചകള്‍ കാണാന്‍ സാധിക്കും
വിദ്യാലയങ്ങള്‍ തുറക്കുന്ന ഈ വേളയില്‍ വളരെ സജീവമായി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു വിഷയം തന്നെ അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍ .
എന്തെല്ലാം പരിഷ്കാരങ്ങളും മാറ്റങ്ങളും ആവിഷ്കരിക്കപ്പെട്ടാലും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം, Teacher as a facilitator, ജ്ഞാനനിര്മിതിവാദം തുടങ്ങിയ നിരവധി പദാവലികള്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് ഇറക്കുമതി ചെയ്ത് ഉപയോഗിക്കപ്പെടുന്നുണ്ട്.പക്ഷേ ഇവയെല്ലാം കേവലവിവരണങ്ങളായി നില്ക്കുന്നു എന്നല്ലാതെ കാതലായ മാറ്റങ്ങളൊന്നും എവിടെയും സംഭവിക്കുന്നില്ല.അദ്ധ്യാപകര്‍ നിസ്സഹായരാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.പരീക്ഷാ കേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിജയശതമാനം വര്‍ദ്ധിപ്പിച്ച് ആര്‍ക്കൊക്കയോ മേനി നടിക്കുവാനുള്ള പ്രക്രിയയുടെ ഒരു ഉപകരണമാകുവാന്‍ വിധിക്കപ്പെടുന്ന അദ്ധ്യാപകന് നിര്‍മാണാത്മകമായ ആശയങ്ങളും ആദര്‍ശങ്ങളും മാറ്റിവെച്ച് പലതിനോടും സന്ധിചെയ്യേണ്ടി വരുന്നു.മഹാനായ കാള്‍ മാര്‍ക്സ് പറഞ്ഞപോലെയുള്ള ഒരു അന്യവത്കരണം തൊഴില്‍ എടുക്കുന്നവന് എന്ന നിലയില്‍ അദ്ധ്യാപകന് അനുഭവിക്കുന്നുണ്ട് (Theory of Alienation of labor).ഈ അവസ്ഥയില്‍ തന്റെ മുന്നില്‍ ഉയരുന്ന നിര്‍മാണാത്മകമായ സംശയങ്ങളേയും, ചിന്തകളേയുമൊക്കെ മറ്റാര്ക്കൊക്കെയോ വേണ്ടി അടിച്ചമര്‍ത്താന്‍ അദ്ധ്യാപകന് നിര്‍ബന്ധിക്കപ്പെടുന്നു.
താങ്കള്‍ അവതരിപ്പിച്ച വിഷയം അങ്ങേയറ്റം പ്രസക്തമാണ്.ഉറക്കെ ചിന്തിക്കേണ്ട ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.
താങ്കള്‍ എപ്പോഴും വളരെ വിശാലാമായും വ്യത്യസ്തമായും ചിന്തിക്കുന്നു എന്നത് എഴിതിലൂടെ വരികളിലൂടെ കടന്നുചെല്ലുമ്പോള്‍ അറിയുനുണ്ട്
വിദ്യയെ കുറിച്ച താങ്കളെപോലെ ഉള്ള ഒരാള്‍ എഴുതുമ്പോല് വിദ്യഭ്യാസത്തെ എങ്ങനെ വിവരിക്കുന്നു എന്നത് വളരെ പ്രതാനമാണ്, കാരണം അത് നമൂസിന്റെ ജീവിതവും ഇതുവരെ കഴിഞ്ഞ ജീവിത പരിചയവും തന്നെയായിരികാം...
ഇന്ന് പല രക്ഷിതാക്കളും കുട്ടികളെ തങ്ങളുടെ മന്യതക്കും അഹങ്കരത്തിനും വേണ്ടി ഉന്നത വിദ്യഭ്യാസം നേടാന്‍ പണം വാരി എറിയുന്നു,
ഒരികലും അവര്‍ കുട്ടികളുടെ ഇഷ്ടങ്ങളെ പ്രോത്സാഹിപിക്കുനില്ലാ , അവര്‍ അവരുടെ പ്രൗഡിയും നിലവാരവും ഉയര്‍ത്താന്‍ വെണ്ടി മാത്രം ഉഭയോഗിക്കുന്ന ഒരു വസ്തുവായി കാണുന്നു
അങ്ങനെ അവസാനം പല കുട്ടികളും ജീവിതതിന്റെ നിര്‍ണായക സമയത്ത് ജീവിതത്തിനെ പേടിച്ച് ഒനുമല്ലാതക്കുന്നതും നമുക്ക് മുമ്പിലുണ്ട്
@@
അഭിപ്രായം തുരുമ്പുകമ്പിയല്ല.
നാമൂസ് നീണാള്‍ വാഴട്ടെ.
someതൃപ്തിയായി അര്‍ജ്ജുനാ ഇനി വില്ല് കുലക്കൂ..!!
**
ഞാന്‍ പഠിച്ചത് ശരിയോ എന്നറിയില്ല; എങ്കിലും കുറിക്കട്ടെ.
പണ്ട് മനുഷ്യന് അറിവുകള്‍ കിട്ടിയിരുന്നത്;
ഒന്ന്: ഗൃഹത്തില്‍ നിന്ന്.(മാതാ പിതാക്കളില്‍ നിന്നും, സഹോദരങ്ങളില്‍ നിന്നും, കൂട്ടു കുടുംബമാണെങ്കില്‍, ബന്ധുക്കളില്‍ നിന്നുമൊക്കെയാകാം)
രണ്ട്: വിദ്യാലയത്തില്‍ നിന്ന്. (അദ്ധ്യാപകരില്‍ നിന്നും, സഹപാഠികളില്‍ നിന്നും, വിദ്യാലയ അന്തരീക്ഷത്തില്‍ നിന്നും മറ്റും.)
മൂന്നു: പാഠ പുസ്തകത്തില്‍ നിന്ന്.
നാല്: സമൂഹത്തില്‍ നിന്ന്. (അവനവന് ജീവിക്കുന്ന സമൂഹത്തില്‍ നിന്നും, സ്വയ അനുഭവത്തില്‍ നിന്നും.)
ഇന്നിപ്പോള്‍, സ്ഥിതിയാകെ മാറിയില്ലേ?
നന്നായിട്ടുണ്ട് നാമൂസ്, അഭിനന്ദനങ്ങള്‍!
നാമൂസ് പറഞ്ഞ ഒട്ടേറെ കാര്യങ്ങളും തീര്‍ത്തും ശരിതന്നെ. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയെ ഈ അവസ്ഥയില്‍ എത്തിച്ചത്തില്‍ നമ്മള് മാതാപിതാക്കളും രക്ഷിതാക്കളും അടങ്ങിയ സമൂഹ്യവ്യവസ്ഥിതിക്ക് നല്ല പങ്കുണ്ട്. എങ്കിലും ഇതിന്റെ ചില മറുവശങ്ങള്‍ കൂടെ സൂചിപ്പിക്കട്ടെ. ഞാനും നാമൂസും ഉള്‍പ്പെടുന്ന, അല്ലെങ്കില്‍ പണിയെടുക്കുന്ന തൊഴിലിടങ്ങളില്‍ ജോലിക്കുള്ള മാനദണ്ഢം മാര്‍ക്കില്‍ നിന്നും ഉദ്യോഗാര്‍ത്ഥിയുടെ വിഞ്ജാനമായി മാറുന്നതെന്നോ അന്നേ ഈ അവസ്ഥയില്‍ മാറ്റം വരുകയുള്ളൂ. നമ്മള് ജാതി പറയരുതെന്ന് പറയുമ്പോള്‍ പോലും എസ്.എസ്.എല്‍.സി.ബുക്ക് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അത് ആവശ്യപ്പെടുന്നത് പോലെ തന്നെ ഇതും. പിന്നെ മറ്റൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരബുദ്ധിയേക്കാള്‍ ഏറെ പെരുമാറ്റവും പൌരബോധവും വളര്‍ത്താന്‍ പഠിപ്പിക്കുന്ന വിധത്തിലുള്ള സ്കൂളുകള്‍ ഉണ്ട് എന്നത് സത്യം തന്നെയാണ്. എന്റെ മകന് പഠിക്കുന്നത് അത്തരം ഒരു സ്കൂളില്‍ ആണ്. അവിടെ ഏറ്റവും പ്രധാനം പാഠ്യവിഷയങ്ങളേക്കാള്‍ കൂടുതല്‍ മാതൃപൂജ, ഗുരുപൂജ, തുടങ്ങിയവക്കും മറ്റുമാണ്.
നാമൂസിന്റെ അഭിപ്രായത്തോട് യോജിക്കുന്നതോടൊപ്പം ഒന്ന് പറയട്ടെ....മനുഷ്യന്റെ ഈ മത്സരബുദ്ധിയാണ് ഇന്നത്തെ സുഖ സൌകര്യങ്ങളോടെയുള്ള ജീവിതം നമുക്ക് കരഗതമാക്കിയത്...പക്ഷെ അതോടൊപ്പം തന്നെ മാനസികസുഖം കുറഞ്ഞു എന്നുള്ളതും സത്യം...ഈ മത്സരബുദ്ധി തന്നെ മനുഷ്യനെ നാശത്തിലെക്കും നയിക്കും...കാത്തിരുന്നു കാണാം..
'സശയം അപരാധമല്ല' എന്ന വാചകത്തിന് എന്റെ കൈയ്യടി.
ഉറക്കെപ്പറയേണ്ട വിഷയം സമയത്തിന് തന്നെ പറഞ്ഞതില്‍
അഭിനന്ദനങ്ങള്‍.
ഒപ്പം ഒരു സംശയം
"വിദ്യ എന്നത് മറക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ ഒരു നിധിയാണ്."എന്നു പറഞ്ഞാല്‍ എന്താണ്?
മത്സരക്ഷമതയോട് പുറം തിരിഞ്ഞു നില്‍ക്കേണ്ട ആവശ്യകത എന്താണു നാമൂസ് ഭായ്. 5 ജോലി ഒഴിവുകൾ ഉല്ല സ്ഥലത്തേക്കു വരുന്ന അപേക്ഷകൾ 500 എണ്ണമാനു. അതിൽ നിന്നും തിരഞ്ഞെടുക്കുവാനുള്ള ഒരു മാനദണ്ഡം ഈ മത്സരക്ഷമത തന്നയല്ലെ. അതു ചുറുപ്പം മുതൽ ശീലിക്കുന്നതിൽ എന്താണു തെറ്റ്. മാത്രവുമല്ല ഉയർന്ന കാര്യക്ഷമതയുള്ള അദ്ധ്യാപകർ പഠിപ്പിക്കുന്ന സ്കൂളുകളിലെ കുട്ടികളോടൊപ്പം അതേ നിലവാരത്തിൽ എത്തുന്ന രീതിയിലേക്കു അവരെ കൊണ്ടു വരണമെങ്കിൽ അവരിൽ ഈ മത്സര ക്ഷമത ഉണ്ടാക്കിയെടുത്തല്ലെ പറ്റൂ. അതിനർത്ഥം മറ്റുള്ളവരെ അധമർ ആക്കുക എന്നല്ലല്ലോ.
പാഠ്യപദ്ധതിയിലെ ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുകയായിരുന്നെങ്കിൽ ഈ പൊസ്റ്റ് തൗദാര്യത്തിലെ മറ്റു പോസ്റ്റുകൾക്കൊപ്പം മികചു നിന്നേനെ. എങ്കിലും എന്റെ പ്രിയാ താങ്കൾ ഇതിൽ കുറിച്ചിട്ട വരികളിൽ പലതും കാലികപ്രസക്തമാണു.. ആശംസകൾ..
അഭിനന്ദനങ്ങള്‍ നാമൂസ്,
നന്നായിട്ടുണ്ട് .ഉറക്കെപ്പറയേണ്ട വിഷയം തന്നെ.
Survival of the fittest എന്നല്ലയോ പ്രകൃതിനിയമം.
പിന്നെ, ഇന്ന് ഞാനൊരു ബ്ലോഗറുടെ ആത്മകഥാംശമുള്ള ഒരു പോസ്റ്റ് വായിച്ചിരുന്നു. സാധാരണമനുഷ്യരുടെ കാഴ്ച്ചപ്പാടിന് വിരുദ്ധമായി സ്വന്തപുത്രനെ വളര്‍ത്തിയ ഒരാളിന്റെ അനുഭവകഥ. ഇതാ ലിങ്ക്. (ലിങ്കില്‍ കര്‍സര്‍ വരുമ്പോള്‍ വിരല്‍ ആയി മാറുന്ന സങ്കേതം അറിവില്ലാത്തതിനാല്‍ തല്ക്കാലം ഇങ്ങിനെ: http://ammaana.blogspot.com/2011/03/blog-post.html
നാമൂസ്, ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.ഒരു സംശയത്തില്‍ നിന്നാണ് ഒരു അറിവിന്റെ മുളപൊട്ടുന്നത്.എന്നാല്‍ സംശയം ഒരു കുറ്റകൃത്യം പോലെ പരിഗണിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന വളരെ ഭാവനാശൂന്യമായ അഭ്യാസമായി മാറുന്നു നമ്മുടെ വിദ്യാഭ്യാസം...നന്നായി എഴുതിയിരിക്കുന്നു..ഭാവുകങ്ങള്‍ ...
നാമൂസ്.. നല്ല ചിന്തകള്‍.
വിശ്വസിക്കുന്നതോടൊപ്പം അവിശ്വസിക്കാനും അനുസരണക്കൊപ്പം സംശയം പ്രകടിപ്പിക്കനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടേണ്ടതുണ്ട്.
അസൂയയും മത്സരവും വളര്‍ത്തുന്ന രീതി ഒരിക്കലും ഗുണം ചെയ്യില്ലെന്ന് രണ്ടാമതൊന്നു ആലോചിക്കണം എന്ന് തോന്നുന്നില്ല. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഇത്തരം മത്സരവും അസൂയയും പിടിപ്പെട്ടിരിക്കുന്നു. അവിടെ നിന്നുള്ള മാറ്റം തുങ്ങിയാല്‍ മാത്രമെ വിദ്യാഭ്യാസത്തിലും അങ്ങിനെ കരുതാന്‍ കഴിയു എന്നെനിക്ക് തോന്നുന്നു.
പത്താം കളാസു കഴിഞ്ഞാല്‍ ഇഷ്ടമുള്ള മേഘല എടുത്തു ആ വഴിക്ക് പഠിച്ചു മുന്നേറാനുള്ള അവസരം ഇന്നുണ്ടല്ലോ. പിന്നെ ചില മാനദന്ധങ്ങള്‍ വെക്കാതെ എങ്ങിനെയാ കഴിവ് കണ്ടെത്തുക. ഇപ്പൊ ഗ്രേഡിംഗ് ആയതോടെ അതും പരിഹരിച്ചില്ലേ.
പഠനത്തില്‍ പിന്നിലായ കുട്ടികളെ ആരാണ് "അധമന്" എന്ന് വിളിക്കാറ്. അധമന് എന്ന പദത്തിന്റെ അര്‍ഥം എന്താണ്. "ഹീനന്‍, നീചന്, നികൃഷ്ടന്‍, ക്ഷുദ്രന്‍, വിഷയലമ്പടന്" ഇവരൊക്കെയാണ് അധമന്മാര് എന്ന ഗണത്തില്‍ പെടുന്നത്. പഠനത്തില്‍ അല്പം പിറകിലായ കുട്ടികളെ ആരും ഇങ്ങിനെ കാണുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല.
>>>>സ്നേഹിക്കുന്നവര്‍ക്ക് പിറകിലായി നില്ക്കുക എന്നതാണ് സ്നേഹത്തിന്റെ മഹത്വവും/മനസ്സിന്റെ തൃപ്തിയും. വിദ്യാഭ്യാസം ആചരിക്കേണ്ട ധര്‍മ്മങ്ങളില്‍ ഒന്നാണ് ഇത്.<<<< ഇത് മനസ്സിലായില്ല. അതായത് പഠിക്കാന്‍ കഴിവുള്ള കുട്ടി കഴിവ് കുറഞ്ഞ കുട്ടിക്ക് വേണ്ടി പരീക്ഷയില്‍ തോറ്റു സ്നേഹം കാണിക്കണം എന്നാണോ ഉദ്ദേശിച്ചത്.
ദയവായി ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചകളെ തപ്പി സമയം കളയരുത് എന്നു
വിനായ പൂര്‍വ്വം ഉണര്ത്തട്ടെ. ചിന്തകള്‍ ക്രിയാത്മകമെങ്കില് അത് നല്ലതാണ്.
@കിങ്ങിണിക്കുട്ടി, നന്ദിയുണ്ട്. പിശക് ചൂണ്ടിയതിനും ചിലതിനെ ഓര്‍മ്മിപ്പിച്ചതിനും.
@മിനി, വായനക്ക് നന്ദി.
@ജാസ്മി കുട്ടി, ഞാനുമിതിനെ ഉറക്കെ പറയുന്നു. സന്ദര്‍ശനത്തിനും വായനക്കും നന്ദി.
@അച്ചായാ, ആ നന്മക്ക് ആയിരം നാക്കുമാവട്ടെ..!!
@റഷീദ്, ഇക്കാ... ഞാനിത്തിരി നല്കിയപ്പോള് ഒത്തിരി മടക്കി തന്നതിന്... നന്ദി.
@മുഹമ്മദ് ഇക്കാ.. ഇക്കാടെ സാന്നിദ്ധ്യത്തില്‍ ഞാന്‍ സന്തോഷം അറിയിക്കുന്നു. സന്ദര്‍ശനത്തിനും നല്കുന്ന പിന്തുണക്കും നന്ദി.
@പ്രദീപ് കുമാര്‍, വാക്കുകള്‍ ഉത്പാദിപ്പിക്കുന്ന അധികാരത്തിന്റെ ഒരു ശബ്ദമുണ്ട്. നാം അതില്‍ ഒതുങ്ങിയും ടുങ്ങിയും തീരാന്‍ വിധിക്കപ്പെട്ട ഭാഗ്യഹീനരാണ്. മിക്കപ്പോഴും, തൊഴിക്കുന്നവനെ തൊഴേണ്ടി വരുന്ന ഗതികേടുണ്ട് നമ്മുടെ സംസ്കൃതിക്ക്. ഈ സന്ദര്‍ശനത്തിനും നല്ല വായനക്കും നന്ദി.
@ഷാജു, ജീവിതത്തെ ഒരു പുഞ്ചിരിയോടെ സ്വീകരിക്കാന്‍ നമുക്കാകേണ്ടതുണ്ട്. നന്ദി പ്രിയാ... നല്കി വരുന്ന ഈ പിന്തുണക്കും സഹകരണത്തിനും.
@കണ്ണൂരാന്‍, പിന്നെ, ഇരുമ്പുലക്കയാണെന്നാണോ ..? കൂട്ടുകാരാ.. ഞാനത് വഴി വരുന്നുണ്ട്. താമസിയാതെ കാണാം.
@അപ്പച്ചന്, പരിസര വായന തന്നെയാണ് ഏറ്റവും നല്ല കലാലയം. നന്ദി... ഈ വരവിനും മറു വാക്കിനും.
@മനോരാജ്, പൂജിതര്‍ പൂജിക്കപ്പെടേണ്ടവര്‍ എങ്കില്‍ അത് സംഭവിച്ചിരിക്കും.
മറ്റൊന്ന്, മനുഷ്യന്റെ സംവേദന ക്ഷമതയെ ആവണം കഴിവ് അളക്കാനുള്ള മാനദന്ധമായി കണക്കെക്കണ്ടത്. അല്ലാതെ ഉയര്‍ന്ന കലാശാല ബിരുദമോ ആംഗലേയ പരിജ്ഞാനമോ ആവരുത്. എങ്കില്‍... ഇതൊക്കെയും എളുപ്പമെന്ന് അനുഭവമാകും.
@ചാണ്ടിച്ചായാ, ഞാന്‍ കുറിപ്പില്‍ സൂചിപ്പിച്ചുവല്ലോ... മത്സരം അസൂയയുടെ ഒരു വകഭേദമാണ്. വായനക്കും അഭിപ്രായത്തിനും നന്ദി.
@ഫൌസിയ, കേട്ടിട്ടില്ലേ..? വിദ്യ കളഞ്ഞു പോയ ഒരു മുത്തു കണക്കെ ഏറെ ഗോപ്യമാണ്. എന്നാല്‍ ആ മുത്ത് നേരത്തെ അതെ പരുവത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ടതുമാണ്.. അത്കൊണ്ട് തന്നെയാണ് അതിനെ അന്വേഷിച്ചു തേടിപ്പിടിക്കണം എന്ന് ഉപദേശിക്കുന്നതും. ഈ നല്ല വായനക്ക് നന്ദി.
@ജഫു, മത്സര ക്ഷമത ആര്ജ്ജിക്കപ്പെടെണ്ടതുണ്ട്. എന്നാല്‍, അത് അപരനെ ജയിക്കാനാവരുത്. ഏത് സാഹചര്യത്തിലും തന്നെ തനെയും ജയിക്കാനുതകുന്ന ശേഷിയാണ് അവന് സ്വാംശീകരിക്കെണ്ടത്. മറ്റൊന്ന്, യോഗ്യത എന്നാല്‍, അത് ഉയര്‍ന്ന സംവേദന ക്ഷമതയെന്നാണ്. അതിനു വേണ്ടത് മനസ്സിറക്കമാണ്. സ്നേഹത്തിനു പകരം അസൂയയെ ശീലിപ്പിക്കുന്നിടത്ത് എങ്ങനെയാ ഈ മനസ്സിറക്കം ഉണ്ടാവുക..? വിയോജിപ്പിലും യോജിപ്പിലെത്താനാവുക എന്നതാണ് സ്നേഹ സംവാദത്തിന്റെ ഗുണ വശം. നന്ദിയുണ്ട്, പ്രിയനേ ഈ വായനക്കും അഭിപ്രായത്തിനും.
@സീയെല്ലെസ്, ഞാനുമതിനെ ആവര്‍ത്തിക്കുന്നു.
@അജിത് ചേട്ടാ.. അജിത് ചേട്ടാ... ഈ അച്ഛനെ ഞാന്‍ നേരത്തെ വായിച്ചിരുന്നു. ഈ സാഹചര്യത്തിലും ഉണര്‍ന്നിരിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹ്യ ബോധം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
@ഡോക്ടര്‍ സാര്‍, ഇക്കാടെ ഈ ശക്തമായ പ്രതികരണത്തിന് നന്ദി.
എത്ര മാറ്റിമറിച്ചാലും ഈ വിദ്യാഭ്യാസ സമ്പ്രദായം മത്സരങ്ങളില്‍ തന്നെയാണെത്തി നില്ക്കുക...ഈ കാലത്ത് മറ്റുള്ളതിലെന്നപോലെ ഇവിടെയും കയ്യൂക്കുള്ളവന് തന്നെയാണ് മുന്നിലെത്തുന്നത്...അത് തടുക്കാന്‍ ഇവിടെ ആര്‍ക്കും കഴിയില്ലാ...കാരണം തടുക്കേണ്ടവര് തന്നെയാണ് ഇതിനു പഴുതുകളുണ്ടാക്കുന്നത്....നന്ദി....നാമൂസ്....
ചെറിയതോതിലുള്ള മത്സരബുദ്ധി നല്ലതുതന്നെയെന്നാണ് എന്റെ പക്ഷം. പഠിക്കുന്നകാലത്ത് കൂട്ടുകാരായ സഹപാഠികളെ തോല്‍പ്പിക്കാനല്ലെങ്കിലും അവരോടൊപ്പം നില്‍ക്കാനായി വിയര്പ്പോഴുക്കിയതിന്റെ ഒരു ചെറിയ ഗുണം ജീവിതത്തില്‍ ഈയുള്ളവനും പങ്കു പറ്റിയിട്ടുണ്ട്. ആരോഗ്യപരമായ ഇത്തരം മത്സരങ്ങള്‍ ജീവിതത്തില്‍ ഗുണം ചെയ്യും. അത് രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുക്കുന്പോഴാനു ഒന്നാന്തരമൊരു കാട്ടാളനെ സമൂഹത്തിനു കിട്ടുന്നത്.
@റാംജി, വേഗതയുടെ ലോകത്താണ് നാമിന്നു ജീവിക്കുന്നത്. തന്റെ കാര്യത്തില്‍ അമിത വേഗതയും അപരന്റെ കാര്യത്തില്‍ തീര്‍ത്തും ഒച്ചിനെ തോല്‍ക്കുന്ന വേഗതയുമാണ്. ആ വേഗതയില്‍ തന്നെ കൗതുകകരമായ മറ്റൊരു കാര്യമെന്നത്. മെല്ലെപ്പോകുന്നവരുടെ വേഗതയിലാണ് ഈ ലോകം ജീവിക്കുന്നതെന്നാണ്. അഥവാ.. തനിക്കൊപ്പം മറ്റുള്ളവനെ കൂട്ടാനുമുള്ള താമസമാണ് യാത്രയെ വൈകിപ്പിക്കുന്നത്. എന്നാല്‍, അത്തരക്കാരിലൂടെയാണ് ഈ ലോകം ജീവനം നേടുന്നതും.. എന്തായാലും, വായനക്ക് നന്ദി.
@അക്ബറിക്കാ... ഇക്കാടെ തുറന്നഭിപ്രായത്തിന് ആദ്യമേ നന്ദി.
ഞാനിവിടെ കുറിച്ച ഓരോന്നിനും എനിക്ക് എന്റേതായ ചില കാഴ്ചപ്പാടുകള്‍ ഉണ്ട്.
ആദ്യമേ തന്നെ കഴിവ്{?} ഞാന്‍ നേരത്തെ മനോരാജിനു നല്കിയ മറുപടിയിലെ ചില വാക്കുകള്‍... മനുഷ്യന്റെ സംവേദന ക്ഷമതയെ ആവണം കഴിവ് അളക്കാനുള്ള മാനദന്ധമായി കണക്കാക്കേണ്ടത്. അല്ലാതെ ഉയര്‍ന്ന കലാശാല ബിരുദമോ ആംഗലേയ പരിജ്ഞാനമോ ആവരുത്.ഈ ഒരു തലത്തില്‍ നിന്നും ഇക്കാക്ക് വായിച്ചു തുടങ്ങാം.. എങ്കില്‍, തിരഞ്ഞെടുപ്പിന്റെ സൗകര്യവും അവസരവും ലഭിച്ചവരുടെ തുടര്‍ ചലനങ്ങളും എന്റെ അഭിപ്രായത്തിലേക്ക് ഇക്കയെ നയിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
രണ്ടാമത്തെ കാര്യം, പഠനത്തില്‍ {ക്ലാസ് മുറികളില്‍ പരീക്ഷാ പേപ്പറുകളില്‍} ശോഭിക്കുന്ന{?} കുട്ടികളെ പുകഴ്ത്തുകയും ഈ കഴിവുകള്‍{?} ഇല്ലാത്ത കുട്ടികളെ നിരന്തരം ഇകഴ്ത്തുകയും ചെയ്യുന്ന എത്രയെത്ര സാഹചര്യത്തിലൂടെയാണ് നമ്മുടെ കുട്ടികള്‍ അവരുടെ കാലം കഴിക്കുന്നത്. ഇക്ക സത്യാ സന്ധമായും പറ.. ഇവരില്‍ ഏത് തരം 'സ്വഭാവ ഗുണമാണ്' ഈ കലാലയ അന്തരീക്ഷം നല്‍കുന്നത്..? അവരില്‍ ഏത് തരം മനുഷ്യനായിരിക്കും വളര്‍ന്നു വരുന്നത്...?
മൂന്ന്, ജയവും തോല്‍വിയും പേപ്പറിലെ അക്കങ്ങളിലേക്കും പോക്കറ്റിലെ കനത്തിലേക്കും കൂട്ടി കെട്ടുമ്പോള്‍ മാത്രമേ ഞാന്‍ പറഞ്ഞത് മനസ്സിലാകാതെ പോവുകയോള്ളൂ... നാം ഒരാളെ സ്നേഹികുന്നുവെങ്കില് ആ വ്യക്തിയുടെ മാനസികവും, ശാരീരികവും ഭൗതികവും അഭൗതികവുമായ ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടി സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുക സ്വാഭാവികം. എന്നാല്‍, നിലവിലെ ഞാന്‍ നേരത്തെ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ട് തന്നെയും അത്തരമൊരു മാനസികാവസ്ഥയില്‍ നിന്നും തന്നെ കുട്ടികളെ വഴിമാറ്റി അവിടെ മത്സരവും അസൂയയും നിക്ഷേപിക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും, വീരവാദം മുഴക്കുന്നതെന്ത് കുട്ടികളെ വിനീതനും സ്നേഹ ശീലനും ആക്കുന്നുവേന്നാണ്.ഇത്തരമൊരവസ്ഥയില്‍ ഇതെങ്ങിനെ സാദ്ധ്യമാകും...?
സ്നേഹിക്കുന്നവര്‍ക്ക് പിറകില്‍ നില്ക്കുകയെന്നാല് സ്നേഹിക്കുന്നവര്‍ മുമ്പിലെത്തുക എന്നാണ്. അഥവാ. ഇവിടെ ആരും പിറകിലല്ലാ എന്നര്‍ത്ഥം.
കാരണം, സ്നേഹിക്കുന്നവനാല്‍ അപാരം സ്നേഹിക്കപ്പെടുന്നു. ഈ ലളിത പാഠത്തെ {ഇല്ലാത്ത കരിമ്പൂച്ചകളെ} ജീര്‍ണ്ണിച്ച സാമൂഹ്യാവസ്ഥയില്‍ {ഇരുട്ടില്‍} അന്വേഷിച്ചാല്‍ കണ്ടു കിട്ടണം എന്നില്ല.
ഒരാള്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങളത്രയും വേണ്ടത്ര നല്ല രീതിയില്‍ സംവദിക്കക്കപ്പെട്ടില്ലാ എങ്കില്‍ കൂടിയും .. അക്കാരണം കൊണ്ട് മാത്രം അയാള്‍ ഉയര്‍ത്തിയ ചിന്തകള്‍ അപ്രസക്തമെന്ന് വിധിയെഴുത്ത് ഒട്ടും നീതിയല്ല. ഒരു പക്ഷെ, അധികം താമസിയാതെ തന്നെ ഈ ചിന്തകള്‍ വിജയം വരിച്ചേക്കാം. മറ്റൊന്ന്, ഉള്ളം പറയുന്ന വാക്കുകളുടെ സത്യസന്തതയില്‍ അതങ്ങനെ നിറ ശോഭ പരത്തി ജീവിക്കുകയും ചെയ്യും.
ഇക്കയെ എന്റെ വീട്ടിലെ അതിഥിയായി {വിമര്ശകന്} കണ്ടു സ്നേഹ പുരസ്സരം അഭിവാദ്യം ചെയ്യുന്നു.
താങ്കൾ പറഞ്ഞ മിക്ക കാര്യങ്ങളോടും എനിക്ക് യോജിപ്പാണുള്ളത്.
Reading!Brave thoughts!
വിദ്യ ഒരു വറ്റാത്ത അരുവി പോലെയാണ് ...!നമ്മള് വിദ്യ അഭ്യസിച്ചത് കൊണ്ടുമാത്രം ഒരു സംസ്കാര സംബന്നനകനമെന്നില്ല കാരണം അവര്‍ വളര്‍ന്നു വരുന്ന ചുറ്റുപാടും അതുപോലെതന്നെ നമ്മുടെ ഈ ആംഗലേയ ഭാഷയുടെ കടന്നു കയറ്റവും വിദ്യ എന്ന സമ്പത്തിനെ നശിപ്പിക്കാന്‍ ഒരു കാരണമാകുന്നുണ്ട് അതുപോലെതന്നെ നമ്മുടെ രക്ഷിതാക്കളും ഒരു പ്രഥാന പങ്കു വഹിക്കുന്നുണ്ട് അവരാരും മനസ്സിലാക്കുന്നില്ലാ അവര്‍ നശിപ്പിക്കുന്നത് ഒരു ജനതയ മാത്രമല്ല ഒരു സംസ്കാരത്തെയും കുടിയാനെന്നു അവര്‍ മനസ്സിലാക്കുന്നില്ല ...!! വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ .....
ജോലി സമ്പാദനം അല്ല ,നല്ല മനുഷ്യരെ സൃഷ്ടിക്കാന്‍ ഉതകുന്നതാവണം നമ്മുടെ വിദ്യാഭ്യാസം ...
"സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള് എവിടെയാണ്/ എന്താണ് നമ്മുടെ "വിദ്യാഭ്യാസത്തിന്റെ താല്പര്യം? സംശയങ്ങളാണ് പുതിയ അന്വേഷണങ്ങള്‍ക്ക് വഴി മരുന്നിടുന്നത്. "
apt words. സന്ദേഹങ്ങള്‍ക്ക് ഇടം നല്കാത്തിടത്ത് വളര്‍ത്തപ്പെടുക അസഹിഷ്ണുതയാണ്. മനുഷ്യന്റെ യഥാര്‍ത്ഥ ചോദനകളില്‍ നിന്ന് ഊര്‍ജ്ജം ഉള്കൊണ്ടുന്ടാകേണ്ട വിദ്യാഭ്യാസം ഇനിയും ഏറെ അകലെയാണ്. ഒരു നാള് വരുമെന്ന് കരുതാം, ജ്ഞാനമാണ് മുഖ്യം എന്ന് കുട്ടികള്‍ക്ക് നാം മനസ്സിലാക്കി കൊടുക്കുന്ന ദിനം
വിദ്യ എന്നത് മറക്കപ്പെട്ടതും സൃഷ്ടിക്കപ്പെട്ടതുമായ ഒരു നിധിയാണ്. ആ അത്ഭുത നിധിയുടെ ഖനനം നടത്തേണ്ടതും നടക്കേണ്ടതും പഠിതാവിന്റെ സ്വതന്ത്ര മനസ്സുകളിലാണ്. ഖനനത്തിന്നാവശ്യമായ ആയുധങ്ങളായി ഉപയോഗിക്കപ്പെടെണ്ടത് ശരിയായ സംശയങ്ങളെയും ജിഞാസയെയും ആവണം. വാസ്തവത്തില്‍.ഈ ആയുധങ്ങളെ പരിശീലിപ്പിക്കേണ്ടതും പ്രയോഗിക്കെണ്ടതും അവനവന്റെ മനോധര്‍മ്മത്തിനനുസരിച്ചുമായിരിക്കണം.
കുറെ വാചകമാടിച്ചാല് തീരുന്നതല്ലല്ലോ കാര്യങ്ങള്‍. "ഞാന്‍ ഉയര്‍ത്തിയ ചിന്ത" എന്ന് പറഞ്ഞല്ലോ. എന്താണ് ആ ചിന്ത എന്ന് ഒന്ന് വ്യക്തമാക്കാമോ. സുഹൃത്തെ പരീക്ഷയോ അത് പോലുള്ള മൂല്യ നിര്‍ണയ സംവിധാനങ്ങളോ ഇല്ലാതെ എങ്ങിനെയാണ് നാളത്തെ സമൂഹത്തിനാ വശ്യമുള്ള വിവിധ മേഘലയിലേക്ക് വേണ്ടവരെ കണ്ടെത്തുക.
പഠിക്കുന്നവനും പഠിക്കാത്തവനും ഡോക്ടര്‍ ആവാം. പഠിക്കുന്നവനും പഠിക്കാത്തവനും എഞ്ചിനീയര്‍ ആവാം. എല്ലാവര്ക്കും കലക്റ്റര്‍ ആവാം. പരീക്ഷയോ മറ്റോ വേണ്ട എന്നാണോ എന്താണ് സാര്‍ പറയാന്‍ ഉദ്ദേശിച്ചത്. എന്ത് ബദല്‍ സംവിധാനമാണ് നിര്‍ദേശിക്കാന്‍ ഉള്ളത്.
എന്തെങ്കിലും ഒക്കെ ചുമ്മാ എഴുതി വിടുക എന്നതില്‍ കവിഞ്ഞു വല്ല ഉദ്ദേശവും എഴുത്തില്‍ ഉണ്ടെങ്കില്‍ പറയൂ. എങ്ങിനെ ആയിരിക്കണം വിദ്യാഭ്യാസ സംവിധാനം.
1 പഠനത്തില്‍ പിന്നിലായ കുട്ടികളെ ആരാണ് അധമാന്മാര് എന്ന് പറയുന്നത്.?
2 ക്ലാസില്‍ സംശയങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്ന് ആരാണ് വിലക്കിയത് ?
3 സംവേദന ക്ഷമതയായിരിക്കണം കഴിവിന്റെ മാനദണ്ഡം എന്ന് പറഞ്ഞല്ലോ. അതെങ്ങിനെയാണ് നമ്മള് തീരുമാനിക്കുക. ഇന്ന കുട്ടിക്ക് സംവേദന ക്ഷമത ഉണ്ട് എന്ന് എങ്ങിനെ കടെത്തും. ഒന്ന് പറഞ്ഞു തരൂ.
4 സംവേദന ക്ഷമതയില്ലാത്തവര്‍ എങ്ങിനെയാണ് സര്‍വ്വകലാശാല ബിരുദം നേടുന്നത് ? (ഇതൊക്കെ വിദ്യാഭ്യാസത്തിന്റെ അജണ്ടയില്‍ പെട്ടെത് തന്നെയാണ് സുഹൃത്തെ. ഓരോ മേഘലക്കും ആവശ്യമായ വിദ്യാഭ്യാസ ക്രമങ്ങളില്ലേ. അതില്‍ ഈ പറഞ്ഞതൊക്കെ പെടും.)
5 പരീക്ഷയില്‍ തോല്‍ക്കുന്ന കുട്ടികള്‍ അവരുടെ കഴിവിനനുസരിച്ചു മറ്റു മേഘലകളില്‍ ശോഭിക്കുന്നില്ലേ. അവരൊക്കെ ഇകഴ്ത്തപ്പെട്ടവരും
അധമാന്മാരും ആണ് എന്നൊക്കെ പറയുന്ന അല്ലെങ്കില്‍ സ്വയം അങ്ങിനെ ധരിച്ചുവശായ താങ്കളോട് ഞാന്‍ വിനയപൂര്‍വ്വം ചോദിക്കുന്നു.
പരീക്ഷാ സമ്പ്രദായം മാറ്റി വെച്ച് എന്ത് ബദല്‍ സംവിധാനമാണ് കുറ്റമറ്റതായി താങ്കള്‍ക്കു നിര്‍ദേശിക്കാനുള്ളത്.
>>>>സ്നേഹിക്കുന്നവര്‍ക്ക് പിറകില്‍ നില്ക്കുകയെന്നാല് സ്നേഹിക്കുന്നവര്‍ മുമ്പിലെത്തുക എന്നാണ്. <<< ഇതും കുട്ടികളുടെ ജയപരാജയവും തമ്മിലുള്ള ബന്ധം എന്താണാവോ? കുട്ടികള്‍ ജയിക്കാനും തോക്കാനും പാടില്ല എന്നാണോ?
സുഹൃത്തെ എന്തെങ്കിലുമൊക്കെ മനസ്സിലാവാത്ത സാഹിത്യം(?) വിളമ്പിയത് കൊണ്ട് പോസ്റ്റുകള്‍ ഉണ്ടാക്കാം. പക്ഷെ "ഉയര്‍ന്ന ചിന്ത" എന്ന് സ്വയം പറഞ്ഞത് കൊണ്ട് ചോദ്യത്തിന് ഉത്തരം ആവില്ല.
അക്കമിട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടോ?. നേരെ ചൊവ്വേ ലളിതമായി പറയാമോ?.
നാമൂസ്,
ചുമ്മാതല്ല കണ്ണൂരാന്‍ വില്ല്കുലയ്ക്കാന് പറഞ്ഞതെന്ന് ഇപ്പൊ മനസ്സിലായില്ലേ!
അല്ലയോ അര്‍ജ്ജുനാ,
അങ്ങ് ആഗതനായി ഈ ബൂരാജ്യത്തെ രക്ഷിക്കുമോ..!
മത്സരവും വാശിയുമെല്ലാം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഈ മത്സരവും വാശിയുമെല്ലാം തന്നെയാണ് ഒരുവനെ മറ്റൊരുവനെക്കാള്‍ മുമ്പിലെത്താന്‍ സഹായിക്കുന്നതും. പരീക്ഷയും മറ്റും ഇല്ലാതെ എന്ത് വിദ്യാഭ്യാസം? ഇങ്ങനെയൊക്കെതന്നെയല്ലേ ആളുകള്‍ തൊഴിലുകളില്‍ പോലും പ്രവേശിക്കുന്നത്? അപ്പോള്‍ ഇതിന്റെയെല്ലാം അടിസ്ഥാനമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എന്തിന് പരീക്ഷണത്തിന് വേണ്ടി പരീക്ഷണം നടത്തണം? കാട് കയറിയുള്ള ചിന്തകളും അനാവശ്യമായ പരിഷ്കാരങ്ങളും അല്ല വേണ്ടത്. അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ പരീക്ഷണം സര്‍ക്കാര്‍ സ്കൂളുകളിലേക്കും എയ്ഡഡ് സ്കൂളുകളിലേക്കും മാത്രം ഒതുങ്ങുകയും ആളുകള്‍ തങ്ങളുടെ കുട്ടികളെ കാശ് കൊടുത്തിട്ടാണെങ്കിലും നല്ല വിദ്യാഭ്യാസം കിട്ടുന്നിടത്തെക്ക് അയക്കുകയും ചെയ്യും? അപ്പോള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചു പൂട്ടുന്നു , സ്റ്റേറ്റ് സിലബസില്‍ പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. സ്വന്തം കുട്ടികളെ 'പഠനത്തിന് ' വിട്ടു കൊടുക്കാന്‍ ആരെങ്കിലും തയ്യാറാവുമോ? നാമൂസ് തയ്യാറാകുമോ?
നാമൂസ് പറഞ്ഞ പല കാര്യങ്ങളും ശരി തന്നെ. പക്ഷെ ...അന്യ നാട്ടില്‍ കുട്ടികളെ പഠിപ്പിക്കുന്നവര്‍ക്ക് അറിയാം നമ്മുടെ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഗുണം. ഇവിടെ ഒരു മത്സരവും ഇല്ല, ഹോം വര്‍ക്ക് ഇല്ല, ഒരു കണക്കിന് നോക്കിയാല്‍ വളരെ നല്ലത്, കളികളിലൂടെ കുട്ടികള്‍ പഠിക്കുന്നു. ഒരു പാര്‍ക്കില്‍ പോകുന്ന സന്തോഷത്തോടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നു.... പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും ഒക്കെ പഠിപ്പിക്കുന്നതിനാണ് ഇവിടെ കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്ന് മോളുടെ അഡ്മിഷനു ഇന്റര്‍വ്യൂ ചെയ്ത HM പറഞ്ഞു ! പക്ഷെ നമ്മുടെ നാട്ടിലെ കുട്ടികളില്‍ ഉള്ള സ്നേഹവും ബഹുമാനവും ഒന്നും ഞാന്‍ ഇവിടെ കണ്ടില്ല !!അതുപോലെ ഇവിടെ ഒരു നല്ല പോസ്റ്റിലേക്ക് എത്തുന്നവര്‍ കൂടുതലും ഇന്ത്യക്കാരോ മറ്റു രാജ്യക്കാരോ ആയിരിക്കും... നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ രീതികള്‍ മുഴുവന്‍ ശരിയാണെന്ന് പറയുന്നില്ല പക്ഷെ ഒരു പരിധി വരെ മത്സരം ഗുണമേ ചെയ്യൂ ... ആ പരിധി കടക്കുന്നത് കൂടുതലും മാതാപിതാക്കള്‍ ആണ്.
നല്ല ലേഖനം
എന്റമ്മോ ഇതൊക്കെ നമ്മുടെ നാട്ടിലും ഉണ്ടോ . നാട്ടിലെ സ്കൂളില്‍ നിന്നാണ് ശരിക്കും മക്കള്‍ സ്നേഹവും പരസ്പര സഹായവുമെല്ലാം പഠിച്ചു മുന്നേറുന്നത് എന്നതാണ് എനിക്ക് തോന്നിയിട്ടുള്ളത്.. നമ്മുടെ നാട്ടിലെ കുട്ടികളില്‍ അല്ല മത്സര ബുദ്ധിയും പകയും അവരുടെ മാതാപിതാക്കളില്‍ ആണ് . എല്ലാ കുട്ടികളിലും ഒരേ ബുദ്ധിയാകില്ല എന്ന് കരുതി പരീക്ഷ വേണ്ടെന്നാണോ .തോല്‍ക്കുന്ന കുട്ടിക്ക് ജയിക്കുന്ന കുട്ടിയോട് അസൂയ ഉണ്ടാകും എന്നു കരുതി പഠിക്കുന്ന കുട്ടിക്ക് ജയിച്ചു മുന്നേറാനുള്ള അവസരം നിഷേധിക്കുന്നതും വിഡ്ഢിത്തമല്ലേ .......
.
ആപ്പിൾ എന്ന് കാണുന്നതേ പ്യാടിയാ ക്വ്വാടിയുടെ തട്ടിപ്പല്ലെ>>>>>>>>>ലേഖനം കൊള്ളാ ട്ടൊ
ലേഖനം വായിച്ചു നാമൂസ്.
ഒരഭിപ്രായം പറയുന്നതിന് പകരം കമ്മന്റ്സും ചര്‍ച്ചകളും നിരീക്ഷിക്കാനാണ് താല്പര്യം.
കാരണം നമ്മളെപ്പോഴും വിദ്യാര്‍ഥികള്‍ അല്ലെ..?
ഞാനിവിടെ കാണും.
......പൊതു രുചിക്ക് അരോചകമായ സത്യം വിളിച്ചുപറയാന്‍ സന്മനസ്സു കാണിക്കുന്ന നാമൂസിനെ അഭിനന്ദിക്കട്ടെ,,,നാമൂസിന്റെ 'കാല'ത്തെ തിക്താനുഭവങ്ങളാകാം ഒരു പക്ഷെ ഇങ്ങിനെയൊരു കുറിപ്പിനാധാരം ,,മാത്സര്യമൊഴികെ മറ്റുള്ളവ ഏറെയൊക്കെ മാറ്റങ്ങള്‍ക്കു വിധേയമായിട്ടുണ്ട്...
നാമൂസിന്റെ 'വാക്ക്'കളിലെ അക്ഷരപിശകും,സാഹിതീഭോധവും ചര്‍ച്ചയാക്കുന്നതിനു പകരം വിഷയം തൊട്ടു പറഞ്ഞാല്‍ പഠിതാക്കള്‍ക്ക് ഏറെ ഉപകാരപ്പെട്ടേനെ ......!!!
(1- അധമന് )പഠനത്തില്‍ പിറകിലായ ,അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ തോറ്റ കുട്ടികളെ പിന് ബെഞ്ചിലേക്ക് മാറ്റുന്ന പ്രവണതക്ക് ഏറ്റവും മിനിമമായി(മാന്യമായി)പറയാവുന്ന വാക്ക് തരം താഴ്ത്തുക എന്നാണു ,ആ സ്ഥിതിക്ക് അധമന്=തരംതാഴ്ന്ന (@akbar നോക്കിയ ഡിക്ഷ്ണറിയില് ഒരു പക്ഷെ ഈ (ഇരുട്ടിലെ കരിമ്പൂച്ച!) ഉണ്ടാകാനിടയില്ല..)
(2-സംശയം) പിന്‍ബെഞ്ചിലേക്ക് തരം താഴ്ത്തപ്പെട്ട ഈ 'കുട്ടി' സംശയം ചോദിച്ചാല്‍!!!(നാമൂസ് ഉദ്ദേശിച്ചതും അതാകാം) ...
(3-സംവേദന ക്ഷമത) അത് ഇവിടെ പറയപ്പെട്ടു
ബദല്‍:-
1-പഠനത്തില്‍ പിറകിലായ കുട്ടികളെ മുന്ബെഞ്ചിലേക്ക് 'പരിഗണിക്കുക'
2-എല്ലാതരം സംശയങ്ങള്‍ക്കും അര്‍ഹിക്കുന്ന 'പരിഗണന'നല്‍കുക
3-സഹജീവിയെ 'പരിഗണിക്കുക'എന്ന ഉദാത്തമായ സംവേദനക്ഷമത കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക....
ഞാൻ വരാം...ചെറുയ തിരക്കിലാണ്
സംശയം ഒരു അപരാധമായി അദ്ധ്യാപകന്മാരോ, അദ്ധ്യാപികമാരോ കാണുന്നില്ല എന്നാണ് എന്റെ പക്ഷം. സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതീവ താല്പര്യത്തോടെ മറുപടി തന്നവരുമായിരുന്നു പലരും. ആ സമയം പറയാന്‍ സാധിക്കാത്തവര്‍ ഒന്ന് റെഫര്‍ ചെയ്ത് പറഞ്ഞുതരാം എന്ന് പറഞ്ഞ്, അടുത്ത ക്ലാസ്സില്‍ തന്നെ ഞങ്ങളുടെ സംശയങ്ങള്‍ നിവാരണം ചെയ്തിരുന്നു. എല്ലാവിഭാഗങ്ങളിലുമുള്ളപോലെ അദ്ധ്യാപനത്തോട് നീതി പുലര്‍ത്താത്ത അദ്ധ്യാപകരും ഇല്ലെന്ന് പറയുന്നില്ല.
മത്സര ബുദ്ദി: അതു കാരണം തന്നെയല്ലേ ഒരു തരത്തില്‍ കുട്ടികളില്‍ ഊര്‍ജ്ജം നിറയുന്നതും, അറിയാത്ത കാര്യങ്ങള്‍ അറിയാന്‍ അവര്‍ ശ്രമിക്കുന്നതും, വായന ഉണ്ടാകുന്നതും? അതില്‍നിന്ന് അസൂയ ഉണ്ടായേക്കാം. പക്ഷേ അസൂയ ഉണ്ടാകുന്നത് വലിപ്പമില്ലാത്ത മനസ്സിന്റെ കാരണം കൊണ്ടാണ്. എനിക്ക് ചെയ്യാന്‍ കഴിയാത്തത് ചെയ്യുന്നവനെ അംഗീകരിക്കുന്നതിലും, അവനേക്കാള്‍ കേമനാകാന്‍ ശ്രമിക്കുന്നതിലും തെറ്റില്ല. ഒരു കുഞ്ഞിന്റെ സ്വഭാവം കേവലം വിദ്ദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി മാത്രമല്ല രൂപപ്പെടുന്നത്. കുടുംബാന്തരീകഷം, സമൂഹം എന്നിവയും അതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
അക്ബര്ക്ക ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ നല്കിയാല് ഇതൊരു പോസ്റ്റാകും, അല്ലാത്ത പക്ഷം കേവലം കാമ്പില്ലാത്ത ഒരു അഭിപ്രായപ്രകടനമായി ഈ പോസ്റ്റിനെ കാണുന്നു.
കുട്ടികളെ പഠിപ്പിക്കുന്നതിൽ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ പോര. ഉത്തരം ചോദ്യത്തിനനുസരിച്ച് മൊല്ല്യമുള്ളതാവണം.
ഇന്ത്യയെ കുറിച്ച് ചോദിച്ചാൽ കലാവാസനയുള്ള കുട്ടി ഇന്ത്യയുടെ മാപ് വരച്ചാൽ അതിൽ ഉത്തരമുണ്ടെങ്കിലും മൂല്ല്യമില്ല.
വിദ്യാഭ്യാസത്തിന്റെ അഭാവമല്ല കാട്ടളന്മാരെ ഉണ്ടാക്കുന്നത്. വിദ്യാഭ്യാസം നേടിയവരിൽ കാട്ടാളന്മാരെ കാണാം. ഈ അടുത്ത കാലത്താണ് ഉന്നത വിദ്യാഭ്യാസം നേടിയ ഒരുത്തി ഒരു തമിഴ് കുഞ്ഞുനെ കൊന്നത്. മാനുഷികവും സാംസ്കാരികവുമായ മൂല്ല്യബോധമാണ് കാട്ടാളന്മാരല്ലാതെയാക്കുന്നത്. അത് ജനിച്ച ചുറ്റുപാടുകളിൽ നിന്നും പഠിച്ചെടുക്കുന്നതാണ്.
പോസിറ്റീവായ തരത്തിലുള്ള മത്സരങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങൾ നന്മയുടെ കാര്യത്തിൽ മത്സരിക്കുന്നവരാവുക എന്നത് പ്രാമാണിക വാക്കുകളാണ്. കഴിവുള്ളവർ മത്സരത്തിൽ വിജയിക്കുകയും വേണം. മത്സരങ്ങളിൽ കഴിവ് തെളിയിച്ചവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അപരാധമല്ല.
പഠനകാര്യത്തിൽ എന്നല്ല, ഏത് രംഗത്തും വ്യത്യസ്ത കഴിവുള്ളവരാണ്. പുറകിൽ നിൽക്കുന്നവൻ അധമനും എന്ന് ആരും പറയാറില്ല, ആരെങ്കിലും അത്തരത്തിൽ പറയുന്നു എങ്കിൽ അവർ അറിവില്ലാത്തവരാണ് എന്നെ പറയാനൊക്കൂ.
സമൂഹത്തിൽ എല്ലാവരും ഒരു പൊലെ ആവണമെന്നത് നടക്കാത്ത കാര്യമാണ്. സാമ്പത്തികമായി ഉയർന്നവനെ വെറുക്കുന്നവരാണ് സാമ്പത്തികമായി താഴെ നിൽക്കുന്നവർ എന്നു കരുതാനൊക്കില്ല. അതു ശരിയല്ല. അത് പോലെ തന്നെയാണ് കൂടുതൽ മാർക്ക് നേടുന്ന കുട്ടികളെ കുറച്ച് മാർക്ക് നേടുന്നവർ വെറുക്കുമെന്ന് പറയാൻ പാടില്ല. അങ്ങിനെ ഇല്ലതാനും. ഇല്ലാത്ത ഒരു വിഷയത്തെ സൃഷ്ടിച്ചെടുത്ത് വെടിവെക്കുന്നത് ശരിയല്ല.
സംശയങ്ങൾ ചോദിക്കുന്നവരെ അദ്ധ്യാപകന്മാർക്ക് ഇഷ്ടമാണ്. ഏതൊരൂ വിഷയവും പൂർത്തിയാക്കി കഴിഞ്ഞാൽ ‘ഇനി ആർക്കെങ്കിലും സംശയമുണ്ടോ’ എന്ന് ചോദിക്കാത്ത അദ്ധ്യാപകർ വളരെ കുറവായിരിക്കും. ആരോഗ്യപരമായ സംശയങ്ങളെ ആരും സ്വാഗതം ചെയ്യുകയെ ഉള്ളൂ. അതാണ് സത്യവും.
വിദ്യയെ കുറിച്ച് തെറ്റായ ധാരണയാണ് ഇത്തരത്തിലുള്ള ചിന്തകൾക്ക് കാരണം. ഇന്നത്തെ അഞ്ചാം ക്ലാസിലേക്ക് ഐസക് ന്യൂട്ടനെ കൊണ്ട് വന്ന് പരീക്ഷക്കിരുത്തിയാൽ മാർക്ക് ഏറ്റവും പിറകിലായിരിക്കും. പഠന വിഷയത്തിൽ കുട്ടികളിൽ പരീക്ഷയൊക്കെ വേണം. അല്ലാതിരുന്നാൽ എല്ലാവരും ഡോക്ടർമാരും ആളെ കൊല്ലുന്നവരുമായി തീരും. പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവർ വ്യത്യസ്ത മേഖലയിലെത്തട്ടെ.
അതാണ് സമൂഹത്തിനു നല്ലതും.
test
പണ്ടത്തെ നിലയില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് ഇപ്പോള്‍.ഗ്രെഡിങ്ങ് വന്നപ്പോള്‍ കുട്ടികളുടെ പഠന ഭാരം കുറഞ്ഞിട്ടുണ്ട്. മാര്‍ക്ക് കുറഞ്ഞതിനെ ചൊല്ലിയുള്ള ആത്മഹത്യകളും കുറഞ്ഞില്ലെ. പുതിയ സിസ്റ്റ പ്രകാരം ഐക്യു മാത്രമല്ല ഇ ക്യു.( ഇമോഷണല്‍ കോഷ്യന്റ്) കൂടെ അടയാളപ്പെടുത്തുന്നുണ്ട്.
പക്ഷെ ഒന്നുണ്ട് കുട്ടികളുടെ പഠനനിലവാരം മോശമായിട്ടുണ്ട്. മത്സരബുദ്ധിയോടെ,വാശിയോടെ പഠിച്ചാല്‍ മാത്രമെ കുട്ടികള്‍ക്ക് മത്സരപരീക്ഷകളിള് മുന്നേറാന്‍ പറ്റുകയുള്ളു. മറ്റുള്ളവരുമായ് കമ്പെയര്‍ ചെയ്യാതെ അവനവന് നന്നായ് പഠിക്കുക. അങ്ങനെ താരതമ്യം ചെയ്യുക നമ്മള് രക്ഷിതാക്കളാണു.അല്ലാതെ കുട്ടികള്‍ക്ക് അങ്ങനെ ഒരു ഈഗോ ക്ലാഷ് ഉണ്ടാകാറില്ല. കുറ്റം നമ്മള് പാരന്റ്സിന്റെയാണു.സ്നെഹവും കാരുണ്യവും ദീനാനുകമ്പയുമൊക്കെ നമ്മിലുണ്ടെങ്കിലെ കുട്ടികള്‍ അത് കണ്ട് പഠിക്കു.
എല്ലാം നല്ലതിനു എന്ന് കരുതി സമധാനിക്കാം.ആശംസകളോടേ..
ഒരു കാട്ടാളനെ മനുഷ്യനാക്കുന്ന, മനുഷ്യ മനസ്സിന്റെ സംസ്കരണ പ്രക്രിയയെ ഞാന്‍'വിദ്യാഭ്യാസം'എന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു."
പ്രിയ നമൂസ് താങ്കളുടെ ഈ ആഗ്രഹം ഒരു ദുരാഗ്രഹമാണ്
കാരണം കാട്ടാളനും വിദ്യ അഭ്യസിക്കുന്നു അക്ഷരങ്ങള്‍ അച്ചടിച്ച് കൂടിയ പുസ്തകങ്ങളില്‍ നിന്ന് അല്ല മരിച്ചു പ്രക്ര്തിയില് നിന്ന് ആദ്യ ഗുരുവായ അമ്മയില്‍ നിന്ന് കാട്ടാളനും മനുഷ്യന് തന്നെ ആണ് രൂപത്തില്‍ അവന്റെ മറ്റുള്ള ചെയ്തികളില്‍ മനുഷ്യനെ പോലെ ഉള്ള ഒരു കോ ടിനെശന് മാത്രമാണ് അവനു ഇല്ലാത്തത
വിദ്യാഭ്യാസം എന്നത് ഉയര്‍ന്ന ടിഗ്രികളിലെക്ക് വരുക എന്നതാണ് തങ്ങള്‍ ഉദേശിച്ചത് എങ്കില്‍ തങ്ങളുടെ വാദത്തോടെ യോജിക്കാം അതല്ല പ്രാഥമിക വിദ്യ പരിശീലിക്കുന്ന പ്രക്രിയയെ ആണ് നിങ്ങള്‍ ഉദ്ദേശിച്ചത് എങ്കില്‍ തങ്ങള്‍ക്ക് തങ്ങളുടെ ചിന്തകള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു
സമൂഹ സാഹ്ജര്യങ്ങള് നിഷേധിച്ച തങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസ മോഹത്തില്‍ നിന്ന് ഉണ്ടായാ പ്രതികാരമാവാം ഈ ഒരു ചിന്ത എന്ന് ഞാന്‍ മനസിലാക്കുന്നു
എനിക്കുള്ള അറിവും വിവരം പരിമിതമാണ് ഞാന്‍ പറഞ്ഞത് നിങ്ങളുടെ കണ്ണുകള്‍ക്ക് ശരി എന്ന് വിലയിരുത്താന്‍ കയിഞ്ഞാല് ഞാന്‍ വിജയിച്ചു ഇല്ലെങ്കില്‍ ഞാന്‍ പരാജയപെട്ടു . (അനക്ക് അറീലെ നമൂസ്സെ കൊമ്പനെ )
സംശയം അപരാധമേ അല്ല....പ്രസക്തമായ പോസ്റ്റ് , നമൂസ്....! ( സംശയം പ്രധിരോധത്തിലേക്ക് നയിക്കുമ്പോള്‍....വേണ്ട..ഇപ്പോള്‍ വേണ്ട...)
prarthikkaam ,nanmakal nalkatte allahu aameen .
അലൻ സ്റ്റ്രൈക്ക് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.Don't compare yourself with anyone in this world, if you do so, you are insulting yourself…ഈ വാക്കുകൾ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.സ്കൂൾ തുറന്ന ഈ അവസരത്തിൽ എഴുതിയ ഈ പോസ്റ്റിനും നാമൂസിനും ആയിരം അഭിനന്ദനങ്ങൾ…
കുട്ടികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന് പകരം മാതാപിതാക്കള്‍ തമ്മിലുള്ള അനോരോഗ്യകരമായ മത്സരമാണ് ഇന്നത്തെ വിദ്യാഭാസജീവിതത്തില് നടക്കുന്നത് എന്ന് കുറച്ചെങ്കിലും പറയാതെ വയ്യ. എന്നാല്‍ അതിനു അപവാദമായി ചുരുക്കം ചില നല്ല പ്രവണതകളും കണ്ടിട്ടുണ്ട്.
നല്ല പോസ്റ്റ്...
എല്‍കെജി മുതല്‍ ഇവിടെത്തന്നാ-അബുദാബിയില്‍ പഠിച്ചതും വളര്‍ന്നതും, അതുകൊണ്ട് നാട്ടിലെ രീതി അറിയില്ല. എന്നാലും കേരളത്തിലെ എജുകെഷന്നു എന്തൊക്കെയോ കുറ്റങ്ങള്‍ ഉണ്ടെന്നു കേട്ടറിഞ്ഞിട്ടുണ്ട്. നന്നായി വായിക്കാന്‍ പറ്റുന്ന ആര്‍ട്ടിക്കിള്‍ തന്നെ ഇത്. keep writing dear. best wishes
അപ്പൂപ്പന് ജീവിതം കൊണ്ട് പഠിച്ചു.പ്രയോജനം കിട്ടിയില്ല. അച്ഛന് പഠിച്ചു പരാജയപ്പെട്ടു.അപ്പോള്‍ ഇത് രണ്ടും കണ്ടു വളരുന്ന മകന് പഠിത്തത്തെ എങ്ങിനെ ഉപയോഗിക്കാം എന്ന് ചിന്തിക്കില്ലേ? അപ്പോള്‍ വളഞ്ഞ വഴികള്‍ തനിയെ കണ്ടെത്തും പ്രയോജനപ്പെടുത്തും.......
ഞാന്‍ ചെറുപ്പത്തില്‍ പോലും കാണാത്ത കാഴ്ചകളുടെ ലോകമാണ് എന്റെ മകന് കുട്ടിയായിരിക്കുമ്പോള്‍ തന്നെ കാണുന്നത്.അതിജീവിച്ചേ മതിയാവൂ എന്ന സാഹചര്യത്തില്‍ അവര്‍ ഉപദേശം കേള്‍ക്കാന്‍ നില്‍ക്കില്ല.
പിന്നെ നന്മ സൂക്ഷിക്കാം.സ്വന്തം മനസാക്ഷിക്ക് വേണ്ടി അത്ര മാത്രം....
കള്ളത്തരം പഠിക്കണം നിലനില്‍പ്പിന് വേണ്ടി.......
നല്ല ചിന്ത പങ്കുവച്ചതിനു നന്ദി.
ഞാന്‍ വിശദമായി വായിച്ചു...
കൂടെ എല്ലാ കമെന്റുകളും വായിച്ചു കൊണ്ടിരിക്കുന്നു..........
എന്റെ മനസ്സിന് ഒരു കുഴപ്പമുണ്ട്.. നമൂസ് പറഞ്ഞത് ശരിയാണെന്ന് ആദ്യം ഉറപ്പിച്ചു.. അക്ബര്ക്കായുടെ കമെന്റ് വായിച്ചപ്പോള്‍ ആകെ സംശയമായി .. കാന്ഫുഷന്‍
ബെഞ്ചാലിയുടെ അഭിപ്രായം വളരെ കാമ്പുള്ളതാണെന്ന് കാണുന്നു.
ഇന്നത്തെ തലമുറയില്‍ കണ്ടു വരുന്ന പ്രധാന പ്രശ്നം ധാര്‍മ്മികമായ ബോധത്തിന്റെ അഭാവമാണ്. സഹജീവികളോട് കാരുണ്യവും, സ്നേഹവും, മൂല്യബോധവുമുള്ള പ്രബുദ്ധമായ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ വിദ്യാഭ്യാസം കൊണ്ട് കഴിയണം. മനുഷ്യനെ സംസ്ക്കരിക്കുന്ന പ്രകിയയാണ് വിദ്യാഭ്യാസം. മനുഷ്യരാണ് മാറേണ്ടത്. നമ്മള് മാറുമ്പോള്‍ സമൂഹത്തിന്റെ കാഴ്ചപാടും മാറും. മാറ്റം ഓരോ വ്യക്തിയുടെ ഉള്ളില്‍ നിന്നും ഉണ്ടാകട്ടെ. അങ്ങിനെ വരും തലമുറ മൂല്യബോധമുള്ള, അര്‍പ്പണ ബോധമുള്ള, ധാര്‍മ്മികമൂല്യമുള്ള തലമുറയായി മാറട്ടെ.
“Education is the manifestation of perfection already in man”
- സ്വാമി വിവേകാനന്ദന്
നല്ല വിഷയം. ചിന്തനീയമായ പോസ്റ്റ്. ആശംസകള്‍.
ഇപ്പഴത്തെ വിദ്യാഭ്യാസ രീതിയെ കുറിച്ച് അത്ര മോശമല്ലാത്തൊരു അഭിപ്രായം എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും പറയാന്‍ ചെറുത് ആളല്ല.
അതുകൊണ്ട് അറിവുള്ളവര്‍ തമ്മിലുള്ള ആശയസംഘട്ടനങ്ങള്‍, കണ്ടും, കേട്ടും, അറിഞ്ഞും ഇവ്ടെ തന്നെ കാണും. :)
വായിച്ചു,മനസ്സാ മന്‍സൂറിനെ അഭിനന്ദിച്ചു,അഭിപ്രായവൈവിദ്ധ്യങ്ങള് വിഷയവ്യാപ്തിയിലേക്ക് നയിച്ചു.. നെല്ലും പതിരും ചികഞ്ഞ് ഞാനും ഉണ്ടിവിടെ..!
സംശയം അപരാധമോ? അല്ലേയല്ല. ആരാണിങ്ങിനെ പഠിപ്പിക്കുന്നത്! ഞാൻ പഠിച്ച ക്ലാസുകളിലൊക്കെ കുട്ടികളോട് സംശയം ചോദിക്കാനാണ് അധ്യാപകർ ആവശ്യപ്പെട്ടിട്ടുള്ളത്. എന്റെ മക്കളെയും പരിശീലിപ്പിക്കുന്നത് അത് തന്നെ.
സ്നേഹിക്കാൻ ആദ്യം പഠിപ്പിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. സഹജീവിസ്നേഹവും ദയയും കാരുണ്യവും പോലുള്ള നന്മയുടെ വികാരങ്ങളൊക്കെ കുടുംബത്തിൽ നിന്നുതന്നെയാണ് പരിശീലിപ്പിക്കേണ്ടത്. മക്കൾക്ക് അനുകരിക്കാൻ തക്കവിധം രക്ഷിതാക്കൾ മാതൃകയാകുകയും വേണം. നാം കാണിച്ചു കൊടുക്കാത്ത നന്മയുടെ വഴികൾ ഭൌതികവിദ്യാഭ്യാസത്തിൽ നിന്നു മാത്രം തിരയരുത്.
നല്ലത് പ്രവർത്തിക്കാൻ മത്സരം ഉണ്ടാക്കിയെടുക്കേണ്ടത് മാതാപിതാക്കളുടേയും അധ്യാപകരുടെയും സമൂഹത്തിന്റെയും കടമയാണ്.
" സുഹൃത്തെ പരീക്ഷയോ അത് പോലുള്ള മൂല്യ നിര്‍ണയ സംവിധാനങ്ങളോ ഇല്ലാതെ എങ്ങിനെയാണ് നാളത്തെ സമൂഹത്തിനാവശ്യമുള്ള വിവിധ മേഘലകളിലേക്ക് വേണ്ടവരെ കണ്ടെത്തുക._അക്ബര്‍"
പരീക്ഷയിലൂടെ ചെയ്യുന്നത്. യോഗ്യരായവര കണ്ടെത്തുക എന്നതാണോ അതോ യോഗ്യരായവരില്‍ കുറച്ചുപേരെ ഒഴിവക്കലാണോ?? പത്തു പേരെ ആവശ്യമുള്ള പോസ്റ്റിലേക്ക് ഇരുപതു യോഗ്യര്‍ വന്നാല്‍ അവിടെ പരീക്ഷയുടെ റോള്‍ എന്താണ്..? എന്തെങ്കിലും കാരണം കണ്ടെത്തിയെ പറ്റൂ അതില്‍ നിന്നും ആളെ അരിച്ചെടുക്കാന്‍. ചിലപ്പോള്‍ അത് തന്നെ കൈക്കൂലിയുടെ കഥകളും പറയും...! ഈ അരിക്കല്‍ പ്രക്രിയയാണ് ഇന്നത്തെ വിദ്യാഭ്യാസം. എല്ലാവരും ജയിക്കുന്ന ഒരു വിദ്യാഭ്യാസത്തെ നമ്മള് ഭയപ്പെടുന്നു...എന്റെ കുട്ടികളെ എങ്ങനെ ഈ മല്‍സരത്തില്‍ നിന്നും ജയിപ്പിക്കും...അധ്യാപകരും വരേണ്യവര്‍ഗവും സമൂഹത്തിലെ ഉന്നതരും ഇവിടെ ഒരു അവിശുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുന്നു...എല്ലാവരും ജയിക്കുന്ന അധ്യാപനം എന്നത്
അങ്ങനെ നമ്മള് പേടിക്കുന്ന ഒരു സംഭവം ആകുന്നു...ഓര്‍ത്തു നോക്ക് എല്ലാവരും ജയിക്കുന്ന സമ്പ്രദായത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ ഒരു ഗുസ്തിയും വെച്ചേക്കാം അല്ലെങ്കില്‍ ഒരു ഓട്ട മത്സരം കാരണം കുറെ അധികം പേരെ നിങ്ങള്‍ക്ക് അരിച്ചു
മാറ്റിയെ പറ്റൂ ....!!!!!
അതിനെയാണ് പരീക്ഷ അഥവാ മൂല്യ നിര്‍ണ്ണയം എന്ന് നിങ്ങള്‍ പറയുന്നത്...ഭാഷ അറിയാത്തവന് പിന്നീട് കവിത എഴുതുന്നു..!!!, കണക്കിന് തോറ്റവന് പിന്നീട് ജീവിതത്തില്‍ കണക്കപിള്ളയാവുന്നു..!!!! ഹിന്ദിയില്‍ തോറ്റതിന് പിന്നിലായവന്‍ പരീക്ഷ പാസ്സാവാതെ സന്തോഷ് ട്രോട്രോഫി ഫുട്ബോളില്‍ നാടിന്റെ അഭിമാനമാകുന്നു....!!!! എന്നിട്ടും ഇവരൊക്കെ സ്കൂളില്‍ മോശമായിരുന്നു...!!! നമ്മുടെ അധ്യാപനം അവരെ അരിച്ചു മാറ്റി സമൂഹത്തിലെ ചെല്ലപിള്ളകളെ രക്ഷിച്ചെടുത്തു...പക്ഷെ പ്രാഥമികമായ ആ തോല്‍വിയില്‍ മനം മുരടിച്ചു ജീവിതത്തിന്റെ കാണാകയങ്ങളിലേക്ക് എത്രയോ മനസ്സുകള്‍ പോയിട്ടുണ്ടാകും...എവിടെയാണ് സുഹൃത്തേ നമ്മള് പറയുന്ന.... ഒരുവനെ അവന്റെ കഴിവുകള്‍ തിരിച്ചറിയാന്‍ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസം....???
ആധുനിക ശാസ്ത്രം പറയുന്നു "ഓരോ മനുഷ്യനും അതുല്യമാണ്"....അവന്റെ DNA യില്‍ അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നു...ബുദ്ധിയിലും ശരീരത്തിലും പോരായ്മകള്‍ ഉള്ളവരെന്ന് സമൂഹം പറയുന്നവര്‍ പോലും മറ്റു നിരവധി മേഖലകളില്‍ അത്ഭുതം കാണിക്കാന്‍ കഴിയുന്നവര്‍ ആണെന്ന് ശാസ്ത്രവും അനുഭവങ്ങളും പറയുമ്പോള്‍, ഇങ്ങനെ തിരിച്ചറിഞ്ഞ കുട്ടികളേക്കാള്‍ എത്രയോ ലക്ഷം കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നുവെന്നന്നത് എന്തൊരു വിദ്യ ' ആഭാസമാണ്'. പ്രിയ അധ്യാപനമേ...നിങ്ങള്‍ തോറ്റിരിക്കുന്നു എന്ന് വിദ്യാഭ്യാസത്തെ കുറിച്ച് ആധികാരികമായി പഠനം നടത്തുന്ന പണ്ഡിതന്മാര് എല്ലാം പറയുന്നു.
ബ്രിട്ടീഷുകാര്‍ പറഞ്ഞ "മേക്കാളക്ക് ഗുമാസ്തന്മാരെ ഉണ്ടാക്കലല്ല" ഇന്നും വിദ്യാഭ്യാസം ചെയ്യേണ്ടത് എല്ലാവരും അവരവര്‍ക്കിഷ്ടമുള്ളത് പഠിക്കട്ടെ...അതിനു ഒരു വേലി കെട്ടി അതിലേക്ക് എത്തണമെങ്കില്‍ ബാക്കിയെല്ലാം പഠിക്കണം എന്ന്
കാടിളക്കുന്നതല്ല വിദ്യാഭ്യാസം... കമ്പനികള്‍ ജോലിക്കാരെ അവരവരുടെ ആവശ്യപ്രകാരം എടുക്കട്ടെ..ഡോക്ടര്‍മാരുടെ ആവശ്യവും എല്ലാം അങ്ങനെ നിറവേറട്ടെ...അതിനു നമ്മള് എന്തിനു തല പുണ്ണാക്കണം..? എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കാകും....അതിനവരെ പ്രാപ്തരാക്കണം അതാണ് വിദ്യാഭ്യാസം.
{ലോകയുദ്ധത്തിനു മുമ്പ് കൊബയാശി മാസറ്റരുടെ വിദ്യാഭ്യാസം ഇന്നും മനസ്സില്‍ നില്ക്കുന്നു.}
ഇന്ന് ലോകമെമ്പാടും പുതിയ മൂല്യ നിര്‍ണ്ണയ രീതികളില്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. മൂല്യ നിര്‍ണ്ണയം എന്നത് ഒരു കുട്ടിയെ മുന്നിലാണോ പിന്നിലാണോ എന്ന്
കണ്ടെത്താനല്ല.മറിച്ചു അവനെ എല്ലാവരുടെയും ഒപ്പം ആത്മവിശ്വാസമുള്ളവനാവാന് അവന്റെ ഉള്ളിലെ കഴിവുകളെ പുറത്തു കൊണ്ടുവരാനുള്ള മാര്‍ഗമാണ് മൂല്യനിര്‍ണ്ണയം അതൊരു തുടര്‍ പ്രക്രിയ ആണ്...ഇന്ന് 'കാല് ടേം പരീക്ഷയോ ഹാഫ് ടേം'
പരീക്ഷയോ അല്ല ഉള്ളത് മറിച്ചു നിരന്തര മൂല്യ നിര്‍ണ്ണയമാണ്. ഈ പറഞ്ഞതിനു അര്‍ത്ഥം ഇവയെല്ലാം പൂര്‍ണ്ണമായെന്ന അര്‍ഥത്തില്‍ അല്ല...പക്ഷെ അവ വളരെ സ്വാഗതാര്‍ഹമാണ്..എന്നത് കൊണ്ടാണ്.
" പഠിക്കുന്നവനും പഠിക്കാത്തവനും ഡോക്ടര്‍ ആവാം. പഠിക്കുന്നവനും പഠിക്കാത്തവനും എഞ്ചിനീയര്‍ ആവാം. എല്ലാവര്ക്കും കലക്റ്റര്‍ ആവാം. പരീക്ഷയോ മറ്റോ വേണ്ട എന്നാണോ - അക്ബര്‍ "
നമ്മള്‍ക്ക് ധൈര്യമുണ്ടോ ഡോക്ടറാവാനും കലക്ടറാവാനും താല്പര്യമുള്ള മുഴുവന്‍ കുട്ടികളെയും പഠിപ്പിച്ചെടുക്കാനുള്ള മുഴുവന്‍ സൌകര്യവും ചെയ്യാന്‍....എന്താണവര്ക്കുള്ള കൊമ്പ്...എത്രയോ ആളുകള്‍ അവരെക്കാള്‍ ( പലപ്പോഴും) നന്നായി രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ നന്നായി അറിയുന്നു..നന്നായി ഭരണം നിര്‍വഹിക്കാന്‍ കഴിവുള്ള എത്രയോ പേര്...എന്താണ് ഐ പി എസ്,ഐ എ എസ് പരീക്ഷകള്‍ കുറച്ചു പേര് മാത്രം എഴുതുന്നത്...ഇത്രയം കടമ്പകള്‍ പഠിച്ചു വരുന്ന പൂരണ യോഗ്യര്‍ എന്തൊക്കെയാണ് കട്ടി കൂഒട്ടുന്നത്..????..വയനാട്ടിലെ ആദിവാസി കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ അവരും ഈ പറഞ്ഞതൊക്കെ ആവും അവര്‍ക്കും നല്ല മസ്തിഷ്ക്കമാനുള്ളത്.
" എന്തെങ്കിലും ഒക്കെ ചുമ്മാ എഴുതി വിടുക എന്നതില്‍ കവിഞ്ഞു വല്ല ഉദ്ദേശവും എഴുത്തില്‍ ഉണ്ടെങ്കില്‍ പറയൂ. - അക്ബര്‍"
ഉദ്ദേശം വ്യക്തമാക്കി. എല്ലാം പഠിക്കേണ്ട കാലത്തെ ഒരു കുട്ടിയെ മുന്നിലേക്കും പിന്നിലേക്കും തള്ളി വിടാനുള്ള വിദ്യഭ്യസത്തെയല്ല മറിച്ചു എല്ലാവരും തോളോട് തോള് ചേര്‍ന്നാണ് ജീവിതത്തെ നേരിടേണ്ടത് എന്ന് പഠിപ്പിക്കുന്ന, അഥവാ ദൈവം സൃഷ്ടിച്ച എല്ലാവര്ക്കും നല്ല ബുദ്ധി അവനവന്റെ മേഖലകളില്‍ ഉണ്ടെന്ന തിരിച്ചറിവുള്ള
വിദ്യാഭ്യാസമാണ് വേണ്ടത്. അങ്ങനെ അവനെ തിരിച്ചറിയുന്നില്ലാ എങ്കില്‍, അവന്റെ മനസ്സില്‍ ചോദ്യങ്ങള്‍ അങ്കുരിപ്പിക്കുന്നില്ലാ എങ്കില്‍, അവനെ സംശയാലുവും ജിജ്ഞാസുവും ആക്കുന്നില്ലാ എങ്കില്‍, അതിനു പണിയെടുക്കാന്‍ ഉത്സാഹവും അര്‍പ്പണ മനോഭാവവും ഉള്ള അധ്യാപകരില്ലാ എങ്കില്‍, അതിനായി ഒരു കരിക്കുലം വിഭാവന ചെയ്യാന്‍ വിദ്യാഭ്യാസ വിചക്ഷണന്മാര് ഇല്ലാ എങ്കില്‍, തോറ്റത് കുട്ടികള്‍ അല്ല. കഴിവില്ലാത്തവര്‍ കുട്ടികള്‍ അല്ല. തോറ്റതും കഴിവില്ലാത്തവരും ഈ സമൂഹവും അതിലെ അധ്യാപകരും കരിക്കുലവും അതിനെ ചിന്തിക്കുന്നവരും ആയിരിക്കും..
ഒപ്പം സ്നേഹമെന്നത് ഒരു ആധിയും സ്വാര്‍ഥതയും നിറഞ്ഞ മത്സര ക്രമത്തിലൂടെ പരീക്ഷകളില്‍ കൂടി വളര്‍ന്നു വരുന്ന ഒരു തലമുറയില്‍ സ്നേഹം ഉണ്ടാവും എന്ന് നമ്മള് കരുതുന്നു എങ്കില്‍, അത് ശുദ്ധ വങ്കത്തമായിരിക്കും എന്ന് പറയാനും...അഥവാ
ആര്‍ക്കെങ്കിലും അതിലും സ്നേഹം ഉണ്ടാവും എന്നും ഉണ്ടായിട്ടുണ്ട് എന്നും കരുതുന്നുവെങ്കില്‍ അതിനെ സ്നേഹമെന്നല്ല മറ്റെന്തെകിലും പേരിട്ടു വിളിക്ക് എന്നും പറയാന്‍ ...ചൂണ്ടിക്കാണിക്കാന്‍ ....ആണ് ശ്രമിച്ചത്.
അക്കമിട്ട ചോദ്യങ്ങളുടെ മേലുള്ള എന്റെ അഭിപ്രായം. കൂടെ, "അക്കമിട്ടു ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടോ?. നേരെ ചൊവ്വേ ലളിതമായി പറയാമോ?." ഇങ്ങനെ ഒരു അപേക്ഷയും ഉണ്ടായിരുന്നവല്ലോ..? ഞാന്‍ ശ്രമിക്കാം.
അധമന്മാര് എന്ന സങ്കല്പം ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞിട്ടുണ്ടാകും എന്നറിയാം. സംശയങ്ങള്‍ ചോദിക്കുക എന്നത് ഇപ്പോഴും സിലബസിന് പുറത്താണ്.ഏത് കുട്ടിക്കും അറിയാവുന്ന കാര്യമാണിത്. അത് ഭൂമി ഉരുണ്ടതാണെന്ന് പഠിപ്പിക്കുമ്പോള്‍ "അതെന്നാണ് മനസ്സിലായത് ?? അതെങ്ങനെ കണ്ടെത്തി...എന്ത് കൊണ്ടിത് പരന്നില്ല??? "ഈ ചോദ്യങ്ങള്‍ മാത്രമല്ല..ബാല മനസ്സുകളില്‍ ചോദ്യങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടാകും..ഒരര്‍ഥത്തില്‍ അവന്റെ ജിജ്ഞാസയെ..അവന്റെ അറിവിലേക്കുള്ള യാത്രക്ക് തുടക്കമിടാന്‍ ഇത്തരത്തിലുള്ള ഒരു ചോദ്യം മതി..ആരാണിത് പ്രോത്സാഹിപ്പിക്കുക....????? എവിടെയാണ്, ഏത് പഠന സമ്പ്രദായത്തിലാണ് ഇവ നടക്കുക....?????
"എന്താണ് സുഹൃത്തേ ഈ സംവേദന ക്ഷമത....അതിനെ നിലവിലെ പരീക്ഷ സമ്പ്രദായം എങ്ങനെയാണ് അളക്കുന്നത്" അക്ബര്‍.
ഈ സംവേദന ക്ഷമതയുള്ളവരായ ഡോക്ടര്‍മാരും അധ്യാപകരും എന്‍ജിനീയര്‍മാരും കളക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും ഒക്കെ എന്ത് സംവേദന ക്ഷമതയാണ് നാട്ടില്‍ കാട്ടികൂട്ടുന്നത്...'അണ്ണാ ഹസാരെമാര്‍ക്ക്' വയസ്സുകാലത്തും പണികൊടുക്കുന്നു എനെന്നല്ലാതെ,മൂലമ്പള്ളിക്കാര്‍ക്ക് കുട്ടികളെ സ്കൂളില്‍ വിടാതെ ജീവിക്കാന്‍ സമരം ചെയ്യാനും പ്രേരിപ്പിക്കുന്ന നമ്മുടെ ഉദ്യോഗസ്ഥ ഭരണ സംവേദനക്ഷമത എങ്ങനെയാണ് പരീക്ഷകളില്‍ വിലയിരുത്തിയത്....എന്റമ്മോ ഭയങ്കരം....!!!
{കൊബയാശി മാസറ്റരുടെ വിദ്യാഭ്യാസ പരീക്ഷണം ഇന്നും മനസ്സില്‍ നില്ക്കുന്നു}
ഇന്ന് നാം കൊട്ടിഘോഷിക്കുന്ന മത്സരാടിസ്ഥാനത്തില്‍ യോഗ്യരെ കണ്ടുത്തുന്ന ഉയര്‍ന്ന സംവേദന ക്ഷമതയുള്ളവരെയും സൃഷ്ടിക്കുന്ന നമ്മുടെ മാന്യതയുടെ മുഖമായ എല്ലാ സ്കൂളുകളില്‍ നിന്നും പുറത്താക്കപ്പെട്ട, ലോകം മുഴുവന്‍ വായിക്കപ്പെട്ട 'ടോട്ടോചാന്' എന്ന പുസ്തകത്തിന്റെ രചയിതാവും പിന്നീട്, ഐക്യ രാഷ്ട്ര സഭയുടെ 'ഗുഡ് വില്‍' അംബാസഡറായി സ്ഥാനമേറ്റ ടോട്ടോചാന് എന്ന പിഞ്ചു ബാലിക നമ്മുടെ ഇതേ സമ്പ്രദായ ത്തിലായിരുന്നു വിദ്യ അഭ്യസിക്കപ്പട്ടത്. അന്നതിനെ തിരുത്താന്‍ ടോട്ടോചാന് കൊബയാശി മാസ്റ്റര്‍ എന്ന ഒരു അദ്ധ്യാപകനുണ്ടായിരുന്നു.
കുട്ടികളെ ചോദ്യങ്ങള്‍ ആവര്ത്തിപ്പിക്കാനും അവരില്‍ ആത്മവിശ്വാസമുളവാക്കാനും അവരെ മുന്നിലേക്ക് കൊണ്ട് വരാനും നിലവിലെ പരീക്ഷാ_വിദ്യാഭ്യാസ സമ്പ്രദായത്തെ അടിമുടി മാറ്റി മറിക്കാനും അന്നൊരു കൊബയാശി മാസ്റ്റര്‍ എങ്കിലും ഉണ്ടായിരുന്നു.
രണ്ടാം ലോകമഹാ യുദ്ധത്തില്‍ ഹിരോഷിമ ബോംബിങ്ങില്‍ ആ വിദ്യാലയവും തകര്‍ക്കപ്പെട്ടു. എന്നാല്‍, ഇന്നും ലോകത്തെ എല്ലാ വിദ്യാഭ്യാസ വിചക്ഷണന്മാരിലും അന്നത്തെ ആ ധീര പരീക്ഷണമായിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ഇന്നും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയത്തില്‍ പ്രചോതിതമായി നമ്മുടെ കുട്ടികളെ ഓര്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നത് ഏറെ പിന്തിരിപ്പന് എന്ന വിമര്‍ശനത്തിന് ഹേതു എങ്കില്‍, സുഹൃത്തെ.....
വാക്കുകള്‍ അതിന്റെ വിശുദ്ധിയില്‍ നിന്നും നിര്ഗ്ഗളിക്കുന്നുവെങ്കില്,
നിങ്ങളെന്റെ നാക്കരിയുക.
ഞെട്ടിപ്പിക്കുന്ന കാഴ്ചകളിലേക്ക് കാലിനെ നടത്തുന്നുവെങ്കില്‍,
നിങ്ങളെന്റെ കണ്ണ് കെട്ടുക.
ദൈന്യതയില്‍ മനസ്സിറക്കത്തെ നിര്‍ബന്ധിക്കുന്നു വെങ്കില്‍,
നിങ്ങളെന്റെ ചെവിക്ക് താഴിടുക.
എന്നിട്ടും, അഹിതമായ സത്യത്തെ ആവര്‍ത്തിക്കുന്നുവെങ്കില്‍,
നിങ്ങളെന്റെ ചിന്തകളുടെ കൂമ്പ് ഒടിക്കുക.
{മൊബൈലില്‍ വിളിച്ചു ഇന്നേറെ സംസാരിച്ച {ശകാരിച്ച} സുഹൃത്തിന്}
നമൂസിന്റെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിക്കുന്നു ...എല്ലായിടത്തും സംശയം ചോദിയ്ക്കാന്‍ ഇന്നും അനുവടികുന്നില്ല ..
രക്ഷിദാകളുടെയും അധ്യാപകരുടെയും ഈ മത്സരഭ്യെസം കുട്ടികളില്‍ വലിയ സങ്കുചിതത്വം വളര്‍ത്തുന്നുണ്ട് ........
............എം എ .ബേബി ..പറഞ്ഞതുപോലെ തോല്‍വിയിലെ വിജയത്തെ കാണാന്‍ കഴിയണം ..........
Akber@കുട്ടികളുടെ വിധ്യഭ്യെസതിന്റെ കാര്യത്തില്‍ സമനില നഷ്ട്ടപെട്ട രക്ഷിദാക്കളുടെ നാടയിട്ടുണ്ട് കേരളം
ഇതു കണ്ടില്ലെന്നു നടികുന്നത് എന്തിന്......
ചോ- പരീക്ഷയിലൂടെ ചെയ്യുന്നത് യോഗ്യരായവര കണ്ടെത്തുക എന്നതാണോ അതോ യോഗ്യരായവരില്‍ കുറച്ചുപേരെ ഒഴിവക്കലാണോ??
ഉ- അയോഗ്യരായ കുറച്ചു പേരെ ഒഴിവാക്കല്‍
ചോ-പത്തു പേരെ ആവശ്യമുള്ള പോസ്റ്റിലേക്ക് ഇരുപതു യോഗ്യര്‍ വന്നാല്‍ അവിടെ പരീക്ഷയുടെ റോള്‍ എന്താണ്..?
ഉ - ഒരു പെണ്‍കുട്ടിക്ക് യോഗ്യരായ രണ്ടു ചെറുപ്പക്കാരില്‍ നിന്ന് വിവാഹാലോചന വന്നാല്‍ രണ്ടു പേര്‍ക്കും അവളെ കെട്ടിച്ചു കൊടുക്കുമോ.
ചോ-എല്ലാവരും ജയിക്കുന്ന ഒരു വിദ്യാഭ്യാസത്തെ നമ്മള് ഭയപ്പെടുന്നു..
ഉ - orikkalum ഭയപ്പെടരുത്. 10 ലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും +2 കഴിഞ്ഞാല്‍ അതില്‍ 6 ലക്ഷം പേര്‍ക്ക് താല്പര്യം ഡോക്ടര്‍മാര്‍ ആകാനാനെങ്കില് അവരൊക്കെ ഡോക്ടര്‍മാര്‍ ആവട്ടെ. സര്‍ക്കാര്‍ ആശുപത്രികളി ആണ് അവര്‍ക്കെല്ലാം താല്പര്യമെങ്കില് അങ്ങിനെ ആയിക്കോട്ടെ. സീറ്റില്ല എന്ന് എവിടെയും പറയരുത്. തോല്‍വി എന്നാ പ്രശ്നം ഇനി ഇല്ലേ ഇല്ല.
പക്ഷെ നാമൂസിനു ഒരു അസുഖം വന്നാല്‍ ഇന്ന ഡോക്ടര്‍ ചികിത്സിക്കണം എന്ന് വാശി പിടിക്കരുത്. സ്കൂളില്‍ വരുന്നവരെല്ലാം ഡോക്ടര്‍മാര്‍ ആകുന്ന സ്ഥിതിക്ക് അവരില്‍ ആരും ചികിത്സിക്കും.
ചോ-എല്ലാവരും ജയിക്കുന്ന അധ്യാപനം എന്നത് അങ്ങനെ നമ്മള് പേടിക്കുന്ന ഒരു സംഭവം ആകുന്നു
ഉ - ഇല്ല തോല്‍വി എന്ന വാക്ക് തന്നെ നമ്മള് ഇന്നത്തോടെ നിഘണ്ടു വില്‍ നിന്നും എടുത്തു മാറ്റുന്നു.
ചോ- ഓര്‍ത്തു നോക്ക് എല്ലാവരും ജയിക്കുന്ന സമ്പ്രദായത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ ഒരു ഗുസ്തിയും വെച്ചേക്കാം അല്ലെങ്കില്‍ ഒരു ഓട്ട മത്സരം കാരണം കുറെ അധികം പേരെ നിങ്ങള്‍ക്ക് അരിച്ചു മാറ്റിയെ പറ്റൂ ....!!!!!
ഉ - സോറി. എനിക്ക് മനസ്സിലായല്ല. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും മനസ്സിലായോ
ചോ- കണക്കിന് തോറ്റവന് പിന്നീട് ജീവിതത്തില്‍ കണക്കപിള്ളയാവുന്നു..!!!! ഹിന്ദിയില്‍ തോറ്റതിന് പിന്നിലായവന്‍ പരീക്ഷ പാസ്സാവാതെ സന്തോഷ് ട്രോട്രോഫി ഫുട്ബോളില്‍ നാടിന്റെ അഭിമാനമാകുന്നു....!!!! എന്നിട്ടും ഇവരൊക്കെ സ്കൂളില്‍ മോശമായിരുന്നു...!!!
ഉ - ഇവിടെ വാദി പ്രതിയാകുന്നു.
ചോ- എവിടെയാണ് സുഹൃത്തേ നമ്മള് പറയുന്ന.... ഒരുവനെ അവന്റെ കഴിവുകള്‍ തിരിച്ചറിയാന്‍ പ്രാപ്തനാക്കുന്ന വിദ്യാഭ്യാസം....???
ഉ - അതുണ്ട്. അതിനു പത്താം ക്ലാസ് കഴിഞു +2 വിനു ചേരുമ്പോള്‍ 4 ചോയിസ് ഉണ്ട്. പിന്നെ +2 കഴിഞ്ഞാന്‍ 32 ചോയിസ് ഉണ്ട്. ഇത്രയൊക്കെ നമ്മളെക്കൊണ്ട് പറ്റൂ
ചോ- ആധുനിക ശാസ്ത്രം പറയുന്നു "ഓരോ മനുഷ്യനും അതുല്യമാണ്"....
ഉ - ഞാനും കേട്ടിരുന്നു.
ചോ- അവന്റെ DNA യില്‍ അത്ഭുതങ്ങള്‍ ഒളിഞ്ഞിരിക്കുന്നു..
ഉ - സത്യം. നൂറു വട്ടം
ചോ- ഇങ്ങനെ തിരിച്ചറിഞ്ഞ കുട്ടികളേക്കാള്‍ എത്രയോ ലക്ഷം കുട്ടികള്‍ തിരിച്ചറിയാതെ പോകുന്നുവെന്നന്നത് എന്തൊരു വിദ്യ ' ആഭാസമാണ്'.
ഉ - സ്കൂളിലെത്തുന്ന കുട്ടികളെ നമ്മള് പഠിപ്പിച്ചു മൂല്യ നിര്‍ണയം നടത്തി തിരിച്ചറിയുന്നു. സ്കൂളില്‍ വരാത്തവരുടെ കാര്യം പടച്ചോന് നോക്കട്ടെ.
ചോ- പ്രിയ അധ്യാപനമേ...നിങ്ങള്‍ തോറ്റിരിക്കുന്നു എന്ന് വിദ്യാഭ്യാസത്തെ കുറിച്ച് ആധികാരികമായി പഠനം നടത്തുന്ന പണ്ഡിതന്മാര് എല്ലാം പറയുന്നു.
ഉ - "പ്രിയ അധ്യാപനമേ...നിങ്ങള്‍ തോറ്റിരിക്കുന്നു" എന്ന് തന്നെയാണോ പറഞ്ഞത്. എന്നാല്‍ അധ്യാപനം എന്ന പരിപാടി ഇനി അവസാനിപ്പിക്കാം.
ചോ- ബ്രിട്ടീഷുകാര്‍ പറഞ്ഞ "മേക്കാളക്ക് ഗുമാസ്തന്മാരെ ഉണ്ടാക്കലല്ല" ഇന്നും വിദ്യാഭ്യാസം ചെയ്യേണ്ടത്.
ഉ - മേക്കാള" മനസ്സിലായില്ല (സംവേദന സംവേദനം) എന്നാലും ഒരു ഊഹം വെച്ച് ഉത്തരം പറയാം. ഉദ്യോഗസ്ഥന്മാരും ഗുമസ്തന്മാരും ഒക്കെ വേണം.
ചോ- എല്ലാവരും അവരവര്‍ക്കിഷ്ടമുള്ളത് പഠിക്കട്ടെ..
ഉ - പഠിച്ചോട്ടേ. ആര്‍ക്കാ വിരോധം
ചോ- ഒരു വേലി കെട്ടി അതിലേക്ക് എത്തണമെങ്കില്‍ ബാക്കിയെല്ലാം പഠിക്കണം എന്ന് കാടിളക്കുന്നതല്ല വിദ്യാഭ്യാസം..
ഉ - അയ്യോ അതു മാത്രം പറയരുത്. short cut പാടില്ല. എട്ടാം കളാസു പഠിക്കാത്തവന് നേരെ ഐ ഏ എസ്സിന് ചേരണം എന്ന് പറഞ്ഞാല്‍ പരീക്ഷ പാടില്ലെങ്കിലും അത് എന്തോ ഒരു ഇത്. യേത്
ചോ- കമ്പനികള്‍ ജോലിക്കാരെ അവരവരുടെ ആവശ്യപ്രകാരം എടുക്കട്ടെ.
ഉ - അതത്രേ യുള്ളൂ. വെറുതെ എടുത്താല്‍ ഈ പഹയന്മാര്ക്കൊക്കെ ശമ്പളം കൊടുക്കണ്ടേ.
ചോ- എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കാകും....അതിനവരെ പ്രാപ്തരാക്കണം അതാണ് വിദ്യാഭ്യാസം.
ഉ - ഇതൊന്നു തിരിച്ചിട്ടു നോക്കാം. കുട്ടികള്‍ക്ക് കുറച്ചു വിദ്യാഭ്യാസം കൊടുത്താല്‍ പിന്നീട് എന്ത് പഠിക്കണം എന്ന് തീരുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കാകും. ഇങ്ങിനെ അല്ലെ കൂടുതല്‍ ശരി.
ചോ- {ലോകയുദ്ധത്തിനു മുമ്പ് കൊബയാശി മാസറ്റരുടെ വിദ്യാഭ്യാസം ഇന്നും മനസ്സില്‍ നില്ക്കുന്നു.}
ഉ - ഇതാരാ മാഷേ. പണ്ട് ഓലയില്‍ നാരായം കൊണ്ട് എഴുതിയാണ് പഴയ തലമുറ പഠിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. പുതിയ തലമുറ കീയ് ബോര്‍ഡില്‍ ഞെക്കിയാണ് പഠിക്കുന്നത് എന്നും കേള്‍ക്കുന്നു. നിങ്ങള്‍ ഇപ്പോഴും ലോക മാഹാ
യുദ്ധത്തിനു മുമ്പുള്ള കൊബയാശി മാസറ്റരുടെ കലാസിലാണോ.
ചോ- നമ്മള്‍ക്ക് ധൈര്യമുണ്ടോ ഡോക്ടറാവാനും കലക്ടറാവാനും താല്പര്യമുള്ള മുഴുവന്‍ കുട്ടികളെയും പഠിപ്പിച്ചെടുക്കാനുള്ള മുഴുവന്‍ സൌകര്യവും ചെയ്യാന്‍.
ഉ - ഇല്ല. താല്പര്യം എല്ലാവര്ക്കും കാണും. പക്ഷെ അവരെ ഒക്കെ ആക്കാന്‍ പറ്റില്ലല്ലോ. അതിനാണ് പരീക്ഷ നടത്തി യോഗ്യത ഉള്ളവരെ, പഠനത്തില്‍ ഏറ്റവും മുന്നിലെത്തുന്നവരെ തിരഞ്ഞെടുക്കാന്‍ "വിവരമില്ലാത്തവര്‍" തീരുമാനിച്ചത്. പക്ഷെ അങ്ങ് പരീക്ഷ തന്നെ പാടില്ല എന്ന് വാശി പിടിച്ചാല്‍ എന്ത് ചെയ്യും
ചോ- എന്താണ് ഐ പി എസ്,ഐ എ എസ് പരീക്ഷകള്‍ കുറച്ചു പേര് മാത്രം എഴുതുന്നത്.
ഉ - അതെ എന്താ? ഇങ്ങള് തന്നെ പറ. എല്ലാരെയും അതിനു പറ്റൂലാ. ഇങ്ങക്ക് ഇപ്പൊ പോയി ഐ പി എസ്,ഐ എ എസ് പരീക്ഷകള്‍ എഴുതാന്‍ പറ്റുമോ ?
എനിക്ക് പറ്റില്ല. അതിനു പഠിക്കണം. ഞമ്മളെക്കൊണ്ട് ഇപ്പൊ ബ്ലോഗില്‍ ഇങ്ങനെ വിവരക്കേട് എഴുതാനേ പറ്റൂ.
ഇങ്ങിനെ ബന്ധമുള്ളതും അല്ലാത്തതുമായ നെടുനീളന്‍ മറുപടികള്‍ ലോക മഹായുദ്ധം മുതല്‍ പറഞ്ഞു തുടങ്ങുന്നതല്ലാതെ ഒരു ബദല്‍ സംവിധാനം ഇതു വരെ നമൂസ് നിര്‍ദേശിച്ചു കണ്ടില്ല. അതു കിട്ടിയിരുന്നു എങ്കില്‍ എനിക്ക് പോകാമായിരുന്നു.
ഒരു അപേക്ഷ ഉണ്ട്. ബദല്‍ സംവിധാനം വല്ലതും പറയുന്നുണ്ടെങ്കില്‍ അതു ലളിതമായി പറയണേ. സംവേദന ക്ഷമത തീരെ കുറവാ. അതു കൊണ്ടാ.
ഓ ടോ
താങ്കള്‍ പറഞ്ഞു തന്നു >>>സ്നേഹിക്കുന്നവര്‍ക്ക് പിറകില്‍ നില്ക്കുകയെന്നാല് സ്നേഹിക്കുന്നവര്‍ മുമ്പിലെത്തുക എന്നാണ് അര്‍ഥം<<<
എന്നു വെച്ചാല്‍ കാര്‍ ബൈക്കിനു പിറകിലാണ് എന്നു പറഞ്ഞാല്‍ ബൈക്ക് കാറിനു മുന്നിലാണ് എന്നാണു അര്‍ഥം അല്ലേ.
ഒരു പാട് അറിവുകള്‍ തന്നു ഈ പോസ്റ്റ്. നന്ദി.
മുകളില്‍ കൊടുത്ത "ചോ" അഥവാ "ചോദ്യം" നാമൂസിന്റെ മുന്‍ മറുപടിയില്‍ നിന്നുള്ളതാണ്.
നാമൂസ് തന്നെ പറയുന്നു. "ഓര്‍ത്തു നോക്ക് എല്ലാവരും ജയിക്കുന്ന സമ്പ്രദായത്തില്‍ നിങ്ങള്‍ ചിലപ്പോള്‍ ഒരു ഗുസ്തിയും വെച്ചേക്കാം അല്ലെങ്കില്‍ ഒരു ഓട്ട മത്സരം കാരണം കുറെ അധികം പേരെ നിങ്ങള്‍ക്ക് അരിച്ചു മാറ്റിയെ പറ്റൂ ..."
ഉ - അത് തന്നെ അല്ലെ ഞാനും പറഞ്ഞത്. ഗുസ്തി വേണ്ടാ. കുട്ടികള്‍ക്ക് അവരുടെ താല്പര്യങ്ങള്ക്ക് അനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ളസൗകര്യം ഇന്നുണ്ട്. അവരില്‍ നിന്നും കൂടുതല്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുക എന്നത് മാത്രമേ പ്രായോഗികമായുള്ളൂ. എല്ലാവര്ക്കും ഒരു വിഷയത്തില്‍ ഒരേപോലെ
കഴിവുണ്ടാവില്ല. അതിനാണ് മൂല്യ നിര്‍ണയം.
നാമൂസ് ചോദിക്കുന്നു. നമ്മള്‍ക്ക് ധൈര്യമുണ്ടോ ഡോക്ടറാവാനും കലക്ടറാവാനും താല്പര്യമുള്ള മുഴുവന്‍ കുട്ടികളെയും പഠിപ്പിച്ചെടുക്കാനുള്ള മുഴുവന്‍ സൌകര്യവും ചെയ്യാന്‍?..
ഉ - ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കൂടുതല്‍ യോഗ്യരായവരെ കണ്ടെത്താനുള്ള മൂല്യ നിര്‍ണയ സംവിധാനം എന്നത്. അവസാനം താങ്കളും എത്തുന്നതും അവിടേക്ക് തന്നെയാനെന്നതിനു മുകളിലെ താങ്കളുടെ രണ്ടു പരാമര്‍ശങ്ങള്‍ സാക്ഷി . അത് കൊണ്ടാണ് ഞാന്‍ ദയവായി ഇരുട്ടില്‍ ഇല്ലാത്ത കരിമ്പൂച്ചകളെ തപ്പി സമയം കളയുകയാണ് എന്ന് ആദ്യം പറഞ്ഞത്.
സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള് എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ താല്പര്യം? സംശയങ്ങളാണ് പുതിയ അന്വേഷണങ്ങള്‍ക്ക് വഴി മരുന്നിടുന്നത്. എങ്കില്‍, സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അതിനെ നിരുത്സാഹപ്പെടുത്തുമ്പോള്‍ വായനയുടെ വിശാലമായ ഒരു ലോകത്തെയും കൂടെയാണ് അവര്‍ക്ക് നിഷേധിക്കപ്പെടുന്നത്. അവരുടെ ചിന്താമണ്ഡലത്തെ ഉത്തേജിപ്പിക്കുന്ന വായന അവര്‍ക്ക് ഒരു ശക്തമായ ജീവിത ശൈലി സമ്മാനിക്കുമെങ്കില്‍, വായനയെ പ്രേരിപ്പിക്കുന്ന സംശയത്തെ എന്തിന് പാപമായി കരുതി വിലക്കണം? ചുരുക്കത്തില്‍ , പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും പുതിയ ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്‍ണ്ണതയില്ല . അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് വേഗത കൂട്ടുന്നത്. നമുക്കാവശ്യമായുള്ളത് മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതവുമായ പഠന രീതികളും , അതിനാവശ്യമായ പദ്ധതികളുടെ ബോധപൂര്‍വ്വമായ ആവിഷ്കാരവുമാണ് വേണ്ടത്..... നല്ല ചിന്ത, നല്ല അവതരണം,നാമൂസ് ഇനിയും ഉയരങ്ങളിലെത്തട്ടെ.... നല്ലത് വായിക്കാനും,കൂടുതൽ ചിന്തിക്കാനും,നന്മക്ക് അതിർ വരമ്പിടുന്നവർക്കും നാമൂസ്സ് എന്ന പുസ്തകത്തെ വായിച്ച്പഠിക്കാം... ഈ സഹോദരന് എന്റെ എല്ലാ ആശിർവാദങ്ങളും
നാമൂസ്സ്.. എല്ലാം സമയാസമയം വായിക്കുന്നുണ്ട് , ചോദ്യോത്തരങ്ങളും ,പരാമര്‍ശനങ്ങളും, വിമര്‍ശനങ്ങളും,അതിലൂടെ ഉരുത്തിരിയുന്ന സൌഹൃദചര്ച്ചകളും.. തൌദാരങ്ങള് ആര്‍ജവത്തോടെ തുടരുക..
ഒക്കാത്തത് കണ്ടാല്‍ പറയണം .അതിന്നു friendship ,relationship ...അങ്ങിനെ ഒരു കേട്ട് പാടുകളും പ്രശ്നമാകരുത് ...എനിക്ക് പറയാനുള്ളത് പലതും അക്ബര്ക്ക പറന്നു ....ഇനിയും ഉണ്ട് കുറെ ..... തെറ്റായ മെസ്സേജ് ഒരിക്കലും കൊടുക്കരുത് നാമൂസ് ...അപേക്ഷയാണ് ..ഇയാള്‍ കണ്ടതിലും ഇനി കാണാനിരിക്കുന്നു ..ഇത്രയെങ്ങിലും അന്ഗീകരിക്കാനുള്ള മനസ്സുണ്ടാകുക .കൂടുതല്‍ അറിയാന്‍ ശ്രമിക്കുക ..അല്ലാതെ സ്വന്തം കുട്ടി രോഗിയായി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ പോലും ക്ലാസ്സിലെ കുട്ടികള്‍ക്ക് പാഠങ്ങള്‍ നഷ്ട്ടപ്പെടരുത് എന്നാ വിചാരത്തോടെ സ്വന്തം കുട്ടിയെ മറ്റാരെയെങ്ങിലും ഏല്‍പ്പിച്ചു സ്ചൂളിലെക്ക് പോകുന്ന teachers ന്റ്റെ വിയര്‍പ്പിനെയും കൂടെ ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യരുത് .മാറ്റങ്ങള്‍ പലതും നടപ്പിലായി കഴിഞ്ഞു.ഇന്ന് ഒരു ടീച്ചര്‍ ക്ലാസ്സ് എടുക്കുന്നതിനു മുന്‍പേ ഒരു പാട് തയ്യാറെടുക്കേണ്ടി യിരിക്കുന്നു ..അതൊന്നും പറഞ്ഞാല്‍ നിങ്ങളുടെ തലയില്‍ കയറില്ല ഇപ്പോള്‍ ....ആദ്യം ആ yellow കണ്ണട മാറ്റിവെക്കു .എന്നിട്ട ഒന്നുടെ അന്വേഷണം നടത്തൂ തീര്‍ച്ചയായും തങ്ങള്‍ക്ക് കുറച്ചൂടെ ആശ്വസിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ കിട്ടും ....
നമൂസ് നിങ്ങളുടെ ആശങ്ങയിലെ ആത്മാര്‍ത്ഥത ഞാന്‍ തിരിച്ചരിയന്നിട്ടല്ല ..പക്ഷെ തെറ്റ് തെറ്റു തന്നെ ....ആശംസകള്‍ ഇനിയും എഴുതുക ...നല്ല മെസ്സേജ് കള്‍ ആളുകളില്‍ എത്തിക്കുക ..അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ .
@അക്ബര്കാ
എന്റ്റെ salute താങ്കള്‍ക്ക് ...തെറ്റുകളെ ചൂണ്ടി കാണിക്കാനും അതിനെ ഉറക്കെ പറയാനും താങ്കള്‍ കാണിച്ച മികവിന് ..ഒരു ടീച്ചര്‍ എന്നാ നിലയില്‍ എനിക്ക് നന്ദി പറയാതെ വയ്യ ....ആശംസകള്‍ കൂടെ പ്രാര്‍ത്ഥനയും സര്വശക്തന് താങ്കളുടെ നാവിനും ,തൂലികക്കും കൂടുതല്‍ ശക്തിയും ധ്യൈര്യവുംനല്കട്ടെ ആമീന്‍
(ഈ കമന്റ് എന്റ്റെ സ്വന്തം അഭിപ്രായം ആണ് ഇതില്‍ മൂന്നമതൊരാളുടെ പ്രേരണ ഇല്ല .അല്ലഹുവനെ സത്യം )
പ്രാര്‍ത്ഥനയോടെ സോന്നെറ്റ്
{മൊബൈലില്‍ വിളിച്ചു ഇന്നേറെ സംസാരിച്ച {ശകാരിച്ച} സുഹൃത്തിന്}
പ്രിയ നമൂസ് സഹോദരാ
എനിക്കുള്ള കമന്റിനു താഴെയാണ് താങ്കള്‍ ഈ ഒളിയമ്പ് വെച്ചത്. അത്യാവശ്യത്തിനു ചീത്തപ്പേര് ഇപ്പോള്‍ തന്നെ എനിക്ക് ബൂലോകത്ത് ഉണ്ട്. അതിനിടയില്‍ ആരാന്റെ കുറ്റം കൂടി ഏറ്റെടുക്കാന്‍ വയ്യ.
അത് കൊണ്ട് ആ ഫോണ്‍ ചെയ്തു ശകാരിച്ചത് ആരാണെന്ന് പറയണം. ഞാനാണോ എന്ന് എന്നോട് മൂന്നു പേര് ഇന്ന് ചോദിച്ചു. ആ നിലക്ക് തെറ്റിദ്ധാരണ പരത്തുന്ന ആ മെസ്സേജ് ക്ലിയര്‍ ചെയ്യണം.
.
വിദ്യ വെറും അഭ്യാസവും മത്സരവും ആകുന്ന ഈ കാലഘട്ടത്തിൽ അഭിപ്രായം പറയാൻ ഇത്രപേരെത്തിയതുതന്നെ ഒരു പോസറ്റീവായെടുക്കാം....
@@
മൂന്നു ദിവസായി മത്തിമുറിക്കുന്നിടത്ത് പൂച്ച ഇരിക്കുംപോലെ കണ്ണൂരാന്‍ ഈ പോസ്റ്റിനു കീഴ്ല് ഇരിക്കാന്‍ തുടങ്ങിയിട്ട്!
ഈ ബ്ലോഗൊരു കുരുക്ഷേത്രമാകും എന്ന് കരുതിയ എന്നെവേണം തല്ലിക്കൊന്ന് മുളകുംതേച്ച് ഉപ്പിലിടാന്‍!
യുദ്ധമാണത്രേ യുദ്ധം!
അല്ലയോ ശ്രീകൃഷ്ണാ; ഇനിയും ഞാന്‍ നിക്കണോ. അതോ ഇവടെ ചോര തെറിക്കുമോ?
**
നാമൂസ്, താങ്കളുടെ പോസ്റ്റും പോസ്ടിനെക്കാള്‍ നീണ്ട കമെന്റുകളും വായിച്ചു, കാലിക പ്രസക്തമായ ചര്‍ച്ചക്ക് വഴിവെച്ചതിനു ആശംസകള്‍..Shanavas Elayoden
പ്രിയ അക്ബര്ക്ക, താങ്കള്‍ ചോദിച്ച ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ എന്റേതായ ഉത്തരങ്ങള്‍ തന്നു കഴിഞ്ഞു.എന്നിട്ടും കാറിന്റെ മുന്നിലായ അല്ലെങ്കില്‍ പിന്നിലായ വണ്ടികളുടെ അര്‍ദ്ധ താളമേ കാണുന്നുള്ളൂ എങ്കില്‍ ശരിയായിരിക്കാം അത് തന്നെ ഇനി ഞാന്‍ വീണ്ടും പോസ്റ്റണോ..? ഞാനിവിടെ അവതരിപ്പിച്ച ആശയം വ്യക്തമായി പറഞ്ഞു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കൊബയാശി മാസ്റ്റ രുടെ വിദ്യാഭ്യാസ ചിന്തകളുടെ ഒരിളക്കം അതിലുണ്ട്.അത് മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത പുകിലാണല്ലോ എന്നൊക്കെ പറഞ്ഞാല്‍ ഞാനെന്തു ചെയ്യും..!! കേട്ട ചിന്തകളും കണ്ടതും മാത്രമല്ല ആഗ്രഹങ്ങള്‍ കൂടി ചര്‍ച്ചക്ക് വരും ഇത് അത്തരം ഒന്നാണെന്ന് ഇതിനകം എന്റെ പോസ്റ്റും മറുപടികളും വായിച്ചവര്‍ക്ക് മനസ്സിലായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. മനസ്സിലാകാത്തവരും ഉണ്ടാകുമെന്നും അറിയാം.ഇടങ്ങനെയാണ് ഏത് ചര്‍ച്ചയും ചില ഉറക്കെയുള്ള പറച്ചിലുകള്‍ ആണ്.
ബദല്‍ സംവിധാനത്തിന്റെ പ്രയോഗിഗത എന്നത് ലോകം മുഴുവന്‍ നടക്കുന്നു. രവീന്ദ്ര നാഥ ടാഗോറും , ഗാന്ധിജിയും റൂസോയും തുടങ്ങി നോം ചോമ്സ്കിയും മറ്റു പല വിദഗ്ദ്ധരും മുന്നോട്ടു വെച്ച ആശയങ്ങളും അതിന്റെ ചുവടു പിടിച്ച അനവധി നിരവധി ബദല്‍ മാര്‍ഗങ്ങള്‍ ഇന്ന് നമ്മളെല്ലാം പോക്കിപിടിക്കുന്ന അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ പോലും നടക്കുന്നതിന്റെ വാര്‍ത്തകള്‍ ഈ നാമൂസിന്റെ ചെവിയിലും അലയടിക്കുന്നുണ്ട്.അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു എളിയവന്റെ വാക്കുകള്‍ എന്തിനാണ് സൌഹൃദങ്ങളെ {ഇക്കയെയല്ല} മുറിപ്പെടുത്തുന്നത്,എന്തിനാണ് അലോസരപ്പെടുത്തുന്നത്..? ഇല്ല, അതിനാവില്ല.ഒരു മനസ്സിനെയും നോവിക്കാനോ അലോസരപ്പെടുത്താനോ അല്ല ഈ ചിന്തകള്‍. ഇത് ഒരു മറ്റൊലിയാണ്. ഒരു 'എക്കോ' നേരത്തെ പറഞ്ഞ പല ചിന്തകന്മാരും പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പോലും നൂലാമാലകള്‍ കടന്നിട്ടില്ലാത്ത ഒരു നാമൂസില്‍ പ്രടിധ്വനിച്ചവ...അവ എന്റെതുപോലെ നൂറു കണക്കിന് നാമൂസുകളില് ആവേശം ജനിപ്പിച്ചിട്ടുണ്ടാകും എന്നും ഞാനറിയുന്നു. അവ എന്റെ ഹൃദയത്തിന്റെ പങ്കുകരോട്.. അവരുമായി പങ്കുവെക്കണം എന്നത് അത്ര മോശമാണോ..? അതിന്റെ സമഗ്രമായ ചിത്രം ഈ ചര്‍ച്ചകളില്‍ കൂടി പൂര്‍ത്തിയാവും എന്ന് കരുതിയ ഞാനിതാ ഇപ്പോള്‍ ഒരു കാറിലും അതിന്റെ പിന്നിലെ വണ്ടിയിലും....!!!!!!
ഇതൊരു വ്യാകരണ ഗുസ്തിയാക്കാന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. 'കണ്ണൂര്ക്കാരന്' പറഞ്ഞപോലെ ഇവിടെ പോടിയുന്നത് രക്തമല്ല, ചിന്തകള്‍ ആണ്. സഹ ഹൃദയങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകള്‍ കൂടാതെ ഒന്നും പൂര്‍ണ്ണമാവില്ല എന്ന് കരുതുന്ന നമൂസിന്റെ ചിന്തകള്‍. ഇതെല്ലം ഞാന്‍ എന്റെ കമന്റുകളില്‍ വ്യക്തമാക്കിയതാണ്. അതിനെ ഇനിയും ആവര്‍ത്തിക്കേണ്ടെന്നു സഹ ഹൃദയങ്ങള്‍ തന്നെ പറയുമ്പോള്‍....? അക്ബറിക്ക ഇത്രയുമാണ് 'നമൂസിന്റെ തൌദാരം'. ഞാനിതു ഇവിടെ പൂര്‍ണ്ണമാക്കുന്നു.
ആദ്യമേ തന്നെ ഈ പോസ്റ്റിനു താഴെയായി അഭിപ്രായം കുറിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി. ഈ വിഷയത്തെ സജീവമാക്കുന്നതില്‍ ഓരോരുത്തരും കാണിച്ച പരിഗണനക്കും നന്ദി. ബ്ലോഗിന് പുറത്ത് വിവിധ മാധ്യമങ്ങളിലൂടെ ഈ വിഷയത്തില്‍ എന്നോട് പ്രതികരിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി. സംസാര മദ്ധ്യേ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
പ്രത്യേകിച്ചും, അക്ബറിക്കയുടെ സാന്നിദ്ധ്യം ഏറെ വില മതിപ്പുള്ളതായി ഞാന്‍ അറിയുന്നു. എന്നെപ്പോലെ ഒരുവന് ഉയര്‍ത്തിയ ചില ചിന്തകളോട് ഇത്രയും സഹൃദയ മനസ്സോടെ പ്രതികരിച്ചതിന് നന്ദി അറിയിക്കുന്നു.
കൂടെ, വാക്കിനെ അതിന്റെ ഗര്‍ഭ പാത്രത്തിന്റെ അടയാളമനുസരിച്ച് വിലയിരുത്തിയ.. എഴുത്താണിയിലെ മഷിയുടെ നിറമനുസരിച്ച് ചിത്രം വരഞ്ഞവര്ക്കും. നല്ല നമസ്കാരം.
തുടര്‍ന്നും, ജീവിക്കാന്‍ അറിയാത്ത അനേകങ്ങളില്‍ ഒരുവനായി അവരുടെ മാത്രം ജീവിതം ജീവിച്ചു തീര്‍ക്കാന്‍.. ഇടക്കൊക്കെയും അതിന്റെ തെളിവായി ഒരു പൊട്ടിക്കരച്ചില്‍ ഉതിര്‍ക്കാന്‍ ഞാന്‍ ഇവിടെ തന്നെയുണ്ടാകും. എല്ലാവരുടെയും സ്നേഹവും സഹൃദയത്വവും പ്രതീക്ഷിച്ചു കൊണ്ട്. പുതിയ ചിന്തകളിലേക്കും പുതിയ പ്രഭാതങ്ങളിലേക്കും എന്റെ സഹ ഹൃദയങ്ങളോടൊപ്പം കണ്‍തുറക്കാന്‍ ശുഭരാത്രി...!!
@- നമൂസ്--------- വിദ്യാഭ്യാസം കിട്ടാത്തവര്‍ കാട്ടാളന്മാരും വിദ്യ അഭ്യസിച്ചവര്‍ എല്ലാം പ്രവാചകന്മാരും ആണെന്ന മിഥ്യാധാരണയില്‍ നിന്നാണ് താങ്കളുടെ ഈ പോസ്റ്റ് ആരംഭിക്കുന്നത്.
ഒരു കുന്തം നാട്ടുക. എന്നിട്ട് അതിനു മുകളില്‍ ഒരു കുടം കമഴ്ത്തി വെക്കുക. പിന്നെ മാറി നിന്ന് അതിനെ ശത്രുവായി മനസ്സില്‍ കണ്ടു വെടി വെക്കുക. ഇതാണ് താങ്കള്‍ ഉയര്‍ത്തി എന്ന് പറയുന്ന ആ "മഹത്തായ" ചിന്ത. (ഇരുട്ടിലെ ഇല്ലാത്തത കരിമ്പൂച്ച എന്ന് ഞാന്‍ പറഞ്ഞത്)
ഞാന്‍ വ്യക്തമാക്കാം
No 1 - സംശയം- കുട്ടികള്‍ക്ക് ക്ലാസ്സില്‍ സംശയങ്ങള്‍ ചോദിക്കാന്‍ പാടില്ല എന്നാരാണ് നിങ്ങളോട് പറഞ്ഞു തന്നത്?. ചിന്തിക്കുന്നവരില്‍ സംശയങ്ങള്‍ സ്വാഭാവികമാണ്. ലോകത്ത് എല്ലാ ശാസ്ത്ര കണ്ടു പിടുത്തങ്ങള്‍ക്കു പിന്നിലും സംശയത്തില്‍ നിന്നും ഉടലെടുക്കുന്ന ഗവേഷണ ത്വര തന്നെയാണ്.
ഇനി സ്കൂള്‍ എന്ന സംവിധാനം ഇല്ലെങ്കിലും സംശയങ്ങള്‍ അവസാനിക്കുന്നില്ല. അതെവിടെ വെച്ചും ആവാം. അതിനു ഇന്നത്തെയും എന്നത്തെയും വിദ്യാഭ്യാസം തടസ്സമല്ല. ഇല്ലാത്ത ഒരു വിഷയം ഉണ്ടെന്നു സ്ഥാപിച്ചു അതിനു പരിഹാരം തേടുന്നതിനെ എന്താണ് പറയേണ്ടത്.
No 2 - സ്നേഹം >>>സ്നേഹിക്കാന്‍ പറയുന്നു എന്നല്ലാതെ അതിന്നു ക്രിയാത്മകമായി ഒരു പദ്ധതിയും ആവിഷ്കരിച്ചു നടപ്പാക്കുന്നുമില്ല.<<< സുഹൃത്തെ വിദ്യാഭ്യാസം കൊണ്ട് ഉദേശിക്കുന്നത് സാംസ്ക്കാരികമായി ചിന്തിക്കുക, സംവദിക്കുക, പെരുമാറുക, പരിഗണിക്കുക, സഹകരിക്കുക, എന്നതൊക്കെയാണ്. അത് വിദ്യാഭ്യാസത്തിന്റെ റിസള്‍ട്ട് ആണ്. ആദ്യ ചെയ്യുന്നത് വിദ്യാഭ്യാസം നല്‍കുക എന്നതാണ്. ബാക്കിയുള്ളത് അതിന്റെ വഴിയെ വരും.
തെങ്ങോ തേങ്ങയോ ആദ്യം ഉണ്ടായത്? എന്ന് ചോദിക്കും പോലെ ആണ് ഇത്. സ്നേഹിക്കാന്‍ മാത്രം പഠിപ്പിച്ചാല്‍ വിദ്യാഭ്യാസം ആവില്ല. അത് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. (കലാലയങ്ങളില്‍ "സ്നേഹം കൂടിപ്പോകുന്നതാണ്" ഇപ്പോള്‍ രക്ഷിതാക്കളെ അലട്ടുന്നത്. :) :) :)
No 3 - മത്സരം. കലോത്സവങ്ങളില്‍ അനാരോഗ്യ കരമായ മത്സരം ഉണ്ട്. എന്നാല്‍ പഠനത്തിലുള്ള കുട്ടികളുടെ മത്സരം ഏറ്റവും നല്ല ഒരു ഗുണമാണ് എന്നതല്ലേ നേര്. അതിനെന്താ തെറ്റ് ?.
എനിക്ക് കൂടുതല്‍ അറിവ് നേടണം എന്ന് ഒരു കുട്ടി ആഗ്രഹിച്ചാല്‍ അതിനെ പ്രോത്സാഹിപ്പിക്കുകയല്ലേ സഹോദരാ വേണ്ടത്. അതെങ്ങിനെ മത്സരമാകും. റാങ്ക് നേടിയ കുട്ടിയെ മറ്റു കുട്ടികള്‍ പോയി തല്ലിയ ചരിത്രം ഉണ്ടായിട്ടുണ്ടോ?. പഠനത്തില്‍ മുന്നിലെത്തുന്നവരോട് ആദരവേ ഉണ്ടാകൂ. ശത്രുത ഉണ്ടാവില്ല. ഇതും വിദ്യാഭ്യാസത്തിന്റെ മാത്രം ഗുണമാണ്.
No 4 - അധമന്- പഠിപ്പില്‍ മോശമാകുന്ന ക്ട്ടികളെ അധമന് എന്ന് വിളിക്കുന്നു എന്നത് മറ്റൊരു തെറ്റിദ്ധാരണ. അവര്‍ മറ്റു മേഘലകളില്‍ ശോഭിക്കും എന്ന് താങ്കള്‍ തന്നെ പറയുമ്പോള്‍ പിന്നെ കലാലയങ്ങളില്‍ ഇവര്‍ അധമന്മാര് എന്ന രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടുമെന്നു താങ്കളോട് ആര് പറഞ്ഞു?. അവരില്‍ അധമ ബോധം വളര്‍ത്തുന്നു എന്ന് ആര് പറഞ്ഞു താങ്കളോട്?
തങ്ങളുടെ മുമ്പില്‍ അറിവ് തേടി എത്തുന്ന കുട്ടികളെല്ലാം അധ്യാപകര്‍ക്ക് ശിഷ്യഗണങ്ങലാണ്. പഠിക്കാത്ത കുട്ടികളെ ശാസിക്കുന്നതും അവുടെ നന്മയിലുള്ള താല്പര്യം കൊണ്ട് മാത്രമാണ്. എന്നാല്‍ താങ്കള്‍ ഇതൊന്നും മനസ്സിലാക്കാതെ സമൂഹത്തിനു തെറ്റായ മെസ്സെഗ് നല്കുന്നു. എന്നിട്ട് പറയുന്നു ഉയര്‍ത്തിയ ചിന്തകള്‍ എന്ന്.
No 5 - വിശ്വാസം ->>> വിശ്വാസമാണ് പ്രധാനം സംശയം പാപമത്രേ..!! സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള് എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ താല്പര്യം? <<<< മാങ്ങാത്തൊലി. ആര് പറഞ്ഞു സംശയം പാപമാണെന്നു ?.
താങ്കള്‍ സ്വയം കണ്ടു പിടിച്ചതാണോ?. വായനയുടെ ലോകം അടച്ചിടുകയല്ല വായിക്കാനും ചിന്തിക്കാന്‍ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസം ചെയ്യുന്നത്. വിശാലമായ ലൈബ്രറികള്‍ ഇന്ന് കലാലയങ്ങളില്‍ ലഭ്യമാണ്. അതൊക്കെ വായനയെ പ്രോല്സാഹിപ്പിക്കാനുള്ളതാണ്.
ഇനി കലാലയങ്ങള്‍ക്ക് പുറത്തും വായിക്കാമല്ലോ. സ്കൂള്‍ വിദ്യാഭ്യാസം വായനയുടെ വിശാല ലോകത്തെ തടയിടുന്നു എന്നൊക്കെ വച്ചു കാച്ചിയ താങ്കളുടെ അല്പത്തത്തെ വിമര്‍ശിക്കാതെ വയ്യ.
സുഹൃത്തേ മത്സരവും തിരഞ്ഞെടുപ്പും ഒന്നും ഇല്ലാതെ 120 കോടി ജനങ്ങള്‍ വസിക്കുന്ന ഒരു രാജ്യത്ത് ഒന്നും പ്രായോഗികമല്ല. എല്ലാം അതിന്റെ നടത്തിപ്പിന് ആവശ്യമാണ്.
പര്ഷ്കൃത സമൂഹത്തില്‍ മത്സരങ്ങള്‍ എപ്പോഴും ആരോഗ്യകരമാണ് . ഒളിമ്പിക്സ് പോലുള്ള മത്സരങ്ങള്‍ രാജ്യാന്തര കൂട്ടായ്മയുടെ വിജയമാണ്. രാഷ്ട്രീയത്തിലും മത്സരങ്ങള്‍ ഉണ്ട്. അത് ഭരണ നടത്തിപ്പിനാവശ്യമാണ്.
സ്കൂളിലെ പഠന രീതികള്‍ കുറ്റമറ്റമറ്റതാണ് എന്ന് ആരും അവകാശപ്പെടുന്നില്ല. എന്നാല്‍ വളരെ ബുദ്ധിപരമായ ഒരു പാട് പേരുടെ ചിന്ത ഇനത്തിന്റെ പിറകിലുണ്ട്. അധ്യാപകരുടെ പ്രയത്നത്തെ പറ്റിയും അര്‍പ്പണ ബോധത്തെ പറ്റിയും മുകളില്‍ ഒരു അധ്യാപക പറഞ്ഞില്ലേ. കുട്ടികളുടെ പഠനത്തിലുള്ള അധ്യാപകരുടെ താല്പര്യം എനിക്ക് ഒരു പിതാവ് എന്ന നിലയില്‍ നേരിട്ട് അറിയാം.
പാരന്റ്സ് മീറ്റിങ്ങുകളില്‍ വെച്ച് അവര്‍ നമ്മോടു സ്വന്തം മക്കളെ എന്ന പോലെ അവരുടെ താല്പര്യങ്ങളെയും അഭിരുചികളെയും ഭാവിയില്‍ അവര്‍ക്ക് ശോഭിക്കാവുന്ന മേഘലകളെയും പറഞ്ഞു കൊടുക്കുന്നു. അങ്ങിനെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കൂടിയ കൂട്ടായ്മ നാളത്തെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുമ്പോള്‍ ആ സംവിധാനത്തെ മൊത്തം ഇങ്ങിനെ അടച്ചാക്ഷേപിക്കുന്നത് അറിവ് കേടാണ് എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ തികഞ്ഞ വിവരക്കേടാണ് എന്ന് പറയാതെ വയ്യ.
വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കുന്ന പോസ്റ്റും അതിന്റെ ചർച്ചകളും..അക്ബർ ഭായിയുടെ ചോദ്യങ്ങളും നാമൂസ് ഭായിയുടെ ഉത്തരങ്ങളും ചിന്തിക്കാൻ ഒട്ടേറേ നൽകുന്നു...ആരോഗ്യപരമായ മത്സരങ്ങൾ വിദ്യാഭ്യാസ രംഗത്ത് വേണമെന്നാണു എന്റെ അഭിപ്രായം..
ഇന്നിവിടെ എന്തെങ്കിലുമൊക്കെ നടക്കും...:)
ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാര്‍ക്കിനു തന്നെയാണ് പ്രാധാന്യം. ഇപ്പ്രാവശ്യത്തെ +2 റിസള്‍ട്ട് തന്നെ നോക്കൂ. സയന്‍സ് വിഷയങ്ങളില്‍ ഓരോ പേപറിനും ഒന്‍പതു മാര്‍ക്ക് വീതം മോടറിഷന് നല്‍കിയാണ് കേരള സര്‍ക്കാര്‍ റിസള്‍ട്ട് ഗംഭീര മാക്കിയത് എന്നറിയുന്നു. .സി.ബി എസ്.സി. പരീക്ഷ എഴുതിയവര്‍ ഇവരോടാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് മത്സരിക്കേണ്ടത്! മാര്‍ക്കിനു തന്നെയാണ് ഞാനും നിങ്ങളും പ്രാധാന്യം കൊടുക്കുന്നത്. അറിവിന് പ്രാധാന്യം കൊടുക്കണമെന്നൊക്കെ പറയും. അ റിവ് കണക്കാക്കുന്നത് കിട്ടിയ മാര്‍ക്ക് വെച്ചും! വേറെ നിവൃത്തിയുമില്ല എന്നത് മറ്റൊരു സത്യവും. ഇത്തരം ചര്‍ച്ചകള്‍ നല്ലത് തന്നെ
നമ്മൾ പഠിച്ചു വളർന്ന സാഹചര്യത്തിൽ ചിന്തിക്കുംബോൾ ശരിയും ഡി.പി.ഇ.പിയും ഗ്രേഡിംഗും അന്വേഷണാത്മകതയും പരസ്പരണ സഹകരണവും വളർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ അപ്രസക്തവുമായ കുറെ ചിന്തകൾ എന്ന് പറഞ്ഞാൽ പൂർണമായും ശരിയാവില്ല...എൻകിലും അതിനോടാണു എന്റെ അഭിപ്രായങ്ങൾ കൂടുതൽ അടുത്തു നിൽക്കുന്നത്.
മത്സരാധിഷ്ടിത ലോകത്ത് നമുക്ക് മുന്നേറാൻ കഴിയുന്നത് നമുക്ക് കിട്ടിയ ശിക്ഷണത്തിന്റെ കൂടി മേന്മകൊണ്ടാണെന്ന് മറക്കരുത്...പഴയ കാലത്തെ സ്കൂൾ സഹപാഠികളെ കണ്ടാൽ സ്നേഹമോ അതോ വെറുപ്പോ തോന്നുന്നത് എന്ന് ആലോചിച്ചു നോക്കൂ;ധാർമിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത അംഗീകരിക്കുന്നുവെൻകിലൂം.
നന്നായി എഴുതി....ആശംസകൾ!
K@nn(())raan*കണ്ണൂരാന്‍.! പറഞ്ഞു...
@@
മൂന്നു ദിവസായി മത്തിമുറിക്കുന്നിടത്ത് പൂച്ച ഇരിക്കുംപോലെ കണ്ണൂരാന്‍ ഈ പോസ്റ്റിനു കീഴ്ല് ഇരിക്കാന്‍ തുടങ്ങിയിട്ട്!
ഈ ബ്ലോഗൊരു കുരുക്ഷേത്രമാകും എന്ന് കരുതിയ എന്നെവേണം തല്ലിക്കൊന്ന് മുളകുംതേച്ച് ഉപ്പിലിടാന്‍!
യുദ്ധമാണത്രേ യുദ്ധം!
അല്ലയോ ശ്രീകൃഷ്ണാ; ഇനിയും ഞാന്‍ നിക്കണോ. അതോ ഇവടെ ചോര തെറിക്കുമോ
(വല്ല മത്തിത്തലയും കിട്ടുമോ എന്നറിയാന്‍ ഞാന്‍ മൂന്നാമതും വന്നു. ഈ കണ്ണൂര്‍ ഭായീടെ കമന്റ് കലക്കീട്ടാ....തൌദാരം പതിവുപോലെ തീരുമാനമാകാതെ അവസാനിച്ചുവെന്ന് കരുതാം അല്ലേ? നാലു ബ്ലോഗര്‍മാര്‍ കൂടിയാലുണ്ടോ നമ്മുടെ വിദ്യഭ്യാസാഭ്യാസം മാറാന്‍ പോകുന്നു? ചില തര്‍ക്കങ്ങള്‍ ആര്‍ക്കും ജയിക്കാവുന്നതും ആര്‍ക്കും തോല്ക്കാവുന്നതുമല്ല. ഇവിടെ അക്ബര്‍ ഭായി പറഞ്ഞതിലും നാമൂസ് ഭായി പറഞ്ഞതിലും കാര്യവും കാര്യക്കേടും ഞാന്‍ കാണുന്നു. എന്നിരുന്നാലും കുറെക്കൂടി യുക്തിസഹമായി അക്ബര്ഭായിയുടെ വാദമുഖങ്ങളാണ് എനിക്ക് തെളിഞ്ഞത്. ഒരു കാരണം ഞാനും ആ വ്യവസ്ഥയില്‍ കൂടി പഠിച്ച് തോറ്റവനും എന്നെ തോല്പിച്ച് പലരും ഉത്തുംഗശൃംഗങ്ങളിലെത്തിയതും എന്നാലും എനിക്കുള്ള ഇടം ദൈവം റിസര്‍വ് ചെയ്തിരുന്നതും ചിലര്‍ നോക്കുമ്പോള്‍ അവരെ തോല്പിച്ച് ഞാന്‍ ചില മത്സരങ്ങള്‍ ജയിച്ചതും പക്ഷെ എല്ലാറ്റിന്റെയുമൊടുവില് ജയവും പരാജയവും ആപേക്ഷികമെന്നതും ചില പരാജയങ്ങള്‍ എന്നിലെ മത്സരശേഷി കൂട്ടിയെന്നതും ആര്‍ക്കും ഒരു തിന്മ വരരുതെന്ന് അന്തരംഗത്തില്‍ ഒരു ആഗ്രഹം ആര് നട്ടുവളര്ത്തിയെന്നറിയില്ലെങ്കിലും വേരു പിടിച്ചതും ഒന്നുമെന്റെ ഗുണമല്ലയെന്ന തിരിച്ചറിവും ദൈവനീതിയിലുള്ള അടിയുറച്ച വിശ്വാസവും നാം കാണുന്നതിനപ്പുറവും സത്യമുണ്ടെന്നുള്ള ബോധവും ശരികള്‍ക്ക് ഒരു മുഖമല്ല പലമുഖങ്ങളുണ്ടെന്ന ബോദ്ധ്യവും ഒക്കെയാവാം. പിന്നെ മത്സരാധിഷ്ഠിതമാണ് ഭൂമിയില്‍ മാനുഷജീവിതം. അതെവിടെ തുടങ്ങുന്നുവെന്നറിയാമോ? ഒരു അണ്ഠത്തിലേയ്ക്ക് ആഞ്ഞുനീന്തുന്ന 85 ദശലക്ഷം പുംബീജങ്ങളില്‍ നിന്ന് ഏറ്റവും ആദ്യമെത്തുന്ന വീരന് ബീജത്തില്‍ തുടങ്ങുന്നു ആ മത്സരം. അവന് അന്നേരം ഒരു മനവും ചിന്താശേഷിയുമുണ്ടെങ്കില് തിരിഞ്ഞുനിന്ന് ബാക്കി എല്ലാ വാലുമാക്രികളെയും നോക്കി ഇങ്ങനെ ഉദ്ഘോഷിച്ചേനെ...“ഞാന്‍ ജയിച്ചേ..!!! അവിടെ തുടങ്ങുന്നു നാമൂസെ സിംബോളിക് ആയിട്ട് ഒരു മത്സരവും ജീവിതവും. അത് മനുഷ്യനായി പിറന്ന, സാധാരണഗതിയില്‍ ചിന്തിക്കുന്ന ഏത് മനസ്സിലുമുണ്ടാവും. മനസ്സിലെ ആ മത്സരത്തിന്റെ മാനിഫെസ്റ്റേഷനാണ് പുറമേയ്ക്ക് നമ്മള് കാണുന്നതെല്ലാം. ഒന്ന് മാത്രം കരണീയം. ആ മത്സരമനസ്സിനെ നന്മയുടെ വഴിയില്‍ തിരിച്ചുവിടാന്‍ നമ്മുടെ വിദ്യാഭ്യാസരീതി നവീകരിയ്ക്കേണ്ടുന്ന ഒരു പ്രക്രിയ. അത് ഔപചാരികമായി സ്കൂളില്‍ നിന്ന് ലഭിക്കുന്നതല്ല. ആദ്യാദ്ധ്യാപകര് മാതാപിതാക്കള്‍ തന്നെയാണ്. ബോധവല്‍ക്കരണം കുഞ്ഞുങ്ങളിലല്ല വലിയവരിലാണ് വേണ്ടതെന്ന് ചുരുക്കം.
(പിന്കുറി: ടാറ്റായുടെയും ബിര്‍ളയുടെയും അംബാനിയുടെയുമൊക്കെ സ്വത്ത് ഭാഗിച്ച് ഇന്‍ഡ്യയിലെ എല്ലാര്ക്കും ഒരുപോലെ ഷെയര്‍ ചെയ്ത് കൊടുത്താല്‍ എല്ലാരും ഒന്നുപോലെ ആകുമോ? ചിലര്‍ അതു അടിച്ചുപൊളിച്ച് രണ്ടുമാസം കൊണ്ട് തീര്‍ക്കും. ചില മിടുക്കന്മാര് അതുകൊണ്ട് കൂടുതല്‍ ധനമുണ്ടാക്കും. മത്സരവും കഴിവുകളുമൊന്നും അടക്കി വയ്ക്കുക സാദ്ധ്യമല്ല. അങ്ങിനെ എല്ലാവരെയും ജയിപ്പിച്ചതുകൊണ്ടോ എല്ലാര്ക്കും സമം പങ്കിട്ടതുകൊണ്ടോ സോഷ്യലിസം വരികയുമില്ല.)
പിന്കുറി കഴിഞ്ഞ് പിന്നെയൊരു പിന്പിന്കുറി: ചില കമന്റുകള്‍ അതിവൈകാരികത( കുഞ്ഞമ്മദിനോട് കടപ്പാട്) യിലേയ്ക്ക് വീണു പോകുന്നു.
പഠന വിഷയങ്ങളില്‍ സംശയം തോന്നുന്നത് അപരാധമല്ല. പക്ഷെ ഇന്ന് സമൂഹത്തിനു പിടികൂടിയിട്ടുള്ള സംശയം ഒരു മഹാരോഗമാണ്. ഉപഭോഗസംസ്കാരം പിന്തുടരുന്ന നമ്മള് ആരെയും വിശ്വസിക്കുന്നില്ല. നമ്മളെപ്പോലും.
@devan thanks 4 ur comment. എന്നെ ഇയാള്‍ ശരിക്കും അറിഞ്ഞിരിക്കുന്നു. ഇനിയൊന്നും അറിയാന്‍ ഇല്ലാത്ത അത്രമേല്‍..! ആശംസകള്‍... god may bless you. സ്നേഹത്തോടെ സോണെറ്റ്.
(അഹങ്കാരി)
@ Ajith ji - താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. (എങ്കിലും അജിത് ചേട്ടനെ മാനിച്ചു തൊട്ടു മുമ്പിലെ കമന്റു ഞാന്‍ പിന്‍വലിക്കുന്നു). എന്റെ തന്നെ കമന്റുകള്‍ അല്പം വൈകാരികത കൂടിപ്പോയി എന്നറിയാം. താങ്കള്‍ക്കു മാത്രമല്ല എല്ലാ വായനക്കാര്‍ക്കും അത് തോന്നിയിരിക്കാം.
നാം കണ്ടും കേട്ടും അനുഭവിച്ചും കടന്നു പോന്ന ഒരു മേഘലയില്‍ നിന്നും കുറെ അസത്യങ്ങള്‍ സ്വന്തം ഭാവനക്കനുസരിച്ച് മെനഞ്ഞെടുത്തു എഴിതിയ ഈ പോസ്റ്റിലെ പരമാര്‍ശങ്ങള്‍ മിഥ്യാധാരണകളും സത്യവിരുദ്ധവുമാണെന്നു ഞാന്‍ ആദ്യമേ നല്ല ഭാഷയില്‍ വളരെ സോഫ്റ്റ് ആയി പറഞ്ഞതാണ്.
പിന്നീട് അക്കമിട്ടു ഓരോന്നും ഞാന്‍ വിശദീകരിച്ചു. എന്നാല്‍ എല്ലാറ്റിനും വരട്ടുവാദവുമായി ഞാന്‍ മാത്രം ശരി എന്ന ഭാവത്തില്‍ അദ്ദേഹം കൊബയാശി മാഷുമായി തിരിച്ചെത്തിയപ്പോള്‍ ഞാനല്പം വൈകാരികമായി തന്നെ പ്രതികരിച്ചു എന്നത് നേര്. ജീവിത്തിലെ ഏറ്റവും നല്ല കാലഘട്ടം ഏതാണെന്ന് ചോദിച്ചാല്‍ കലാലയ ജീവിതം എന്നെ ആരും പറയൂ. എന്നും മനസ്സിലെ വസന്തവും ഓര്മ്മകലളിലെ സുഗന്ധവും ജീവിതത്തിലെ പൂക്കാലവുമാണത്.
സൌഹൃദത്തിന്റെ സ്നേഹത്തിന്റെ സഹവര്‍ത്തിത്തത്തിന്റെ കാറ്റേറ്റു അറിവിന്റെ തണല്‍ മരങ്ങള്‍ക്ക് താഴെ കുട്ടികള്‍ ജീവിതം ആഘോഷമാക്കുന്നതാണ് നമ്മുടെ കലാലയാന്തരീക്ഷം. അവിടെ അസൂയയും വിദ്വേഷവും കിടമല്‍സരവും ഞാന്‍ കണ്ടിട്ടില്ല.
സ്നേഹിക്കണം സ്നേഹിച്ചു കൊണ്ടിരിക്കണം എന്ന് പഠിപ്പിക്കുന്നുണ്ടോ എന്നറിയില്ല. മതത്തിന്റെയും ജാതിയുടെയും ഇസങ്ങളുടെയും എല്ലാ വേര്തിരിവുകളുടെയും അകലത്തെ ഇല്ലായ്മ ചെയ്തു പൊതു സമൂഹം എന്ന കൂട്ടായ്മയുടെ ഒഴുക്കിലേക്ക്, മനുഷ്യനാണ് എല്ലാറ്റിന്റെയും മാനദണ്ഡം അഥവാ നല്ലാ മനുഷ്യനായിത്തീരുകയാണ് ഏറ്റവും വലിയ ധര്‍മ്മം എന്ന ഉയര്‍ന്ന ചിന്തയിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്ന പരസ്പര സ്നേഹത്തിന്റെ ബാലപാഠം നാം പഠിക്കുന്നത് കലാലയത്തില്‍ നിന്നാണ്.
ഇവിടെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നില്ലെന്നും പരീക്ഷ എന്ന "യുദ്ധക്കളത്തില്‍" യോദ്ധാക്കളാകാനുള്ള ആയുധപരിശീലനമാണ് വിദ്യാഭ്യാസം എന്നും എങ്ങിനെയോ നാമൂസ് ധരിച്ചു വശായിരിക്കുന്നു.
കലാലയങ്ങളില്‍ "അധമന് ഉത്തമന്" എന്നീ രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. എന്റെ കൂടെ പഠിച്ചവര്‍ പലരും എന്നെക്കാള്‍ മാര്‍ക്ക് വാങ്ങി ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ഒരു തരി പോലും അവരോടു അസൂയയില്ല എന്ന് മാത്രമല്ല ആദരവ് മാത്രമേ ഉള്ളൂ. അതുപോലെ അമ്പേ തോറ്റവരെ ആരും അധമരായി കണ്ടതായി ഓര്‍മ്മയില്‍ പോലും ഇല്ല. ആ രീതിയിലല്ല നമ്മുടെ വിദ്യാഭ്യാസം. പക്ഷെ നാമൂസ് ഇവിടെ സ്വന്തം ഭാവനയെ സത്യമാക്കാന്‍ സാഹിത്യത്തിലെ നാക്കുളുക്കുന്ന വാക്കുകള്‍ തിരയുന്നു.
ഇന്നത്തെ വിദ്യാഭാസം വായനയുടെ വിശാല ലോകത്തെ വിലക്കുന്നു എന്നതും എനിക്ക് പുതിയ അറിവാണ്. ഞാന്‍ പഠിച്ച കലാലയങ്ങളില്‍ ഒന്നാന്തരം ലൈബ്രറികള്‍ ഉണ്ടായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ അക്കാലത്ത് വായിക്കാന്‍ അവസരവും കിട്ടിയിട്ടുണ്ട്. മാത്രമല്ല അദ്ധ്യാപകരോട് ചോദിച്ചാല്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളെ കുറിച്ച് അവര്‍ പറഞ്ഞു തരുമായിരുന്നു. നാമ്മോസ് പറയുന്നു വായിക്കരുത്, സംശയം ചോദിക്കരുത് എന്നൊക്കെയാണ് സ്കൂളില്‍ പറയുന്നത് എന്ന്.
പിന്നെ ഒരു കാര്യമുണ്ട്. ക്ലാസ്സില്‍ നാനയും വെള്ളി നക്ഷത്രും "മഞ്ഞ" നക്ഷത്രവും കൊണ്ട് വന്നാല്‍ വായിക്കാന്‍ അനുവദിക്കില്ല. അതിനു സമയം വേറെ നോക്കണം.
പരീക്ഷകളും മൂല്യനിര്‍ണയവും സെലെക്ഷനും ഒന്നും ഇല്ലാതെ എല്ലാവരും പഠിച്ചു ഞാന്‍ ഡോക്ടര്‍, എങ്ങിനീയന്, IAS, IPS , എന്നൊക്കെ ഇഷ്ടമുള്ളത് എഴുതിക്കൊടുത്തു നേരെ പോയി ജോലിയില്‍ കയറണം എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ അതിനു കയ്യടിക്കാന്‍ എന്നെ കിട്ടില്ല. കാരണം ഞാന്‍ ജീവിക്കുന്നത് ഭൂമിയിലാണ്. വെളളരിക്കാ പട്ടണത്തില്‍ അല്ല.
തന്റെ കുട്ടികള മുന്നെലെത്തണം എന്ന വാശിയില്‍ അവരുടെ അഭിരുചികള്‍ നിഷേധിച്ചു സ്വന്തം വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന രക്ഷിതാക്കളുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ഈ പോസ്റ്റില്‍ പ്രസക്തിയില്ല.
@ദേവന് . അങ്ങ് വരും എന്ന് എനിക്ക് അറിയാമായിരുന്നു. അനോണി ആയാണ് പ്രതീക്ഷിച്ചത്. പക്ഷെ അങ്ങ് ദേവനായി പുര്ജനിക്കുമെന്നു കരുതിയില്ല.
ധര്‍മ്മ സംസ്ഥാപനാര്ത്ഥായാ സംഭവാമി യുഗേ യുഗേ ...........ധര്‍മ്മം സംസ്ഥാപിക്കാന്‍ യുഗങ്ങള്‍ തോറും ....
കണ്ണൂരാനേം അജിത്തേട്ടനേം പോലെ ഞാനും കാത്തിരുന്നു കുറേ... 'നായ ഇറച്ചിക്കടക്കുമുന്പില്' നില്ക്കുന്ന പോലെ.. ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നും കരുതി. ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് സന്ദേശം സിനിമയിലെ ഒരു രംഗമാണ്.
****
'ഇലക്ഷനില്‍ നമ്മുടെ പാര്‍ട്ടി എങ്ങനെ തോറ്റു'
'കൊളോണിയസ്റ്റ് ചിന്താശരണികളും ബൂഷ്വാസികളും തമ്മിലുള്ള അന്തര്‍ധാര ഒന്നായിരുന്നു എന്നുവേണം കരുതാന്‍ '
****
നന്ദി...
നാമൂസിന്റെ പോസ്റ്റും അക്ബറിന്റെ അഭിപ്രായങ്ങളും വായിച്ചു.
നമൂസ് മുന്‍കൂട്ടി മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു ആശയം ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ വൈകാരികമായി അവതരിപ്പിച്ചതാണ് തെറ്റ് എന്നു ഞാന്‍ മനസ്സിലാക്കുന്നു. അക്ബറിന്റെ യുക്തികളോടും നാമൂസിന്റെ സങ്കല്പ ലോകത്തോടും ഞാന്‍ യോജിക്കുന്നു. വിദ്യാലയത്തിനു പുറത്ത് ഒരു ലോകമുണ്ടെന്നും ആ ലോകത്തിന്റെ ആശയങ്ങള്‍ കുട്ടികളെ ബാധിക്കുമെന്നും ഉള്ള കാര്യങ്ങള്‍ നാമൂസ് മറന്നുപോയി. ഈയിടെ ഒരു പഠനത്തില്‍ ഞാന്‍ വായിച്ചത് ആറു വയസ്സുവരെ ഉള്ള കുട്ടിക്കാലമാണ് ഒരു കുഞ്ഞിന്റെ സ്വഭാവ വിശേഷങ്ങളെ നിര്‍ണ്ണയിക്കുക എന്നാണ്. ഗര്‍ഭസ്ഥ ശിശു ആയിരിക്കുമ്പോള്‍ തന്നെ ശിശുവില്‍ സ്വഭാവ രൂപീകരണം നടക്കുന്നു. അതുകൊണ്ട് ആ സമയം തൊട്ടേ അച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും കുഞ്ഞിനു ലഭിക്കണം. ദാരിദ്ര്യവും രോഗങ്ങളും ദാമ്പത്യ ജീവിതത്തിലെ അസ്വസ്ഥതകളും ഒക്കെ ഉള്ള വീടുകളിലെ കുട്ടികള്‍ എങ്ങനെ അവരുടെ ജീനില്‍ ഒളിഞ്ഞുകിടക്കുന്ന പ്രതിഭയെ മുന്നോട്ടു കൊണ്ടുവരും. ബെര്തോല്ത് ബ്രെഹ്തിന്റെ (Bertolt Brecht) ഒരു കവിതയില്‍ വൈദ്യനോട് പറയുന്നു. രോഗത്തിനു മരുന്നല്ല രോഗിയുടെ ജീവിത സാഹചര്യങ്ങള്‍ ആണ് മാറേണ്ടത് എന്ന്. ചോര്‍ന്നൊലിക്കുന്ന കുടിലില്‍ തണുപ്പകറ്റാന്‍ വസ്ത്രമില്ലാത്ത അവസ്ഥയില്‍ രോഗം മാറുകയില്ല. ഇവിടെ ഇത് പറഞ്ഞത് കുട്ടികള്‍ മാറണമെങ്കില്‍ നമ്മുടെ ജീവിത സാഹചര്യങ്ങളും മാറണം എന്ന് പറയാന്‍ ആണ്. സ്കൂളുകളിലെ വിദ്യാഭ്യാസം ഔദ്യോഗിക പ്രാഥമീക വിദ്യാഭ്യാസമാണ്. അവിടെ എല്ലാം നിര്‍ണ്ണയിക്കപ്പെടുന്നില്ല. നല്ലത് ആശിച്ചുകൊണ്ടാണ് നാമൂസ് ഈ പോസ്റ്റ് എഴുതിയതെന്നു ഞാന്‍ അറിയുന്നു. ആ നന്മക്കു എന്റെ അഭിവാദനങ്ങള്‍. പക്ഷേ സത്യസന്ധമായ ഒരു അന്വേഷണം നടത്തിക്കൊണ്ടു വേണമായിരുന്നു ഇത്തരം ഗൌരവമാര്‍ന്ന പോസ്റ്റ് എഴുതാന്‍.
ഇതുവരെയും ഈ ചര്‍ച്ചയില്‍ പങ്കു കൊണ്ട എല്ലാ ബഹുമാന്യ സുഹൃത്തുക്കളോടും.
പ്രിയരേ.. ഈ പോസ്റ്റുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഇനിയൊരു മറുകുറിപ്പുമായി നാമൂസിനിയില്ലാ എന്ന് തീര്‍ച്ചപ്പെടുത്തിയതായിരുന്നു.
ഈ പേജ് മുഴുവനായും തന്നെ വായനക്കാര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാമെന്നും അവരുടെ അഭിപ്രായങ്ങളെല്ലാം ശ്രദ്ധിച്ചു കൊണ്ടും ചര്‍ച്ചയെ ബഹുമാന പുരസ്സരം സമബുദ്ധ്യാ പഠിക്കാമെന്നും കരുതിയവനാണ് ഞാന്‍. അതായിരിക്കും ഇനി നന്നാവുക എന്നും, ചര്‍ച്ച വ്യക്തി കേന്ദ്രീകൃതമാകുന്നുവെന്ന വായന ചില സുഹൃത്തുക്കള്‍ ആശങ്കയായി പങ്കുവെക്കുകയും ചെയ്തിരുന്നു. അവരുടെ സ്നേഹോപദേശം സ്വീകരിച്ചു കൊണ്ട് മാന്യമായ ഒരു പിന്‍വാങ്ങല്‍ നടത്തുകയുമായിരുന്നു ഞാന്‍. മറ്റൊന്ന്, ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്ന തോന്നലും ഇങ്ങനെയൊരു തീരുമാനത്തിന് കാരണമായി. എന്നാല്‍, ഒന്ന് രണ്ടു കാരണങ്ങള്‍ കൊണ്ട് എനിക്ക് വീണ്ടും ഈ ചര്‍ച്ചയില്‍ ഇടപെടേണ്ടിയിരിക്കുന്നു. അതിലൊന്ന് പിടിവാശി, വരട്ടു വാദം, ഞാന്‍ ശരി എന്നിത്യാദി നല്ല ഗുണങ്ങള്‍ എന്നില്‍ ആവോളമുണ്ടെന്ന സാക്ഷ്യപത്രമാണ്. മറ്റൊന്ന്.. നജാന് മറ്റൊരു മുഖം കടം കൊണ്ട് പുനരവതരിച്ചിരിക്കുന്നുവെന്ന ധ്വനിയുണര്‍ത്തുന്ന ബഹുമാന്യ സുഹൃത്തിന്റെ അഭിപ്രായ പ്രകടനവുമാണ്. അതില്‍ അവസാനത്തെതിനു ഞാന്‍ ആദ്യം മറുപടി പറയാം.
{അത് മലയാളിയുടെ തനി സ്വഭാവമായി മാറിയിരിക്കുന്നു. ആദ്യത്തേതിനെ അവസാനത്തേക്ക് വെക്കുകയും, എന്നിട്ട് അവസാനമാകുമ്പോള്‍ ആദ്യത്തേതിനെ സൗകര്യ പൂര്‍വ്വം മറന്നു പോവുകയും ചെയ്യുന്ന അപ്പൂര്‍വ്വ സിദ്ധിവിശേഷം. ഇവിടെ നടന്ന ചര്‍ച്ചകളിലും ആ സ്വഭാവം പ്രകടമാണ്.}
എങ്കില്‍, പ്രിയ സുഹൃത്തെ..
അങ്ങേക്ക് തെറ്റ് പറ്റിയിരിക്കുന്നു. ഈ 'ദേവന്' എന്ന് പറയുന്നയാള്‍ ഇവിടെ നടന്ന ചര്‍ച്ചകളില്‍ അഭിപ്രായം രേഖപ്പെടുത്തിയ 'കൊമ്പന് മൂസ', പിന്നെ നമുക്ക് സുപരിചതനായ ഫോട്ടോ 'ഷോപ്പി കുഞ്ഞാക്ക' ഇവര്‍ക്കൊക്കെയും വളരെ നാളുകളായി പരിചയമുള്ള ഒരു സുഹൃത്താണ് ഇദ്ദേഹം. ജിബ്രാന് എന്ന 'നിക്ക് നൈമില്‍' മറ്റൊരു ചാറ്റ് സര്‍വറില്‍ ഇയാള്‍ വളരെ സജീവവുമാണ്. പിന്നെ, എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ {അതിനിയെന്ത് വിവരക്കേട് തന്നെയായാലും} ദേ... അത് ഈ കാണുന്ന നാമൂസ് എന്ന പ്രൊഫൈലിലോ അല്ലെങ്കില്‍ എന്റെ സ്വന്തം ശബ്ദത്തിലോ ഞാന്‍ അറിയിക്കും. അതിനുള്ള ആര്‍ജ്ജവം എനിക്കുണ്ട്. അത്ര മാത്രം ആ വിഷയവുമായി ബന്ധപ്പെട്ടു അറിയിക്കുന്നു.
രണ്ടാമതായി ഉയര്‍ത്തിയ ആരോപണങ്ങള്‍.
വാശി.
ഈ ചര്‍ച്ചയുടെ തുടക്കം മുതല്‍ ഒരു വിദ്യാര്‍ഥിയുടെ കൌതുകത്തോടെ മാത്രമേ ഞാനിതിനെ സമീപിച്ചിട്ടൊള്ളൂ.. എനിക്ക് മറ്റൊരു തരത്തിലുമുള്ള ഒരു താത്പര്യവും ഇല്ലായിരുന്നു. എന്നാല്‍, ഇടക്കെപ്പോഴോ ചില സുഹൃത്തുക്കളുടെ പരാമര്‍ശങ്ങള്‍ എന്നെ സങ്കടപ്പെടുത്തിയെന്നത് നേര്. അതിനു കാരണം അവരില്‍ പലരും എഴുത്തിനപ്പുറം എഴുത്താണിയെ വായിക്കുകയായിരുന്നു. അഥവാ, അവര്‍ പറയപ്പെട്ടതിനെയല്ല ശ്രദ്ധിച്ചത് പകരം അതാര് പറഞ്ഞുവോ എന്നായിരുന്നു. അത് വഴി വിഷയത്തെ വിലയിരുത്തിയപ്പോള്‍ ഉണ്ടായ ചില വാക്കുകള്‍/പരാമര്‍ശങ്ങള്‍/ശൈലികള്‍ വ്യക്തിപരമായി എന്റെ മനസ്സിനെ ഏറെ തളര്‍ത്തിയ അനുഭവങ്ങള്‍ എനിക്ക് പിന്നീട് ഉണ്ടായിട്ടുണ്ട്. എന്തിനധികം അക്ബറിക്കയുടെ തന്നെ ഒരവസരത്തിലെ കംമെന്റിനിടക്ക് തീര്‍ത്തും ആത്മാഭിമാനത്തെ തകര്‍ക്കുന്ന വിധത്തില്‍ ചില പരിഹാസ്യ ശരങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴും, ഞാന്‍ സംയമനത്തിലായിരുന്നു. കാരണം, ഞാനിതിനെ വ്യക്തിപരമായ ഒരു സംഗതിയായി എടുത്തിട്ടില്ല. വിഷയ ബന്ധിതതമായ ഒരു ചര്‍ച്ചയെ അതെ തലത്തില്‍ തന്നെ സമീപിക്കാനുള്ള വിവേചന ബുദ്ധി എനിക്കുന്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കുറിച്ച അഭിപ്രായങ്ങള്‍ അതിനു സാക്ഷ്യം നില്‍ക്കുന്നതാണ്.
ഞാന്‍ ശരിയെന്നതാണ് { ഇതുവരെയും അറിഞ്ഞതില്‍ നിന്നും} എന്നെ ജീവിപ്പിക്കുന്നത്.ഞാന്‍ മാത്രമല്ല ശരി { അറിയനിരിക്കുന്നത് ഇനിയുമേറെ } എന്നതാണ് എനിക്ക് പ്രലോഭനവും ഊര്‍ജ്ജവുമായി എന്റെ ജീവിതത്തില്‍ എന്നെ നാളെയിലേക്ക് നയിക്കുന്നത്. അത് കൊണ്ടും കൂടിയാണ് ഞാന്‍ ഈ വിഷയത്തെ ചര്‍ച്ചയ്ക്ക വെച്ചതും, ചര്‍ച്ചയിലുടനീളം വ്യക്തിപരമായ പരാമര്‍ശങ്ങളെ കണ്ടില്ലെന്നു നടിച്ചതും. മറ്റൊന്ന് ഈ ചര്‍ച്ചയില്‍ സാന്നിദ്ധ്യം അറിയിച്ച ഓരോരുത്തരെയും ഞാനേറെ മാനിക്കുന്നു. കാരണം, തുല്യ ബഹുമാനവും തുല്യ ബഹുമതിയും വകവെച്ചു നല്കുന്ന ഒരന്തരീക്ഷത്തില്‍ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം { സ്നേഹ സംവാദം ] സാധ്യമാകൂ എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതില്‍ നിന്നെല്ലാം സഹൃദയര്‍ക്ക് എന്റെ താത്പര്യം ബോദ്ധ്യപ്പെട്ടിട്ടുണ്ടാകും. എനിക്ക് യാതൊരു തരത്തിലുമുള്ള വാശിയോ നിര്‍ബന്ധ ബുദ്ധിയോ ഇല്ലാ എന്ന്.
വരട്ടു വാദങ്ങള്‍.
ഈ വിഷയത്തില്‍ ഒരു നിര്‍ബന്ധ ബുദ്ധി എനിക്കില്ലാ എന്ന് സത്യം ചെയ്യുക വഴി അത് സ്ഥാപിച്ചെടുക്കേണ്ടതായ ഒന്നിനും അമിത വ്യയം ചെയ്യണ്ട കാര്യം എനിക്കില്ല. എന്നാല്‍, എന്റെ അനുഭവത്തിലും വായനയിലും ചില സുഹൃത്തുക്കളുമായുള്ള സൗഹൃദ സംഭാഷണങ്ങളില്‍ നിന്നും അറിഞ്ഞ ചില കാര്യങ്ങള്‍ നാളുകളായി എന്നില്‍ തന്നെ കലഹിച്ചു തുടങ്ങിയപ്പോള്‍ അത് പങ്കുവെക്കുക എന്ന സദുദ്ദേശത്തെ ഞാന്‍ ഇങ്ങനെ ഒരെഴുത്തായി ബ്ലോഗെന്ന മാദ്ധ്യമത്തിലൂടെ ഇങ്ങനെ അവതരിപ്പിച്ചു. ഇവിടെ, ഞാനെന്തു അപരാധമാണ് ചെയ്തത്..? അതൊരു അവസാന വാക്കല്ല എന്ന് ആര്‍ക്കുമറിയുന്ന കാര്യമല്ലേ..? ശേഷം അതിന്മേല് നടന്ന ചര്‍ച്ചയില്‍ ഞാന്‍ ഇക്കാര്യം ഇങ്ങനെ അവതരിപ്പിക്കാനിടയായ കാരണങ്ങളെയും സാഹചര്യങ്ങളെയും എന്റേതായ ഒരു പ്രതലത്തില്‍ നിന്നുകൊണ്ട് മാന്യമായി അവതരിപ്പിക്കുയല്ലേ ചെയ്തൊള്ളൂ... അല്ലാതെ ഞാനെന്തു വരട്ടു വാദങ്ങളാണ് ഉയര്‍ത്തിയത്..? നാഗരികതകളുടെ സംഘട്ടനം പോലോത്ത ശുദ്ധ അസംബന്ധത്തെ ഞാന്‍ സീദ്ധാന്തിച്ചുവോ ..?
"ഏറ്റവും കുറഞ്ഞത് അപരനെ ജയിക്കേണ്ടത് തന്റെ തന്നെ അഞ്ജതയെ ജയിച്ചു കൊണ്ടാവണം എന്നെങ്കിലും എന്തുകൊണ്ട് കുട്ടികളെ പഠിപ്പിക്കുകയും ശീലിപ്പിക്കുകയും ചെയ്യുന്നില്ലാ" എന്ന എന്റെ ആശങ്കയെ ഒരു ചോദ്യമായി ഈ പോസ്റ്റില്‍ ഉന്നയിച്ചിരുന്നു. നമ്മളില്‍ പലരും എന്ത് കൊണ്ട് ആ ചോദ്യത്തെ ബോധപൂര്‍വ്വം അവഗണിച്ചു. ഞാനടക്കം വരുന്ന സമൂഹത്തോടുള്ള ആ ഒരു ചോദ്യവും കൂടെയാണ് സത്യത്തില്‍ ഇങ്ങനെയൊരു എഴുത്തായി വികാസം പ്രാപിച്ചത്.
പിന്നെ, നിലവിലെ വിദ്യാഭ്യാസത്തെ ഞാന്‍ പൂര്‍ണ്ണമായും നിരാകരിച്ചില്ല. അധ്യാപകരെ ഇകഴ്ത്തിയില്ല. അവരെ അവമതിപ്പോടെ അവതരിപ്പിച്ചില്ല.
വെറുതെ എങ്കിലും തിരികെയൊരു ചോദ്യം: നിലവിലെ സാഹചര്യം പൂര്‍ണ്ണമാണെന്ന് ആര്‍ക്കാണ് പറയാന്‍ സാധിക്കുക..? സാധിക്കുമോ.. വാസ്തവത്തില്‍ പൂര്‍ണ്ണത എന്നൊന്നുണ്ടോ..? അഥവാ, അങ്ങനെയൊരു പൂര്‍ണ്ണത അനുഭവമായാല്‍ പിന്നീടൊരു അന്വഷണ/പരീക്ഷണങ്ങള്‍ക്ക് എന്ത് സാംഗത്യമാണ് ഉള്ളത്. മാത്രവുമല്ല, പൂര്ണ്ണതക്കപ്പുറം മറ്റെന്തിനെയാണ് തേടാനുള്ളത്. അല്ലെങ്കില്‍ എന്തുകിട്ടുമെന്നു കരുതിയിട്ടാ അതിനായി ശ്രമിക്കുക. അപ്പോള്‍, നിലവില്‍ നാം കാണുന്നതും അറിയുന്നതും അനുഭവിക്കുന്നതും അപ്പോഴത്തെ മാത്രം ശരിയും അപ്പോഴത്തെ മാത്രം നൂറു ശതമാനവും {അറിഞ്ഞതിലെ 100 ശതമാനം} നാളെ അത് വീണ്ടും മാറാം. അല്ല, മാറും.
മണ്ടനും വിവരദോഷിയും.
അപ്പോള്‍, ആ ഒരു പ്രകൃതി സത്യത്തെ/വസ്തുതയെ മതമായി സ്വീകരിച്ചു എന്റെ ചിന്തകളെ ആഗ്രഹങ്ങളെ സംശയങ്ങളെ ഇഷ്ടങ്ങളെ സ്വപ്നങ്ങളെ എല്ലാം പ്രകടിപ്പിക്കുകയും പങ്കുവെക്കുകയും അത്തരം ആലോചനകളിലേക്ക് ഞാനെത്തിപ്പെട്ട കാരണങ്ങളെ പറഞ്ഞു വെക്കുകയും ചെയ്യുന്നത് വങ്കത്തവും വരട്ടു വാദങ്ങളുമെങ്കില്..? പിന്നെ, 'ഉയര്‍ന്ന വിദ്യാഭ്യാസ' മോഹത്തെ നിഷേധിക്കപ്പെട്ടതിലുള്ള എന്റെ അമര്‍ഷവും തത്ഫലമായി എന്നിലുണ്ടായ അപകര്‍ഷത ബോധവുമാണ് എന്നോടിതു ചെയ്യിക്കുന്നതെന്ന വിധിയെഴുത്തുമുണ്ടായാല്..? പിന്നെ എന്നെപ്പോലുള്ളവര്‍ക്ക് ഞങ്ങളുടെ മൗലിക അവകാശത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ {കുറഞ്ഞത് ആറില്‍ ഒരെണ്ണം എങ്കിലും} ഇവിടെ അവസരമില്ലെന്നോ..? അല്ലെങ്കില്‍ അവയത്രയും വിഡ്ഢിത്തമെന്നും അത്തരം '[തിരു മണ്ടന്മാരും വിവര ദോഷികളും' മിണ്ടാതിരിക്കണം. അതാണ് നല്ലതെന്നോ..? ഞാന്‍ എന്ത് വേണം ഈ ചര്‍ച്ചയില്‍ നിന്നും പഠിക്കാന്‍..? പലരും സൂചിപ്പിച്ചത് പോലെ.... ഇവിടെ മ്യാവൂ മ്യാവൂ എന്ന് പറഞ്ഞു കൊണ്ടിരിന്നിട്ടു അവസാനം..........!!!
ഇപ്പോള്‍, ഞാന്‍ ന്യായമായും സംശയിക്കുന്നു. ഇതിന്റെ തുടക്കം മുതലേ ചില മുന്‍വിധികളോടെ ഈ ചര്‍ച്ചയെ സമീപിച്ചവരുമുണ്ടോ എന്ന്. അല്ലെങ്കില്‍, ഇത്ര മേല്‍ അപഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന പ്രതികരണങ്ങളിലൂടെ ചര്‍ച്ചയുടെ അവസാനങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടില്ലല്ലോ..?
സഹൃദയര്‍ എന്നോട് ക്ഷമിക്കണം. കുറഞ്ഞത് എന്റെ മനസ്സിന്റെ തൃപ്തിക്ക് വേണ്ടിയെങ്കിലും എനിക്ക് ഇത്രയും പറഞ്ഞേ.... പറ്റൂ....!!!!
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനായിപ്പോയില്ലേ ഞാന്‍.
പ്രിയ നമൂസ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ വൈകിയതിന് ക്ഷമാപണം പറയാനാണ് ആദ്യം വിചാരിച്ചത്, പക്ഷെ അക്ബര്‍ പോലുള്ള വെറും ഈഗോ മുരിവുകാരുടെ ചര്‍ച്ചയാണ് ഇതെന്നു അറിഞ്ഞില്ല ...എന്തിനാണ് ഇത്രയും മനോഹരമായ ഒരു വിഷയത്തെ തന്റെ അല്പ്പതരത്തിലും അന്ജാനതിലും ഈ അകബാര്‍ ഇങ്ങനെ വളിപ്പിക്കുന്നത്...???ഒരു കാര്യം വ്യക്തമായി പറയട്ടെ ഇന്ന് ലോകത് നടക്കുന്ന വിദ്യാഭ്യാസ പുനര്‍ നവീകരനത്തിന്റെ ചിന്ത തന്നെയാണ് നമൂസ് ഈ നോട്ടില്‍ അറിഞ്ഞോ അറിയാതെയോ പ്രകടിപ്പിക്കുന്നത്... ഇവയെല്ലാം എന്നോടുള്ള ചര്‍ച്ചയുടെ മറുപടി ആയാണ് ഞാന്‍ എടുക്കുന്നതും പക്ഷെ അക്ബര്‍ എന്നാ മനുഷ്യന്റെ വൃത്തികെട്ട കമന്റുകള്‍ കണ്ടപ്പോള്‍ കുറച്ചു വാക്കുകള്‍ പറയണം എന്ന് തോന്നുന്നു... താന്കള് പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ് ഒരു പക്ഷെ ഗാന്ധിജിയും നോം ചോമ്സ്കിയും വരെയുള്ളവര്‍ പറഞ്ഞ..പറയുന്ന കാര്യങ്ങള്‍... താന്കള് അറിയുന്നുണ്ടാവില്ല ഇന്ന് വിദ്യാഭ്യാസ ലോകത് നടക്കുന്ന ചര്‍ച്ചകള്‍...ഞാനത് കുറച്ചെങ്കിലും അറിയുന്ന ഒരു വിദ്യാഭ്യാസ പ്രവര്ത്തകന് കൂടിയാണ്....താന്കള് പറഞ്ഞ ചിന്തകള്‍ ഇന്ന് ഞങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന നല്ല വീക്ഷണങ്ങള്‍ ആണെന്ന സത്യം അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിയുന്നു...കാരണം ഒരു വെറും നമൂസില് നിന്നും പ്രതീക്ഷിച്ചതല്ല ഇത്തരം ദീര്‍ഖ വീക്ഷണങ്ങള്‍...ആദ്യം ആ അഭിനന്ദനം സ്വീകരിക്കുക...
എന്റെ അമ്മ ഒരു അധ്യാപികയാണ്, അമ്മ ഇപ്പോഴും പറയും ഒരു അധ്യാപകനോട് ചെയാവുന്ന ഏറ്റവും നല്ല കാര്യം അയാളെ ചോദ്യം ചെയ്യുക എന്നതാണ് എന്ന്..തമാശക്ക് ആണെങ്കിലും ഇത് പറയുമ്പോള്‍ ചില ആളുകള്‍ അപഹസിക്കാറുണ്ട് ഓഹോ അപ്പോള്‍ ഗുരുവിനെ തെറിപരയണം അല്ലെ....ഇത്തരക്കാരോട് അവര്‍ പുലര്‍ത്തിയിരുന്ന വീക്ഷണം സഹതാപമായിരുന്നു...ചോദ്യം ചെയ്യല്‍ തെറിപരയലാനെന്നു ധരിച്ച ആ കൊച്ചു ബുധികളുടെ അഹങ്കാരതോടു ആ അധ്യാപികക്ക് എന്നും ഉണ്ടായിരുന്നത് സഹതാപമാണ്...വല്ലാതെ ഓര്‍ത്തു പോകുന്നു നമൂസ് അക്ബറിന്റെ താങ്കളുടെ നോട് വായനയില്‍ അയാളുടെ ജല്പ്പനങ്ങള് അക്ഷരാധത്തില് തെറി പറയല്‍ തന്നെയാണ്....വിദ്യാഭ്യാസത്തിന്റെ കേമം...!!!! ഈ രീതിയിലാണോ ഒരാള്‍ പറയുന്ന വാക്കുകളെ വിലയിരുത്തുക....നാണം കെട്ടവന്റെ ആസനത്തില്‍ ആളു മുളച്ചാല്‍ ആളിനെ നിങ്ങള്‍ തെളിയിക്കുക ഈന് പറയുന്ന ഇത്തരം കാലകൂടങ്ങളെ ചുരുക്കത്തില്‍ മാത്രമേ കാണാന്‍ കഴിയു, അതിനാല്‍ അതും ഒരു കൌതുകം....
വിദ്യാഭ്യാസം ഇന്ന് മാറുകയാണ്...ലോകം മുഴുവന്‍ അത് ചര്‍ച്ച ചെയ്യപ്പെടുന്നു അവരോടു ഞാനിതൊന്നും അറിഞ്ഞില്ല നിങ്ങള്‍ക്കൊക്കെ അഹങ്കാരമോ അല്പ്പതരമോ എന്ന് ചോദിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുന്നു അക്ബര്‍ എന്നാ പേരില്‍...കൊള്ളാം ...ഇതൊക്കെയാണോ ബ്ലോഗു മഹാന്മാര് പ്രതികരിക്കുന്ന രീതികള്‍ ഇവിടെ എന്ത് ചര്‍ച്ചയാണ് ഉണ്ടാവുക..എഗോയുടെയും അല്പ്പതരതിന്റെയും കസര്‍ത്തുകള്‍ അല്ലാതെ...
ക്ഷമിക്കണം നമൂസ് നിങ്ങള്‍ എന്റെ ശകാരത്തില്‍ പരാതിപ്പെടുന്നത് കാണുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട് ഇയാള്‍ ഇത്ര തോട്ടവാടിയാണോ എന്ന്....എന്റെ ശകാരം എന്ത്?? സാക്ഷാല്‍ വിഷവും വിഷമവും സമ്മേളിക്കുന്ന അക്ബര്‍മാര്‍ ഉള്ളപ്പോള്‍ എന്റെ ശകരതിനെത് പ്രസക്തി അല്ലെ....നമൂസ് ലളിതമായി പറയട്ടെ നിങ്ങള്‍ ഉയര്‍ത്തിയ വിഷയം ഇഷ്ടമായി പക്ഷെ ചില അല്പ്പനമാരുടെ വാക്കുകള്‍ക്കു മറുപടി പറയാതെ നിങ്ങള്‍ ചിന്തകള്‍ തുടരുക..അത് നാടിനും വിഷയത്തില്‍ സത്യസന്ധമായി ഇടപെടാനം എന്നാഗ്രഹിക്കുന്ന വായനക്കാര്‍ക്കും ഉപകാരപ്രദമായിരിക്കും അഭിവദ്യങ്ങള്‍.........
ഞാന്‍ തോറ്റിരിക്കുന്നു നാമൂസ്. ഇനി പോസ്റ്റിനെപ്പറ്റി ഒന്നും പറയില്ല.
ഒന്ന് റിവേര്‍സ് ഗീര്‍ ഇടൂ. ഈ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ ഞാന്‍ വായിച്ചിരുന്നു. നിലപാടുകളോടെ യോജിക്കാത്തതിനാല്‍ ഞാന്‍ മിണ്ടാതെ പോയി. പക്ഷെ താങ്കള്‍ രണ്ടു തവണ എനിക്ക് മെയില്‍ ചെയ്തു. പിന്നെ പല തവണ ചാറ്റില്‍ വന്നു പറഞ്ഞിട്ടു പോയി. ഞാന്‍ കരുതി ഒരു തുറന്ന ഒരു ചര്‍ച്ച ആവാം എന്ന്.
പക്ഷെ എന്റെ ആദ്യ കമന്റില്‍ തന്നെ താങ്കള്‍ എന്നെ അഭിവാദ്യം ചെയ്തത് ഇങ്ങിനെ. >>>ഇക്കയെ എന്റെ വീട്ടിലെ അതിഥിയായി {വിമര്ശകന്} കണ്ടു സ്നേഹ പുരസ്സരം അഭിവാദ്യം ചെയ്യുന്നു<<<<< നന്ദി.
ഓടുവില്‍ ഞാന്‍ ഒരു അപേക്ഷ ബോധിപ്പിച്ചു. താങ്കളെ "ആരോ ഫോണില്‍ വിളിച്ചു ശകാരിച്ചു" എന്ന് എനിക്കുള്ള മറുപടിയില്‍ താങ്കള്‍ പറഞ്ഞതിനെ ആളുകള്‍ എന്നെ തെറ്റിദ്ധരിക്കുന്നു. മൂന്നു പേര് ചാറ്റില്‍ വന്നു എന്നോട് ചോദിച്ചു. അപ്പോള്‍ എത്രയോ പേര് എന്നെ സംശയിക്കുന്നുണ്ടാവാം എന്ന തോന്നലില്‍ ഞാന്‍ പാഞ്ഞു നോക്കി. "അത് അക്ബര്‍ അല്ല" എന്ന് ഒറ്റ വാക്കിലെങ്കിലും പറയാനുള്ള മനസ്സ് കാണിച്ചില്ല.
അത് കാണിച്ചിരുന്നു എങ്കില്‍ തുടര്‍ കമന്റുകള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമായിരുന്നില്ല. എനിക്കത് പ്രയാസമുണ്ടാക്കി എന്ന് പറഞ്ഞു ഇനി താങ്കള്‍ക്കു ഞാന്‍ പ്രയാസം ഉണ്ടാക്കുന്നില്ല. നന്ദി.
പ്രിയ നാമൂസ്. @ ദേവന് എന്ന അനോണി താങ്കള്‍ ആണ് എന്ന് ഞാന്‍ മനസ്സാ വാചാ ഉദ്ദേശിച്ചിട്ടില്ല. പലപ്പോഴും ചര്‍ച്ചകളില്‍ അനോണികള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവര്‍ക്ക് എന്റെ മനസ്സില്‍ ഒരു മുഖമേ ഉള്ളൂ. ആ അര്‍ത്ഥത്തില്‍ ആണ് ദേവനായി പുനര്‍ ജനിച്ചു എന്ന് പറഞ്ഞത്. പൊതുവേ ഈ വര്‍ഗ്ഗത്തോട് ഞാന്‍ മിണ്ടാന്‍ പോകാറില്ല. ഇപ്പോള്‍ മിണ്ടിയത് പോലും അബദ്ധമായില്ലേ.
പ്രിയ നാമൂസ്. സുഖിപ്പിക്കല്‍ എന്നത് എന്റെ അജണ്ടയല്ല. നാളെ നാമൂസു മറ്റൊരു നല്ല വിഷയവുമായി എത്തുമ്പോള്‍ ഞാന്‍ വരും നല്ലത് പറയാനോ ഉള്ളത് പറയാനോ. വ്യക്തിപരമായി കാര്യങ്ങള്‍ എടുക്കരുത്. ഇനി വേണമെങ്കില്‍ എന്നെ നാല് ചീത്ത വിളിച്ചോളൂ.
നാമൂസ് എഴുതൂ. ഞാന്‍ വരും. ഒന്നുകില്‍ വിമര്‍ശിച്ചു കൊല്ലാന്‍, അല്ലെങ്കില്‍ അഭിനന്ദിച്ചു കൊല്ലാന്‍. ഹ ഹ ഹ ഹ
എന്റെ പോന്നു നാമൂസേ.. ഞാനും ഒരു തല തിരിഞ്ഞ ബ്ലോഗര്‍ അല്ലെ. എന്നെയും ആളുകള്‍ വിമര്‍ശിക്കാറുണ്ട്. ക്ഷമിക്കൂ സുഹൃത്തെ. വിഷയത്തിനോടുള്ള വിയോജിപ്പ് എന്ന ഈ അപരാധത്തിന്.
പ്രിയ അക്ബര്‍ ...താന്കള് വിഷയത്തെ സ്വീകരിക്കുന്ന രീതി കണ്ടു....കലക്കന്‍...ഇത്തരത്തില്‍ ഒരു കാറിന്റെ മുന്നിലും പിന്നിലുമായി ഓടി നടക്കുന്ന ( ഇത്രയും അറുവഷലന് പ്രയോഗം ഒരു നല്ല ആശയത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത് ആദ്യമായി കണ്ടു അതില്‍ താങ്കള്‍ക്കു അഭിനന്ദനങ്ങള്‍ ..) താന്കള് എന്താണെന്നു...വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതാനെന്നോ...ബുലോകത്തില്‍ ഇങ്ങനെ തെറിയില്‍ ( ഒരു നല്ല ആശയത്തെ വ്യക്തമായി പറഞ്ഞിട്ടും സ്വന്തം ഈഗോയെ ത്രുപ്തിപെടുതാന് ഉപയോഗിച്ച ആ പ്രയോഗത്തെ തെറി എന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക.) കാഴ്ചപ്പാട് വിവരിക്കുന്ന വേറെയാലുകള് ഉണ്ടോ...ഉണ്ടെങ്കില്‍ അടിപൊളി....!!!! വിദ്യാഭ്യാസമേ..നിന്റെ നിര്‍മ്മിതിയില്‍ ഈയുള്ളവന്റെ പ്രണാമം...ഹ,..ഹാ...
@jith പറഞ്ഞു...
അക്ബര്‍ പോലുള്ള വെറും ഈഗോ മുരിവുകാരുടെ
തന്റെ അല്പ്പതരത്തിലും അന്ജാനതിലും ഈ അകബാര്‍ ഇങ്ങനെ വളിപ്പിക്കുന്നത്...??
അക്ബര്‍ എന്നാ മനുഷ്യന്റെ വൃത്തികെട്ട കമന്റുകള്‍
അക്ബറിന്റെ താങ്കളുടെ നോട് വായനയില്‍ അയാളുടെ ജല്പ്പനങ്ങള് അക്ഷരാധത്തില് തെറി പറയല്‍ തന്നെയാണ്.
നാണം കെട്ടവന്റെ ആസനത്തില്‍ ആളു മുളച്ചാല്‍ ആളിനെ നിങ്ങള്‍ തെളിയിക്കുക
ഇത്തരം കാളകൂടങ്ങളെ ചുരുക്കത്തില്‍ മാത്രമേ കാണാന്‍ കഴിയു,
അക്ബര്‍ എന്നാ പേരില്‍...കൊള്ളാം ...ഇതൊക്കെയാണോ ബ്ലോഗു മഹാന്മാര് പ്രതികരിക്കുന്ന രീതികള്‍
സാക്ഷാല്‍ വിഷവും വിഷമവും സമ്മേളിക്കുന്ന അക്ബര്‍മാര്‍ ഉള്ളപ്പോള്‍ എന്റെ ശകരതിനെത് പ്രസക്തി അല്ലെ
ചില അല്പ്പനമാരുടെ വാക്കുകള്‍ക്കു മറുപടി പറയാതെ
----------------------
എന്റമ്മോ..ഒരു കമന്റില്‍ ഇത്രയും നല്ല വാക്കുകളോ??
"""ഞാനത് കുറച്ചെങ്കിലും അറിയുന്ന ഒരു വിദ്യാഭ്യാസ പ്രവര്ത്തകന് കൂടിയാണ്<<<.
ഈ വിദ്യഭ്യാസ പ്രവര്‍ത്തനത്തനം നന്നാവും ആശംസകള്‍.
നന്ദി പ്രിയ അക്ബര്‍..താങ്കളുടെ അഭിനന്ദനത്തിന്....എന്താണ് തെറി എന്ന് താന്കള് ഇനിയും പഠിക്കുക...ഒരു കള്ളനെ കള്ളാ എന്ന് വിളിക്കുന്നത് ശരിയും ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനെ കള്ളാ എന്ന് വിളിക്കുന്നത് തെറിയും ആണ്...താങ്കളുടെ വലിയ ബുദ്ധിയില്‍ രണ്ടും ഒരേ വാക്കുകള്‍ ആയിരിക്കാം ഞങ്ങളുടെ ചെറിയ ബുദ്ധിയില്‍ രണ്ടിനും രണ്ടു അര്ദ്ധമാനുള്ളത് അതൊന്നും മനസ്സിലവാതതാണ് താങ്കളുടെ കുറ്റം എന്നൊന്നും ഞാന്‍ പറയില്ല പക്ഷെ അതാണ് മേന്മ എന്ന് പറയാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്..പിന്നെ എന്റെ കമടു പരിശോധിച്ചതിനു നന്ദി ..തന്കളുടെത് ദയവു ചെയ്തു നോക്കാതിരിക്കുക..എന്തിനാണ് വെറുതെ സ്വന്തം വിഷമങ്ങള്‍ വായിച്ചു അഹങ്കരിക്കുന്നത്...ഹ...ഹാ..
jith പറഞ്ഞു...എന്താണ് തെറി എന്ന് താന്കള് ഇനിയും പഠിക്കുക
ഇനിയും ഉണ്ടോ ??.
" ഈ രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയെ പരിഷ്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു വെങ്കില്‍ ആദ്യം ചെയ്യേണ്ടത് ' ഇന്നത്തെ പരീക്ഷകള്‍' അവസ്സാനിപ്പിക്കുകയാണ് .."- ഗാന്ധിജി .....ഇത്തരം മണ്ടന്മാരുടെ ചില കമന്റുകള്‍ ഉണ്ട് വേണേ തരാം...( ഇത് നമൂസേങ്ങാനും ആണ് പറഞ്ഞിരുന്നെങ്കില്‍ അംബ...!!!) ......:):)
ഇനി ഉണ്ടോ ?
@jith പറഞ്ഞു...
അക്ബര്‍ പോലുള്ള വെറും ഈഗോ മുരിവുകാരുടെ
തന്റെ അല്പ്പതരത്തിലും അന്ജാനതിലും ഈ അകബാര്‍ ഇങ്ങനെ വളിപ്പിക്കുന്നത്...??
അക്ബര്‍ എന്നാ മനുഷ്യന്റെ വൃത്തികെട്ട കമന്റുകള്‍
അക്ബറിന്റെ താങ്കളുടെ നോട് വായനയില്‍ അയാളുടെ ജല്പ്പനങ്ങള് അക്ഷരാധത്തില് തെറി പറയല്‍ തന്നെയാണ്.
നാണം കെട്ടവന്റെ ആസനത്തില്‍ ആളു മുളച്ചാല്‍ ആളിനെ നിങ്ങള്‍ തെളിയിക്കുക
ഇത്തരം കാളകൂടങ്ങളെ ചുരുക്കത്തില്‍ മാത്രമേ കാണാന്‍ കഴിയു,
അക്ബര്‍ എന്നാ പേരില്‍...കൊള്ളാം ...ഇതൊക്കെയാണോ ബ്ലോഗു മഹാന്മാര് പ്രതികരിക്കുന്ന രീതികള്‍
സാക്ഷാല്‍ വിഷവും വിഷമവും സമ്മേളിക്കുന്ന അക്ബര്‍മാര്‍ ഉള്ളപ്പോള്‍ എന്റെ ശകരതിനെത് പ്രസക്തി അല്ലെ
ചില അല്പ്പനമാരുടെ വാക്കുകള്‍ക്കു മറുപടി പറയാതെ
എന്തിനാണ് വെറുതെ സ്വന്തം വിഷമങ്ങള്‍ വായിച്ചു അഹങ്കരിക്കുന്നത്...ഹ...ഹാ..
>>>>>ഞാനത് കുറച്ചെങ്കിലും അറിയുന്ന ഒരു വിദ്യാഭ്യാസ പ്രവര്ത്തകന് കൂടിയാണ്<<<<<<
---------------------------------
ഇനിയും പറഞ്ഞു തരൂ വിദ്യാഭ്യാസ പ്രവര്‍ത്തകാ.
ഇപ്പോഴത്തെ വിദ്യാഭ്യാസപരിഷ്കാരം തന്നെ അധികമാണ്...
ഗ്രേഡിംഗ്,അസൈന്മെന്റ്,പ്രൊജക്റ്റ്,വാരിക്കോരി മാര്‍ക്ക് കൊടുക്കല്‍...ഏതൊരു ആവറേജ് കുട്ടിക്കും കിട്ടുന്നുണ്ട്
എഴുപത്ശതമാനം മാര്‍ക്ക്...പണ്ടൊക്കെ എത്ര കഷ്ടപ്പെട്ട് പഠിച്ചാലും നല്ല മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടാണ്...പിന്നെ നാമൂസിന്റെ അഭിപ്രായത്തോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെങ്കിലും അക്ബറിക്കയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു...എല്ലാ രംഗത്തും മത്സരമുണ്ട് വിദ്യാഭ്യാസത്തില്‍ അതൊഴിവാക്കണം എന്നുപറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല...മത്സരമുണ്ടെങ്കിലല്ലേ മുന്നിരയിലെത്താന് കഴിയൂ , നമുക്ക് മിടുക്കന്മാരെയും മിടുക്കികളെയും ലഭിക്കുകയുള്ളൂ...ഒന്നാം റാങ്ക് നേടിയ കുട്ടിയെ ആദരവോടെ മാത്രമേ നോക്കുകയുള്ളൂ ഒരിക്കലും ആ കുട്ടിയോട് ഈര്ഷ്യയോ വൈരാഗ്യമോ തോന്നാറില്ല എന്നാണ് എന്റെ അറിവ് അങ്ങിനെയുണ്ടെങ്കില്‍ അത് സ്വഭാവവൈകൃതം മാത്രമായിരിക്കും..പിന്നെ ക്ലാസ്സ് റൂമിലെ പ്രത്യേകപരിഗണന, അത് ഭൂരിഭാഗവും ടീച്ചര്‍മാരും നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് നല്കുന്നു [ഇത് സത്യം ]..... മത്സരപരീക്ഷകള്‍ വേണം എങ്കില്‍ മാത്രമേ കഴിവുള്ള കുട്ടികള്‍ക്ക് മുന്നോട്ടു വരാന്‍ കഴിയുകയുള്ളൂ അവര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുകയുള്ളൂ ഇല്ലെങ്കില്‍ അതൊക്കെ കാശുള്ളവന്റെ കയ്യിലാവും... കൂടുതല്‍ പറഞ്ഞു കുളമാക്കുന്നില്ല.. :)
അക്ബറിക്ക പറഞ്ഞതില്‍ കാര്യമുണ്ട് ഒന്നു ചിന്തിക്കൂ മാഷെ..!!
Akber@നമൂസിന്റെ ഈ പോസ്റ്റ് വായിച്ച അതെ താല്പര്യത്തോടെ താങ്കളുടെ വിയോജിപ്പും വായിച്ചത്.. അവിടെ വിഷയത്തില്‍ നിന്നും മാറി എഴുതിയ ആളെ എങ്ങിനെ ഇകഴ്ത്തി കാണിക്കാം എന്നതിനാണ് നിങ്ങള്‍ ശ്രെമിച്ചത്. ഇവിടെ ഞാനും താങ്കളോട് ഒന്ന് വിയോജിപ്പ് പ്രകടിപിച്ചു എന്ന് മാത്രം .....അല്ലാതെ വേഷം മാറി വന്നു സാധാരണ നിങ്ങളെ ബുധിമുട്ടിക്കാറുള്ള അനോന്നിയല്ല ഞാന്‍ ...
താങ്കളുടെ ചാലിയാറിലെ ഒരു follower ആണ് ഞാനും ........
" മത്സരം, വിജയം, തോല്‍വി. ഇവ.ആത്മീയ വിരുദ്ധമാണ്" അതുകൊണ്ട് തന്നെ മറ്റെവിടെയും ആകാമെങ്കിലും വിദ്യഭ്യാസ രംഗത്ത് മാറ്റി നിര്തെണ്ടാതാണ് ..നമൂസ് പറയുന്നതിന് മുന്നെ നമ്മുടെ ടാഗോര്‍ പറഞ്ഞ ഈ കാര്യമാണ് ഗ്രേഡിംഗ് എന്നൊക്കെ
പറഞ്ഞു ഇപ്പോള്‍ വന്നിരിക്കുന്ന ഈ തരം തിരിക്കല്‍ ....
ആര് പറയുന്നു എന്നുള്ളതിനേക്കാള്‍ എന്ത് പറയുന്നു എന്നതിലല്ലേ കാര്യം .....
ഇത്തരത്തില്‍ സജീവമായി ഇടപെടാനുള്ള താങ്കളുടെ താല്പര്യത്തെ ബഹുമാനിച്ചുകൊണ്ട് ..ഇനി ചാലിയാറിന്റെ തീരത്ത് കാണാം..
ഇവിടെ കൂലി തല്ലുകാരും കൂലിക്ക് തെറി വിളിക്കുന്നവരും ഉണ്ടെന്നു തോന്നുന്നല്ലോ. ഹാ കഷ്ടം.
നാമൂസ് അവതരിപ്പിച്ച എല്ലാവരും ജയിക്കുന്ന ഒരു വ്യവസ്ഥ മനോഹരം തന്നെ ആണ്. പക്ഷേ നാം ജീവിക്കുന്ന വ്യവസ്ഥ മത്സരാധിഷ്ടിതം ആയിരിക്കുകയും വിദ്യാലയങ്ങള്‍ അങ്ങനെ ആകാതിരിക്കുകയും ചെയ്യുന്നത് എങ്ങനെ ആണ്. ഒരു വിദ്യാര്‍ത്ഥിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് വിദ്യാലയം. പുറത്തുള്ള സമൂഹം, മതം, ജാതി, രക്ഷാകര്ത്താക്കള് ഇവയുടെ എല്ലാ സ്വാധീനവും ഉണ്ടാകും.
അപ്പോള്‍ വ്യവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. വ്യവസ്ഥാ വിരുദ്ധമല്ലാത്ത പരിഷ്ക്കാരങ്ങള്‍ പഴയ കുപ്പിയിലെ പുതിയ വീഞ്ഞാണ്. ഇന്നു നമ്മുടെ അച്ഛനമ്മമാര്‍ എഞ്ചിനീയറേയും ഡോക്ടറേയും വാര്‍ത്തെടുക്കുവാനുള്ള ശ്രമത്തില്‍ ആണ്. കാരണം സമൂഹത്തില്‍ ഏറ്റവും ഉന്നതമായ ശമ്പളവും സുഖസൌകര്യങ്ങളും ലഭ്യമാകുന്നത് അത് വഴിയാണ്. തന്റെ മകന് കര്‍ഷകനാകാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്? ഏത് ജോലിക്കും അതിന്റേതായ മാന്യതയും അന്ഗീകാരവും ഈ വ്യവസ്ഥ പ്രദാനം ചെയ്യുന്നുണ്ടോ? ഇല്ലെങ്കില്‍ നാമൂസ് പറയുന്ന വിദ്യാലയത്തിലെ കുട്ടികള്‍ ഏത് സമൂഹത്തില്‍ ആണ് നാളെ ജോലി ചെയ്യാന്‍ പോകുന്നത്? നമ്മുടെ രാഷ്ട്രീയ നേതൃത്വം കൂട്ടിക്കൊടുപ്പുകാരുടെ സംഘമായി നില നില്ക്കുമ്പോള് നമ്മുടെ കുട്ടികള്‍ ഏത് രാഷ്ട്രത്തെയാണ് സേവിക്കാന്‍ പോകുന്നത്?
ചോദ്യം ചോദിക്കാനും അന്വേഷണം നടത്താനും ആര്‍ജ്ജവം ഉണ്ടാകുക ആവശ്യം തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം പ്രാഥമീക വിദ്യാഭ്യാസം മാതൃഭാഷയിലും ഉന്നത വിദ്യാഭ്യാസം ഇന്ഗ്ലീഷിലും നടത്തുന്ന പ്രാകൃത നയം നമ്മുടെ വിദ്യാലയങ്ങളില്‍ മാത്രമാണ് എന്നതാണ്. ഇത് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ചിന്താ ശേഷിയെ വളരെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓരോ മനുഷ്യനും ചിന്തിക്കുന്നത് മുലപ്പാലുപോലെ അമൃതായ മാതൃ ഭാഷയില്‍ ആണെന്നിരിക്കെ ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയില്‍ ആക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രായോഗികമായ പദ്ധതികള്‍ ആകണം നാം ആലോചിക്കേണ്ടത്.
പുതിയ വിദ്യാഭ്യാസ അന്വേഷണങ്ങള്‍ എല്ലാം തന്നെ (സര്‍ക്കാര്‍ തലത്തിലും ആഗോളമായും) വിദ്യാര്‍ത്ഥികളുടെ നന്മ മാത്റം ലാക്കാക്കി ആണെന്ന് കരുതുന്നത് മണ്ടത്തരമാണ്. ഉദാഹരണം +2 കൊണ്ടുവന്നത് - ക്രിയാല്മക ചര്‍ച്ചകളുടേയും സര്ഗ്ഗപ്രവര്ത്തനങ്ങളുടേയും കേന്ദ്രമായിരുന്ന കലാലയങ്ങളില്‍ നിന്നും സാമാന്യ വിദ്യാര്‍ത്ഥി സമൂഹത്തെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. DPEP യുടെ ലക്ഷ്യം വിദ്യാഭ്യാസത്തിന്റെ സര്‍ക്കാര്‍ ഉത്തരവാദിത്തം കയ്യൊഴിയുകയും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസം ചെയ്യാന്‍ കഴിവുകെട്ടവരാക്കുക എന്നതും ആയിരുന്നു. ഓരോ പരിഷ്ക്കരണങ്ങളിലും ഉള്ള മൂലധന ഭരണകൂട താല്പര്യങ്ങളെ മനസ്സിലാക്കാതെ കാല്പനികമായി ചര്‍ച്ച ചെയ്യുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല.
എല്ലാം വായിച്ചു...അഭിപ്രായങ്ങളും ....
സംശയത്തെ പ്രോത്സാഹിപ്പിക്കുക ....
സംശയത്തിലൂടെ മാത്രമേ വിജ്ഞാനം ആര്‍ജ്ജിക്കാന്‍ കഴിയുള്ളൂ..
പണ്ട് ഗുരുകുല വിദ്യാഭ്യാസത്തില്‍ നിരീക്ഷിച്ചാല്‍ ശിഷ്യനും ഗുരുവും തമ്മില്‍ ഒരു പ്രത്യേക ബന്ധം കാണാം...
ശിഷ്യന് ഗുരുവിനെ ആവാഹിക്കുന്നു...
ഗുരുവില്‍ ശിഷ്യന് അലിയുന്നു...
ഗുരുവിന്റെ ഓരോ വാക്കും അവനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നു....
പക്ഷേ ...................ഇന്ന് ............
ലോകത്ത് എവിടെയുണ്ട് താങ്കൾ സ്വൊപ്നം കാണുന്ന, പരീക്ഷയില്ലാത്ത രീതി?
വാക്കു കസർത്തുകളൊഴിവാക്കി എന്ത് കൊണ്ട് അക്ബറ് സൂചിപ്പിച്ച വിഷത്തിലേക്ക് ആരും വരുന്നില്ല.
ലക്ഷകണക്കിനു കുട്ടികൾ ഓരൊ വർഷവും എസ്.എസ്.എൽ.സി ജയിച്ചു വരുന്നു. ഈ പരീക്ഷയിലൂടെ ഒരോ വിഷയത്തിലും കുട്ടികൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനമാക്കിയാണ് തുടർ പഠനം തീരുമാനിക്കുന്നത്. കുട്ടികളെ പരീക്ഷയില്ലാതെ മെഡിസിനോ എഞ്ചിനീയറിങ്ങിനൊ അയച്ചാൽ പരീക്ഷയില്ലാത്തതിനാൽ എല്ലാവരും ഡോക്ടറും എഞ്ചിനീയറുമായി പുറത്ത് വരും. ഇത് അംഗീകരിക്കാവുന്നതാണോ?
ബുദ്ധി പണയപെടുത്താതെയുള്ള ചിന്തകളാണ് വേണ്ടത്. ആഗ്രഹങ്ങളും മറ്റുള്ളവരിൽ നിന്ന് കേട്ടറിഞ്ഞതുമെല്ലാം ഒരു വിഷയമാക്കി അവതരിപ്പിക്കുന്നതിനു മുമ്പ് പ്രായോഗികമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകത്ത് ഏത് വിഷയത്തിലാണ് മത്സരമില്ലാത്തത്? മത്സരത്തിലൂടെ അർഹരായവരെ തിരഞ്ഞെടുക്കുക എന്നതാണ് ബുദ്ധിപരമായത്. മത്സര രീതികൾ കാലങ്ങൾക്കനുസരിച്ച് മാറികൊണ്ടിരിക്കും. ഈ ചർച്ച ശ്രദ്ധയിൽ പെട്ടപ്പോൾ ചിലത് കുറിച്ചിടുന്നു എന്നെ ഉള്ളൂ... അനാവശ്യ തർക്കങ്ങൾക്കില്ല, കാരണം ഈ കസർത്തുകൾകൊണ്ട് വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങളുണ്ടാക്കില്ല, ചായകോപ്പായിലെ കൊടുങ്കാറ്റ് മാത്രം.
വീക്ഷണങ്ങളിലെ അപാകത ചർച്ച ചെയ്യുന്നതും അറിയുന്നതും പഠിക്കുന്നതും മോശമായ പ്രവണതയുമല്ല. വിമർശനങ്ങളെ പോസ്റ്റീവായി എടുക്കുക.
പട പേടിച്ചല്ല മടുത്താണ് ഇവിടെയെത്തിയത്... പോപ് മ്യൂസിക് വെച്ചുള്ള പടയാണല്ലോ ഇവിടെ!!!
പിന്നെ വരാം :)
നാമൂസിന്റെ നോടിലെ ആശയം ഗംഭീരമാണ് അതിനു അയാള്‍ നല്കിയ വികാരം അയാളുടെ സ്വാതന്ത്ര്യമാണ്.....ഒരാള്‍ ഒരു വിഷയം ഉറക്കെ പറയുമ്പോള്‍ ആ വിഷയത്തില്‍ അയാള്‍ പൂര്നനായിരിക്കനമെന്ന അര്‍ഥത്തിലുള്ള ഭൂരിപക്ഷം കമന്റുകള്‍ കാണുന്നു...സത്യത്തില്‍ കുറെപ്പേരുടെ പരിഹാസ്യമായ സങ്കല്പം മാത്രമാണത്,,....
ഞങ്ങള്‍ ഇതിനെ കാണുന്നത് ഒരു അമ്പരപ്പ് കലര്‍ന്ന കൌതുകത്തോടെയാണ്...ഇന്ന് ലോകത് നടക്കുന്ന വിദ്യാഭ്യാസ ചിന്തകള്‍ അറിയാതെ ( അറിയാതെ എന്ന് പറയുന്നത് അറിയാമായിരുന്നെങ്കില്‍ അയാളുടെ മറുപടികള്‍ കുറച്ചുകൂടി മൂര്ച്ചയുല്ലതായിരിക്കും എന്ന് കരുതിയാണ് ) എങ്ങനെയാണ് ഒരു നമൂസില് ആ ചിന്തകളുടെ മാറ്റൊലി വരുന്നത്..?? ഒരു നോടിനെ ഈ പറഞ്ഞ രീതിയിലും കാണാം പിന്നെ അക്ബര്‍ പറഞ്ഞ രീതിയില്‍ അയാള്‍ പൂര്നനായി വിഷയം അവതരിപ്പിക്കണം എന്നാ മട്ടില്‍ ( ഈ പറയുന്ന മഹാനും അനുയായികളും എല്ലാം ഇങ്ങനെ പൂര്നാര്ധത്തില് മാത്രം ബ്ലോഗേഴ്തുന്ന ശീലര്‍ ആണെന്ന് എനിക്ക് മനസ്സിലായി അത് കൊണ്ട് അക്കാര്യത്തില്‍ തര്‍ക്കമില്ല ) വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്നാ മട്ടില്‍ അവതരിപ്പിക്കുക എന്നിട്ട് ആ വിഷയം അവതരിപ്പിച്ചയാലെ അല്പതരം വിലംബുന്നവന് എന്ന് പറയുക ( ഇതിനെല്ലാം ശേഷമാണ് എന്റെ അല്പ്പന് പ്രയോഗം വരുന്നത്...അല്ലെങ്കിലും മുന്‍പേ ഗമിക്കുന്നവന് റാങ്കു കാരനും പിന്‍പേ ഗമിക്കുന്നവ്ന് വിമര്ഷിക്കപെടെണ്ടാവനും ആണല്ലോ )
നമൂസു പറഞ്ഞത് കുറച്ചു കാലം മുന്‍പേ ഏതാണ്ട് ടാഗോരിലും ഗന്ധിജിയിലും തുടങ്ങി ഒക്കെ തുടങ്ങി വികാസം പ്രാപിച്ച ചിന്തകളുടെ തുടക്ക സങ്കല്പങ്ങള് തന്നെയാണ്... ഒരിക്കലും പുരോഗമന ആശയങ്ങളെ അനുകൂലിക്കാത്ത കൂളിതല്ലുകാരുടെ മൃഗീയ ഭൂരിപക്ഷം കാരണം നമ്മുടെ നാട്ടില്‍ അവ പ്രചാരത്തില്‍ വരാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട് എങ്കിലും പടിപടിയായി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്...ആ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നമ്മുടെ ഭൂരിപക്ഷം അധ്യപഹയര്ക്കു പോലും അറിയില്ല പിന്നെങ്ങനെ ഒരു നമൂസില് നിന്നും പ്രതീക്ഷിക്കും എങ്കിലും അയാള്‍ പറയുന്നത് ആ മട്ടനഗ്ലുടെ അന്തസത്ത തന്നെയാണെന്ന് അറിയുമ്പോഴാണ് നേരത്തെ പറഞ്ഞ കൌതുകം കലര്‍ന്ന അമ്പരപ്പ് ഉളവാകുന്നത് അല്ലാതെ എന്തെങ്കിലും കേട്ടാല്‍ അഭിനന്ദിച്ചു കൊല്ലാനോ വിമര്‍ശിച്ചു കൊല്ലാനോ അല്ല ഈ പറയുന്നത് അതിനു രണ്ടിനും ഇടയില്‍ വിവേകപൂര്‍ണമായ ഒരു സംവാദ തലമുണ്ട് അത് വല്ലെതെ ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നഷ്ടമായെന്ന് തോന്നിയത് ഇങ്ങനെല്ലാം പറയുന്നതും.
ഇനി അധ്യാപകരെ അധ്യപഹയര് എന്നൊക്കെ വിളിക്കുന്നത് തെറിയാണോ എന്നൊക്കെ ചോദിച്ചു ചിലര്‍ക്ക് കാടുകയരാം ഞാന്‍ പറയുന്നത് കുറച്ചു കൂടി ഗൌരവത്തില്‍ കണ്ടാല്‍ അധ്യാപകര്‍ക്ക് ഇവ നല്ലവണ്ണം മനസ്സിലാകും കാരണം അധ്യാപകരെ അവര്‍ക്ക് ചീതപ്പെരുണ്ടാക്കുന്ന അധ്യപഹയന്മാരില് നിന്നും വേറിട്ട് കാണണം അതിനു നിലവിലെ യാഥാര്ധ്യങ്ങള്‍ക്ക് നേരെ കന്നടക്കാനും പാടില്ല ...ഏതാണ്ട് ഏഴെട്ടു വര്‍ഷം മുന്‍പുള്ള ഒരു അധ്യാപക ക്ലസ്റെര്‍ പരിശീലന പരിപാടിയില്‍ ഈയുള്ളവനും പങ്കാളി ആയിരുന്നു ..അന്നവിടെ വിദ്യാഭ്യാസം അര്ധിക്കുന്ന മനസ്സുകളുടെ ശരിയായ പഠനത്തിലൂടെയാണ് കരിക്കുലം രൂപീകരിക്കെണ്ടാതെന്നും അതിനു നിലവിലുള്ള ശാസ്ത്ര ഗവേഷനഗല് ഉപയോഗിക്കണം എന്ന് അങ്ങനെയാണ് ഗെസ്ടാല്ത്ടു മനസ്സസ്ത്രവും ( Gestalt psycholagy), ചോമ്സ്കിയന് വിദ്യാഭ്യാസ ചിന്തകളും എല്ലാം ഉരുവാകുന്നത് എന്ന് ഒരധ്യാപകന് ക്ലാസിനു ആമുഖമായി പറഞ്ഞപ്പോള്‍ അവിടെ അന്ന് നേരിടേണ്ടിവന്നത് ഇന്ന് അക്ബര്‍ ചോദിച്ചതിലും വൃത്തികെട്ട ചില കമന്റുകള്‍ ആയിരുന്നു അന്നും ഇന്നും വിദ്യാര്‍ഥിയായ എന്നെ അമ്പരപ്പിച്ചു അധ്യാപകരുടെ ഈ പെരുമാടം....കൃത്യമായി യുജിസി ക്ക് സമരം ചെയ്യുകയും ഏറ്റവും കുറച്ചു ജോലി ചെയ്യുകയും എല്ലാ പുതിയ ചിന്തകളെ എതിര്‍ക്കുകയും ചെയ്യുക..!!!! പരിശീലനത്തിന് വരാതെ സണ്ടേ ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയ ധ്യപകരെയും എനിക്കറിയാം.....ഇവരൊക്കെ എന്ത് കൃത്യംയാണ് തങ്ങളുടെ പ്രിയപ്പെട്ട ബുദ്ധിമാന്മാരായ വിധ്യാര്ധികളെ വാര്തെടുക്കുന്നത് !!!!..
പുതിയ വിദ്യാഭ്യാസ മാറ്റങ്ങളെ ചുരുക്കി വിവരിക്കുക വലിയ അഭ്യാസം തന്നെയാണ് അതും ആധികാരികമായി പറയുക എന്നത് അതിലേറെ അദ്ധ്വാനം ( കയ്യിലുള്ള നമ്മുടെ വായനാക്ക് സമയം കണ്ടെത്തേണ്ടി വരും എന്നത് എന്നെ പോലെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവര്‍ക്ക് അല്‍പ്പം കട്ടിയാണ് എങ്കിലും ഉണ്ടാവും ഈ വിഷയത്തില്‍ സജീവമായി ) വേണ്ട വിഷയവും എങ്കിലും ഒരു വിഷയത്തിന്റെ ജീവന് അവതരിപ്പിക്കുവാന്‍ ഇതൊന്നും തടസ്സമാകേണ്ട കാര്യവുമില്ല....വരും ദിവസങ്ങളില്‍ കൂടുതല്‍ നമുക്കാവ പരിശോധിക്കാന്‍ ഇടവരെട്ടെ....
ഒറ്റ ചോദ്യം. ഉത്തരം ആര്‍ക്കും പറയാം. ഗാന്ധിജി പറഞു എന്നതല്ല ഉത്തരമായി വേണ്ടത്.
ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയില്‍ കേരളത്തില്‍ മാത്രം നാലര ലക്ഷം കുട്ടികളാണ് പരീക്ഷക്ക് ഇരുന്നത്. പരീക്ഷ ഇല്ല എന്ന് വെക്കുക. മുന്നോട്ട് പോകുന്ന ഈ കുട്ടികള്‍ നാലര ലക്ഷവും ആഗ്രഹിക്കുക ഉന്നത ഉദ്യോഗങ്ങള്‍ ആയിരിക്കുമല്ലോ.
ഉദാഹരണം ഇവരില്‍ രണ്ടു ലക്ഷം കുട്ടികള്‍ ഡോക്ടര്‍ ആവണം, രണ്ടു ലക്ഷം എഞ്ചിനീയര്‍ ആവണം, ബാക്കി ഉള്ളവര്‍ IAS, IPS ആകണം എന്ന്നു പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും. ഇത് ഒരു വര്‍ഷത്തെ കാര്യമാണ്. ഇനി ഓരോ വര്‍ഷവും ഇങ്ങിനെ കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.
ചോദ്യം. ഓരോ വര്‍ഷവും ഉന്നത സ്ഥാനങ്ങളില്‍ എത്തുന്ന ഈ ലക്ഷക്കണക്കിന് കുട്ടികളെ നിങ്ങള്‍ എന്ത് ചെയ്യും?.
ഇതിനു വളച്ചുകെട്ടാതെ, എന്നെപ്പോലെ വിവരം ഇല്ലാത്ത ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ ഒരു മറുപടി തന്നാല്‍ അതു എനിക്ക് ഒരു ഉപകാരമായിരിക്കും. ഒരു മറുപടി ആര് പറഞ്ഞാലും മതി. ചോദ്യത്തിന് മാത്രമേ ഉത്തരം വേണ്ടൂ.
ഹ..ഹാ..പ്രിയ അക്ബര്‍ ഗാന്ധിജി പറഞ്ഞു എന്നത് ഉത്തരമായി എടുക്കാന്‍ താങ്കളോട് ആര് പറഞ്ഞു...:)..
ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയില്‍ കേരളത്തില്‍ മാത്രം നാലര ലക്ഷം കുട്ടികളാണ് പരീക്ഷക്ക് ഇരുന്നത്. പരീക്ഷ ഇല്ല
എന്ന് വെക്കുക. മുന്നോട്ട് പോകുന്ന ഈ കുട്ടികള്‍ നാലര ലക്ഷവും ആഗ്രഹിക്കുക ഉന്നത ഉദ്യോഗങ്ങള്‍ ആയിരിക്കുമല്ലോ._
അക്ബര്‍
എന്റെ അക്ബര്‍ ഇങ്ങനെയാണോ ബുധിരാക്ഷസന്മാരായ സദ്രനക്കാരന് അക്ബര്‍ നമൂസിനെ വായിച്ചത്....എന്നാലിത
ന്മൂസിന്റെ വളരെ ആദ്യത്തെ ഒരു കമടു ഒന്ന് നോക്കാം
***************************************************************************************************************************
ബ്രിട്ടീഷുകാര്‍ പറഞ്ഞ "മേക്കാളക്ക് ഗുമാസ്തന്മാരെ ഉണ്ടാക്കലല്ല" ഇന്നും വിദ്യാഭ്യാസം ചെയ്യേണ്ടത് എല്ലാവരും
അവരവര്‍ക്കിഷ്ടമുള്ളത് പഠിക്കട്ടെ...അതിനു ഒരു വേലി കെട്ടി അതിലേക്ക് എത്തണമെങ്കില്‍ ബാക്കിയെല്ലാം പഠിക്കണം
എന്ന്
കാടിളക്കുന്നതല്ല വിദ്യാഭ്യാസം... കമ്പനികള്‍ ജോലിക്കാരെ അവരവരുടെ ആവശ്യപ്രകാരം എടുക്കട്ടെ..ഡോക്ടര്‍മാരുടെ
ആവശ്യവും എല്ലാം അങ്ങനെ നിറവേറട്ടെ...അതിനു നമ്മള് എന്തിനു തല പുണ്ണാക്കണം..? എന്ത് പഠിക്കണം എന്ന്
തീരുമാനിക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കാകും....അതിനവരെ പ്രാപ്തരാക്കണം അതാണ് വിദ്യാഭ്യാസം.
{ലോകയുദ്ധത്തിനു മുമ്പ് കൊബയാശി മാസറ്റരുടെ വിദ്യാഭ്യാസം ഇന്നും മനസ്സില്‍ നില്ക്കുന്നു.}
ഇന്ന് ലോകമെമ്പാടും പുതിയ മൂല്യ നിര്‍ണ്ണയ രീതികളില്‍ പരീക്ഷണങ്ങള്‍ നടക്കുന്നു. മൂല്യ നിര്‍ണ്ണയം എന്നത് ഒരു കുട്ടിയെ
മുന്നിലാണോ പിന്നിലാണോ എന്ന്
കണ്ടെത്താനല്ല.മറിച്ചു അവനെ എല്ലാവരുടെയും ഒപ്പം ആത്മവിശ്വാസമുള്ളവനാവാന് അവന്റെ ഉള്ളിലെ കഴിവുകളെ
പുറത്തു കൊണ്ടുവരാനുള്ള മാര്‍ഗമാണ് മൂല്യനിര്‍ണ്ണയം അതൊരു തുടര്‍ പ്രക്രിയ ആണ്...ഇന്ന് 'കാല് ടേം പരീക്ഷയോ
ഹാഫ് ടേം'
പരീക്ഷയോ അല്ല ഉള്ളത് മറിച്ചു നിരന്തര മൂല്യ നിര്‍ണ്ണയമാണ്. ഈ പറഞ്ഞതിനു അര്‍ത്ഥം ഇവയെല്ലാം പൂര്‍ണ്ണമായെന്ന
അര്‍ഥത്തില്‍ അല്ല...പക്ഷെ അവ വളരെ സ്വാഗതാര്‍ഹമാണ്..എന്നത് കൊണ്ടാണ്.__നമൂസ്
*****************************************************************************************************************************
പരീക്ഷ എന്നാല്‍ ഒരു കാല് ടേമോ ഹാഫ് ടേമോ ഉള്ളതല്ല എന്നും അതൊരു തുടര്‍ പ്രക്രിയ ആണെന്നും അതില്‍
ലോകമെമ്പാടും പുതിയ പഠനങ്ങളും പ്രയോഗങ്ങളും നടക്കുന്നു എന്നുമാണ് അതില്‍ നമൂസു പറഞ്ഞതായി ഞങ്ങളെ
പോലുള്ള വിവരമില്ലാത്ത അല്പ്പന്മാര് മനസ്സിലാക്കുന്നത്...എന്തൊരു വായന...!!!!
ഇവിടെ എനിക്കുള്ള വിയോജിപ്പ് എത്തുന്നത് ആ വരികള്‍ കുറച്ചുകൂടി ശരിയാക്കാമായിരുന്നു എന്നുള്ളതാണ് അത് അയാള്‍
ചെയ്തില്ലെങ്കിലും മറ്റുള്ളവര്‍ക്ക് ( ഞാനടക്കം ) ചെയ്യവുന്നതെയുല്ല് അതിനാണ് ചര്‍ച്ച എന്ന് പറയുന്നത്....ഞാന്‍ പറയുന്ന
വിയോജിപ്പ്യു ഏതാണ്ട് ആര് ഏഴു വയസ്സ് മുതലാണ് ശിക്ഷിത സ്ബ്രടയത്തിലേക്ക് അതായത് പരിശീളിപ്പിക്കാവുന്ന
പരുവതിലേക്ക് കുട്ടികള്‍ എത്തുന്നത് ..അത് കൊണ്ട് ആ പ്രേ പ്രിമാരി കലഖട്ടത്തില്‍ സ്വീകരിക്കുന്ന ബോധന
സ്ബ്രടായനഗ്ലും അതിനു ശേഷമുള്ള ഓരോ അധ്യാപനത്തിന്റെ ഖട്ടതിലും സ്വീകരിക്കുന്ന ഉപകരണങ്ങളും സമ്പ്രദായങ്ങളും
ലക്ഷ്യങ്ങളും മാറി മാറി വരുന്നു ..ഇന്ന് അവക്കെല്ലാം കൃത്യമായ നിയമങ്ങള്‍ ഉണ്ട്....പറഞ്ഞു വന്നത്...ടോടലായി
വിദ്യാഭ്യാസത്തെ കാടടച്ചു വേദി വെക്കുന്ന പണിയല്ല ഇതെന്നു അറിയിക്കാന്‍ മാത്രമാണ്....( അടുത്ത കമടില് ബാക്കി)
കമന്റു തുടരുന്നു....
പിന്നെ ഈ എല്ലാകുട്ടികളും ടോക്ടരാവാണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിച്ചോളും ഇവിടെ ബഹുമുഖ പ്രതിഭകളായ
കുട്ടികള്‍ ധാരാളമുണ്ട്....അവരവര്‍ അവരവരുടെ വഴികള്‍ സ്വീകരിക്കും....അതെ താങ്കള്‍ക്ക് ഭയമുണ്ടാല്ലേ ഓരോ വര്‍ഷവും
എത്ര ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാണ് ഇറങ്ങുന്നത്....വിവരമോ ചിന്തിക്കാനോ അറിയാത്ത നമ്മുടെ കുട്ടികള്‍
എല്ലാവരും അപ്പോള്‍ വീണ്ടും വീണ്ടും ഡോക്ടര്‍മാര്‍ ആയാലോ എന്നാ താങ്കളുടെ പേടി നല്ലതാ...പണ്ടിവിടതെ ഗ്ലാമര്‍
ജോലിയായിരുന്നു വക്കീലന്മാര് ....ഇന്ന് താങ്കള്‍ ചോദിച്ച പോലെ അന്നും ആരെങ്കിലും ചോദിചിരിക്കണം, എല്ലാവരും
വക്കീലന്മാര ആയാലെന്തു ചെയ്യും..കാലം അതിനു ഉത്തരം കൊടുത്തു...കുട്ടികള്‍ക്കെ നല്ല ബുദ്ധിയുണ്ട് അവര്‍ക്ക്
തീരുമാനിക്കനരിയം എന്ത് ചെയ്യണം എന്ന്....
പിന്നെ താന്കള് ചോദിച്ചതിലെ ദൈവ ദോഷം കൂടി പറഞ്ഞാലേ ഇത് പൂര്‍ത്തിയാവു, എല്ലാവരും ഡോക്ടര്‍മാര്‍
ആവുന്നതിനെ താന്കള് ഭയപ്പെടുന്നു, എന്താ അങ്ങനെ ഒരാഗ്രഹം കുട്ടികള്‍ കാണിച്ചാല്‍ ( മുതിര്‍ന്നവര്‍ ...ഇപ്പോള്‍ നമൂസ് ചെയ്ത പോലെ സ്വപ്നം കണ്ടാല്‍ ) അതില്‍ ആരെ എന്ത് കാരണം
പറഞ്ഞു നിങ്ങള്‍ ഒഴിവാക്കും സുഹൃത്തേ....ഹാ..ഹ..ദൈവത്തിന്റെ ബുധിമാമാരായ കുട്ടികളെ അരിച്ചെടുത്ത് കുറച്ചു
പേരെ രക്ഷിച്ചെടുക്കാന്‍ താന്കള് കാണിക്കുന്ന വ്യഗ്രത അള്ളാഹു പൊറുക്കട്ടെ...!!!
മാറണം .....എല്ലാവരും വിദ്യാഭ്യാസം നേടുന്ന .....അവരവര്‍ക്ക് ഇഷ്ടമുള്ള ജീവിതം കയ്യെതിപിടിക്കാന് സാഹചര്യം ഇന്നത്തെ സാമൂഹ്യ അവസ്ഥ ഒരുക്കുന്നില്ലെന്കില്.......നാളത്തെ കുട്ടികള്‍ അവരത് ചെയ്തോളും ഈ അളിഞ്ഞ സമൂഹത്തെ നേരെയാക്കാന്‍...... അത്രെയെന്കിലും ദൈവത്തിനോട് നീതി ചെയ്തെ ഒക്ക്.....മരിക്കുന്നെന്കില്‍ ഒന്നിച്ചു
രക്ഷപ്പെടുന്നെന്കില് ഒന്നിച്ചു..അല്ലാതെയുള്ള പ്രാര്‍ഥന ദൈവദോഷം തന്നെ കാരണം ദൈവത്തിന്റെ സൃഷ്ടികല്ക്കെല്ലാം
ഈ ഭൂമിയില്‍ ഒരേ അവകാശമാണ്.......
നാമൂസ് എഴുതിയത് ഞാന്‍ വായിച്ചതാണ്. അതിനി quote ചെയ്യേണ്ട.
ഡോക്ടര്‍ എഞ്ചിനീയര്‍ എന്ന് വേണ്ട എല്ലാ സ്ഥാനത്തിലേക്കും എത്താന്‍ പരീക്ഷയും മൂല്യ നിര്‍ണയവും വേണോ വേണ്ടയോ.?
ചുരുക്കി ഒരു ഉത്തരം മാത്രം പറയാമോ?. ഇതുനു Yes or No പറഞ്ഞാല്‍ കാര്യം തീരുമാനമായി.
എന്തിനിത്ര അസഹിഷ്ണുത..നമൂസ് എഴുതിയതില്‍ താങ്കള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം ഉണ്ടായതു കൊണ്ടാണ് അത് ചേര്‍ത്തത്...അല്ലാതെ നിങ്ങളുടെ മാതിരി യാതൊരു ഉദ്ദേശ്യവും അതിനില്ല...ഹാ..ഹാ..:):)...നല്ല സംവാദകന്....ഇനി ഇ ചോദിച്ചതിനു ഉത്തരം " എസ് " എന്നാണ്...അത് താങ്കള്‍ക്കു മനസ്സിലായില്ലെങ്കിലും അത്ര വലിയ ബുദ്ധിയില്ലാത്ത മറ്റു വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും...കാരണം ഇത്രയും നേരം പറഞ്ഞതില്‍ അവ ആവര്തിക്കപെടുന്നുണ്ട്...അത് കാണാന്‍ ഒറ്റ കാര്യമേ വേണ്ടു...കുശുംബില്ലാതെ ഒരു വായന.....
കുറെ ദിവസമായി ഓരോ കമന്റുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നു.
ഞാനൊരു വിദ്യാഭ്യാസ പ്രവർത്തകനല്ലാത്തതുകൊണ്ട് പലതും മനസ്സിലാകാതെ അമ്പരന്നു നിൽക്കുന്നു.! നീളൻ കമന്റുകൾക്കിടയിലും ഏതുഭാഷയാണെന്ന് മനസ്സിലാകാത്ത വാക്കുകൾ...!! പഠനത്തിൽ മത്സരം ഒഴിവാക്കണമെന്ന് വാശിപിടിക്കുന്നവർ പോലും കമന്റുകളിൽ തനിക്ക് ഒന്നാമതെത്തണമെന്ന് വാശിപിടിക്കുന്നു...!! ആരാണീ കൊബയാശി മാഷ്?!! എന്താണയാളുടെ പ്രത്യേകത?? പരീക്ഷ ഒഴിവാക്കിയാലുള്ള ബദൽ സവിധാനം??
സാധാരണക്കാരനു മനസ്സിലാകും വിധം മറുപടി കിട്ടിയാൽ പോയേക്കാമായിരുന്നു.
കുറെ ദിവസമായി ഓരോ കമന്റുകളും സസൂക്ഷ്മം നിരീക്ഷിക്കുന്നു....!!!!..ഞാനും...:):):)
>>>> ഇ ചോദിച്ചതിനു ഉത്തരം " എസ് " എന്നാണ് <<<<
നമൂസിന്റെ നിലപാടിന് വേണ്ടി വാദിക്കുന്ന ഒരാള്‍ "എസ്" എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം പരീക്ഷ വേണ്ടാ എന്നായിരിക്കുമല്ലോ. നന്ദി പരീക്ഷ, മൂല്യ നിര്‍ണയം എന്നീ പഴഞ്ചന്‍ ഏര്‍പ്പാട് നിര്‍ത്തി വിദ്യാഭ്യാസ മേഖല പുതുക്കിപ്പണിയണം എന്നാണു നമൂസും വിദ്യാഭ്യാസ പ്രവര്‍ത്തകനും? വാദിക്കുന്നത്. അങ്ങിനെ ആവട്ടെ. വ്യക്തമാണ് നിലപാട്. നിങ്ങളോട് ഇനി ചോദ്യം ഇല്ല. നിങ്ങളില്‍ നിന്നും എനിക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞു.
നന്ദി , നല്ല നമസ്ക്കാരം
പ്രിയ വായനക്കാരെ . എന്ത് കൊണ്ടാണ് അക്ബര്‍ ഇവിടെ സജീവമായി ഇടപെട്ടത് എന്നതിനുള്ള ഉത്തരമാണ് jitth എന്ന വ്യക്തി തന്നത്. ഇതൊന്നു ക്ലിയര്‍ ആയി കിട്ടാനാണ് ഞാന്‍ ഇത്രയും പരിശ്രമിച്ചത്. നമൂസ് എന്താണ് പറഞ്ഞു കൊണ്ട് വരുന്നത് എന്ന് പലര്‍ക്കും ആദ്യം മനസ്സിലായിട്ടുണ്ടാവില്ല.
എന്താണ് ഈ കൂട്ടര് പറയുന്നത്. ഡീ പീ ഈ പി ഓര്‍മ്മയില്ലേ. പഠന നിലവാരം പെട്ടെന്ന് താഴോട്ടു പോകാനേ അത് ഉപകരിച്ചുള്ളൂ. വിദ്യാഭ്യാസ മേഖലയിലുള്ള ഏതൊരു പരിഷ്ക്കരണ വാദത്തെയും രഷിതാക്കള് ആശങ്കയോടെയാണ് കാണുന്നത്. ആ നിലക്ക് ഇത്തരം വാദവുമായി ഒരാള്‍ വരുമ്പോള്‍ "പോസ്റ്റ് അടിപൊളി" എന്ന് പറയാന്‍ എനിക്കാവില്ല.
സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന പൊള്ളയായ വാദവുമായി ആര് വന്നാലും സാമൂഹ്യ മോധമുള്ളവര് പ്രതികരിക്കും . ഞാന്‍ മാത്രമല്ല, ഇവിടെ പലരും എന്നെക്കാള്‍ ഭംഗിയായി ഈ വാദത്തിനെതിരില്‍ പ്രതികരിച്ചിട്ടുണ്ട്.
പരീക്ഷ തന്നെ വേണ്ടാത്ത ഒരു വിദ്യഭ്യാസ പ്രക്രിയയെ നിഷ്പക്ഷമായി ഒന്ന് വിഭാവനം ചെയ്തു നോക്കൂ. അത് പ്രായോഗികമാണോ?. അഞ്ചു ലക്ഷത്തോളം കുട്ടികള്‍ ഓരോ വര്‍ഷവും കൊച്ചു കേരളത്തില്‍ വിദ്യാലയങ്ങളില്‍ എത്തുന്നു. പരീക്ഷ എന്ന കടമ്പ ഇല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം എന്തായിരിക്കും. ഇന്ന് നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ അദ്ധ്യാപകരും സ്കൂളുകളും പരിശ്രമിക്കുമ്പോള്‍ പരീക്ഷ തന്നെ ഇല്ലെങ്കില്‍ ആര്‍ക്കാണ് ഉത്തരവാദിത്തം ഉണ്ടാവുകള്. അതുണ്ടാക്കുന്ന അനിശ്ചിതാവസ്ഥ എന്തായിരിക്കും.
ലക്ഷക്കണക്കിന് കുട്ടികളെ യാതൊരു മൂല്യ നിര്‍ണയവും ഇല്ലാതെ എല്ലാ വര്‍ഷവും യോഗ്യരായി ഡോക്ടറും എന്‍ജിനീയറും IAS കാരുമൊക്കെ ആയി പ്രഖ്യാപിച്ചു അതാതു സ്ഥാനങ്ങളില്‍ നിയമിച്ചാല്‍ എന്താവും അവസ്ഥ. ഇനി ലക്ഷക്കണക്കായ പഠിതാക്കളെ യാതൊരു മാനദന്ധവും ഇല്ലാതെ തസ്തികകളില്‍ നിയമിക്കാന്‍ ഏതൊരു രാജ്യത്തിനാണ് സാധിക്കുക. വായനക്കാര്‍ വിലയിരുത്തുക.
ഇത് നാമൂസിന്റെ സ്വപ്നമാവാം. എന്തെഴുതിയാലും വന്നു പുകഴ്ത്തി പോകാന്‍ ഞാന്‍ ശീലിച്ചിട്ടില്ല. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ സാന്ദര്‍ഭികമായി വൈകാരികമായി പോയിട്ടുണ്ടാവാം. "വിദ്യാഭ്യാസ പ്രവര്ത്തകന്" അല്ലാത്തത് കൊണ്ടാവാം അക്ബര്‍ തെറി ആരെയും പറയാറില്ല.
നാമൂസ് പറഞ്ഞത് :- 'പുതിയ സംശയങ്ങള്‍ ഇല്ലാതെ പുതിയ അന്വേഷണവും പുതിയ ചിന്തകളും ഉണ്ടാവുന്നില്ല. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത ഒന്നിനും പൂര്‍ണ്ണതയില്ല . അഥവാ, സംശയങ്ങള്‍ ആണ് വിദ്യയ്ക്ക് വേഗത കൂട്ടുന്നത്.മത്സരവും അസൂയയും വളര്‍ത്തുന്ന ഇന്നിന്റെ വിദ്യാഭ്യാസ രീതിക്ക് പകരം മനസ്സിന്റെ ചലനാത്മകതയെ ഉണര്‍ത്തുന്ന ആരോഗ്യപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്നേഹത്തിലധിഷ്ടിതവുമായ പഠന രീതികളും , അതിനാവശ്യമായ പദ്ധതികളുടെ ബോധപൂര്‍വ്വമായ ആവിഷ്കാരവുമാണ് വേണ്ടത്.'
ഇങ്ങിനെ പറഞ്ഞു നിര്‍ത്തി 'വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം എന്ത്?' എന്ന് ഉറക്കെ ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു നോട്ടിനെ അക്ബര്‍ വളച്ചൊടിച്ച്,വളച്ചൊടിച്ച്, വിദ്യാഭ്യാസമെന്നാല്‍ ഡോക്ടറെയും എന്‍ജിനീയറെയും IAS കാരെയുമൊക്കെ നിര്‍മിക്കാന്‍ പരീക്ഷ നടത്തുന്ന ഒരു ഏര്‍പ്പാടാണ് എന്നിടത്ത് എത്തിച്ചത് കാണാന്‍ നല്ല രസമുണ്ട്. കണ്ണടച്ച് ഇരുട്ടുണ്ടാക്കല്.
ഈ പോസ്റ്റ് ചര്‍ച്ച ചെയ്തത് പരീക്ഷ (അക്ബറിന് പരീക്ഷ എന്ന കടമ്പ) എന്ന വിഷയമാണോ. എനിക്കങ്ങിനെ തോന്നിയില്ല.ചിലപ്പോള്‍ എന്റെ വായനയുടെ കുഴപ്പമാവാം.അറിവുള്ളവര്‍ പോസ്റ്റ് ഒന്നുകൂടി വായിച്ച് പറഞ്ഞു തരിക.
following the comments..
എന്താ നമൂസേ ഇവിടെ ...?ഞാനിടപെടണോ?
" ഡോക്ടര്‍ എഞ്ചിനീയര്‍ എന്ന് വേണ്ട എല്ലാ സ്ഥാനത്തിലേക്കും എത്താന്‍ പരീക്ഷയും മൂല്യ നിര്‍ണയവും വേണോ വേണ്ടയോ.?
ചുരുക്കി ഒരു ഉത്തരം മാത്രം പറയാമോ?ഇതുനു Yes or No പറഞ്ഞാല്‍ കാര്യം തീരുമാനമായി." .പ്രിയ സുഹൃത്തുക്കളെ ഇത് അക്ബര്‍ എന്നാ മാന്യന് ചോദിച്ചതാണ്....ഇതിനു " എസ് " എന്ന് ഞാന്‍ ഉത്തരം പറഞ്ഞു..ഇതിനാണ് സ്വന്തം മനസ്സിലെ വിഷമം തീര്‍ക്കാന്‍ അയാള്‍ ഞാന്‍ പറയാത്ത അര്‍ഥം കൊടുത്തു പിന്നീടുള്ള അശ്ലീല കമന്റുകള്‍ അടിച്ചുവിട്ടത്...( ഞാന്‍ പരീക്ഷ വേണ്ടെന്നു പറഞ്ഞു അത്രേ...എങ്കില്‍ അയാള്‍ ചോദിച്ച yes or no യിലെ noക്ക് എന്താര്ധമാനുള്ളത്..അമ്പോ...) .ഇയാള എന്തൊരു മനുഷ്യന് ആണ് ..ഈ രീതിയിലാണോ സുഹൃത്തുക്കളെ ഒരാള്‍ സംവേടിക്കേണ്ടത്..ഈ ചര്‍ച്ചയുടെ മുകളില്‍ പറഞ്ഞ പല സുഹൃത്തുക്കളും എത്ര സത്യസന്ധമായാണ് മറ്റുള്ളവരുടെ അഭിപ്രായങ്ങളെ വായിക്കുന്നത് ..മനപ്പൂര്‍വ്വം വസ്തുതകളെ വളച്ചൊടിച്ചു നല്ല ചര്‍ച്ച നടക്കേണ്ട ഒരു വിഷയത്തെ നാറ്റിക്കുന്നതിനെയാണ് ഞാന്‍ എന്നും എതിര്‍ക്കുന്നത്...എന്തായാലും ഒരാളുടെ തനിനിറം ഇതിലൂടെ പുറത്തു വന്നതില്‍ സന്തോഷം...കഷ്ടം...
വിദ്യാഭ്യാസ പ്രവര്ത്തകന് അല്ലാത്തത് കൊണ്ടാവാം അക്ബര്‍ തന്റെ പഴയ കമടുകള് ഡിലീറ്റ് ചെയ്തുകൊന്ടെയിരിക്കുന്നത്....ഹാ..ഹാ..നന്നായി ...!!
" എന്താണ് ഈ കൂട്ടര് പറയുന്നത്. ഡീ പീ ഈ പി ഓര്‍മ്മയില്ലേ. പഠന നിലവാരം പെട്ടെന്ന് താഴോട്ടു പോകാനേ അത് ഉപകരിച്ചുള്ളൂ." --എല്ലാം അതിന്റെ സമ്പൂര്‍ണ അര്‍ഥത്തില്‍ മാത്രം പറയുന്ന അക്ബറിന്റെ വാക്കുകള്‍ ആണിത് ...പ്രിയ അക്ബര്‍ എന്താണ് ഈ DPEP...onnu paranju tharumo...അതില്‍ എങ്ങനെയാണ് വിദ്യയുടെ നിലവാരം കുറഞ്ഞത് അതിനു മുന്പിലതെതിനെക്കാള്....നേരത്തെ kഇടന്നു ഓരോരുത്തരെ വെല്ലുവിളിക്കുന്നുണ്ടയിരുന്നല്ലോ..ഓരോ വിഷയവും പഠിച്ചിട്ട് പറയണം അല്ലേല്‍ അതിനു അല്പ്പതരം എന്ന് പറയും എന്നൊക്കെ....ഒന്ന് പറയു...എന്താണ് DPEP എന്താണതിന്റെ സ്വഭാവം..കേരളവും ഭാരതവും അതില്‍ എങ്ങനെ ഭാഗഭാക്കവുന്നു..???? ..കേള്‍ക്കട്ടെ.....ഇതിനുത്തരം കിട്ടണമെന്ന് സധാരണ ഗതിയില്‍ ഇതൊക്കെ പരാമര്‍ശിക്കുന്ന ഒരാളോട് ആരും വാഷിപിടിക്കില്ല കാരണം അത് സ്വാഭാവികമായി അറിയണമെന്നില്ല എന്നാലും അഭിപ്രായം പറയാം പക്ഷെ അങ്ങനെയല്ലല്ലോ, താന്കള് നാമൂസിനോട് ആവശ്യപ്പെട്ടത് അത് കൊണ്ട് താന്കള് മറുപടി പറയുക..
.
@-jith
താങ്കളുടെ കമന്റ് എനിക്ക് മെയിലില്‍ കിട്ടി. ഇവിടെ കണ്ടില്ല. yes or no ചേദ്യത്തില്‍ കണ്ഫ്യൂഷന് ഉണ്ടായി. നേരത്തെ ഗാന്ധിജി പറഞ്ഞതൊക്കെ താങ്കള്‍ quote ചെയ്ത സ്ഥിതിക്ക് താങ്കള്‍ ആ നിലപാടുകാരന്‍ ആണ് എന്ന് കരുതിയാണ് താങ്കളുടെ "നോ" ഞാന്‍ ആ അര്‍ത്ഥത്തില്‍ എടുത്തത്. ഇനി താങ്കള്‍ ദയവായി പറയൂ. ക്ഷമ ചോദിക്കുന്നു.
ഒന്നൂടെ വ്യക്തമായി ചോദിക്കാം.
ചോ. പരീക്ഷയും മൂല്യനിര്‍ണയവും വേണം എന്നോ വേണ്ടാ എന്നോ താങ്കളുടെ അഭിപ്രായം?
പ്രിയ അക്ബര്‍ പരീക്ഷയും മൂല്യ നിര്‍ണ്ണയവും വേണം ...എന്ന് മാത്രമല്ല അവ വിവിധ മേഖലകളില്‍ ( അവ മനശാസ്ത്രമാകം.. ശരീര ശാസ്ത്രമാകം.. അതുമല്ലെങ്കില്‍ എന്ജിന്നീയരിങ്ങിലോ സംഗീതം പോലുള്ളവയിലോ ആകാം )വളര്‍ന്നു വരുന്ന ശാസ്ത്രീയ അറിവുകളുടെ വെളിച്ചത്തിലും അനുഭവങ്ങളുടെ പാഠത്തിലും പുതുക്കപെടെണ്ടതുണ്ട്...അതിനാണ് ലോകത്തെ എല്ലാ വിദ്യാഭ്യാസ പ്രവര്‍ത്തകരും ചിന്തകരും പ്രവര്‍ത്തിക്കുന്നത് ..അതില്‍ വിയോജിപ്പുകള്‍ ആവാം...യോജിപ്പുകളും ആവാം പക്ഷെ രണ്ടിനും ചില പൊതു മൂല്യങ്ങള്‍ പാലിക്കേണ്ടതുണ്ട്...അതിനു ഈ ലോകത്തില്‍ എല്ലാവര്ക്കും തുല്യ അവകാശമുണ്ടെന്ന് പേരിനെങ്കിലും നമ്മള് സംമതിക്കണ്ടതുണ്ട്...കാരണം ആ കഴ്ച്ചപ്പടില്ലെന്കില് ഉണ്ടാവുന്ന പരിഷ്കാരങ്ങളും പുരോഗമനവും ഒരു വിഭാഗത്തിന് മാത്രമായി ചുരുങ്ങി പോകും....അങ്ങനെ ചുരുങ്ങി പോയാല്‍ നിങ്ങള്‍ ദൈവ വിസ്വാസിയാനെന്കില് ആ ദൈവതിനോടും ( അല്ലെങ്കില്‍ മാനവ കുലതോടും ) അതിന്റെ സൃഷ്ടികലോടും ചെയ്യുന്ന ഒരു വലിയ തെറ്റായിരിക്കും...അങ്ങനെ ചുരുങ്ങി പോകാതിരിക്കാന്‍ ചില ചോദ്യങ്ങള്‍ പൂര്നര്ധത്തില് അല്ലെങ്കിലും ഉയര്തപെടനം...അവ ചര്‍ച്ച ചെയ്യപ്പെടണം ആ അര്‍ഥത്തിലാണ് നമൂസിന്റെ ഈ വിഷയത്തിലെ തൌദരം അര്ദ്ധപൂര്ണമാകുന്നത്....തീര്‍ച്ചയായും അതിനു പോരായ്മകള്‍ ഉണ്ടായിരിക്കാം ആ പോരായ്മകള്‍ നമ്മുടേത് കൂടി ( ചര്‍ച്ചയില്‍ കൂടുന്നവരുടെത് കൂടി ) ആയി നമ്മള് പങ്കിട്ടെടുത്തു, അത് അര്ദ്ധപൂര്ണമാക്കുവാന് ശ്രമിക്കുമ്പോഴാണ് നമ്മള് സംവാദത്തിലെ സംവേദകര് ആകുന്നതു....
ഒരു കാര്യം കൂടി പറയട്ടെ ഗാന്ധിജി അങ്ങനെ പരീക്ഷയെ കുറിച്ച് പറഞ്ഞത് പരീക്ഷകളെ വേണ്ട എന്നാ അര്‍ഥത്തില്‍ അല്ല... അവയുടെ രീതികള്‍ മാറണം ..അവ പുതുക്കപെടനം ,... അവ സത്യത്തില്‍ കുട്ടികളെ പരീക്ഷിച്ചരിയുന്നില്ല... എന്ന അര്‍ഥത്തില്‍ ആണ്....
148 comments (sofar).
ഈ വിഷയത്തിനു ഇത്രയും കമന്റുകൾ പോരല്ലോ :)
വിദ്യാഭ്യാസം, വിവാഹം, സ്ത്രീ പുരുഷ ബന്ധം, സമത്വം, സ്വാതന്ത്ര്യം, ഈശ്വര വിശ്വസം, മതങ്ങൾ, രാഷ്ട്രീയം.. ലിസ്റ്റ് നീണ്ടു പോകും..
മേല്‍പ്പറഞ്ഞ വിഷയങ്ങൾ ലോകാവസാനം വരെ ചർച്ച ചെയ്തു കൊണ്ടിരിക്കാം. ഒരിടത്തും എത്താനും പോകുന്നില്ല!
പോസ്റ്റിനേക്കാൾ കൂടുതൽ കമന്റുകൾ ആയ സ്ഥിതിക്ക്, ഇതുവരെ ഉള്ള ചർച്ചയിൽ നിന്നും ‘ഉരുത്തിരിഞ്ഞു വന്ന’ കാര്യങ്ങൾ ആരെങ്കിലും അക്കമിട്ട് എഴുതിയാൽ ഉപകാരമായിരിക്കും. നന്ദി.
ഇനി പോസ്റ്റിനെ കുറിച്ചാണെങ്കിൽ, ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്.
1. ‘കാട്ടാളനെ മനുഷ്യനാക്കുന്ന ’സംസ്കരണ പ്രക്രിയ..‘
ആണോ വിദ്യാഭ്യാസം? കാട്ടാളന്മാർ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കിൽ കേസ് കൊടുക്കാൻ സാധ്യതയുണ്ട്!. മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. ഒരു സമൂഹത്തിൽ വേണ്ട വിധം (ഏറ്റവും യോജിച്ച വിധത്തിൽ ), ജീവിക്കുവാൻ പര്യാപ്തനാക്കുകയാണ് വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം (ഇതു എന്റെ ഒരു എളിയ അഭിപ്രായം ആണേ..)
2. ‘സ്നേഹം ഒഴികെ എല്ലാം വിദ്യാഭ്യാസം നല്കുന്നു’.
വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം അതല്ല!.
3.‘അക്ഷര ജ്ഞാനത്തിനു ദാഹിക്കുന്ന മനസ്സുമായി അക്ഷരമുറ്റത്തെത്തുന്ന പഠിതാക്കളോട് ഒരുവന് മുമ്പിലാണെന്നും, അപരന് പിറകിലാണ് ന്നും അവരോടു പറയുന്നതില്‍ നിന്നും തുടങ്ങുന്നു ഈ സംവിധാനത്തിന്റെ പരാജയം‘
ആരും ആരോടും ഒന്നും പറയുന്നില്ല.
ഏതു കാര്യത്തിനും ചില നടപടി ക്രമങ്ങൾ ഉണ്ട് (ക്യൂ നില്‍ക്കുന്നത് ഒരുദാഹരണം).
എല്ലാപേർക്കും പഠിക്കുവാൻ സൗകര്യമുള്ളപ്പോൾ, അതിനുള്ള സാമ്പത്തിക സ്ഥിതി ഉള്ളപ്പോൾ അതു പറയാം. പൊട്ടാൻ തയ്യറെടുക്കുന്ന ബോംബ് പോലെ ജനസംഖ്യ ഉള്ള ഒരു രാജ്യത്തിൽ, എല്ലാപേർക്കും വിദാഭ്യാസം കൊടുക്കുവാൻ കഴിയണമെന്നില്ല (ഈ പറയുന്ന ആർക്കും സൗജന്യമായി ചിലർക്ക് വിദ്യ പകർന്നു കൊടുക്കാവുന്നതാണ്!. ആരെങ്കിലും ഉണ്ടോ അതിന്?).
സംവിധാനത്തിന്റെ പരാജയം എന്നു പറയുമ്പോൾ, അതിനു ബദലായി ഒരു സംവിധാനം എന്തെന്ന് പറയണം. അല്ലെങ്കിൽ പരാതിയിൽ കാര്യമില്ല.
4.’ഇങ്ങനെ അഹംബോധം, അസൂയ, മത്സരം എന്നിവയെല്ലാം പരിശീലിക്കപ്പെടുക വഴി കുട്ടികള്‍ക്ക് എങ്ങിനെയാണ് സ്നേഹിക്കാന്‍ കഴിയുക?‘
അസൂയ പരിശീലിപ്പിക്കപ്പെടുകയോ?! എനിക്കിതു വരെ അങ്ങനെ ഒരു അനുഭവം ഇല്ല!. ഉള്ളവർക്ക് അതു പങ്കു വെയ്ക്കാം.
5.’സംശയം തന്നെയും പാപമായി കരുതപ്പെടുമ്പോള് എവിടെയാണ്/ എന്താണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ താല്പര്യം? ‘
സംശയം ഒരു പാപമോ? ഇതു വരെ എനിക്ക് സ്കൂളിലോ, കോളേജിലോ പഠിക്കുമ്പോൾ എന്റെ സംശയങ്ങൾക്ക് ഉത്തരം പറയാതിരുന്ന ഒരു ഗുരുക്കന്മാരെയും എനിക്കറിയില്ല. അറിയില്ലെങ്കിൽ, കുറിച്ചെടുക്കുകയും, പിറ്റെ ദിവസം തന്നെ ഓർത്ത് പറഞ്ഞു തന്നിട്ടുമുണ്ട്! അങ്ങനെ അല്ലാത്ത ഏതെങ്കിലും അനുഭവം ഉണ്ടെങ്കിൽ അതു സ്കൂൾ അധികാരികളെ അറിയിക്കുക. (ഗൂഗിൾ ഉള്ളിടത്തോളം കാലം ഇനിയതു വേണ്ടി വരുമെന്നു തോന്നുന്നില്ല :))
ഇതു പോലെ ഒരു പാട് കാര്യങ്ങൾക്ക് എനിക്ക് ഈ കൊച്ചു ലേഖനത്തിൽ തന്നെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വരും!. അതു കൊണ്ട് പിൻവാങ്ങുന്നു..
@ Ranjith നന്ദി സുഹൃത്തെ. jith എന്ന പേരില്‍ വന്നു താങ്കള്‍ എന്നെ എന്തൊക്കെയോ പറഞ്ഞു. ഒടുവില്‍ താങ്കള്‍ പോലും നാമൂസ് പറഞ്ഞ നിലപാടിനോട് യോജിക്കുന്നില്ല എന്ന് മനസ്സിലാകുന്നു. പിന്നെ എന്തിനായിരുന്നു എന്നോട് ഈ അങ്കം????.
ഞാന്‍ എന്തിനെയാണ് എതിര്‍ത്തത്. മൂല്യ നിര്‍ണയവും പരീക്ഷയും ശരിയല്ല. അത് കുട്ടികളില്‍ മത്സര ബുദ്ധി ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊണ്ടാന് നാമൂസ് ഈ പോസ്റ്റിട്ടത്.
------------------------------------------------
നാമൂസ് പറയുന്നത് നോക്കൂ.
ഒരുവന് മുമ്പിലാണെന്നും, അപരന് പിറകിലാണ് ന്നും അവരോടു പറയുന്നതില്‍ നിന്നും തുടങ്ങുന്നു ഈ സംവിധാനത്തിന്റെ പരാജയം. അവരെ പുകഴത്താന്‍ പഠിപ്പിക്കുകയും മുന്നിലെതുന്നതിന്നു വേണ്ടി മത്സരിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്നു.
ഒരാളെ 'ഉത്തമന്' എന്നും മറ്റവനെ 'അധമന്' എന്നും വിളിക്കുന്നതിലൂടെ ഒരുവനില്‍ അഹംബോധവും അപരനില്‍ അധമബോധവും വളര്‍ത്തുന്നു. അതിലൂടെ അവരുടെ മാനസികാരോഗ്യത്തെയാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്. 'വിനീതനും സ്നേഹ ശീലനും' ആവണമെന്ന് പുസ്തകത്തിലൂടെ പറയുകയും അധ്യാപന രീതി കുട്ടികളെ വെറുക്കാനും അസൂയപ്പെടാനും മുന്നില്‍ എത്താനുമാണ് ശീലിപ്പിക്കുന്നത്.
പഠനത്തില്‍ {ക്ലാസ് മുറികളില്‍ പരീക്ഷാ പേപ്പറുകളില്‍} ശോഭിക്കുന്ന{?} കുട്ടികളെ പുകഴ്ത്തുകയും ഈ കഴിവുകള്‍{?} ഇല്ലാത്ത കുട്ടികളെ നിരന്തരം ഇകഴ്ത്തുകയും ചെയ്യുന്ന എത്രയെത്ര സാഹചര്യത്തിലൂടെയാണ് നമ്മുടെ കുട്ടികള്‍ അവരുടെ കാലം കഴിക്കുന്നത്.
പരീക്ഷയിലൂടെ ചെയ്യുന്നത്. യോഗ്യരായവര കണ്ടെത്തുക എന്നതാണോ അതോ യോഗ്യരായവരില്‍ കുറച്ചുപേരെ ഒഴിവക്കലാണോ?? പത്തു പേരെ ആവശ്യമുള്ള പോസ്റ്റിലേക്ക് ഇരുപതു യോഗ്യര്‍ വന്നാല്‍ അവിടെ പരീക്ഷയുടെ റോള്‍ എന്താണ്..? .ഈ അരിക്കല്‍ പ്രക്രിയയാണ് ഇന്നത്തെ വിദ്യാഭ്യാസം. എല്ലാവരും ജയിക്കുന്ന ഒരു വിദ്യാഭ്യാസത്തെ നമ്മള് ഭയപ്പെടുന്നു.
-------------------------------------------
രഞ്ജിത് പറഞ്ഞു... "പ്രിയ അക്ബര്‍ പരീക്ഷയും മൂല്യ നിര്‍ണ്ണയവും വേണം".
പ്രിയ രഞ്ജിത്, താങ്കള്‍ സൂചിപ്പിച്ച പോലെ അവ വിവിധ മേഖലകളില്‍ ശാസ്ത്രീയ അറിവുകളുടെ വെളിച്ചത്തിലും അനുഭവങ്ങളുടെ പാഠത്തിലും പുതുക്കപെടെണ്ടതുണ്ട് എന്ന കാര്യത്തില്‍ ആരും വിയോജിക്കില്ല. എന്നാല്‍ അത് പരീക്ഷാ സമ്പ്രദായത്തെ പാടെ ഇല്ലാതാക്കിക്കൊണ്ടാല്ല വേണ്ടത് എന്നെ പറയുന്നുള്ളൂ.
ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്ത്യമായില്ലേ. ഇവിടെ നാമൂസിന്റെ പരീക്ഷകള്‍ പാടില്ല എന്ന നിലപാടിനോട് താങ്കള്‍ പോലും വിയോജിക്കുന്ന ഈ അവസ്ഥയില്‍ ഇനിയുള്ള ചോദ്യം ഇതാണ്. എന്തിനായിരുന്നു സുഹൃത്തെ എന്നോട് ഈ കലാപമൊക്കെ ??
അക്ബര്‍ ഒരു നിലപാടില്‍ നിന്ന് കൊണ്ട് മാത്രമേ സംസാരിക്കൂ. ജയിക്കാന്‍ വേണ്ടി എന്തെങ്കിലും പറയുകയല്ല എന്റെ ഉദ്ദേശം. മനസ്സിലായിക്കാണുമല്ലോ. ചര്‍ച്ചകള്‍ നല്ലതിനാവട്ടെ.
പ്രിയപ്പെട്ടവരേ ഒന്നൂടെ പറയാം. ഇവിടെ ഒരു നിലാപാടിനെ മാത്രമേ ഞാന്‍ എതിര്ക്കുന്നൂള്ളൂ. അത് എന്റെ നിയോഗമാവാം. എന്നോട് പൊറുക്കുക . എന്നാല്‍ നാമൂസിലെ നല്ല എഴുത്തുകാരനോട് എനിക്കെന്നും ആദരവേ ഉള്ളൂ. അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിത്തരുന്ന കുറെ നല്ല എഴുത്തുകള്‍ ഈ ബ്ലോഗില്‍ കാണാം. നിളാനദിയെക്കുറിച്ച് നാമൂസ് എഴുതിയ ആ മനോഹര കവിത ഒരു ഉദാഹരണം മാത്രം . .
എഴുത്തിന്റെ വഴിയില്‍ ഈ 'നിഷേധി' തന്റെതായ ഒരു വേറിട്ട ശൈലി രൂപപ്പെടുത്തി ദുര്‍ഘട വഴികള്‍ താണ്ടി മുന്നേറുകയാണ്. ഈ എഴുത്തുകാരന് അക്ഷര ലോകത്തിനു ഏറെ പ്രതീക്ഷ നല്കുന്നു. നാമൂസിനു എന്റെ മനസ്സ് നിറഞ്ഞ ആശംസകള്‍.
പ്രിയ പെട്ടവരെ ഇതാ വീണ്ടും അക്ബര്‍ വീണ ചാനകുഴിയില് തന്നെ കിടന്നുരുലുന്നു.....ഇല്ലാത്ത ദുര്‍ഭൂതത്തെ വേട്ടയാടിയ കിക്സോട്ടിനെ പോലെ ( ഇത് അക്ബര്‍ ഉപയോഗിച്ചതാണ്..ഹാ..ഹ..സംഗതി അറം പറ്റി)ഈ പാവം മനുഷ്യന് പടവേട്ടികൊന്ടെയിരിക്കുന്നു...അവസാനം ഒരു പ്രഖ്യാപനവും ....ഞാനിത ജയിച്ചേ....ഹാ..ഹാ...കൊള്ളാം ..നന്നാവുന്നുണ്ട്...ഞങ്ങളെല്ലാം സംമാതിച്ചളിയാ....." തൊലിക്കട്ടി...."
പണ്ട് ഒരു ബുലോക പരിപാടി ഒരു സുഹൃത്ത് മുഖാന്തിരം തുടങ്ങിയതാണ് ജിത്ത് എന്നാ പേരില്‍ അതില്‍ പിന്നെ അനഗ്നോന്നു ഉണ്ടെന്നു ഞാനറിഞ്ഞിരുന്നില്ല ഇപ്പോള്‍ അതൊന്നു പുതുക്കാന്‍ തീരുമാനിച്ചു കാരണം മലയാളം അടിക്കല്ലോ, അതുകൊണ്ട്...ഇന്ഗ്ലീഷും ഞാനും കടുത്ത ശത്രുതയില്‍ ആണ്...അങ്ങനെ രണ്ടു ദിവസം മുന്‍പ് പുതുക്കിയ പേരാണ് മലയാളം രഞ്ജിത് ..അക്ബറിന് മനസ്സിലായോ സംഗതി രണ്ടും ഒരാള്‍ തന്നെ....
ഹ് മം... :)
വാക്കും മറുവാക്കുകളും വായിച്ച് ആകെക്കൂടി പിരാന്തായി :)
പ്രിയ നാമൂസ് ജീ ...
വിദ്യ അഭ്യസിക്കുന്ന കുട്ടിയും അഭ്യസിപ്പിക്കുന്ന അധ്യാപകനും തമ്മിലുള്ള ബന്ധം സത്യത്തില്‍ ഒരു അതിര്‍ത്തിക്കുളില്‍ ആവാന്‍ പാടില്ല .അത് അങ്ങേ അറ്റം പരിശുധമാവെണ്ടാതുന്ദ് .നിര്‍ഭാഗ്യവശാല്‍ ഇന്ന് അത്തരം ബന്ധങ്ങള്‍ വിരളം ആണ് .വിധ്യാഭ്യാസകാലട്ത് തന്നെ സ്നേഹം വിനയം മര്യാദ ബഹുമാനം ആത്മാര്‍ഥത സൌഹൃദം ആദരവ് കാരുണ്യം തുടങ്ങി സകല സദ്ഗുണങ്ങളും നമുക്ക് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും ലഭ്യമല്ലേ..അതിനോടൊപ്പം തന്നെ നമ്മുടെ മാതാപിതാക്കളുടെയും സഹജീവികളുടെയും സകല സല്ഗുനങ്ങളും നമ്മിലേക്ക് പകരുകയും ചെയ്യും ..ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും നാമൂസ് ജീ ...വിദ്യാഭ്യാസം വികലം ആണ് എന്ന അഭിപ്രായം എനിക്കില്ല .പക്ഷെ വിദ്യാഭ്യാസ രീതികളില്‍ വികലത ഉണ്ട് താനും ..കാലം മാറും തോറും ഒരു വശത്ത് നയങ്ങളും പഠന രീതികളും മാറുന്നുണ്ട് എങ്കിലും മറു വശത്ത മാത്സര്യം വര്ധിക്കുന്നുമുന്ദ് ...സ്വാധീനങ്ങളും പണക്കൊഴുപ്പും വിദ്യാഭ്യാസത്തെ വികലമാക്കിയിട്ടുന്ദ് .ഇന്ന് പക്ഷെ ഉത്തമനെയും അധമനെയും വിധ്യഭാസത്തില് വേര്‍തിരിവ് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് വിദ്യാഭ്യാസം കഴിയുമ്പോള്‍ ആണ് എന്നാണ് എന്റെ അഭിപ്രായം പിന്നെ മാര്‍ക്ക് സമ്പ്രദായം ..അതല്ലാതെ മറ്റെന്ത് വഴി ..ഒരു കൂട്ടത്തെ പഠിപ്പിക്കും പോള്‍ ചിലര്‍ സ്വയം പിന്നോട്ട് നടക്കും ..അത് കൊണ്ട് അവര്‍ മന്ദബുദ്ധികള്‍ ആണ് എന്ന് അര്‍ഥം ഇല്ലല്ലോ .. .നമുക്ക് മേല്പറഞ്ഞ സല്‍ഗുണങ്ങള്‍ മുഴുവനും കിട്ടിയത് വിദ്യാശാലകളില്‍ നിന്നാണോ ? ..അല്ലെ അല്ല.അതൊക്കെ നമ്മുടെ സഹവാസവും ചുറ്റുപാടുകളെയും ആശ്രയിച്ചിരിക്കും കാരണം പള്ളിക്കൂടം കാണാത്ത എത്രയോ പേര് ഈ സല്ഗുനങ്ങളുടെ ഉടമകള്‍ ആണ് ....നീതി നിഷേധം ___ അത് വിദ്യാഭ്യാസത്തില്‍ മാത്രം അല്ലല്ലോ ഉള്ളത് ..ഇന്ത്യയിലെ എല്ലാ വകുപ്പുകളിലും കറിവേപ്പില ആവശ്യത്തിനു എന്ന പോലെ ഉണ്ടല്ലോ .പ്രത്യേകിച്ച് നുനപക്ഷങ്ങള്ക്ക് .വിദ്യാഭ്യാസ രീതികളില്‍ മാറ്റം വന്നു കൊണ്ടേ ഇരിക്കും ..പണ്ട് ഗുരുകുലവിധ്യാഭ്യാസത്തി ന്റെ അത്രയും തീവ്രതയും ആത്മാര്‍ഥതയും ഇന്നുണ്ടോ ഇന്നത്തെ അധ്യാപകര്‍ക്ക് .ഒരു ജോലി എന്നതിന് അപ്പുറം ഗുരുഷിശ്യബന്ധം അരക്കിട്ടുറപ്പിക്കുന്ന എത്ര അധ്യാപകവിധ്യാര്ദ്തികള് ഉണ്ട് ഇന്ന് ...ഈ പറയുന്ന ആത്മാര്‍ഥത വിരലില്‍ എന്നാവുന്ന വര്‍ക്ക് ഉണ്ടാവാം ...അത് നല്ലത് തന്നെ ...പക്ഷെ അത്തരം സമീപനങ്ങളില്‍ ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ..നാം ജീവിക്കുന്നത് ജനാതിപത്യ ഇന്ത്യയില്‍ ആണല്ലോ ...ഇത്തരം ചിന്തകളും നയങ്ങളും ഒക്കെ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിലപ്പോവും എന്ന് എനിക്ക് തോന്നുന്നില്ല നാമൂസ് ജീ ....ഇവിടെ പറയാനും കേള്‍ക്കാനും രുചിക്കാനും ഒക്കെ ഒരുപാട് വിഭവങ്ങള്‍ ആസ്വാദകര്‍ക്ക് ഉള്ളപ്പോള്‍ ഇതിനൊക്കെ ആര്ക്ക സമയം ....പിന്നെ വിമര്‍ശനങ്ങള്‍ .....നല്ല ചിന്തകള്‍ക്കും ചലനങ്ങള്‍ക്കും എന്നും ആവശ്യക്കാര്‍ ഉണ്ടാവും ..പക്ഷെ കച്ചവടം കുറവായിരിക്കും ..താങ്കളുടെ ചിന്തകളില്‍ നെല്ലും പതിരും തിരിച്ചറിയട്ടെ വായനക്കാര്‍ ....നെല്ലുകള്‍ പെറുക്കിയെടുക്കുക.....വീണ്ടും വിളയിക്കാം..പതിരുകള്‍ ദൂരെ കളയുക ...ഒന്ന് ഞാന്‍ പറയാം .....ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ ....ഭാവുകങ്ങള്‍ ............നാമൂസ് ജീ ..............ഹാരിസ് കോയ (സല്ശാദ് )
നാമൂസ്, ഈ വഴി ഞാന്‍ ആദ്യമായാണ്... താങ്കളുടെ ആന്നിവേഴ്സറി പോസ്റ്റ് വായിച്ച് അഭിപ്രായമിട്ടിരുന്നെങ്കിലും മനസ്സിരുത്തി വായിച്ചത് ഇതാണ്. സംശയം ഒരപരാധമോ എന്ന് ചോദിച്ചാല്‍ സംശയം ഒരു രോഗമാണ് എന്നാണ് ഒറ്റവാക്കില്‍ പറയാനുള്ളത്, പരസ്പര വിശ്വാസമാണ് മാനവ കുലം നില നില്‍ക്കുന്നതിന് വേണ്ട മരുന്ന്.. അതിന്നാര്ക്കുമില്ല താനും.
ഇവിടെ താങ്കള്‍ ഉയര്‍ത്തിയ വിഷയം വിദ്യയിലധിഷ്ഠിതമായ സംശയത്തിനുള്ള പ്രസക്തിയെ കുറിച്ചാണല്ലോ ? തീര്‍ച്ചയായും ഒരു വിദ്യാര്‍ത്ഥി സമൂഹത്തോടും, അധ്യാപകനോടും നിരവധി സംശയങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. പുതിയ സംശയങ്ങളും, ജിജ്ഞാസയും , നൂതനമായ അറിവിലേക്ക് അത്തരക്കാരെ നയിക്കും എന്ന താങ്കളെ നിരീക്ഷണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അങ്ങനെ എല്ലാ കാര്യത്തിലും സംശയ നിവാരണം സാധ്യമായിരുന്നുവെങ്കില്‍ മാനവ കുലം തന്നെ മൊത്തത്തില്‍ മാറുമായിരുന്നു. താങ്കളുടെ ലേഖനം വളരെ പ്രസക്തി അര്‍ഹിക്കുന്നു, ആശംസകള്‍...
ശരിയാണ് ഇന്ന് കലാലയം മത്സരങ്ങളുടെ തേര്വാഴ്ച്ചയിലാണ്. കലോത്സവ അപ്പീല്‍ കമ്മിറ്റികളില്‍ ഇരുന്ന് ഞാന്‍ ഇന്നിന്റെ കൌമാരങ്ങളുടെ വാദമുഖങ്ങള്‍ കേട്ട് അമ്പരന്നിട്ടുണ്ട്. ടോട്ടോച്ചാന് എന്ന കഥയിലെ കലാലയ അന്തരീക്ഷം ഞാനിപ്പോള്‍ കൊതിയോടെ ഓര്‍ത്ത് പോയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു മറുവാക്കോതുകില്‍..?